UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1726

വയോജന കരട് നയം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, എം. . വാഹീദ്

,, പി. . മാധവന്‍

()പരിഷ്കരിച്ച വയോജന കരട് നയം തയ്യാറാക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വയോജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(സി)മുതിര്‍ന്ന സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് കരട് നയത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ശുപാര്‍ശകള്‍ എന്തെല്ലാമാണ് ;

(ഡി)പ്രസ്തുത നയം നടപ്പാക്കുന്നതിന് എന്തെല്ലാം

നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ?

1727

സീനിയര്‍ സിറ്റിസണ്‍ ആക്റ്റിലെ പാകപ്പിഴകള്‍ പരിഹരിക്കുവാന്‍ നടപടി

ശ്രീ. മാത്യു.റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ; സി. കെ. നാണു

()2007-ല്‍ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ 'സീനിയര്‍ സിറ്റിസണ്‍ ആക്റ്റ്' സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി ചട്ടങ്ങളും നിബന്ധനകളും തയ്യാറാക്കിയപ്പോള്‍ സംഭരിച്ച പാകപ്പിഴകള്‍ മൂലം വയോജനങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1728

വികലാംഗര്‍ക്ക് വിതരണം ചെയ്യുന്ന ഉപകരണങ്ങള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

()വികലാംഗര്‍ക്ക് വിതരണം ചെയ്യുന്ന ഉപകരണങ്ങള്‍ ഏതെല്ലാം പദ്ധതികള്‍ പ്രകാരമാണ്; വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതികള്‍ പ്രകാരം വിതരണം ചെയ്യുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവ് ധനകാര്യ വര്‍ഷക്കണക്കില്‍ രേഖപ്പെടുത്താറുണ്ടോ;

(സി)എങ്കില്‍ ഓരോ പദ്ധതി പ്രകാരവും കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ എന്തു തുക ഈ ഇനത്തില്‍ ചെലവായി; വ്യക്തമാക്കുമോ;

(ഡി)ഈ മൂന്ന് വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും ഓരോ പദ്ധതി പ്രകാരം വിതരണം ചെയ്ത ഉപകരണങ്ങളുടേയും അവ ഓരോ ഇനത്തിനും ചെലവഴിച്ച തുകയുടേയും വിശദാംശം നല്‍കാമോ?

1729

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

()കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദമാക്കുമോ;

(ബി)ഏതെല്ലാം വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ബധിര-മൂകരായ കുട്ടികള്‍ക്ക് ശ്രവണശേഷി ലഭിക്കുന്നതിനുള്ള ചികിത്സാ ധനസഹായം ഇതുവരെ എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ട്;

(ഡി)പ്രസ്തുത പദ്ധതി അനുസരിച്ച് ചികിത്സയ്ക്ക് സര്‍ക്കാര്‍ വഹിക്കുന്ന ചെലവ് എത്ര; വിശദാംശങ്ങള്‍ എന്തെല്ലാമാണ്?

1730

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

()ജന്മനാ ബധിരരും, മൂകരുമായ കുട്ടികളെ കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്ത് ഇതുവരെ ഈ പദ്ധതിയുടെ പ്രയോജനം എത്ര കുട്ടികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ?

1731

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയയുടെ കാലതാമസം ഒഴിവാക്കാന്‍ നടപടി

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്താകെ എത്ര കുട്ടികള്‍ക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട് എന്നു വ്യക്തമാക്കുമോ ; ഇതിലേയ്ക്കായി നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)സാമൂഹ്യസുരക്ഷാ മിഷനില്‍ ക്രമ നം.324 ആയി രജിസ്റര്‍ ചെയ്തിട്ടുള്ള 1 വയസ്സും 9 മാസവും പ്രായമുള്ള മീനു. ടി.എം-ന് എന്നേക്ക് കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ നടത്താന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത ശസ്ത്രക്രിയയ്ക്കായി പേര് രജിസ്റര്‍ ചെയ്തിട്ടുള്ള കുട്ടികളുടെ കാര്യത്തില്‍ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ ?

1732

ശ്രീചിത്രാ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്ന നടപടി

ശ്രീ. വി. ശിവന്‍കുട്ടി

തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ അഗതി മന്ദിരമായ ശ്രീചിത്രാ ഹോമിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശം ലഭ്യമാക്കുമോ ?

1733

സ്നേഹ പുഷ്പം പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,,വി. ഡി. സതീശന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

()സ്നേഹ പുഷ്പം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി)മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവിന് എന്തെല്ലാം ധനസഹായങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ വിഭാവന ചെയ്തിട്ടുള്ളത്?

1734

അനാഥാലയങ്ങളെ സംബന്ധിച്ചുള്ള പരാതി

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടോ ;

(ബി)അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ;

(സി)പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ ?

1735

അംഗന്‍വാടി പോഷാകാഹാര വിതരണ ചുമതലയും ധനസഹായവും

ശ്രീ. . കെ. ശശീന്ദ്രന്‍

()അംഗന്‍വാടികള്‍ക്കുള്ള പോഷകാഹാര വിതരണ ചുമതല ഗ്രാമപഞ്ചായത്തുകളെ ഏല്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി)തനത് ഫണ്ട് ഇല്ലാത്ത പഞ്ചായത്തുകള്‍ക്ക് അംഗന്‍വാടി പോഷകാഹാര വിതരണത്തിന് ധനസഹായം നല്‍കുമോ ?

1736

ബാല പീഡനം

ശ്രീ.കെ.എന്‍..ഖാദര്‍

()വര്‍ദ്ധിച്ചുവരുന്ന ബാല പീഡനങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അഗതിമന്ദിരങ്ങളിലേയും ചെഷയര്‍ ഹോമിലേയും അന്തേവാസികളെ പീഡനത്തിനും ചൂഷണത്തിനും വിധേയരാക്കുന്ന അനാഥാലയ റെസ്ക്യൂഹോം ചുമതലക്കാരെ നിയമപരമായി ശിക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1737

സാമൂഹ്യക്ഷേമ വകുപ്പിന്റെ ക്ഷേമാനുകൂല്യങ്ങള്‍


ശ്രീ. കെ. സുരേഷ് കുറുപ്പ്

()സാമൂഹ്യക്ഷേമ വകുപ്പ് നല്‍കിവരുന്ന ക്ഷേമാനുകൂല്യങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഇവ ഓരോന്നിനും 2012-13-ല്‍ അനുവദിച്ച തുക എത്രയാണ്;

(സി)അര്‍ഹതപ്പെട്ടവര്‍ക്കുള്ള ക്ഷേമനാകൂല്യങ്ങള്‍ ഏതുമാസം വരെ നല്‍കിയെന്ന് വ്യക്തമാക്കുമോ ;

(ഡി)കുടിശ്ശികയായി വന്നിട്ടുളള ക്ഷേമാനുകൂല്യങ്ങള്‍ ഏതെല്ലാമാണെന്നറിയിക്കാമോ?

1738

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന പെന്‍ഷനുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന പെന്‍ഷനുകള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(ബി)ഇപ്പോള്‍ എത്രപേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് ഇനം തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(സി)ഏതെല്ലാം പെന്‍ഷനുകള്‍ എത്രമാസത്തെ കുടിശ്ശിക ഉണ്ടെന്ന് വ്യക്തമാക്കുമോ?

1739

അനാഥാലയങ്ങളുടെ പ്രവര്‍ത്തന പരിശോധനയ്ക്കായി വിദഗ്ദ്ധ സമിതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()അനാഥാലയങ്ങളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി വിദഗ്ദ്ധ സമിതി രൂപീകരിച്ചിട്ടുണ്ടോ ; എന്നാണ് ഇത് രൂപീകരിച്ചത് ;

(ബി)ആരൊക്കെയാണ് സമിതിയിലെ അംഗങ്ങള്‍ ;

(സി)സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ ; ഇല്ലെങ്കില്‍ എന്ന് റിപ്പോര്‍ട്ട നല്‍കാനാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്നറിയിക്കുമോ ?

1740

ക്ഷേമപെന്‍ഷനുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍

ഡോ. കെ.ടി. ജലീല്‍

()ക്ഷേമപെന്‍ഷനുകളായ വിധവ-വികലാംഗ-വാര്‍ദ്ധക്യ പെന്‍ഷനുകള്‍ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;

(ബി)ഇത്തരം പെന്‍ഷനുകള്‍ ലഭിക്കുന്നതിന് ബി.പി.എല്‍. പട്ടികയില്‍ പേര് ഉണ്ടായിരിക്കണമെന്നുള്ള നിബന്ധന ഉണ്ടോ ;

(സി)ബി.പി.എല്‍ പട്ടികയില്‍ പേരില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അര്‍ഹരായവര്‍ക്ക് ഇത്തരം പെന്‍ഷനുകള്‍ നല്‍കാന്‍ സംവിധാനം ഉണ്ടോ ;

(ഡി)എങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

1741

ശിശു സംരക്ഷണ പദ്ധതി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, . റ്റി. ജോര്‍ജ്

,, കെ. ശിവദാസന്‍ നായര്‍

,, ജോസഫ് വാഴക്കന്‍

()പുതിയ ശിശു സംരക്ഷണ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി സംസ്ഥാന-ജില്ലാതലത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(സി)ശിശു സംരക്ഷണത്തിനും ക്ഷേമത്തിനു എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്; വിശദമാക്കുമോ?

1742

അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()അനാഥാലയങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)സാമൂഹ്യക്ഷേമ വകുപ്പിനു കീഴില്‍ എത്ര അനാഥാലയങ്ങള്‍ ഉണ്ട് ; അവ എവിടെയൊക്കെ ; അവയില്‍ എത്ര കുട്ടികള്‍ ഉണ്ട്; വ്യക്തമാക്കുമോ ;

(സി)വ്യക്തികളും സംഘടനകളും നടത്തുന്ന എത്ര അനാഥാലയങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ; ഓരോന്നിലും എത്ര കുട്ടികള്‍ ഉണ്ട് ; വ്യക്തമാക്കുമോ ;

(ഡി)വ്യക്തികളും സംഘടനകളും നടത്തുന്ന അനാഥാലയങ്ങളെക്കുറിച്ചും ഇവയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചും ഇവിടെ നിന്നും ദത്തു നല്‍കുന്ന കുട്ടികളെക്കുറിച്ചും എന്തെങ്കിലും അന്വേഷണം നടന്നിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതേപ്പറ്റി അന്വേഷണം നടത്താന്‍ തയ്യാറാകുമോ ?

1743

ആര്‍..ഡി.എഫില്‍ഉള്‍പ്പെടുത്തിയ അംഗന്‍വാടികളുടെ നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം

ശ്രീ. ജി.എസ്.ജയലാല്‍

()സാമൂഹ്യക്ഷേമവകുപ്പില്‍ ആര്‍..ഡി.എഫില്‍ ഉള്‍പ്പെടുത്തി അംഗന്‍വാടികള്‍ നിര്‍മ്മിക്കുവാന്‍ /പുനര്‍നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ ഏതൊക്കെ അംഗന്‍വാടികളാണ് പ്രസ്തുത പദ്ധതിപ്രകാരം തെരഞ്ഞെടുത്തിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം എന്തൊക്കെ വികസനപ്രവര്‍ത്തങ്ങളാണ് നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)അംഗന്‍വാടികളുടെ നിര്‍മ്മാണം/പുനര്‍നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ കഴിയുമെന്നും, പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതിയും വിശദമാക്കുമോ ?

1744

ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാതൃകാ അംഗന്‍വാടി സ്ഥാപിക്കാനുളള ഭരണാനുമതി

ശ്രീ. ജി.എസ്.ജയലാല്‍

()ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാതൃകാ അംഗന്‍വാടി സ്ഥാപിക്കുന്നതിലേക്ക് ഭരണാനുമതി നല്‍കിയിരുന്നുവോ; എങ്കില്‍ എന്നാണ് ഭരണാനുമതി ലഭിച്ചതെന്ന് അറിയിക്കുമോ;

(ബി)പ്രസ്തുത പദ്ധതിമൂലം എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)മാതൃകാ അംഗന്‍വാടി ആരംഭിക്കുവാന്‍ ഭരണാനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ എന്നത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?

1745

അംഗനവാടി ജീവനക്കാര്‍ക്ക് ക്ഷേമബോര്‍ഡ്

ശ്രീ. പി. കെ. ബഷീര്‍

()അംഗനവാടി ജീവനക്കാര്‍ക്കായി ഒരു ക്ഷേമബോര്‍ഡ് ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(ബി)പ്രസ്തുത ജീവനക്കാരുടെ സേവന-വേതന - അവധി വ്യവസ്ഥകള്‍ എന്തെല്ലാമാണ്, അതില്‍ എന്തെങ്കിലും പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(സി)അംഗനവാടി ജീവനക്കാരുടെ യൂണിഫോം കാലോചിതമായി പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1746

അംഗന്‍വാടികള്‍ക്കുള്ള കെട്ടിട നിര്‍മ്മാണ നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()സ്വന്തമായ കെട്ടിടം ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം സ്വന്തമാക്കുന്നതിനും ഉപയോഗയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ പുതുക്കി പണിയുന്നതിനുമായി നബാര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടം വരെയായി എന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിക്കുമെന്നും ആയതിനായി ഇനി എന്തെല്ലാം കാര്യങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും വിശദമാക്കൂമോ?

1747

അംഗന്‍വാടി വര്‍ക്കര്‍മാരുടെ ക്ഷേമനിധി

ശ്രീ. മോന്‍സ് ജോസഫ്

()അംഗന്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)അംഗന്‍വാടി ജീവനക്കാരെ മുഴുവനും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; ക്ഷേമനിധി പദ്ധതിയുടെ അപാകതകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?

1748

അഗതികളായ മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ പദ്ധതി

ശ്രീ. എം. ഉമ്മര്‍

()പ്രായപൂര്‍ത്തിയായ മക്കള്‍ സംരക്ഷിക്കാത്ത മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത പെന്‍ഷന്‍ അനുവദിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പാലിക്കേണ്ടത്;

(സി)പ്രസ്തുത പെന്‍ഷന്‍ സ്കീം ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

(ഡി)പ്രസ്തുത സ്കീമില്‍ ഉള്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?

1749

കില” കല്പിത സര്‍വ്വകലാശാലയാക്കി ഉയര്‍ത്താന്‍ പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കില” കല്പിത സര്‍വ്വകലാശാലയാക്കി ഉയര്‍ത്തുന്നതിനുളള പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ നടപടി ഏതുവരെയായി എന്ന് വിശദമാക്കാമോ

(സി)കല്പിത സര്‍വ്വകലാശാലയായി ഉയര്‍ത്തുന്നതിന് നിലനില്ക്കുന്ന മാര്‍ഗ്ഗ തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)ഇത് എന്ന് സ്ഥാപിക്കാനാകുമെന്ന് വ്യക്തമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.