UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1660

പഞ്ചായത്തുകളില്‍ ഇ-ഗവണന്‍സ് സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, പാലോട് രവി

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

()പഞ്ചായത്തുകളില്‍ ഇ-ഗവണന്‍സ് സംവിധാനം നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഇതിനു വേണ്ടി പഞ്ചായത്തുകളില്‍ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുവാന്‍ അനുമതി നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിവഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1661

സമ്പൂര്‍ണ്ണ നിര്‍മ്മല്‍ സംസ്ഥാനം

ശ്രീ. സി.പി. മുഹമ്മദ്

,, ഷാഫി പറമ്പില്‍

,, പി.സി. വിഷ്ണുനാഥ്

,, കെ. മുരളീധരന്‍

()കേരളത്തെ സമ്പൂര്‍ണ്ണ നിര്‍മ്മല്‍ സംസ്ഥാനമാക്കി മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി)ഇതിനുവേണ്ടി പഞ്ചായത്തുകളില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ട് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഇതിന് വേണ്ടി ലഭിക്കുന്നത് എന്ന് വിശദമാക്കുമോ ?

1662

12-ാം പഞ്ചവല്‍സര പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

()പഞ്ചായത്തുകളില്‍ 12-ാം പഞ്ചവത്സര പദ്ധതി നിര്‍വ്വഹണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദീകരിക്കുമോ;

(ബി)പഞ്ചായത്തുകള്‍ ഇതുവരെ എത്ര പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതികളുടെ പരിശോധന സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(ഡി)പദ്ധതി നിര്‍വ്വഹണത്തിനായി പഞ്ചായത്തുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം?

1663

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം

ശ്രീമതി കെ. എസ്. സലീഖ

()നടപ്പു സാമ്പത്തിക വര്‍ഷം തദ്ദേശസ്വയംഭരണ വകുപ്പിന് നീക്കിവച്ച തുക എത്ര ; നവംബര്‍ മാസം 30 വരെ എത്ര തുക ചെലവഴിച്ചു ; വ്യക്തമാക്കുമോ ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തില്‍ വരുത്തുന്ന വീഴ്ചകള്‍ പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി)സമയബന്ധിതമായി പദ്ധതികള്‍ തയ്യാറാക്കുന്നതിനും പണം ചെലവഴിക്കുന്നതിനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വിനിയോഗത്തില്‍ കൂടുതല്‍ സ്വാതന്ത്യ്രം ആവശ്യമാണെന്ന് കരുതുന്നുണ്ടോ ; എങ്കില്‍ ഏതെല്ലാം രംഗത്താണെന്ന് വ്യക്തമാക്കുമോ ;

()നിലവിലുള്ള ഉപാധിരഹിത ഫണ്ട് എത്രയാണ് ; ഇത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(എഫ്)സര്‍ക്കാര്‍ തലത്തിലുളള ചില നിയന്ത്രണങ്ങള്‍ യഥാസമയം പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസത്തിനിടയാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ?

1664

2012-2013 സാമ്പത്തിക വര്‍ഷത്തെ പദ്ധതി തുകയുടെ വിനിയോഗം

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് പഞ്ചായത്തുകളില്‍ നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി തുകയുടെ എത്ര ശതമാനം ഇതുവരെ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)പദ്ധതി തുക വിനിയോഗത്തില്‍ കറവു സംഭവിക്കാന്‍ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി)പദ്ധതി തുക മുഴുവന്‍ ചെലവഴിക്കാന്‍ നടപടി സ്വികരിക്കുമോ ; വിശദാംശം വ്യക്തമാക്കുമോ ?

1665

ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി വിഹിത ചെലവ്

ശ്രീ. .. അസീസ്

())സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി വിഹിതമായി ഈ വര്‍ഷം എത്രകോടി രൂപ അനുവദിച്ചു;

(ബി)ഇതില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചു;

(സി)ചെലവിന്റെ ശതമാനം എത്രയാണ്;

(ഡി)തുക പൂര്‍ണ്ണമായും ചെലവിടുന്നതിന് എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1666

ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം

പ്രൊഫ. സി. രവീന്ദ്രനാഥ്

())ഈ വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനം ഡിസംബര്‍ മാസമായിട്ടും ആരംഭിക്കാത്തതുകൊണ്ട് കാര്‍ഷിക മേഖലയിലേതടക്കമുള്ള പദ്ധതികള്‍ സമയബന്ധിതമായും, കാര്യക്ഷമമായും നടപ്പിലാക്കാന്‍ കഴിയുമോ ;

(ബി)എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ ?

1667

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന വരവു ചെലവു കണക്കുകള്‍

ശ്രീ. പി. ഉബൈദുള്ള

())തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദൈനംദിന വരവു ചെലവു കണക്കുകള്‍ സൂക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ദൈനംദിന കണക്കുകള്‍ പരിശോധിക്കുന്നതിന് പ്രത്യേക മിന്നല്‍ സ്ക്വാഡുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി)എങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും വിശദമാക്കുമോ?

1668

പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നിരീക്ഷണ സംഘങ്ങള്‍

ശ്രീ. എം. ഹംസ

())ഗ്രാമപഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിന് എന്തു സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത സംവിധാനം കാര്യക്ഷമമാണോ ; വിശദീകരിക്കാമോ ;

(ബി)പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നിരീക്ഷണ സംഘങ്ങളെ നിയമിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഏതെങ്കിലും ജില്ലയില്‍ പ്രസ്തുത ക്വാളിറ്റി മോണിറ്റേഴ്സിന്റെ കമ്മിറ്റി രൂപീകരിച്ചോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ ;

(സി)അതിനായി എന്തു തുക അനുവദിച്ചെന്നു വ്യക്തമാക്കുമോ ; ആരുടെ പേരിലാണ് തുക അനുവദിച്ചിട്ടുള്ളത് ; വിശദാംശം ലഭ്യമാക്കാമോ :

(ഡി)ക്വാളിറ്റി മോണിറ്റേഴ്സിന്റെ കമ്മിറ്റി രൂപീകരണത്തില്‍ ബന്ധപ്പെട്ട നിയമസഭാംഗങ്ങളുടെ അഭിപ്രായം സ്വീകരിക്കുമോ ; വിശദമാക്കാമോ ?

1669

.എം.എസ് ഭവനപദ്ധതി

ശ്രീ. .എം. ആരിഫ്

()).എം.എസ് ഭവന പദ്ധതി പ്രകാരം 2011 മാര്‍ച്ച് 31 വരെ എത്ര വീടുകള്‍ക്ക് പൂര്‍ണ്ണമായും എത്ര വീടുകള്‍ക്ക് ഭാഗികമായും വീട് വയ്ക്കുന്നതിന് സഹായം നല്‍കിയെന്ന് വിശദമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇ.എം.എസ് ഭവനപദ്ധതി പ്രകാരം എത്ര പുതിയ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തെന്നു വ്യക്തമാക്കുമോ; എത്ര രൂപ വീതം അനുവദിച്ചു നല്‍കിയെന്നു വെളിപ്പെടുത്തുമോ ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മറ്റേതെങ്കിലും സ്കീമില്‍ പഞ്ചായത്തുകള്‍ വഴി വീട് വയ്ക്കുന്നതിന് സഹായം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ക്ക് എത്ര രൂപ വീതം അനുവദിച്ചു നല്‍കി എന്ന് വ്യക്തമാക്കുമോ ?

1670

ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള ഭവന പദ്ധതി പൂര്‍ത്തീകരണത്തിനുള്ള അനുമതി

ശ്രീമതി. കെ. കെ. ലതിക

())ദുര്‍ബ്ബലവിഭാഗക്കാര്‍ക്കുള്ള ഏതെല്ലാം ഭവന പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് കോഴിക്കോട് ജില്ലയിലെ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് അനുമതി ആവശ്യപ്പെട്ടിട്ടുള്ളത് ;

(ബി)പ്രസ്തുത പദ്ധതികള്‍ക്ക് ഉടനെ അനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

1671

കെട്ടിട നിര്‍മ്മാണ നിയന്ത്രണ നിയമം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

())ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കെട്ടിട നിര്‍മ്മാണ നിയന്ത്രണ നിയമത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)കെട്ടിട നിര്‍മ്മാണത്തിന് പഞ്ചായത്തില്‍ നിന്നും അനുമതി ലഭിക്കുന്നതിന് എന്തെല്ലാം നടപടി ക്രമങ്ങളുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)വീടുകള്‍ക്ക് മഴവെള്ള സംഭരണം നിര്‍ബന്ധമാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ഡി)മഴവെള്ള സംഭരണി ഇല്ല എന്ന കാരണത്താല്‍ കീഴരിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിക്കാത്ത എത്ര വീടുകളുണ്ടെന്ന് വ്യക്തമാക്കുമോ ; ഇക്കാര്യത്തില്‍ സ്വീകരിക്കാവുന്ന നടപടി എന്താണെന്ന് വ്യക്തമാക്കുമോ ?

1672

പഞ്ചായത്ത്വകസ്ഥലം മറ്റു വകുപ്പുകള്‍ക്ക് കൈമാറുന്നതിനുളള നടപടിക്രമം

ശ്രീ. കെ.വി.വിജയദാസ്

())പൊതു ആവശ്യങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി മറ്റ് വകുപ്പുകള്‍ക്ക് പഞ്ചായത്തിന്റെ സ്ഥലം കൈമാറി നല്‍കുന്നതിന് നിലവില്‍ കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത സാഹചര്യം ഒഴിവാക്കുന്നതിനായി പഞ്ചായത്തുവകസ്ഥലം മറ്റ് വകുപ്പുകള്‍ക്ക് കൈമാറുന്നതിനുളള നടപടിക്രമം ലഘൂകരിക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമോ; വിശദാംശം നല്‍കുമോ?

1673

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യപ്പെട്ട വീടുകള്‍

ശ്രീ. .എം. ആരിഫ്

())സംസ്ഥാനത്ത് നിലവില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യപ്പെട്ട വീടുകള്‍ എത്രയാണ് ; ജില്ല തിരിച്ചുള്ള കണക്കുകള്‍ വെളിപ്പെടുത്താമോ ;

(ബി)ഇതില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത വീടുകള്‍ എത്ര ; കണക്ഷന്‍ ലഭിച്ചവയെത്ര ; പാചകവാതക കണക്ഷന്‍ ലഭ്യമായ വീടുകള്‍ എത്ര ;

(സി)റേഷന്‍ കാര്‍ഡ് ലഭ്യമായ വീടുകള്‍ എത്ര ; ഇല്ലാത്ത വീടുകള്‍ എത്ര ;

(ഡി).പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ എത്ര ; ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവരുടെ വീടുകള്‍ എത്രയെന്നറിയിക്കുമോ ?

 
1674

പാന്‍മസാല നിരോധനം നടപ്പാക്കുന്നതിനുള്ള നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം. . വാഹീദ്

,, . സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

())സംസ്ഥാനത്ത് പാന്‍മസാല നിരോധിച്ചിട്ടുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിരോധനം നടപ്പാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)ഇതിനായി സ്കൂള്‍ പരിസര പ്രദേശങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)നിരോധനം കര്‍ശനമായി നടപ്പാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്?

1675

വിദ്യാലയ പരിസരങ്ങളിലെ ലഹരിപദാര്‍ത്ഥ വില്‍പ്പന

ശ്രീ. ബാബു എം. പാലിശ്ശേരി

()വിദ്യാലയ പരിസരങ്ങളില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പ്പന നിരോധിക്കണമെന്ന നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടോ;

(ബി)തൃശ്ശൂര്‍ ജില്ലയില്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കിയിട്ടുള്ള ഗ്രാമപഞ്ചായത്തുകളുടെ വിവരം വ്യക്തമാക്കാമോ ?

1676

മാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് എം.എല്‍.. ഫണ്ട്

ശ്രീമതി. കെ. കെ. ലതിക

()പഞ്ചായത്ത് തലത്തില്‍ എന്തെല്ലാം മാലിന്യസംസ്കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എന്തെല്ലാം സാമ്പത്തിക സഹായമാണ് നല്‍കിവരുന്നത് എന്നും വ്യക്തമാക്കുമോ;

(ബി)ഇത്തരം മാലിന്യ നിര്‍മ്മാര്‍ജ്ജനപദ്ധതികള്‍ക്ക് എം.എല്‍.എ ഫണ്ട് അനുവദിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെടുമോ?

1677

പൂജപ്പുരയില്‍ ഓഫീസ് കോംപ്ളക്സ് നിര്‍മ്മിക്കുന്ന നടപടി

ശ്രീ.വി.ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ പൂജപ്പുരയില്‍ സാമൂഹ്യക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും തലസ്ഥാന നഗരത്തില്‍ പ്രസ്തുത വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ഓഫീസുകളും പൂജപ്പുരയില്‍ ഒരു ഓഫീസ് കോംപ്ളക്സ് നിര്‍മ്മിച്ച് അതില്‍ പ്രവര്‍ത്തിപ്പിക്കുന്നകാര്യം പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ഇല്ലെങ്കില്‍ ആയത് എന്ന് പരിഗണിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

1678

വിവാഹ സര്‍ട്ടിഫിക്കറ്റ് തിരുത്തുന്നതിന് നിലവിലുളള സംവിധാനങ്ങള്‍

ശ്രീ.സി.കെ.സദാശിവന്‍

()വിവാഹ സര്‍ട്ടിഫിക്കറ്റുകളിലെ പേരുകളിലും വിലാസങ്ങളിലും തിരുത്തല്‍ വരുത്തുന്നതിന് നിലവിലുളള സംവിധാനമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത സേവനം വേഗത്തില്‍ ലഭിക്കുന്നതിനും, നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനം നടപടി സ്വീകരിക്കുമോ?

1679

ചില്‍ഡ്രന്‍സ് ഹോമുകളുടെ നവീകരണം

ശ്രീമതി കെ. എസ്. സലീഖ

()കേരളത്തിലെ ചില്‍ഡ്രന്‍സ് ഹോമുകളുടെ നവീകരണത്തിന് എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എത്ര കോടിയുടെ പദ്ധതിക്കാണ് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)കേരളത്തിലെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സ്വയം പര്യപ്തരാക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ നിര്‍ദ്ദേശിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളില്‍ എത്ര കുട്ടികള്‍ വസിക്കുന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത് ; ആണ്‍-പെണ്‍ എന്നിങ്ങനെ തരം തിരിച്ച്, ജില്ല തിരിച്ച് വ്യക്തമാക്കുമോ ?

1680

വിവാഹ ധനസഹായം

ശ്രീ. . കെ. വിജയന്‍

വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

1681

അഭിഭാഷകരുടെ പ്രതിഫലം വര്‍ദ്ധിപ്പിക്കുന്ന നടപടി

ശ്രീമതി പി. അയിഷാപോറ്റി

()ഗ്രാമപഞ്ചായത്തുകളുടെ കേസുകള്‍ നടത്തുന്നതിന് മുന്‍സിഫ്, ജില്ല, ഹൈക്കോടതി എന്നീ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നല്‍കാവുന്ന തുക നിജപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര വീതമാണെന്ന് വെളിപ്പെടുത്തുമോ ;

(ബി)കേസിന്റെ സ്വഭാവ പ്രകാരം അഭിഭാഷകര്‍ ആവശ്യപ്പെടുന്ന പ്രതിഫലം നല്‍കുവാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവാദം ഉണ്ടോ ;

(സി)അഭിഭാഷകര്‍ക്ക് നല്‍കേണ്ട പ്രതിഫലം കാലോചിതമായി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവാദം നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നറിയിക്കുമോ ?

1682

ഒരു പഞ്ചായത്തില്‍ ഒരു കുളം പദ്ധതി

ശ്രീ. കെ. രാജു

()ഒരുപഞ്ചായത്തില്‍ ഒരുകുളത്തിന്റെ സമ്പൂര്‍ണ്ണ വികസനം ഏറ്റെടുത്ത് നടപ്പിലാക്കുമെന്നുളള നിയമസഭാ പ്രഖ്യാപനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
(ബി)പ്രസ്തുത പദ്ധതിയില്‍പ്പെട്ട ഏതൊക്കെ കുളങ്ങളാണ് പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി)ആയതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

1683

പുതിയ പഞ്ചായത്തുകളുടെ രൂപീകരണം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളാണ് പുതിയതായി രൂപികരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1684

പള്ളിക്കല്‍, മൂന്നിയൂര്‍ പഞ്ചായത്തുകളുടെ വിഭജനം

ശ്രീ. കെ. എന്‍. . ഖാദര്‍

()വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍, മൂന്നിയൂര്‍ പഞ്ചായത്തുകള്‍ വിഭജിച്ച് കരിപൂര്‍ പഞ്ചായത്തും ചേളാരി പഞ്ചായത്തും രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ; ഇക്കാര്യം പരിഗണയിലുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി)ഡി-ലിമിറ്റേഷന്‍ കമ്മീഷന്‍ സ്ഥാപിച്ച് എത്രയും വേഗം പഞ്ചായത്തുകളുടെ വിഭജനത്തിന് വേണ്ടി നടപടി സ്വീകരിക്കുമോ ?

1685

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പദ്ധതികള്‍

ശ്രീ. റ്റി. വി. രാജേഷ്

()എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ക്ഷേമപുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ വീഴ്ചകള്‍ പരിഹരിക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം എത്ര പേര്‍ക്കാണ് നല്‍കിയത്;

(സി)രോഗബാധിതരായി കണ്ടെത്തിയിട്ടുള്ള മുഴുവന്‍ പേര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1686

പ്ളാസ്റിക് കവറുകള്‍ സൌജന്യമായി നല്‍കുന്നത് നിരോധിച്ച നടപടി

ശ്രീ. എം. ഉമ്മര്‍

()പ്ളാസ്റിക് സഞ്ചികളും കവറുകളും സ്ഥാപനങ്ങളോ വ്യക്തികളോ സൌജന്യമായി നല്‍കുന്നത് നിരോധിച്ച് ഉത്തരവ് നിലവിലുണ്ടോ ; വിശദാംശം നല്‍കുമോ ;

(ബി)എങ്കില്‍ ഇവയുടെ ഏറ്റവും കുറഞ്ഞ വില നിശ്ചയിക്കാനുള്ള അധികാരം ആരിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നതെന്നു വ്യക്തമാക്കുമോ ;

(സി)വ്യക്തികളോ, സ്ഥാപനങ്ങളോ പ്ളാസ്റിക് സഞ്ചികളും കവറുകളും സൌജന്യമായി നല്‍കുന്നത് തടയാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ?

1687

പഞ്ചായത്തിലെ ബി.പി.എല്‍. പട്ടികയിലുള്ള വയോജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()ബി.പി.എല്‍. കാര്‍ഡ് ഉള്ളവരെപ്പോലെ പഞ്ചായത്തിലെ ബി.പി.എല്‍. പട്ടികയിലുള്ള വയോജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പഞ്ചായത്തുകളിലെ ബി.പി.എല്‍ പട്ടികയിലുള്ള വയോജനങ്ങള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

 
1688

തരിയോട് പഞ്ചായത്തിലെ തെരുവു വിളക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ തരിയോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവു വിളക്കുകള്‍ പ്രകാശിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരത്തിലുള്ള കേടായ വിളക്കുകള്‍ മാറ്റി സ്ഥാപിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)പ്രസ്തുത പഞ്ചായത്തിലെ തെരുവു വിളക്കുകള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനു നടപടി സ്വീകരിക്കുമോ?

1689

ആര്‍. കെ. വി. വൈ. ഫണ്ടും കുടുംബശ്രീയും

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ)യുടെ ഫണ്ട് കുടുംബശ്രീ മിഷനല്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന കേന്ദ്രമന്ത്രി ജയറാംരമേശിന്റെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിശദമാക്കാമോ ;

(സി)കേന്ദ്രമന്ത്രിയുടെ നിലപാടിന് വിരുദ്ധമായി കുടുംബശ്രീക്കല്ലാതെ മറ്റേതെങ്കിലും ഏജന്‍സികള്‍ക്ക് പ്രസ്തുത ഫണ്ട് അനുവദിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ ഏത് ഏജന്‍സിക്ക് എത്ര തുക ഏതു മാനദണ്ഡത്തില്‍ അനുവദിച്ചുവെന്ന് വെളിപ്പെടുത്താമോ ?

1690

കുടുംബശ്രീ പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്ത് ഇതുവരെ എത്ര ലക്ഷം കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുണ്ട് ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ബി)2011-12 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വഴി നടത്തുകയുണ്ടായി ; ആയത് നടപ്പുവര്‍ഷം നവംബര്‍ 30 വരെ എത്ര ; വിശദമാക്കുമോ ;

(സി)സംസ്ഥാനത്ത് ഇപ്പോള്‍ കുടുംബശ്രീയുടെ എത്ര യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു ; ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(ഡി)കുടുംബശ്രീയുടെ കീഴില്‍ എത്ര അയല്‍ക്കൂട്ടങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃഷി നടത്തുന്നു ; ഏതൊക്കെ തരത്തിലുള്ള കൃഷിയാണ് ഇത്തരത്തിലുള്ള അയല്‍ക്കൂട്ടങ്ങള്‍ നടത്തുന്നതെന്ന് വ്യക്തമാക്കുമോ ;

()ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സി ഇപ്പോഴും കുടുംബശ്രീ ആണോ ; എങ്കില്‍ ആയത് മാറ്റാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ ;

(എഫ്)സംസ്ഥാനത്തെ ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള ഔദ്യോഗിക ഏജന്‍സിയായ കുടംബശ്രീ മിഷന്‍ സര്‍ക്കാര്‍ ഫണ്ട് ലഭിക്കാതെ സാമ്പത്തിക പ്രതിസന്ധി നേരുടുകയാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടുവോ ;എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ജി)ഒരേ തരത്തിലുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങളെ ഒരു ബ്രാന്‍ഡിന് കീഴിലാക്കാന്‍ ഉദ്ദേശിക്കുന്നുവോ ; വിശദമാക്കുമോ ?

1691

ജനശ്രീ യുമായി ബന്ധപ്പെട്ട ചിട്ടിക്കമ്പനി

ഡോ. ടി. എം. തോമസ് ഐസക്ക്

ശ്രീ. . കെ. ബാലന്‍

,, എളമരംകരിം

()ജനശ്രീ’യുമായി ബന്ധപ്പെട്ട് ചിട്ടിക്കമ്പനി മാതൃകയില്‍ കമ്പനി രജിസ്റര്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ സംരംഭത്തിന് കുടുംബശ്രീക്ക് സമാനമായി പരിഗണന നല്‍കിക്കൊണ്ട് സര്‍ക്കാര്‍ സഹായം അനുവദിച്ചിട്ടുണ്ടോ;

(ബി)ഇത് റിസര്‍വ്വ ബാങ്കിനേയും സെബിയെയും കബളിപ്പിച്ചുകൊണ്ടുളളതാണെന്ന ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;

(സി)റിസര്‍വ്വ് ബാങ്കില്‍ സമര്‍പ്പിച്ച രേഖകളില്‍ കമ്പനിയുടെ ആകെ ഓഹരികളില്‍ 99 ശതമാനവും ഒരു വ്യക്തിക്കാണെന്ന കാര്യം അറിയാമോ; പ്രസ്തുത വ്യക്തി പിന്നീട് നിയമവിരുദ്ധമായി ഓഹരികള്‍ വില്പന നടത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ തയ്യാറാകുമോ?

1692

അന്താരാഷ്ട്രവ്യാപാരമേളയിലെ കുടുംബശ്രീ ഭക്ഷണശാല

ശ്രീ. കെ.കെ. നാരായണന്‍

()2012 നവംബറില്‍ ദില്ലിയില്‍ നടന്ന അന്താരാഷ്ട്രവ്യാപാരമേളയില്‍ കേരള ഭക്ഷണശാല നടത്തുന്നതിന് കുടുംബശ്രീയോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ബി)കഴിഞ്ഞ എത്ര വര്‍ഷങ്ങളില്‍ ദില്ലി അന്താരാഷ്ട്രവ്യാപാരമേളകളില്‍ കുടുംബശ്രീഭക്ഷണശാലകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

1693

കുടുംബശ്രീ, ജനശ്രീ എന്നീ സംരംഭക പദ്ധതികള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

()കുടുംബശ്രീ, ജനശ്രീ എന്നീ സംരഭക പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കാമോ;

(ബി)സര്‍ക്കാരിന്റെ പദ്ധതികള്‍ പ്രസ്തുത ഏജന്‍സികള്‍ വഴി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ് ;

(സി)ഏതൊക്കെ പദ്ധതികളാണ് ജനശ്രീക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത് ?

1694

കുടുംബശ്രീ അംഗങ്ങള്‍ക്ക് പെന്‍ഷന്‍

ശ്രീ. .. അസീസ്

()കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുളള 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ പ്രതിമാസം എത്ര രൂപ നല്‍കാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ?

1695

ബാങ്ക് ഓഫ് ഇന്ത്യ തുറവൂര്‍ ശാഖയില്‍ നിന്നും നല്‍കിയ ഭവനശ്രീ വായ്പ

ശ്രീ. .എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ തുറവൂര്‍ പഞ്ചായത്ത് മുഖേന ബാങ്ക് ഓഫ് ഇന്ത്യ തുറവൂര്‍ ശാഖയില്‍ നിന്നും ഭവനശ്രീ വായ്പയെടുത്തവരുടെ വായ്പ എഴുതി തള്ളിയിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ബങ്ക് ഓഫ് ഇന്ത്യ തുറവൂര്‍ ശാഖയുടെ വീഴ്ചയാണ് ഈ വായ്പകള്‍ എഴുതി തള്ളാതിരിക്കാന്‍ കാരണം എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇതുമായി ബന്ധപ്പെട്ട കുടുംബശ്രീയുടെ കെ.എഫ്/സി/ 4468/ഡി../എല്‍.എസ്.ജി.ഡി എന്ന ഫയലിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(ഡി)ബാങ്ക് ഓഫ് ഇന്ത്യ തുറവൂര്‍ ശാഖയില്‍ നിന്നും ഭവനശ്രീ വായ്പ എടുത്തവരുടെ വായ്പ എഴുതി തള്ളുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.