UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

976

പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ശ്രീ. വി.പി. സജീന്ദ്രന്‍

,, .സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സന്റ്

()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ;

(ബി)ഇതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)തിരിച്ചറിയല്‍ കാര്‍ഡ് മുഖേന എന്തെല്ലാം ആനുകൂല്യങ്ങളാണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലഭിക്കുന്നത്; വിശദമാക്കുമോ?

977

അന്ത്യോദയ അന്നയോജന പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. പി. വിന്‍സെന്റ

,, . പി. അബ്ദുള്ളക്കുട്ടി

()സംസ്ഥാനത്തെ പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങളെയും ആദിവാസി കുടുംബങ്ങളേയും അന്ത്യോദയ അന്നയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിയിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ഈ വിഭാഗക്കാര്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)പ്രസ്തുത പദ്ധതിയ്ക്ക് എന്തെല്ലാം കേന്ദ്ര സഹായമാണ് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി)ഈ വിഭാഗക്കാര്‍ക്ക് പ്രസ്തുത പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

978

ആദിവാസി യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനുളള ബദല്‍ സംവിധാനം

ശ്രീ. വി.ചെന്താമരാക്ഷന്‍

()പറമ്പിക്കുളത്തെ ആദിവാസി യുവാക്കള്‍ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരുന്ന ടൂറിസ്റ്ഗൈഡ് തസ്തിക നിലവില്‍ ഇല്ലായെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തൊഴില്‍രഹിതരായ ആദിവാസി യുവാക്കള്‍ക്ക് ജോലി നല്‍കുന്നതിനുളള ബദല്‍ സംവിധാനം പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ?

979

കുടുംബസഹായം നല്‍കുവാനുളള അപേക്ഷ

ശ്രീ. ബി. സത്യന്‍

ആത്മഹത്യ ചെയ്ത കിളിമാനൂര്‍, ചാരുപാറ, സത്യമംഗലത്ത് വീട്ടില്‍ സുധാകരന്റെ കുടുംബത്തിന് സഹായം

ലഭ്യമാക്കുവാന്‍ സ്ഥലം എം.എല്‍.. നല്‍കിയ അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

980

ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റല്‍ നിര്‍മ്മാണം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി ഗവണ്‍മെന്റ് ഈസ്റ് ഗേള്‍സ് സ്കൂളിന്റെ കെട്ടിടത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റലിലെ സ്ഥലപരിമിതി കണക്കിലെടുത്ത് പുതിയ ഹോസ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി സ്കൂള്‍ഭൂമി വിട്ടുകിട്ടുന്നതിനുള്ള അപേക്ഷയില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)ട്രൈബല്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കായുള്ള ഹോസ്റല്‍ നിര്‍മ്മാണം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

981

കുട്ടമ്പുഴ കണ്ടന്‍ പാറയിലെ ആദിവാസികള്‍

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം നിയോജക മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ കണ്ടന്‍ പാറയില്‍ പാലായനം ചെയ്ത് വന്ന് താമസിക്കുന്ന ആദിവാസികളുടെ ദുരിതങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്ക് അടിയന്തിരമായി എന്തെല്ലാം സൌകര്യങ്ങള്‍ നല്കുമെന്ന് വ്യക്തമാക്കാമോ;

(ബി)കാട്ടുമൃഗങ്ങള്‍ വിളകള്‍ നിരന്തരമായി നശിപ്പിക്കുന്നത് മൂലം ഇവര്‍ക്ക് സുരക്ഷിത സ്ഥലത്ത് വാസയോഗ്യമായ വീടും ഉപജീവന സംവിധാനങ്ങളും നല്കാന്‍ എന്തൊക്കെ നടപടികള്‍ ഇതുവരെ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി)ഇവരെ പുനരധിവസിപ്പിക്കുന്നതിന് അടിയന്തിരമായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)ഇവരെ പുനരധിവസിപ്പിക്കുന്നതിന് ഒരു ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ച്, പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

982

ആദിവാസി കോളനികളിലെ യാത്രാ സൌകര്യത്തിന്റെ അഭാവം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പറമ്പിക്കുളം തേക്കടി ആദിവാസി കോളനിയിലെ ആളുകള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് പോകാന്‍ യാത്രാ സൌകര്യം ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പഞ്ചായത്ത്, വില്ലേജ് തുടങ്ങിയ ആഫീസുകളില്‍ പോകുന്നതിന് തമിഴ്നാട്ടില്‍ കൂടി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് എത്തുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)തേക്കടി കോളനിയിലെ ആദിവാസി വിഭാഗക്കാര്‍ക്ക് വനാവകാശ നിയമപ്രകാരം ചെന്മണാമ്പതിയില്‍ നിന്നും തേക്കടിയിലേക്ക് റോഡ് നിര്‍മ്മിച്ച് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?

983

പട്ടികവര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍

ശ്രീ. .സി. ബാലകൃഷ്ണന്‍

,, വി.പി. സജീന്ദ്രന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്തെ പട്ടിക വര്‍ഗ്ഗ സമുദായങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വിവരങ്ങള്‍ ശേഖരിച്ചതിന്റെ ക്രോഡീകൃത റിപ്പോര്‍ട്ട് പ്രകാശനം ചെയ്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ഇതുകൊണ്ടുളള പ്രയോജനങ്ങള്‍ വിശദമാക്കുമോ ;

(ഡി)എന്തെല്ലാം വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

984

പെണ്‍കുട്ടികള്‍ക്കുവേണ്ടി പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍

ശ്രീ. .കെ. വിജയന്‍

()പട്ടികവര്‍ഗ്ഗ കോളനികളില്‍ മദ്യം, പുകയില എന്നിവയുടെ ഉപയോഗം കൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് തടയാനാവശ്യമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ആദിവാസി പെണ്‍കുട്ടികള്‍ക്കു വേണ്ടി പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ ?

985

വെള്ളക്കെട്ട് ഗോവിന്ദന്‍പാറ ആദിവാസി കോളനി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വെള്ളക്കെട്ട് ഗോവിന്ദന്‍പാറ ആദിവാസി കോളനിയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത കോളനി നിവാസികളുടെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ?

986

പ്ളാന്‍ ഫണ്ടിന്റെ വിനിയോഗം

ശ്രീ. കെ.വി. വിജയദാസ്

2012-13 വര്‍ഷത്തില്‍ നവംബര്‍ 30 വരെ പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പില്‍ പ്ളാന്‍ ഫണ്ടിന്റെ എത്ര ശതമാനം വിനിയോഗിച്ചുവെന്ന് വ്യക്തമാക്കുമോ ; ഇക്കാര്യത്തില്‍ ഇനം തിരിച്ചുള്ള വിശദവിവരം നല്‍കുമോ ?

987

പുതിയ ഹോസ്റല്‍ കെട്ടിടനിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് പരാവനടുക്കത്ത് സ്ഥിതി ചെയ്യുന്ന എസ്.ടി. പെണ്‍കുട്ടികള്‍ക്കായുള്ള എം.ആര്‍.എസ്-ന് പുതിയ ഹോസ്റല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് 3.48 ലക്ഷം രൂപ അനുവദിച്ചിട്ട് എത്ര മാസമായി ;

(ബി)പി.ഡബ്ള്യൂ.ഡി. തയ്യാറാക്കിയ പ്രപ്പോസലിന് എസ്.ടി. ഡയറക്ടറേറ്റില്‍ നിന്ന് ഇതുവരെ അനുമതി നല്‍കാത്തതിനാല്‍ പി.ഡബ്ള്യൂ.ഡി. യ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ കാലതാമസം ഒഴിവാക്കി സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മേല്‍ എം.ആര്‍.എസ്. ഹോസ്റല്‍ കെട്ടിടത്തിന്റെ പണി എന്ന് ആരംഭിക്കാനാവും എന്ന് വ്യക്തമാക്കുമോ ?

988

ആദിവാസി ചികിത്സ ലഭിക്കാതെ മരണപ്പെട്ട സംഭവം

ശ്രീ. എം. ചന്ദ്രന്‍

()അട്ടപ്പാടിയിലെ കാറരഗുസ്സയൂരില്‍ രാമന്‍ മകന്‍ കൊടിയന്‍ എന്ന ആദിവാസി ചികിത്സ കിട്ടാതെ നരകയാതനകള്‍ക്കൊടുവില്‍ പുഴുവരിച്ച് മരണപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ടിയാന്‍ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് അന്വേഷണം നടത്തുകയുണ്ടായോ; വിശദമാക്കാമോ?

989

യുവജന നയം

ശ്രീ. ഹൈബി ഈഡന്‍

" .പി. അബ്ദുളളക്കുട്ടി

" ഷാഫി പറമ്പില്‍

" വി.റ്റി. ബല്‍റാം

()യുവജന നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)യുവജനങ്ങളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്

വ്യക്തമാക്കുമോ;

(സി)പ്രസ്തുത നയം നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നകാര്യം പരിഗണിക്കുമോ?

990

യുവജന നയം

ശ്രീ. ഹൈബി ഈഡന്‍

" .പി. അബ്ദുളളക്കുട്ടി

" ഷാഫി പറമ്പില്‍

" വി.റ്റി. ബല്‍റാം

()യുവജന നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)യുവജനങ്ങളുടെ ക്ഷേമത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്

വ്യക്തമാക്കുമോ;

(സി)പ്രസ്തുത നയം നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തുന്നകാര്യം പരിഗണിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.