UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

719

ആരോഗ്യ നയം

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ നയം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യ നയം രൂപപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

720

ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം നടപ്പിലാക്കുവാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതികള്‍

ശ്രീ. . പി. ജയരാജന്‍

()2011-2012, 2012-2013 എന്നീ സാമ്പത്തിക വര്‍ഷങ്ങളില്‍ ദേശീയ ഗ്രാമീണാരോഗ്യ ദൌത്യം മുഖേന സംസ്ഥാനത്ത് നടപ്പിലാക്കുവാനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് എന്തെല്ലാം പദ്ധതികളാണു സമര്‍പ്പിച്ചതെന്നും ഓരോ പദ്ധതിയുടെയും എസ്റിമേറ്റ് തുക എത്രയെന്നും വ്യക്തമാക്കുമോ;

(ബി)അതു പ്രകാരം ഏതെല്ലാം പദ്ധതികള്‍ക്ക് എത്ര തുകയുടെ അംഗീകാരം ലഭിച്ചുവെന്നു വ്യക്തമാക്കുമോ;

(സി)അംഗീകാരം ലഭിച്ച പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ഡി)ഇങ്ങനെ അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനത്തിനായുള്ള പദ്ധതികള്‍ ഉണ്ടോയെന്നും എങ്കില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കണ്ണൂര്‍ ജില്ലയിലെ ഗ്രാമീണാരോഗ്യ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്നും ഓരോ സ്ഥാപനത്തിനും നീക്കിവച്ച തുക എത്രയെന്നും വ്യക്തമാക്കുമോ?

721

സമഗ്രമാനസികാരോഗ്യ നയം

ശ്രീ. പാലോട് രവി

,, .സി . ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, ലൂഡീ ലൂയിസ്

()ഒരു സമഗ്രമാനസികാരോഗ്യ നയം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)മാനസിക രോഗം മറ്റു രോഗങ്ങള്‍ പോലെ പരിഗണിച്ച് മതിയായ ചികിത്സ നല്‍കുക, മാനസിക പ്രശ്നമനുഭവിക്കുന്നവര്‍ക്ക് ഏതൊക്കെ മേഖലയില്‍ ചികിത്സ നല്‍കാം എന്നിവ നയത്തില്‍ ഉള്‍പ്പെടുത്തുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

722

മരുന്ന് ക്ഷാമം

ശ്രീ. .. അസീസ്

()സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മരുന്നുക്ഷാമം വരുത്തി പ്രൈവറ്റ് മരുന്നുഷോപ്പുകളുമായുള്ള വിതരണക്കാരുടെ ഒത്തു കളി അവസാനിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(സി)എല്ലാ ആശുപത്രികളിലും ആവശ്യത്തിന് മരുന്നുകള്‍ അടിയന്തിരമായി വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

723

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, .റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, പി.. മാധവന്‍

()പുതിയ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)എവിടെയെല്ലാമാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇവയുടെ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടോ ;

(ഡി)ഇവ തുടുങ്ങുന്നതിനുള്ള ധനസമാഹരണം എങ്ങനെ നടത്താനാണുദ്ദേശിക്കുന്നത് വ്യക്തമാക്കുമോ ?

724

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം

ശ്രീ. സി.എഫ്. തോമസ്

,, റ്റി.യു. കുരുവിള

()സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന നടപടികള്‍ വിശദമാക്കുമോ ;

(ബി)സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അപകടത്തില്‍പ്പെട്ട് അത്യാസന്നനിലയില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തര പരിചരണം ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; രോഗികള്‍ക്ക് അടിയന്തര പരിചരണം ഉറപ്പ് വരുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

725

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍

ശ്രീ. സി. ദിവാകരന്‍

,, മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, ജി.എസ്. ജയലാല്‍

()ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് വിവിധ ആരോഗ്യ സംഘടനകളില്‍ നിന്നും ഏതെങ്കിലും നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ ; നിവേദനങ്ങളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വില്പന തടയുന്നതിന് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് ; ഇത്തരത്തില്‍ എത്ര കേസ്സുകള്‍ കണ്ടെത്തിയിട്ടുണ്ട്; ഇതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ ;

(സി)സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

726

കുറഞ്ഞവിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഗുണമേന്മയുള്ള മരുന്നുകള്‍ വില കുറച്ച് ലഭിക്കുന്നതിന് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ബ്രാന്‍ഡഡ് മരുന്നുകള്‍ വില കുറച്ച് വില്‍ക്കുന്നതിന് എന്തെല്ലാം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(സി)മരുന്നുകളുടെ ഗുണനിലവാര പരിശോധന കര്‍ശനമാക്കുന്നതിനും, മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനും പുതുതായി എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

727

എന്‍.ആര്‍.എച്ച്.എം. പദ്ധതിയുടെ കേന്ദ്ര വിഹിതം

ശ്രീ. . . അസീസ്

()എന്‍.ആര്‍.എച്ച്.എം. പദ്ധതിപ്രകാരം കേന്ദ്രത്തില്‍ നിന്നും ഈ വര്‍ഷം എന്ത് തുകയാണ് ലഭിച്ചത്;

(ബി)ഇതില്‍ എന്ത് തുക ഏതൊക്കെ മേഖലകളില്‍ ചെലവായിട്ടുണ്ട്;

(സി)എന്‍.ആര്‍.എച്ച്.എം. പദ്ധതിപ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും കൂടുതല്‍ തുക ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കുമോ?

728

കേരള സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നുള്ള മരുന്നു വിതരണം

ശ്രീ. ബാബു എം. പാലിശ്ശേരി

()പൊതുമേഖലാ സ്ഥാപനമായ കേരള സ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ നിന്നും മെഡിക്കല്‍ കോര്‍പ്പറേഷന് മരുന്ന് വിതരണം ചെയ്തുവരുന്നുണ്ടോ ;

(ബി)ഏതെല്ലാം മരുന്നുകള്‍ ഏതെല്ലാം നിരക്കുകളില്‍ വിതരണം ചെയ്തു വരുന്നുണ്ടെന്ന് വിശദമാക്കുമോ ;

(സി)കെ.എസ്.ഡി.പി. യില്‍ ഇപ്പോള്‍ ഏതെല്ലാം മരുന്നുകള്‍ എത്ര വീതം കെട്ടികിടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ; ഇവ മെഡിക്കല്‍ കോര്‍പ്പറേഷന് ആവശ്യമായിട്ടുളളവയാണോ ; വിശദമാക്കുമോ ;

(ഡി)കെ.എസ്.ഡി.പി. യുടെ മരുന്നുകള്‍ക്ക് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വിലകുറച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം മരുന്നുകള്‍ക്ക് എത്ര രൂപ വീതം കുറച്ചിട്ടുണ്ട്;

()മെഡിക്കല്‍ കോര്‍പ്പറേഷന്‍ മരുന്നു വില വെട്ടിക്കുറച്ചത് കെ.എസ്.ഡി.പി.യെ ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുകയുണ്ടായി ?

729

അവശ്യമരുന്നുകളുടെ വില നിയന്ത്രണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളില്‍ മിക്കവയും പൊതുവിപണിയില്‍ കിട്ടുന്നില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അവയ്ക്കു പകരമുള്ള മരുന്നുകള്‍ വന്‍ വിലകൊടുത്ത് വാങ്ങേണ്ടിവരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഇല്ലെങ്കില്‍ നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുമോ ?

730

സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. .കെ. വിജയന്‍

,, കെ. അജിത്

()സംസ്ഥാന മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് വിശദമാക്കുമോ ;

(ബി)സംസ്ഥാനത്ത് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വെളിപ്പെടുത്താമോ ;

(സി)ഡ്രഗ്സ് കണ്‍ട്രോള്‍ ലാബുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടോ, ഉണ്ടങ്കില്‍ എവിടെയെല്ലാം, സ്റാഫുകളുടെ കുറവ്, വാഹന സൌകര്യം ഇല്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം ലാബുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഇവ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

731

അനധികൃത മരുന്ന് പരീക്ഷണം

ശ്രീ. എം.. ബേബി

സംസ്ഥാനത്ത് വ്യാപകമായി അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നതായി ഒരു സ്വകാര്യ ചാനലിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ ?

732

സംസ്ഥാനത്തെ നിലവാരമില്ലാത്ത മരുന്നുകളുടെ വില്പന

ശ്രീ. എം. . ബേബി

()സംസ്ഥാനത്ത് മരുന്നു ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ നിലവാരമില്ലാത്ത മരുന്നുകള്‍ വ്യാപകമായി വില്പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതു പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇതിന്റെ പുരോഗതിയെന്തെന്നുംm വ്യക്തമാക്കുമോ ?

733

അവശ്യമരുന്നുകളുടെ വിലവര്‍ദ്ധന

ശ്രീമതി. കെ.എസ്. സലീഖ

()സംസ്ഥാനത്ത് അവശ്യമരുന്നുകളുടെ വില വര്‍ദ്ധിക്കുന്നത് ശ്രദ്ധയീല്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജീവന്‍രക്ഷാ മരുന്നുകള്‍ക്കും, വേദന സംഹാരികള്‍ക്കും മരുന്ന് നിര്‍മ്മാണ ഏജന്‍സികള്‍, ഒക്ടോബര്‍ 14 മുതല്‍ 10-50% വരെ വില വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത പ്രവണതയ്ക്ക് എതിരെ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)മരുന്നുകളുടെ വില ഉയര്‍ത്തുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

()പ്രസ്തുത മാനദണ്ഡങ്ങള്‍ പാലിക്കാതെ വീഴ്ച വരുത്തുന്ന മരുന്ന് കമ്പനികള്‍ക്ക് എതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(എഫ്)അവശ്യമരുന്നുകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

734

മരുന്നുകളുടെ ഗുണനിലവാര പരിശോധന

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ എത്ര ബാച്ച് മരുന്നുകള്‍ വിപണിയിലെത്തിയിട്ടുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ബി)ഇതില്‍ എത്ര ബാച്ച് മരുന്നുകള്‍ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)സംസ്ഥാനത്ത് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ എത്ര ലബോറട്ടറികളാണ് നിലവിലുളളതെന്നും ഇതില്‍ പ്രതിവര്‍ഷം എത്ര ബാച്ച് മരുന്നുകള്‍ ഗുണനിലവാര പരിശോധനയക്ക് വിധേയമാക്കാമെന്നും വെളിപ്പെടുത്തുമോ;

(ഡി)വിപണിയില്‍ ഇറങ്ങുന്ന മരുന്നുകളുടെ വര്‍ദ്ധനക്കനുസരിച്ച് ഗുണനിലവാര പരിശോധനയ്ക്ക് ലബോറട്ടറികള്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

735

ജെനറിക് മെഡിസിന്‍ സൌജന്യ വിതരണ പദ്ധതി

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ നടപ്പിലാക്കിയ ജെനറിക് മെഡിസിന്‍ സൌജന്യവിതരണ പദ്ധതിയില്‍ ആവശ്യത്തിന് മരുന്ന് ലഭിക്കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏതെല്ലാം ഔഷധങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഏത് ഏജന്‍സി വഴിയാണ് മരുന്നുകള്‍ ആശുപത്രികളില്‍ എത്തിക്കുന്നത് ?

736

ചെലവുകുറഞ്ഞതും ഗുണപ്രദവുമായ ചികിത്സാ രീതികള്‍

ശ്രീ. പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

()വ്യത്യസ്ത ചികിത്സാ രീതികള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് ചെലവുകുറഞ്ഞതും ഗുണപ്രദവുമായ ചികിത്സ ലഭ്യമാക്കുന്നതിന് വിദേശരാജ്യങ്ങളില്‍ നിലവിലുള്ള രീതിയില്‍ ഒരു ഹോളിസ്റിക് സംവിധാനം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ചില പ്രത്യേക രോഗങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായ ചികിത്സ നിലവിലുള്ളതും, കുറഞ്ഞ ചികിത്സാ ചെലവുള്ളതുമായ ചികിത്സാ രീതി സാധാരണക്കാരുടെ ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ പുതിയ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

737

പി.എച്ച്.സി ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളായി ഉയര്‍ത്തുന്ന നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പി.എച്ച്.സി.കളെ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പെന്‍സറികളായി ഉയര്‍ത്തി ഉത്തരവിറക്കിയിരുന്നുവോ;

(ബി)എങ്കില്‍ ഇത് സംബന്ധമായി പുറത്തിറക്കിയ ജി.(എം.എസ്)നം.568/08/എച്ച്&എഫ്.ഡബ്ള്യു.ഡി തീയതി 6.11.2008, ജി.(എം.എസ്)നം.53/09/എച്ച്&എഫ്.ഡബ്ള്യു.ഡി തീയതി 26.02.2009 എന്നീ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;

(സി)ഇങ്ങനെ സ്റാന്‍ഡഡൈസ് ചെയ്ത ആരോഗ്യകേന്ദ്രങ്ങള്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

()247 പി.എച്ച്.സി യായി ഇവ എന്ന് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വ്യക്തമാക്കുമോ ?

738

ജെനറിക് മരുന്നുകളുടെ ഗുണനിലവാരം

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ജെനറിക് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ ഏത് ഏജന്‍സിയാണ് ഗുണനിലവാരം പരിശോധിക്കുന്നത്;

(ബി)2012-13 സാമ്പത്തികവര്‍ഷത്തില്‍ എത്രമാത്രം ഗുണനിലവാര പരിശോധന നടന്നിട്ടുണ്ട്;

(സി)ഏതെല്ലാം മരുന്നുകളാണ് ഗുണനിലവാരം ഇല്ലായെന്ന് കണ്ടെത്തിയിട്ടുള്ളത് ; അവയുടെമേല്‍ സ്വീകരിച്ച നടപടി എന്താണെന്ന് വിശദമാക്കാമോ?

739

ശബരിമല മാസ്റര്‍ പ്ളാന്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പി. സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. മുരളീധരന്‍

()ശബരിമല മാസ്റര്‍ പ്ളാന്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശബരിമലയില്‍ എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയായിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ത്ഥാടനം സുഗമമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)തീര്‍ത്ഥാടന കാലത്ത് സുരക്ഷ ഉറപ്പാക്കുന്നതിന് 'സേഫ്റ്റി മാന്വല്‍' പ്രാവര്‍ത്തികമാക്കുന്ന കാര്യം പരിഗണിക്കുമോ?

740

സ്കൂള്‍ ഉച്ചഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, സി. മമ്മൂട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി

,, സി. മോയിന്‍കുട്ടി

()ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് സ്കൂള്‍ ഉച്ചഭക്ഷണശാലകള്‍ പരിശോധിക്കാറുണ്ടോ; എങ്കില്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ച വിശദാംശം നല്കാമോ ;

(ബി)ഉച്ചഭക്ഷണശാലകളിലെ ശുചിത്വം സംബന്ധിച്ച് കണ്ടെത്തിയ അപാകതകള്‍ എന്തെല്ലാം; ഇവിടെ സൂക്ഷിക്കുന്ന പാചകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കളുടെ ശേഖരത്തില്‍ മാലിന്യങ്ങളോ, വിഷ വസ്തുക്കളോ കണ്ടെത്തിയിരുന്നോ എന്ന് വെളിപ്പെടുത്തുമോ ;

(സി)ഉപയോഗയോഗ്യമല്ലാത്തതും ചീഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ; കണ്ടെത്തിയ ക്രമക്കേടുകള്‍ക്കും അപാകതകള്‍ക്കുമെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വിശദമാക്കുമോ ;

(ഡി)സ്കൂള്‍ ഉച്ചഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പീരിയോഡിക്കല്‍ ഇന്‍സ്പെക്ഷന്‍ നടത്താന്‍ ആവശ്യമായ നിര്‍ദ്ദേശം നല്കുമോ ?

741

സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൌകര്യം

ശ്രീ. സി.എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, റ്റി.യു. കുരുവിള

()മെഡിക്കല്‍ കോളേജുകളെ റഫറല്‍ സംവിധാനത്തിന്‍കീഴിലാക്കിയതുമൂലം പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് താലൂക്ക് ആശുപത്രികള്‍ സി.എച്ച്.സി.കള്‍, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എന്തെല്ലാം ആധുനിക സൌകര്യങ്ങളാണ് ഒരുക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)എല്ലാ ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുളള ജീവനക്കാരെ നിയമിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

742

വരുമാനം കുറഞ്ഞവര്‍ക്കുള്ള ചികിത്സ

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ബി.പി.എല്‍.കാരെ നിശ്ചയിച്ചതിലുള്ള അപാകതകള്‍ മൂലം എ.പി.എല്‍. വിഭാഗത്തില്‍പ്പെട്ടുപോയവര്‍, ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന ബൂദ്ധിമുട്ടുകള്‍ ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അതു പരിഹരിച്ച് താഴ്ന്നവരുമാനക്കാരായവര്‍ക്ക് സൌജന്യചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)സ്കാനിംഗ്, ലബോറട്ടറി പരിശോധനകള്‍, വിലകൂടിയ മരുന്നുകള്‍ എന്നിവയുടെ കാര്യത്തില്‍ കുറഞ്ഞ വരുമാനക്കാരെങ്കിലും ബി.പി.എല്‍. കാര്‍ഡ് നേടാനാവാത്തവര്‍ക്ക് സൌജന്യമായോ നാമമാത്ര തുക നല്കിയോ അവശ്യ സേവനം ഉറപ്പുവരുത്താന്‍ വേണ്ട നിര്‍ദ്ദേശം നല്കുമോ ?

743

കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ നടപടി

ശ്രീ..കെ.ശശീന്ദ്രന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഫുഡ് അനലിറ്റിക്കല്‍ ലാബുകളാണ് ഗവണ്‍മെന്റ്/പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതില്‍ എത്ര ലാബുകള്‍ക്കാണ് എന്‍..ബി.എല്‍ അക്രിഡിറ്റേഷനോ സെന്‍ട്രല്‍ ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ അക്രഡിറ്റേഷനോ ലഭിച്ചിട്ടുളളത്;

(സി)സംസ്ഥാനത്ത് ലഭിക്കുന്ന കുപ്പിവെളളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ; ഇതിനായി പീരിയോഡിക്കല്‍ പരിശോധന ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)കുപ്പിവെളളം ശേഖരിക്കുന്ന ഉറവിടം പരിശോധിക്കാനും കീടനാശിനിപോലുളള പദാര്‍ത്ഥങ്ങള്‍ അതില്‍ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ ആയതിലേക്കുളള സത്വര നടപടി കൈക്കൊളളുമോ; എല്ലാ കുപ്പിവെളളത്തിന്റെയും സ്രോതസ്സ് പരിശോധിക്കാനും കീടനാശിനിയുടെ അംശം ഇല്ലെന്ന് ഉറപ്പുവരുത്താനും നടപടി സ്വീകരിക്കുമോ?

744

ആയുര്‍വേദ മരുന്ന് നിര്‍മ്മാണ ലൈസന്‍സ്

ശ്രീമതി. കെ.കെ. ലതിക

()ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിച്ച് വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കി വരുന്നുണ്ടോ ;

(ബി)നിലവില്‍ ആയുര്‍വേദ മരുന്ന് നിര്‍മ്മാണ ലൈസന്‍സ് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ ;

(സി)ഇത് സംബന്ധമായ ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(ഡി)ആയുര്‍വേദ മരുന്നുനിര്‍മ്മാണ രംഗത്തെ വ്യാജന്‍മാരെ കണ്ടെത്തി ശിക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

745

ആയൂര്‍വേദ മരുന്നുകളുടെ അനിയന്ത്രിത വിലവര്‍ദ്ധന

ശ്രീ. കെ.കെ. നാരായണന്‍

()സംസ്ഥാനത്ത് ആയൂര്‍വേദ മരുന്നുകളുടെ വില അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)അരിഷ്ടം, കഷായം, ലേഹ്യം, കുഴമ്പുകള്‍, എണ്ണകള്‍ തുടങ്ങി സാധാരണക്കാര്‍ വ്യാപകമായി ഉപയോഗിക്കുന്ന അവശ്യമരുന്നുകളുടെ വിലനിലവാരം നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ?

746

ആശുപത്രികളിലെ വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനം

ശ്രീ. .പി. ജയരാജന്‍

()ആരോഗ്യവകുപ്പിനു കീഴിലെ സ്പെഷ്യാലിറ്റി ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും വിവിധ സ്പെഷ്യാലിറ്റികളില്‍ നിലവിലുള്ള ഒഴിവുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്തുമോ ;

(ബി)ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും അഡ്മിസ്ട്രേറ്റീവ് കേഡര്‍ വിഭാഗത്തിലുള്ള ഒഴിവുകളുടെ ജില്ലതിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കുമോ ;

(സി)ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും സ്പെഷ്യാലിറ്റി ആശുപത്രികളിലും കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരുടെ എത്ര തസ്തികകള്‍ ഒഴിവുണ്ടെന്ന ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ;

(ഡി)ഈ തസ്തികകള്‍ പി.എസ്.സി. ക്കുറിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ;

()എങ്കില്‍ എന്തു തുടര്‍ നടപടികളാണു സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ?

747

ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ്

ശ്രീ. പി. തിലോത്തമന്‍

()ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് ഉപയോഗിച്ച് രോഗികള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്കും മരുന്നുകള്‍ക്കും വ്യക്തമായ ഫീസും വിലയും കാണിക്കുന്ന ബില്ലുകള്‍ ആശുപത്രികള്‍ നല്‍കുന്നില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സാധാരണക്കാരായ രോഗികളും ഒപ്പം സര്‍ക്കാരിന്റെ ഖജനാവും ഇതിലൂടെ വന്‍ അഴിമതിക്ക് വിധേയമാകുകയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി)മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കാര്‍ഡുകളിലൂടെ രോഗികള്‍ക്ക് ലഭിക്കുന്ന ഓരോ സേവനത്തിനും മരുന്നിനും വ്യക്തമായ ബില്ലും കാര്‍ഡിലെ ബാലന്‍സ് തുകയും കൃത്യമായി രേഖപ്പെടുത്തി നല്‍കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ;

(സി)ഇന്‍ഷ്വറന്‍സ് കമ്പനികളില്‍ നിന്നും കമ്മീഷന്‍വാങ്ങി സാധാരണ രോഗങ്ങള്‍ക്ക് പോലും ചെലവേറിയ മരുന്നുകളും ടെസ്റുകളും അനാവശ്യമായി നിര്‍ദ്ദേശിക്കുന്ന നടപടി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അടിയന്തിരമായി അവസാനിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

748

ആയൂര്‍വേദ ആരോഗ്യ കേന്ദ്രങ്ങള്‍

ശ്രീ. .കെ. ശശീന്ദ്രന്‍

()സംസ്ഥാനത്ത് ആയൂര്‍വേദ ആരോഗ്യകേന്ദ്രങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ അവയുടെ അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും അവയെ ഒരു പ്രത്യേക കൌണ്‍സിലിന്റെ കീഴില്‍ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമോ ;

(ബി)ആയൂര്‍വേദ ആരോഗ്യകേന്ദ്രങ്ങളിലെ ചികിത്സാ സമ്പ്രദായം പരിശോധിക്കുന്നതിനായി ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

749

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അസ്വാഭാവിക മരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാന സര്‍ക്കാരിന് കീഴിലുളള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ എത്ര പേര്‍ അസ്വാഭാവിക മരണത്തിന് വിധേയമായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇപ്രകാരം മരണപ്പെട്ട ഓരോരുത്തരുടെയും വിശദാംശങ്ങളും മരണകാരണങ്ങളും വിശദമാക്കുമോ?

750

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()സര്‍ക്കാര്‍ ആശുപത്രികളെ കേന്ദ്ര സര്‍ക്കാരിന്റെ ക്വാളിറ്റി കൌണ്‍സില്‍ നിബന്ധന പ്രകാരം അക്രഡിറ്റേഷന്‍ ഉള്ളവയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(ബി)ഇപ്പോള്‍ ഏതെല്ലാം ആശുപത്രികള്‍ക്കാണ് അക്രഡിറ്റേഷന്‍ ഉള്ളത് ;

(സി)മറ്റ് ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

751

രോഗബാധിതര്‍ക്ക് ബി.പി.എല്‍. കാര്‍ഡുകള്‍

ശ്രീ. പി. തിലോത്തമന്‍

()വൃക്കരോഗം ഹദ്രോഗം, ക്യാന്‍സര്‍ എന്നിവ ബാധിച്ച രോഗികളുടെ പേരുള്‍പ്പെട്ട റേഷന്‍കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കി മാറ്റുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ; ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എ.പി.എല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആക്കുന്നതിനുളള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ:

(സി)വൃക്കരോഗം, ഹൃദ്രോഗം ക്യാന്‍സര്‍ എന്നിവ ബാധിച്ച രോഗികളുടെ ചികിത്സാ സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാര്‍ നല്‍കിയിട്ടും ജില്ലാ കളക്ടര്‍, ജില്ലാ സപ്ളൈ ഓഫീസര്‍, താലൂക്ക് സപ്ളൈ ഓഫീസര്‍ തുടങ്ങിയവര്‍ റേഷന്‍ കാര്‍ഡ് ബി.പി.എല്‍. ആക്കിനല്‍കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം പരാതിക്കുമേല്‍ എന്ത് നടപടികള്‍ കൈക്കൊണ്ടു എന്ന് വ്യക്തമാക്കുമാ?

752

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ രോഗനിര്‍ണ്ണയ സംവിധാനം

ശ്രീ. പി. തിലോത്തമന്‍

()കാന്‍സര്‍, കിഡ്നി രോഗങ്ങള്‍ എന്നിവ ഉണ്ടാകുന്നതിനുള്ള അടിസ്ഥാന കാരണങ്ങള്‍ കണ്ടുപിടിക്കാനും അവ ഒഴിവാക്കാന്‍ ജീവിത രീതിയില്‍ മാറ്റം വരുത്താന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കാന്‍ പദ്ധതിയുണ്ടോ;

(ബി)പ്രസ്തുത രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള സംവിധാനങ്ങള്‍ എല്ലാ താലൂക്ക് ആശുപത്രികളിലും നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കാന്‍സര്‍, കിഡ്നി രോഗങ്ങള്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ കണ്ടുപിടിക്കാനുള്ള രോഗ നിര്‍ണ്ണയ സംവിധാനങ്ങള്‍ ചേര്‍ത്തല താലൂക്ക്

ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

753

ക്യാന്‍സര്‍ രോഗികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സക്കെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് നിരീക്ഷിച്ചിട്ടുണ്ടോ;

(ബി)ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ക്യാന്‍സര്‍ ചികിത്സാ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

754

അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്

ശ്രീ. . പ്രദീപ്കുമാര്‍

()കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് രോഗങ്ങള്‍ പടരാതിരിക്കുന്നതിനും അവര്‍ക്കിടയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

755

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം

ശ്രീ. കെ. എന്‍. . ഖാദര്‍

()കേരളത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്കും അനുബന്ധ ജോലിക്കാര്‍ക്കും അവര്‍ക്ക് അര്‍ഹതപ്പെട്ട മിനിമം വേതനം ലഭ്യമാക്കാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്;

(ബി)നിലവില്‍ എല്ലാ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാര്‍ക്കും മിനിമം വേതനം ലഭ്യമാണോ;

(സി)ഇല്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

756

സര്‍ക്കാര്‍ ആശുപത്രിയിലെ സൌജന്യ മരുന്നുകള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

()സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ സൌജന്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ബി)എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇപ്പോള്‍ വേണ്ടത്ര മരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടോ;

(സി)എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇപ്പോള്‍ ഡയാലിസിസ് സംവിധാനം ഒരുക്കിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഉടന്‍ നടപ്പിലാക്കുമോ?

757

താലൂക്ക് ആശുപത്രികളില്‍ ലാബ് സൌകര്യം

ശ്രീ. സി.എഫ്. തോമസ്

,,  റ്റി.യു.കുരുവിള

()സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും നിലവില്‍ ലബോറട്ടറി സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)ലബോറട്ടറിയിലെ പരിശോധനാ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും അവയെ നവീകരിക്കുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ

758

ആശുപത്രി ജീവനക്കാരുടെ അപര്യാപ്തത

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. ദാസന്‍

()ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം കാരണം മെഡിക്കല്‍ കോളേജുള്‍പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിലായത് മനസ്സിലാക്കിയിട്ടുണ്ടോ;

(ബി)പ്രശ്നപരിഹാരത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;

(സി)ഡോക്ടര്‍മാരുടെ അഭാവം ഗുരുതരമായിരിക്കുമ്പോഴും ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ അവധി അനുവദിച്ച സാഹചര്യം വ്യക്തമാക്കുമോ?

759

ഗ്രാമീണമേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഈ വിഷയം പരിഹരിക്കുന്നതിന് മെഡിക്കല്‍ സയന്‍സില്‍ മൂന്നര വര്‍ഷംകൊണ്ട് ലഭിക്കുന്ന ബിരുദം നല്‍കുവാന്‍ ഉദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതി സംസ്ഥാനത്ത് അംഗീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

760

മരുന്നുകള്‍ രോഗികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതികള്‍

ശ്രീ. സണ്ണി ജോസഫ്

'' എം.. വാഹീദ്

'' ഷാഫി പറമ്പില്‍

'' വി.പി. സജീന്ദ്രന്‍

()മരുന്നുകള്‍ രോഗികളുടെ വീട്ടിലെത്തിക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ ;

(ബി)ആരുടെ ആഭിമുഖ്യത്തിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും ; വിശദമാക്കുമോ ;

(ഡി)ഈ പദ്ധതിയുടെ ഭാഗമായി ഫാമിലി കാര്‍ഡും ഡിസ്കൌണ്ട് കം ലോയല്‍റ്റി കാര്‍ഡും വിതരണം ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.