STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*241

സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

'' ജെയിംസ് മാത്യു

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പല സ്കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പുതുതായി ഉത്തരവ് എന്തെങ്കിലും നല്‍കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കാമോ;

(ബി)ഇതനുസരിച്ച് പദ്ധതി നടത്തിപ്പിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ആര്‍ക്കാണ് നല്‍കിയിട്ടുള്ളത;

(സി)സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്കും അദ്ധ്യാപക-രക്ഷാകര്‍തൃസമിതിക്കും എന്തെല്ലാം ചുമതലകളാണ് പ്രസ്തുത ഉത്തരവു പ്രകാരം നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;

(ഡി)പദ്ധതി ചെലവിനായുള്ള സാമ്പത്തികസ്രോതസ്സ് എപ്രകാരമാണ് വിഭാവനം ചെയ്തിട്ടുള്ളത്?

*242

ലാന്റ് ഗവേണന്‍സ് സൊസൈറ്റി

ശ്രീ. . ചന്ദ്രശേഖരന്‍

'' വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള ലാന്റ് ഗവേണന്‍സ് സൊസൈറ്റി രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് രൂപീകരിച്ചത്; പ്രസ്തുത സൊസൈറ്റിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(ബി)റവന്യൂ റിക്കവറി പ്രകാരം പിടിച്ചെടുത്ത എത്ര ഹെക്ടര്‍ ഭൂമി സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് വ്യക്തമാക്കുമോ; ഇത്തരത്തിലുള്ള ഭൂമി വില്പന നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വില്പന നടത്തുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

*243

സ്മാര്‍ട്ട് ക്ളാസ് റൂം പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

'' കെ. മുരളീധരന്‍

,, എം. പി. വിന്‍സെന്റ്

,, . പി.അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഒരു സ്കൂളില്‍ ഒരു സ്മാര്‍ട്ട് ക്ളാസ്സ് റൂം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)സംസ്ഥാനത്ത് ഏതെല്ലാം തരം സ്കൂളുകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)ഏതെല്ലാം ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള ബോധനരീതിയാണ് പ്രസ്തുത പദ്ധതി വഴി ലക്ഷ്യമിടുന്നത്; വ്യക്തമാക്കുമോ ?

*244

കയര്‍ വ്യവസായത്തിലെ പ്രതിസന്ധി

ശ്രീ. സി.കെ. സദാശിവന്‍

'' .എം. ആരിഫ്

'' കെ. ദാസന്‍

'' പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കയര്‍ വ്യവസായത്തിലെ പ്രതിസന്ധിയും തൊഴിലില്ലായ്മയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതുമൂലം നിര്‍ജ്ജീവാവസ്ഥയിലുള്ള കയര്‍ സഹകരണ സംഘങ്ങളെ പുനര്‍ജ്ജീവിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)തൊഴിലോ കൂലിയോ ലഭിക്കാതെ കഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ;

(ഡി)കയര്‍ എക്സ്പോകള്‍ എത്രമാത്രം പ്രസ്തുത മേഖലയെ സഹായിച്ചിട്ടുണ്ട് എന്ന് പരിശോധിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

*245

രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം

ശ്രീ..സി.ബാലകൃഷ്ണന്‍

''ഹൈബി ഈഡന്‍

''വി.ഡി.സതീശന്‍

''റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത സംവിധാനം പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ;

(സി)എന്തെല്ലാം വിവരങ്ങളാണ് ഈ സംവിധാനം വഴി ലഭിക്കുന്നത്;

(ഡി)എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്;വിശദമാക്കാമോ;

()സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഇത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?

*246

സ്ക്കൂള്‍ പാഠപുസ്തകങ്ങളിലെ പരിഷ്കരണം

ശ്രീ. എന്‍.ഷംസുദ്ദീന്‍

'' സി.മമ്മൂട്ടി

'' പി.ബി.അബദുള്‍ റസാക്

'' വി.എം.ഉമ്മര്‍മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്ക്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യശാസ്ത്രം, ഭാഷ എന്നീ വിഭാഗം പാഠപുസ്തകങ്ങളില്‍ പ്രത്യേക രാഷ്ട്രീയപ്പാര്‍ട്ടിയുടെ കാഴ്ചപ്പാടുകളുടെ അതിപ്രസരം കാണപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ദേശീയബോധം, പൌരബോധം,ശുചിത്വബോധം, അച്ചടക്കം, നീതിബോധം, സ്വതന്ത്ര രാഷ്ട്രീയ അവബോധം എന്നിവകുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ പത്താംതരംവരെയുളള പാഠപുസ്തകങ്ങളിലെങ്കിലും പരിഷ്ക്കരണം ആവശ്യമാണെന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)ഇതിനായി സ്വതന്ത്ര ചിന്താഗതിക്കാരായ വിദ്യാഭ്യാസ വിദഗ്ധരുടെ അഭിപ്രായരൂപീകരണം നടത്തി ഏകീകൃത പാഠ്യപദ്ധതി നടപ്പിലാക്കുന്നതിനുളള കേന്ദ്ര നിര്‍ദ്ദേശവും കൂടി കണക്കിലെടുത്ത് പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

*247

കയര്‍ വ്യവസായം

ശ്രീ. വി. ശശി

'' പി. തിലോത്തമന്‍

,, ജി. എസ്. ജയലാല്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍ വ്യവസായം സാമ്പത്തിക നഷ്ടം കൊണ്ടും അസംസ്കൃത സാധനങ്ങളുടെ ദൌര്‍ലഭ്യം കൊണ്ടും തകര്‍ച്ചയിലെത്തിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത വ്യവസായത്തെ സംരക്ഷിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ?

*248

ഹയര്‍ സെക്കണ്ടറി പാഠപുസ്കങ്ങളുടെ പരിഷ്കരണം

ശ്രീ. വി.പി. സജീന്ദ്രന്‍

,, .റ്റി. ജോര്‍ജ്

,, പി.. മാധവന്‍

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹയര്‍ സെക്കണ്ടറി പാഠപുസ്തകങ്ങളുടെ പരിഷ്കരണം ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇത് സംബന്ധിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി)സര്‍വ്വേ റിപ്പോര്‍ട്ട് കരിക്കുലം കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി)പാഠപുസ്തകങ്ങളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങള്‍ വരുത്തുവാനാണുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*249

ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം

ശ്രീ. ബെന്നി ബെഹനാന്‍

'' വി. ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഗതാഗത അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണം ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇതിനുവേണ്ടി ഗതാഗത ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(സി)നിയമത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് ?

*250

എസ്.എസ്.എല്‍.സി.സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്തുന്നതിനുള്ള കാലതാമസം

ശ്രീ. കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റില്‍ ഉണ്ടാകുന്ന തെറ്റുകള്‍ തിരുത്തി നല്‍കുന്നതിന് കാലതാമസം നേരിടുന്നതായി പരാതികളുള്ള സാഹചര്യത്തില്‍ തെറ്റുവന്ന സര്‍ട്ടിഫിക്കറ്റുകള്‍ സമയബന്ധിതമായി തിരുത്തി നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമോ ;

(ബി)തെറ്റുകള്‍ തിരുത്തി നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിച്ച് കാലതാമസം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

*251

ഭൂവിനിയോഗ നിയമം

ശ്രീ. എം.ചന്ദ്രന്‍

'' ജി.സുധാകരന്‍

'' കെ.രാധാകൃഷ്ണന്‍

'' ബി.ഡി.ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നെല്‍പ്പാടം നികത്തുന്നത് സംബന്ധിച്ച ഭൂവിനിയോഗ നിയമം നടപ്പാക്കുന്നതില്‍വന്നിട്ടുളള അനാസ്ഥ സംബന്ധിച്ച് ഹൈക്കോടതി അടുത്തകാലത്ത് പരാമര്‍ശം നടത്തിയതായി അറിവുണ്ടോ; ഉണ്ടെങ്കില്‍ അത്തരം ഒരു സാഹചര്യത്തിനിടയായത് എന്തുകൊണ്ടെന്ന് പരിശോധിക്കുമോ;

(ബി)ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ആയത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമോ;

(സി)ഹൈക്കോടതി പരാമര്‍ശത്തിന് ഇടയാക്കിയത് ഉദ്യോഗസ്ഥ ഭൂമാഫിയാ ബന്ധമാണോ എന്ന് പരിശോധിക്കുമോ

*252

സ്കൂളുകളിലെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ അടിസ്ഥാന സൌകര്യവികസനത്തിന് ആവിഷ്ക്കരിച്ച പദ്ധതികളുടെ വിശദവിവരം നല്‍കുമോ ;

(ബി)ഏതൊക്കെ സൌകര്യങ്ങളുടെ വികസനമാണ് പ്രസ്തുത പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത് ;

(സി)എയ്ഡഡ് മേഖലയെ ഇതിന്റെ പരിധിയില്‍പ്പെടുത്തിയിട്ടുണ്ടോ ?

*253

പൊതു വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. . കെ. ബാലന്‍

,, . എം. ആരിഫ്

,, ബാബു. എം.പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് മുന്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടുകളുമായി മുന്നോട്ടുപോകാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പാഠ്യപദ്ധതി പരിഷ്കാരം, അധ്യാപക പരിശീലനം, സ്കൂള്‍ നടത്തിപ്പിലെ ജനപങ്കാളിത്തം തുടങ്ങിയവ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; ഇവ ദുര്‍ബ്ബലപ്പെടാനിടയാക്കിയ ഇപ്പോഴത്തെ നടപടികളില്‍ നിന്നും പിന്തിരിയുമോ;

(സി)പൊതുവിദ്യാഭ്യാസത്തിന്റെ കാര്യക്ഷമതയും ഗുണമേന്മയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സമഗ്രവും ആസൂത്രിതവുമായ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

*254

സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി

ശ്രീ. തോമസ് ചാണ്ടി

'' .കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇക്കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കുമോ ;

(സി)ഹയര്‍ സെക്കന്ററിയിലെ ഒ.ബി.സി. വിഭാഗത്തില്‍ കുടുംബവാര്‍ഷിക വരുമാനം 4.5 ലക്ഷത്തില്‍ കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു നിബന്ധ20.12.2012വിദ്യാഭ്യാസ റവന്യൂവും കയറുംഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും പൊതുമരാമത്ത്നകളൊന്നുമില്ലാതെ സ്കോളര്‍ഷിപ്പ് നല്‍കുമ്പോള്‍ ഇതേ കാറ്റഗറിയില്‍പ്പെട്ട സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

*255

റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുന്നതിന് പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

'' എം. പി. വിന്‍സെന്റ്

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)എത്ര കിലോമീറ്റര്‍ റോഡുകളാണ് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(സി)ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള കണ്‍സല്‍ട്ടന്‍സിയെ നിയമിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)പദ്ധതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

()പദ്ധതിയുടെ ചെലവിനുള്ള തുക എങ്ങനെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

*256

കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്കുളള കൌണ്‍സിലിംഗ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൌമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സംസ്ഥാനത്തെ സ്ക്കൂളുകളില്‍ കൌണ്‍സിലിംഗ് തുടങ്ങുവാനുളള പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ആരുടെ ആഭിമുഖ്യത്തിലാണ് ഈ സംവിധാനം സ്ക്കൂളുകളില്‍ ഒരുക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സേവനങ്ങളാണ് ഇതിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

*257

റവന്യൂ ഭൂമി സന്നദ്ധസംഘടനകള്‍ക്ക് പതിച്ചു നല്‍കുന്ന നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

'' ജി. സുധാകരന്‍

,, കെ.കെ. നാരായണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റവന്യൂ ഭൂമി സന്നദ്ധസംഘടനകള്‍ക്ക് പതിച്ചു നല്‍കുന്നുണ്ടോ ;

(ബി)ഇത്തരത്തില്‍ ലഭിക്കുന്ന ഭൂമി സംഘടനകള്‍ ഏത് തരത്തില്‍ ഉപയോഗിക്കുന്നു എന്ന് പരിശോധിക്കാറുണ്ടോ ; പ്രസ്തുത ഭൂമി ഏറ്റെടുത്ത സംഘടനകള്‍ കൈമാറ്റം ചെയ്തതായി അറിയാമോ ;

(സി)ഇങ്ങനെ ലഭിക്കുന്ന ഭൂമിയില്‍ വാണിജ്യസമുച്ചയങ്ങളും ഫ്ളാറ്റുകളും നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ;

(ഡി)ഇങ്ങനെ ഭൂമി ലഭിക്കുന്നതിന് ജനശ്രീമിഷന്‍ ചെയര്‍മാന്റെ അപേക്ഷ റവന്യൂ വകുപ്പിന് ലഭിച്ചിട്ടുണ്ടോ ;

()ഇവര്‍ക്ക് വിവിധ ജില്ലകളില്‍ സ്ഥലം കണ്ടെത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

*258

പാചകവാതക സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി

ശ്രീ. സി. മോയിന്‍കുട്ടി

'' പി. ഉബൈദുള്ള

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പാചകവാതക സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഇവമൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(സി)സിലിണ്ടറുകളുടെ സുരക്ഷാ പരിശോധനയ്ക്കുള്ള സംവിധാനം വിശദമാക്കുമോ ?

*259

ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റര്‍ സിസ്റം

ശ്രീ. എം. . ബേബി

,, വി. ചെന്താമരാക്ഷന്‍

,, എം. ഹംസ

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്വിദ്യാഭ്യാസ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റര്‍ സിസ്റം സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുണ്ടോ ;

(ബി)ഇത് സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നോ എന്ന് വെളിപ്പെടുത്തുമോ ;

(സി)മൂല്യനിര്‍ണ്ണയം വികേന്ദ്രീകരിച്ച് അതാത് സ്ഥാപനങ്ങള്‍ക്ക് നടത്താം എന്ന വ്യവസ്ഥയെ അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി)ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഇതിന്മേലുള്ള അഭിപ്രായം എന്തായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

()അദ്ധ്യാപക സംഘടനകള്‍ ഇത് സംബന്ധിച്ച് എതിര്‍പ്പ് അറിയിച്ചിരുന്നോ ;

(എഫ്)അവ പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമോ ; വ്യക്തമാക്കുമോ ?

*260

വിദ്യാഭ്യാസ അവകാശനിയമം

ശ്രീ. സി. കെ. നാണു

'' മാത്യു. റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഇതിനായി സി.ബി.എസ്./.സി.എസ്./ കേരള സിലബസില്‍ പ്രവര്‍ത്തിക്കുന്ന ഏതെല്ലാം അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്;

(സി)അംഗീകാരത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡം വിശദമാക്കാമോ?

*261

വിദ്യാലയ കലോത്സവങ്ങളിലെ പിരിവ്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

'' . പി. ജയരാജന്‍

,, കെ. വി. വിജയദാസ്

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാലയങ്ങളില്‍ കലോത്സവങ്ങളുടെ പേരില്‍ പിരിവ് നടത്തുന്നതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇതിനായി പിരിവ് നടത്തുന്നുണ്ടോ ;

(സി)ഇത്തരം നടപടികള്‍ അന്വേഷിച്ച് ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ;

(ഡി)സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇത്തരം പിരിവ് നടത്തുന്നുണ്ടോ; ഇതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ?

*262

പൊതുമരാമത്ത് വകുപ്പിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

'' എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എം. ഷാജി

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമരാമത്തു വകുപ്പിനു കീഴില്‍ റിസര്‍ച്ച് വിംഗ് പ്രവര്‍ത്തിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ എന്തൊക്കെ ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നതു സംബന്ധിച്ച വിശദ വിവരം നല്കാമോ ;

(ബി)സംസ്ഥാനത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഘടന, നിര്‍മ്മാണ വസ്തുക്കളുടെ ലഭ്യത എന്നിവ കണക്കിലെടുത്തുള്ള റോഡ്, കെട്ടിടം എന്നിവയുടെ നിര്‍മ്മാണം സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടുണ്ടോ ; വിശദീകരിക്കാമോ ;

(സി)പൊതുമരാമത്ത് പണികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്താനും, നിര്‍മ്മാണ രീതികള്‍ അവലംബിക്കാനും തക്കവിധം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമോ ?

*263

പ്ളാസ്റിക് റോഡുകള്‍

ശ്രീ. വി. ഡി. സതീശന്‍

'' വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പ്ളാസ്റിക് റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി)പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം റോഡുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ഡി)ഏത് ഏജന്‍സിയാണ് ഇവയുടെ നിര്‍മ്മാണപ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത് ; വിശദമാക്കുമോ ;

()ഈ റോഡുകളുടെ നിര്‍മ്മാണം വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനം മുഴുവനും ഇത്തരം റോഡുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ ?

*264

സ്കൂളുകളില്‍ പ്രൈമറി തലത്തില്‍ കമ്പ്യൂട്ടര്‍ പഠനം

ശ്രീ. ലൂഡി ലൂയിസ്

'' ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രൈമറി തലത്തില്‍ കമ്പ്യൂട്ടര്‍ പഠനം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി)കുട്ടികളില്‍ ഐ.ടി. കഴിവുകള്‍ വളര്‍ത്താന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ആര്‍ക്കാണ് നല്‍കിയിരിക്കുന്നത് ; വിശദീകരിക്കാമോ ;

()പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പാഠപുസ്തകങ്ങളും അദ്ധ്യാപക പഠന സഹായിയും തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

*265

അനധികൃത മണല്‍ വാരലും വില്പനയും

ശ്രീ. . പ്രദീപ്കുമാര്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നദികളിലെയും ആറുകളിലെയും മണല്‍ അനധികൃതമായി വാരി വില്പന നടത്തിവരുന്ന ക്രിമിനല്‍ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനധികൃത മണല്‍ വാരലും വില്പനയും നിയന്ത്രിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ഇത്തരം സംവിധാനങ്ങള്‍ മണല്‍ മാഫിയകളുടെയും അതിന് സഹായിക്കുന്നവരുടെയും ഭീഷണികള്‍ മൂലം പരാജയപ്പെട്ടിരിക്കുന്നത് അറിയാമോ;

(ഡി)മണല്‍ വാരലും വില്പനയും നിയന്ത്രിക്കുന്ന കൃത്യനിര്‍വ്വഹണത്തിലേര്‍പ്പെട്ടവര്‍ക്കെതിരെ സംസ്ഥാനത്തുണ്ടായ ഭീഷണികളെക്കുറിച്ച് വിശദമാക്കുമോ?

*266

ദേശീയപാത വികസനം

ശ്രീ. പി.കെ. ഗുരുദാസന്‍

'' എളമരം കരീം

'' ജെയിംസ് മാത്യു

'' എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ദേശീയ പാത വികസനം ഏത് ഘട്ടത്തിലാണ്; ഓരോ പ്രവൃത്തിയുടെയും വിശദാംശം നല്‍കുമോ;

(ബി)ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(സി)എത്ര മീറ്റര്‍ വീതിയിലാണ് സ്ഥലമെടുക്കാന്‍ അന്തിമമായി തീരുമാനിച്ചിട്ടുള്ളത്;

(ഡി)സ്ഥലമെടുപ്പ് അലൈന്‍മെന്റ് നേരത്തെ രേഖപ്പെടുത്തിയത് മാറ്റം വരുത്തുകയുണ്ടായോ; ഇതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ; ഇതിന്മേല്‍ തീര്‍പ്പ് കല്പിക്കാന്‍ സാധിച്ചിട്ടുണ്ടോ;

()വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ദേശീയ പാത വികസനം ത്വരിതപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

*267

ഹരിത നിര്‍മ്മാണ നയം

ശ്രീ. എം. . വാഹീദ്

'' പാലോട് രവി

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹരിത നിര്‍മ്മാണ നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നിര്‍മ്മാണ മേഖലയില്‍ പരിസ്ഥിതി സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കുവാനും അസംസ്കൃത വസ്തുക്കളുടെയും പ്രകൃതി നിര്‍മ്മാണ സാമഗ്രികളുടെയും ലഭ്യതക്കുറവിനും വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജോല്പഭോഗത്തിന് പരിഹാരം കാണാനും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത നയത്തിലൂടെ സംസ്ഥാനത്തെ റോഡുകള്‍ക്കും വകുപ്പിന്റെ കീഴിലുള്ള കെട്ടിടങ്ങള്‍ക്കും എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)നയത്തിന്റെ കരട് രൂപം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ ?

*268

സ്കൂളുകളിലെ ഇംഗ്ളീഷ് നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ ഇംഗ്ളീഷ് നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഏത് ഏജന്‍സിയുമായി ചേര്‍ന്നാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പ്രസ്തുത പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് ഏത് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് നടത്താനുദ്ദേശിക്കുന്നത് ;

(ഡി)ഏതെല്ലാം തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ?

*269

കാല്‍നടയ്ക്കുള്ള സ്ഥലം റോഡിന്റെ ഭാഗമാക്കുന്ന നടപടി

ശ്രീ. ബാബു എം.പാലിശ്ശേരി

'' സാജു പോള്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് റോഡ് നവീകരണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചുള്ള വീതി കൂട്ടലിന് ആവശ്യമായ സ്ഥലം ലഭ്യമല്ലാതാകുന്ന സാഹചര്യങ്ങളില്‍ കാല്‍നടയ്ക്കുള്ള സ്ഥലം ടാര്‍ ചെയ്ത് റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം റോഡുകളിലെ കാല്‍നടയാത്രക്കാരുടെ സുരക്ഷാഭീഷണി കണക്കിലെടുത്ത് പരിഹാര നടപടികള്‍ സ്വീകരിക്കുമോ;

(സി)ഇത്തരം റോഡുകളില്‍ അപകടം ഉണ്ടാകുന്നതരത്തില്‍ നിലകൊള്ളുന്ന വൈദ്യുത-ടെലിഫോണ്‍ പോസ്റുകള്‍ മാറ്റുന്നതിനു വേണ്ട നടപടി സ്വീകരിക്കുമോ?

*270

അടുത്ത വര്‍ഷത്തേക്കുളള സ്കൂള്‍ പാഠപുസ്തകങ്ങള്‍

ശ്രീ. റ്റി.യു. കുരുവിള

'' മോന്‍സ് ജോസഫ്

,, സി.എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഏതെല്ലാം ക്ളാസ്സുകളിലെ ഏതെല്ലാം പുസ്തകങ്ങള്‍ക്കാണ് അടുത്ത വര്‍ഷം മാറ്റം ഉണ്ടാകുക; വിശദമാക്കാമോ;

(ബി)അടുത്ത അദ്ധ്യയന വര്‍ഷത്തേയ്ക്കുളള സ്കൂള്‍ പാഠപുസ്തകങ്ങള്‍ ഇതിനകം അച്ചടിക്ക് തയ്യാറായിട്ടുണ്ടോ;

(സി)പുസ്തകങ്ങളുടെ അധികഭാരം കുറക്കുന്നതിനായി കൂടുതല്‍ പേജുകള്‍ ഉളള പാഠപുസ്തകങ്ങള്‍ രണ്ട് ഭാഗങ്ങളായി അച്ചടിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.