UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1850

കോഴിക്കോട് വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരുടെലഗ്ഗേജുകളുടെ സുരക്ഷ

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ കാണാതാകുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത്തരം പരാതികളിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാറുളളതെന്ന് വ്യക്തമാക്കുമോ;

(സി)ലഗേജുകളില്‍ നിന്നും സാധനങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണ സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ക്യാമറ അടക്കമുളള സംവിധാനം ലഗേജ് എത്തിപ്പെടുന്ന എല്ലാ ഭാഗങ്ങളിലും സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1851

മദ്യവിരുദ്ധ ബോധവത്കരണ ക്ളബ്ബുകള്‍

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയീസ്

()സംസ്ഥാനാടിസ്ഥാനത്തില്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് മദ്യവിരുദ്ധ ബോധവത്ക്കരണ ക്ളബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(ബി)ഓരോ ക്ളബ്ബിനും സാമ്പത്തിക സഹായം അനുവദിക്കാറുണ്ടോ; എങ്കില്‍ എത്രയാണ്;

(സി)പ്രസ്തുത ക്ളബ്ബുകളുടെ പ്രവര്‍ത്തനം എക്സൈസ് വകുപ്പ് നിരീക്ഷിക്കാറുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ഡി)പ്രസ്തുത ക്ളബ്ബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1852

മദ്യവിരുദ്ധ ബോധവത്കരണം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പി. സി. വിഷ്ണുനാഥ്

()പുതിയ തലമുറയെ മദ്യവിമുക്തരാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ കൂടുതല്‍ തുക ഇതിനായി അനുവദിക്കുമോ;

(സി)മദ്യവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ ഇതിനകം എത്ര തുക ചെലവഴിച്ചു; വെളിപ്പെടുത്തുമോ ?

1853

ലഹരിപദാര്‍ത്ഥങ്ങളുടെ ഉല്‍പ്പാദനവും വിതരണവും തടയാന്‍ നടപടി

ശ്രീ. പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, പി. സി. വിഷ്ണുനാഥ്

,, വര്‍ക്കല കഹാര്‍

()വ്യാജമദ്യം, മയക്കുമരുന്ന്, കഞ്ചാവ് എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും തടയുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(ബി)എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി ഉന്നത ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചുചേര്‍ക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വെളിപ്പെടുത്തുമോ?

1854

വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിനുള്ള സമിതികള്

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()വ്യാജമദ്യവും മയക്കു മരുന്നും തടയുന്നതിന് കോഴിക്കോട് ജില്ലയില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത് ;

(ബി)ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ ഈ വര്‍ഷം എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്;

(സി)വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ തടയുന്നതിനുള്ള സമിതികള്‍ കോഴിക്കോട് ജില്ലയില്‍ ഏതെല്ലാം മണ്ഡലങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

1855

മദ്യശാലകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാനുളള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന നടപടി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, വി. ശശി

,, ജി. എസ്. ജയലാല്‍

()മദ്യശാലകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും അധികാരം നല്‍കുന്നതു സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായിട്ടുണ്ടോ ;

(ബി)എങ്കില്‍ ഏതെല്ലാം ഗ്രേഡിലുള്ള മദ്യശാലകള്‍ക്കാണ് പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും അനുവാദം നല്‍കാന്‍ കഴിയുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി)സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുവാനുള്ള നടപടകള്‍ പരിഗണനയിലുണ്ടോ ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്നതുമൂലം മദ്യശാലകളുടെ എണ്ണം വര്‍ദ്ധിക്കുവാന്‍ സാദ്ധ്യതയുണ്ടോ ; എങ്കില്‍ പ്രസ്തുത തീരുമാനം പുന:പരിശോധിക്കുമോ ?

1856

മദ്യവില്‍പ്പനശാലകളുടെ ലൈസന്‍സ്

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ബിവറേജ് കോര്‍പ്പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവയുടെ പുതിയ മദ്യവില്‍പ്പനശാലകള്‍ അനുവദിച്ചിട്ടുണ്ടോ;

(ബി)ബാര്‍ ലൈസന്‍സ് ലഭിക്കുന്നതിനായി അപേക്ഷിച്ചവരില്‍ എത്രപേര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്;

(സി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

1857

മദ്യപാനംമൂലം നശിച്ച കുടുംബങ്ങള്‍ക്ക് ധനസഹായം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()കുടുംബനാഥന്‍മാരുടെ മദ്യപാനം കാരണം നശിച്ച കുടുംബങ്ങള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭത്തില്‍ നിന്നും ധനസഹായം നല്‍കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ മദ്യപാനം കാരണം നശിച്ച കുടുംബങ്ങളുടെ ദുരിതമകറ്റാന്‍ ഉതകുന്ന രീതിയിലുള്ള നടപടികള്‍ സ്വീകരിക്കുമോ?

1858

എക്സൈസ് വകുപ്പില്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ

ശ്രീ. വി. ഡി. സതീശന്‍

,, . റ്റി. ജോര്‍ജ്

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

()എക്സൈസ് വകുപ്പില്‍ പുതിയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ;

(സി)പ്രസ്തുത ബ്യൂറോയുടെ ഘടനയും ഉദ്ദേശ്യലക്ഷ്യങ്ങളും വ്യക്തമാക്കുമോ;

(ഡി)എക്സൈസ് സേനയുടെ ആധുനികവത്ക്കരണത്തിനും കേസ് അന്വേഷണം ത്വരിതപ്പെടുത്തുന്നതിനും ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ ചുമതല വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന് നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

1859

എക്സൈസ് വകുപ്പ് പ്ളാന്‍ ഫണ്ട്

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ഷാഫി പറമ്പില്‍

,,എം.പി. വിന്‍സെന്റ്

,, ജോസഫ് വാഴക്കന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എക്സൈസ് വകുപ്പ് നവീകരണ പദ്ധതികള്‍ക്കായി പ്ളാന്‍ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്ളാന്‍ ഫണ്ട് ലഭിക്കുന്നതിനുള്ള നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ടോ ; എങ്കില്‍ അതനുസരിച്ച് എത്ര തുക പ്ളാന്‍ ഇനത്തില്‍ ലഭിച്ചിട്ടുണ്ട് ; വെളിപ്പെടുത്തുമോ ;

(സി)പ്ളാന്‍ ഫണ്ട് വിനിയോഗക്കുന്നതില്‍ പ്രത്യേകമായ മോണിറ്ററിംഗ് കമ്മിറ്റിയ്ക്ക് രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

1860

എക്സൈസ് വകുപ്പില്‍ ഇ-പെയ്മെന്റ് സമ്പ്രദായം

ശ്രീ. സി. പി. മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ബെന്നി ബെഹനാന്‍

()എക്സൈസ് വകുപ്പില്‍ ഇ-പെയ്മെന്റ് സമ്പ്രദായം നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വെളിപ്പെടുത്തുമോ;

(ബി)-പെയ്മെന്റ് വിജയകരമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് ശക്തിപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

1861

എക്സൈസ് ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. വി. പി.സജീന്ദ്രന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, കെ. മുരളീധരന്‍

()എക്സൈസ് വകുപ്പിലെ ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;

(ബി)എക്സൈസ് ഹെഡ് ക്വാര്‍ട്ടേഴ്സ്, റേഞ്ച്/ഡിവിഷന്‍ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടുന്നതിന്

കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് സ്ഥാപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;

(സി)നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനായി ഓഫീസുകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച് ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1862

'നീര' പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()'നീര' പദ്ധതി നടപ്പിലാക്കുവാന്‍ കേരള അബ്കാരി ചട്ടങ്ങള്‍ പ്രകാരം തടസ്സങ്ങളുണ്ടോ; വിശദമാക്കുമോ;

(ബി)തെങ്ങുകളില്‍ 'നീര' ക്കായി കള്ളു ചെത്താന്‍ എന്താണ് തടസ്സമായി നില്‍ക്കുന്നത്; വിശദമാക്കുമോ;

(സി)തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍ അത് മറികടക്കുന്നതിന് നിയമനിര്‍മ്മാണത്തിന് ശ്രമിക്കുമോ;

(ഡി)ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോ; വിശദമാക്കുമോ;

1863

മദ്യനയം

ശ്രീ. ജെയിംസ് മാത്യു

()സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടോ; എങ്കില്‍ കാരണം വെളിപ്പെടുത്തുമോ;

(ബി)ഇക്കാര്യത്തില്‍ കേരളാ ഹൈക്കോടതിയുടെ വിധി എന്തായിരുന്നു; വിശദമാക്കുമോ;

(സി)മദ്യനയത്തിലെ ഏതെല്ലാം വ്യവസ്ഥകള്‍ കേരള ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട് ;

(ഡി)തെറ്റായ മദ്യനയം തിരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

1864

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില വര്‍ദ്ധനവ്

ശ്രീ. കെ.കെ. നാരായണന്‍

()ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ;

(ബി)ഏത് ബോര്‍ഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്; പ്രസ്തുത യോഗത്തിന്റെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)മദ്യ നിര്‍മ്മാണ കമ്പനികള്‍ക്ക് ഈ തീരുമാനം വഴി പ്രതിവര്‍ഷം എത്ര രൂപ അധിക വരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; കോര്‍പ്പറേഷന്‍ നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ എതെല്ലാം കമ്പനികളില്‍ നിന്ന് എത്ര മദ്യം വാങ്ങിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് ഘട്ടംഘട്ടമായി മദ്യ നിരോധനം നടപ്പിലാക്കുമെന്നും, മദ്യ വിപണിയിലൂടെ കൂടുതല്‍ വരുമാനം ഉദ്ദേശിക്കുന്നില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

1865

വിദേശമദ്യ വില്പനയിലൂടെയുളള സര്‍ക്കാരിന്റെ വരുമാനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

ബിവറേജ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ ഔട്ട്ലെറ്റ്, ബാറുകള്‍ എന്നിവയിലൂടെ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാരിന് ലഭിച്ച വരുമാനം വാര്‍ഷിക ക്രമത്തില്‍, റീട്ടെയില്‍ ഔട്ട്ലെറ്റ്/ ബാര്‍ എന്ന് ഇനം തിരിച്ച് ലഭ്യമാക്കുമോ?

1866

കുട്ടികളിലെ മദ്യപാനാസക്തി

ശ്രീ. സി. ദിവാകരന്‍

()കുട്ടികളില്‍ മദ്യപാനാസക്തി കൂടിവരുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ആയത് നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്;

1867

അനധികൃതമായി മദ്യം ഉല്‍പാദിപ്പിക്കുന്നത്

ശ്രീ. വി. ശിവന്‍കുട്ടി

()അനധികൃത മദ്യഉല്‍പാദനം സംബന്ധിച്ച് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു;

(ബി)എത്ര ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്തിട്ടുണ്ട്; വ്യക്തമാക്കുമോ ;

(സി)ആയതിന് ജില്ലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1868

സ്പിരിറ്റ് കടത്ത്

ശ്രീ. . . അസീസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെത്തിയ എത്ര ലോറി സ്പിരിറ്റാണ് പിടിച്ചെടുത്തത് ; എവിടെവച്ചെല്ലാമാണ് ; എത്ര രൂപയ്ക്കുള്ള സ്പിരിറ്റാണ് പിടിച്ചെടുത്തത് ;

(ബി)സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന സ്പിരിറ്റ് കടത്ത് ഇല്ലാതാക്കുന്നതിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും സ്പിരിറ്റ് പിടികൂടുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1869

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്പിരിറ്റ്ലോബിയുമായുള്ള ബന്ധം

ശ്രീ. എം. ചന്ദ്രന്‍

()എക്സൈസ് വകുപ്പിലെ പല ഉദ്യോഗസ്ഥരും സ്പിരിറ്റ് ലോബിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ സ്പിരിറ്റ് ലോബിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(സി)പാലക്കാട് ജില്ലയില്‍ സ്പിരിറ്റ് ലോബിയുമായി ബന്ധമുള്ള എത്ര ഉദ്യോഗസ്ഥരാണുള്ളത് ; വിവരം ലഭ്യമാക്കുമോ?

1870

കാഞ്ഞങ്ങാട് മണ്ഡലത്തിലെ വെള്ളരിക്കുണ്ടില്‍എക്സൈസ് റെയ്ഞ്ച് ഓഫീസ്

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് മണ്ഡലത്തിലെ വെള്ളരിക്കുണ്ടില്‍ എക്സൈസ് റെയ്ഞ്ച് ഓഫീസ് അനുവദിക്കാനുള്ള നിര്‍ദ്ദേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(സി)എക്സൈസ് റെയ്ഞ്ച് ഓഫീസ് ഉടന്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

1871

കൊട്ടാരക്കരയിലെ എക്സൈസ് കോംപ്ളക്സ് നിര്‍മ്മാണം

ശ്രീമതി പി. അയിഷാ പോറ്റി

()കൊട്ടാരക്കരയിലെ എക്സൈസ് കോംപ്ളക്സ് നിര്‍മ്മാണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)പ്രസ്തുത കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന് പുതിയ സ്ഥലം നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ ആയത് അറിയിക്കുമോ;

(സി)എക്സൈസ് കോംപ്ളക്സ് യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

1872

ബാറുകളുടെ പ്രവര്‍ത്തനസമയം

ശ്രീ. ജെയിംസ് മാത്യു

()ബാറുകളുടെ പ്രവര്‍ത്തന സമയം തീരുമാനിക്കുന്നത് സംബന്ധിച്ച കേസില്‍, 'ഉത്തരവുകളും നിരീക്ഷണങ്ങളും എതിരായാല്‍ മന്ത്രിമാരും ഭരണകര്‍ത്താക്കളും അസഹിഷ്ണുതയുളളവരാകുന്നു'വെന്ന കേരള ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കോടതി ഇത്തരത്തില്‍ നിരീക്ഷിക്കാനിടയായത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)സര്‍ക്കാര്‍ പ്രഖ്യാപിച്ച അബ്കാരിനയം സംബന്ധിച്ച് ഹൈക്കോടതി എന്തെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടോ; അറിയിക്കുമോ ?

1873

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി

. കെ. ശശീന്ദ്രന്‍

()വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്കുളള തടസ്സങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതിയ്ക്കാവശ്യമായ റെയില്‍ റോഡ് കണക്ടിവിറ്റി സംബന്ധിച്ച് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം; വെളിപ്പെടുത്തുമോ;

(സി)ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്മെന്റിന് മറ്റ് തുറമുഖങ്ങളെ ആശ്രയിക്കുന്നതുമൂലം വന്‍ നഷ്ടം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിനായി വകുപ്പിന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാര്‍ത്ഥ്യമാകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കടല്‍ നികത്തുന്നതു മൂലംപരിസ്ഥിതിക്കും മത്സ്യ സമ്പത്തിനും ഉണ്ടാകുന്ന ആഘാതത്തെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

1874

വിഴിഞ്ഞം പദ്ധതിയുടെ സ്തംഭനാവസ്ഥ

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, ബി. സത്യന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വിഴിഞ്ഞം പദ്ധതി സ്തംഭനാവസ്ഥയിലായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ; ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി)വിഴിഞ്ഞം തുറമുഖ പദ്ധതി മത്സ്യബന്ധനത്തിനും ടൂറിസത്തിനും ദോഷകരമായിരിക്കുമെന്ന നിലപാടുമായി ഐ. എഫ്.സി ഓംബുഡ്സ്മാനെ ആരെങ്കിലും സമീപിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; ഇതിന്മേല്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(സി)തുറമുഖ നിര്‍മ്മാണത്തിനുള്ള പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടോ ; ആയത് ലഭിക്കാന്‍ താമസിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ; നിര്‍മ്മാണം ഇനിയും താമസിച്ചാലുണ്ടാകുന്ന അധിക ചെലവ് എത്ര കോടിയായിരിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോയെന്നറിയിക്കുമോ ?

1875

വിഴിഞ്ഞം തുറമുഖ പദ്ധതി

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ വിവിധ തുറമുഖ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നേരിടുന്ന കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

1876

'വിഴിഞ്ഞം പദ്ധതി'

ശ്രീ. സി. ദിവാകരന്‍

()'വിഴിഞ്ഞം പദ്ധതി' ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(ബി)ഇതുമായി ബന്ധപ്പെട്ട റോഡ്, റെയില്‍, വൈദ്യുതി, ജലവിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ എന്താണ് ;

(സി)വിഴിഞ്ഞം പദ്ധതി എന്ന് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കുമോ ;

(ഡി)നിലവില്‍ എന്ത് പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കികൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1877

വിഴിഞ്ഞം പോര്‍ട്ട് ഓപ്പറേറ്റര്‍ നിയമനം

ശ്രീ. എം. ഹംസ

()വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;

(ബി)2011 - 12 ലെ ബഡ്ജറ്റില്‍ എത്ര തുകയാണ് ഇതിനായി നീക്കിവച്ചിരുന്നത്; എത്ര ചെലവഴിച്ചു; തുക ചെലവഴിക്കാനായില്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;

(സി)തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ ഇനി അവശേഷിക്കുന്നുണ്ട്; വിശദമാക്കുമോ;

(ഡി)പോര്‍ട്ട് ഓപ്പറേറ്ററെ തീരുമാനിയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരാണ്;

()പോര്‍ട്ട് ഓപ്പറേറ്റര്‍ നിയമനവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ എന്താണ് തര്‍ക്കവിഷയം; അത് പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചു; വിശദമാക്കാമോ ?

1878

ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖം

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്തിന്റെ നവീകരണത്തിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;

(ബി)എന്തു തുകയുടെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയത്;

(സി)ഏത് എജന്‍സി മുഖേനയാണ് പ്രവൃത്തികള്‍ നടപ്പിലാക്കുന്നത്;

(ഡി)ഇത് എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും; വിശദമാക്കുമോ?

1879

മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ ഏതെല്ലാം മത്സ്യബന്ധന തുറമുഖങ്ങളാണ് നവീകരിക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)നവീകരണം പൂര്‍ത്തിയാക്കാന്‍ എന്തൊക്കെ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്?

1880

കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ കടപ്പുറത്ത്മത്സ്യബന്ധന തുറമുഖം

ശ്രീ. . ചന്ദ്രശേഖരന്‍

()കാഞ്ഞങ്ങാട് മണ്ഡലത്തിലെ അജാനൂര്‍ കടപ്പുറത്ത് മത്സ്യബന്ധന തുറമുഖം നിര്‍മ്മിക്കുന്നതിനുളള നടപടി ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ ?

1881

ബേപ്പൂര്‍ തുറമുഖത്തിലെ അനധികൃത മണലൂറ്റ്

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ തുറമുഖത്തിന്റെ പരിധിയില്‍ അനധികൃത മണലൂറ്റ് നടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

1882

ആലപ്പുഴ തുറമുഖ വികസനം

ശ്രീ. ജി.സുധാകരന്‍

()ആലപ്പുഴ തുറമുഖ വികസനത്തിനായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)ഇതിനായി ഏതെങ്കിലും പദ്ധതി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ അവയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ?

1883

രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ടെര്‍മിനലിന്റെ നടത്തിപ്പ്


ശ്രീ. രാജു എബ്രഹാം

()വെല്ലിംഗ്ടണ്‍ ഐലന്റിലെ രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ നടത്തിപ്പ് ഏത് കമ്പനിയ്ക്കാണ് നല്‍കിയിരിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)ഇതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ എന്താണ്; വ്യക്തമാക്കാമോ;

(സി)സ്വകാര്യ കമ്പനി ഏറ്റെടുത്തതിനുശേഷം വരുമാന വിഹിതമായി കമ്പനി എത്ര തുക സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ;

(ഡി)ടെര്‍മിനലില്‍ നിന്നുള്ള വരുമാനത്തിന്റെ കണക്കുകള്‍ പരിശോധനാവിധേയമാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്;

()ഈ കരാര്‍ മൂലം ടെര്‍മിനലിന്റെ നടത്തിപ്പില്‍ നഷ്ടം നേരിട്ടാല്‍ കരാര്‍ റദ്ദാക്കാന്‍ സാധിക്കുമോ; വിശദമാക്കുമോ ?

1884

തീരദേശ/ഉള്‍നാടന്‍ മത്സ്യമേഖലകളിലെ റോഡുകള്‍

ശ്രീ.ജി.എസ്.ജയലാല്‍

തീരദേശ/ഉള്‍നാടന്‍ മത്സ്യബന്ധന മേഖലകളിലെ റോഡുകള്‍ നവീകരിക്കുന്നതിലേക്കായി കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം അറിയിക്കുമോ?

1885

തീരദേശ റോഡുകളുടെ നവീകരണം

ശ്രീമതി. ജമീലാ പ്രകാശം

()കോവളം നിയോജകമണ്ഡലത്തിലെ തീരദേശ റോഡുകള്‍ നവീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കുമോ ;

(സി)ആയതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ ?

1886

വെള്ളാര്‍ - പനത്തുറക്കരയില്‍ റോഡു നിര്‍മ്മാണം

ശ്രീ. വി. ശിവന്‍കുട്ടി

()നേമം നിയോജകമണ്ഡലത്തിലെ വെള്ളാര്‍-പനത്തുറക്കരയില്‍ റോഡു നിര്‍മ്മിക്കുന്നത് സംബന്ധിച്ച് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി)പ്രസ്തുത നിവേദനത്തില്‍ സ്വീകരിച്ച നടപടി എന്തെല്ലാം ; വിശദമാക്കുമോ ?

1887

മാവേലിക്കര മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ്ഏറ്റെടുത്തിട്ടുളള റോഡുകള്‍

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് ഏറ്റെടുത്തിട്ടുളള റോഡുകള്‍ ഏതെല്ലാം;

(ബി)ഇവയുടെ നിര്‍മ്മാണത്തിന് എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(സി)അടിയന്തിരമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമോ; വിശദമാക്കുമോ?

1888

അരൂര്‍ മണ്ഡലത്തിലെ റോഡു നിര്‍മ്മാണം

ശ്രീ. .എം.ആരിഫ്

ഈ സരക്കാര്‍ അധികാരമേറ്റ ശേഷം അരൂര്‍ മണ്ഡലത്തില്‍ എം.എല.. മാരുടെ അപേക്ഷ പ്രകാരം ഫിഷറീസ് വകുപ്പ് വഴി ഏതൊക്കെ റോഡുകള്‍ക്ക് എത്ര രൂപ വീതം അനുവദിച്ചു; വ്യക്തമാക്കാമോ ?

1889

തീരപ്രദേശത്ത് പുലിമുട്ടുകള്‍

ശ്രീമതി ഗീതാഗോപി

തളിക്കുളം, വലപ്പാട്, നാട്ടിക തീരപ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; നടപടി സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അടുത്ത കാലവര്‍ഷത്തിനു മുമ്പായി നിര്‍മ്മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

1890

മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()മഞ്ചേശ്വരം ഫിഷിംഗ് ഹാര്‍ബര്‍ ആരംഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ; വിശദാംശം അറിയിക്കുമോ ;

(ബി)പ്രസ്തുത ഹാര്‍ബര്‍ എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.