UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

642

എമര്‍ജിംഗ് കേരള

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

())കൊച്ചിയില്‍ ചേര്‍ന്ന 'എമര്‍ജിംഗ് കേരള' യില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിന് ഏതൊക്കെ കമ്പനികളുമായും ഏജന്‍സികളുമായും ധാരണാപത്രത്തിലൊപ്പുവെച്ചു;

(ബി)ഇതില്‍ ഓരോ കമ്പനികളും, എജന്‍സികളും എന്തു തുക വീതം നീക്കിവെച്ചു; ഏതൊക്കെ വ്യവസായ യൂണിറ്റുകള്‍, എവിടെയൊക്കെ ആരംഭിക്കുന്നതിനാണ് ധാരണയായത്;

(സി)സംസ്ഥാനത്തിന്റെ ഏതൊക്കെ മേഖലകളിലാണ് നിക്ഷേപം നടത്തുന്നതിന് നിശ്ചയിച്ചിട്ടുള്ളത്;

(ഡി)ഇതിനകം ഏതൊക്കെ മേഖലകളില്‍ എന്തു തുക വീതം നിക്ഷേപം നടത്തുന്നതിന് ആരൊക്കെയായിട്ടാണ് സര്‍ക്കാര്‍ ധാരണാപത്രത്തിലൊപ്പു വച്ചത്; വിശദമാക്കാമോ?

 
643

എജര്‍ജിംഗ് കേരള പ്രോജക്ടുകള്‍

ശ്രീ. . കെ. വിജയന

())എമര്‍ജിംഗ് കേരളയുടെ ഭാഗമായി എത്ര പ്രോജക്ടുകള്‍ നിലവിലുണ്ട

(ബി)വിവിധ പ്രൊപ്പോസലുകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ?

 
644

എമര്‍ജിംഗ് കേരള

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

())എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്ത് നിക്ഷേപകരായി എത്തുന്നവരുടെ പദ്ധതികള്‍ സ്ഥാപിക്കുന്നതിനായി എത്ര ഭൂമി ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനകം നിക്ഷേപത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ഏജന്‍സികള്‍ക്ക് സംസ്ഥാനത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എത്ര ഭൂമി വീതം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ

 
645

എമര്‍ജിംഗ് കേരള

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

())എമര്‍ജിംഗ് കേരളയിലൂടെ സംസ്ഥാനത്ത് നിക്ഷേപകരായി എത്തുന്നവരുടെ പദ്ധതികള്‍ സ്ഥാപിക്കുന്നതിനായി എത്ര ഭൂമി ആവശ്യമായി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനകം നിക്ഷേപത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ഏജന്‍സികള്‍ക്ക് സംസ്ഥാനത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ എത്ര ഭൂമി വീതം നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ

 
646

എമര്‍ജിങ് കേരള - പരസ്യപ്രചരണത്തിന് ചെലവായ തുക

ശ്രീ. എസ്. രാജേന്ദ്രന്‍

എമര്‍ജിങ് കേരളയുടെ പ്രചാരണത്തിനായി പരസ്യം നല്‍കുന്നതിന് ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ ; ഇതില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ താമസത്തിനും ഭക്ഷണത്തിനുമായി എത്ര രൂപ ചെലവായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ

647

എമര്‍ജിങ് കേരള - യാത്രാസൌകര്യത്തിന് ചെലവായ തുക

ശ്രീ. എസ്. രാജേന്ദ്രന്
()')എമര്‍ജിങ് കേരള' പരിപാടിയില്‍ എത്ര പ്രതിനിധികളാണ് പങ്കെടുത്തത് ;

(ബി)പ്രതിനിധികള്‍ക്ക് യാത്രാസൌകര്യമൊരുക്കുന്നതിന് ചെലവായ തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(സി)പ്രതിനിധികള്‍ക്ക് യാത്ര ചെയ്യുന്നതിനായി വാഹനങ്ങള്‍ വാടകയ്ക്കെടുത്തിരുന്നോ ; എങ്കില്‍ എത്ര വാഹനങ്ങള്‍ വാടകയ്ക്കെടുത്തു; ഇതിനായി ചെലവായ തുക എത്ര ?

648

എമര്‍ജിംഗ് കേരളക്ക് ചെലവഴിച്ച തുകയുടെ വിശദാംശം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

())എമര്‍ജിംഗ് കേരളക്ക് വേണ്ടി ഖജനാവില്‍ നിന്ന് എന്ത് തുക ചെലവഴിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതിയിലൂടെ സംസ്ഥാനത്ത് എത്ര നിക്ഷേപങ്ങള്‍ക്ക് തുടക്കം കുറിച്ചു ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

 
649

എമര്‍ജിംഗ് കേരളയുടെ പ്രോജക്ടുകള്

ശ്രീ. കെ. വി. വിജയദാസ്

())എമര്‍ജിംഗ് കേരള സമ്മിറ്റിന് എത്ര രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം പ്രോജക്ടുകള്‍ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി ധാരണാപത്രം ഒപ്പുവെയ്ക്കുവാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ'

(ബി)ആയതില്‍ എത്ര പ്രോജക്ടുകള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞുവെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ;

(സി)എത്ര കോടി രൂപയുടെ പദ്ധതികള്‍ക്ക് നാളിതുവരെ അനുമതി നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)കേരളത്തില്‍ ഈ പദ്ധതി പ്രകാരം ഉണ്ടായിട്ടുള്ള വികസനത്തിന്റെ വിശദാംശം നല്‍കുമോ?

 
650

എമര്‍ജിംഗ് കേരളയുടെ പദ്ധതികള്‍

ശ്രീ. . ചന്ദ്രശേഖരന്‍

())എമര്‍ജിംഗ് കേരളയുടെ ആദ്യപട്ടികയില്‍ എത്ര പദ്ധതികളാണ് ഉണ്ടായിരുന്നത് ;

(ബി)അവയില്‍ ചീഫ് സെക്രട്ടറി എത്രയെണ്ണം ഒഴിവാക്കിയെന്നും ബാക്കി എത്രയെണ്ണം ഉണ്ടെന്നും വെളിപ്പെടുത്തുമോ ;(സി)നിലവില്‍ ആകെ എത്രകോടിയുടെ പദ്ധതികളാണ് ഉള്ളതെന്നും അതില്‍ എത്രയെണ്ണം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും അറിയിക്കാമോ 

651

എമര്‍ജിംഗ് കേരളയിലെ നിക്ഷേപകര്‍

ശ്രീ. വി. ശശി
())എമര്‍ജിംഗ് കേരളയില്‍ എത്ര നിക്ഷേപകര്‍ പങ്കെടുത്തു (ബി)അതില്‍ എത്ര പേര്‍ നിക്ഷേപത്തിന് തയ്യാറായിട്ടുണ്ട് ;(സി)അവയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാം ;(ഡി)അവയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ;()പദ്ധതിയിലെ വിദേശ നിക്ഷേപകര്‍ ആരെല്ലാമെന്നും എത്ര തുകയുടെ നിക്ഷേപ സന്നദ്ധതയാണ് നല്‍കിയിട്ടുള്ളതെന്നും വിശദീകരിക്കുമോ ?

652

കേന്ദ്രപ്രതിരോധ വകുപ്പിനു കീഴിലുള്ള വ്യാവസായിക യൂണിറ്റുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

())2006 മുതല്‍ 2011 വരെ കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് എത്ര വ്യാവസായിക യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്;(ബി)ഈ കാലയളവില്‍ സംസ്ഥാനത്ത് കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിലുള്ള ഏതൊക്കെ വ്യാവസായിക യൂണിറ്റുകളുടെ വികസനത്തിനായി ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; വിശദമാക്കാമോ;(സി)2011 മെയ് മുതല്‍ നാളിതുവരെ കേന്ദ്രപ്രതിരോധ വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് എത്ര വ്യാവസായിക യൂണിറ്റുകള്‍ ആരംഭിച്ചിട്ടുണ്ട്;(ഡി)ഈ കാലയളവില്‍ ഏതൊക്കെ വ്യവസായ യൂണിറ്റുകളില്‍ എന്തെല്ലാം വികസനപദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ

 
653

പ്രതിരോധ വകുപ്പിന്റെ കീഴിലുളള വ്യവസായ സ്ഥാപനങ്ങള്

ശ്രീ. പി.. മാധവന്‍
())മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ വകുപ്പിന്റെ കീഴിലുളള എത്ര വ്യവസായ സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുളളത്;

(ബി)പ്രസ്തുത സ്ഥാപനങ്ങള്‍ക്കായി എത്ര ഏക്കര്‍ വീതം ഭൂമി നല്‍കിയെന്ന് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി ഭൂമിഏറ്റെടുത്തിട്ടുണ്ടോ;()ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തുവെന്നും ഇതിനായി എത്ര തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ;

(എഫ്)പുതിയ ഭൂമി ഏറ്റെടുത്തിട്ടില്ലെങ്കില്‍ ഓരോ വ്യവസായ സ്ഥാപനങ്ങള്‍ക്കും വേണ്ടി നല്‍കിയ ഭൂമിഏതെല്ലാമെന്നും ഇവ ഏത് ആവശ്യത്തിലേയ്ക്കായിട്ടാണ് ഏറ്റെടുത്തതെന്നും വെളിപ്പെടുത്തുമോ;(ജി)ഭൂമി നല്‍കിയത് ഏത് വ്യവസ്ഥകള്‍ പ്രകാരമാണ്; വിശദമാക്കുമോ?

 
654

-പ്രൊക്യൂര്‍മെന്റ് സംവിധാനം

ശ്രീ. ജെയിംസ് മാത്യു
())വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ ഇ-പ്രൊക്യൂര്‍മെന്റ് സംവിധാനം നടപ്പാക്കിയത് ഏത് തീയതി മുതലാണ്;

(ബി)ഇതിന് ശേഷം ഏതെങ്കിലും പൊതുമേഖലാ വ്യവസായ സ്ഥാപനം അതിനാവശ്യമായ അസംസ്കൃത സാധനങ്ങളോ, സേവനങ്ങളോ ഈ-പ്രൊക്യൂര്‍മെന്റ് വഴിയല്ലാതെ വാങ്ങിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ എന്തെല്ലാം സാധനങ്ങള്‍; എന്തെല്ലാം സേവനങ്ങള്‍ എന്ന് വിശദമാക്കാമോ;

(സി)-പ്രൊക്യൂര്‍മെന്റ് സംവിധാനത്തിന്റെസവിശേഷതകള്‍ വിശദമാക്കാമോ; എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും നിശ്ചിത തീയതിക്ക് മുമ്പായി ഇത് പ്രയോജനപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്ത്?

 
655

പൊതുമേഖലാ വ്യവസായങ്ങളിലേക്കുള്ള നിയമനം

ശ്രീ. എളമരം കരീം

())വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ 2011 ജൂണ്‍ 1 ന് ശേഷം പുതുതായി നിയമനം നടത്തിയ തൊഴിലാളികളുടെ എണ്ണം കമ്പനി തിരിച്ച് വ്യക്തമാക്കുമോ ;

(ബി)ഈ നിയമനങ്ങള്‍ നടത്തിയത് പി.എസ്.സി. വഴിയാണോ ;

(സി)പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലേക്കുള്ള നിയമനം സംബന്ധിച്ച സര്‍ക്കാരിന്റെ നയമെന്താണ് എന്ന് വ്യക്ത മാക്കുമോ ?

656

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ വ്യവസായങ്ങള്‍

ശ്രീ. എളമരം കരീം

())വ്യവസായ വകുപ്പിന് കീഴിലുളള പൊതുമേഖലാ വ്യവസായങ്ങളുടെ 2011-12 വര്‍ഷത്തെ പ്രവര്‍ത്തനലാഭം/നഷ്ടം കണക്ക് വെളിപ്പെടുത്തുമോ ;

(ബി)ഓരോ കമ്പനിക്കും സര്‍ക്കാര്‍ 2011-2012 വര്‍ഷത്തില്‍ നല്‍കിയ സാമ്പത്തിക സഹായം എത്രയാണ്?

 
657

കേന്ദ്രപദ്ധതികളും സംസ്ഥാനവും

ശ്രീ. എളമരം കരീം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

())സംസ്ഥാനസാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് പുതുതായി വരുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രിയും ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാണിച്ചിട്ടുള്ളത് പരിഗണിച്ചിട്ടുണ്ടോ;

(സി)സംസ്ഥാനത്തിന് നേടിയെടുക്കാന്‍ സാധിച്ച കേന്ദ്ര പൊതുമേഖലാ സംയുക്ത വ്യവസായ സംരംഭങ്ങളുടെ വികസനംഇപ്പോള്‍ ഉറപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പുതുതായി അനുവദിക്കപ്പെട്ട പ്രതിരോധ വകുപ്പിന്റേതായ എത്ര സ്ഥാപനങ്ങളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്; പുതുതായി ഏതെങ്കിലും സ്ഥാപനങ്ങള്‍ക്ക് വേണ്ടി സംസ്ഥാനം ശ്രമം നടത്തുകയുണ്ടായോ;

()കേന്ദ്രമന്ത്രിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍

 
658

'എമര്‍ജിങ്ങ് കേരള' നേട്ടങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

())കൊച്ചിയില്‍ സംഘടിപ്പിച്ച 'എമര്‍ജിങ്ങ് കേരള' കൊണ്ട് വ്യവസായ മേഖലയ്ക്ക് പൊതുവിലുണ്ടായ നേട്ടങ്ങളെന്തെല്ലാമാണ്;

(ബി)പുതിയ ഏതെല്ലാം നിക്ഷേപങ്ങളാണ് ഇത് വഴി ഉണ്ടാകുവാന്‍ പോകുന്നത്;

(സി)എമര്‍ജിങ്ങ് കേരളയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്; വിശദമാക്കുമോ ?

659

എമര്‍ജിംഗ് കേരളനിക്ഷേപകര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

())എമര്‍ജിംഗ് കേരളയുടെ ഭാഗമായി കേരളത്തില്‍ ഏതൊക്കെ മേഖലയിലാണ് വ്യവസായ സംരംഭകര്‍ നിക്ഷേപകരായി എത്തുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതുവഴി എത്രകോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്;

(സി)ഇത് സംബന്ധമായി ഏതെങ്കിലും സ്ഥാപനങ്ങളുമായി എം..യു ഒപ്പുവെച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ
 

660

എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികള്

ശ്രീ. സി. ദിവാകരന്‍

ശ്രീമതി. . എസ്. ബിജിമോള്‍

ശ്രീ. ജി. എസ്. ജയലാല്‍

,, പി. തിലോത്തമന്‍
())എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി എത്ര പദ്ധതികളാണ് പരിഗണനയ്ക്ക് വന്നത്; അവ ഏതെല്ലാം;

(ബി)ഇവയില്‍ സംസ്ഥാനാന്തരീക്ഷത്തിന് സ്വീകാര്യമായ പദ്ധതികള്‍ എത്ര; അവ ഏതെല്ലാം; ഉപേക്ഷിച്ച പദ്ധതികള്‍ എത്ര;

(സി)എമര്‍ജിംഗ് കേരളയില്‍ അംഗീകരിച്ച പദ്ധതികള്‍ക്കായി എത്ര ഭൂമി വേണ്ടി വരും; ഏതു തരത്തിലുള്ള ഭൂമിയാണ് ഈ ആവശ്യത്തിനായി നല്കാനുദ്ദേശിക്കുന്നത് ;

(ഡി)എമര്‍ജിംഗ് കേരളയ്ക്കായി ഇതുവരെ എന്തു തുക ചെലവഴിച്ചിട്ടുണ്ട് ?

661

എമര്‍ജിംഗ് കേരളയുടെ നടത്തിപ്പ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. വി. വിജയദാസ്

,, കെ. സുരേഷ് കുറുപ്പ്

,, സി. കെ. സദാശിവന്‍
())എമര്‍ജിംഗ് കേരളയുടെ നടത്തിപ്പിനു ശേഷം നിക്ഷേപ-പ്രയോജന വിശകലനം നടത്തുകയുണ്ടായോ ; വിശദമാക്കാമോ ;

(ബി)എമര്‍ജിംഗ് കേരളയുടെ ഭാഗമായി കേരളത്തിലെ ജനങ്ങള്‍ക്കിടയിലും കേരളത്തിന് പുറത്തുള്ള നിക്ഷേപകര്‍ക്കിടയിലും സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെയും എന്തെല്ലാം സംഗതികള്‍ പ്രചരിപ്പിച്ചിട്ടുണ്ടായിരുന്നു ; അവ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുകയുണ്ടായോ ; വിശദമാക്കുമോ;

(സി)സര്‍ക്കാര്‍ ഷോക്കോസ് ചെയ്ത വിവിധ പദ്ധതികള്‍ എത്രയായിരുന്നു ; ഈ പദ്ധതികളില്‍ ഓരോന്നിലും എത്ര പേര്‍ വീതം മുതല്‍ മുടക്കാന്‍ മുന്നോട്ടു വരികയുണ്ടായി ; എത്ര രൂപയുടെ നിക്ഷേപങ്ങള്‍ക്ക് വ്യക്തമായ വാഗ്ദാനങ്ങളുണ്ടായി ; ഇതിനായി സര്‍ക്കാര്‍ ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ട ഇളവുകളും അടിസ്ഥാന സൌകര്യങ്ങളും എന്തൊക്കെയാണ് ;

(ഡി)'എമര്‍ജിംഗ് കേരള' പദ്ധതിയുടെ നടത്തിപ്പിന് സര്‍ക്കാര്‍ നേരിട്ടും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും വഴിയും എന്തു തുക ചെലവഴിക്കുകയുണ്ടായി ; വിശദമാക്കാമോ ?

662

എമര്‍ജിംഗ് കേരള

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. സാജു പോള്‍

())എമര്‍ജിംഗ് കേരളയിലൂടെ എത്ര കോടി രൂപയുടെ എത്ര പദ്ധതി നിര്‍ദ്ദേശങ്ങളാണ് വന്നതെന്നും അവയുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ബി)ഇതില്‍ ഏതെല്ലാം സ്ഥാപനങ്ങളുമായി എത്ര കോടി രൂപയുടെ പദ്ധതികളുടെ ധാരണാപത്രം ഒപ്പിടുകയുണ്ടായി;

(സി)ഫോക്സ് വാഗണ്‍ കമ്പനി എത്ര കോടി രൂപയുടെ അസംബ്ളിംഗ് യൂണിറ്റിന്റെ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വെച്ചത്;

(ഡി)ഫോക്സ് വാഗണ്‍ കമ്പനിയെ പ്രതിനിധീകരിച്ച് ആരെല്ലാമാണ് സംഗമത്തില്‍ പങ്കെടുത്തത്;

()എമര്‍ജിംഗ് കേരളയില്‍ ഫോക്സ് വാഗണ്‍ കമ്പനി പങ്കെടുത്തിരുന്നില്ല എന്ന കമ്പനി അധികൃതരുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

663

'എമര്‍ജിംഗ് കേരള' സമയബന്ധിത പദ്ധതി പ്രവര്‍ത്തനങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

())എമര്‍ജിംഗ് കേരളയില്‍ സമര്‍പ്പിക്കപ്പെട്ട നല്ല പദ്ധതികള്‍ താമസം കൂടാതെ നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയുന്ന ഇത്തരം പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

664

എമര്‍ജിംഗ് കേരള തുടര്‍പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

())എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിക്കപ്പെട്ട പദ്ധതികളുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഇതിനായി എത്ര പ്രത്യേക സമിതികള്‍ രൂപവല്‍ക്കരിച്ചിട്ടുണ്ട്;

(സി)പ്രസ്തുത സമിതികളുടെ ഘടനയും ഉത്തരവാദിത്വങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം?

665

എമര്‍ജിംഗ് കേരളയും ഏകജാലക ക്ളിയറന്‍സ് ബോര്‍ഡും

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്

())എമര്‍ജിംഗ് കേരള വ്യവസായ നിക്ഷേപ സംഗമത്തില്‍ അംഗീകരിച്ച പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ ഏകജാലക ക്ളിയറന്‍സ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ 

666

എമര്‍ജിംഗ് കേരള വ്യവസായ നിക്ഷേപ സംഗമം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

'' ഹൈബി ഈഡന്‍

'' പി.. മാധവന്‍

'' വി.പി. സജീന്ദ്രന്‍
())എമര്‍ജിംഗ് കേരള വ്യവസായ നിക്ഷേപസംഗമത്തില്‍ അംഗീകരിച്ച വന്‍കിട വ്യവസായ പദ്ധതികളുടെ സാധ്യത, പാരിസ്ഥിതിക ആഘാതം എന്നിവ പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്;

(ബി)ഇതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത കമ്മിറ്റിയുടെ ഉത്തരവാദിത്തവും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വ്യക്തമാക്കുമോ?

 
667

എമര്‍ജിംഗ് കേരളയ്ക്ക് ചെലവായ തുക

ശ്രീ. .. അസീസ്

())സംസ്ഥാനത്ത് എമര്‍ജിംഗ് കേരള പരിപാടി എവിടെയാണ് നടത്തിയത്; എത്ര ദിവസം നീണ്ടുനിന്നു;

(ബി)ഇതിനായി സംസ്ഥാന ഖജനാവില്‍ നിന്നും എത്ര കോടി രൂപ ചെലവാക്കി;

(സി)എത്ര വ്യവസായികളാണ് ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്; ഏതെല്ലാം വിദേശരാജ്യങ്ങളില്‍ 

നിന്നുളളവര്‍ പങ്കെടുത്തു;

(ഡി)എത്ര രൂപയുടെ വിദേശ നിക്ഷേപമാണ് ഈ പദ്ധതി വഴി എത്തിയത്;

()ഏതൊക്കെ പദ്ധതികള്‍ക്കാണ് ഇതുവഴി തുടക്കമിടാന്‍ കഴിഞ്ഞത് ?

668

പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

,, ആര്‍. സെല്‍വരാജ്
())പൊതു മേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച്സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നഷ്ടത്തിലായിരുന്ന ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം ഉണ്ടാക്കിയിട്ടുണ്ട് ; വിശദമാക്കുമോ ;

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

669

റിയാബ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

())സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ നടത്താന്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏതെല്ലാം തസ്തികകള്‍ക്കാണ് റിയാബ് നിയമനങ്ങള്‍ നടത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിയമനങ്ങള്‍ നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ഡി)സര്‍ക്കാര്‍ നിയമനങ്ങളിലുള്ള എല്ലാ മാനദണ്ഡങ്ങളും റിയാബ് നിയമനങ്ങളിലും പാലിക്കുന്ന കാര്യം പരിഗണിക്കുമോ?

 
670

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാരുടെ ആനുകൂല്യങ്ങള്‍

ശ്രീ. എളമരം കരീം

())വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍മാര്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)ചെയര്‍മാന്‍മാര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കിവരുന്നത് ;

(സി)പൊതുമേഖലാ കമ്പനികളുടെ ആര്‍ടിക്കിള്‍ ഓഫ് അസോസിയേഷന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതിനേക്കാള്‍ ആനുകൂല്യം ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടോ ?

671

സ്മാര്‍ട്സിറ്റി പദ്ധതി വികസന പ്രവര്‍ത്തനം

ശ്രീ. എസ്.ശര്‍മ്മ

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്മാര്‍ട്സിറ്റി പദ്ധതി പ്രദേശത്ത് നടന്ന വികസന പ്രവര്‍ത്തനം എന്താണെന്നും ഇതിനായി ചെലവായ തുകയെത്രയെന്നും സര്‍ക്കാര്‍ വിഹിതമെത്രയെന്നും അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട പ്രദേശത്ത് ചെയ്യുവാനുദ്ദേശിക്കുന്ന പ്രവൃത്തികളെന്തൊക്കെയെന്നും വ്യക്തമാക്കാമോ ?

 
672

സ്മാര്‍ട്ട് സിറ്റി പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി.കെ.ബഷീര്‍

())സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലെത്തി നില്‍ക്കുകയാണ്;

(ബി)ഇതുമായി ബന്ധപ്പെട്ട് ടീക്കോമുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ ;

(സി)സ്മാര്‍ട്ട് സിറ്റി ഭൂമിക്ക് ഒറ്റ സെസ് പദവി ലഭിക്കണമെന്ന് ടീകോം ആവശ്യപ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ അതിനുള്ള സാധ്യതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

673

സംസ്ഥാന ഭക്ഷ്യ സംസ്കരണ മിഷന്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എന്‍. . നെല്ലിക്കുന്ന്

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി
())സംസ്ഥാന ഭക്ഷ്യ സംസ്കരണ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കാമോ;

(ബി)ഇക്കാര്യത്തില്‍ ദേശീയ ഭക്ഷ്യ സംസ്കരണ മിഷനില്‍ നിന്നും ലഭിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങളുടെ വിശദവിവരം നല്‍കാമോ;

(സി)ഇതിനായി കേന്ദ്രത്തില്‍ നിന്നുള്ള സഹായങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് ലാഭകരമായി സംസ്കരിച്ച് വിപണനം നടത്താവുന്ന ഭക്ഷ്യവിഭവങ്ങളുടെ വിവര ശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ 

674

മലപ്പുറം മിനിസിറ്റി പദ്ധതി

ശ്രീ. പി. ഉബൈദുള്ള

())മലപ്പുറം വ്യവസായ വളര്‍ച്ചാകേന്ദ്രത്തില്‍ ആരംഭിക്കാനുദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട മിനി സിറ്റി പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ;

(സി)വ്യവസായ വളര്‍ച്ചക്ക് പ്രസ്തുത കേന്ദ്രത്തില്‍ പുതുതായി ആവിഷ്ക്കരിച്ച് നടപ്പാക്കുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ

 
675

മലബാര്‍ സിമന്റ്സിലെ അഴിമതികള്‍ സംബന്ധിച്ച് സി.ബി.. അന്വേഷണ

ശ്രീ. എം. ചന്ദ്രന്‍

())മലബാര്‍ സിമന്റ്സിലെ അഴിമതികള്‍ സംബന്ധിച്ച് സി.ബി.. അന്വേഷണം വേണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ സി.ബി.. അന്വേഷണം ആവശ്യപ്പെടുവാന്‍ നടപടി സ്വീകരിക്കുമോ

 
676

മലബാര്‍ സിമന്റ്സ് ഗ്രൈന്റിംഗ് യൂണിറ്റ്

ശ്രീ. . എം. ആരിഫ്

())അരൂര്‍ മണ്ഡലത്തിലെ ചേന്നംപള്ളിപ്പുറം പഞ്ചായത്തിലെ മലബാര്‍ സിമന്റ്സിന്റെ ഗ്രൈന്റിംഗ് യൂണിറ്റ് അടഞ്ഞു കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; കാരണം വ്യക്തമാക്കുമോ ;

(ബി)അരൂര്‍ എം.എല്‍..യുടെ ആവശ്യപ്രകാരം ഈ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നതിനായി വ്യവസായ വകുപ്പ് മന്ത്രിയുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നോ ; എന്നായിരുന്നു യോഗം ; എന്തൊക്കെയായിരുന്നു യോഗ തീരുമാനങ്ങള്‍ ; യോഗത്തില്‍ യൂണിറ്റ് എന്നു തുറന്നു പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചത്; അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു ;

(സി)സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കുന്നതിനായി സത്വര നടപടികള്‍ സ്വീകരിക്കുമോ 

677

വ്യവസായ വികസനത്തിന് കേന്ദ്ര പദ്ധതികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

())ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വ്യവസായ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ ഏതെല്ലാം പദ്ധതികള്‍ ലഭിച്ചിട്ടുള്ളത്;

(ബി)ഈ കാലയളവില്‍ വ്യവസായ മേഖലയില്‍ കേന്ദ്ര നിക്ഷേപം ഉണ്ടായിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ 

678

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉല്പാദനം

ശ്രീ. പി. കെ. ഗുരുദാസന്

2011-2012 സാമ്പത്തിക വര്‍ഷത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഉല്പാദനം സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; മുന്‍വര്‍ഷത്തെ ഉല്പാദനത്തില്‍ എത്ര ശതമാനം വേരിയേഷന്‍ ഉണ്ടായിട്ടുണ്ട്; വിശദമാക്കാമോ ?

679

പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

())കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലയില്‍ എത്ര വ്യവസായങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് പേര് സഹിതം വിശദമാക്കാമോ;

(ബി)ഇതില്‍ ഏതൊക്കെ സ്ഥാപനങ്ങളിലാണ് ഉല്പാദനം ആരംഭിച്ചിട്ടുള്ളതെന്നും മറ്റുള്ള സ്ഥാപനങ്ങളില്‍ ഉല്പാദനം ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും അവ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ ?

 
680

സംസ്ഥാനത്ത് ആരംഭിച്ച പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

())ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പൊതു മേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് ;

(ബി)എത്ര കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട് ;

(സി)കേന്ദ്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ ?

 
<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.