UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1522

മാലിന്യനിര്‍മ്മാര്‍ജ്ജനം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

'' എന്‍. ഷംസുദ്ദീന്‍

'' പി. ഉബൈദുള്ള

'' എന്‍. . നെല്ലിക്കുന്ന്

()മാലിന്യ നിര്‍മ്മാര്‍ജ്ജനകാര്യത്തില്‍ സ്വീകരിക്കുന്ന നടപടികളോട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)ത്രിതല ഭരണ സംവിധാനത്തില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം ഏത ഭരണ സംവിധാനത്തിന്റെ ചുമതലയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)ഇതിനായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എന്തു തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഓരോ നഗരസഭയ്ക്കും എന്തുതുക നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്തുമോ;

(ഡി)ആവശ്യമായ പദ്ധതികള്‍ക്ക് പണം നല്‍കിയിട്ടും, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാത്ത നഗരസഭകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ അതുപ്രകാരം നടപടിസ്വീകരിക്കുമോ?

1523

നഗരങ്ങളിലെ മാലിന്യ പ്രശ്നം

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്തെ നഗരങ്ങളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് ;

(ബി)സംസ്ഥാനത്ത് ഏതെല്ലാം നഗരങ്ങളില്‍ മാലിന്യ പ്രശ്നം പരിഹരിയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് ; വിശദാംശം അറിയിക്കുമോ ?

1524

മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ വാങ്ങുന്ന നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് മാലിന്യസംസ്ക്കരണത്തിനുള്ള മൊബൈല്‍ ഇന്‍സിനറേറ്ററുകള്‍ വാങ്ങുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയത് ഏത് ഏജന്‍സി വഴി വാങ്ങുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളത് ;

(സി)സംസ്ഥാനത്തെ ശുചിത്വമിഷനെ ഒഴിവാക്കി ഇത്തരത്തില്‍ ഒരു ഉത്തരവ് നല്‍കാനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ ?

1525

ആധുനിക മാലിന്യ പ്ളാന്റുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' .സി. ബാലകൃഷ്ണന്‍

'' പാലോട് രവി

'' എം.. വാഹിദ്

()സംസ്ഥാനത്ത് ആധുനിക മാലിന്യ പ്ളാന്റുകള്‍ സ്ഥാപിക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി)പ്രസ്തുത പ്ളാന്റുകളുടെ സവിശേഷതകള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)അവയുടെ ടെന്‍ഡര്‍ നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(ഡി)പ്രസ്തുത പ്ളാന്റുകളില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

()എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1526

മാലിന്യസംസ്ക്കരണവും ഇന്‍സിനറേറ്ററും

ശ്രീ. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

ദ്ധഎ. പ്രദീപ്കുമാര്‍

ദ്ധസി. കൃഷ്ണന്‍

ദ്ധ സാജു പോള്‍

()മാലിന്യസംസ്ക്കരണ പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇന്‍സിനറേറ്റര്‍ വാങ്ങിനല്‍കാന്‍ ഉദ്ദേശി ക്കുന്നുണ്ടോ;

(ബി)ഇതിനായി എത്ര ഇന്‍സിനറേറ്റര്‍ ആവശ്യമുണ്ട്; ഇതിനകം വാങ്ങിയ ഇന്‍സിനറേറ്ററിന്റെ പ്രവര്‍ത്തനക്ഷമതയും ഗുണനിലവാരവും വിലയും സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി)മാലിന്യ നിര്‍മ്മാര്‍ജ്ജന രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന ശുചിത്വമിഷന്‍ ഇതിനായി വിളിച്ച ആഗോള ടെന്‍ഡര്‍ പിന്നീട് റദ്ദാക്കിയത് എന്തുകൊണ്ടാണ്;

(ഡി)ശുചിത്വമിഷനേയും ആഗോള ടെന്‍ഡറും ഒഴിവാക്കി ഇന്‍സിനറേറ്റര്‍ വാങ്ങാന്‍ സിഡ്കോയെ ചുമതലപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ;

()ടെന്‍ഡറും സ്റോര്‍ പര്‍ച്ചേസ് മാന്വലും അനുസരിച്ച് ഇന്‍സിനറേറ്റര്‍ വാങ്ങാന്‍ തയ്യാറാകുമോ?

1527

ആധുനിക മാലിന്യസംസ്ക്കരണ പ്ളാന്റുകള്‍

ശ്രീ. എം. ഉമ്മര്‍

()എല്ലാ ജില്ലകളിലും ആധുനിക മാലിന്യസംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ആദ്യഘട്ടത്തില്‍ ഏതെല്ലാം ജില്ലകളിലാണ് ഇത് നടപ്പിലാക്കുന്നത് ; വിശദവിവരം നല്‍കുമോ ;

(സി)ഫ്ളാറ്റുകളില്‍ മാലിന്യസംസ്ക്കരണം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ?

1528

ഖരമാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്ക്കരണം

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

()നഗരങ്ങളില്‍ ഖരമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്ക്കരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടപ്പാക്കിയ ചവര്‍ സംസ്ക്കരണ സംവിധാനങ്ങള്‍ ഏതൊക്കെ എന്ന് വ്യക്ത മാക്കുമോ;

(സി)കൂടുതല്‍ ചവര്‍ സംസ്ക്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നത് എന്ന് വ്യക്തമാക്കുമോ ?

1529

മാലിന്യ സംസ്കരണ കമ്പനി രൂപീകരണം

ശ്രീ. ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

'' എം.പി. വിന്‍സെന്റ്

'' ആര്‍. സെല്‍വരാജ്

()മാലിന്യ സംസ്കരണ കമ്പനി രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)കമ്പനിയുടെ ഷെയറുകള്‍ സംബന്ധിച്ച് വിശദാംശങ്ങള്‍ എന്തൊക്കെയാണ്;

(സി)കമ്പനിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഏതെല്ലാം സ്ഥാപനങ്ങള്‍ക്കാണ് കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്താവുന്നത്?

1530

യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യസംസ്ക്കരണത്തിന് നടപടി

ശ്രീ. വി.ശിവന്‍കുട്ടി

()സംസ്ഥാനത്ത് മാലിന്യ സംസ്കരണ പ്രശ്നം പരിഹരിക്കപ്പെടാത്തതു കാരണം കൊതുക്, ഈച്ച, എലി തുടങ്ങിയ ജീവികള്‍ മൂലമുളള രോഗങ്ങള്‍ പടര്‍ന്ന്പിടിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിരവധി പദ്ധതികള്‍ മാലിന്യ സംസ്കരണത്തിനായി പ്രഖ്യാപിച്ചുവെങ്കിലും ഒന്നുപോലും പ്രാവര്‍ത്തികമായിട്ടില്ലാത്ത സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാലിന്യ സംസ്കരണത്തിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് എന്ന്വ്യക്തമാക്കുമോ?

1531

തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം

ശ്രീ. കെ. വി. വിജയദാസ്

()സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് നാളിതുവരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതിന് നയം രൂപീകരിച്ചിട്ടുണ്ടോ ;

(സി)തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടോ ; എന്നത്തേക്ക് ഇത് പരിഹരിയ്ക്കാനാകും ; വിശദാംശങ്ങള്‍ നല്‍കുമോ ?

1532

കോര്‍പ്പറേഷനുകളിലെ മാലിന്യ സംസ്കരണം

ശ്രീ. . പ്രദീപ്കുമാര്‍

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ മാലിന്യ സംസ്കരണത്തിനായി ആധുനിക രീതിയിലുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1533

വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ ഫാക്ടറി

ശ്രീ.വി. ശിവന്‍കുട്ടി

വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ ഫാക്ടറി തുറന്ന് പ്രവര്‍ത്തിപ്പിച്ച് ദിനംപ്രതി തൊണ്ണൂറ് ടണ്‍ മാലിന്യം സംസ്കരിക്കണമെന്നുളള ബഹു: സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

1534

അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി

ശ്രീ. ജി.സുധാകരന്‍

()നഗര പ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായുളള 'അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി' നിലവിലുണ്ടോ;

(ബി)2012-13 സാമ്പത്തിക വര്‍ഷത്തില്‍ എത്ര രൂപ പ്രസ്തുത പദ്ധതിക്കായി നീക്കിവച്ചിട്ടുണ്ട്;

(സി)പ്രസ്തുത പദ്ധതിയില്‍ എത്ര പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ?

1535

കെ. എസ്. യു. ഡി. പി.

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് കോര്‍പ്പറേഷനില്‍ കെ. എസ്. യു. ഡി. പി. പ്രകാരം എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയിന്‍ കീഴില്‍ നടപ്പിലാക്കുന്ന പ്രവൃത്തികള്‍ക്ക് എന്ത് തുകയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പ്രവൃത്തികളുടെ പേരും, എസ്റിമേറ്റ് തുകയും വിശദമാക്കുമോ?

1536

മാലിന്യ സംസ്കരണ സംവിധാനം

ശ്രീ. ബി. ഡി. ദേവസ്സി

()ഇന്‍ഡോര്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിനായി ചാലക്കുടി മുനിസിപ്പാലിറ്റി വാങ്ങിയ സ്ഥലത്ത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി മുനിസിപ്പാലിറ്റി വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ചാലക്കുടി മുനിസിപ്പല്‍ അതിര്‍ത്തിയില്‍ പകര്‍ച്ചപ്പനി വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍, പ്രസ്തുത സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും, ഫലപ്രദമായ മാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1537

അങ്കമാലി നഗരസഭയിലെ മാലിന്യ പ്രശ്നം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നഗരസഭയിലും പരിസരപ്രദേശങ്ങളിലും വര്‍ദ്ധിച്ചുവരുന്ന മാലിന്യപ്രശ്നം പരിഹരിക്കുന്നതിനായി ഉറവിട മാലിന്യസംസ്ക്കരണ സംവിധാനം നടപ്പിലാക്കുന്നതിനായി 17 ലക്ഷം രൂപ അനുവദിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത സംവിധാനം നടപ്പിലാക്കുന്നതിനുള്ള കാലതാമസ ത്തിന് കാരണം വിശദീകരിക്കാമോ ;

(സി)പ്രസ്തുത സംവിധാന പ്രകാരമുള്ള ബയോഗ്യാസ് പ്ളാന്റുകളും പൈപ്പ് കമ്പോസ്റിംഗ് സംവിധാനവും വാര്‍ഡ് തലത്തില്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന്വ്യക്തമാക്കുമോ;

(ഡി)ഇതിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുത്തിട്ടുണ്ടോ ;ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1538

അങ്കമാലി നഗരത്തിലെ ഗതാഗതക്കുരുക്ക്

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നഗരത്തിലെ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 11.7.2011 ല്‍ ചേര്‍ന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനായി നഗരസഭ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി)തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ സഹകരിക്കാത്ത വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നഗരസഭ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന്വ്യക്തമാക്കുമോ ?

1539

മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല മുനിസിപ്പാലിറ്റിയുടെ കീഴില്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യരക്ഷയെ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന നാല് മാതൃ-ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എന്തുകൊണ്ടാണിത് സംഭവിച്ചത് എന്നു വ്യക്തമാക്കുമോ ;

(ബി)ചേര്‍ത്തലയുടെ വിവിധ മേഖലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഈ സ്ഥാപനങ്ങള്‍ ഇനി ഒരിക്കലും തുറന്നു പ്രവര്‍ത്തിപ്പിക്കരുതെന്നും പ്രസ്തുത സ്ഥാപനങ്ങള്‍ക്കുവേണ്ടി സ്വകാര്യ വ്യക്തികള്‍ പോലും സര്‍ക്കാരിന് വിട്ടുകൊടുത്ത സ്ഥലവും കെട്ടിടങ്ങളും മറ്റ് ആവശ്യങ്ങള്‍ക്കായി മാറ്റിവിനിയോഗിക്കുവാനും തീരുമാനിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ എത്രയുംവേഗം തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

1540

നീലേശ്വരം നഗരസഭയില്‍ ഒഴിവുള്ള തസ്തികകളില്‍നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ നീലേശ്വരം നഗരസഭയില്‍ ഒഴിവുള്ള തസ്തികകളില്‍ എപ്പോള്‍ നിയമനം നടത്താന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ ;

(ബി)പ്രസ്തുത നഗരസഭയ്ക്ക് കെട്ടിട നിര്‍മ്മാണത്തിനായി കൃഷിവകുപ്പ് അനുവദിച്ച 2 ഏക്കര്‍ സ്ഥലത്ത് നഗരസഭാ കോംപ്ളക്സ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1541

വൈക്കം-തവണക്കടവ് ജംഗാര്‍ സര്‍വ്വീസ്

ശ്രീ. . എം. ആരിഫ്

()വൈക്കം-തവണക്കടവ് ജംഗാര്‍ സര്‍വ്വീസ് മുടങ്ങിയിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; മുടങ്ങിയതിന്റെ കാരണം വിശദമാക്കാമോ ;

(ബി)ജംഗാര്‍ സര്‍വ്വീസ് മുടങ്ങുന്നത് വൈക്കം മുനിസിപ്പാലിറ്റി വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത സര്‍വ്വീസ് മുടക്കം വരാതെ നടത്തുന്നതിനായി ചേന്നം-പള്ളിപ്പുറം പഞ്ചായത്തിനെ ജംഗാര്‍ സര്‍വ്വീസ് നടത്തുന്നതിനായി ചുമതലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1542

പയ്യന്നൂര്‍ നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തല്‍

ശ്രീ. സി. കൃഷ്ണന്‍

()കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരസഭയുടെ ഗ്രേഡ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശത്തിന്‍മേല്‍ തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി)ഗ്രേഡ് ഉയര്‍ത്തി ഉത്തരവായിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഗ്രേഡ് ഉയര്‍ത്തുന്നതിനുള്ള നടപടി എത്രയും വേഗത്തില്‍ സ്വീകരിക്കുമോ ?

1543

വണ്ടിപ്പേട്ട നിവാസികളെ ഡി.റ്റി.പി. സ്കീമില്‍നിന്നുംഒഴിവാക്കാന്‍ നടപടി

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മുനിസിപ്പാലിറ്റിയിലെ വണ്ടിപ്പേട്ട ഡി.റ്റി.പി (ഡീറ്റെയില്‍ഡ് ടൂര്‍ പ്ളാന്‍) സ്കീമില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ തദ്ദേശവാസികള്‍ കെട്ടിട നിര്‍മ്മാണത്തിനും, റേഷന്‍കാര്‍ഡ്, വൈദ്യതി, കുടിവെളളം എന്നിവയ്ക്കാവശ്യമായ രേഖകള്‍ നേടുന്നതിനും സാധിക്കാതെ പ്രയാസപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പ്രദേശത്തെ ഡി.റ്റി.പി. സ്കീമില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൌണ്‍സില്‍ തീരുമാനമെടുത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത പ്രദേശങ്ങളെ ഡി.റ്റി.പി. സ്കീമില്‍ നിന്ന് ഒഴിവാക്കാന്‍ ഉത്തരവ് നല്‍കുമോ?

1544

സംസ്ഥാനത്തെ നഗരവികസന പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ നഗര വികസന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)കോര്‍പ്പറേഷനുകളുടേയും നഗരസഭകളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാസ്റര്‍ പ്ളാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി)ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ കോര്‍പ്പറേഷനും നഗരസഭകളും എടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ?

1545

കെട്ടിടനികുതി നിരക്ക്

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് കെട്ടിടനികുതി നിരക്ക് നിലവില്‍ വന്നത് എന്നാണ്;

(ബി)നിലവിലുളള നിരക്ക് പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് കെട്ടിട നികുതി പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)പരിഷ്കരണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ?

1546

പൈതൃക സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ളകെട്ടിടനിര്‍മ്മാണ ശൈലി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ലോകത്ത് വിവിധ നഗരങ്ങളില്‍ പൈതൃക സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള കെട്ടിടനിര്‍മ്മാണ ശൈലി നടപ്പിലാക്കിയ കാര്യംശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കേരളത്തിലെ വിവിധ പട്ടണങ്ങളുടെ സാംസ്കാരിക സവിശേഷതകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കെട്ടിട മാതൃകകള്‍ അവലംബിച്ച് മാസ്റര്‍ പ്ളാന്‍ തയ്യാറാക്കുന്ന കാര്യം ആലോചിക്കുമോ;

(സി)സാംസ്കാരിക പൈതൃകങ്ങള്‍ പ്രതിഫലിക്കുന്ന വാസ്തുശില്പ ഭംഗിയിലൂടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിക്കുമോ ?

1547

അനധികൃത നിര്‍മ്മാണം

ശ്രീ. മാത്യൂ റ്റി. തോമസ്

'' ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി.കെ. നാണു

()കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് അനധികൃത നിര്‍മ്മാണം മുഴുവന്‍ സാധൂകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദ മാക്കുമോ;

(സി)നഗരവികസനവും റോഡ് വികസനവും തടസ്സപ്പെടുത്തികൊണ്ട് നടത്തിയിട്ടുള്ള അനധികൃത നിര്‍മ്മാണ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)നിയമവിരുദ്ധ നിര്‍മ്മാണം ചൂണ്ടിക്കാണിക്കപ്പെട്ടാല്‍ അവ നീക്കം ചെയ്യാന്‍ സമയബന്ധിതമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

1548

ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് അറിയിക്കാമോ;

(ബി)ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍വ്യക്തമാക്കാമോ ?

1549

ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്; ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)ഇത്തരം കേസുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കാമോ?

1550

കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുംഅക്കൌണ്ടന്റ്മാരെ നിയമിക്കുന്ന നടപടി

ശ്രീ. മോന്‍സ് ജോസഫ്

()സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൌണ്ടന്റ്മാരെ നിയമിക്കുന്നതിന് ഉദ്ദേശിക്കുന്നു ണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശംലഭ്യമാക്കാമോ ;

(ബി)കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും അക്കൌണ്ടന്റ്മാരെ നിയമിക്കുന്നതിന് സീനിയോറിറ്റി മാനദണ്ഡമാക്കുമോ ;

(സി)അക്കൌണ്ടന്റുമാരെ നിയമിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ മുന്നിലുള്ള ഇ.യു/63212/12/എല്‍.എസ്.ജി.ഡി. ഫയലിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ ?

1551

അന്തര്‍വകുപ്പ് സ്ഥലം മാറ്റം

ശ്രീ. വി. ചെന്താമരാക്ഷന്‍

വിവിധ വകുപ്പുകള്‍ക്കായി തയ്യാറാക്കിയ എല്‍.ഡി. ക്ളര്‍ക്ക് റാങ്ക് ലിസ്റില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ത്ഥിക്ക് മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ നിലവില്‍ തടസ്സം ഉണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1552

നഗരസഭയിലെ കണ്ടിജന്റ് വിഭാഗം ജീവനക്കാര്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()വയനാട് ജില്ലയിലെ കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെ കണ്ടിജന്റ് വിഭാഗം താത്കാലിക ജീവനക്കാരുടെ പ്രയാസങ്ങള്‍ സംബന്ധിച്ച് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(ബി)കല്‍പ്പറ്റ നഗരസഭയില്‍ കണ്ടിജന്റ് വിഭാഗം ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് നഗരസഭാ കൌണ്‍സിലിന്റെ ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(സി)ജില്ല ആസ്ഥാനമെന്ന നിലയില്‍ കല്‍പ്പറ്റ നഗരസഭയിലെ കണ്ടിജന്റ് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

1553

മുനിസിപ്പാലിറ്റിയിലെ ജീവനക്കാരുടെ ശമ്പളം

ശ്രീ. ബി.ഡി. ദേവസ്സി

()ചാലക്കുടി മുനിസിപ്പല്‍ ഡിസ്പെന്‍സറിയിലെ അറ്റന്‍ഡര്‍ ശ്രീമതി ഷില്‍ഗസാബുവിന് രണ്ട് വര്‍ഷമായി എന്‍.ആര്‍.എച്ച്. എം. ദിവസവേതനം ലഭിക്കാത്തതു സംബന്ധിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പഞ്ചായത്തുകളിലെ എന്‍.ആര്‍.എച്ച്. എം ജീവനക്കാര്‍ക്ക് അനുവദിച്ചതു പോലെ മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍.ആര്‍.എച്ച്.എം. ജീവനക്കാര്‍ക്കും ശമ്പള കുടിശ്ശികയും, ശമ്പള വര്‍ദ്ധനവും അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1554

ന്യൂനപക്ഷക്ഷേമവകുപ്പ് രൂപവത്ക്കരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍.പ്രതാപന്‍

,, കെ. മുരളീധരന്‍

,, സി.പി. മുഹമ്മദ്

()സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമവകുപ്പ് രൂപവത്ക്കരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍, പ്രസ്തുത വകുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)ന്യൂനപക്ഷസമൂഹവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് വകുപ്പിനെ എപ്രകാരം സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത വകുപ്പിന്റെ കീഴില്‍ സംസ്ഥാന/ജില്ലാതല ഓഫീസുകള്‍ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുക?

1555

ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. വി. ചെന്താമരാക്ഷന്‍

()ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശം ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത വകുപ്പിന് കീഴില്‍ തുടങ്ങുന്ന പദ്ധതികളും, സ്ഥാപനങ്ങളും സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?

1556

ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍

,, പി. . മാധവന്‍

,, സണ്ണി ജോസഫ്

,, അന്‍വര്‍ സാദത്ത്

()സംസ്ഥാനത്ത് ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പരിശീലന കേന്ദ്രങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി)സംസ്ഥാനത്ത് എവിടെയെല്ലാം ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

1557

ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തലത്തില്‍ പ്രൊമോട്ടര്‍മാരെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍

സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

1558

ന്യൂനപക്ഷക്ഷേമ വകുപ്പ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

ദ്ധ സി. എഫ്. തോമസ്

ദ്ധ ടി.യു.കുരുവിള

()ന്യൂനപക്ഷക്ഷേമ വകുപ്പിന്‍ കീഴില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ;

(ബി)ഇതിന്റെ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി)കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്രം നല്‍കിയ ഗ്രാന്റ് എത്രയെന്നും; ഏതൊക്കെ പദ്ധതിയില്‍ അവ വിനിയോഗിച്ചെന്നും വ്യക്തമാക്കുമോ;

(ഡി)ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

1559

ന്യൂനപക്ഷ ക്ഷേമത്തിനുള്ള പുതിയ പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ന്യൂനപക്ഷ ക്ഷേമത്തിനായി ഏതെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ;

(ബി)ഏതെല്ലാം സ്ഥാപനങ്ങള്‍ മുഖേനയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?

1560

മുസ്ളീം പെണ്‍കുട്ടികള്‍ക്കായുളള സ്കോളര്‍ഷിപ്പ്

ശ്രീ. പി.റ്റി..റഹീം

()പാലൊളികമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് മുസ്ളീം പെണ്‍കുട്ടികള്‍ക്കായി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നു മുതലാണ് സ്കോളര്‍ഷിപ്പ് നല്‍കി തുടങ്ങിയതെന്ന് വ്യക്തമാക്കാമോ;

(സി)സ്കോളര്‍ഷിപ്പ് പദ്ധതിക്ക് പ്രത്യേക പേര് നല്‍കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത പേര് നല്‍കാനുണ്ടായകാരണംവ്യക്തമാക്കാമോ?

1561

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ.പി.റ്റി.. റഹീം

()സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളനുസരിച്ച് മുസ്ളീങ്ങള്‍ക്ക് മാത്രമായി സംസ്ഥാനത്ത് ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനായി കേന്ദ്ര സര്‍ക്കാരില്‍നിന്ന് ഇതുവരെ എന്ത് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?

1562

ന്യൂനപക്ഷ ഐ.ടി.ഐകള്‍

ശ്രീ. പി.റ്റി..റഹീം

()സംസ്ഥാനത്ത് എവിടെയെല്ലാമാണ് ന്യൂനപക്ഷ ഐ.ടി..കള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുളളത്;

(ബി)ഇതിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത ഐ.ടി..കള്‍ ഉറുദു മീഡിയത്തിലാണോ ആരംഭിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

1563

ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍

ശ്രീ. വി.ശശി

()പിന്നോക്ക സമുദായങ്ങളുടെ ലിസ്റിലും മതന്യൂനപക്ഷങ്ങളുടെ ലിസ്റിലുംപെട്ടിട്ടുളള സമുദായങ്ങള്‍ക്ക് ഈ രണ്ടു വിഭാഗങ്ങള്‍ക്കും അനുവദിച്ചിട്ടുളള ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നതിന് തടസ്സമുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വിഷയത്തില്‍ വിശദമായ ഒരു മാര്‍ഗ്ഗരേഖയ്ക്ക് രൂപം നല്‍കാനുളള നടപടി സ്വീകരിക്കുമോ?

1564

താനൂര്‍ ആസ്ഥാനമാക്കി മൈനോറിറ്റി കോച്ചിംഗ് സെന്റര്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് താനൂര്‍ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)4000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ഇവിടെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളായതിനാല്‍ താനൂര്‍ ആസ്ഥാനമായി ഒരു മൈനോറിറ്റി കോച്ചിംഗ് സെന്റര്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ ?

1565

മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി പെന്‍ഷന്‍

ശ്രീ. പി. ഉബൈദുള്ള

()മദ്രസ്സ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)ഇതിനകം എത്രപേര്‍ ക്ഷേമനിധിയില്‍ അംഗങ്ങളായി; എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇതുവഴി നല്‍കുന്നതെന്നും വിശദമാക്കുമോ ?

<<back

 

                                                                                                                  

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.