UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

341

പോലീസ് കംപ്ളയിന്റ് അതോറിറ്റി മുന്‍പാകെ ലഭിച്ച പരാതികള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()പോലീസ് കംപ്ളയിന്റ് അതോറിറ്റി മുന്‍പാകെ നാളിത് വരെ ലഭിച്ച പരാതികള്‍ എത്രയാണെന്നും, എത്ര പരാതികളിന്മേല്‍ അന്തിമ തീരുമാനം ഉണ്ടായിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)ലഭ്യമായവയില്‍ പരാതി ശരിയായിട്ടുളളതാണെന്നു വിലയിരുത്തപ്പെട്ടവ എത്ര; എത്ര പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊളളുകയുണ്ടായി?

342

കോഴിക്കോട് വിമാനത്താവളം വഴിയുള്ള യാത്രക്കാര്‍ക്കെതിരെയുള്ള കേസുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പാസ്പോര്‍ട്ടിലെ തെറ്റുകള്‍ കാരണം, കോഴിക്കോട് വിമാനത്താവളം വഴി യാത്രചെയ്ത എത്രപേരുടെ പേരില്‍ ഈ വര്‍ഷം (2012) കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി)ഇതില്‍ എത്ര പേരെ അറസ്റ് ചെയ്തു ; എത്ര പേരെ റിമാന്റ് ചെയ്തിട്ടുണ്ട് ;

(സി)മറ്റ് വിമാനത്താവളങ്ങളില്‍ നിന്നും വ്യത്യസ്തമായി കോഴിക്കോട് വിമാനത്താവളത്തില്‍ ശിക്ഷാനടപടികള്‍ സ്വീകരിച്ചതായ പരാതി ഉയര്‍ന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ഡി)കേസ്സില്‍ അകപ്പെട്ടവരില്‍ നിന്നും പോലീസ് പണം കൈപ്പറ്റിയെന്ന പരാതി ലഭിച്ചിട്ടുണ്ടോ;

()എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ വിശദമാക്കുമോ ;

(എഫ്)ഈ കേസ്സില്‍ അകപ്പെട്ടവരില്‍ നിന്നും വിശദമായ മൊഴിയെടുത്ത് നീതി നടപ്പിലാക്കുന്നതിന് ഫലപ്രദമായ അന്വേഷണത്തിന് ഉത്തരവിടുമോ ?

343

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

()സെക്രട്ടേറിയറ്റിന് മുന്നില്‍ സഹനസമരം നടത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ടോ;

(ബി)എത്ര കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് എതിരെ എന്തെല്ലാം കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്;

(സി)2012 ഒക്ടോബര്‍ 2 മുതല്‍ 9വരെ നീണ്ടുനിന്ന പ്രസ്തുത സമരത്തില്‍ സംസ്ഥാനത്ത് നിന്നു എത്ര കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തതായിട്ടാണ് പോലീസ് കണക്കെന്ന് വെളിപ്പെടുത്താമോ;

(ഡി)കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പുറമേ മറ്റ് ആര്‍ക്കെല്ലാം എതിരെ കേസ് എടുക്കുകയുണ്ടായി?

344

തോമസ് പി. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ട്

ഡോ. ടി.എം. തോമസ് ഐസക്

()തോമസ് പി. ജോസഫ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറാട് കൂട്ടക്കൊലക്കേസ് ഗൂഡാലോചന ഉള്‍പ്പെടെയുള്ളവ സി.ബി.. യെക്കൊണ്ടന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തിന്മേലുള്ള കേന്ദ്രനിലപാടെന്തെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ കേസന്വേഷണം സി.ബി..യെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിന് ഈ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപടികളൊന്നും സ്വീകരിക്കാത്തതെന്ന് വ്യക്തമാക്കുമോ ?

345

ശ്രീ. പി. കെ. ബഷീര്‍ എം.എല്‍..യ്ക്കെതിരെയുള്ള ക്രിമിനല്‍ കേസ്


ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ശ്രീ. പി. കെ. ബഷീര്‍ എം.എല്‍.എയ്ക്കെതിരെയുള്ള ക്രിമിനല്‍ കേസ് പിന്‍വലിക്കുന്നത് പൊതു താല്പര്യം മുന്‍ നിര്‍ത്തിയാണെന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതില അടങ്ങിയിരിക്കുന്ന പൊതു താല്പര്യം എന്താണെന്ന് വ്യക്തമാക്കുമോ?

346

സി.ബി.. അന്വേഷണത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം

ശ്രീ. . പ്രദീപ് കുമാര്‍

()സി.ബി.. അന്വേഷണത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെ പേഴ്സണല്‍ മന്ത്രാലയത്തിന് യഥാസമയം അയച്ചുകൊടുക്കാതെ കുറ്റം ആരേ3പിക്കപ്പെട്ടയാളുമായി ആഭ്യന്തരവകുപ്പുമന്ത്രി ഒത്തുകളിച്ചതായി പരാതിപ്പെട്ടുകൊണ്ടുള്ള ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജി കോട്ടയം സ്പെഷ്യല്‍ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുള്ളതായി അറിയാമോ;

(ബി)ഇത് സംബന്ധമായി അന്വേഷിക്കാന്‍ കോടതി ഉത്തരവായിട്ടുണ്ടോ; അന്വേഷണം നടത്തുന്ന ഏജന്‍സി ആഭ്യന്തര വകുപ്പ് മന്ത്രിയുടെ അഡ്മിനിസ്ട്രേറ്റീവ് കണ്‍ട്രോളിലാണോ;

(സി)അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി)കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് നോട്ടിഫിക്കേഷന്‍ അയച്ചുകൊടുത്തത് എന്നായിരുന്നു; ഗസറ്റ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച തീയതി എന്നായിരുന്നു; നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ എത്ര ദിവസത്തെ കാലതാമസം വരുത്തുകയുണ്ടായി ?

347

ചാച്ചാ നെഹ്റു ചില്‍ഡ്രന്‍സ് ലൈബ്രറിക്കുള്ള സ്ഥലം വിറ്റ നടപടി


ശ്രീ. പി. കെ. ഗുരുദാസന്‍

()തൃശ്ശൂര്‍ അയ്യന്തോളിലെ ചാച്ചാ നെഹ്റു ചില്‍ഡ്രന്‍സ് ലൈബ്രറി സ്ഥലം സ്വകാര്യ വ്യക്തിക്ക് വിറ്റ നടപടിയെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവായിട്ടുണ്ടോ;

(ബി)ഈ കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തപ്പെട്ടവര്‍ ആരൊക്കെയാണ്;

(സി)കോണ്‍ഗ്രസ്സ് () നേതാവും മുന്‍ സ്പീക്കറും ലൈബ്രറി പ്രസിഡണ്ടുമായ ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍. എം.എല്‍..യെ സംബന്ധിച്ച പരാതി എന്താണ്;

(ഡി)വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയുണ്ടായോ?

348

വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ അന്വേഷണചുമതല

ശ്രീ. .പി. ജയരാജന്‍

,, സി.കെ. സദാശിവന്‍

,, എസ്. രാജേന്ദ്രന്‍

ശ്രീമതി. കെ.കെ. ലതിക

()അധികാരപരിധിക്കു പുറത്തുള്ള പോലീസ് ഉദ്യോഗസ്ഥന് അന്വേഷണചുമതല കൈമാറുന്നത് നിയമാനുസൃതമാണോ ; വിശദമാക്കാമോ ; ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണവും ഉണ്ടായിട്ടുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ എത്ര കേസുകളില്‍ കേസ് രജിസ്റര്‍ ചെയ്ത പോലീസ് സ്റേഷന്റെ അധികാരപരിധിക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല കൈമാറിയിട്ടുണ്ട് ; വിശദമാക്കാമോ ;

(സി)ക്രിമിനല്‍ നടപടിക്രമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായ നടപടിയില്‍നിന്നും പിന്മാറാനും അന്വേഷണങ്ങളില്‍ നിഷ്പക്ഷത ഉറപ്പാക്കാനും നടപടി സ്വീകരിക്കുമോ ?

349

അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യു സ്റേഷനിലെ ബുദ്ധിമുട്ടുകള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി ഫയര്‍ ആന്റ് റെസ്ക്യു സ്റേഷനില്‍ ജീവനക്കാരുടെ കുറവ്മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)ഇവിടെയുള്ള പഴക്കം ചെന്ന വാഹനങ്ങളും ഉപകരണങ്ങളും മാറ്റാത്തതുമൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പുതിയത് അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാമോ;

(സി)ഫയര്‍ എഞ്ചിനുകളില്‍ വെള്ളം നിറയ്ക്കുന്നതിനാവശ്യമായ ഹൈഡ്രെന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

350

പരവൂര്‍ ഫയര്‍ സ്റേഷന്‍

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ പരവൂര്‍ ഫയര്‍ സ്റേഷന്‍ വാടക കെട്ടിടത്തില്‍ ഏറെ ബുദ്ധിമുട്ടുകളോടെ പ്രവര്‍ത്തിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥാപനത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിലേക്ക് പരവൂര്‍ പോലീസ് സ്റേഷന്‍ കോംമ്പൌണ്ടില്‍ നിന്നും ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളില്‍ നിന്നും അപേക്ഷ ലഭിച്ചിരുന്നുവോ;

(സി)പ്രസ്തുത സ്ഥലം ലഭ്യമാക്കുന്നതിന് സംസ്ഥാന പോലീസ് ചീഫില്‍ നിന്ന് സമ്മതപത്രം ലഭിച്ചുവോ; ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി അറിയിക്കുമോ?

351

അഗ്നിശമന സേനയിലെ സ്ഥലംമാറ്റം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അഗ്നിശമന സേനയില്‍ എത്ര പേരെ സ്ഥലം മാറ്റി നിയമിച്ചു എന്ന് വിശദമാക്കുമോ ;

(ബി)സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കാത്ത ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ടോ ;

(സി)നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളില്‍ സ്ഥലംമാറ്റം ലഭിച്ചവര്‍ എത്രപേര്‍ ; ആറ് മാസത്തിനുള്ളില്‍ സ്ഥലം മാറ്റം ലഭിച്ചവര്‍ എത്രപേര്‍ ; ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലംമാറ്റം ലഭിച്ചവര്‍ എത്ര പേര്‍; വ്യക്തമാക്കാമോ ;

(ഡി)നിയമനം ലഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷവും സ്വന്തം ജില്ലയിലേക്ക് മാറ്റം ലഭിക്കാത്തവര്‍ എത്രപേര്‍ ; വ്യക്തമാക്കാമോ ?

352

അഗ്നിശമന സേനയിലെ അഡ്മിനിസ്ട്രേറ്റര്‍ ഓഫീസര്‍ തസ്തിക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()അഗ്നിശമന സേനയിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികയില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര തവണ മാറ്റമുണ്ടായെന്ന് വ്യക്തമാക്കാമോ ;

(ബി)അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ചുമതലകള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

353

എം. എല്‍. . ഫണ്ട് തിരിമറി

ശ്രീ. പുരുഷന്‍ കടലുണ്ടി

()എം. എല്‍. . ഫണ്ട് തിരിമറി സംബന്ധിച്ച നെയ്യാറ്റിന്‍കര എം. എല്‍. . ശ്രീ. സെല്‍വരാജിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം ഇപ്പോര്‍ ഏത് ഘട്ടത്തിലാണ് ;

(ബി)എത്ര മാസത്തിനകം അന്വേഷണം നടത്തിറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രത്യേക വിജിലന്‍സ് കോടതിയുടെ ഉത്തരവ് ;

(സി)ഒറ്റ പ്രവൃത്തിക്ക് രണ്ട് എസ്റിമേറ്റ് ഉണ്ടാക്കി രണ്ട് ഭരണാനുമതികള്‍ സംഘടിപ്പിക്കുകയും, വ്യാജരേഖകളിലൂടെ രണ്ട് വകുപ്പുകളുടെ ഫണ്ട് തട്ടിയെടുക്കുകയും ചെയ്തു എന്ന ആക്ഷേപം വിജിലന്‍സ് വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ടോ എന്നറിയിക്കുമോ ?

354

കുട്ടികളുടെ ലൈബ്രറിയ്ക്കായുള്ള ഭൂമി സംബന്ധിച്ച വിജിലന്‍സ് അന്വേഷണം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കുട്ടികളുടെ ലൈബ്രറിക്കായുള്ള ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയ്ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്നാണ് അന്വേഷണം ആരംഭിച്ചത് ;

(സി)പ്രസ്തുത അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ അന്വേഷണം ഏതുഘട്ടം വരെയായെന്ന് വ്യക്തമാക്കാമോ ?

355

മുന്‍ മുഖ്യമന്ത്രി തന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചത്

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. മുരളീധരന്‍

,, എം. പി. വിന്‍സന്റ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി തന്റെ ബന്ധുവിന് വഴിവിട്ട് ഭൂമി അനുവദിച്ചതു സംബന്ധിച്ചുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ കേസ്സില്‍ ആര്‍ക്കെല്ലാം എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)കുറ്റക്കാരെ സംബന്ധിച്ച വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)കേസിന്‍മേലുള്ള അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടി

ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

356

പാമോലിന്‍ കേസ്

ശ്രീ. സാജു പോള്‍

()പാമോലിന്‍ കേസില്‍ അന്നത്തെ ധനകാര്യ മന്ത്രിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ ശ്രീ. ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ടോ ;

(ബി)ഈ കേസില്‍ വിജിലന്‍സ് കോടതിയില്‍ നിന്നുണ്ടായ ഉത്തരവിനെതിരെ കേരള ഹൈക്കോടതിയില്‍ വന്ന കേസില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായോ ;

(സി)എങ്കില്‍ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

357

നെല്ലിയാമ്പതി ഭൂമി പ്രശ്നം

ശ്രീ. പി. കെ. ഗുരുദാസന്‍

()നെല്ലിയാമ്പതി ഭൂമി പ്രശ്നത്തില്‍ ധനകാര്യവകുപ്പ് മന്ത്രി ശ്രീ. കെ.എം. മാണിയ്ക്കും ഗവ. ചീഫ് വിപ്പ് ശ്രീ. പി. സി. ജോര്‍ജ്ജിനും എതിരെ വിജിലന്‍സ് കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടുണ്ടോ;

(ബി)കോടതിയുടെ മുന്‍പാകെ വന്ന ഹര്‍ജിയില്‍ എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്; ആരോപണങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തത് അന്വേഷണം നടത്തുകയുണ്ടായോ; പ്രസ്തുത കേസിലെ പ്രതികള്‍ ആരെല്ലാമാണ്;

(സി)വിജിലന്‍സ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; എന്തെല്ലാം സംഗതികളാണ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടിരിക്കുന്നത്?

358

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കല്‍

ശ്രീ.കെ. രാധാകൃഷ്ണന്‍

,,പി. ശ്രീരാമകൃഷ്ണന്‍

,,പി.റ്റി.. റഹീം

,,കെ. കുഞ്ഞമ്മത് മാസ്റര്‍

()കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കാനുളള നടപടികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടോ;

(ബി)ആര്‍ക്കെല്ലാം എതിരായിട്ടാണ് വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്; ഉള്‍പ്പെട്ട മന്ത്രിമാര്‍ ആതൊക്കെ;

(സി)അന്വേഷണത്തിന് ചുമതലപ്പെട്ടവര്‍ ആരൊക്കെ; അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;വ്യക്തമാക്കുമോ;

(ഡി)അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുളള പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആക്ഷേപങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

359

നെല്ലിയാമ്പതി വനഭൂമി കയ്യേറ്റം

ശ്രീ. കെ.വി. വിജയദാസ്

()നെല്ലിയാമ്പതി വനഭൂമിയില്‍ കയ്യേറ്റക്കാരെ വഴിവിട്ട് സഹായിച്ചുവെന്ന പരാതിയിന്മേലുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി കെ.എം. മാണിയ്ക്കും ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനുമെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചോ ;

(ബി)എന്നാണ് അന്വേഷണം ആരംഭിച്ചത്;

(സി)ആരൊക്കെയാണ് അന്വേഷണ സംഘത്തിലുള്ളത് ;

(ഡി)അന്വേഷണം പൂര്‍ത്തിയായോ ;

()ഇല്ലെങ്കില്‍ എന്ന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

360

ബ്രഹ്മപുരം ഡീസല്‍ നിലയം അഴിമതി

ഡോ. ടി.എം. തോമസ് ഐസക്

()ബ്രഹ്മപുരം ഡീസല്‍ നിലയം അഴിമതി സംബന്ധിച്ച് വിജിലന്‍സ് കേസ് നിലവില്‍ ഉണ്ടോ ;

(ബി)ഈ കേസില്‍ ഐ..എസ് ഉദ്യോഗസ്ഥരെയടക്കം വിചാരണ ചെയ്യാനുള്ള അനുമതി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിരുന്നോ ;

(സി)ഈ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ പരിച്ചുവിട്ടുവെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ?

361

കാസര്‍ഗോഡ് സബ്ജയില്‍ ഭേദനം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് സബ്ജയിലില്‍ നിന്നും വാര്‍ഡനെ ആക്രമിച്ച് എത്ര തടവുകാരാണ് ജയില്‍ ചാടിയതെന്നും ഇതില്‍ എത്ര പേരെയാണ് പിടികൂടിയതെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ജയില്‍ച്ചാട്ടത്തെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)കാസര്‍ഗോഡ് സബ് ജയിലില്‍ സ്റാഫിന്റെ കുറവോ സുരക്ഷാ വീഴ്ചയോ ഉണ്ടായിട്ടുണ്ടോ വ്യക്തമാക്കുമോ?

362

പരോളിലിറങ്ങിയ തടവുകാര്‍

ശ്രീ. . പി. ജയരാജന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ സംസ്ഥാനത്തെ ഓരോ ജയിലില്‍ നിന്നും പരോളിലിറങ്ങിയ തടവുകാരുടെ വിവരവും ഓരോരുത്തരും എത്ര ദിവസം വീതം പരോളില്‍ ഇറങ്ങിയിട്ടുണ്ടെന്നും പരോളിലിറങ്ങിയ തടവുകാരുടെ രാഷ്ട്രീയ ആഭിമുഖ്യവും വ്യക്തമാക്കുമോ ;

(ബി)ഇക്കാലയളവില്‍ 100 ദിവസത്തിലധികം പരോള്‍ ലഭിച്ചിട്ടുള്ള തടവുപുള്ളികളെ സംബന്ധിച്ച വിവരങ്ങളും അവര്‍ ഓരോരുത്തരും ഏതു കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവരാണെന്നും വ്യക്തമാക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.