UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1401

ഞാവളിന്‍കടവ് പാലം നിര്‍മ്മാണം

ശ്രീ. എം. ഹംസ

())ഒറ്റപ്പാലം - തരുര്‍ അസംബ്ളി മണ്ഡലങ്ങളെ ബന്ധിപ്പിച്ച് ഭാരതപ്പുഴയില്‍ ഞാവളിന്‍കടവ് ഭാഗത്ത് പാലം നിര്‍മ്മിക്കുന്നതിന് അനുമതി നല്കിയിട്ടുണ്ടോ ; എങ്കില്‍ ഉത്തരവ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പാലം നിര്‍മ്മാണത്തിന്റെ ഇന്‍വെസ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയോ ; വിശദമാക്കുമോ ;

(സി)പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ;

(ഡി)ഇന്‍വെസ്റിഗേഷന്‍, ഡിസൈന്‍ തയ്യാറാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി പാലം നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള ആക്ഷന്‍ പ്ളാന്‍ തയ്യാറാക്കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

1402

അച്ചാംതുരുത്തി പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

())അച്ചാംതുരുത്തി പാലത്തിന്റെ നിര്‍മ്മാണം ഉടമ്പടി പ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും; വ്യക്തമാക്കാമോ ?

1043

കരുവാറ്റ ജീപ്പബ്ള്‍ ബ്രിഡ്ജിന് ഭരണാനുമതി

ശ്രീ. പുരുഷന്‍ കടലുണ്ടി

())ഉണ്ണികുളം - താമരശ്ശേരി ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കരുവാറ്റ ജീപ്പബ്ള്‍ ബ്രിഡ്ജിന് ഭരണാനുമതി ലഭിച്ചത് എന്നാണ്; വ്യക്തമാക്കുമോ;

(ബി)ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന്റെ കാരണം വിശദമാക്കുമോ;

(സി)ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

1404

അഴീക്കടവ്, പെരിഞ്ചേരിക്കടവുകളില്‍ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീമതി കെ. കെ. ലതിക

())കുറ്റ്യാടി മണ്ഡലത്തിലെ അഴീക്കല്‍, പെരിഞ്ചേരി കടവുകളില്‍ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏതുഘട്ടം വരെയായി; വ്യക്തമാക്കുമോ ;

(ബി)ഈ പാലങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ ?

1405

കോഴിക്കോട് അരേയടത്ത് പാലം

ശ്രീ. . പ്രദീപ് കുമാര്‍

())കോഴിക്കോട് നഗരത്തിലെ അരേയടത്ത് പാലം (കിഴക്കുഭാഗം) ഗതാഗതയോഗ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ പാലം അടിയന്തിരമായി ഗതാഗതയോഗ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ ;

(സി)ഈ പാലത്തിന്റെ പ്രവൃത്തി എന്നാണ് ആരംഭിച്ചത് ; വിശദമാക്കുമോ ?

1406

പൊന്നാനി -എലത്തൂര്‍ തീരദേശപാത

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

())പൊന്നാനി-എലത്തുര്‍ തീരദേശ പാതയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ് ;

(ബി)ചമ്രവട്ടം മുതല്‍ തീരദേശ പാത അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കുന്നതിന് പദ്ധതികളാവിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

1407

അങ്കമാലി ബൈപ്പാസ് പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

())2011-2012 ലെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന അങ്കമാലി ബൈപ്പാസ് പദ്ധതി നടപ്പിലാക്കുവാന്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി)ഇതു സംബന്ധിച്ച് ആര്‍.ബി.ഡി.സി.കെ സമര്‍പ്പിച്ച പ്രൊപ്പോസലില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)അങ്കമാലി ബൈപ്പാസ് നിര്‍മ്മാണകാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

1408

കാലടി സമാന്തരപാലം

ശ്രീ. ജോസ് തെറ്റയില്‍

())അങ്കമാലി നിയോജക മണ്ഡലത്തിലെ കാലടി സമാന്തര പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും അലൈന്‍മെന്റിന് അംഗീകാരം നല്‍കുന്നതിലെ കാലതാമസം വിശദമാക്കാമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(സി)പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിക്കാനുണ്ടെന്ന് വിശദമാക്കാമോ?

1409

കുട്ടനാട് താലൂക്കിലെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. തോമസ് ചാണ്ടി

())കുട്ടനാട് താലൂക്കില്‍ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ ആണ് പൂര്‍ത്തീകരിക്കാനുള്ളത് എന്ന് വിശദമാക്കുമോ;

(ബി)എടത്വാ സബ്ട്രഷറി, പുളിങ്കുന്ന് താലൂക്ക് ആശുപത്രി എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി)നടപ്പു സാമ്പത്തിക വര്‍ഷം കുട്ടനാട്ടിലെ ഏതെല്ലാം നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1410

പരവൂര്‍ വെറ്ററിനറി പോളിക്ളിനിക്കിന്റെ കെട്ടിട നിര്‍മ്മാണം

ശ്രീ. ജി. എസ്. ജയലാല്

())ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ പരവൂര്‍ വെറ്ററിനറി പോളിക്ളീനിക്കിന്റെ കെട്ടിട നിര്‍മ്മാണത്തിനായി എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയതെന്നറിയിക്കുമോ;

(ബി)പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ; എപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ?

1411

വടകരയില്‍ ഓഫീസ് അനുവദിക്കാന്‍ നടപടി

ശ്രീ. സി. കെ. നാണു

വടകരയില്‍ പൊതുമരാമത്ത് വകുപ്പിന്റെ ബില്‍ഡിംങ്ങും, എന്‍. എച്ച്. ഡിവിഷനും, അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസും അനുവദിക്കുമോ?

1412

മഴുവങ്ങാട്-രാമന്‍ചിറ ബൈപ്പാസ്

ശ്രീ. മാത്യു റ്റി. തോമസ്

())തിരുവല്ലയില്‍ മഴുവങ്ങാട് ചിറ മുതല്‍ രാമന്‍ചിറ വരെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ ; വ്യക്തമാക്കാമോ ;

(സി)പ്രസ്തുത പദ്ധതി എന്ന് ആരംഭിച്ച് എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

1413

കടപ്ര - വീയപുരം - ഹരിപ്പാട് ലിങ്ക് ഹൈവേ

ശ്രീ. മാത്യു റ്റി. തോമസ്

കടപ്ര - വീയപുരം - ഹരിപ്പാട് ലിങ്ക് ഹൈവേയുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കുവാനാകുമെന്ന് വ്യക്തമാക്കാമോ ?

1414

പട്ടാമ്പി നിയോജക മണ്ഡലത്തിലെ പ്രധാന റോഡുകളുടെ നവീകരണം

ശ്രീ. സി. പി. മുഹമ്മദ്

())പട്ടാമ്പി നിയോജക മണ്ഡലത്തിലെ തൃത്താല കൊപ്പം- പട്ടാമ്പി- പേങ്ങാട്ടിരി റോഡ്, വിളയൂര്‍- കൈപ്പുറം റോഡ് എന്നിവ റബ്ബറൈസ് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പേരടിയൂര്‍ - കണ്ടേകോവ് - വള്ളീത്ത് തോട്ടമുക്ക് റോഡ്, പറക്കാട് - മേല്‍മുറി - തെക്കുമല വിളത്തൂര്‍ - മാഞ്ഞാമ്പ്ര - കാരകുത്തങ്ങാടി റോഡ്, കണിയറാവ് - കരിങ്ങനാട് - പ്രഭാപുരം വലി പറമ്പ് - തത്തനം പുള്ളി - നാട്യമംഗലം റോഡ് എന്നിവ 2013-14 ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1415

ചെന്നലോട്-മുണ്ടങ്കുറ്റി-ചേരിയംകൊല്ലി റോഡിന്റെ പ്രവര്‍ത്തന പുരോഗതി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

())കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ചെന്നലോട്-മുണ്ടങ്കുറ്റി-ചേരിയംകൊല്ലി റോഡിന്റെ നിര്‍മ്മാണ പുരോഗതി വെളിപ്പെടുത്തുമോ;

(ബി)ഈ റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചതെന്നാണ്; ഇപ്പോള്‍ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(സി)ഈ റോഡിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തീയാക്കാനാകും; വെളിപ്പെടുത്തുമോ ?

1416

പാര്‍വ്വതി പുത്തനാറിന് കുറുകെ പാലം നിര്‍മ്മാണം

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

())തിരുവനന്തപുരത്ത് നാഷണല്‍ ഹൈവേ ബൈപ്പാസില്‍ നിന്നും ബീമാപള്ളിയിലേക്ക് പാര്‍വ്വതി പുത്തനാറിന് കുറുകെ പാലം നിര്‍മ്മിക്കുന്നതിന് സ്ഥലം പൊന്നുവിലക്കെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി)പാലം പണി എന്ന് ആരംഭിക്കാനാവും എന്ന് വ്യക്തമാക്കുമോ ?

1417

പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

())ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പൊതുമരാമത്ത് വകുപ്പില്‍ നിന്നും എത്ര തുകയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി)പ്രസ്തുത തുകയുടെ കണക്കുകള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;

(സി)ഈ കാലയളവില്‍ കൊട്ടാരക്കര നിയോജക മണ്ഡലത്തില്‍ നിന്നും സമര്‍പ്പിക്കപ്പെട്ട എത്ര പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1418

ചീഫ് എഞ്ചിനീയര്‍മാര്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍

ശ്രീമതി പി. അയിഷാ പോറ്റി

())ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വകുപ്പിലെ ചീഫ് എഞ്ചിനീയര്‍മാര്‍ എത്ര തുകയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഈ കണക്കുകള്‍ ജില്ല തിരിച്ച് വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത പദ്ധതികളില്‍ കൊല്ലം ജില്ലയില്‍പ്പെടുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1419

പാണ്ടിക്കടവില്‍ പാലം

ശ്രീ. . കെ. ബാലന്‍

())തരൂര്‍-ചേലക്കര നിയോജക മണ്ഡലങ്ങളെ യോജിപ്പിച്ച് ഗായത്രിപ്പുഴയിലെ പാണ്ടിക്കടവില്‍ പാലം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(സി)പാലം നിര്‍മ്മാണത്തിനുള്ള സര്‍വ്വേയും എസ്റിമേറ്റും തയ്യാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

1420

ചാലക്കുടി അണ്ടര്‍ പാസ്സിന്റെ അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

())ചാലക്കുടിയിലെ റെയില്‍വേ അണ്ടര്‍ പാസ്സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാറായെങ്കിലും അപ്രോച്ച് റോഡുകളുടെ നിര്‍മ്മാണത്തിന് അനുതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയതിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1421

പൊതുമരാമത്ത് വകുപ്പ് ജീവനക്കാരുടെ പുനര്‍വിന്യാസം

ശ്രീ. എസ്. രാജേന്ദ്രന്‍

())പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; അതിലേക്കുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)എത്ര ജീവനക്കാരെയാണ് ഇത്തരത്തില്‍ പുനര്‍വിന്യസിക്കാന്‍ തീരുമാനിച്ചത്;

(സി)ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് ഏതെങ്കിലും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടായിരുന്നുവോ; ആയത് എന്നായിരുന്നു.

1422

കോഴിക്കോട് ജില്ലയിലെ ഭരണാനുമതി ലഭിച്ച പാലങ്ങളുടെ പ്രവൃത്തി

ശ്രീ. പി. റ്റി. . റഹീം

())കോഴിക്കോട് ജില്ലയില്‍ ഭരണാനുമതി ലഭിച്ച ഏതെല്ലാം പാലങ്ങളുടെ പ്രവൃത്തിയാണ് ഇനിയും ആരംഭിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)കോഴിക്കോട് ജില്ലയിലെ കുളിരാന്തിരി പാലത്തിന് ഭരണാനുമതി ലഭിച്ചത് എന്നാണ്;

(സി)ഈ പ്രവൃത്തിക്കുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ തടസ്സമെന്താണെന്ന് വ്യക്തമാക്കുമോ?

1423

"ആസ്തി വികസന ഫണ്ടുപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍''

ശ്രീ. ഹൈബി ഈഡന്‍

())എം.എല്‍..യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും എറണാകുളം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഓരോ പദ്ധതിയും ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)ഓരോ പദ്ധതിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ എപ്പോഴാണ് പൂര്‍ത്തിയാക്കാന്‍ കഴിയുക; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1424

കായംകുളം മണ്ഡലത്തിന് അനുവദിച്ച പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി

ശ്രീ. സി.കെ.സദാശിവന്‍

())കായംകുളം കാര്‍ത്തികപ്പള്ളി റോഡ് രണ്ട് ലൈന്‍ റോഡായി പുനരുദ്ധരിക്കുന്ന പ്രവൃത്തികളുടെ നിലവിലുളള അവസ്ഥ വിശദമാക്കുമോ;

(ബി)കായംകുളം ഗവണ്‍മെന്റ് വനിതാ പോളിടെക്നിക്കിന് ആഡിറ്റോറിയം, ലൈബ്രറി, ഹോസ്റല്‍, സ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ ഭരണാനുമതിക്ക് വേണ്ടിയുള്ള എസ്റിമേറ്റ് ലഭിച്ചിട്ടുണ്ടോ;

(സി)കായംകുളം ജുഡീഷ്യല്‍ കോംപ്ളക്സ്, ഓഫീസേഴ്സ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുളള അവസ്ഥ വിശദമാക്കാമോ;

(ഡി)കായംകുളം മണ്ഡലത്തില്‍ അനുവദിച്ച പോസ്റ് മെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലുളള അവസ്ഥ വിശദമാക്കുമോ?

1425

കല്ല്യാശ്ശേരി മണ്ഡലത്തിലെ വണ്ണാത്തിക്കടവ് പാലവും കൊക്കോട്ട് വയല്‍ പാലവും പുതുക്കിപ്പണിയല്‍

ശ്രീ. റ്റി. വി. രാജേഷ്

())കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ വണ്ണാത്തിക്കടവ് പാലവും കൊക്കോട്ട് വയല്‍ പാലവും പുതുക്കിപ്പണിയുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത പാലങ്ങളുടെ ഇന്‍വെസ്റിഗേഷന്‍ എസ്റിമേറ്റ് പ്രകാരം തുക ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ?

1426

പഴയനടക്കാവ് റോഡിന്റെ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

())അമ്പലപ്പുഴ താനകുളം മുതല്‍ തെക്കോട്ട് പഴയ നടക്കാവ് റോഡ് നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക എത്രയാണ്; വിശദാംശം നല്‍കുമോ;

(ബി)പണി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്; പണി ചെയ്യുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് വ്യക്തമാക്കുമോ?

1427

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണ പുരോഗതി

ശ്രീ. റ്റി. വി. രാജേഷ്

 

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഭരണാനുമതി ലഭിച്ചതും നിര്‍മ്മാണ പ്രവൃത്തി തുടങ്ങിയതും ടെണ്ടര്‍ നടപടികള്‍ തുടങ്ങിയതും സാങ്കേതികാനുമതി ലഭിച്ചതുമായ കെട്ടിടങ്ങളുടെ വിശദാംശം നല്‍കാമോ ;

(ബി)ഈ സാമ്പത്തിക വര്‍ഷം ഭരണാനുമതിക്ക് സമര്‍പ്പിച്ച കെട്ടിടങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ ;

(സി)മാടായി എ... ഓഫീസ് കെട്ടിടം പണി ഇനിയും ആരംഭിക്കുന്നതിനുള്ള തടസ്സമെന്താണ് ; വിശദാംശം നല്‍കുമോ ?

 
1428

നടമ്മല്‍ കടവ് പാലം നിര്‍മ്മാണം

ശ്രീ. പി. റ്റി. . റഹീം

())കോഴിക്കോട് ജില്ലയിലെ നടമ്മല്‍ കടവ് പാലത്തിന് ഭരണാനുമതി ലഭിച്ചത് എന്നാണ് ;

(ബി)പ്രസ്തുത പ്രവൃത്തിയുടെ ശിലാസ്ഥാപന കര്‍മ്മം നടന്നത് എന്നാണ് ;

(സി)പ്രസ്തുത പ്രവൃത്തി ഏറ്റെടുത്തത് ആരാണ് ;

(ഡി)പ്രസ്തുത പ്രവൃത്തിക്ക് എഗ്രിമെന്റ് വച്ചിട്ടുണ്ടോ ; എങ്കില്‍ ആയത് ഏതു ദിവസമാണ് ;

()പ്രസ്തുത പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും വീതി എത്ര വീതമാണ് ;

(എഫ്)കരാറുകാരന് പാലം നിര്‍മ്മിക്കുന്നതിന് സ്ഥലം ഹാന്റ് ഓവര്‍ ചെയ്തിട്ടുണ്ടോ ;

(ജി)നേരത്തേ നിശ്ചയിച്ചിരുന്നതില്‍ നിന്ന് പാലത്തിന്റെയോ, അപ്രോച്ച് റോഡിന്റെയോ ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ടോ ; എങ്കില്‍ എന്തു മാറ്റമാണ് വരുത്തിയിട്ടുള്ളത്;

(എച്ച്)നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് എത്ര സ്ഥലം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട് ;

()മാറ്റം വരുത്തിയതുകൊണ്ട് ഏതെല്ലാം സ്ഥലമുടമകള്‍ക്ക് നേട്ടമുണ്ടായിട്ടുണ്ട് ;

(ജെ)സര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്ഥലത്തിന്റെ നോട്ടിഫിക്കേഷനില്‍ മാറ്റം വരുത്താനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കുമോ ?

1429

പാടിപ്പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

())കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ നിയോജകമണ്ഡലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് പാടിപ്പുഴയ്ക്ക് കുറുകെ പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പോസല്‍ പരിഗണനയില്‍ ഉണ്ടോ ;

(ബി)എങ്കില്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ?

1430

പയ്യന്നൂരിലെ മിനി സിവില്‍ സ്റേഷന്‍

ശ്രീ. സി. കൃഷ്ണന്‍

())പയ്യന്നൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മിനി സിവില്‍ സ്റേഷന്റെ നിര്‍മ്മാണം ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത നിര്‍മ്മാണത്തിന് ഇതുവരെയായി എത്ര തുക

ചെലവഴിച്ചു;

(സി)മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?

1431

എം.സി റോഡിന്റെ പരിഷ്കരണ നടപടികള്‍

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

())സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ യാത്രക്കായി ഉപയോഗിക്കുന്ന എം.സി റോഡിന്റെ ചെങ്ങന്നൂര്‍ മുതലുള്ള ഭാഗങ്ങളുടെ പരിഷ്കരണ നടപടികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)എം. സി. റോഡിന്റെ പരിഷ്കരണം ഇനിയും പൂര്‍ത്തിയാക്കാനുള്ള ഭാഗത്തെ തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1432

കൂളിയാട്ടുകടവ് പാലം നിര്‍മ്മാണം

ശ്രീ. എം. ചന്ദ്രന്‍

())ആലത്തൂര്‍ മണ്ഡലത്തിലെ കൂളിയാട്ടുകടവ് പാലത്തിന്റെ പുതുക്കിയ ഭരണാനുമതിക്കായുള്ള അപേക്ഷയില്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(ബി)പുതുക്കിയ ഭരണാനുമതിക്കുള്ള അപേക്ഷ നല്‍കി മൂന്നു മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം ആരായുമോ;

(സി)പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെ; വ്യക്തമാക്കുമോ;

(ഡി)ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ?

1433

എഴുപുന്ന-കുമ്പളങ്ങി പാലം

ശ്രീ. . എം. ആരിഫ്

())എഴുപുന്ന-കുമ്പളങ്ങി പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കും;

(ബി)പാലത്തിന്റെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ച് പാലം പണി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1434

പൊതുമരാമത്ത് വര്‍ക്ക് സൈറ്റുകളിലെ ഉദ്യോഗസ്ഥ സാന്നിധ്യം

ശ്രീ. കെ. മുരളീധരന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

())പൊതുമരാമത്ത് വര്‍ക്ക് സൈറ്റുകളിലെ ഉദ്യോഗസ്ഥ സാന്നിധ്യം ഉറപ്പുവരുത്തുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി)ഇതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമോ?

1435

അരൂര്‍ മണ്ഡലത്തിലെ പാലം പണികളുടെ പുരോഗതി

ശ്രീ. . എം. ആരിഫ്

())അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ വാക്കയില്‍ പാലം, കോടംതുരുത്ത് പഞ്ചായത്തിലെ പി.എസ്. ഫെറി പാലം, എരമല്ലൂര്‍-കുടപുറം ഫെറി പാലം, എന്നീ പദ്ധതികള്‍ ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി തുക എത്രയാണ്; പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിക്കും എന്ന് വ്യക്തമക്കാമോ ?

1436

തിരൂര്‍-പൊന്മുണ്ടം ബൈപാസ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

())നിര്‍ദ്ദിഷ്ട തിരൂര്‍-പൊന്മുണ്ടം ബൈപാസ് നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി)ഒന്നാംഘട്ടവും നാലാംഘട്ടവും പ്രവൃത്തി നടക്കുന്ന പ്രസ്തുത ബൈപാസിന്റെ രണ്ട്, മൂന്ന് ഘട്ടം പ്രവൃത്തി എന്ന് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ ;

(സി)മൂന്നാംഘട്ട പ്രവൃത്തിക്കായി സ്ഥലമെടുപ്പ് നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും പ്രവൃത്തി എന്നത്തേക്കു ആരംഭിക്കാനാകും എന്നും വ്യക്തമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.