UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6h Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1648

ഇന്റഗ്രേറ്റഡ് പൈലറ്റ് പ്രോജക്ട്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' റ്റി.എന്‍. പ്രതാപന്‍

'' സണ്ണി ജോസഫ്

'' പാലോട് രവി

()സംസ്ഥാനത്ത് മൃഗസംരക്ഷണ ഉപാധികള്‍ ലഭ്യമാക്കുന്ന ഇന്റഗ്രേറ്റഡ് പൈലറ്റ് പ്രോജക്ട് ഇന്‍ പഞ്ചായത്ത് ഓള്‍ സെലക്ടഡ് ബ്ളോക്ക് നടപ്പിലാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത പ്രോജക്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി)ഏതെല്ലാം സ്ഥലങ്ങളിലാണ് ഇത് നടപ്പാക്കുന്നത് ; വിശദമാക്കുമോ ;

(ഡി)പ്രോജക്ടിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന് വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1649

കോഴി വളര്‍ത്തല്‍

ശ്രീ. വി.എം.ഉമ്മര്‍ മാസ്റര്‍

()കോഴികര്‍ഷകര്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോഴി വളര്‍ത്തല്‍ ലാഭകരമല്ലാതെ വന്ന സാഹചര്യത്തില്‍ പല കര്‍ഷകരും ഈ മേഖലയില്‍ നിന്നും പിന്മാറുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കോഴികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ഡി)അന്യസംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരമില്ലാത്ത കോഴി ഇറക്കുമതി നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ?

1650

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയ പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ ?

1651

മൃഗസംരക്ഷണ വകുപ്പിലെ ഒഴിവുള്ള തസ്തികകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ എത്ര സ്ഥാപനങ്ങള്‍ നിലവിലുണ്ടെന്നും ഇതില്‍ എത്ര തസ്തികകള്‍ ഒഴിവുണ്ടെന്നും ഏതൊക്കെയാണെന്നും വ്യക്തമാക്കുമോ?

1652

കൃഷി ഓഫീസര്‍മാരുടേയും മൃഗ ഡോക്ടര്‍മാരുടെയും നിയമനം

ശ്രീ. സി. കെ. നാണു

()നടപ്പു സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ കൃഷി വകുപ്പ് അനുവദിച്ച തുകയില്‍ എത്ര ശതമാനം ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ;

(ബി)കൃഷി ഓഫീസര്‍മാരില്ലാത്ത വടകരയിലെ കൃഷി ഓഫീസുകളില്‍ നിയമനം നടത്തുവാനുള്ള നടപടി സ്വീകരിക്കുമോ;

(സി)മൃഗ ഡോക്ടര്‍മാരില്ലാത്ത വടകരയിലെ മൃഗാശുപത്രികളില്‍ മൃഗഡോകട്ര്‍മാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

1653

കോയിപ്പാടി കാലിത്തീറ്റ മില്ലിംഗ് പ്ളാന്റ്

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാസര്‍ഗോഡ് കോയിപ്പാടി കാലിത്തീറ്റ മില്ലിംഗ് പ്ളാന്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്ളാന്റ് എപ്പോള്‍ സ്ഥാപിക്കാനാകുമെന്നും അതിനായി എത്ര തുക ചെലവാകുമെന്നും വ്യക്തമാക്കുമോ?

1654

കാഞ്ഞിരപ്പളളിയില്‍ പോത്തിറച്ചി സംസ്ക്കരണ ഫാക്ടറി

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തിലെ കാഞ്ഞിരപ്പിളളിയില്‍ പോത്തിറച്ചി സംസ്ക്കരണ ഫാക്ടറിയടക്കമുളള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് കൈക്കൊണ്ടിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;

(ബി)എന്നേക്ക് പ്രസ്തുത ഫാക്ടറിയുടെ നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കും എന്ന് വ്യക്തമാക്കുമോ?

1655

കോഴികള്‍ക്കുള്ള പ്രതിരോധ വാക്സിന്‍

ശ്രീ. എം. . ബേബി

()വീടുകളില്‍ കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത് ;

(ബി)സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനം കൊല്ലം ജില്ലയില്‍ നടപ്പിലാക്കുമോ ;

(സി)കോഴികള്‍ക്ക് നല്‍കുന്ന പ്രതിരോധ വാക്സിന്‍ ചെറുകിട കര്‍ഷകര്‍ക്ക് നിലവില്‍ ലഭ്യമാണോ ; ആണെങ്കില്‍ ഇതിന് എന്തെങ്കിലും നിബന്ധനകള്‍ ഉണ്ടോ എന്ന് വിശദമാക്കുമോ ;

(ഡി)കോഴികള്‍ക്ക് നല്‍കുന്ന പ്രതിരോധ വാക്സിന്‍ കൊല്ലം ജില്ലാ മൃഗാശുപത്രിയില്‍ ലഭ്യമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ;

()കൊല്ലം ജില്ലാ മൃഗാശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വികരിക്കുമോ ?

1656

മൃഗാശുപത്രികള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍

ശ്രീമതി. പി. അയിഷാപോറ്റി

()കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളില്‍ മൃഗാശുപത്രികള്‍ ഇല്ലാത്തപഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

(ബി)പ്രസ്തുത നിയോജകമണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത മൃഗാശുപത്രികള്‍ ഏതെല്ലാമാണ്;

(സി)പ്രസ്തുത ആശുപത്രികള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ എത്ര നാളായാണ് അപ്രകാരം പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)സ്വന്തമായി കെട്ടിടമില്ലാത്ത മൃഗാശുപത്രികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

1657

മൃഗസംരക്ഷണ വകുപ്പിന്റെ ചരിത്രമ്യൂസിയം

ശ്രീ. പി.കെ. ഗുരുദാസന്‍

കൊല്ലം തേവളളിയില്‍ കൊല്ലംജില്ലാ വെറ്റിനറികേന്ദ്രത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ ചരിത്രമ്യൂസിയത്തിന്റെ പുനര്‍ നിര്‍മ്മാണം എന്നാരംഭിക്കുമെന്നും അതിനായി എത്ര രൂപ വകയിരുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?

1658

സര്‍ക്കാര്‍ പ്രസ്സുകളിലെ പര്‍ച്ചേസുകളും അദര്‍ഡ്യൂട്ടി വ്യവസ്ഥയും

ശ്രീ. എം. ഹംസ

()സര്‍ക്കാര്‍ പ്രസ്സുകളിലേക്കാവശ്യമായ പര്‍ച്ചേസുകള്‍ നടത്തുമ്പോള്‍ സ്റോര്‍ പര്‍ച്ചേസ് മാന്വല്‍ അനുസരിക്കുന്നില്ല എന്ന ഗുരുതരമായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഉണ്ടെങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ :

(ബി)സര്‍ക്കാര്‍ പ്രസ്സുകളില്‍ ''അദര്‍ഡ്യൂട്ടി വ്യവസ്ഥ'' നിലവിലുണ്ടോ ; അദര്‍ഡ്യൂട്ടീ വ്യവസ്ഥ നിലവിലില്ല എന്ന നയത്തിന് വിരുദ്ധമായി പ്രസ്സ് അധികാരികള്‍ അദര്‍ ഡ്യൂട്ടി അനുവദിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു ; വിശദമാക്കാമോ ?

1659

ഗസറ്റിന്റെ കോപ്പി എം.എല്‍..മാര്‍ക്ക് ലഭ്യമാക്കാന്‍ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്ന ഗസറ്റിന്റെ കോപ്പി എം.എല്‍..മാര്‍ക്ക് ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഗസറ്റ് ലഭിക്കാതിരിക്കുന്നതിനുള്ള കാരണം എന്താണെന്നും, ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.