UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

519

സഹകരണ വകുപ്പിന് ആസ്ഥാനം

ശ്രീ. ജി. സുധാകരന്‍

()സഹകരണ വകുപ്പിന് ആസ്ഥാനം നിര്‍മ്മിക്കുവാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടോ; അതിനായി തുക വകയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)ആസ്ഥാന മന്ദിരം നിര്‍മ്മിക്കുന്നതിന് സഹകാരികളില്‍ നിന്നും സഹകരണ വകുപ്പ്/സ്ഥാപന ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തുന്നുണ്ടോ; എങ്കില്‍ ഈ ഇനത്തില്‍ ഇതുവരെ എത്ര തുക പിരിഞ്ഞുകിട്ടി എന്നറിയിക്കുമോ?

520

'സീമാറ്റ്' കേപ്പിന് കൈമാറുന്ന നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

()കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കീഴിലുള്ള സീമാറ്റ് എന്ന സ്ഥാപനം കേപ്പിന് കൈമാറുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)കേപ്പിന് സ്വന്തം സ്ഥാപനങ്ങള്‍ തന്നെ നടത്താന്‍ കഴിയാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് വര്‍ഷാവര്‍ഷം സര്‍ക്കാരില്‍ നിന്നും ഗ്രാന്റ് കൊടുത്തിട്ടുണ്ടോ; എങ്കില്‍ ഓരോ വര്‍ഷവും നല്‍കിയ ഗ്രാന്റിന്റെ വിശദമായ കണക്ക് ലഭ്യമാക്കുമോ;

(സി)എന്‍.സി.ഡി.സി. സഹായത്തോടുകൂടി സംസ്ഥാന സഹകരണ ബാങ്ക് ട്രെയിനിംഗ് സെന്ററിന് വാങ്ങിയ സ്ഥലം, ഇപ്പോള്‍ ട്രെയിനിംഗ് കോളേജ് ആയി നബാര്‍ഡിന്റെ സഹായത്തോടുകൂടി നടത്തിക്കൊണ്ടിരിക്കുന്നത് കൈമാറ്റം ചെയ്യാന്‍ പാടില്ലായെന്ന് വ്യവസ്ഥയുണ്ടോ;

(ഡി)നിലവിലുള്ള നിയമമനുസരിച്ച് ഇത് കൈമാറ്റം ചെയ്യണമെങ്കില്‍ ഇതിന്റെ അധികാരം ആര്‍ക്കാണ്; ഇതിന്റെ നടപടിക്രമം വിശദമാക്കുമോ ?

521

സഹകരണ സ്ഥാപനങ്ങളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ഈടായി പണയപ്പെടുത്തിയതും, ലോക്കറുകളില്‍ സൂക്ഷിക്കപ്പെട്ടവയുമായ സ്വര്‍ണ്ണാഭരണങ്ങള്‍ മൊത്തം എത്ര വരുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ ;

(ബി)ഇവയുടെ സുരക്ഷിതത്വത്തിന് സഹകരണ സ്ഥാപനങ്ങള്‍ ഇന്ന് അനുവര്‍ത്തിച്ചുവരുന്ന നടപടികളും സംവിധാനങ്ങളും പര്യാപ്തമാണോ ;

(സി)ആവര്‍ത്തിച്ചുള്ള മോഷണങ്ങളും മുക്കുപണ്ടം വച്ചുള്ള സ്വര്‍ണ്ണക്കടത്തലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇവയുടെ സുരക്ഷിതത്വത്തിന് കൂടുതലായി എന്തെല്ലാം കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കാമോ ?

522

സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപ സുരക്ഷാ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

'' വര്‍ക്കല കഹാര്‍

'' ആര്‍. സെല്‍വരാജ്

'' ലൂഡി ലൂയിസ്

()സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപ സുരക്ഷാ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വ്യക്തമാക്കുമോ ;

(സി)നിക്ഷേപകര്‍ക്ക് എന്തെല്ലാം നിക്ഷേപ സുരക്ഷയാണ് ഈ പദ്ധതി വഴി ലഭിക്കുന്നത് ;

(ഡി)ഏതെല്ലാം തരം സഹകരണ സ്ഥാപനങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത് ;

()മാരകരോഗം മൂലം കഷ്ടപ്പെടുന്ന കുടുംബത്തെക്കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

523

സഹകരണ നിക്ഷേപ യജ്ഞം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, എം.പി. വിന്‍സെന്റ്

,, പാലോട് രവി

,, വി.ഡി. സതീശന്‍

()സംസ്ഥാനത്ത് സഹകരണ നിക്ഷേപ യജ്ഞം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)സഹകരണ യജ്ഞത്തില്‍ ഏതെല്ലാം ബാങ്കുകളേയും സഹകരണ സംഘങ്ങളേയും ഉള്‍പ്പെടുത്താനാണ് തീരുമാനമെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ആരുടെ നേതൃത്വത്തിലാണ് യജ്ഞം നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇതു വഴി എത്ര കോടി രൂപയുടെ അധിക നിക്ഷേപം സ്വരൂപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

524

കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോഴിക്കോട് ജില്ലയില്‍ സഹകരണ വകുപ്പ് എത്ര സംഘങ്ങള്‍ പുതുതായി രജിസ്റര്‍ ചെയ്തുവെന്ന് വിശദമാക്കാമോ;

(ബി)രജിസ്റര്‍ ചെയ്ത ഓരോ സംഘത്തിന്റെയും പേര്, മേല്‍വിലാസം, തരം എന്നിവ വിശദമാക്കുമോ?

525

ആശ്വാസ് പദ്ധതിയില്‍ സമാഹരിച്ച തുക

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()സഹകരണവകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തീര്‍പ്പാക്കിയ വായ്പാ കുടിശ്ശികയുടെ കണക്കുകള്‍ വ്യക്തമാക്കുമോ ;

(ബി)കുടിശ്ശികയിനത്തില്‍ കിട്ടിയ തുകയുടെ കണക്ക് വിശദമാക്കുമോ ?

526

സഹകരണ മേഖലയിലെ നിക്ഷേപം

ശ്രീ. ജി. സുധാകരന്‍

()2006-മേയ് മാസത്തില്‍ സഹകരണ മേഖലയിലെ അറ്റ നിക്ഷേപം, വായ്പ എന്നിവ എത്രയായിരുന്നു;

(ബി)2011 മേയ് മാസത്തില്‍ സഹകരണമേഖലയിലെ അറ്റനിക്ഷേപം വായ്പ എന്നിവ എത്രയായിരുന്നു;

(സി)2011 നവംബറില്‍ സഹകരണമേഖലയിലെ അറ്റനിക്ഷേപം, വായ്പ എന്നിവ എത്രയാണെന്ന് അറിയിക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണ മേഖലയില്‍ എത്ര നിക്ഷേപ സമാഹരണ ക്യാമ്പയിന്‍ നടത്തി; ഓരോ ക്യാമ്പയിനില്‍ നിന്നും എന്തു തുക അധിക നിക്ഷേപം സമാഹരിച്ചുവെന്ന് വ്യക്തമാക്കുമോ?

527

സഹകരണ റിസ്ക് ഫണ്ട്

ശ്രീമതി കെ. കെ. ലതിക

()സഹകരണ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത് റിസ്ക് ഫണ്ട് വിഹിതം അടച്ച വായ്പക്കാരന് പ്രായപരിധി പരിഗണിക്കാതെ റിസ്ക് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി)റിസ്ക് ഫണ്ട് പദ്ധതിയില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നതിനുള്ള പരിഷ്കരിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?

528

കണ്‍സ്യൂമര്‍ ഫെഡ് കര്‍മ്മ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()പൊതുവിപണിയിലെ വില നിലവാരം നിയന്ത്രിക്കുന്നതിനും ഗുണമേന്മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുന്നതിനും കണ്‍സ്യൂമര്‍ ഫെഡ് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്; വിശദമാക്കുമോ;

(ബി)ആയതിനായി പുതിയതായി എന്തെല്ലാം തരത്തിലുള്ളസ്റോറുകളാണ് ആരംഭിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇവ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

529

കണ്‍സ്യൂമര്‍ ഫെഡിലെ വില നിലവാരം

ശ്രീ. ജി. സുധാകരന്‍

()കണ്‍സ്യൂമര്‍ ഫെഡിലെ 2012 നവംബര്‍ മാസത്തെ അവശ്യസാധനങ്ങളുടെ വിലനിലവാരം എത്രയെന്ന് അറിയിക്കുമോ;

(ബി)2011 ഏപ്രില്‍ മാസത്തില്‍ കണ്‍സ്യൂമര്‍ ഫെഡിലെ വില നിലവാരം എത്രയായിരുന്നുവെന്ന് അറിയിക്കുമോ;

(സി)കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള വിവിധ സ്റോറുകളില്‍ സാധനങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)ത്രിവേണി സ്റോറുകള്‍വഴി വിതരണം നടത്തുന്ന സാധനങ്ങള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന പരാതി ലഭിച്ചിട്ടുണ്ടോ; ഗുണമേന്മയുള്ള സാധനങ്ങള്‍ ത്രിവേണി സ്റോറുകള്‍വഴി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

530

ചെറുവത്തൂരില്‍ നീതി മെഡിക്കല്‍ സ്റോര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘം ചെറുവത്തൂരില്‍ ഒരു നീതി മെഡിക്കല്‍ സ്റോര്‍ ആരംഭിക്കുന്നതിനുളള അനുവാദത്തിനായി അപേക്ഷ നല്‍കിയിട്ടും സഹകരണ രജിസ്ട്രാര്‍ ഈ സംഘത്തിന് ഇതുവരെയായും നീതി മെഡിക്കല്‍ സ്റോര്‍ അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ ?

531

നാദാപുരം മണ്ഡലത്തിലെ നന്മ സ്റോറുകള്‍

ശ്രീ. . കെ. വിജയന്‍

()നാദാപുരം മണ്ഡലത്തില്‍ നിലവില്‍ എത്ര നന്മ സ്റോറുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;

(ബി)നന്മ മൊബൈല്‍ യൂണിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?

532

പുതിയ ത്രിവേണി, നന്മ, നീതി സ്റോറുകള്‍

ശ്രീ. സി. ദിവാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സഹകരണ വകുപ്പിന് കീഴില്‍ എത്ര പുതിയ ത്രിവേണി സ്റോറുകളും നന്മ, നീതി സ്റോറുകളും ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ ?

533

ഭക്ഷ്യസുരക്ഷാ പദ്ധതി

ശ്രീ. .പി. ജയരാജന്‍

()ഭക്ഷ്യ സുരക്ഷാപദ്ധതിയുടെ ഭാഗമായി നെല്‍കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കുന്നതിനുള്ള പദ്ധതി നടത്തിപ്പിനായി നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തുക കര്‍ഷകരുടെ കൈയില്‍ എത്തിക്കുന്നതിന് എന്തു നടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ .

(സി)പദ്ധതി നടപ്പിലാക്കുന്നതിനായി പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കുമോ ?

534

പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘം

ശ്രീ. . പി. ജയരാജന്‍

()നെല്‍കൃഷിക്ക് വായ്പ നല്‍കുന്ന വിവിധ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് പ്രോത്സാഹന തുകയായി നടപ്പു സാമ്പത്തിക വര്‍ഷം എത്ര തുക നീക്കി വയ്ക്കുകയുണ്ടായെന്നു വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്ക് ഇതു പ്രകാരം ആനുകൂല്യം നല്‍കിയെന്നു വ്യക്തമാക്കുമോ ?

535

കാര്‍ഷിക വായ്പ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കാസര്‍ഗോഡ് ജില്ലയിലെ വിവിധ കാര്‍ഷിക വായ്പാസംഘങ്ങള്‍ വഴി എത്ര കോടി രൂപയുടെ വായ്പകള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്; കാര്‍ഷികേതര വായ്പയുമായി ബന്ധപ്പെടുത്തി എത്ര ശതമാനമാണ് ഓരോ ബാങ്കും കാര്‍ഷിക വായ്പ നല്‍കിയിട്ടുളളത് ;വ്യക്തമാക്കാമോ;

(ബി)വായ്പകളില്‍ സ്വര്‍ണ്ണപണയത്തിന്റെ ഈടില്ലാതെ എത്രകോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് സംഘം തിരിച്ച് വ്യക്തമാക്കാമോ ?

536

വായ്പാ സഹകരണ സംഘങ്ങളുടെ വിശദാംശം

ശ്രീ. രാജൂ എബ്രഹാം

()സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളുടെ ആകെയുള്ള നിക്ഷേപത്തുക എത്രയാണെന്നും ലോണ്‍ കൊടുത്തിട്ടുള്ള തുക എത്രയാണെന്നും വെളിപ്പെടുത്തുമോ;

(ബി)വായ്പ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നീതിസ്റോര്‍, നീതി മെഡിക്കല്‍ സ്റോര്‍, കണ്‍സ്യൂമര്‍ സ്റോര്‍, വളം ഡിപ്പൊ തുടങ്ങിയ സ്ഥാപനങ്ങളുടെ ആകെ എണ്ണം എത്രവീതമാണെന്ന് വെളിപ്പെടുത്തുമോ;

(സി)വായ്പാ ഇതര സംരംഭങ്ങള്‍ പാടില്ലെന്ന സ്ഥിതി വന്നാല്‍ സംസ്ഥാനത്ത് സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എത്ര വായ്പാ സഹകരണ സംഘങ്ങള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന് അറിയിക്കുമോ ?

537

സഹകരണ ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റര്‍ ഭരണം

ശ്രീ. ബാബു. എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനത്ത് എത്ര പ്രാഥമിക, അര്‍ബന്‍, ജില്ലാ സഹകരണ ബാങ്കുകളില്‍ അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയിട്ടുണ്ട് ;

(ബി)ഇവയില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഭരണം നടത്തിയിരുന്ന ബോര്‍ഡുകള്‍ എത്രയെണ്ണം ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(സി)അഡ്മിനിസ്ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തിയ എത്ര സഹകരണ ബാങ്കുകളില്‍ ഇലക്ഷന്‍ നടത്തി ഡയറക്ടര്‍ ബോര്‍ഡ് പുന:സ്ഥാപിച്ചിട്ടുണ്ട് ; വിശദാംശം വ്യക്തമാക്കുമോ ?

538

സഹകരണമേഖലയില്‍ പുതിയ നിയമങ്ങള്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സഹകരണമേഖലയില്‍ ഏതൊക്കെ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നുവെന്ന വിശദാംശം ലഭ്യമാക്കുമോ;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ എത്ര സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതികളെ പിരിച്ചുവിട്ടു എന്ന വിവരം ലഭ്യമാക്കുമോ;

(സി)ഇവ പിരിച്ചുവിടാനുള്ള കാരണം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ?

539

ചേര്‍ത്തല പളളിപ്പുറം റൂറല്‍ ഹൌസിംഗ് സൊസൈറ്റി

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല പളളിപ്പുറം റൂറല്‍ ഹൌസിംഗ് സൊസൈറ്റി (ക്ളിപ്തം നമ്പര്‍. . 685) യില്‍ നിന്നും ഭൂമി ഈടുവച്ച് ഭവന നിര്‍മ്മാണ വായ്പയെടുത്തവര്‍ക്ക് തുകയും പലിശയും അടച്ച് വായ്പ ക്ളോസ് ചെയ്തിട്ടും പ്രമാണം തിരികെ ലഭിക്കാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് ചേര്‍ത്തല കൊക്കോതമംഗലം വില്ലേജില്‍ കൊച്ചുചിറയില്‍ അജിമോന്‍ നല്‍കിയിരുന്ന അപേക്ഷയിന്മേല്‍ എന്തു തീര്‍പ്പാണുണ്ടായത് എന്നു വ്യക്തമാക്കാമോ;

(ബി)14 വര്‍ഷമായി യാതൊരു പ്രവര്‍ത്തനവുമില്ലാതെ കിടക്കുന്ന ഈ സൊസൈറ്റി പ്രമാണം പണയപ്പെടുത്തി വായ്പയെടുത്തവരില്‍ നിന്നും പലിശയും പിഴപലിശയും ഈടാക്കുന്നത് ന്യായമല്ലെന്ന് ബോധ്യപ്പെട്ട് ഇവിടെനിന്നും വായ്പയെടുത്തവരുടെ വായ്പ ക്ളോസ് ചെയ്യാനും പ്രമാണങ്ങള്‍ തിരിച്ചു നല്‍കാനും ഉചിതമായ നടപടി കൈക്കൊള്ളുമോ ?

540

ഭരണ സമിതിപിരിച്ച് വിടപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ഏതെല്ലാം ജില്ലാ സഹകരണ ബാങ്കുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ തുടങ്ങി ഏതെല്ലാം മേഖലയിലെ ഏതെല്ലാം സഹകരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ പിരിച്ച് വിടുകയുണ്ടായി ;

(ബി)ഭരണസമിതി പിരിച്ച് വിടപ്പെട്ട സഹകരണ സ്ഥാപനങ്ങളുടെ ലിസ്റ് ജില്ലാടിസ്ഥാനത്തില്‍ വെളിപ്പെടുത്താമോ ;

(സി)പിരിച്ച് വിടലിന് ശേഷം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയോഗിച്ച സംഘങ്ങള്‍ ഏതൊക്കെയാണ് ;

(ഡി)അഡ്മിനിസ്ട്രേറ്ററോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ പുതുതായി അംഗങ്ങളെ ചേര്‍ക്കുകയുണ്ടായോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

541

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്

ശ്രീ. പി.റ്റി.. റഹീം

()കോഴിക്കോട് ജില്ലയിലെ കൊടുവളളി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവെച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്തുത തെരഞ്ഞെടുപ്പ് തുടര്‍ന്ന് നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)തെരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോവുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നതായി ആക്ഷേപം ഉന്നയിച്ച് മെമ്പര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത കേസിലെ വിധിയെന്താണെന്ന് വ്യക്തമാക്കാമോ;

()വിധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ പോവാനുളള കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ;

(എഫ്)തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ നിഷ്പക്ഷമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

542

ക്രാരിയേലി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്

ശ്രീ. സാജുപോള്‍

()ക്രാരിയേലി സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്, കാലാവധി പൂര്‍ത്തിയായ ശേഷം സമയബന്ധിതമായി പുതിയ ഭരണസമിതി അധികാരത്തില്‍ വരത്തക്കവിധം, നടക്കാതിരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)നിശ്ചിതസമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ;

(ഡി)തെരഞ്ഞെടുപ്പ് നടത്തുവാന്‍ നിര്‍ദ്ദേശിച്ചുളള കോടതി ഉത്തരവു നിലവിലുണ്ടോ; പ്രസ്തുത വിധി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ടോ ?

543

വയനാട് ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ ;

(ബി)സഹകരണ പരിശീലന കേന്ദ്രത്തിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കുമെന്ന് വിശദമാക്കുമോ ;

(സി)ജില്ലാ സഹകരണ പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

544

കേരള കോ-ഓപ്പറേറ്റീവ് ഓംബുഡ്സ്മാന്‍

ശ്രീ. പി.കെ. ഗുരുദാസന്‍

()കേരള കോ-ഓപ്പറേറ്റീവ് ഓംബുഡ്സ്മാന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം സൌകര്യങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത് ;

(ബി)ഓംബുഡ്സ്മാന്‍ ആവശ്യപ്പെട്ട സൌകര്യങ്ങള്‍ എല്ലാം ലഭ്യമാക്കിയിട്ടുണ്ടോ;

(സി)എല്ലാ സൌകര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമോ ?

545

സഹകരണ ഓഡിറ്റിംഗ്

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ ഓഡിറ്റിംഗ് സഹകരണ വകുപ്പില്‍ നിന്നും മാറ്റുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ സഹകരണ ഓഡിറ്റ് വിംഗ് ശക്തിപ്പെടുത്തുന്നതിനും ഓഡിറ്റര്‍മാരുടെ യോഗ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഇന്‍സര്‍വ്വീസ് കോഴ്സുകള്‍ നടത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ?

546

തിരുവനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സ്വര്‍ണ്ണം കടത്തിയ സംഭവം

ശ്രീ. . എം. ആരിഫ്

()തിരുവനന്തപുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും സ്വര്‍ണ്ണം നിയമയിരുദ്ധമായി കടത്തിയ സംഭവം സംബന്ധിച്ച് സഹകരണ വകുപ്പിന്റെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തുകയുണ്ടായോ ;

(ബി)ബാങ്കില്‍ പണയംവെച്ച എത്ര സ്വര്‍ണ്ണാഭരങ്ങള്‍ കടത്തികൊണ്ടുപോയതായിട്ടാണ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത് ; ഭരണസമിതിയിലെയും ജീവനക്കാരിലെയും ആരുടെയെല്ലാം അറിവോട് കൂടിയാണ് സ്വര്‍ണ്ണക്കടത്ത് നടന്നിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(സി)ലോക്കറുകളില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ അവിടെ നിന്നും കടത്തുന്നതിന് ഗൂഢാലോചന നടത്തിയവരുടെയും സ്വര്‍ണ്ണം കടത്തികൊണ്ടുപോയവരുടെയും സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേരില്‍ നടപടികള്‍ സ്വീകരിക്കുകയുണ്ടായോ ;

(ഡി)സഹകരണ രജിസ്ട്രാര്‍ ഈ സംഭവം സംബന്ധിച്ച് നിയമാനുസരണം ഇന്‍സ്പെക്ഷനും, എന്‍ക്വയറിയും നടത്തുകയുണ്ടായോ ; സ്വീകരിച്ച തുടര്‍ നടപടികള്‍ വിശദമാക്കാമോ ?

547

സഹകരണ നിയമം ഭേദഗതി

ശ്രീ. കെ. വി. വിജയദാസ്

()കേന്ദ്ര സഹകരണ നിയമത്തിന് അനുസൃതമായി കേരളത്തില്‍ സഹകരണ നിയമം ഭേദഗതി ചെയ്യുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി)കേരളത്തില്‍ പ്രസ്തുത നിയമം ഭേദഗതി ചെയ്യുകയാണെങ്കില്‍ സഹകരണ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളും ശമ്പളപരിഷ്കരണവും നിശ്ചയിക്കുന്നതിനുള്ള നിലവിലെ സമ്പ്രദായം തന്നെ തുടരുമോ ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുമോ ?

548

കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

ശ്രീ. .സി. ബാലകൃഷ്ണന്‍

()സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഈ സാമ്പത്തിക വര്‍ഷം എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ;

(ബി)നടപ്പു സാമ്പത്തികവര്‍ഷം എത്ര കോടി രൂപയുടെ വായ്പ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(സി)കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രാമീണ വ്യവസായങ്ങള്‍ക്കും എത്ര കോടി രൂപയാണ് വായ്പ നല്‍കുന്നത്; വിശദമാക്കുമോ?

549

കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ മുഖേന പുതിയ സംരംഭങ്ങള്

ശ്രീ. സി. പി. മുഹമ്മദ്

,, പാലോട് രവി

,, സണ്ണി ജോസഫ്

,, പി. . മാധവന്‍

()സംസ്ഥാനത്ത് കാര്‍ഷിക ഗ്രാമവിസനബാങ്കുകള്‍ മുഖേന പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്താണ് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഇത്തരം സംരംഭങ്ങള്‍ക്ക് ദീര്‍ഘകാല സംരംഭകവായ്പ നല്‍കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഉദ്പാദന മേഖലകളിലാണ് പുതിയ സംരംഭങ്ങള്‍ക്ക് വായപ നല്‍കുന്നത് വിശദമാക്കുമോ?

550

സഹകരണ മേഖലയില്‍ ആധുനിക ബാങ്കിംഗ് സൌകര്യം

ശ്രീ. കെ. മുരളീധരന്‍

,, വി.ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

()സഹകരണ മേഖലയില്‍ ആധുനിക ബാങ്കിംഗ് സൌകര്യം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)എന്തെല്ലാം ആധുനിക ബാങ്കിംഗ് സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

551

അര്‍ബന്‍ സഹകരണ ബാങ്കുകളെ പിരിച്ച് വിടാന്‍ നിര്‍ദ്ദേശം

ശ്രീ.രാജു എബ്രഹാം

()നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ ഏതെല്ലാമാണ്;

(ബി)സംസ്ഥാനത്ത് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകളെ പിരിച്ച് വിടാന്‍ റിസര്‍വ്വ് ബാങ്ക് സഹകരണ രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ എന്തു നടപടി സ്വീകരിച്ചു ; വിശദമാക്കുമോ?

552

ഖാദി വ്യവസായ നവീകരണം

ശ്രീ. സി. കൃഷ്ണന്‍

()ഖാദി വ്യവസായം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ച ഗോപിനാഥന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് പ്രകാരം വ്യവസായം നവീകരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

553

ഇന്‍കം സപ്പോര്‍ട്ട് സ്കീം

ശ്രീ. സി. കൃഷ്ണന്‍

()2012-13 വര്‍ഷത്തില്‍ ഇന്‍കം സപ്പോര്‍ട്ട് സ്കീം പ്രകാരം ഖാദി വ്യവസായത്തിന് എത്ര തുക ലഭിച്ചിട്ടുണ്ട് ;

(ബി)ഇതുപ്രകാരം എന്തു തുക തൊഴിലാളികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കാമോ ?

554

വിളപ്പില്‍ശാലയിലെ മാലിന്യസംസ്കരണ ഫാക്ടറി

ശ്രീ. വി. ശിവന്‍കുട്ടി

()തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ ഫാക്ടറി അടച്ചുപൂട്ടുവാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ വകുപ്പോ, ബോര്‍ഡോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയോടു കൂടിയാണോ പ്രസ്തുത ഫാക്ടറി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്;

(ഡി)എങ്കില്‍ പ്രസ്തുത അനുമതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

555

ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ മലിനീകരണം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()ശാസ്താംകോട്ട ശുദ്ധജലതടാകത്തിലെ മലിനീകരണം തടയുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപ്പിലാക്കിയിട്ടുള്ള പദ്ധതികള്‍ വിശദമാക്കുമോ ;

(ബി)തടാക മലിനീകരണം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ബോര്‍ഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ട് ബോര്‍ഡ് കഴിഞ്ഞ വര്‍ഷം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി)ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ഈടാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ ?

556

-വേസ്റുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നത്

ശ്രീ. കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

()സംസ്ഥാനത്ത്--വേസ്റുകള്‍ വര്‍ദ്ധിക്കുന്നതും അവ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)ഇവ ഒഴിവാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(സി)-വേസ്റുകള്‍ വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ഇവ കൈകാര്യം ചെയ്യാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്?

557

മലിനീകരിക്കപ്പെട്ട നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതരത്തില്‍ നീര്‍ത്തടങ്ങള്‍ മലിനപ്പെട്ട് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ നീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കാമോ?

558

പേരാമ്പ്രയിലേയും കനകമലയിലേയും ഖാദി യൂണിറ്റുകള്‍

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട പേരാമ്പ്രയിലേയും കനകമലയിലെയും ഖാദി യൂണിറ്റുകള്‍ നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.