STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*1

നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍

ശ്രീ. എളമരം കരീം

,, കെ. കെ. ജയചന്ദ്രന്‍

,, റ്റി. വി. രാജേഷ്

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ പോലീസ് നിരന്തരം ചോര്‍ത്തുന്നതായി പറയപ്പെടുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏതെങ്കിലും ജനപ്രതിനിധികളുടെയോ രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ, മാധ്യമ പ്രവര്‍ത്തകരുടേയോ ജുഡീഷ്യല്‍ ഓഫീസര്‍മാരുടെയോ ഫോണ്‍ കോളുകള്‍ ചോര്‍ത്താന്‍ അനുമതി നല്‍കിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(സി)ഫോണ്‍കോള്‍ ചോര്‍ത്തുന്നതിന് അനുവാദം നല്‍കുന്നത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഏതെല്ലാം സാഹചര്യത്തിലായിരിക്കണമെന്നും അത് സംബന്ധിച്ച നിയമവ്യവസ്ഥകളും വിശദമാക്കാമോ ; ഫോണ്‍ ചോര്‍ത്തലിന് ഐ. ടി. ആക്ടിന്റെ പരിരക്ഷ കിട്ടുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സര്‍ക്കാരിന് പരാതി ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

()ഏത് സംവിധാനം ഉപയോഗിച്ച് ആരുടെയെല്ലാം നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടാണ് ഫോണ്‍ കോളുകള്‍ ചോര്‍ത്തിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*2

സ്വാഭാവിക വനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വനപ്രദേശത്തിന് പുറമേ സ്വാഭാവിക വനം നിര്‍മ്മിക്കുവാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഏതെല്ലാം ഫലവൃക്ഷങ്ങളാണ് ഈ സ്വാഭാവിക വനത്തില്‍ വച്ചുപിടിപ്പിക്കാനുദ്ദേശിക്കുന്നത്;

(സി)സ്വാഭാവിക വനങ്ങളില്‍ ഔഷധസസ്യങ്ങളും മരങ്ങളും നട്ടുവളര്‍ത്തുന്നകാര്യം പരിഗണിക്കുമോ;

(ഡി)സ്വാഭാവിക വനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവബോധം സൃഷ്ടിക്കുന്നതിന് പരിപാടികള്‍ സംഘടിപ്പിക്കുമോ ?

*3

കൊച്ചി മെട്രോ

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. , കെ. രാധാകൃഷ്ണന്‍

,, . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഡല്‍ഹി മെട്രോ വന്‍ വിജയമാക്കിയ ഇ. ശ്രീധരനേയും അദ്ദേഹത്തിന്റെ കീഴില്‍ വികസിച്ച ഡെല്‍ഹി മെട്രോ കോര്‍പ്പറേഷനേയും കൊച്ചി മെട്രോ പദ്ധതിയില്‍ സഹകരിപ്പിക്കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ വിലക്കുള്ളതായി കരുതുന്നുണ്ടോ; വിശദമാക്കുമോ;

(ബി)കണ്‍സള്‍ട്ടന്റുമാരുടെ നിയമനം സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് പുറത്തിറക്കിയ സര്‍ക്കുലര്‍ ടേണ്‍ കീ സമ്പ്രദായത്തിലുള്ള പദ്ധതിയ്ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടോ; ഈ നിലയിലുള്ള ഉപദേശം സര്‍ക്കാരിന് ആരെങ്കിലും നല്‍കിയിട്ടുണ്ടെങ്കില്‍ ആരെന്ന് വ്യക്തമാക്കുമോ;

(സി) തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ സമയനഷ്ടം വരുത്തിയിരിക്കുന്നതു മൂലം ഇപ്പോള്‍ തന്നെ പദ്ധതിയുടെ അടങ്കല്‍ തുക വര്‍ദ്ധിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഡി.എം.ആര്‍.സി.യെ സഹകരിപ്പിച്ചുകൊണ്ട് മുന്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുമായി മുന്നോട്ടുപോകാന്‍ തയ്യാറാകുമോ?

*4

റോഡ് സുരക്ഷാ നിയമങ്ങള്‍

‍ശ്രീ. കെ. എം. ഷാജി

,, പി.കെ. ബഷീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റോഡ് സുരക്ഷാ നിയമങ്ങളും, മോട്ടോര്‍ വാഹന നിയമങ്ങളും പാലിക്കാത്തവര്‍ക്കെതിരെയുളള നിയമ നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെതരത്തിലുളള നിയമ ലംഘനങ്ങള്‍ക്കെതിരെയാണ് നടപടികള്‍ ശക്തമാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)മദ്യപിച്ചുളള ഡ്രൈവിംഗ്, അമിത വേഗത, ഗ്ളാസ്സുകള്‍ മറയ്ക്കല്‍, ലൈസന്‍സില്ലാതെയുളള ഡ്രൈവിംഗ്, മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടുളള ഡ്രൈവിംഗ് എന്നീ നിയമലംഘനങ്ങള്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

*5

വിവരാവകാശനിയമം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, റ്റി.. അഹമ്മദ് കബീര്‍

,, എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()വിവരാവകാശനിയമം സംസ്ഥാനത്ത് നടപ്പാക്കിയശേഷം അതിന്റെ പ്രയോഗക്ഷമതയും ഗുണദോഷങ്ങളും അനുബന്ധപ്രശ്നങ്ങളും സംബന്ധിച്ച് വിലയിരുത്തലെന്തെങ്കിലും നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ;

(ബി)സാധാരണ പൌരന് ലഭിച്ച ഈ അവകാശം നിഷേധിക്കുന്നതിനെയും, നിയമം ദുരുപയോഗം ചെയ്യുന്നതിനെയും സംബന്ധിച്ച് പരിശോധിക്കുന്നതിനും, സുഗമമായ നടത്തിപ്പിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പടുവിക്കുന്നതിനും ഉചിതമായ നടപടി സ്വീകരിക്കുമോ;

(സി)നിയമം കുറ്റമറ്റരീതിയില്‍ നടപ്പാക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്ന നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ഡി)വിവരങ്ങള്‍ യഥാവിധി ലഭ്യമാക്കാത്ത ഉദ്യോഗസ്ഥര്‍ കമ്മീഷന്റെ നടപടികളില്‍ നിന്നും ഒഴിവാകാന്‍ കോടതികളെ സമീപിക്കുന്ന സ്ഥിതിവിശേഷം നിയമത്തിന്റെ നടപ്പാക്കലിനെ ബാധിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ

*6

പെന്‍ഷന്‍ പദ്ധതി

ശ്രീ. എം. ഹംസ

,, . കെ. ബാലന്‍

,, ജി. സുധാകരന്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നവര്‍ ഉള്‍പ്പെടെയുളളവരുടെ വാര്‍ദ്ധക്യകാല സംരക്ഷണത്തിന് മാതൃകാപരമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമോ;

(ബി)എല്ലാ തൊഴിലുടമകളും അവരുടെ തൊഴിലാളികളോടുളള ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കുന്നു എന്നുറപ്പുവരുത്തുവാന്‍ ഒരു തൊഴിലുടമ എന്ന നിലയില്‍ സര്‍ക്കാര്‍ മാതൃക കാണിക്കുമോ;

(സി)എങ്കില്‍ നിര്‍ദ്ദിഷ്ട പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് നിലവിലുളള സ്ഥിതി തുടരാന്‍ തയ്യാറാകുമോ

*7

കൊച്ചി മെട്രോ റെയില്‍വേ

ശ്രീ. എസ്. ശര്‍മ്മ

,, കോടിയേരി ബാലകൃഷ്ണന്‍

,, സാജു പോള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()കൊച്ചി മെട്രോ റെയില്‍വേയുടെ നിര്‍മ്മാണ ചുമതല ഡി.എം.ആര്‍.സി. യേയും ശ്രീ.. ശ്രീധരനേയും ഏല്പിക്കുവാന്‍ തയ്യാറാകുമോ ;

(ബി)നിര്‍മ്മാണച്ചുമതല സംബന്ധിച്ച് മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ഡി.എം.ആര്‍.സിയുടെയും ശ്രീ..ശ്രീധരന്റെയും ചുമതലകള്‍ വ്യക്തമാക്കുമോ ;

(ഡി)കൊച്ചി മെട്രോയുടെ നിര്‍മ്മാണച്ചുമതലയുടെ കാര്യത്തില്‍ ഡി.എം.ആര്‍.സി.യുമായി ഉണ്ടായിരുന്ന ധാരണകളില്‍ നിന്നും വ്യത്യസ്തമായി ഇപ്പോഴത്തെ സ്ഥിതി ഉളവാകാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ

*8

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എടുത്തിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി)ഇതിന്റെ മാസ്റര്‍പ്ളാന്‍ അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)പദ്ധതിയുടെ ഭാഗമായി സാമൂഹിക ഉത്തരവാദിത്തമുള്ള ഏതെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്;

()പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ട പുനരധിവാസ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം

*9

 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നേരിടുന്നകാലതാമസം

ശ്രീ. പാലോട് രവി

,, . സി. ബാലകൃഷ്ണന്‍

,, വി.റ്റി. ബല്‍റാം

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ ഒഴിവുകള്‍ യഥാസമയം പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ കാല താമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇപ്രകാരമുള്ള ഒഴിവുകള്‍ പി.എസ്.സിയെ

-മെയിലിലൂടെ അറിയിക്കുന്നകാര്യം പരിഗണിക്കുമോ ;

(സി) ഇത് നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വിശദമാക്കുമോ

*10

നെല്ലിയാമ്പതിയിലെ പാട്ടക്കരാര്‍ ലംഘനം

ശ്രീ. പുരുഷന്‍ കടലുണ്ടി

ശ്രീ. എം. ഹംസ

,, രാജു എബ്രഹാം

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗുരുതരമായ പാട്ടക്കരാര്‍ ലംഘനം നടന്നുവെന്ന് വനംവകുപ്പ് കണ്ടെത്തിയ നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ ;

(ബി)നെല്ലിയാമ്പതിയിലെ ഏതെല്ലാം തോട്ടങ്ങള്‍ വനം

വകുപ്പിന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലായിട്ടുണ്ട്; അവശേഷിക്കുന്നവ ഏതൊക്കെ; അവ ഓരോന്നും ഏറ്റെടുക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ഇപ്പോള്‍ ഏതെല്ലാം ഘട്ടങ്ങളിലാണ് ;

(സി)ഏറ്റെടുത്ത ഭൂമി തിരിച്ച് നല്‍കേണ്ടി വന്ന സാഹചര്യം എന്തായിരുന്നു; ഇതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു ;

(ഡി)വനം വകുപ്പിന്റെ ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ ഏതെല്ലാം തലങ്ങളില്‍ നിന്നാണ് സര്‍ക്കാരിന് സമ്മര്‍ദ്ദം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്താമോ ;

()ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിലുള്‍പ്പടെ ഇക്കാര്യത്തില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചകള്‍ക്ക് കാരണമെന്താണെന്ന് പരിശോധിച്ചിട്ടുണ്ടോ

*11

ചെറുകിട ഇടത്തരം തുറമുഖങ്ങളുടെ വികസനം

ശ്രീ. സി.കെ. സദാശിവന്‍

,, പി.കെ. ഗുരുദാസന്‍.

,, കെ. ദാസന്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ചെറുകിട ഇടത്തരം തുറമുഖങ്ങള്‍ സ്വകാര്യപങ്കാളിത്തത്തോടെ വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം തുറമുഖങ്ങള്‍ക്ക് അത് ബാധകമായിട്ടുണ്ട്; സ്വകാര്യപങ്കാളികളാരെല്ലാമാണ് ; വിശദമാക്കാമോ ;

(സി)കൊല്ലം തങ്കശ്ശേരി തുറമുഖവും ഇപ്രകാരം പി.പി.പി മാതൃകയില്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;

(ഡി)2012-2013 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റില്‍ തുക വകയിരുത്തിയ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാത്തതെന്താണെന്ന്  വിശദീകരിക്കുമോ

*12

കള്ള് ഉല്പാദനവും വിപണനവും

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. കെ. നാരായണന്‍

,, വി. ചെന്താമരാക്ഷന്‍

ശ്രീ. കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധന വും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കള്ള് ഉല്പാദനവും വിപണനവും നിരോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)കള്ള് ഉല്പാദനം സംബന്ധിച്ച് അംഗീകരിച്ച ഉദയഭാനു കമ്മീഷന്‍ ശുപാര്‍ശകള്‍ എന്തായിരുന്നു;

(സി)പരമ്പരാഗത കള്ളുചെത്ത് വ്യവസായരംഗത്ത് എത്ര തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, എത്ര നാളികേര കൃഷിക്കാര്‍ ഈ രംഗത്തുണ്ടെന്നും വിശദമാക്കുമോ

*13

വ്യാജ സ്പിരിറ്റ് കടത്ത്

ശ്രീ. എം. ഉമ്മര്‍

,, പി ഉബൈദുളള

,, സി. മോയിന്‍കുട്ടി

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധന വും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അനധികൃത സ്പിരിറ്റ് കടത്ത് സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ഉണ്ടാക്കുന്ന ദുസ്വാധീനത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പരിശോധിച്ചിട്ടുണ്ടോ ;

(ബി)വ്യാജ സ്പിരിറ്റു കടത്തിലൂടെ നേടുന്ന ഭീമമായ സമ്പത്ത് സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനും സാമൂഹ്യ ഭദ്രതയ്ക്കുമെതിരെ പ്രയോഗിക്കുന്നുണ്ടോ എന്ന് അന്വേഷണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(സി)സ്പിരിറ്റു കടത്തു കേസുകളില്‍ ഭൂരിഭാഗത്തിലും തൊണ്ടി മുതല്‍ കിട്ടിയാലും പ്രതികളെ ലഭിക്കാത്ത കാര്യം ഗൌരവത്തിലെടുത്ത് അന്വേഷണം നടത്തുമോ ;

(ഡി)2012-ല്‍ എത്ര സ്പിരിറ്റു കടത്തു കേസുകള്‍ രജിസ്റര്‍ ചെയ്തു ; എത്രയെണ്ണത്തില്‍ പ്രതികളെ അറസ്റു ചെയ്യാന്‍ സാധിച്ചു

*14

ഇക്കോ ടൂറിസം പദ്ധതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, വി.എം. ഉമ്മര്‍മാസ്റര്‍

'' അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()വനം വകുപ്പ് നടപ്പാക്കിയ ഇക്കോടൂറിസം പദ്ധതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം നല്കുമോ ;

(ബി)ഈ പദ്ധതികളുടെ ഇവാലുവേഷന്‍ നടത്തിയിട്ടുണ്ടോ ; എങ്കില്‍ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) ആദിവാസികള്‍ക്ക് ഈ പദ്ധതിയില്‍ പങ്കാളിത്തം നല്കിയിട്ടുണ്ടോ ; എങ്കില്‍ എത്രത്തോളമെന്നും, എത്ര കുടുംബങ്ങള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ

*15

അഴിമതി നിവാരണ കമ്മിറ്റി

ശ്രീ. ബാബു എം. പാലിശ്ശേരി

,, കെ. കു ഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

'' ജെയിംസ് മാത്യൂ

'' കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി മോഹന്‍കുമാറിന്റെ നേതൃത്വത്തിലുള്ള അഴിമതി നിവാരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എല്ലാം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോ; നടപ്പാക്കാനുദ്ദേശിക്കുന്നവ വിശദമാക്കാമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഭരണതലത്തിലുള്ള അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി നിലവിലുള്ള നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ തയ്യാറാകുമോ

*16

രാഷ്ട്രീയ പകപോക്കലും പോലീസിന്റെ നിഷ്പക്ഷതയും

ശ്രീ. .കെ. ബാലന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, രാജു എബ്രഹാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള അധികാരദുര്‍വിനിയോഗവും രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളില്‍പ്പെടുത്തി അറസ്റുചെയ്തു ജയിലില്‍ അടക്കുന്ന സ്ഥിതിവിശേഷവും സംബന്ധിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംസ്ഥാനത്ത് എത്ര നേതാക്കന്മാരെ ഗൂഢാലോചന കേസുകളില്‍പ്പെടുത്തി അറസ്റുചെയ്ത് ജയിലില്‍ അടക്കുകയുണ്ടായെന്ന് വിശദമാക്കാമോ ; പ്രസംഗങ്ങളുടെയും വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തില്‍ എടുത്ത ഗൂഢാലോചന കേസുകള്‍ സംബന്ധിച്ച് വിശദമാക്കാമോ ;

(സി)രാഷ്ട്രീയ പകപോക്കലിനുള്ള ആയുധമായി പോലീസിനെ ഉപയോഗിക്കുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്ന് ജനരോഷം വളര്‍ന്നുവരുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; പോലീസിലെ നിഷ്പക്ഷത നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ

*17

മദ്യനയം

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ബി. ഡി. ദേവസ്സി

,, റ്റി. വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധന വും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മദ്യനയത്തില്‍ ഏതെല്ലാം ഘട്ടത്തില്‍ എന്തെല്ലാം നിലയിലുള്ള മാറ്റങ്ങള്‍ വരുത്തുകയുണ്ടായെന്നും നിലവിലുള്ള മദ്യനയം എന്താണെന്നും വിശദമാക്കുമോ ;

(ബി)ഈ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്തുണ്ടായിരുന്ന മദ്യബാറുകള്‍ എത്രയായിരുന്നു ; ഇപ്പോള്‍ എത്ര ബാറുകളുണ്ട് ; ഈ സര്‍ക്കാരിന്റെ കാലത്ത് പുതുക്കിക്കൊടുത്ത ബാര്‍ ലൈസന്‍സുകള്‍ എത്ര ; ലൈസന്‍സിനായുള്ള എത്ര അപേക്ഷകള്‍ പരിഗണനയിലിരിക്കുന്നു ;

(സി)ബാറുകളുടെ കൈമാറ്റ-സ്ഥലമാറ്റ വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ഡി)തിരുത്തിയ മദ്യനയം ഈ രംഗത്ത് അഴിമതി വ്യാപകമാക്കാനിടയാക്കിയിരിക്കുന്നു എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

*18

സ്വാകര്യ കണ്ടല്‍കാടുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്;

(ബി)ഇവ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഹെക്ടര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)സ്വകാര്യ ഭൂമിയില്‍ കണ്ടല്‍കാടുകള്‍ വച്ചുപിടിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാറുണ്ടോ; എങ്കില്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്; ഇതിനകം എത്രപേര്‍ക്ക് സഹായം നല്‍കിയിട്ടുണ്ട്;

(ഡി)കണ്ടല്‍ പ്രദേശങ്ങളില്‍ വന്‍കിട ടൂറിസം പദ്ധതികള്‍ പരിഗണനയിലുണ്ടോ

*19

മത്സ്യസമ്പത്ത്

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കായലുകള്‍, നദികള്‍, തടാകങ്ങള്‍ എന്നിവയില്‍ മത്സ്യസമ്പത്ത് പരിപോഷിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് എന്തൊക്കെ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു;

(ബി)അശാസ്ത്രീയ മത്സ്യബന്ധനം ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നു എന്നും, പല നാടന്‍ മത്സ്യഇനങ്ങളും അന്യം നിന്നുപോകുന്നു എന്നുമുള്ള വസ്തുത ശ്രദ്ധയില്‍വന്നിട്ടുണ്ടോ;

(സി)ഇതിന് പരിഹാരം കാണാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കാറുള്ളത്;

(ഡി)ജലമലിനീകരണത്തോത് പരിശോധിക്കാനും, ജലജീവികളുടെ നിലനില്പിന് ആവശ്യമായ സാഹചര്യങ്ങള്‍ നിലനില്ക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്താനുമുള്ള നടപടികള്‍ സ്വീകരിക്കുമോ

*20

വനശ്രീയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

,, കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വനശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)വനവിഭവങ്ങള്‍ മൂല്യവര്‍ദ്ധന വരുത്തി വിപണിയിലെത്തിക്കുന്നതിന് നടപടി എടുക്കുമോ;

(സി)ഇതിനായി വനങ്ങളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വേണ്ട പ്രായോഗിക പരിശീലനം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)വനശ്രീയുടെ മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ

*21

പോലീസ് സ്റേഷനുകളില്‍ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ പോലീസ് സ്റേഷനുകളില്‍ വിവിധ കേസുകളില്‍ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ കൂട്ടിയിടുന്നതു മൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)എത്ര വാഹനങ്ങള്‍ വിവിധ സ്റേഷനുകളിലായി കൂട്ടിയിട്ടിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;

(സി)2001 ല്‍ പരിഷ്കരിച്ച പോലീസ് നിയമത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി എത്രവാഹനങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്;

(ഡി)പോലീസ് സ്റേഷന്‍ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പായി മാറുന്നത് പോലീസ് സ്റേഷന്റെ കാര്യക്ഷമതയെ മോശമായി ബാധിക്കുന്നത് തടയാന്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

()വാഹനങ്ങള്‍ സമയ ബന്ധിതമായി സ്റേഷനുകളില്‍ നിന്നും ഒഴിവാക്കികിട്ടാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ

*22

ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം - നയ രൂപീകരണം

ശ്രീ. ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സുതാര്യമായ രീതിയില്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥലം മാറ്റം നടപ്പാക്കാനുള്ള നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)നയത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും നയരൂപീകരണത്തിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യവും പരിഗണിക്കുമോ

*23

.എഫ്.എല്‍ നിയമം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

ശ്രീമതി. കെ. എസ് സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ (.എഫ്.എല്‍) സംബന്ധിച്ച നിയമത്തില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശത്തോട് വനം വകുപ്പിന്റെ വിയോജിപ്പ് എന്താണെന്ന് വിശദമാക്കുമോ;

(ബി)ഇതു സംബന്ധമായി വനം വകുപ്പുമന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിന്മേല്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)2011 നവംബറില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതലയോഗത്തില്‍ ഇ.എഫ്.എല്‍ നിയമത്തില്‍ എന്തെല്ലാം ഭേദഗതികള്‍ കൊണ്ടുവരാനാണ് നിര്‍ദ്ദേശം ഉണ്ടായിരുന്നത്; വനംവകുപ്പിന്റെ നിലപാട് പ്രസ്തുത യോഗത്തില്‍ ഉന്നയിക്കുകയുണ്ടായോ;

(ഡി)നിര്‍ദ്ദിഷ്ട നിയമഭേദഗതി നടപ്പിലാക്കിയാല്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന എത്ര ഹെക്ടര്‍ വനഭൂമി നഷ്ടപ്പെടുമെന്ന് വനംവകുപ്പ് കണക്കാക്കിയിട്ടുണ്ടോ

*24

ജലമാര്‍ഗ്ഗമുളള ചരക്കു നീക്കം

ശ്രീ.ഡൊമിനിക് പ്രസന്റേഷന്‍

,,അന്‍വര്‍ സാദത്ത്

,,.റ്റി. ജോര്‍ജ്

,,വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജലമാര്‍ഗ്ഗമുളള ചരക്കുനീക്കം യാഥാര്‍ത്ഥ്യമാക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ തുറമുഖങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതു സംബന്ധിച്ചുളള സാംപിത്രോഡയുടെ നിര്‍ദ്ദേശങ്ങള്‍ വിശദമായി പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ

*25

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണവിതരണം

ശ്രീ. കെ.എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണം മത്സ്യഫെഡ് വഴിയാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി)മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട മണ്ണെണ്ണ കരിഞ്ചന്തയിലേക്ക് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയതു തടയാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്

*26

വര്‍ഗ്ഗീയ സംഘട്ടനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. വി. ചെന്താമരാക്ഷന്‍

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മതനിരപേക്ഷതയ്ക്ക് ഹാനിവരുത്തുന്ന തരത്തില്‍ വര്‍ഗ്ഗീയ വികാരം ഇളക്കിവിടാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത്തരം ശക്തികളേയും പ്രവണതകളേയും അവസാനിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;

(സി) വര്‍ഗ്ഗീയവികാരം ഇളക്കിവിടാന്‍ ശ്രമിച്ച എത്രപേരെ ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസ് അറസ്റു ചെയ്യുകയുണ്ടായി; ഏതെല്ലാം സംഘടനകളെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിക്കുകയുണ്ടായി;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ വര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ ഏതൊക്കെയായിരുന്നു ; കാസര്‍ഗോഡ് നടന്ന വര്‍ഗ്ഗീയ സംഘട്ടനം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുണ്ടായോ

*27

കാട്ടാനശല്യം തടയാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' ലൂഡി ലൂയിസ്

'' .പി. അബ്ദുള്ളക്കുട്ടി

'' .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൃഷിഭൂമിയിലും മനുഷ്യരുടെ വാസസ്ഥലങ്ങളിലും ഇറങ്ങുന്ന കാട്ടാനകളെ തുരത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഇതിനായി സ്ഥിരം ടാസ്ക് ഫോഴ്സ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ടാസ്ക് ഫോഴ്സിന്റെ പ്രവര്‍ത്തന രീതികള്‍ എന്തൊക്കെയാണ് ;

(ഡി)എവിടെയെല്ലാമാണ് ഇവയുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്

*28

ജനസേവന കേന്ദ്രങ്ങള്‍ വഴി പോലീസില്‍ പരാതിപ്പെടാന്‍ സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജനസേവനകേന്ദ്രങ്ങള്‍ വഴി പോലീസില്‍ പരാതിപ്പെടാന്‍ സംവിധാനമൊരുക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ;

(ബി)ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനരീതി വിശദമാക്കുമോ ;

(സി)ഈ സംവിധാനത്തിന്റെ നോഡല്‍ ഓഫീസര്‍മാര്‍ ആരൊക്കെയാണ് ;

(ഡി)പരാതികള്‍ നല്‍കാനുള്ള മുന്‍ഗണന സ്ത്രീകള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും നല്‍കുന്ന കാര്യം പരിഗണിക്കുമോ

*29

സേവനാവകാശ നിയമം

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)സേവനാവകാശ നിയമത്തിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പാക്കുമോ; വിശദാംശം ലഭ്യമാക്കുമോ

*30

സിനിമാ തിയേറ്ററുകളില്‍ ഇ-ടിക്കറ്റ്

ശ്രീ. ആര്‍.സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

'' വി. റ്റി. ബല്‍റാം

'' .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ സംവിധാനം കൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നികുതി വെട്ടിപ്പ് തടയാന്‍ എന്തെല്ലാം കാര്യങ്ങളാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി)ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

()ഇതിനായി നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കുമോ

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.