UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1224

അനധികൃത മണല്‍കടത്ത്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നമ്പരും ആര്‍. സെല്‍വരാജ് എം.എല്‍.എയുടെ വിലാസവും ഉപയോഗിച്ച് മണല്‍ കടത്തുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തില്‍ പാസ് ഉപയോഗിച്ച് എത്ര മണല്‍ കടത്തുകയുണ്ടായി;

(സി)അമരവിള അടക്കമുള്ള ചെക്ക് പോസ്റുകളില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുകൊണ്ട് ഇത്തരത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

1225

കണ്ണൂര്‍ ജില്ലയിലെ മണല്‍ ലേലം

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയില്‍ വിവിധ പോലീസ് സ്റേഷനുകളില്‍ പിടിച്ചെടുത്ത മണല്‍ മൊത്തമായി ലേലം ചെയ്യുന്നതിനെതിരെയുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത മണല്‍ സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള ആവശ്യത്തിന് ലേലം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ?

1226

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുവാന്‍ നിയമനിര്‍മ്മാണം

ശ്രീ. .പി. ജയരാജന്‍

()സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എത്ര ഹെക്ടര്‍ ഭൂമി നിലവില്‍ വിവിധ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പാട്ടത്തിനു നല്‍കിയിട്ടുണ്ടെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)ഓരോ ജില്ലയിലും പാട്ടക്കാലാവധി കഴിഞ്ഞിട്ടും കൈവശം വച്ചിരിക്കുന്ന ഭൂമി ഏതെല്ലാമെന്നും അവയുടെ പാട്ടക്കാലാവധി കഴിഞ്ഞത് എപ്പൊഴെന്നും വ്യക്തമാക്കുമോ;

(സി)പാട്ടക്കാലാവധി കഴിഞ്ഞിട്ടും പാട്ടക്കാരന്‍ കൈവശം വച്ചിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി സര്‍ക്കാരിലേക്ക് വിട്ടുതരാത്ത പാട്ടക്കാര്‍ക്കെതിരെ സ്വീകരിച്ച നിയമ നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി)പൊതുസ്വത്ത് കയ്യടക്കി വയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുവാനും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കുവാനും നിയമ നിര്‍മ്മാണം നടത്തുവാന്‍ തയ്യാറാകുമോ?

1227

പാട്ടക്കരാര്‍ അവസാനിച്ചിട്ടും റവന്യൂ വകുപ്പിന് തിരികെ ലഭിക്കാത്ത ഭൂമി

ഡോ. ടി. എം. തോമസ് ഐസക്

()റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള സംസ്ഥാനത്തെ ഏതെല്ലാം ഭൂമികളാണ് പാട്ടക്കരാര്‍ അവസാനിച്ചതിന് ശേഷവും റവന്യൂ വകുപ്പില്‍ തിരികെ ലഭിച്ചിട്ടില്ലാത്തതെന്ന് വെളിപ്പെടുത്താമോ ;

(ബി)റവന്യൂ വകുപ്പിന് അര്‍ഹതപ്പെട്ടതും എന്നാല്‍ പാട്ടകരാര്‍ നല്കിയിട്ടുള്ളതുമായ ഭൂമികളെ സംബന്ധിച്ച ജില്ല തിരിച്ച് വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(സി)റവന്യൂ വകുപ്പിനര്‍ഹമായിട്ടുള്ള എത്ര ഏക്കര്‍ ഭൂമി കേസുകളുടെയും മറ്റും ഫലമായി കൈവശപ്പെടുത്താന്‍ കഴിയാതായിട്ടുണ്ടെന്നും അവ എത്ര ഏക്കര്‍ വീതം ഓരോ ജില്ലയിലും ഉണ്ടെന്നും വെളിപ്പെടുത്താമോ ?

1228

ഇടുക്കി ജില്ലയിലെ ദേവികുളം വട്ടമടയില്‍ ഭൂമി കയ്യേറ്റം

ശ്രീ. എസ്. രാജേന്ദ്രന്‍

()ഇടുക്കി ജില്ലയിലെ ദേവികുളം വട്ടടയില്‍ മുന്നൂറ്റമ്പതോളം ഏക്കര്‍ ഭൂമി കയ്യേറിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനെതിരായി കേസെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് ലഭിച്ചത് എപ്പോഴാണ് ; അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ ; റവന്യൂ വകുപ്പിന് പ്രസ്തുത റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടോ ;

(സി)ഭൂമി കൈവശപ്പെടുത്തിയ ആള്‍ സ്വന്തം പേരിലും കമ്പനിയുടെ പേരിലും ജോലിക്കാരായിട്ടുള്ളവരുടെ പേരിലും രജിസ്റര്‍ ചെയ്ത ഭൂമി എത്ര ഏക്കറാണെന്ന് വെളിപ്പെടുത്തുമോ ?

1229

റവന്യൂ ഭൂമി കൈയ്യേറ്റം

ശ്രീ. കെ. ദാസന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ നടന്നതായിട്ടുള്ള റവന്യൂ ഭൂമി കയ്യേറ്റങ്ങള്‍ എത്രയാണ്; എത്ര ഏക്കര്‍ ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ നടന്നിട്ടുള്ളതായി കരുതപ്പെടുന്നത്;

(ബി)റവന്യൂ ഭൂമി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഈ കാലയളവില്‍ രജിസ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ എത്ര?

1230

തിരുവനന്തപുരത്തെ ഓഫീസേഴ്സ് ക്ളബ്ബിന്റെ ഭൂമി സംബന്ധിച്ച വിശദാംശം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തപുരത്തെ ഓഫീസേഴ്സ് ക്ളബ്ബ് സ്ഥിതിചെയ്യുന്നത് എത്ര ഏക്കര്‍ സ്ഥലത്താണ് ; ക്ളബ്ബ് ഇപ്പോള്‍ ആരുടെ ഉടമസ്ഥതയിലാണ് ;

(ബി)പ്രസ്തുത ക്ളബ്ബ് പാട്ടത്തുക ഇനത്തില്‍ നല്കേണ്ട കുടിശ്ശിക എത്രയാണ് ;

(സി)ക്ളബ്ബ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് തള്ളിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ഡി)ഹൈക്കോടതി ഉത്തരവിന്റെയടിസ്ഥാനത്തില്‍ പാട്ടഭൂമി തിരിച്ചെടുത്തിട്ടുണ്ടോ ; പാട്ടക്കുടിശ്ശിക ഈടാക്കിയിട്ടുണ്ടോ ; കോടതി വിധിക്ക് ശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാം ?

1231

കയ്യേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്ത ഭൂമി

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഭൂമി കൈയ്യേറ്റക്കാര്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി)എത്ര ഹെക്ടര്‍ ഭൂമി, കയ്യേറ്റക്കാരില്‍ നിന്നും തിരിച്ചുപിടിച്ചിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കുമോ ?

1232

ഹാരിസണ്‍ മലയാളം ലിമിറ്റഡ്

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

()ഹാരിസണ്‍ മലയാളം ലിമിറ്റഡ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്ന് റബ്ബര്‍ മരങ്ങള്‍ വെട്ടിവില്‍ക്കുന്നതിന് ബന്ധപ്പെട്ട കമ്പനിയുടെ വെബ് സൈറ്റില്‍ ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെടുകയുണ്ടായോ;

(ബി)എങ്കില്‍ ഏതെല്ലാം എസ്റേറ്റുകളില്‍ എത്ര വീതം മരങ്ങള്‍ മുറിച്ച് വില്ക്കാനാണ് കമ്പനി ശ്രമം നടത്തിയിരുന്നതെന്ന് വിശദമാക്കാമോ;

(സി)മരം മുറിച്ച വില്ക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി എന്താണ്;

(ഡി)ഹാരിസണ്‍ മലയാളം ലിമിറ്റഡ് അനധികൃതമായി കൈവശം വച്ചുവരുന്ന ഭൂമി ഏതൊക്കെയാണെന്നും എത്ര ഏക്കര്‍ വീതം ഉണ്ടെന്നും അത് സംബന്ധിച്ച കേസുകളുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?

1233

കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ എസ്റേറ്റ്

ശ്രീ. പുരുഷന്‍ കടലുണ്ടി

()കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ എസ്റേറ്റ് വില്‍പന നടത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)കിനാലൂര്‍ എസ്റേറ്റിന് എത്ര ഏക്കര്‍ ഭൂമിയുണ്ടെന്ന് വെളിപ്പെടുത്താമോ; എസ്റേറ്റിലെ മരങ്ങള്‍ക്ക് കണക്കാക്കപ്പെട്ട വില എത്രയാണ്;

(സി)കിനാലൂര്‍ എസ്റേറ്റ് വില്പന നടത്താനുള്ള സാഹചര്യം എന്തായിരുന്നു;

(ഡി)റവന്യൂ വകുപ്പിനു കീഴിലുള്ള മറ്റേതെങ്കിലും എസ്റേറ്റുകളോ; ഭൂമിയോ വിലപ്ന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം?

1234

റവന്യൂ ഭൂമി പതിച്ച് നല്‍കുന്ന നടപടി

ശ്രീ. കെ.കെ. ജയചന്ദ്രന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം റവന്യൂ ഭൂമി ഏതെല്ലാം സംഘടനകള്‍ക്കും, ട്രസ്റുകള്‍ക്കും പതിച്ച് നല്‍കുന്നതിനായി തീരുമാനം എടുത്തു ;

(ബി)ഏതെല്ലാം സര്‍വേ നമ്പറുകളില്‍പ്പെട്ട എത്ര സെന്റ് ഭൂമി വീതമാണ് പതിച്ച് നല്കിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി)റവന്യൂ ഭൂമി പതിച്ച് നല്‍കുന്നതിലേക്ക് എത്ര ട്രസ്റുകളുടെയും സംഘടനകളുടെയും അപേക്ഷകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട് ; അവ ഏതെല്ലാം ;

(ഡി)ഭൂരഹിതരായ എത്രപേരുടെ അപേക്ഷകള്‍ പരിഗണന യിലുണ്ട് ?

1235

താനൂര്‍ തീരപ്രദേശത്ത് പട്ടയം ലഭിക്കാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ തീരപ്രദേശത്ത് ഇനിയും പട്ടയം ലഭിക്കാത്ത മത്സ്യത്തൊഴിലാളികളുണ്ടെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ബി)പട്ടയം ലഭിച്ചിട്ടില്ലാത്ത എത്ര മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് താനൂര്‍ നിയോജകമണ്ഡലത്തിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഇവര്‍ക്ക് എന്നുമുതല്‍ക്ക് പട്ടയം നല്‍കാനാകുമെന്ന് വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1236

കൈവശ ഭൂമിക്ക് പട്ടയം

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കുമോ ;

(ബി)1.1.2010 ന് ശേഷം എത്ര കൈവശ ഭൂമിക്കാണ് ചിറ്റൂര്‍ താലൂക്ക് പരിധിയില്‍ പട്ടയം നല്‍കിയിട്ടുള്ളത് ; വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

1237

ഭൂവിനിയോഗ നിയമം

ഡോ.കെ.ടി.ജലീല്‍

()ഭൂവിനിയോഗ നിയമം ഉണ്ടാക്കുന്നതിനായി നിയമ വകുപ്പ് തയ്യാറാക്കിയ കരട് ബില്ല് റവന്യൂ വകുപ്പിന്റെ അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കുമായി അയച്ചുതരുകയുണ്ടായോ;

(ബി)റവന്യൂ വകുപ്പ് കരട് ബില്ലിനെക്കുറിച്ച് അഭിപ്രായങ്ങളോ നിര്‍ദ്ദേശങ്ങളോ നല്കുകയുണ്ടായോ; എങ്കില്‍ ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കാമോ?

1238

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് പദ്ധതിക്കുവേണ്ടി ഭൂമി നല്‍കിയവര്‍ക്കുളള നഷ്ടപരിഹാരം


ശ്രീ. എസ്. ശര്‍മ്മ

()വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനര്‍ റോഡ് പദ്ധതിക്കുവേണ്ടി ഭൂമി നല്‍കിയ ജനങ്ങള്‍ക്ക് അര്‍ഹമായ നഷ്ട പരിഹാര തുക വിതരണം ചെയ്തിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഉടമസ്ഥ തര്‍ക്കം സംബന്ധിച്ച കേസുകള്‍ നിലവിലുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

1239

സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നപദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്ത് ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ എത്രപേര്‍ക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

1240

മാതൃകാവില്ലേജ് ആഫീസുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് മാതൃകാ വില്ലേജാഫീസുകളായി പ്രഖ്യാപിച്ച എത്ര വില്ലേജ് ഓഫീസുകള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ ;

(ബി)മാതൃകാ വില്ലേജ് ഓഫീസുകള്‍ വഴി പൊതുജനങ്ങള്‍ക്ക് എന്തൊക്കെ സൌകര്യങ്ങളാണ് ലഭ്യമാക്കുക എന്ന് വ്യക്തമാക്കുമോ ;

(സി)പേരാമ്പ്ര മണ്ഡലത്തിലെ മേഞാണ്യം വില്ലേജ് ഓഫീസ് മാതൃകാ വില്ലേജ് ഓഫീസായി പ്രഖ്യാപിച്ചിട്ടുണ്ടോ ; ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

1241

കുമളി 33 കെ.വി. സബ് സ്റേഷന്റെ നിര്‍മ്മാണം

ശ്രീമതി ഇ. എസ്. ബിജിമോള്‍

()അര്‍ജന്‍സി ക്ളോസ് മുഖേന ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുമ്പോള്‍ തണ്ണീര്‍തട സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താതെ ഭൂമി ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)കുമളി 33 കെ.വി. സബ്സ്റേഷന്റെ നിര്‍മ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ഏതു ഘട്ടത്തില്‍ ആണെന്ന് വ്യക്തമാക്കുമോ ?

1242

യൂണിക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡ്

ശ്രീ. കെ. രാജു

()റവന്യൂ വകുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന യൂണിക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ;

(ബി)ഏത് പദ്ധതിയുടെ ഭാഗമായാണ് പ്രസ്തുത പരിഷ്ക്കരണം ഏര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ഇതിനായി എന്തു തുക വേണ്ടി വരുമെന്ന് വ്യക്തമാക്കുമോ?

1243

സംസ്ഥാനത്തെ ഭൂരഹിതരുടെ പട്ടിക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ ഭൂരഹിതരുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ടോ;

(ബി)എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്തുത പട്ടിക തയ്യാറാക്കിയതെന്ന് വിശദമാക്കുമോ;

(സി)പട്ടികയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഇവര്‍ക്ക് ഭൂമിയും, ഭൌതിക സാഹചര്യങ്ങളും എന്ന് നല്‍കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?

1244

പള്ളിക്കമണ്ണടി പാലത്തിന്റെ അപ്രോച്ച് റോഡ്

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പള്ളിക്കമണ്ണടി പാലത്തിന്റെ അപ്രോച്ച് റോഡിന് ഭൂമി ഏറ്റെക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും പാലം പണി ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ജനവിഭാഗങ്ങള്‍ പ്രക്ഷോഭത്തിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ സമയബന്ധിതമായി ഭൂമി ഏറ്റെടുത്ത് നല്‍കുവാന്‍ ഊര്‍ജ്ജിത നടപടി സ്വീകരിക്കുമോ ?

1245

അവകാശികളില്ലാത്ത സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്രയിലെ പൂനേരിക്കുന്നുമ്മല്‍ കണ്ണന്‍ മാസ്ററുടെ പേരിലുണ്ടായിരുന്ന അവകാശികളില്ലാത്ത സ്ഥലം എത്രയുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ ; ഇതിന് എന്ത് മതിപ്പുവില വരുമെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിനുളള നടപടി സ്വീകരിക്കുമോ ?

1246

ഓണ്‍ലൈന്‍ റവന്യൂ വകുപ്പ് - സേവനങ്ങള്‍

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, പി. സി. വിഷ്ണുനാഥ്

()റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ടോ;

(ബി)ഏതെല്ലാം സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത്;

(സി)ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഏതെല്ലാം സേവനങ്ങള്‍ക്ക് ആധികാരികത ഉണ്ട്;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെ യാണ് ഇത് നടപ്പാക്കുന്നതെന്നറിയിക്കുമോ?

1247

വില്ലേജ് ആഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്തെ വില്ലേജ് ആഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് എന്നാണ് എന്നറിയിക്കുമോ;

(ബി)വില്ലേജ് ആഫീസുകളുടെ കമ്പ്യൂട്ടര്‍വത്കരണവുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തു തുക ചെലവഴിച്ചു എന്നറിയിക്കുമോ;

(സി)ഏതൊക്കെ ഏജന്‍സികള്‍ക്കാണ് തുക നല്‍കിയത്; ഇനംതിരിച്ച് വ്യക്തമാക്കുമോ;

(ഡി)എത്ര വില്ലേജ് ആഫീസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയായി;

()സംസ്ഥാനത്തെ എല്ലാ വില്ലേജാഫീസുകളും കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനം ഏപ്പോള്‍ പൂര്‍ത്തികരിക്കുവാന്‍ കഴിയും എന്നറിയിക്കുമോ?

1248

വസ്തുക്കളുടെ ന്യായവില

ശ്രീ. പി.സി.വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ താലൂക്കില്‍ എണ്ണയ്ക്കാട് വില്ലേജില്‍ കോട്ടൂര്‍ വീട്ടില്‍ മാത്യു മകന്‍ കൊച്ചുകുഞ്ഞും സഹോദരങ്ങളും കൂടി ബ്ളോക്ക് നമ്പര്‍ 4-ല്‍ റീസര്‍വ്വേ നമ്പര്‍ (140/2, 140/3) വസ്തുക്കളുടെ ന്യായവില തിട്ടപ്പെടുത്തിയതിലെ പിശക് തിരുത്തുവാനായി ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുളള അപേക്ഷയിന്മേല്‍ എന്ത് നടപടികള്‍ സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ; മറുപടി നല്‍കുന്നതില്‍ കാലതാമസം ഉണ്ടാകുവാനുളള കാരണം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത വസ്തുക്കള്‍ക്ക് ന്യായവിലയായി 6000, 60,000 എന്നിങ്ങനെ വിലവ്യത്യാസം വന്നത് എങ്ങനെ എന്ന് വ്യക്തമാക്കുമോ;

(സി)ആയത് പരിഹരിച്ച് നല്‍കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

1249

മലയോര മേഖലയില്‍ ഉണ്ടാകുന്ന ഭൂകമ്പങ്ങള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

()സംസ്ഥാനത്തിന്റെ മലയോര മേഖലയില്‍ അടിക്കടി ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത് ഗൌരവപൂര്‍വ്വം പരിശോധിച്ചിട്ടുണ്ടോ; ഇതു സംബന്ധിച്ച് വിദഗ്ദരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;

(ബി)ഭൂകമ്പങ്ങളുണ്ടാകുമ്പോഴുളള നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഭൂകമ്പങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന ഡാമുകളുടെ സുരക്ഷ സംബന്ധിച്ച് പഠനം നടത്തി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

1250

ഉരുള്‍പൊട്ടലുകളും മലവെള്ളപ്പാച്ചിലും

ശ്രീ. പി. കെ. ഗുരുദാസന്‍

()നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ ഏതെല്ലാം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുകളും മലവെള്ളപ്പാച്ചിലും ഉണ്ടാവുകയുണ്ടായി; ഇതില്‍പ്പെട്ട് മരണപ്പെട്ടവര്‍ എത്ര; എത്ര വീടുകളും കടകളും മറ്റ് കെട്ടിടങ്ങളും നശിക്കുകയുണ്ടായി;

(ബി)ഓരോ സ്ഥലത്തെയും നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിശദമായ കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ജീവനും സ്വത്തിനും നഷ്ടങ്ങളുണ്ടായവരുടെ ആശ്രിതര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കുകയുണ്ടായി; കണക്കാക്കപ്പെട്ട നാശങ്ങള്‍ക്കനുസൃതമായി സഹായം ലഭ്യമാക്കിയിട്ടുണ്ടോ ?

1251

പയ്യോളി പഞ്ചായത്തില്‍ വേനല്‍ മഴയിലുണ്ടായ നാശത്തിന് നഷ്ടപരിഹാരം

ശ്രീ. കെ. ദാസന്‍

()പയ്യോളി പഞ്ചായത്തില്‍ വേനല്‍ മഴയിലുണ്ടായ നാശനഷ്ടത്തിന് പരിഹാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുളള നിവേദനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്നും നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്നും വ്യക്തമാക്കാമോ;

(ബി)നാശനഷ്ടം സംഭവിച്ചവര്‍ക്ക് എന്ത് നഷ്ടപരിഹാരം ലഭ്യമാക്കും എന്ന് വ്യക്തമാക്കുമോ?

1252

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും തലശ്ശേരി അസംബ്ളി മണ്ഡലത്തില്‍ ആകെ എത്ര തുക അനുവദിച്ചെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത കാലയളവില്‍ ഓരോ പ്രവര്‍ത്തിക്കും തുക അനുവദിച്ചു കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

1253

ഡിസാസ്റര്‍ മാനേജ്മെന്റ് ഫണ്ട് വഴി കാസര്‍ഗോഡ് ജില്ലയില്‍ നിര്‍മ്മാണമാരംഭിച്ച പാലങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഡിസാസ്റര്‍ മാനേജ്മെന്റ് ഫണ്ട് വഴി സംസ്ഥാനത്ത് അനുവദിച്ച നടപ്പാലങ്ങളില്‍ കാസര്‍ഗോഡ് ജില്ലയില്‍ ആരംഭിച്ച പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ?

1254

കൊടുവള്ളി മിനി സിവില്‍ സ്റേഷന്‍

ശ്രീ. പി.റ്റി.. റഹീം

()കൊടുവള്ളി മിനി സിവില്‍ സ്റേഷനില്‍ ഏതെല്ലാം ഓഫീസുകള്‍ ഏതെല്ലാം നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത് ;

(ബി)ഇതില്‍ ഏതെല്ലാം ഓഫീസുകളാണ് ഇതുവരെയായി നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുള്ളത് ;

(സി)എല്ലാ ഓഫീസുകളും ഇവിടേക്ക് മാറ്റി സ്ഥാപിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുണ്ടോ ?

1255

കൊടകര ടൌണില്‍ മിനി സിവില്‍സ്റേഷന്‍

ശ്രീ. ബി.ഡി. ദേവസ്സി

കൊടകര ടൌണില്‍, കൊടകര വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ വക സ്ഥലത്ത് മിനിസിവില്‍സ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ?

1256

അടൂര്‍ ഫയര്‍സ്റേഷന് ഭൂമി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ ഫയര്‍സ്റേഷന് ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പിന്റെ ഭൂമി കൈമാറ്റ നടപടിക്രമങ്ങള്‍ വര്‍ഷങ്ങളായി പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അനുബന്ധ ഭൂമി കൈമാറ്റ നടപടിക്രമം വേഗത്തില്‍ പൂര്‍ത്തികരിക്കുന്നതിന് വേണ്ടി നടപടി സ്വീകരിക്കുമോ;

(സി)എങ്കില്‍ എന്ന് പ്രസ്തുത നടപടിക്രമം പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്നറിയിക്കുമോ?

1257

കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് തിരുവല്ലയില്‍ അനുവദിച്ച ഭൂമി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കേന്ദ്ര സര്‍വ്വകലാശാലയ്ക്ക് തിരുവല്ലയില്‍ 10 ഏക്കര്‍ ഭൂമി അനുവദിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(ബി)ആരുടെ അപേക്ഷ പ്രകാരമാണ് പ്രസ്തുത ഭൂമി നല്‍കിയിട്ടുള്ളതെന്ന് അറിയിക്കാമോ;

(സി)എന്ത് ആവശ്യത്തിനാണ് തിരുവല്ലയില്‍ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് 10 ഏക്കര്‍ ഭൂമി നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഡി)പ്രസ്തുത സ്ഥലം അനുവദിച്ചു നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1258

പ്രത്യേക പ്രോജക്ടുകള്‍ക്ക് റവന്യൂ വകുപ്പ് ഏറ്റെടുത്തു നല്‍കുന്ന ഭൂമി

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ കീഴില്‍ ആരംഭിക്കുന്ന പ്രത്യേക പ്രോജക്ടുകള്‍ക്കായി റവന്യൂ വകുപ്പ് ഏറ്റെടുത്ത് നല്‍കുന്ന ഭൂമി, പ്രോജക്ട് കാലാവധി കഴിഞ്ഞാല്‍ റവന്യൂ വകുപ്പിന് തിരിച്ചു നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ടോ ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)ഇത്തരത്തിലുള്ള ഏതെല്ലാം പ്രോജക്ടുകളുടെ ഭൂമിയാണ് റവന്യൂ വകുപ്പിന് തിരികെ ലഭിക്കാനുള്ളത് ; വിശദാംശം ലഭ്യമാക്കാമോ ;

(സി)30-10-1967-ലെ ജി..(എംഎസ്) 630/97/ആര്‍ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ; പ്രസ്തുത ഉത്തരവ് ഇന്നും നിലനില്‍ക്കുന്നുണ്ടോ; അതു പ്രകാരമുളള തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തിയിട്ടുണ്ടോ ?

1259

ഭൂമി നികത്തല്‍

ശ്രീ; കെ. എന്‍. . ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര ഭൂമി മണ്ണിട്ടു നികത്താന്‍ അനുമതി നല്‍കിയിട്ടുണ്ട് ;

(ബി)എന്തു മാനദണ്ഡത്തെ അടിസ്ഥാനമാക്കിയാണ് ഉത്തരവ് നല്‍കിയിട്ടുള്ളത് ;

(സി)കൃഷിയ്ക്ക് യോഗ്യമല്ലാത്ത സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കുമോ ?

1260

നെല്‍വയല്‍ ഡാറ്റാ ബാങ്ക്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()നെല്‍വയല്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നത്; വിശദമാക്കുമോ?

1261

നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. .പി. ജയരാജന്‍

()2008 -ലെ നെല്‍വയല്‍ - നീര്‍ത്തടസംരക്ഷണ നിയമം നിലവില്‍ വന്നതിനുശേഷം പഞ്ചായത്തുകളില്‍ 10 സെന്റിനുമുകളിലും മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനുകളില്‍ അഞ്ചു സെന്റിനു മുകളിലും നെല്‍വയല്‍ നികത്തുന്നതിനുള്ള എത്ര ശുപാര്‍ശകള്‍ ലഭിച്ചുവെന്നും ഏതെങ്കിലും ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ടോ യെന്നും വ്യക്തമാക്കുമോ;

(ബി)ഏത് ഉത്തരവിന്‍പ്രകാരം എന്ത് ആവശ്യത്തിനായാണ് ഇത്തരം ശുപാര്‍ശകള്‍ അംഗീകരിച്ചു നല്‍കിയതെന്നും വ്യക്തമാക്കുമോ?

1262

നെല്‍വയല്‍ നികത്തുന്നതിനെതിരെ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()2008-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം പാസ്സാക്കുമ്പോള്‍ എത്ര ഹെക്ടര്‍ നെല്‍കൃഷി ഭൂമി ഉണ്ടായിരുന്നു ; വിശദമാക്കുമോ ;

(ബി)ഇപ്പോള്‍ എത്ര ഹെക്ടര്‍ ഭൂമി നിലവിലുണ്ട് എന്ന് വിശദമാക്കുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര ഹെക്ടര്‍ നികത്തപ്പെട്ടിട്ടുണ്ട് എന്ന് വിശദമാക്കുമോ ;

(ഡി)നെല്‍വയല്‍ നികത്തുന്നതിനെതിരെ എടുത്ത നടപടികള്‍ വിശദമാക്കുമോ ?

1263

പാലക്കാട് ജില്ലയില്‍ നെല്‍വയല്‍ നികത്തല്‍

ശ്രീ. എം. ചന്ദ്രന്‍

()നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഡാറ്റാബാങ്ക് പ്രസിദ്ധീകരിക്കുകയും നിരീക്ഷണ സമിതികള്‍ രൂപീകരിക്കുകയും ചെയ്തിട്ടുണ്ടോ ;

(ബി)ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് ഇതിനു കാലതാമസം നേരിടുന്നത് ; വ്യക്തമാക്കാമോ ;

(സി)പ്രസ്തുത നിയമം പ്രാവര്‍ത്തികമാക്കാത്തതുമൂലം പാലക്കാട് ജില്ലയില്‍ എത്ര ഹെക്ടര്‍ നിലമാണ് 2011 മെയ് മാസത്തിനുശേഷം നികത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത കാലയളവില്‍ അനധികൃതമായി നെല്‍വയല്‍ നികത്തിയതിന് എത്ര കേസുകള്‍ പാലക്കാട് ജില്ലയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; വ്യക്തമാക്കാമോ ;

()നികത്തിയ നെല്‍വയലുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കിയിട്ടുള്ള ഏതെങ്കിലും കേസുകള്‍ ഉണ്ടോ ; വിശദമാക്കുമോ ?

1264

പരിവര്‍ത്തനപ്പെടുത്തിയ ഭൂമിയുടെ വിശദാംശം

ശ്രീ. . പി. ജയരാജന്‍

()2008 - ലെ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് നെല്‍വയലുകള്‍ പരിവര്‍ത്തനപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ പരിവര്‍ത്തനപ്പെടുത്തിയ ഭൂമിയുടെ വിസ്തൃതി എത്രയെന്നും ജില്ല തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി)2008 - ലെ നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണ നിയമം നടപ്പില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് ആകെ പരിവര്‍ത്തനപ്പെടുത്തിയ നെല്‍വയലുകളുടെ വിസ്തൃതി എത്രയെന്ന് ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.