UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1501

ആരാധനാലയങ്ങളെ മുസരീസ് പദ്ധതിയില്‍ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

()മുസരീസ് പൈതൃക പ്രദേശത്ത് സ്ഥിതി ചെയ്യുന്നതും 100 മുതല്‍ 150 വര്‍ഷം വരെ പഴക്കമുള്ളതുമായി ആരാധനാലയങ്ങളെ മുസരീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതെ പോയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)നിരവധി വര്‍ഷങ്ങളുടെ പാരമ്പര്യം പേറുന്ന പ്രസ്തുത ദേവാലയങ്ങളുടെ സംരക്ഷണവും പരിപാലനവും മുസരീസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

1502

മുസരീസ് പൈതൃക പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മുസരീസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൈപ്പിന്‍ മണ്ഡലത്തില്‍ എത്ര പദ്ധതികളാണ് പൂര്‍ത്തീകരിച്ചത്; ഇതിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടതും എന്നാല്‍ ഇതുവരെ പൂര്‍ത്തീകരിക്കാത്തതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്തെന്ന് വ്യക്തമാക്കുമോ?

1503

രാജാരവിവര്‍മ്മ സ്മാരക സമുച്ചയ നിര്‍മ്മാണം 

ശ്രീ. ബി. സത്യന്‍

()കിളിമാനൂരില്‍ രാജാരവിവര്‍മ്മ സ്മാരക സമുച്ചയ നിര്‍മ്മാണത്തിന് ഇതുവരെ എന്തു തുക അനുവദിച്ചിട്ടുണ്ടെന്നും എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;

(ബി)കിളിമാനൂര്‍ പാലസില്‍ രാജാരവിവര്‍മ്മയുടെ സ്മൃതിമണ്ഡപം പണിയുന്നതിന് എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയ ഏജന്‍സി ഏതാണ്;

(സി)രാജാരവിവര്‍മ്മ സ്മാരക നിര്‍മ്മാണത്തിന് കേന്ദ്രഫണ്ട് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1504

സ്വതന്ത്യ്ര സമരസേനാനിക്ക് സമുചിതമായ സ്മാരകം പണിയുന്നതിന് നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ഇന്ത്യന്‍ സ്വാതന്ത്യ്ര സമരത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ച പ്രദേശമായ താനൂര്‍ ഏറെ ചരിത്ര പ്രാധാന്യമുള്ളതാണെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി)ഇവിടം പൂര്‍വ്വകാല പോര്‍ച്ചുഗീസ് കോളനിയായിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(സി)താനൂര്‍ തൃക്കൈക്കോട്ട ക്ഷേത്രം, ശങ്കരാചാര്യമഠം, ശിവക്ഷേത്രം, അയച്ചക്ഷേത്രം, വേട്ടക്കൊരുമകന്‍ ക്ഷേത്രം, ജമാഅത്ത് പള്ളിയടക്കമുള്ള ഒട്ടേറെ ദേവാലയങ്ങളടക്കം സ്ഥിതി ചെയ്യുന്ന പ്രദേശമാണെന്ന് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ഡി)ബ്രിട്ടീഷുകാരാല്‍ വെടിയേറ്റു മരിച്ച സ്വാതന്ത്യ്ര സമരസേനാനി ഉമൈത്താനകത്ത് അബ്ദുല്‍ ഖാദറിന് ഒരു സമുചിതമായ സ്മാരകം പണിയുന്നതിന് നടപടി

സ്വീകരിക്കുമോ ?

1505

ചാലക്കുടിയില്‍ ആയുര്‍വ്വേദ കേന്ദ്രവും കൊരട്ടിയില്‍ വാദ്യകലാകേന്ദ്രവും ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീ. ബി.ഡി. ദേവസ്സി

()പത്മഭൂഷണ്‍, വൈദ്യരത്നം രാഘവന്‍ തിരുമുല്പാടിന്റെ സ്മാരകമായി ചാലക്കുടിയില്‍ ഒരു ആയുര്‍വ്വേദ കേന്ദ്രവും പത്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കൊരട്ടിയില്‍ ഒരുവാദ്യകലാകേന്ദ്രവും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)രാജ്യം ആദരിച്ച പ്രസ്തുത രണ്ട് മഹത്വ്യക്തിത്വങ്ങളുടെയും പേരില്‍ അതാത് മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കായി ഓരോ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന് വ്യക്തമാക്കാമോ ?

1506

യു... യിലുള്ള മലയാളികളെനാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി.മുഹമ്മദ്

,, പാലോട് രവി

,, സണ്ണി ജോസഫ്

()യു... യില്‍ വിസ പ്രശ്നത്തില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ അതുമായി ബന്ധപ്പെട്ട മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി)ഏത് ഏജന്‍സിയുടെ മേല്‍നോട്ടത്തിലാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

(സി)ഇത് സംബന്ധിച്ച് ആരോടെല്ലാം ചര്‍ച്ച നടത്തിയാണ്

നടപടികള്‍ സ്വീകരിക്കുന്നത്;

(ഡി)മലയാളികളെ മടക്കിക്കൊണ്ടുവരുവാന്‍ വേണ്ട ചെലവ് ആരാണ് വഹിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

1507

എയര്‍ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രവാസികള്‍ നേരിടുന്നഅനീതികള്‍

ശ്രീ.കെ.എന്‍..ഖാദര്‍

()എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രവാസികള്‍ നേരിടുന്ന അനീതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്;

(സി)ഗള്‍ഫ് മലയാളികള്‍ക്ക്, കുറഞ്ഞതും ഒരേ നിരക്കിലുളളതുമായ വിമാന ടിക്കറ്റ് എല്ലാ സീസണിലും ഉറപ്പാക്കുന്നതിന് സഹായിക്കുന്ന ഒരു ഏജന്‍സിയുടെ രൂപീകരണത്തിന് നടപടി സ്വീകരിക്കുമോ?

1508

പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍

ശ്രീ. വി.റ്റി.ബല്‍റാം

,, ഹൈബി ഈഡന്‍

,, .റ്റി.ജോര്‍ജ്

,, ആര്‍.സെല്‍വരാജ്

()പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഇതിനായി ഒരു സമഗ്രപാക്കേജ് തുടങ്ങുന്നകാര്യം പരിഗണനയിലുണ്ടോ;

(സി)സ്വയംതൊഴില്‍ പദ്ധതിയ്ക്ക് എന്തെല്ലാം കാര്യങ്ങളാണ് പാക്കേജില്‍ ഉള്‍പ്പടുത്തുവാനുദ്ദേശിക്കുന്നത്;

(ഡി)പ്രസ്തുത പാക്കേജ് 12-ാം പഞ്ചവല്‍സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമോ?

1509

മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ പദ്ധതി

ശ്രീ. പാലോട് രവി

'' കെ. അച്ചുതന്‍

'' ബെന്നി ബെഹനാന്‍

'' .റ്റി. ജോര്‍ജ്

()മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ പദ്ധതിയുടെ

ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)വിദേശത്തു നിന്ന് മടങ്ങി എത്തുന്ന പ്രവാസികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഏതെല്ലാം രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ;

(ഡി)സംസ്ഥാനത്ത് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1510

സാന്ത്വന പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

,, ലൂഡി ലൂയീസ്

,, എം. പി. വിന്‍സെന്റ്

,, . പി. അബ്ദുള്ളക്കുട്ടി

()സാന്ത്വന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രവാസി മലയാളികള്‍ക്ക് എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതി വഴി നല്‍കുന്നത്;

(സി)ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത പദ്ധതി പ്രകാരമുള്ള ധനസഹായം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ?

1511

വിദേശ ജയിലുകളില്‍ കഴിയുന്ന പ്രവാസികള്‍

ശ്രീ. എം. ഹംസ

()വിദേശ ജയിലുകളില്‍ കഷ്ടപ്പെടുന്ന മലയാളികള്‍ ഉണ്ടെന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതുസംബന്ധിച്ച് എന്തെങ്കിലും കണക്കുകള്‍ ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വെളിപ്പെടുത്തുമോ;

(ബി)വിദേശജയിലുകളില്‍ കഴിയുന്ന പ്രവാസികളെ സഹായിക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;

(സി)വിദേശ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായവും മറ്റും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

1512

പ്രവാസി ഭാരതീയ ദിവസ്

ശ്രീ.ആര്‍. സെല്‍വരാജ്

,, സി. പി. മുഹമ്മദ്

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

()പ്രവാസി ഭാരതീയ ദിവസ് സംസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)സമ്മേളനത്തിന്റെ മുഖ്യ വിഷയങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(സി)സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍ എന്തൊക്കെയാണ്;

(ഡി)വിവിധ മേഖലകളില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍, സംസ്ഥാനത്തെ അവസരങ്ങള്‍, സുരക്ഷിതമായ നിക്ഷേപ സാഹചര്യം തുടങ്ങിയവ ചര്‍ച്ചാവിഷയമാക്കുന്ന കാര്യം പരിഗണിക്കുമോ?

1513

എയര്‍ഇന്ത്യയും ഗള്‍ഫ് മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും

ശ്രീ. റ്റി.വി. രാജേഷ്

()എയര്‍ഇന്ത്യ യഥാസമയം സര്‍വ്വീസ് നടത്താത്തതുമൂലം ഗള്‍ഫ് മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്തെല്ലാം നടപടികളാണ് ഇക്കാര്യത്തില്‍

സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി)വിമാനങ്ങള്‍ വൈകുന്നതും റദ്ദ് ചെയ്യുന്നതും കാരണം യഥാസമയം ജോലിക്ക് ഹാജരാകാന്‍ സാധിക്കാത്തതുകൊണ്ട് വിസ ക്യാന്‍സലാകുന്നതിനാല്‍ ഗള്‍ഫ് മലയാളികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇങ്ങനെ ജോലി നഷ്ടപ്പെടുന്നവരെ സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കുമോ ?

1514

വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ ശവശരീരം നാട്ടിലെത്തിക്കല്‍

ശ്രീ. മാത്യു. റ്റി. തോമസ്

'' ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

()വിദേശരാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളുടെ ശവശരീരം വീട്ടിലെത്തിക്കുവാന്‍ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ അപര്യാപ്തമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇക്കാര്യത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(സി)ഇതിനായി എന്തെല്ലാം സംവിധാനങ്ങളാണ് അധികമായി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

1515

കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ ജീവനക്കാര്

ശ്രീ. .കെ. ബാലന്‍

()കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ കപ്പല്‍ ജീവനക്കാരായ മലയാളികളെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ എത്ര പേരെ കുറിച്ചുള്ള നിവേദനങ്ങളാണ് ലഭിച്ചത്; ഇവരെ രക്ഷപ്പെടുത്തുവാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചത്; ഇനി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ പോകുന്നത്;

(സി)കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ?

1516

നോര്‍ക്ക - റൂട്ട്സ് മുഖേനയുള്ള സൌദി എംബസി അറ്റസ്റേഷന്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നോര്‍ക്ക - റൂട്ട്സില്‍ സൌദി എംബസി അറ്റസ്റേഷന്‍ നിര്‍ത്തലാക്കിയതിന്റെ കാരണം വിശദമാക്കുമോ;

(ബി)നോര്‍ക്ക - റൂട്ട്സ് 500 രൂപയ്ക്ക് നിര്‍വ്വഹിച്ചുകൊടുത്തിരുന്ന സൌദി അറ്റസ്റേഷന്‍ ഇപ്പോള്‍ സ്വകാര്യ ഏജന്‍സികള്‍ പതിനായിരം രൂപ വരെ ഈടാക്കി നിര്‍വ്വഹിക്കുന്നതിനാല്‍ പ്രവാസികള്‍ വളരെ ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ?

1517

പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. സി.എഫ്. തോമസ്

,, റ്റി. യു. കുരുവിള

()പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ ;

(ബി)എയര്‍ ഇന്‍ഡ്യയുടെ അടിക്കടിയുള്ള വിമാനം റദ്ദാക്കല്‍ മൂലം ദുരിതം അനുഭവിക്കുന്ന മലയാളികള്‍ക്ക് എന്തൊക്കെ സഹായം നല്‍കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ;

(സി)പ്രവാസി മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ ?

1518

പ്രവാസി ക്ഷേമ പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

()പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ്;

(ബി)പ്രസ്തുത പദ്ധതിയില്‍ അംഗങ്ങളാകുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രവാസി ക്ഷേമനിധി ബോര്‍ഡ് എത്ര പ്രാവശ്യം യോഗം ചേര്‍ന്നു; നിലവിലെ അംഗങ്ങള്‍ ആരെല്ലാമെന്ന് വ്യക്തമാക്കുമോ ?

1519

പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

()സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു പ്രവാസികള്‍ക്ക് ധനസഹായം നല്‍കുന്ന സമഗ്ര പാക്കേജ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)ഏതെല്ലാം തൊഴില്‍ പദ്ധതിക്കാണ് ധനസഹായം അനുവദിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)അതിനായി എന്തു തുകയുടെ ധനസഹായം നല്‍കുമെന്ന് വ്യക്തമാക്കുമോ?

1520

തൊഴില്‍ രഹിതരായി മടങ്ങിവരുന്ന പ്രവാസികള്‍ക്ക് തൊഴിലവസരം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()ഗള്‍ഫ്നാടുകളിലെ മലയാളികളുടെ തൊഴില്‍

സാദ്ധ്യത കുറഞ്ഞുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)മടങ്ങിവരുന്ന പ്രവാസികള്‍ക്കും തൊഴില്‍ രഹിതര്‍ക്കും തൊഴിലവസരം ഉറപ്പുവരുത്തുന്നതിന് തദ്ദേശീയമായി എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടോ ; വശദാംശം ലഭ്യമാക്കുമോ ?

1521

പ്രവാസികളുടെ ആശ്രിതര്‍ക്ക് വേണ്ടിയുള്ളക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ശശി

()പ്രവാസികളുടെ ആശ്രിതര്‍ക്കുവേണ്ടി എന്തെല്ലാം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിവരുന്നു; ഇത് ഏത് ഏജന്‍സികള്‍ വഴിയാണ് നടപ്പിലാക്കുന്നത്;

(ബി)മരണമടഞ്ഞ പ്രവാസികളുടെ ആശ്രിതര്‍ക്ക് എന്തെല്ലാം ക്ഷേമ പരിപാടികള്‍ ഏതെല്ലാം ഏജന്‍സികള്‍വഴി നടപ്പാക്കുന്നുവെന്ന് വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.