UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

186

വനഭൂമി കയ്യേറ്റം


ശ്രീ. സി. ദിവാകരന്‍

,, കെ. രാജു

,, കെ. അജിത്

,, ചിറ്റയം ഗോപകുമാര്‍

()കേരളത്തിലെ വനഭൂമി എത്രയെന്നാണ് തിട്ടപ്പെടുത്തിയിട്ടുളളത്;

(ബി)വനം വകുപ്പിന്റെ അധീനതയിലുളള എത്ര ഹെക്ടര്‍ ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; എത്ര ഹെക്ടര്‍ വനം ഒഴിപ്പിച്ചെടുത്തു;

(ഡി)കയ്യേറ്റവുമായി ബന്ധപ്പെട്ട എത്ര കേസ്സുകള്‍ ഇപ്പോള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്; ഇത്തരം കേസ്സുകളില്‍ യഥാസമയം ഹാജരാകുന്നതില്‍ വനം വകുപ്പധികൃതരില്‍ നിന്നും വീഴ്ചയുണ്ടായിട്ടുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

187

വനം കൈയ്യേറ്റം

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാന വനം വകുപ്പിന്റെ അധീനതയിലുള്ള എത്രമാത്രം ഭൂമി, വ്യക്തികളും സ്ഥാപനങ്ങളും അനധികൃതമായി കൈവശപ്പെടുത്തിയിട്ടുണ്ടെന്നുള്ളത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ; ഇത്തരത്തിലുള്ള ഓരോ വനഭൂമിയും ഏത് ഫോറസ്റ് ഡിവിഷന്റെ കീഴിലാണെന്നുള്ള വിവരങ്ങളും ലഭ്യമാക്കുമോ;

(ബി)അനധികൃതമായി വ്യക്തികളും സ്ഥാപനങ്ങളും കൈവശപ്പെടുത്തിയിട്ടുള്ള വനഭൂമി സര്‍ക്കാരിലേയ്ക്ക് നിക്ഷിപ്തമാക്കുവാന്‍ കൈക്കൊണ്ട നടപടികള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;

(സി)ഇത്തരം കേസ്സുകളില്‍ സര്‍ക്കാരിനുവേണ്ടി ബഹു. കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ മന:പൂര്‍വ്വം കേസ്സുകള്‍ തോല്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)അങ്ങനെ കേസ്സുകള്‍ മന:പൂര്‍വ്വം തോറ്റസംഭവങ്ങള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

()അങ്ങനെ കേസ്സ് മന:പൂര്‍വ്വം തോറ്റിട്ടും ഇപ്പോഴും സര്‍ക്കാരിനുവേണ്ടി വാദിക്കുവാനുള്ള അഭിഭാഷകരായി തുടരുന്നവരെ നീക്കം ചെയ്യുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

188

പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി

ശ്രീ. കെ. അജിത്

()വനം വകുപ്പിന്റെ എത്ര ഹെക്ടര്‍ ഭൂമി വിവിധ സ്ഥാപനങ്ങളോ വ്യക്തികളോ പാട്ടവ്യവസ്ഥയില്‍ കൈവശം വച്ചിട്ടുണ്ടെന്ന് ഹെക്ടര്‍ തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇതില്‍ പാട്ടക്കാലാവധി കഴിഞ്ഞവരുടേയും പാട്ടവ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയവരുടേയും പേരുകളും അവര്‍ കൈവശം വച്ചിട്ടുള്ള ഭൂമി എത്രയെന്നും വെളിപ്പെടുത്തുമോ;

(സി)ഇത്തരം ഭൂമി തിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി)പാട്ടക്കാലാവധി കഴിഞ്ഞതോ, പാട്ടക്കരാര്‍ ലംഘിച്ചതോ ആയ എത്ര ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ

189

നെല്ലിയാമ്പതി വനഭൂമി പ്രശ്നം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

()നെല്ലിയാമ്പതി വനഭൂമി പ്രശ്നത്തില്‍ ഗവ.ചീഫ് വിപ്പ് ശ്രീ. പി. സി. ജോര്‍ജ്ജ്, മുഖ്യമന്ത്രി, വനംവകുപ്പ് മന്ത്രി, റവന്യൂവകുപ്പ് മന്ത്രി, ആഭ്യന്തരവകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്കിയ നിവേദനങ്ങളുടെയും കത്തു കളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(ബി)വനംവകുപ്പിന്റെ പരിഗണനയ്ക്ക് ഇവ ഓരോന്നും വന്നത് ഏത് തിയതിയിലാണ്; വനംവകുപ്പ് ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്?

190

സ്വകാര്യ വനവത്ക്കരണ പദ്ധതി

ശ്രീ. പാലോട് രവി

"എം.. വാഹീദ്

" പി.സി. വിഷ്ണുനാഥ്

" കെ. ശിവദാസന്‍ നായര്‍

()സ്വകാര്യ വനവത്ക്കരണ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)എന്തെല്ലാം ധനസഹായങ്ങളാണ് ഈ പദ്ധതി വഴിനല്‍കുന്നത്?

191

വയനാട്ടിലെ കടുവ ശല്യം

ശ്രീ. സി. മമ്മൂട്ടി

()വയനാട് ജില്ലയിലെ വനപ്രദേശം കടുവാ സങ്കേതമാക്കാന്‍ ഉദ്ദേശമുണ്ടോ; വിശദമാക്കാമോ;

(ബി)കാട്ടില്‍ നിന്നും നാട്ടിലിറങ്ങിയ കടുവയെ പിടികൂടി വീണ്ടും കാട്ടില്‍ വിടുകയും, വീണ്ടും കടുവ നാട്ടിലിറങ്ങി നിരന്തരം വളര്‍ത്തു മൃഗങ്ങളെ വ്യാപകമായി കൊന്നൊടുക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് ശാശ്വതമായ പരിഹാരം കാണാന്‍ എന്ത് നടപടി സ്വീകരിച്ചു;

(സി)കേന്ദ്ര സര്‍ക്കാര്‍ വയനാട് ജില്ലയെ കടുവാ സങ്കേതമാക്കുന്നതിന് ഉദ്ദേശിച്ച് എന്തെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി)വിവരാവകാശ നിയമ പ്രകാരം വനം വകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടിയില്‍ ഇവിടം കടുവാ സങ്കേതമാക്കാന്‍ ഉദ്ദേശിക്കുന്നതായി മറുപടി നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()കടുവയുടെ ശല്യം മൂലം ജനങ്ങളുടെ സ്വൈര ജീവിതം തകരാറിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന് എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

192

പാട്ടക്കരാര്‍ ലംഘിച്ച നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റേറ്റ് ഏറ്റെടുക്കല്‍


ശ്രീ. ബാബു. എം.പാലിശ്ശേരി

()പാട്ടക്കരാര്‍ ലംഘിച്ച നെല്ലിയാമ്പതിയിലെ ചെറുനെല്ലി എസ്റേറ്റ് വന ഭൂമിയാണോ റവന്യു ഭുമിയാണോ; വ്യക്തമാക്കുമോ;

(ബി)വനം വകുപ്പ് വനഭൂമി എന്ന നിലയില്‍, പ്രസ്തുത എസ്റേറ്റ് ഏറ്റെടുക്കുന്നത് എപ്പോഴാണ്; ഏറ്റെടുത്ത് കൊണ്ടുളള ഉത്തരവ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത എസ്റേറ്റ് പാട്ടത്തിന് നല്‍കിയത് ആരായിരുന്നു: ആര്‍ക്കായിരുന്നു നല്‍കിയിരുന്നത് പാട്ടക്കാലാവധി കഴിഞ്ഞത് ഏത് തീയതിയിലായിരുന്നു; എസ്റേറ്റ് വന ഭൂമിയായി മാറുന്നത് ഏത്ഘട്ടത്തിലായിരുന്നു;

(ഡി)വനഭൂമി സംരക്ഷിക്കുന്നതിന് വനം വകുപ്പ് നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കേ ഗവ.ചീഫ് വിപ്പ്, പ്രസ്തുത എസ്റേറ്റ് റവന്യു ഭൂമിയാണെന്ന നിലയില്‍ നിലപാട് സ്വീകരിക്കുകയും അതിനനുസരിച്ച് 27-07-2012-ല്‍ മാതൃഭൂമി ദിനപത്രത്തില്‍ ലേഖനം എഴുതുകയും ചെയ്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എസ്റേറ്റ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കോടതിയിലെ കേസില്‍ സര്‍ക്കാര്‍ വാദംദുര്‍ബ്ബലമാക്കാന്‍ ഗവ. ചീഫ് വിപ്പിന്റെ ലേഖനം കാരണമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

193

. എഫ് എല്‍ നിയമത്തില്‍ ഭേദഗതി

ശ്രീ. ആര്‍. രാജേഷ്

()പരിസ്ഥിതി ദുര്‍ബല നിയമത്തില്‍ (. എഫ്.എല്‍) മാറ്റം വരുത്തുന്നത് സംബന്ധിച്ച് വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് വനം വകുപ്പ് മന്ത്രി മുഖ്യമന്ത്രിയ്ക്ക് നല്കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി). എഫ്.എല്‍. നിയമത്തില്‍ എന്തെല്ലാംഭേദഗതികള്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)2011 നവമ്പറില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഔദ്യോഗികയോഗത്തില്‍ ഇ.എഫ്.എല്‍ നിയമത്തില്‍ എന്തെല്ലാം ഭേദഗതികള്‍ കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്?

194

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും വന്യജീവി സംരക്ഷണവും

ശ്രീ. കെ. എന്‍. . ഖാദര്‍

()മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)വന്യജീവികളുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്ന തരത്തിലുള്ള മനുഷ്യരുടെ കടന്നുകയറ്റം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ വന്യ മൃഗത്തിന്റെ ആക്രമണങ്ങള്‍ നടപ്പുവര്‍ഷത്തില്‍ ഉണ്ടാകുന്നതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

195

നെല്ലിയാമ്പതി വനഭൂമിയുടെ പാട്ടക്കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട ലേഖനം

ശ്രീ. .കെ. ബാലന്‍

,, എം. ചന്ദ്രന്‍

,, കെ.കെ. ജയചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍ 

()നെല്ലിയാമ്പതി വനഭൂമിയുടെ പാട്ടക്കരാര്‍ ലംഘനവുമായി ബന്ധപ്പെട്ട് ഗവ. ചീഫ് വിപ്പ് മാതൃഭൂമി ദിനപത്രത്തില്‍ 2012 ജൂലൈ 27ന് എഴുതിയ ലേഖനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ശ്രീ. പി. സി ജോര്‍ജ്ജ്, ഗവ. ചീഫ്വിപ്പിന്റെ ഔദ്യോഗിക പേര് ഉപയോഗിച്ച് എഴുതിയ ലേഖനത്തിലെ നിലപാടിനോട് വനം വകുപ്പ് യോജിക്കുന്നുണ്ടോ;

(സി)വനംവകുപ്പ് നെല്ലിയാമ്പതി ഭൂമി പ്രശ്നത്തില്‍ കോടതിയില്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായതാണോ ഗവ ചീഫ് വിപ്പിന്റെ ലേഖനത്തിലെ നിലപാട്?

196

മാവൂര്‍ പ്രദേശം പക്ഷി സങ്കേതമാക്കാന്‍ നടപടി


ശ്രീ. പി.റ്റി.എ റഹീം

()കോഴിക്കോട് മാവൂര്‍ പ്രദേശം ഒരു വെറ്റ് ലാന്റായി മാറിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇവിടം ഒരു കമ്മ്യൂണിറ്റി റിസര്‍വ്വായി മാറ്റി പക്ഷി സങ്കേതം ഒരുക്കുന്ന കാര്യം പരിഗണനയിലുണ്ടോ ?

197

ജാനകിക്കാട് ഇക്കോ ടൂറിസം

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ ജാനകിക്കാട് ഇക്കോ ടൂറിസം ആരംഭിച്ചത് എന്നാണ്;

(ബി)ഈ പദ്ധതിക്കായി ഇതുവരെ എത്ര തുക അനുവദിച്ചിട്ടുണ്ട്;

(സി)പദ്ധതിയെക്കുറിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ജാനകിക്കാട് ഇക്കോ ടൂറിസം പദ്ധതി വികസിപ്പിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

198

പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പാട്ടക്കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)പാട്ടക്കുടിശ്ശിക അടച്ചുതീര്‍ക്കാത്ത തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?

199

പാട്ടക്കാലാവധികഴിഞ്ഞ ഭൂമി ഒഴിപ്പിക്കല്‍ നടപടി

ശ്രീ. സി. ദിവാകരന്‍.

()നെല്ലിയാമ്പതിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ് പാട്ടം പുതുക്കാതെ വന്ന എത്ര പേരില്‍ നിന്നും ഭൂമി ഒഴിപ്പിച്ചു;

(ബി)ഇത്തരം ഭൂമി ഒഴിപ്പിച്ചെടുക്കുന്നതിന് എന്തെങ്കിലും നിയമ തടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ?

200

മണല്‍സംഭരണത്തിനുളള പാസ്സിന്റെ ദുരുപയോഗം

ശ്രീ..കെ. ബാലന്‍

()വ്യക്തികള്‍ക്ക് ഗൃഹനിര്‍മ്മാണത്തിന് മണല്‍ സംഭരിക്കുന്നതിന് വനംവകുപ്പ് പാസ് കൊടുക്കുന്ന പദ്ധതി നിലവിലുണ്ടോ; എങ്കില്‍ നിലവിലുളള വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിപ്രകാരം മണല്‍ വിതരണം ചെയ്യുന്ന കടവുകളുടെ പേര് ജില്ലതിരിച്ച് ലഭ്യമാക്കുമോ;

(സി)ഒരു വ്യക്തിക്ക് ലഭിക്കുന്ന മണലിന്റെ അളവ്, വില, അപേക്ഷാ രീതി എന്നിവ വെളിപ്പെടുത്തുമോ;

(ഡി)ഈ സംവിധാനം മണല്‍ മാഫിയ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ യഥാര്‍ത്ഥ ആവശ്യക്കാരന് മാത്രം മണല്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഈ പദ്ധതിയിലൂടെ എത്ര രൂപാ ലഭിച്ചിട്ടുണ്ട്; ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

201

കാവുകളുടെ പരിസ്ഥിതി പ്രാധാന്യം

ശ്രീ. വി. ശശി

()കേരളത്തില്‍ എത്ര കാവുകള്‍ ഉണ്ട്; ഇവയുടെ ജില്ല തിരിച്ചുള്ള പേര് വിവരം നല്‍കാമോ;

(ബി)കാവുകളുടെ പരിസ്ഥിതി പ്രാധാന്യം കണക്കി ലെടുത്ത് ഇവ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; അവ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കാവുകളുടെ സംരക്ഷണത്തിനായി കേന്ദ്ര സഹായത്തോടെ ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിവരിക്കാമോ?

202

വനം-വന്യ ജീവി സംരക്ഷണനിയമം

ശ്രീ. വി. ശിവന്‍കുട്ടി

()വനം-വന്യജീവി സംരക്ഷണനിയമപ്രകാരം വന്യമൃഗങ്ങളുടെ തോല്‍ കൈവശം വയ്ക്കുന്നത് ഏതു വകുപ്പുപ്രകാരം കുറ്റകരമാണ് ;

(ബി)പ്രസ്തുത നിയമം ലംഘിച്ച് വന്യമൃഗങ്ങളുടെ തോല്‍ കൈവശം വയ്ക്കുന്നവര്‍ക്കെതിരെ എന്തു ശിക്ഷാ നടപടി സ്വീകരിക്കുമെന്നാണ് നിയമത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്നത് ?

203

തവനൂര്‍ മണ്ഡലത്തിലെ കാവുകളുടെ സംരക്ഷണം

ഡോ. കെ. ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തെ കാവു സംരക്ഷണ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവൃത്തി ഏത്വരെയായി എന്നു വിശദമാക്കാമോ;

(ബി)എന്നത്തേയ്ക്ക് തവനൂര്‍ മണ്ഡലത്തെ സമ്പൂര്‍ണ്ണ കാവ് സംരക്ഷണമണ്ഡലമാക്കി പ്രഖ്യാപിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

204

സൈലന്റ് വാലി മിനറല്‍ വാട്ടര്‍ പ്ളാന്റ്


ശ്രീ. എം. . ബേബി

സൈലന്റ് വാലി മേഖലയില്‍ മിനറല്‍ വാട്ടര്‍ പ്ളാന്റ് സ്ഥാപിക്കാനായി അപേക്ഷിച്ചവര്‍ ആരൊക്കെയാണെന്നും ആര്‍ക്കൊക്കെ ലൈസന്‍സ് നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ ?

205

ശബരിജലം

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()ശബരിജലം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എത്ര ലക്ഷം ലിറ്റര്‍ ശുദ്ധജലം വിപണിയിലെത്തിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്?

206

'എന്റെ മരം' പദ്ധതി

ശ്രീ. വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

()'എന്റെ മരം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(ബി)ഈ പദ്ധതി എവിടെയൊക്കെയാണ് നടപ്പാക്കുന്നത് ;

(സി)ഈ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് എത്ര വൃക്ഷതൈകള്‍ വിതരണം ചെയ്തിട്ടുണ്ട് ;

(ഡി)എല്ലാ സ്കൂളുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

207

വന്യമൃഗങ്ങളുടെ ആക്രമണം തടയാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()വന്യമൃഗങ്ങളുടെ ആക്രമണംമൂലം ജനങ്ങളുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് ഇപ്രകാരം വന്യമൃഗങ്ങളുടെ ആക്രമണം കൂടുതലായി കാണപ്പെടുന്നതെന്ന് വ്യക്തമാക്കുമോ;

(സി)വന്യമൃഗങ്ങളുടെ ആക്രമണം നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ഭയം ദൂരീകരിക്കുന്നതിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

208

ഔഷധ സസ്യകൃഷിക്ക് പുതിയ പദ്ധതികള്‍

ശ്രീ. കെ. രാജു

()വനം വകുപ്പിന്റെ കീഴില്‍, പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട, കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന 'സഞ്ജീവനി' ഔഷധ സസ്യതോട്ടത്തിന്റെ നിലവിലെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഔഷധ സസ്യകൃഷിക്ക് വലിയ ജൈവസാങ്കേതിക സാധ്യതകള്‍ ഉള്ള പ്രസ്തുത മേഖലയില്‍ ഇവയുടെ കൃഷിയും വ്യാപനവും വികസിപ്പിക്കുന്നതിന് എന്തൊക്കെ പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ

209

പത്മ എസ്റേറ്റിലെ അനധികൃത മരം മുറിയ്ക്കല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

()മീനങ്ങാടി പഞ്ചായത്തില്‍ പുറക്കാടി വില്ലേജിലെ പത്മ എസ്റേറ്റില്‍ അനധികൃതമായി വീട്ടി ഉള്‍പ്പടെയുള്ള മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിച്ചത് വനം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)അനുമതി ഇല്ലാതെ മരം മുറിക്കാന്‍ അനുവാദം നല്കിയ തോട്ടം ഉടമയ്ക്കെതിരെ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ ;

(സി)തോട്ടത്തില്‍ നിന്നും എത്ര മരങ്ങള്‍ മുറിച്ച് കടത്തിയിട്ടുണ്ട് ; മുറിച്ചിട്ട മരങ്ങളില്‍ അവശേഷിക്കുന്നവ ആരുടെ കസ്റഡിയിലാണ് സൂക്ഷിച്ചിരിക്കുന്നത് ; അവശേഷിക്കുന്ന മരങ്ങള്‍ എത്ര ;

(ഡി)പ്രസ്തുത എസ്റേറ്റിന്റെ ഉടമ ആരാണ് ?

210

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങള്‍

ശ്രീ. എം. ഉമ്മര്‍

)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ എത്രയെണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസ് എടുക്കുന്നത് എന്ന് വിശദമാക്കാമോ;

(സി)പ്രസ്തുത സംഭവങ്ങളില്‍ അപകടമോ നാശനഷ്ടമോ സംഭവിക്കുന്നവര്‍ക്ക് യഥാസമയം നഷ്ട പരിഹാര തുക നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാശം നല്‍കുമോ?

211

പാമ്പ്കടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം

ശ്രീ. തോമസ് ചാണ്ടി

()പാമ്പ്കടിയേറ്റ് മരണമടയുന്നവരുടെ ആശ്രീതര്‍ക്കുള്ള ധനസഹായം ലഭിക്കുന്നതിനുവേണ്ടി കുട്ടനാട്ടില്‍ നിന്ന് സമര്‍പ്പിച്ചിരിക്കുന്ന ഏതെല്ലാം അപേക്ഷകളില്‍മേലാണ് നടപടികള്‍ സ്വീകരിക്കാനുള്ളതെന്ന് വിശദമാക്കുമോ;

(ബി)കാട്ടില്‍ വച്ച് പാമ്പ്കടിയേറ്റ് മരണമടയുന്നവരുടെ ആശ്രീതര്‍ക്കുള്ള മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നാട്ടില്‍ വച്ച് പാമ്പ്കടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്കും അനുവദിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

212

അങ്കമാലി നിയോജക മണ്ഡലത്തിലെ ആനശല്യം

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യംമ്പുഴ, മുക്കനൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ ചുള്ളി, പോര്‍ക്കുന്നുപാറ, വെള്ളപ്പാറ, കട്ടിംങ് തുടങ്ങിയ പ്രദേശങ്ങളില്‍ ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആനശല്യം പരിഹരിക്കുന്നതിനായി അതിരപ്പിള്ളി റേഞ്ചില്‍ ഏഴാറ്റുമുഖം ഫോറസ്റ് സ്റേഷന്റെ പരിധിയിലുള്ള വെള്ളപ്പാറ-ഏഴാറ്റുമുഖം-തുമ്പൂര്‍മുഴി ഭാഗത്ത് 3 കിലോമീറ്ററും പോര്‍ക്കുന്നുപാറ-കുളിതന്‍തോട് ഭാഗത്ത് 3 കിലോമീറ്ററും വീതം ദൂരത്ത് സോളാര്‍ ഫെന്‍സിംഗ് നിര്‍മ്മിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്തെന്ന് വിശദമാക്കാമോ ?

213

വാച്ചുമരം കോളനിയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തിലെ അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം കോളനിയിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് വാച്ചുമരം കോളനിയ്ക്കടുത്തായ വനഭൂമി, കൃഷിയ്ക്കും വീട് വയ്ക്കുന്നതിനുമായി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

214

ദേശീയ ഗെയിംസ്


ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, കെ. അച്ചുതന്‍

,, അന്‍വര്‍ സാദത്ത്

,, വി. പി. സജീന്ദ്രന്‍

()ദേശീയ ഗെയിംസ് നടത്തുവാന്‍ എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്;

(ബി)എന്നാണ് ദേശീയ ഗെയിംസ് തുടങ്ങുന്നത്;

(സി)ഗെയിംസ് നടത്തുന്ന വേദികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്ര എണ്ണം പൂര്‍ത്തിയായിട്ടുണ്ട്;

(ഡി)പൂര്‍ത്തിയാക്കുന്ന വേദികളുടെ നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?

215

ശ്രീപാദം സ്റേഡിയത്തില്‍ നടത്തിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബി. സത്യന്‍

()നാഷണല്‍ ഗെയിംസിന്റെ ഭാഗമായി ആറ്റിങ്ങല്‍ ശ്രീപാദം സ്റേഡിയത്തില്‍ നടത്തിവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതു വരെ എന്തു തുക ഇതിനായി ചെലവഴിച്ചിട്ടുണ്ട്;

(ബി)ശ്രീപാദം സ്റേഡിയത്തെ നാഷണല്‍ ഗെയിംസിന്റെ മത്സര വേദികളുടെ ലിസ്റില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)നാഷണല്‍ ഗെയിംസിന്റെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഏതൊക്കെ കായിക ഇനങ്ങളാണ് ഇവിടെ നടത്തുവാന്‍ ഉദ്ദേശിക്കുന്നത്?

216

കായികരംഗത്തെ മികവിന് പ്രോത്സാഹനം


ശ്രീ. റ്റി. യു. കുരുവിള

()സംസ്ഥാന-ദേശീയ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തുന്ന സ്കൂളുകള്‍ക്ക് എന്തൊക്കെ പ്രോത്സാഹനങ്ങള്‍ ആണ് സര്‍ക്കാര്‍ നല്കി വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)സംസ്ഥാന - ദേശീയ കായിക മേളകളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്കൂളുകള്‍ക്ക് നല്ല ഹോസ്റലും ആധുനിക പരിശീലന സംവിധാനങ്ങളും നല്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)വ്യക്തിഗത മികവ് പുലര്‍ത്തുന്ന കായിക താരങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും സൌകര്യങ്ങളും നല്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

217

കളിസ്ഥല നവീകരണ വികസനം

ശ്രീ. തോമസ് ചാണ്ടി

()സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സിലിന്റെ കളിസ്ഥല നവീകരണ വികസന പദ്ധതിയില്‍പ്പെടുത്തി കുട്ടനാട്ടിലെ ഏതെല്ലാം സ്കൂളുകളിലെ കളിസ്ഥലങ്ങള്‍ പുനരുദ്ധാരണം ചെയ്യുന്നതിന് തുക അനുവദിച്ചുവെന്ന് വിശദമാക്കുമോ ;

(ബി)തകഴി ഗ്രാമപഞ്ചായത്തിലെ കരുമാടി ഗവണ്‍മെന്റ് ഹൈസ്കൂളിലെ കളിസ്ഥല പുനരുദ്ധാരണത്തിന് സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

218

ചാലക്കുടിയില്‍ ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മുനിസിപ്പാലിറ്റി വക സ്ഥലത്ത് ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാുമോ ?

219

ജിനചന്ദ്ര സ്റേഡിയത്തിനു അനുവദിച്ച തുക

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

കല്‍പ്പറ്റ ജിനചന്ദ്ര സ്റേഡിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം എന്ത് തുക അനുവദിച്ചിട്ടുണ്ട്?

220

ചലച്ചിത്രനടന്‍ തിലകന് സ്മാരകം

ശ്രീ. മുല്ലക്കര രത്നാകരന്‍

അന്തരിച്ച പ്രമുഖ ചലച്ചിത്രനടന്‍ തിലകന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

221

ഒറ്റപ്പാലത്ത് ഫിലിം സിറ്റി

ശ്രീ. എം.ഹംസ

()ഒറ്റപ്പാലത്ത് ഫിലിം സിറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; പ്രസ്തുത തീരുമാനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ;

(ബി)പ്രസ്തുത ഒറ്റപ്പാലം ഫിലിംസിറ്റിയുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ;

(സി)എത്ര രൂപയാണ് പ്രസ്തുത പ്രോജക്ടിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനാണ് ഉദ്ദേശിക്കുന്നത്: വിശദാംശം ലഭ്യമാക്കാമോ?

222

ആലപ്പുഴയിലെ സിനിമാ തിയേറ്റര്‍ കോംപ്ളക്സ്

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴയിലെ സിനിമാ തിയേറ്റര്‍ കോംപ്ളക്സിന്റെ നിര്‍മ്മാണോത്ഘാടനം എന്ന് നടത്തുവാനാണ് ഉദ്ദേശിക്കുന്നത് ;

(ബി)ഈ കോംപ്ളക്സില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് ; എന്തെല്ലാം സൌകര്യങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത് ;

(സി)ഈ പദ്ധതിയുടെ അടങ്കല്‍ തുക എത്രയാണ് ;

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവോ ; ഇല്ലെങ്കില്‍ തടസ്സം എന്താണ് ; നിര്‍മ്മാണ പ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

223

മൂവിംഗ് തീയറ്ററുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, പി. . മാധവന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

()മൂവിംഗ് തീയറ്ററുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എവിടെയൊക്കെയാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാനുദ്ദേശിക്കുന്നത് ;

(ഡി)ഇവിടെ ക്ളാസിക് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.