UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

151

എക്സൈസ് വകുപ്പിനെ സാമൂഹ്യപ്രതിബദ്ധതയുള്ളവകുപ്പ് ആക്കി മാറ്റുവാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

,, പാലോട് രവി

()എക്സൈസ് വകുപ്പിനെ സാമൂഹ്യപ്രതിബദ്ധതയുള്ള വകുപ്പ് ആക്കി മാറ്റുവാന്‍ ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(ബി)സാമൂഹത്തിന്റെ ആരോഗ്യം പരമപ്രധാനമാണെന്നിരിക്കെ ആരോഗ്യ സംരക്ഷണത്തിനുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പ് ഏറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)സര്‍ക്കാര്‍ ആശുപത്രികളോടനുബന്ധിച്ച് മദ്യവിരുദ്ധ ബോധവത്കരണ പ്രചാരണങ്ങള്‍ക്കായുള്ള ഡീ-അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

152

കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന്അടിയന്തിര നടപടി

ശ്രീ. മോന്‍സ് ജോസഫ്

'' സി.എഫ്. തോമസ്

'' റ്റി.യു. കുരുവിള

()നാല് മാസത്തില്‍ ഒരിക്കലെങ്കിലും താലൂക്ക് തലത്തില്‍ ഫയല്‍ തീര്‍പ്പാക്കല്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)അപേക്ഷകളും പരാതികളും തീര്‍പ്പ് കല്പിക്കുന്നതില്‍ കാലോചിതമായ പരിഷ്ക്കാരം നടപ്പാക്കുന്നതിന് സംവിധാനം ഉണ്ടാക്കുമോ ?

153

ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്നകേന്ദ്രാവിഷ്കൃത പദ്ധതി

ശ്രീമതി. കെ.എസ്. സലീഖ

ഡോ. ടി.എം. തോമസ് ഐസക്

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. കെ. രാധാകൃഷ്ണന്‍

()ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതിയുടെ പണം കുടുംബശ്രീ വഴി മാത്രമേ നല്‍കൂ എന്ന കേന്ദ്രമന്ത്രി ശ്രീ. ജയറാം രമേശിന്റെ പ്രസ്താവനക്കെതിരെ സംസ്ഥാന ഗ്രാമവികസന മന്ത്രിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ നയമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി)മന്ത്രിമാര്‍ പങ്കെടുത്ത് ചര്‍ച്ച ചെയ്തുണ്ടാക്കുന്ന കരാറുകള്‍ പരസ്യമായി തളളിക്കളയുന്ന മന്ത്രിമാരുടെ തന്നെ നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരത്തെ തുടര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തെല്ലാമാണ്; ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിക്കുമെന്ന് സംസ്ഥാനത്തെ മന്ത്രിമാര്‍ തന്നെ പരസ്യമായി നിലപാട് സ്വീകരിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ?

154

വനം കയ്യേറ്റങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍

ശ്രീ. പി. റ്റി. . റഹീം

,, കെ. കെ. ജയചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

,, കെ. വി. വിജയദാസ്

()സംസ്ഥാനത്ത് വന്‍തോതില്‍ വനം കയ്യേറ്റങ്ങള്‍ നടക്കുന്നതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കണ്ടെത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കയ്യേറ്റങ്ങള്‍ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടോ;

(സി)വനഭൂമി കയ്യേറിയവരില്‍ നിന്നും അവ ഒഴിപ്പിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

155

ദേശീയ-സംസ്ഥാന പാതകളിലെ പോലീസ് നിരീക്ഷണം

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

()ദേശീയ സംസ്ഥാന പാതകള്‍ പൂര്‍ണ്ണമായും പോലീസ് നിരീക്ഷണത്തിലാക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തെല്ലാമാണ് ;

(സി)റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിന് എന്തെല്ലാംകാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)ഏതെല്ലാം ഏജന്‍സികളാണ് പദ്ധതിയുമായി സഹകരിക്കുന്നത് ; വിശദമാക്കുമോ ?

156

സംസ്ഥാനത്തെ പ്രവാസികളുടെ വിമാനയാത്രാ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

,, വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

()സംസ്ഥാനത്തെ പ്രവാസികളുടെ വിമാന യാത്ര സംബന്ധിച്ചുണ്ടായിട്ടുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മതിയായ വിമാന യാത്രാ സൌകര്യങ്ങള്‍ ലഭിക്കാത്തതും

അടിയ്ക്കടിയുണ്ടാകുന്ന യാത്രാക്കൂലി വര്‍ദ്ധനവും

വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ അത് പരിഹരിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

157

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസആനുകൂല്യങ്ങള്

ശ്രീ. . പ്രദീപ്കുമാര്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

ഡോ.കെ.ടി. ജലീല്‍

ശ്രീ. സി.കെ. സദാശിവന്‍

()മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)നടപ്പു അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തെ കുടിശ്ശിക പൂര്‍ണ്ണമായും നല്‍കുകയുണ്ടായോ;

(സി)പ്രൈമറി ക്ളാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ ലംപ്സംഗ്രാന്റ്, സ്റൈപ്പന്റ്, ഹോസ്റല്‍ ഫീസ്, ട്യൂഷന്‍ ഫീസ് എന്നിവ യഥാസമയം അനുവദിക്കുന്നതിലും വിതരണം ചെയ്യുന്നതിലും വീഴ്ചയുണ്ടായിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത ആനുകൂല്യങ്ങള്‍ കൃത്യമായും യഥാസമയവും നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

158

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ

ശ്രീ. സി. മമ്മൂട്ടി

,, പി.കെ. ബഷീര്‍

,, പി. ഉബൈദുള്ള

,, റ്റി. . അഹമ്മദ് കബീര്‍

()മത്സ്യത്തൊഴിലാളികളുടെ സുരക്ഷ സംബന്ധിച്ച നിലവില്‍ ഏര്‍പ്പെടുത്തിയിട്ടഉള്ള സംവിധാനങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)അപകടത്തില്‍പെടുന്നവരെ കണ്ടെത്തുവാനും, അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ഇപ്പോഴുള്ള സംവിധാനം പര്യാപ്തമല്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)കടലില്‍ പോകുന്ന യാനങ്ങളെ നിരീക്ഷിക്കുന്നതിനും, അത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കുന്നതിനും ഉപഗ്രഹ സംവിധാനം കൂടി ഉപയോഗപ്പെടുത്തിയുള്ള പദ്ധതി ആവിഷ്ക്കരിച്ച് കുറ്റമറ്റരീതിയില്‍ നടപ്പാക്കുമോ ?

159

സംസ്ഥാനത്തിനാവശ്യമായ ജലം നേടിയെടുക്കല്‍

ശ്രീ. സി.ദിവാകരന്‍

'' പി. തിലോത്തമന്‍

'' കെ. അജിത്

'' കെ.രാജു

()വിവിധ ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നിരിക്കുന്നുവെന്ന കാരണം പറഞ്ഞ് ജലസേചനത്തിനായി സംസ്ഥാനം ആവശ്യപ്പെടുന്ന ജലം നല്‍കാതിരിക്കുന്ന അയല്‍ സംസ്ഥാനങ്ങളുടെ നടപടി ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനാ വശ്യമായ ജലം സംസ്ഥാനത്തിന് ലഭ്യമാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തിന് വിവിധ അണക്കെട്ടുകളില്‍ നിന്നും ലഭിക്കേണ്ടുന്ന ജലം നേടിയെടുക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വിശദമാക്കുമോ?

160

വര്‍ഗ്ഗീയതയുടെ വളര്‍ച്ച

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി. കെ.കെ. ലതിക

ശ്രീ. രാജു എബ്രഹാം

,, ബാബു എം. പാലിശ്ശേരി

()കേരളത്തില്‍ വര്‍ഗ്ഗീയാസ്വാസ്ഥ്യം വളരുകയാണെന്ന സംസ്ഥാന ഡി.ജി.പി.മാരുടെ സമ്മേളനത്തിലെ പ്രധാനമന്ത്രിയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രധാനമന്ത്രിയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍, സംസ്ഥാനത്ത് വര്‍ഗ്ഗീയവികാരം ഇളക്കിവിടാന്‍ നടത്തുന്ന ശ്രമങ്ങളെ സംബന്ധിച്ചും, ഇത്തരമൊരു നിരീക്ഷണം നടത്താനിടയായ സാഹചര്യം സംബന്ധിച്ചും വിലയിരുത്തുകയുണ്ടായോ;

(സി)കേരളത്തിന്റെ മഹത്തായ മതനിരപേക്ഷപാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

161

സ്വിം ആന്‍ഡ് സര്‍വൈവ് പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് 5 വയസ്സു മുതല്‍ 12 വയസ്സുവരെയുള്ള സ്കൂള്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനായി സ്വിം ആന്‍ഡ് സര്‍വൈവ് എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി എന്നു മുതല്‍ നടപ്പിലാക്കുമെന്നും ഏതെല്ലാം സ്കൂളുകളില്‍ നടപ്പിലാക്കുമെന്നും വ്യക്തമാക്കുമോ ?

162

കായികക്ഷമതാ പദ്ധതി

ശ്രീ. കെ. അജിത്

,, വി.എസ്. സുനില്‍കുമാര്‍

'' ജി.എസ്. ജയലാല്‍

ശ്രീമതി ഗീതാ ഗോപി

()സംസ്ഥാനത്ത് കായികക്ഷമതാ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ അദ്ധ്യയന വര്‍ഷം ഇതിനകം എത്ര സ്കൂളുകളില്‍ പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

163

മത്സ്യവിഭവങ്ങളുടെ കയറ്റുമതി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, എം. പി. അബ്ദുസ്സമദ് സമദാനി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി മോയിന്‍കുട്ടി

()മത്സ്യവിഭവങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കുമോ;

(ബി)ലോക മാര്‍ക്കറ്റില്‍ ഡിമാന്റ് ഉള്ള മത്സ്യവിഭവങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഗുണമേന്മയുള്ള വിഭവങ്ങള്‍ മാത്രം കയറ്റുമതി ചെയ്യുന്നതിന് സ്വീകരിച്ചുവരുന്ന മുന്‍കലുതലുകള്‍ വ്യക്തമാക്കുമോ;

(ഡി)പ്രതിവര്‍ഷം എന്ത് തുകയുടെ കയറ്റുമതിയാണ് സംസ്ഥാനത്തിന്റേതായുള്ളത്; വെളിപ്പെടുത്തുമേ?

164

നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകളുടെ സംരക്ഷണം

ശ്രീ. വി.പി. സജീന്ദ്രന്‍

,, വി.റ്റി.ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

()നഗരപ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് കെ.എസ്.ബി.ബി. പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)നഗരങ്ങളിലെ ജലസ്രോതസ്സുകളും ജൈവവൈവിധ്യവ്യവസ്ഥയും സംരംക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)റസിഡന്‍സ് അസോസിയേഷനുകളേയും എന്‍.ജി..കളേയും പ്രസ്തുത പദ്ധതിയുമായി സഹകരിപ്പിക്കുന്നതിന് തയ്യാറാകുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

165

ബഡ്ജറ്റ് പ്രഖ്യാപനങ്ങളും സപ്തധാരാപദ്ധതികളും

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. പി കെ. ഗുരുദാസന്‍

,, എളമരം കരീം

,, ജെയിംസ് മാത്യു

()സര്‍ക്കാര്‍ ബഡ്ജറ്റിലൂടെ പുതുതായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ ഏതൊക്കെയായിരുന്നു ;

(ബി)പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുകയുണ്ടായോ ; നടപ്പിലാക്കാന്‍ കഴിയാത്തവയെ സംബന്ധിച്ച് വിശദമാക്കാമോ ; പൂര്‍ണ്ണമായും നടപ്പിലാക്കിയവ എത്ര ;

(സി)ബഡ്ജറ്റിന് പുറത്ത് സപ്തധാര പദ്ധതിയയിലൂടെയും മറ്റും പ്രഖ്യാപിച്ച സ്കീമുകളുടെയും പരിപാടികളുടെയും നടത്തിപ്പ് അവലോകനം ചെയ്തിട്ടുണ്ടോ ; വിശദമാക്കാമോ ;

(ഡി)മേല്പ്പറഞ്ഞ പുതിയ പദ്ധതികളിലും പരിപാടികളിലും പൂര്‍ണ്ണമായും നടപ്പിലാക്കാത്തവ എത്ര ; അവ ഏതെല്ലാം വിശദമാക്കാമോ ?

166

എക്സൈസ് വകുപ്പില്‍ ക്രൈം ഇന്‍വെസ്റിഗേഷന്‍ ബ്യൂറോ

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

()എക്സൈസ് വകുപ്പില്‍ ക്രൈം ഇന്‍വെസ്റിഗേഷന്‍ ബ്യൂറോ ആരംഭിക്കുവാന്‍് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ക്രൈം ഇന്‍വെസ്റിഗേഷന്‍ ബ്യൂറോയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എക്സൈസ് വകുപ്പില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ ബ്യൂറോയ്ക്ക് കൈമാറുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ജില്ലാ അടിസ്ഥാനത്തില്‍ ക്രൈം ഇന്‍വെസ്റിഗേഷന്‍ ബ്യൂറോകള്‍ ആരംഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

167

റാങ്ക് ലിസ്റുകള്‍ യഥാസമയം പ്രസിദ്ധീകരിക്കാന്‍ നടപടി

ശ്രീ. കെ. മുരളീധരന്‍

,, ജോസഫ് വാഴക്കന്‍

,, ആര്‍. സെല്‍വരാജ്

()പി. എസ്. സി. വിജ്ഞാപനം പുറപ്പെടുവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പരീക്ഷ നടത്തി റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി)വിജ്ഞാപനം ചെയ്ത് ഒരു വര്‍ഷത്തിനകം പി. എസ്. സി. റാങ്ക് ലിസ്റുകള്‍ പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

168

വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കേസുകള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

,, . പി. ജയരാജന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, വി. ശിവന്‍കുട്ടി

()സംസ്ഥാനത്തെ വിജിലന്‍സ് സംവിധാനം രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നതായ ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആക്ഷേപങ്ങള്‍ സംബന്ധിച്ച് പരിശോധിക്കുകയുണ്ടായോ ;

(സി)വിജിലന്‍സ് വകുപ്പ് രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കപ്പെടാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട കേസുകള്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ ?

169

പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ പദ്ധതികള്‍

ശ്രീ. പി.. മാധവന്‍

,, റ്റി.എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

,, കെ. മുരളീധരന്‍

()പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ എന്തെല്ലാം പദ്ധതികള്‍ക്കാണ് തുടക്കമിട്ടിട്ടുളളത് ; വിശദമാക്കുമോ;

(ബി)പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പോലീസ് സേന ആധുനികവല്‍ക്കരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

170

ഭൂകമ്പ സാധ്യതാ മേഖലാ പ്രഖ്യാപനം

ശ്രീ. . . അസീസ്

()സംസ്ഥാനത്ത് ഭൂകമ്പ സാധ്യതാ മേഖലകള്‍ ഏതൊക്കെയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ ;

(സി)ഭൂകമ്പ സാധ്യതാ മേഖലകളില്‍ ദുരന്തമുണ്ടായാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളില്‍ എന്തൊക്കെയാണ് നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഭൂകമ്പത്തില്‍ വന്നേക്കാവുന്ന ദുരന്തത്തിന്റെ അളവ് കുറയ്ക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ ?

171

മദ്യ വില്‍പ്പന

ശ്രീ. .പി. ജയരാജന്‍

'' വി. ചെന്താമരാക്ഷന്‍

'' കെ.കെ.നാരായണന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()സംസ്ഥാനത്ത് മദ്യം പൂര്‍ണ്ണമായും നിരോധിക്കാന്‍ ഉദ്ദേശ്യമുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഏതെല്ലാം തരം മദ്യം വില്പന നടത്താനാണ് ഉദ്ദേശിക്കുന്നത്;

(സി)മദ്യ വില്പനയ്ക്ക് ഏതെല്ലാം സ്ഥാപനങ്ങളെയാണ് നിയോഗിച്ചട്ടുളളത്;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം ഇന്നേവരെ സംസ്ഥാനത്ത് സര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സികള്‍ വഴി എത്ര കോടി രൂപയുടെ മദ്യം വില്പന നടത്തുകയുണ്ടായി; ഇതുവഴി ലഭിച്ച വരുമാനം എത്ര കോടിരൂപയാണ്;

()ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മദ്യങ്ങള്‍ക്ക് എത്ര ശതമാനം വീതം വില വര്‍ദ്ധിപ്പിക്കുകയുണ്ടായി; ഇതുവഴി നടപ്പുവര്‍ഷത്തില്‍ വാങ്ങുന്ന മദ്യത്തിന് എന്തു തുക ബീവറേജസ് കോര്‍പ്പറേഷന്‍ മദ്യകമ്പനികള്‍ക്ക് അധികമായി നല്‍കേണ്ടതായിവരും?

172

മാധ്യമ സ്വാതന്ത്യ്രം

ശ്രീ. ആര്‍. രാജേഷ്

,, റ്റി. വി. രാജേഷ്

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എം. ചന്ദ്രന്‍

()മാധ്യമ സ്വാതന്ത്യ്രം സംബന്ധിച്ച നിലപാട് വെളിപ്പെടുത്താമോ ;

(ബി)അഴിമതിക്കും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെ ഭരണകര്‍ത്താക്കളെ വിമര്‍ശിക്കേണ്ടി വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)സത്യത്തിനും നീതിക്കും നിരക്കാത്ത പ്രവൃത്തികശ ഭരണകര്‍ത്താക്കളില്‍ നിന്നുണ്ടാകുമ്പോള്‍ അത് തുറന്ന് കാണിക്കാന്‍ പത്രപ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളുടെ പേരില്‍ അവര്‍ക്കെതിരെ കേസ് എടുക്കുകയും സ്റേഷനുകളില്‍ വിളിച്ചുവരുത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാമോ ;

(ഡി)ഈ സര്‍ക്കാരിന്റെ കാലത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത പോലീസ് കേസുകളുടെയും പോലീസ് മര്‍ദ്ദനങ്ങളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

173

എയര്‍ലൈന്‍ പദ്ധതി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കേരളത്തിലെ പ്രവാസികളെ എയര്‍ഇന്ത്യയുടെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ എയര്‍ലൈന്‍ പദ്ധതി ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;

(ബി)എങ്കില്‍ കേരളാ എയര്‍ലൈന്‍ പദ്ധതിക്ക് അനുമതി ലഭിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ ?

174

സംസ്ഥാന സുരക്ഷാ കമ്മീഷന്‍

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, എസ്. രാജേന്ദ്രന്‍

,, സാജു പോള്‍

()പോലീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി നിര്‍ദ്ദേശിക്കപ്പെട്ട സംസ്ഥാന സുരക്ഷാ കമ്മീഷന്‍ പോലീസിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയുണ്ടായോ; കണ്ടെത്തലുകള്‍ വിശദമാക്കുമോ;

(സി)പൊതുജനങ്ങളോട് മര്യാദയും സഹാനുഭൂതിയും മാന്യമായ ഭാഷയും ഉപയോഗിക്കാന്‍ പോലീസിനെ പ്രാപ്തമാക്കാന്‍ കമ്മീഷന്‍ ഏതെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി)പോലീസ് കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയില്‍ ശേഖരിക്കുന്ന എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന് വിരുദ്ധമായി ഉണ്ടായിട്ടുള്ള ചോര്‍ത്തിക്കൊടുക്കലുകള്‍ സംബന്ധിച്ച് പരിശോധിക്കുകയുണ്ടായോ; വിശദമാക്കുമോ?

175

പോലീസ് സ്റേഷനുകളിലെ സിറ്റിസണ്‍ ഹെല്‍പ് ഡെസ്ക്കുകള്‍

ശ്രീ. ഷാഫി പറമ്പില്‍

,, . സി. ബാലകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, . റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ സിറ്റിസണ്‍സ് ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഈ സംവിധാനം വഴി എന്തെല്ലാം സൌകര്യങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഈ സംവിധാനം വഴി ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുവാന്‍ എന്തെല്ലാം സൌകര്യങ്ങള്‍ ഭരണതലത്തില്‍ ഒരുക്കിയിട്ടുണ്ട് ; വിശദമാക്കുമോ ?

176

സൈബര്‍ കുറ്റകൃത്യങ്ങള്‍

ഡോ.എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

'' എം.വി. ശ്രേയാംസ്കുമാര്‍

'' റോഷി അഗസ്റിന്‍

()സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവ തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സൈബര്‍ പോലീസിന്റെ സാങ്കേതികമേന്മ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുമോ?

177

ഗുണ്ടാനിയമത്തിന്റെ ഭേദഗതി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, വി. ഡി. സതീശന്‍

()സംസ്ഥാനത്ത് ഗുണ്ടാനിയമം ഭേദഗതി ചെയ്യാനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)എന്തെല്ലാം ഭേദഗതികളാണ് നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്നത് ;

(സി)എന്തെല്ലാം കുറ്റങ്ങളും ശിക്ഷകളുമാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)നിയമം ഭേദഗതി ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടോ ;

()ഇതിനുള്ള നിയമ നിര്‍മ്മാണ പ്രക്രിയ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

178

ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

,, സി.എഫ്. തോമസ്

()ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)മത്സ്യ ലഭ്യതയില്‍ ഉളള ഭീമമായ കുറവ്, മഴക്കുറവ് മൂലം ആവശ്യത്തിന് ജലം പാടശേഖരങ്ങളിലും തോടുകളിലും മറ്റും ഇല്ലാതിരിക്കല്‍, ആവാസവ്യവസ്ഥയില്‍ ഉണ്ടായിട്ടുളള മാറ്റങ്ങള്‍ എന്നിവ മൂലം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;

(സി)ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

179

വ്യാവസായിക ആവശ്യത്തിനുള്ള അസംസ്കൃതവസ്തുക്കളുടെ പ്ളാന്റേഷന്

ശ്രീ. കെ. എന്‍. . ഖാദര്‍

,, കെ. എം. ഷാജി

,, പി. ബി. അബ്ദുള്‍ റസാക്

,, വി. എം. ഉമ്മര്‍ മാസ്റര്‍

()വ്യാവസായിക ആവശ്യത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ പ്ളാന്റേഷനുവേണ്ടി വനഭൂമി വിനിയോഗിക്കുന്നതിന് മാനദണ്ഡമെന്തെങ്കിലും നിശ്ചയിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)സ്വാഭാവിക വനവിസ്തൃതിയുടെ എത്ര ശതമാനമാണ് പ്ളാന്റേഷന് വേണ്ടി വിനിയോഗിക്കാന്‍ നീക്കി വച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(സി)സ്വാഭാവിക വനം നിലനില്ക്കുന്ന ഭൂപ്രദേശം പ്ളാന്റേഷനുവേണ്ടി ക്ളിയര്‍ ഫെല്ലിംഗ് നടത്താറുണ്ടോ ; ഏതൊക്കെ തരം മരങ്ങളാണ് വ്യാവസായിക ആവശ്യത്തിന് പ്ളാന്റ് ചെയ്യാറുള്ളത് എന്ന് വെളിപ്പെടുത്തുമോ ?

180

സിനിമ വെബ് മാഗസിന്‍

ശ്രീ. എം.. വാഹീദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സണ്ണി ജോസഫ്

()മലയാള സിനിമയെ ലോകത്തിന് മുന്നില്‍ എത്തിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ;

(ബി)സിനിമ വെബ്മാഗസിന്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഭാഷകളിലാണ് വെബ്മാഗസിന്‍ തുടങ്ങാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇത് എന്നത്തേക്ക് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.