UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1057

കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റുമാരുടെ നിയമനം

ശ്രീ. പി.കെ. ബഷീര്‍

()കേരള യൂണിവേഴ്സിറ്റിയിലെ അസിസ്റന്റുമാരുടെ നിയമനം സംബന്ധിച്ച് ആരോപണങ്ങളിന്മേല്‍ ലോകായുക്ത പുറപ്പെടുവിച്ച വിധിയുടെ സാരാംശം വ്യക്തമാക്കുമോ ;

(ബി)ഈ വിധിയിന്മേല്‍ ബഹു.ഹൈക്കോടതിയുടെ തീര്‍പ്പ് എന്തായിരിന്നു ; യൂണിവേഴ്സിറ്റിയുടെ നിലപാടെന്താണ് ; വ്യക്തമാക്കുമോ ;

(സി)ലോകായുക്ത വിധി നടപ്പാക്കുന്നതു സംബന്ധിച്ച ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി)ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്നും, വിധി എന്നത്തേയ്ക്ക് നടപ്പാക്കുമെന്നും വ്യക്തമാക്കുമോ ?

1058

കോഴിക്കോട് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റുകള്‍ക്ക് നല്‍കുന്നതിനുളള സിന്‍ഡിക്കേറ്റ് തീരുമാനം

ശ്രി. പി. റ്റി. . റഹിം

()കോഴിക്കോട് സര്‍വ്വകലാശാലയുടെ ഭൂമി സ്വകാര്യ ട്രസ്റുകള്‍ക്ക് നല്‍കുന്നതിനുളള നിര്‍ദ്ദേശം സിന്‍ഡിക്കേറ്റിന്റെ ഏതു തീയതിയിലെ യോഗത്തിലാണ് ചര്‍ച്ച ചെയ്തു തീരുമാനമെടുത്തതെന്നു വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത സിന്‍ഡിക്കേറ്റ് നോമിനേറ്റഡ് സിന്‍ഡിക്കേറ്റായിരുന്നുവോയെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ ആരെല്ലാമായിരുവെന്ന് വെളിപ്പെടുത്തുമോ;

(ഡി)പ്രസ്തുത സിന്‍ഡിക്കേറ്റിന്റെ കാലാവധി എന്നാണ് അവസാനിപ്പിച്ചത്;

()പ്രസ്തുത അംഗങ്ങളെത്തന്നെ വീണ്ടും ഉള്‍പ്പെടുത്തി സിന്‍ഡിക്കേറ്റ് പുന:സംഘടിപ്പിച്ചിട്ടുണ്ടോയെന്നുവ്യക്തമാക്കുമോ;

(എഫ്)പ്രസ്തുത അംഗങ്ങളെ വീണ്ടും ഉള്‍പ്പെടുത്താനുണ്ടായ സാഹചര്യം എന്താണെന്നു വെളിപ്പെടുത്തുമോ?

1059

കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് യു.ജി.സി അനുവദിച്ച തുക

ശ്രീ. ബാബു എം. പാലിശ്ശേരി

()2007-ല്‍ ആരംഭിച്ച 11-ാം പദ്ധതിയില്‍ ഉള്‍പ്പെടുത്തി യു.ജി.സി എത്ര കോടിരൂപയാണ്വികസന പദ്ധതികള്‍ക്കായി കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് അനുവദിച്ചതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതു പ്രകാരം എന്തെല്ലാം വികസന പദ്ധതികളാണ് നടപ്പിലാക്കിയതെന്നു വിശദമാക്കുമോ;

(സി)2012 ഒക്ടോബര്‍ 30ന് 11-ാം പദ്ധതി അവസാനിച്ചതുവരെ എത്ര കോടി രൂപ ചെലവഴിച്ചു; എത്രകോടി രൂപ ലാപ്സായി; വിശദാംശം വ്യക്തമാക്കുമോ?

1060

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയില്‍ കേന്ദ്രസര്‍വ്വകലാശാലയുടെ കീഴില്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത സര്‍വ്വകലാശാലയുടെ കീഴില്‍ ഏതെല്ലാം അനുബന്ധ സ്ഥാപനങ്ങളാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1061

അസിസ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം ലഭിക്കുവാനുളള മാനദണ്ഡം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ അസിസ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ഗവണ്‍മെന്റ് കോളേജുകളില്‍ പി.എസ്.സി. മുഖേനയും എയ്ഡഡ് കോളേജുകളില്‍ മാനേജ്മെന്റ് മുഖേനയും നിയമനം ലഭിക്കുന്നതിനായി പാലിക്കേണ്ട യോഗ്യതാമാനദണ്ഡങ്ങള്‍ ഒന്നുതന്നെയാണോ; മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കുമോ ?

1062

സംസ്ഥാനത്തെ സര്‍വ്വകലാശാല നിയമനങ്ങള്‍

ശ്രീ. സി.എഫ്. തോമസ്

'' റ്റി.യു. കുരുവിള

()സംസ്ഥാനത്തെ സര്‍വ്വകലാശാല നിയമനങ്ങള്‍ പി.എസ്.സി വഴി നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1063

യൂണിവേഴ്സിറ്റി നിയമനങ്ങളിലെ സംവരണം

ശ്രീ. കെ. എം. ഷാജി

,, പി. കെ. ബഷീര്‍

,, സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

()കേരള യൂണിവേഴ്സിറ്റി നിയമനങ്ങളില്‍ സംവരണ തത്വം പാലിക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊള്ളാനിടയാക്കിയ സാഹചര്യമെന്തായിരുന്നു എന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയില്‍ ഇത്തരത്തിലുള്ള ഒരു നടപടി ഉണ്ടായിട്ടുണ്ടോ;വ്യക്തമാക്കുമോ;

(സി)യൂണിവേഴ്സിറ്റികളിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ സംവരണം കൃത്യമായി പാലിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ സംവരണ നിലവാരം പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1064

മലയാള സര്‍വ്വകലാശാല

ശ്രീ. സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് മലയാള സര്‍വ്വകലാശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)ഭാഷയുടെയും സംസ്കാരത്തിന്റെയും സൂക്ഷ്മതലങ്ങള്‍ വിശദമായി പഠിക്കുവാനും ഗവേഷണം നടത്തുന്നതിനും സര്‍വ്വകലാശാല പ്രത്യേക ഊന്നല്‍ നല്‍കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)നടപ്പ് സാമ്പത്തിക വര്‍ഷം സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനത്തിന് എത്ര തുക അനുവദിച്ചു ;

(ഡി)സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് ;

()സര്‍വ്വകലാശാലക്കുള്ള യു.ജി.സി. സഹായത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1065

സ്വയംഭരണാധികാരവും അക്കാദമിക് സ്വാതന്ത്യ്രവും

ശ്രീ. എം. . ബേബി

,, ജി. സുധാകരന്‍

,, വി. ചെന്താമരാക്ഷന്‍

,, സാജു പോള്‍

()സര്‍വ്വകലാശാലകളുടെ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണസമിതിയില്‍ നിന്ന് ഏകാധിപത്യപരമായി അംഗങ്ങളെ പുറത്താക്കിയതായുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ ദിശയിലുള്ള നടപടികളില്‍ നിന്നും പിന്തിരിയാനും അത്തരം ഉത്തരവുകള്‍ പിന്‍വലിക്കാനും തയ്യാറാകുമോ;

(സി)സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരവും അക്കാദമിക് സ്വാതന്ത്യ്രവും ഹനിക്കാതിരിക്കാന്‍ നടപടി സ്വികരിക്കുമോ ?

1066

പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്സുകളും ഹോസ്റല്‍ പ്രവര്‍ത്തനം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതുതായി ഏതെല്ലാം കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടെന്നും, അവ എന്ന് ആരംഭിക്കുവാന്‍ സാധിക്കും എന്നും വ്യക്തമാക്കുമോ ;

(ബി)ചാലക്കുടി പി.എം.ജി. കോളേജില്‍ പെണ്‍കുട്ടികളുടെ ഹോസ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ സ്റാഫിനെ നിയമിക്കുന്നതടക്കമുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമോ ?

1067

സര്‍വ്വകലാശാലകളിലും കോളേജുകളിലും പഠനമേഖലകളില്‍ ശാസ്ത്രീയമായ പരിഷ്കാരങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലും കോജുേകളിലും പഠന മേഖലകളില്‍ ശാസ്ത്രീയമായ പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഒരു സര്‍വ്വകലാശാല നല്‍കുന്ന യോഗ്യതയ്ക്കും ബിരുദത്തിനും തുല്യമായ യോഗ്യത നിശ്ചയിക്കാന്‍ ഇതര സര്‍വ്വകലാശാലകള്‍ നേരിടുന്ന വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്ന വിഷമതകള്‍ കണക്കിലെടുത്ത് സര്‍വ്വകലാശാലകള്‍ നല്‍കുന്ന യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യത കല്പിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

1068

സംവരണ തത്വം അനുസരിച്ചുള്ള നിയമനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വി.സി, പ്രോ-വി.സി, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ തസ്തികകളില്‍ ഇപ്പോള്‍ ആരെല്ലാമാണ് ജോലി ചെയ്യുന്നതെന്നും ഇതില്‍ സംവരണ സമുദായത്തില്‍പ്പെട്ട എത്ര പേരുണ്ടെന്നും വ്യക്തമാക്കുമോ ; പ്രസ്തുത തസ്തികകളിലെ നിയമനങ്ങളില്‍ സംവരണതത്വം പാലിക്കാറുണ്ടോ ;

(ബി)ഈ തസ്തികകളില്‍ ഇപ്പോള്‍ ഒഴിവുള്ളതും അടുത്ത മൂന്ന് മാസത്തിനകം ഒഴിവ് വരാന്‍ പോകുന്നതുമായവ ഏതെല്ലാമാണ് ;

(സി)ഈ ഒഴിവുകളിലും സംവരണതത്വം അനുസരിച്ച് നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1069

കോളേജുകള്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍/എയ്ഡഡ് കോളേജ്പോലും ഇല്ലാത്ത എത്ര നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടെന്നും അത് ഏതെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)കോളേജുകള്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ആവശ്യമായ ഭൌതിയ സൌകര്യങ്ങള്‍ ഒരുക്കാന്‍ തയ്യാറായാല്‍ ഓരോ കോളേജ് അനുവദിക്കുന്നകാര്യം പരിഗണിക്കുമോ?

1070

ആശ്രിതനിയമന പദ്ധതി

ശ്രീ. സി. മോയിന്‍കുട്ടി

()സംസ്ഥാനത്തെ എയിഡഡ് കോളേജുകളിലെ അദ്ധ്യാപക, അനദ്ധ്യാപക വിഭാഗങ്ങളില്‍പ്പെടുന്ന ജീവനക്കാര്‍ക്ക് ആശ്രിത നിയമന ആനുകൂല്യം ഇപ്പോള്‍ ലഭിക്കുന്നുണ്ടോ ;

(ബി)ഇല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പോലും നടപ്പിലാക്കിക്കഴിഞ്ഞ ആശ്രിതനിയമന പദ്ധതി എയിഡഡ് കോളേജ് ജീവനക്കാര്‍ക്കും നടപ്പിലാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

1071

അമ്പലപ്പുഴ ഗവ. കോളേജ് കെട്ടിട നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ ഗവ. കോളേജ് കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കുമോ;

(ബി)അടുത്ത അദ്ധ്യയനവര്‍ഷം ക്ളാസ്സുകള്‍ ആരംഭിക്കാന്‍ കഴിയും വിധം പണികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)കെട്ടിടം നിര്‍മ്മിക്കുന്ന പുത്തന്‍കുളം മുഴുവനും നികത്താന്‍ നടപടി സ്വീകരിക്കുമോ?

1072

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സയന്‍സ് കോഴ്സുകള്‍

ശ്രീ. ബി. സത്യന്‍

()സയന്‍സ് ബ്ളോക്ക് നിര്‍മ്മാണം പൂര്‍ത്തിയായിവരുന്ന ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ പുതിയതായി സയന്‍സ് കോഴ്സുകള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ കേരള യൂണിവേഴ്സിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടോ?

1073

താനൂര്‍ ആര്‍ട്ട്സ് & സയന്‍സ് കോളേജ് അനുവദിക്കുവാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ ആര്‍ട്സ് & സയന്‍സ് കോളേജ് അനുവദിക്കുവാനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം കോളേജുകള്‍ അനുവദിക്കാന്‍ എത്ര ഏക്കര്‍ ഭൂമിയാണ് ആവശ്യമായിട്ടുള്ളത്;

(സി)താനൂര്‍ ഫിഷറീസ് ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് ആവശ്യമായ ഭൂമിക്ക് പുറമേ അഞ്ച് ഏക്കര്‍ ഭൂമികൂടി ലഭ്യമാണെന്ന് കണ്ടെത്തി സര്‍ക്കാരിനെ അറിയിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ഈ അദ്ധ്യയന വര്‍ഷം കോളേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?

1074

ചാലക്കുടിയില്‍ റീജണല്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി പി.എം.ജി. കോളേജ് വക സ്ഥലത്ത് റീജണല്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത സെന്ററിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയും എന്നറിയിക്കാമോ ?

1075

ആലത്തൂര്‍ മണ്ഡലത്തില്‍ ഐ.എച്ച്.ആര്‍.ഡി ഗവണ്‍മെന്റ് കോളേജ് തുടങ്ങുന്നതിന് അനുമതി

ശ്രീ. എം. ചന്ദ്രന്‍

()ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകള്‍ ഇല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു പരിഹരിക്കുന്നതിനായി ആലത്തൂര്‍ മണ്ഡലത്തില്‍ ഐ.എച്ച്.ആര്‍. ഡി. കോളേജ് തുടങ്ങുന്നതിന് അനുമതി നല്‍കുമോ?

1076

മലപ്പുറത്തെ അലിഗഡ് യൂണിവേഴ്സിറ്റിയുടെ ഓഫ്ക്യാംപസിന്റെ പ്രവര്‍ത്തനം

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

()മലപ്പുറത്തെ അലിഗഡ് യൂണിവേഴ്സിറ്റിയുടെ ഓഫ്ക്യാംപസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ഇതുവരെ എന്തു തുക അനുവദിച്ചു എന്ന് വിശദമാക്കുമോ; എന്തു തുകയാണ് കേന്ദ്രം അനുവദിക്കാമെന്ന് അറിയിച്ചിരുന്നത്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ക്യാംപസിലുളള സ്ഥിരം കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ; ഇതിനായി എന്തു തുക നീക്കിവച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(സി)പ്രസ്തുത ക്യാംപസില്‍ അടുത്ത അധ്യയന വര്‍ഷം ഏതൊക്കെ പുതിയ കോഴ്സുകള്‍ തുടങ്ങാനാകും; വിശദമാക്കുമോ;

(ഡി)പ്രസ്തുത ക്യാംപസില്‍ പുതിയ ബാച്ചുകള്‍ക്കും, കോഴ്സുകള്‍ക്കും ആവശ്യമായ കെട്ടിടം ലഭ്യമാണോ;

()പ്രസ്തുത ക്യാംപസില്‍ ഡയറക്ടറടക്കമുളള ജീവനക്കാര്‍ ഏതു വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്; സ്ഥിരം ജീവനക്കാര്‍ ക്യാംപസിന് ലഭ്യമായിട്ടുണ്ടോ; വിശദമാക്കുമോ ?

1077

കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

ഡോ. കെ. ടി. ജലീല്‍

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ. വി. അബ്ദുള്‍ ഖാദര്‍

()കോഴിക്കോട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഭൂമിദാന കേസിലും അല്‍ഹിന്ദ് എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റിന് എഞ്ചിനീയറിംഗ് കോളേജ് അനുവദിച്ച കേസിലും വിജിലന്‍സ് അന്വേഷണം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വൈസ് ചാന്‍സലറെ തല്‍സ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സര്‍വ്വകലാശാല ഭൂമി നല്‍കുന്നതിനും ക്രമവിരുദ്ധമായി എഞ്ചിനീയറിംഗ് കോളേജിന് അനുമതി നല്‍കുന്നതിനുമുള്ള തീരുമാനം എടുത്ത നോമിനേറ്റഡ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റിനെ പിന്‍വലിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1078

കല്ല്യാശ്ശേരി മണ്ഡലത്തിലെ പട്ടുവം ഐ. എച്ച്. ആര്‍.ഡി കോളേജ്

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പട്ടുവം ഐ. എച്ച്. ആര്‍. ഡി. കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുളളത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത കോളേജിന് കാസര്‍ഗോഡ് എം.പി.യുടെ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനുളള അനുമതിക്കായി കണ്ണൂര്‍ പ്ളാനിംഗ് ഓഫിസില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലിന് അനുമതി നല്‍കിയിട്ടുണ്ടോ;

(സി)ഇല്ലെങ്കില്‍ അനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി). എച്ച്. ആര്‍.ഡി കോളേജ് കെട്ടിടത്തിന്റെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുമോ?

1079

വിദ്യാഭ്യാസ മേഖലയില്‍ ഏകീകൃത സിലബസ്

ശ്രീ. കെ. എം. ഷാജി

()സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ ഏകീകൃത സിലബസ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് എന്താണെന്ന് വ്യക്തമാക്കുമോ ;

(ബി)ഏകീകൃത സിലബസ് നടപ്പാക്കാത്തതുമൂലം

വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന പ്രയാസങ്ങളെ ക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ ഉയര്‍ത്തിയ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിച്ചിട്ടുള്ള നയം എന്താണെന്ന് അറിയാമോ ; എങ്കില്‍ വ്യക്തമാക്കുമോ ?

1080

സര്‍ക്കാര്‍-എയിഡഡ് സ്കൂളുകളിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കുവാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ അദ്ധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ

വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ബി)അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ - എയിഡഡ് മേഖലയിലേയ്ക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് എന്തൊക്ക നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം വ്യക്തമാക്കുമോ ?

1081

അണ്‍ എയ്ഡഡ് സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ യോഗ്യതയും വേതനവും

ശ്രീ. . . അസീസ്

()സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകര്‍ക്ക് നിയമാനുസൃത വേതനം നല്‍കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ;

(ബി)അണ്‍ എയ്ഡഡ് സ്ക്കൂളുകളിലെ അധ്യാപകര്‍ക്ക് നിശ്ചിത യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിയമാനുസൃത വേതനം നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കക്കുമോ?

1082

ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ സ്ഥലം മാറ്റം

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ സ്ഥലംമാറ്റ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)2009-ല്‍ അംഗീകരിച്ച മാനദണ്ഡങ്ങളില്‍ കണ്ടെത്തിയ പോരായ്മകള്‍ എന്തെല്ലാം ;

(സി)ജീവനക്കാര്‍ക്ക് സ്ഥലം മാറ്റത്തിന് ഓണ്‍ലൈന്‍ സംവിധാനം നിലവിലുണ്ടോ ; ഇല്ലെങ്കില്‍ പ്രസ്തുത സംവിധാനം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്തെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രത്യേക ഉത്തരവ് വഴി സ്ഥലം മാറ്റം നടത്തുന്നുണ്ടോ ?

1083

അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എത്ര അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുളള സ്കൂളുകളുടെ ലിസ്റ് ലഭ്യമാക്കുമോ;

(ബി)ഇനി സംസ്ഥാനത്ത് എത്ര സ്കൂളുകള്‍ക്ക് ഇത്തരത്തില്‍ അംഗീകാരം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?

1084

അണ്‍എയ്ഡഡ് സ്കുളുകളും എയ്ഡഡ് പദവിയും

ശ്രീ. കെ.വി. വിജയദാസ്

()സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി എത്ര അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി എന്ന് ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ;

(ബി)എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് പദവി നല്‍കിയതെന്ന് വ്യക്തമാക്കുമോ ;

(സി)ഇനിയും എത്ര സ്കൂളുകള്‍ക്കാണ് എയ്ഡഡ് പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1085

സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍.. സി. നല്‍കുന്ന നടപടി

ശ്രീ. . കെ. ബാലന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള ലിസ്റ് നല്‍കുമോ;

(ബി)പുതുതായി എന്‍.. സി. ലഭിക്കാന്‍ എത്ര അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്; ജില്ല തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ; ഈ അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന്റെ നയമെന്താണ്;

(സി)സി.ബി.എസ്.ഇ വിദ്യാലയങ്ങള്‍ക്ക് എന്‍.ഒ സി നല്‍കാനുള്ള നിബന്ധനകള്‍ റദ്ദു ചെയ്തുകൊണ്ടുള്ള കോടതിവിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിധിയിന്മേല്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ; ഈ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ തയ്യാറാകുമോ?

1086

സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കാത്ത നിബന്ധന റദ്ദ് ചെയ്ത കോടതിവിധി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് സി.ബി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കുന്നതിന് എന്തെങ്കിലും നിബന്ധനവച്ചിരുന്നുവോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി)പ്രസ്തുത നിബന്ധന ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ടോ ;

(സി)ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ഡി)ഇല്ലെങ്കില്‍ ഇതുവരെ അപ്പീല്‍ ഹര്‍ജി നല്‍കാതിരിക്കാനുള്ള കാരണം വിശദമാക്കാമോ ?

1087

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ശ്രീ. . എം. ആരിഫ്

()സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഇതുവരെ എത്ര നിയോജക മണ്ഡലങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്; ഇതിനായി പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(ബി)വിദ്യാലയങ്ങളില്‍ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും നോഡല്‍ ഏജന്‍സി ഏതാണെന്നുംവ്യക്തമാക്കുമോ ?

1088

അംഗീകാരം ഇല്ലാത്ത അണ്‍എയ്ഡഡ് സ്ക്കൂളുകള്‍

ശ്രീ. മോന്‍സ് ജോസഫ്

,, സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു കുരുവിള

()ദേശീയവിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്ന അണ്‍-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അഗീികാരം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി)സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന അംഗീകാരം ഇല്ലാത്ത അണ്‍-എയ്ഡഡ് സ്ക്കൂളുകള്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം ഗ്രാമീണ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടോയെന്നത് സംബന്ധിച്ച സര്‍ക്കാരോ മറ്റ് ഏതെങ്കിലും ഏജന്‍സികളോ പഠനം നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

1089

സര്‍ക്കാര്‍ /എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നതിനെതിരെ നടപടി

ശ്രീമതി കെ.എസ്. സലീഖ

()സര്‍ക്കാര്‍/എയിഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അദ്ധ്യാപകര്‍ക്കെതിരെ കര്‍ശന നിയമനടപടി വിദ്യാഭ്യാസ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ;

(ബി)ലൈംഗിക പീഡനശ്രമം നടത്തുന്ന അദ്ധ്യാപകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാനുമുളള നടപടികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുമോ; വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്ത് ഇത്തരത്തിലുളള എത്ര അദ്ധ്യാപകര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്തെ സര്‍ക്കാര്‍/എയിഡഡ് വിദ്യാലയങ്ങളില്‍ ചില അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ചെറിയ തെറ്റുകള്‍ക്കുപോലും ചൂരല്‍പ്രയോഗത്തിന് വിധേയരാക്കുന്നതും ചില അദ്ധ്യാപകര്‍ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അദ്ധ്യാപകരുടെ ഇത്തരത്തിലുളള പ്രവണത തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

1090

പ്ളസ് ടു തുല്യത കോഴ്സ് ആരംഭിക്കാന്‍ നടപടി

ശ്രീ. വി.ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, .റ്റി. ജോര്‍ജ്

()സംസ്ഥാനത്ത് പ്ളസ് ടു തുല്യതാ കോഴ്സ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഏത് ഏജന്‍സിയുടെ നേതൃത്വത്തിലാണ് പ്രസ്തുത കോഴ്സ് നടത്തുന്നത്; വിശദമാക്കുമോ ;

(ഡി)എന്ന് മുതലാണ് ആരംഭിക്കാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

1091

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി

ശ്രീ. .കെ. വിജയന്‍

()രാഷ്ട്രീയ മാധ്യമിക് അഭിയാന്‍ (ആര്‍.എം.എസ്.) പദ്ധതിപ്രകാരം 2010-11 അധ്യയന വര്‍ഷം അംഗീകാരം ലഭ്ിച്ച 35 യു.പി. സ്കൂളുകള്‍ ഹൈസ്കൂള്‍ ആക്കി അപ്ഗ്രേഡ് ചെയ്യുന്നതിനുളള നടപടിക്രമങ്ങള്‍ ഏതുവരെ ആയെന്ന് വ്യക്തമാക്കാമോ;

(ബി)നിലവില്‍ കെട്ടിടവും മറ്റ് അടിസ്ഥാന സൌകര്യവുമുളള സ്കൂളുകളില്‍ ഉടന്‍ ക്ളാസ് ആരംഭിക്കാനുളള നടപടി സ്വീകരിക്കുമോ;

(സി)ഉന്നത വിദ്യാഭ്യാസ രംഗങ്ങളില്‍ കേരളത്തില്‍ നിന്നുളളവിദ്യാര്‍ത്ഥികള്‍ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനത്തിന്റെ കുറവുമൂലം പിന്‍തളളപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തെങ്കിലും പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമോ?

1092

സ്കൂളുകളിലെ ശുദ്ധജലലഭ്യത

ശ്രീ. ബാബു എം. പാലിശ്ശേരി

()എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കുടിവെള്ളവും ജലലഭ്യതയും ഉറപ്പാക്കണം എന്ന ബഹു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കുടിക്കാനുള്ള ശുദ്ധജലം ലഭ്യമാണ് എന്ന് ഉറപ്പുവരുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

1093

സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചഭക്ഷണം പരിപാടി

ശ്രീ. . ചന്ദ്രശേഖരന്‍

()സര്‍ക്കാര്‍ സ്കൂളുകളില്‍ ഇപ്പോള്‍ ഉച്ചഭക്ഷണം പരിപാടിയില്‍ എന്തെല്ലാം വിഭവങ്ങളാണ് നല്‍കുന്നത് ;

(ബി)ഇതിനായി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ എന്തെല്ലാമാണ് ;

(സി)'സ്കൂളുകള്‍ക്ക് ഉച്ചഭക്ഷണം' പരിപാടി വകയില്‍ സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ട കുടിശ്ശിക എത്രയുണ്ടെന്ന് അറിയിക്കാമോ ;

(ഡി)പ്രസ്തുത തുക സ്കൂളുകള്‍ക്ക് ഉടനടി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

1094

'സമ്പൂര്‍ണ്ണ' പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, പാലോട് രവി

()'സമ്പൂര്‍ണ്ണ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം എജന്‍സി വഴിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കുട്ടികളുടേയും അദ്ധ്യാപകരുടേയും എന്തെല്ലാം വിശദാംശങ്ങളാണ് പ്രസ്തുത പദ്ധതി വഴി ശേഖരിച്ചുവരുന്നത്;

(ഡി)സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങള്‍ പ്രസ്തുത പദ്ധതിയില്‍ കൂടി ശേഖരിക്കുന്ന കാര്യം

പരിഗണിക്കുമോ?

1095

'സ്നേഹപൂര്‍വ്വം' പദ്ധതികളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

,, . സി. ബാലകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, എം. പി. വിന്‍സെന്റ്

()'സ്നേഹപൂര്‍വ്വം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ പദ്ധതി നടപ്പാക്കുന്നതിന് അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി)വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം പരിശീലനങ്ങളും

സൌകര്യങ്ങളുമാണ് പദ്ധതിയില്‍ ഒരുക്കിയിട്ടുള്ളത്?

1096

ഹയര്‍ സെക്കണ്ടറി പരീക്ഷ ഫീസും മൈഗ്രേഷന്‍ ഫീസും

ശ്രീ. . പ്രദീപ്കുമാര്‍

()ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫീസിനോടൊപ്പം മൈഗ്രേഷന്‍ ഫീസും ഈടാക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ ;

(ബി)എത്ര രൂപ വീതം ഈടാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്;

(സി)എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും ഈ ഫീസ് ഈടാക്കു ന്നുണ്ടോ ;

(ഡി)സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി പരീക്ഷ വിജയിക്കുന്ന കുട്ടികളില്‍ മൈഗ്രേഷന്‍ ആവശ്യമായി വരുന്ന കുട്ടികളുടെ ശതമാനം കണക്കാക്കിയിട്ടുണ്ടോ ;

()മൈഗ്രേഷന്‍ ആവശ്യമില്ലാത്ത കുട്ടികളില്‍ നിന്ന് ഫീസ് ഈടാക്കുന്നത് ഉചിതമാണോയെന്ന് വ്യക്തമാക്കുമോ ?

1097

ഹയര്‍ സെക്കണ്ടറി അധികബാച്ചുകള്‍ക്കുളള അദ്ധ്യാപക തസ്തികകള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()2011-2012 അദ്ധ്യായന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി അധിക ബാച്ചുകള്‍ അനുവദിച്ച സ്കൂളുകളില്‍ അദ്ധ്യാപക തസ്തിക സൃഷ്ടിക്കാത്തതു മൂലം ഉണ്ടാകുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത സ്കൂളുകളില്‍ ജോലി ചെയ്യുന്നതിനാവശ്യമായ അദ്ധ്യാപകരെ നിശ്ചയിക്കുന്നതിന് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടോ;

(സി)അധിക ബാച്ചുകള്‍ അനുവദിച്ച എയ്ഡഡ് സ്കൂളുകളില്‍ മാനേജ്മെന്റ് നിയമിച്ച അദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.