UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

932

തൊഴില്‍ ഉള്ളവരെയും, തൊഴിലില്ലാത്തവരെയുംവേര്‍തിരിക്കുന്ന മാനദണ്ഡം

ശ്രീ. പി. കെ. ബഷീര്‍

'' എന്‍.. നെല്ലിക്കുന്ന്

'' അബ്ദുറഹിമാന്‍ രണ്ടത്താണി

'' റ്റി.. അഹമ്മദ് കബീര്‍

()തൊഴില്‍ ഉള്ളവരെയും തൊഴിലില്ലാത്തവരെയും വേര്‍തിരിക്കുന്ന മാനദണ്ഡം നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി)നിലവിലില്ലെങ്കില്‍ മാനദണ്ഡം നിശ്ചയിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെട്ടിട്ടുണ്ടോ;

(സി)ഇക്കാര്യത്തില്‍ സുവ്യക്തവും വ്യവസ്ഥാപിതവുമായ മാനദണ്ഡം നിശ്ചയിക്കാന്‍ ആവശ്യമായ നടപടി

സ്വീകരിക്കുമോ?

933

തൊഴിലില്ലായ്മ വേതനം

ശ്രീ. . കെ. ശശീന്ദ്രന്‍

()ഓരോ വര്‍ഷവും തൊഴിലില്ലായ്മ വേതനമായി എന്ത് തുകയാണ് നല്‍കുന്നത് ;

(ബി)അനര്‍ഹരായിട്ടുള്ളവര്‍ തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ;

(സി)തൊഴിലുറപ്പു പദ്ധതി വന്നതോടുകൂടി തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടോ; വ്യക്തമാക്കുമോ ?

934

സേവനങ്ങള്‍ ഓണ്‍ ലൈനായി ലഭ്യമാക്കുവാന്‍ നടപടി

ശ്രീ. അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, . സി. ബാലകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

()തൊഴില്‍ വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ ലൈനായി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം സേവനങ്ങളാണ് ഓണ്‍ ലൈന്‍വഴി ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

935

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത സംവിധാനം വഴി രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ലഭ്യമാക്കുന്നത്; വിശദമാക്കുമോ;

(സി)ഉദ്യോഗാര്‍ത്ഥികളെ തൊഴിലവസരങ്ങള്‍ അറിയിക്കാന്‍ എസ്.എം.എസ്. അലര്‍ട്ട് സംവിധാനം ഏര്‍പ്പെടുത്തുമോ;

(ഡി)ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

936

തൊഴില്‍ നിയമങ്ങളുടെ പരിഷ്ക്കരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)ഇല്ലെങ്കില്‍ നിലവിലെ തൊഴില്‍ നിയമത്തില്‍ നിയമലംഘനങ്ങള്‍ക്ക് ചെറിയ ശിക്ഷയേ നിശ്ചയിച്ചിട്ടുള്ളൂ എന്നതുകൊണ്ട് നിയമങ്ങള്‍ വ്യാപകമായി ലംഘിക്കപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത പരിഗണിച്ച് നടപടി സ്വീകരിക്കുമോ ?

937

ബലരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, ബി. ഡി. ദേവസ്സി

,, . എം. ആരിഫ്

()സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ ഏകീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)പ്രസ്തുത മേഖലയിലെ ജീവനക്കാര്‍ക്കായി ഒരു സമഗ്ര തൊഴില്‍ നയം രൂപീകരിക്കുമോ ;

(സി)ബലരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാമോ ?

938

ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള നടപടികള്‍

ശ്രീ. കെ. അജിത്

()സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാര്‍ക്ക് തങ്ങളുടെജോലിക്കനുസരിച്ചുളള വേതനം ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നേഴ്സിംഗ് രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലേബര്‍ ഓഫീസര്‍മാരിലൂടെ ആശുപത്രികളില്‍ നടത്തിയ തെളിവെടുപ്പ് മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു എന്നും ഇതുമൂലം നേഴ്സുമാര്‍ക്ക് തങ്ങളുടെ പരാതികള്‍ പലതും ലേബര്‍ ഓഫിസര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)നേഴ്സിംഗ് രംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?

939

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍

ശ്രീ. സി. പി. മുഹമ്മദ്

,, എം.. വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

,, വി.റ്റി. ബല്‍റാം

()അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)ഇതിനായി നിയമനിര്‍മ്മാണം നടത്തുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ഡി)പ്രസ്തുത തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷയും അടിസ്ഥാന സൌകര്യവും ഏര്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുമോ ?

940

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

" ഷാഫി പറമ്പില്‍

"എം.. വാഹീദ്

" സണ്ണി ജോസഫ്

()വിവിധ മേഖലകളില്‍ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപംനല്‍കുന്ന കാര്യം ആലോചിക്കുമോ; ;

(സി)എന്തെല്ലാം ആനുകൂല്യങ്ങളാണ് പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ നല്‍കുവാനുദ്ദേശിക്കുന്നത്;

(ഡി)ഇത് സംബന്ധിച്ച് വന്‍കിട കെട്ടിട നിര്‍മ്മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ?

941

തോട്ടംതൊഴിലാളികള്‍ക്കുളള പാര്‍പ്പിട പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, റ്റി.എന്‍.പ്രതാപന്‍

,, .പി. അബ്ദുളളക്കുട്ടി

,, ലൂഡി ലൂയിസ്

()തോട്ടം തൊഴിലാളികള്‍ക്കുളള പാര്‍പ്പിട പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്;

(ഡി)ഈ പദ്ധതി എന്ന് തുടങ്ങാനാണ് ലക്ഷ്യമിട്ടിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

942

ക്ഷേമനിധി ബോര്‍ഡുകള്‍


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ക്ഷേമനിധി ബോര്‍ഡുകള്‍ യഥാസമയം പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഇതിനു വേണ്ടി പ്രത്യേകം അദാലത്തുകള്‍ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

943

കേരള ആരോഗ്യശ്രീ പദ്ധതി


ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, ബെന്നി ബെഹനാന്‍

,, ഷാഫി പറമ്പില്‍

()കേരള 'ആരോഗ്യശ്രീ പദ്ധതി' ആരംഭിക്കുവാനുദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)ഏതെല്ലാം രോഗങ്ങളുടെ സൌജന്യചികിത്സക്കാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നത്;

(ഡി)ഏതെല്ലാം ആശുപത്രികളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതെന്നറിയിക്കുമോ?

944

.എസ്.. ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്‍

ശ്രീ. പി.സി. ജോര്‍ജ്

'' റോഷി അഗസ്റിന്‍

'' എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

().എസ്.. ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)ആശുപത്രികളെ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് ഉദ്ദേശിച്ചിരുന്നുവോ ; ആയത് ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ ?

945

.എസ്.. ആശുപത്രികളുടെ പ്രവര്‍ത്തനം

ശ്രീ. വി.ഡി. സതീശന്‍

,, . റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

().എസ്.. കോര്‍പ്പറേഷന്റെ കീഴിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുവാനുദ്ദേശിക്കുന്നത് ;

(ബി)എല്ലാ ആശുപത്രികളിലും ആവശ്യാനുസരണം മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ടോ ;

(സി)നടപ്പു വര്‍ഷത്തേയ്ക്ക് ആവശ്യമുള്ള മരുന്നുകള്‍ എല്ലാ സ്റോറുകളിലും എത്തിച്ചിട്ടുണ്ടോ ;

(ഡി)കോര്‍പ്പറേഷന്റെ പരിധിയില്‍ വരുന്ന എല്ലാ ഫാക്ടറികളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

946

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ജോലി സമയം

ശ്രീ. വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, സി. പി. മുഹമ്മദ്

()സ്വകാര്യ ആശുപത്രികളില്‍ നേഴ്സുമാരുടെ ജോലി സമയം സംബന്ധിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതു പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ ജോലി സമയം പഠിക്കാന്‍ സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

947

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍

ശ്രീ. കെ. വി. വിജയദാസ്

()സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)നിരന്തരം നേഴ്സുമാര്‍ നടത്തിവരുന്ന സമരങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാന്‍ ഏതെങ്കിലും കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ നിയോഗിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ?

948

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

()സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ സേവന-വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി)അവശ്യവിഭാഗത്തില്‍ പണിയെടുക്കുന്നവരെന്ന നിലയില്‍ തൊഴില്‍സ്തംഭനം ഒഴിവാക്കുന്നതിനും തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും സഹായകമായ വിധം സംസ്ഥാന തലത്തില്‍ ഒരു ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

949

അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തെ തൊഴില്‍ സാധ്യതകള്‍ കണ്ട് ധാരാളം അന്യ സംസ്ഥാന തൊഴിലാളികള്‍ വന്ന് കൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസുകളില്‍ പേര് രജിസ്റര്‍ ചെയ്യുന്നതിനോ, ലേബര്‍ കാര്‍ഡ് ലഭിക്കുന്നതിനോ നിലവില്‍ എന്തെങ്കിലും സംവിധാനമുണ്ടോ;

(സി)അന്തര്‍ സംസ്ഥാന കുറ്റവാളികള്‍ ഇത്തരം തൊഴിലാളികള്‍ക്കിടയില്‍ നുഴഞ്ഞുകയറുന്നത് തടയാനും അന്യസംസ്ഥാന തൊഴിലാളികള്‍ വഴി ചില രോഗങ്ങള്‍ പകരുന്നത് തടയാനും എന്തെങ്കിലും പരിശോധനാ സംവിധാനം നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

950

അന്യസംസ്ഥാന തൊഴിലാളികളെ ചൂഷണത്തില്‍ നിന്നും സംരക്ഷിക്കാന്‍ നിയമ നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വ്യക്തമാക്കാമോ ;

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്റര്‍ ഉണ്ടാക്കാന്‍ സംവിധാനമുണ്ടാക്കുമോ ;

(സി)പ്രസ്തുത തൊഴിലാളികളെ 'ബ്രോക്കര്‍മാര്‍' ചൂഷണം ചെയ്യുന്നതും അത് സംസ്ഥാനത്ത് സാമൂഹ്യപ്രശ്നമായി മാറുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)അന്യസംസ്ഥാന തൊഴിലാളികളെ ഉത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷിക്കാന്‍ സമഗ്രമായ ഒരു നിയമം നിര്‍മ്മിക്കുമോ ?

951

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്

ശ്രീ. വി. ശശി

()അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇ.എസ്.. ആനൂകൂല്യങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ബി)അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ സംവിധാനം ഉണ്ടാക്കുമോ ?

952

നോക്കുകൂലി വിമുക്തമാക്കുന്നത് സംബന്ധിച്ച്

ശ്രീ. ജോസഫ് വാഴക്കന്‍

'' സി.പി. മുഹമ്മദ്

'' എം.. വാഹീദ്

'' കെ. ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ നോക്കുകൂലി വിമുക്തമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി)ഏതെല്ലാം ജില്ലകളെ നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുണ്ട് ;

(സി)ഈ ജില്ലകളിലെ നോക്കുകൂലി സംബന്ധിച്ച പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ;

(ഡി)ബാക്കി ജില്ലകളെക്കൂടി നോക്കുകൂലി വിമുക്ത ജില്ലകളാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് അറിയി ക്കുമോ ?

953

ബാലവേല വിമുക്ത സംസ്ഥാനം

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി)വ്യാപാര സ്ഥാപനങ്ങളിലും മറ്റു തൊഴിലിടങ്ങളിലും ബാലവേല നടക്കുന്നുണ്ടോ എന്നറിയാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി ഭരണതലത്തില്‍ എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)ബാലവേല സംബന്ധിച്ചുള്ള പരാതികള്‍ അറിയിക്കുവാന്‍ എന്തെല്ലാം സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്?

954

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റല്‍

ശ്രീ. വി.ഡി. സതീശന്‍

,, .റ്റി. ജോര്‍ജ്

,, എം.പി. വിന്‍സെന്റ്

,, ജോസഫ് വാഴക്കന്‍

()എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ തൊഴില്‍ നൈപുണ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)ഉദ്യോഗാര്‍ത്ഥികളുടെ തൊഴില്‍ നിര്‍വ്വഹണശേഷി അളക്കാനും പോരായ്മകള്‍ പരിഹരിക്കുവാനും എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ?

955

. ടി. . കളില്‍ വെര്‍ച്വല്‍ ക്ളാസ്സ് റൂം ആരംഭിക്കല്‍

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്തെ ഐ.ടി..കളില്‍ വെര്‍ച്വല്‍ ക്ളാസ്സ് റൂം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഇതിന് എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത് ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ നടപ്പിലാക്കുന്നത് ; വിശദമാക്കുമോ ?

956

.ടി.ഐ കളില്‍ പ്ളേസ്മെന്റ് പോര്‍ട്ടല്‍ വഴി തൊഴിലവസരങ്ങള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വി.റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

()പ്ളേസ്മെന്റ് പോര്‍ട്ടല്‍ വഴി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്ന പദ്ധതി ഐ.ടി.ഐ കളില്‍ നടപ്പാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി)തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐ കളിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമോ ?

957

സര്‍ക്കാര്‍ ഐ.ടി.. കളില്‍ നിന്നും ട്രെയിനിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള പദ്ധതി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വ്യവസായ പരിശീലന വകുപ്പില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ സര്‍ക്കാര്‍ വിലയിരുത്തി യിട്ടുണ്ടോ; പ്രസ്തുത കാലയളവില്‍ എത്ര ഐ.ടി.. കള്‍ പുതുതായി ആരംഭിക്കാന്‍ കഴിഞ്ഞു; അതുവഴി എത്ര പേര്‍ക്ക് ട്രെയിനിംഗ് സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഐ.ടി.. കളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇപ്പോള്‍ വിവിധ ഗവണ്‍മെന്റ് ഐ.ടി.ഐ കളിലെ പ്രിന്‍സിപ്പല്‍മാരുടെതടക്കമുള്ള തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)സര്‍ക്കാര്‍ ഐ.ടി.ഐ കളില്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഓരോ വര്‍ഷവും എത്ര പേര്‍ വീതം പുറത്തിറങ്ങുന്നുണ്ട്;

()ഇവര്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

958

ചെറിയമുണ്ടം ഗവണ്‍മെന്റ് ഐ.ടി..ക്ക് കെട്ടിടം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ചെറിയമുണ്ടം ഗവണ്‍മെന്റ് ഐ.ടി.ഐ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അഞ്ച് ഏക്കര്‍ ഭൂമി ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് അനുവദിച്ച് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥലത്ത് ആവശ്യമായ കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;

(ഡി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

959

.ടി.ഐ യുടെ ശോചനീയാവസ്ഥ

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()നിലവിലുള്ള ഐ.ടി.ഐ കളിലെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഓരോ ജില്ലയിലും ഒരു കേന്ദ്രത്തിലെങ്കിലും പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന നയ പ്രഖ്യാപനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി)കാസര്‍ഗോഡ് ജില്ലയിലെ സീതാംഗോളി ഐ.ടി.ഐ യുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കാമോ ;

(സി)പിന്നോക്ക പ്രദേശത്തെ ഐ.ടി.ഐ എന്ന പരിഗണന നല്‍കി സീതാംഗോളി ഐ.ടി..യുടെ പുരോഗതിക്കായി ഏതെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ഡി)സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് സീതാംഗോളി ഐ.ടി.ഐ കേന്ദ്രത്തെകൂടി ഉള്‍പ്പെടുത്തുന്നകാര്യം പരിഗണിക്കുമോ ?

960

എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()കട്ടപ്പനയിലെ ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നമ്പര്‍ 8387/83 (സീനിയോറിറ്റി നമ്പര്‍ 28..07..82) ആയി സണ്ണി. ടി.വി., തുമ്പനിരപ്പേല്‍, കുളപ്പാറച്ചാല്‍. പി.ഒ എന്നയാള്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടോ;

(ബി)പ്രസ്തുത വ്യക്തി യഥാകാലം രജിസ്ട്രേഷന്‍ പുതുക്കിയിട്ടുണ്ടോ; അദ്ദേഹത്തെ ഇതുവരെ ഏതൊക്കെ ജോലികള്‍ക്കായി പരിഗണിച്ചു; വിശദാംശം നല്‍കാമോ;

(സി)ജോലികള്‍ക്കായി പരിഗണിച്ചിട്ടില്ല എങ്കില്‍ എന്തുകൊണ്ട് ?

961

ചാത്തന്നൂര്‍-പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ ഐ.ടി..

ശ്രീ. ജി.എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ വനിതാ ഐ.ടി.. ആരംഭിക്കുന്നതിനുളള അപേക്ഷ ലഭിച്ചിരുന്നുവോ; ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം പുതുതായി എത്ര ഐ.ടി..കള്‍ ആരംഭിച്ചുവെന്നുളള വിശദാംശം അറിയിക്കുമോ;

(ബി)അടുത്ത സാമ്പത്തിക വര്‍ഷം പൂതക്കുളത്ത് ഐ.ടി.. ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

962

മാടായി ഐ.ടി.. കെട്ടിട നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ മാടായി ഐ. ടി. . കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ ;

(ബി). ടി. . കെട്ടിട നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

963

തെങ്ങുകയറ്റ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍

ശ്രീ. സി.കെ. നാണു

()സംസ്ഥാനത്ത് തെങ്ങുകയറ്റ തൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഏതെങ്കിലും തരത്തിലുളള ഇന്‍ഷുറന്‍സ് പരിരക്ഷ തെങ്ങു കയറ്റത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ടോ;

(സി)തെങ്ങു കയറുമ്പോള്‍ അപകടം സംഭവിച്ച് നിത്യരോഗികളായി തീര്‍ന്ന തൊഴിലാളികളുടെ ചികിത്സയ്ക്കും, കുടുംബാംഗങ്ങളുടെ സംരക്ഷണത്തിനുമായി എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ ; വ്യക്തമാക്കാമോ?

964

അവിവാഹിതരായ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം

ശ്രീ. . . അസീസ്

()അവിവാഹിതരായ സ്ത്രീകള്‍ക്ക്് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കായി ധനസഹായം നല്‍കുന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;

(ബി)ഈ പദ്ധതി പ്രകാരം എന്തു തുകയാണ് സബ്സിഡിയായി നല്‍കുന്നത്;

(സി)യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

()ഏതൊക്കെ സ്വയംതൊഴില്‍ പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

965

തോട്ടം തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()തോട്ടം തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതി നിലവില്‍ വന്നിട്ടുണ്ടോ ; എങ്കില്‍ എന്നാണ് നിലവില്‍ വന്നത് ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം ആനുകൂല്യങ്ങള്‍ നല്‍കി തുടങ്ങിയോ; ഇല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കാനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

966

പെന്‍ഷന്‍കാര്‍ക്ക് ആരോഗ്യ, ഭക്ഷ്യ സുരക്ഷ പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()എംപ്ളോയിസ് പ്രൊവിഡന്റ് ഫണ്ട് വഴി പെന്‍ഷന്‍ വാങ്ങുന്ന എത്ര തൊഴിലാളികളുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത തൊഴിലാളികളുടെ ഭക്ഷ്യ സുരക്ഷയും, ആരോഗ്യ പരിപാലനവും മുന്‍നിര്‍ത്തി എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ;

(സി)ഇല്ലെങ്കില്‍ എന്തെങ്കിലും പദ്ധതികളാവിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

967

പി.എഫ്. പെന്‍ഷന്‍കാരെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. പി. റ്റി. . റഹീം

()സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ പി. എഫ്. പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയതിനായി നടപടി സ്വീകരിക്കുമോ;

(ബി)2011-12 സാമ്പത്തിക വര്‍ഷം പി.എഫ്. പെന്‍ഷന്‍ കാരെയും സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നുവോ;

(സി)ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടോ;

(ഡി)പി. എഫ്. പെന്‍ഷന്‍കാരെയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

968

പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, എസ്. രാജേന്ദ്രന്‍

,, റ്റി. വി. രാജേഷ്

,, കെ. വി. വിജയദാസ്

()കേരളത്തിലെ പ്രൈവറ്റ് സെക്യൂരിറ്റി ഏജന്‍സികളുടെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ;

(ബി)ഇത്തരം സ്ഥാപനങ്ങള്‍ സെക്യൂരിറ്റിക്കാര്‍ക്ക് മിനിമം വേതനം നല്‍കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)നിയമലംഘകര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

969

കെട്ടിടനിര്‍മ്മാണ സ്ഥലങ്ങളിലെ സുരക്ഷാ ഓഡിറ്റ്

ശ്രീ. സണ്ണി ജോസഫ്

'' ജോസഫ് വാഴക്കന്‍

'' പി.. മാധവന്‍

'' എം.പി. വിന്‍സെന്റ്

()കെട്ടിട നിര്‍മ്മാണ സ്ഥലങ്ങളില്‍ സുരക്ഷാ ഓഡിറ്റ് ശക്തിപ്പെടുത്തുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളുവാനുദ്ദേശിക്കുന്നത് ;

(ബി)ഇതിനായി ഒരു സുരക്ഷാ മാന്വല്‍ തയ്യാറാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഓഡിറ്റിംഗിന് യോഗ്യതയുള്ള ഏജന്‍സികളെ കണ്ടെത്തുന്നതിനുള്ള വ്യവസ്ഥകള്‍ മാന്വലില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

970

വാച്ച് റിപ്പയറിംഗ് മേഖലയില്‍ ക്ഷേമനിധി

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് കാല്‍ലക്ഷത്തോളം പേരുടെ ഉപജിവനമാര്‍ഗ്ഗമായ വാച്ച് റിപ്പയറിംഗ് മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി എന്തൊക്കെ ക്ഷേമ പദ്ധതികളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇവര്‍ക്കായി പ്രത്യേക ക്ഷേമനിധി ആവിഷ്കരിച്ച് നടപ്പിലാക്കുമോ;

(സി)ഈ മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കായി എന്തൊക്കെ ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

971

പീരുമേട്ടിലെ തോട്ടങ്ങളിലെ ലയങ്ങളുടെ ശോച്യാവസ്ഥ

ശ്രീമതി ഇ. എസ്. ബിജിമോള്‍

()പീരുമേട്ടിലെ പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ലയങ്ങളുടെ ജീര്‍ണ്ണാവസ്ഥയെക്കുറിച്ച് ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ളാന്റേഷന്‍സ് സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

972

വൈഗൈ ത്രഡ്സ് കമ്പനിയിലെ തൊഴിലാളി പ്രശ്നങ്ങള്‍

ശ്രീ. ബി. ഡി. ദേവസ്സി

()കൊരട്ടിയിലെ വൈഗൈ ത്രഡ്സ് കമ്പനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അവ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട സേവന - വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിനും എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ ?

973

.ടി. .കളില്‍ പുതിയ കോഴ്സുകള്‍

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി ഗവ. . ടി., ഗവ. വനിതാ ഐ.ടി.ഐ എന്നിവിടങ്ങളില്‍ പുതുതായി അനുവദിച്ചകോഴ്സുകള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോഴ്സുകള്‍ ഉടനെ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ അനുവദിക്കുന്നതടക്കമുളള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ?

974

ബ്രഹ്മോസ്സിലെ തൊഴിലാളി സംഘടനകള്‍

ശ്രീ. എളമരം കരീം

,, ജെയിംസ് മാത്യു

,, സി. കൃഷ്ണന്‍

,, ബി. സത്യന്‍

()ബ്രഹ്മോസ്സിലെ ട്രേഡ് യൂണിയനുകളുടെ അംഗീകാരം റദ്ദാക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കുമോ;

(ബി)ഏത് വകുപ്പ് പ്രകാരമാണ് രജിസ്ട്രേഷന്‍ റദ്ദാക്കുന്നതെന്ന് അറിയിക്കുമോ;

(സി)നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന തൊഴിലാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കുന്നത് സര്‍ക്കാരിന്റെ നയമാണോ ?

975

അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരശേഖരണം

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ജില്ലയില്‍ ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരശേഖരണം തൊഴില്‍ വകുപ്പ് നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ശേഖരിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.