UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

848

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്

ശ്രീ. ജോസഫ് വാഴക്കന്‍

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

,, എം. . വാഹീദ്

()മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)സുപ്രീംകോടതിയുടെ പരിസ്ഥിതി സംബന്ധമായ മേല്‍നോട്ട സമിതിയുടെ അംഗീകാരം നേടിയെടുക്കാന്‍ മുല്ലപ്പെരിയാര്‍ സെല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)പാരിസ്ഥിതികാഘാത പഠനത്തിന് കേന്ദ്ര വന്യജീവി ബോര്‍ഡിന്റെ അംഗീകാരം ലഭിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

849

മഴവെളള കൊയ്ത്ത്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, ലൂഡീ ലൂയിസ്

,, ആര്‍. സെല്‍വരാജ്

,, . സി. ബാലകൃഷ്ണന്‍

()മഴവെളള കൊയ്ത്ത് ഊര്‍ജ്ജിതമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കെണ്ടിട്ടുളളത്; വിശദമാക്കുമോ;

(ബി)മഴവെളള സംഭരണ പ്രചരണം നടത്തുന്നതിന് തീരുമാനമായിട്ടുണ്ടോയെന്നും ഇതിനുളള പരിശീലനം നല്‍കാന്‍ എന്തൊക്കെ നടപടി എടുത്തിട്ടുണ്ടെന്നും വിശദമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്നും

വ്യക്തമാക്കാമോ ?

850

സംസ്ഥാനത്തെ ജലത്തിന്റെ ഗുണമേന്മ

ശ്രീ. . ചന്ദ്രശേഖരന്‍

'' പി. തിലോത്തമന്‍

'' ചിറ്റയം ഗോപകുമാര്‍

'' കെ. രാജൂ

()സംസ്ഥാനത്തെ ജലത്തിന്റെ ഗുണമേന്മ പരിശോധനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്നു മുതല്‍ തുടക്കമാകുമെന്ന് വെളിപ്പെടുത്തുമോ ;

(ബി)ഗുണമേന്മ പരിശോധനയ്ക്കുള്ള ചുമതല ആര്‍ക്കെല്ലാമാണ് നല്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പേര്‍ക്ക് കുടിവെള്ളം എത്തിച്ചു കൊടുക്കുന്നുണ്ട് ; ഇത്തരത്തില്‍ നല്‍കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കുടിവെള്ളത്തിന്റെ ഗുണമേന്മ എത്രത്തോളമുണ്ടെന്ന് വിശദമാക്കുമോ ?

851

ശുദ്ധജല വിതരണം

ശ്രീ. വി.എസ്.സുനില്‍ കുമാര്‍

ശ്രീമതി. ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

ദ്ധ വി. ശശി

()സംസ്ഥാനത്ത് വിതരണത്തിനായി ശരാശരി എത്ര ഘനലിറ്റര്‍ ശുദ്ധജലം ഓരോ ദിവസവും പൈപ്പ്ലൈനുകളിലേക്ക് പമ്പ് ചെയ്യുന്നുണ്ട് ;

(ബി)പമ്പ് ചെയ്ത് വിതരണത്തിനെത്തിക്കുന്ന കുടിവെളളത്തിന് മുഴുവനുമുളള ബില്‍ തുക ഈടാക്കാന്‍ കഴിയുന്നുണ്ടൊ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(സി)ചോര്‍ച്ചയിനത്തില്‍ പ്രതിദിനം ശരാശരി എത്ര ഘനലിറ്റര്‍ കുടിവെളളം നഷ്ടപ്പെടുന്നുണ്ട്; മറ്റിനങ്ങളിലായി എത്ര ഘന ലിറ്റര്‍ ജലം നഷ്ടമാകുന്നുണ്ടെന്ന് വിശദമാക്കുമോ?

852

നദീജലത്തിന്റെ ഗുണനിലവാരം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ നദീജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഏതെങ്കിലും ഏജന്‍സികള്‍ പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ പ്രസ്തുത പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പ്രസ്തുത പഠനത്തിന്റെ കണ്ടെത്തലുകളും അവയ്ക്കുള്ള ശുപാര്‍ശകളും എന്തെല്ലാമെന്ന്

വിശദമാക്കുമോ?

853

ആയിരം ജലസ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനുളള പദ്ധതി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

ദ്ധ പി.കെ. ബഷീര്‍

ദ്ധ പി.ബി. അബ്ദുള്‍ റസാക്

ദ്ധ കെ.എന്‍..ഖാദര്‍

()ആയിരം ജലസ്രോതസ്സുകള്‍ വികസിപ്പിക്കുന്നതിനുളള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഏത് വിധത്തില്‍ ഏതൊക്കെ വകുപ്പുകളുടെ സഹകരണത്തോട് കൂടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അഗ്രികള്‍ച്ചര്‍, ഫിഷറീസ് എന്നീ വകുപ്പുകളെക്കൂടി ഈ പദ്ധതിയില്‍ സഹകരിപ്പിക്കാനും, ആ മേഖലയ്ക്കുകൂടി പ്രോത്സാഹനം നല്കാനും ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)മറ്റ് പദ്ധതികള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വികസിപ്പിച്ച കുളങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ?

854

സംസ്ഥാനത്തെ നദികള്‍ക്കായി അതോറിറ്റി

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, പി.സി. വിഷ്ണുനാഥ്

,, സണ്ണി ജോസഫ്

സംസ്ഥാനത്തെ നദികള്‍ക്കായി അതോറിറ്റി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ടെന്നും വിശദമാക്കുമോ ?

855

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍

ശ്രീ. എം. . ബേബി

()കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ ;

(ബി)കോര്‍പ്പറേഷന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പുതുതായി ഏറ്റെടുത്തിട്ടുള്ളത്; പ്രസ്തുത പദ്ധതികളുടെ പുരോഗതി വ്യക്തമാക്കുമോ ?

856

ദേശീയ ജലനയത്തിന് ഭേദഗതി നിര്‍ദ്ദേശം

ശ്രീ. എസ്. രാജേന്ദ്രന്‍

()ദേശീയ ജല നയത്തിന് ഭേദഗതി വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വെച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ദേശീയ ജല കൌണ്‍സിലിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ച സംസ്ഥാനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(സി)കേന്ദ്ര സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉന്നത തല കമ്മിറ്റിയിലെ അംഗങ്ങള്‍ ആരാക്കെയായിരുന്നു.?

857

വാട്ടര്‍ എക്സ്പ്രസ് യൂണിറ്റ്

ശ്രീ. .റ്റി ജോര്‍ജ്

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്ത് വാട്ടര്‍ എക്സ്പ്രസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ ഏത് ഏജന്‍സി വഴിയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം

(സി)ജലസംഭരണത്തിനും മഴവെളള കൊയ്ത്തിനും എന്തെല്ലാം പ്രാധാന്യങ്ങളാണ് ഈ യൂണിറ്റ് വഴി നല്‍കുന്നത്; വിശദമാക്കുമോ

(ഡി)എവിടെയെല്ലാമാണ് പ്രസ്തുത യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുദ്ദേശിക്കുന്നത്?

858

കുട്ടനാട് പാക്കേജ് നടത്തിപ്പില്‍ പോരായ്മ

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

,, ആര്‍. രാജേഷ്

,, .എം. ആരിഫ്

()കുട്ടനാട് പാക്കേജ് പ്രകാരം ജലവിഭവവകുപ്പ് പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ വിശദമാക്കാമോ ;

(ബി)പദ്ധതി നടത്തിപ്പില്‍ പോരായ്മയുണ്ടെന്ന് മുഖ്യമന്ത്രി വിലയിരുത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ ;

(സി)പ്രശ്നപരിഹാരത്തിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

859

വൈക്കം നിയോജകമണ്ഡലത്തിലെ കുട്ടനാട് പാക്കേജ് പദ്ധതികള്‍

ശ്രീ. കെ. അജിത്

()കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും ഇതില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിക്ക് വൈക്കം നിയോജക മണ്ഡലത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)കുട്ടനാട് പാക്കേജിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം എന്തെന്ന് വ്യക്തമാക്കുമോ ?

860

പുലമന്‍തോട് നവീകരണം

ശ്രീമതി. പി. അയിഷാ പോറ്റി

()പുലമന്‍തോട് നവീകരണത്തിന് ഭരണാനുമതി ലഭ്യമാക്കിയത് എന്നാണ് ; അടങ്കല്‍ തുക എത്രയാണ് ;

(ബി)പ്രസ്തുത നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ്;

(സി)നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിക്കുന്നത് ?

861

ഇറിഗേഷന്‍ വക ഭൂമിയില്‍ കൊയിലാണ്ടി സബ് ട്രഷറിയുടെ നിര്‍മ്മാണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി സബ് ട്രഷറിയ്ക്ക് കെട്ടിടം പണിയുന്നതിന് ഇറിഗേഷന്‍ വക ഭൂമി ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ല്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കാമോ;

(ബി)ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ഇക്കാര്യത്തില്‍ നല്‍കിയിട്ടുളള റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

862

കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതി കനാല്‍ റോഡുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ ടെണ്ടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും എങ്കില്‍ ഏതൊക്കെ റോഡുകളാണെന്നുമുള്ള വിവരം ലഭ്യമാക്കുമോ;

(ബി)ടെണ്ടര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ എന്താണ് തടസ്സമെന്നും ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന വ്യക്തമാക്കുമോ?

863

പാലായി വളവിലെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()നീലേശ്വരം മുന്‍സിപ്പാലിറ്റിയെ കയ്യൂര്‍ - ചീമേനി പഞ്ചായത്തുമായി ബന്ധിപ്പിച്ചിരിക്കുന്ന പാലായി വളവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മ്മാണ നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രവൃത്തി എന്നാരംഭിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?

864

കണ്ണൂരിലെ വെന്റഡ് ചെക്ക് ഡാം കം ട്രാക്ടര്‍ വേ നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയില്‍ കാര്യങ്കോടു പുഴക്ക് കുറുകെ നിര്‍മ്മിക്കുന്ന വെന്റഡ് ചെക്ക് ഡാം കം ട്രാക്ടര്‍ വേ നിര്‍മ്മാണത്തിന്റെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

865

നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ പ്രവര്‍ത്തനം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ നബാര്‍ഡിന്റെ ആര്‍. . ഡി. എഫ് തഢകക സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയ പദ്ധതികളുടെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ ടെണ്ടര്‍ എടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാകുന്നില്ല എന്നതിനാല്‍ ഇത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

866

കുറ്റ്യാടി കനാലിന്റെ അറ്റകുറ്റപ്പണിയും മാഹി കനാലിന്റെ പ്രവൃത്തി പൂര്‍ത്തീകരണവും

ശ്രീ. സി. കെ. നാണു

()കുറ്റ്യാടി കനാലിന്റെ അക്വിഡേറ്റുകള്‍ മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി എത്ര തുകയാണ് അനുവദിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുമോ; അതിന്റെയടിസ്താനത്തില്‍ ആരംഭിച്ചിട്ടുള്ള പ്രവര്‍ത്തികള്‍ എന്തെന്ന് വ്യക്തമാക്കുമോ ;

(ബി)അക്വിഡേറ്റുകള്‍ അടിയന്തരമായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി)മാഹി കനാല്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഈ വര്‍ഷം ബഡ്ജറ്റില്‍ എത്ര തുകയാണ് അനുവദിച്ചത്?

867

കുറ്റ്യാടി കനാല്‍ റോഡുകള്‍

ശ്രീമതി കെ.കെ. ലതിക

()കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ കനാല്‍ റോഡുകളില്‍ കുറ്റ്യാടിമണ്ഡലത്തിന്റെ പരിധിയില്‍ എത്ര കിലോമീറ്റര്‍ റോഡുണ്ടെന്നും ഇതില്‍ ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കിയ എത്ര കിലോമീറ്റര്‍ റോഡുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)കനാല്‍ റോഡുകള്‍ പരിഷ്കരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുക എന്ന് വ്യക്തമാക്കുമോ?

868

കനാല്‍ ബണ്ട് റോഡ് നവീകരണം

ശ്രീ. കെ. ദാസന്‍

()ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ കൊയിലാണ്ടി മണ്ഡലത്തില്‍പ്പെടുന്ന കനാല്‍ ബണ്ട് റോഡുകള്‍ നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ച പ്രവര്‍ത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ പൂര്‍ത്തിയായി ; നവീകരണ പ്രവര്‍ത്തികള്‍ എന്ന് ആരംഭിക്കും ; എന്ന് പൂര്‍ത്തിയാക്കും ; വിശദമാക്കാമോ ?

869

കുറുമാലി-മണലിപ്പുഴ തീരസംരക്ഷണം

പ്രൊഫ. സി. രവീന്ദ്രനാഥ്

()പുതുക്കാട് മണ്ഡലത്തിലെ കുറുമാലി-മണലിപ്പുഴകളുടെ തീരങ്ങള്‍ അപകടകരമായ രീതിയില്‍ ഇടിഞ്ഞ് പോകുന്നതുകൊണ്ട് രണ്ട് പുഴകളുടെയും തീരങ്ങള്‍ സര്‍വ്വേ ചെയ്യണമെന്നും കെട്ടി സംരക്ഷിക്കുന്നതിനായി പദ്ധതി തയ്യാറാക്കണമെന്നും നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

870

പാലത്തിന് കരകള്‍ കെട്ടുന്നതിന് നടപടി

ശ്രീ. പി. റ്റി. . റഹീം

()കുന്ദമംഗലം-ചാത്തമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കമ്മാണ്ടിക്കടവ് പാലത്തിന് ഇരുവശവും പുഴ ഗതിമാറി ഒഴുകിയത് കാരണം കര ഇടിഞ്ഞു പോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)റിവര്‍ മാനേജ്മെന്റ് ഫണ്ട് മുഖേന കരകള്‍ കെട്ടുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം

ലഭ്യമാക്കുമോ?

871

ഉണ്ടോടിക്കടവ് ചെക്ക് ഡാമിന് നബാര്‍ഡ് അനുവദിച്ച തുക

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ ഉണ്ടോടിക്കടവ് ചെക്ക് ഡാമിന് നബാര്‍ഡ് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)1.10.2012 ലെ പൊതുമരാമത്ത് നിരക്കനുസരിച്ച് പ്രസ്തുത പ്രവൃത്തിക്ക് എന്ത് തുക ചെലവ് വരും; വ്യക്തമാക്കുമോ;

(സി)നബാര്‍ഡിന്റെ സഹായത്തിന് പുറമെയുള്ള തുക കണ്ടെത്താന്‍ ഏതു മാര്‍ഗ്ഗമാണ് കണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

872

ചെക്ക് ഡാം നിര്‍മ്മാണം

ശ്രീ. എം. ഹംസ

()ഒറ്റപ്പാലം കിഴക്കേതോടിന് കുറുകെ ചെക്ക് ഡാം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; ഇതിനായി എത്ര രൂപയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത് ; പ്രസ്തുത എസ്റിമേറ്റ് അംഗീകരിച്ച് ഭരണാനുമതി നല്‍കിയോ ;

(ബി)പ്രസ്തുത നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാന്‍ കഴിയും ; എത്ര കാലത്തിനകം പൂര്‍ത്തീകരിക്കും ; സമയബന്ധിതമായി തീര്‍ക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദീകരിക്കാമോ ?

873

നെന്മാറ മണ്ഡലത്തിലെ ജലനിധി പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെന്മാറ മണ്ഡലത്തില്‍ പുതുതായി ജലനിധി പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)എലവഞ്ചേരി പഞ്ചായത്തില്‍ നിലവില്‍ നടപ്പിലാക്കിയിട്ടുള്ള ജലനിധി പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ; ഈ പ്രവൃത്തികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും, ഇതിനായി സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും വ്യക്തമാക്കുമോ ?

874

കാസര്‍ഗോഡ് ജില്ലയിലെ ജലനിധി പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ജലനിധിയില്‍ കാസര്‍ഗോട് ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് ; ഏതെല്ലാം പഞ്ചായത്തുകളാണ് തുടര്‍ന്ന് പരിഗണനയിലുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി)ജലനിധിയില്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുമോ ?

875

കനോലി കനാല്‍ സംരക്ഷണം

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് നഗരത്തിലെ കനോലി കനാല്‍ സംരക്ഷിക്കുന്നതിനും, വൃത്തിയാക്കുന്നതിനും ഗതാഗതയോഗ്യമാക്കുന്നതിനും ജലസേചന വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

876

മാഹി കനാല്‍ പണി പൂര്‍ത്തീകരണം

ശ്രീ. സി. കെ. നാണു

മാഹി കനാലിന്റെ പണി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ വടകര താലൂക്കില്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

877

പാടിപുഴയ്ക്ക് കുറുകെ ക്രോസ്ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നിയോജകമണ്ഡലവും കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ നിയോജക

മണ്ഡലവും തമ്മില്‍ ബന്ധിപ്പിക്കുന്ന പാടിപുഴയ്ക്ക് കുറുകെയുള്ള ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ നിലവിലുള്ള അവസ്ഥ വിശദമാക്കാമോ?

878

കടല്‍ഭിത്തി നിര്‍മ്മാണം സംബന്ധിച്ച നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊക്കാനി ജീലാനി നഗര്‍ പ്രദേശത്ത് ഒരു കിലോമീറ്ററോളം കടല്‍ ഭിത്തി ഇല്ലാത്തതുമൂലം 30-ഓളം വീടുകളും, കരഭൂമികളും ഏതാണ്ട് അരകിലോ മീറ്റര്‍ വീതിയില്‍ കരഭൂമിയും കടല്‍ എടുത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തൊട്ടടുത്തുള്ള തീരദേശ റോഡുകളും സ്കൂളും ഏത് നിമിഷവും കടല്‍ കവരുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഫയല്‍ നമ്പര്‍ 2055/IR2/12/WRs, നമ്പര്‍ 81165/Industries and PWB-3/12/Fin. നമ്പര്‍ ഫയലുകളിലുള്ള പ്രസ്തുത കടല്‍ ഭിത്തി നിര്‍മ്മാണത്തിനുള്ള പ്രോജക്ടിന് തുക അനുവദിച്ച് നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നും അടിയന്തിരമായി പദ്ധതി പൂര്‍ത്തിയാക്കുമോയെന്നും വ്യക്തമാക്കുമോ?

879

ആലപ്പുഴ ഠൌണ്‍ കനാലുകളുടെ നവീകരണം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ ഠൌണ്‍ കനാലുകളില്‍ കടലില്‍ നിന്നും ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിനായുള്ള പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ മുംബൈയിലുള്ള ടാറ്റ കണ്‍സള്‍ട്ടിംഗ് എഞ്ചിനീയേഴ്സ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിരുന്നോ; എങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവോയെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ;

(ബി)കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ആലപ്പുഴയില്‍ എ.സി. കനാലിന്റെ നവീകരണത്തിനായി പദ്ധതി തയ്യാറാക്കുന്നതിന് രൂപീകരിച്ച സമിതി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(സി)ആലപ്പുഴയിലെ കനാലുകളുടെ നവീകരണത്തിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

880

ആലപ്പുഴയിലെ യുഡിസ്മാറ്റ് പദ്ധതി

ശ്രീ. ജി. സുധാകരന്‍

()യുഡിസ്മാറ്റ് പദ്ധതിപ്രകാരമുള്ള പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് തീരദേശ റോഡ് വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പുനര്‍നിര്‍മ്മിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)വെട്ടിപ്പൊളിക്കുന്ന റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി)2007-ല്‍ അനുമതി ലഭിച്ച് 2011-ല്‍ പൂര്‍ത്തീകരിക്കേണ്ട പ്രസ്തുത പദ്ധതി നീണ്ടുപോകാനുണ്ടായ കാരണം വ്യക്തമാക്കുമോ?

881

അകവണ്ട തോടിനു കുറുകെ ചെക്ക് ഡാം നിര്‍മ്മാണം

ശ്രീ. എം. ഹംസ

()മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വേങ്ങശ്ശേരി മണ്ണൂര്‍ റോഡില്‍ അകവണ്ട തോടിനു കുറുകെ ചെക്ക് ഡാം നിര്‍മ്മിക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ടോ;

(ബി)പ്രസ്തുത ചെക്ക്ഡാമിന്റെ ഡീറ്റെയില്‍ഡ് എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി)പ്രസ്തുത ചെക്ക് ഡാം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;

(ഡി)ചെക്ക് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

882

ഇന്റഗ്രേറ്റഡ് വാട്ടര്‍ & സാനിട്ടേഷന്‍ പ്രോജക്ട്

ശ്രീ. തോമസ് ചാണ്ടി

()കേരള വാട്ടര്‍ അതോറിറ്റി തയ്യാറാക്കിയ ഇന്റഗ്രേറ്റഡ് വാട്ടര്‍ & സാനിട്ടേഷന്‍ പ്രോജക്ട് ഫോര്‍ കുട്ടനാടിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിക്കാനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത പ്രോജക്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?

883

എടത്വാ സെക്ഷന്‍ ഓഫീസിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള നടപടി

ശ്രീ. തോമസ് ചാണ്ടി

()കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള എടത്വാ സെക്ഷന്‍ ഓഫീസിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും പുതുതായി ഓഫീസ് മുറി പണിയുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കുമോ ?

884

ഇറിഗേഷന്‍ വകുപ്പുകളുടെ കീഴിലെ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കില്‍ മേജര്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പുകളുടെ കീഴിലായി 2012-13-ല്‍ ഇതുവരെ എത്രപ്രവൃത്തികള്‍ക്ക് സാമ്പത്തിക അനുമതി ലഭ്യമായെന്ന് വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി)സാമ്പത്തികാനുമതി ലഭ്യമാക്കാനുളള പ്രവൃത്തികളുടെ ലിസ്റ് ലഭ്യമാക്കുമോ;

(സി)കുട്ടനാട്ടിലെ തടികൊണ്ട് നിര്‍മ്മിച്ച താത്ക്കാലിക ബോട്ട് ജെട്ടികള്‍ മാറ്റി കോണ്‍ക്രീറ്റ് ജെട്ടികള്‍ സ്ഥാപിക്കുന്നതിന് ഈ വര്‍ഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ഡി)കുട്ടനാട്ടിലെ പൊതുകുളങ്ങള്‍, പൊതുആവശ്യത്തിന് ഉപയോഗിക്കുന്ന അമ്പലകുളങ്ങള്‍ എന്നിവ കല്ലുകെട്ടി സംരക്ഷിക്കുന്നതിന് സമര്‍പ്പിച്ചിട്ടുളള അപേക്ഷകളിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ?

885

മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

()മൈനര്‍ ഇറിഗേഷന്‍ വകുപ്പിനുകീഴില്‍ എറണാകുളം നിയോജകമണ്ഡലത്തില്‍ ഏതെല്ലാം പദ്ധതി/ പ്രവര്‍ത്തനങ്ങള്‍ ആണ് പരിഗണനയിലുളളത്;

(ബി)ഇതുമായി ബന്ധപ്പെട്ട നിര്‍വ്വഹണം ഇപ്പോള്‍ ഏതുഘട്ടത്തിലാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; ഈ പദ്ധതികള്‍/പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അറിയിക്കുമോ?

886

സംസ്ഥാനത്തെ ഡാമുകളിലെ ജലം വിട്ടുകിട്ടുന്നതിന് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, പാലോട് രവി

,, പി.സി. വിഷ്ണുനാഥ്

,, വി.ഡി. സതീശന്‍

()സംസ്ഥാനത്തിന്റെ ഡാമുകളിലെ ജലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്‍മേല്‍ സംസ്ഥാനം തുടര്‍നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)സംസ്ഥാനത്തിന്റെ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ അറിയിക്കുമോ?

887

ഭാരതപ്പുഴയില്‍ റഗുലേറ്റര്‍ നിര്‍മ്മാണം

ശ്രീ. സി. പി. മുഹമ്മദ്

()ഭാരതപ്പുഴയില്‍ ഓങ്ങല്ലൂര്‍ - ചെങ്ങണാംകുന്ന്, പട്ടാമ്പി എന്നിവിടങ്ങളില്‍ റഗുലേറ്റര്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ രണ്ട് പദ്ധതികള്‍ക്കും എത്ര രൂപ ചെലവ് വരുമെന്ന് വ്യക്തമാക്കുമോ;

(ബി)എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

888

സംസ്ഥാനത്തെ നദികളുടെ പുനരുദ്ധാരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' കെ. ശിവദാസന്‍ നായര്‍

'' എം.പി. വിന്‍സെന്റ്

'' സണ്ണി ജോസഫ്

()സംസ്ഥാനത്തെ നദികളുടെ പുനരുദ്ധാരണത്തിനും വികസനത്തിനും പദ്ധതി തയ്യാറാക്കി കേന്ദ്രഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം നദികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(സി)നദികളെ മാലിന്യ വിമുക്തമാക്കുന്നതിനും ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും സുസ്ഥിരവും ഫലപ്രദവുമായ വിനിയോഗത്തിനും പദ്ധതിയില്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.