UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1921

ഗ്ളൂക്കോസെമിന്‍ ഫാക്ടറി

ശ്രീ. ജി. സുധാകരന്‍

()പുന്നപ്ര-പറവൂര്‍ നിര്‍മ്മിക്കുന്ന ഗ്ളൂക്കോസെമിന്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം എന്ന് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്; അറിയിക്കാമോ;

(ബി)ഫാക്ടറി നിര്‍മ്മാണം എന്നു പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;

(സി)ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണം വിശദമാക്കുമോ;

(ഡി)പ്രവൃത്തിയുടെ അടങ്കല്‍ തുക എത്ര, ആരാണ് കരാറുകാര്‍ എന്നിവ വ്യക്തമാക്കുമോ?

1922

മത്സ്യമേഖലയിലെ സാമൂഹ്യ സുരക്ഷാ ചെലവുകള്‍

ശ്രീ. എസ്. ശര്‍മ്മ

()ഈ സര്‍ക്കാര്‍ മത്സ്യ മേഖലയിലെ സാമൂഹ്യ സുരക്ഷാ ചെലവുകള്‍ക്കായി ബഡ്ജറ്റില്‍ എത്ര രൂപ അനുവദിച്ചു ; അതില്‍ എത്ര രൂപ ചെലവായി ; ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(ബി)സ്വാശ്രയ കോളേജുകളില്‍ പഠിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവിനായി ഈ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിച്ചു ;

(സി)എത്ര വിദ്യാര്‍ത്ഥികള്‍ക്ക് അതിന്റെ പ്രയോജനം ലഭിച്ചു ; വിശദാംശം ലഭ്യമാക്കുമോ ?

1923

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ആദിച്ചനല്ലൂര്‍ചിറയില്‍ ഫിഷ് ഹാച്ചറി

ശ്രീ. ജി. എസ്. ജയലാല്‍

()ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ആദിച്ചനല്ലൂര്‍ ചിറയില്‍ ഫിഷ് ഹാച്ചറി സ്ഥാപിക്കുന്നതിലേക്ക് എത്ര രൂപ അനുവദിച്ചിരുന്നു; പ്രസ്തുത നിര്‍മ്മാണത്തിന്റെ പുരോഗതി വിശദമാക്കുമോ;

(ബി)ഈ പദ്ധതിക്ക് എതിരെ എന്തെങ്കിലും കേസുകള്‍ നിലവിലുണ്ടോ; കേസിന്റെ വിശദാംശം അറിയിക്കുമോ;

(സി)പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതില്‍ കുറ്റകരമായ വീഴ്ച ഉദ്ദ്യോഗസ്ഥതലത്തില്‍ വന്നിട്ടുളള വിവരം ശ്രദ്ധിച്ചിട്ടുണ്ടോ; നിലവിലുളള കേസുകള്‍ അവസാനിപ്പിച്ച് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സന്നദ്ധമാകുമോ?

1924

പെര്‍ഫോമന്‍സ് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ സിസ്റം

ശ്രീ. വി. ശശി

()പെര്‍ഫോമന്‍സ് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ സിസ്റത്തിന്റെ (പി.എം..എസ്.) ഭാഗമായി 2011-12ല്‍ ഫിഷറീസ് വകുപ്പിന് വേണ്ടി തയ്യാറാക്കിയ റിസല്‍ട്ട് ഫ്രയിം വര്‍ക്ക് ഡോക്മെന്റിലെ (ആര്‍.എഫ്.ഡി) ലക്ഷ്യങ്ങള്‍, അവ കൈവരിക്കുന്നതിന് സ്വീകരിക്കാനു ദ്ദേശിച്ച നടപടികള്‍ (ആക്ഷന്‍), വിജയസൂചികകള്‍ (സക്സസ് ഇന്‍ഡികേറ്റേര്‍സ്), ടാര്‍ജെറ്റ് എന്നിവ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി)ഇതനുസരിച്ച് 2011-2012 ല്‍ എന്തെല്ലാം നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞെന്ന് വിശദമാക്കാമോ ?

1925

കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം

ശ്രീ. .പി. ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിനായി ആകെ എത്ര തുക സംസ്ഥാന ഗവണ്‍മെന്റ് അനുവദിച്ചു ; സാമ്പത്തിക വര്‍ഷക്രമത്തില്‍ അനുവദിച്ച തുകയുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി)ഇതുവരെ അനുവദിച്ചതുക എന്തെല്ലാം ആവശ്യങ്ങള്‍ക്കാണു വിനിയോഗിച്ചത് ; വ്യക്തമാക്കുമോ ;

(സി)ലാന്‍ഡ് അക്വിസിഷനുവേണ്ടി ഇനി എത്ര തുക വേണ്ടി വരും ; വ്യക്തമാക്കുമോ ?

1926

കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രതിരോധസേനകള്‍ക്ക്പ്രത്യേകമായി സ്ഥലം

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കുമ്പോള്‍ പ്രതിരോധസേനകള്‍ക്ക് പ്രത്യേകമായി സ്ഥലം ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നുവോ; വ്യക്തമാക്കുമോ;

(ബി)എങ്കില്‍ എത്ര സ്ഥലം പ്രതിരോധ സേനകള്‍ക്കായി നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി)എതെല്ലാം പ്രതിരോധ സേനകള്‍ക്കു സ്ഥലം നല്‍കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ;

(ഡി)ഏതെല്ലാം പ്രതിരോധ സേനകള്‍ക്ക് എത്രമാത്രം സ്ഥലം വിട്ടുനല്‍കി; വ്യക്തമാക്കുമോ;

()ഇങ്ങനെ നല്‍കിയ സ്ഥലത്ത് പ്രതിരോധസേനകള്‍ എന്ത് വികസനപ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

1927

എയര്‍ സ്ട്രിപ്പുകളുടെ നിര്‍മ്മാണം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()വിമാനത്താവളമില്ലാത്ത ജില്ലകളില്‍ എയര്‍-സ്ട്രിപ്പുകള്‍ നിര്‍മ്മിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ എയര്‍-സ്ട്രിപ്പുകളുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

 
1928

കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണം

ശ്രീ. .പി. ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത് ഏത് ഉത്തരവ് പ്രകാരമാണ് ; വ്യക്തമാക്കുമോ ;

(ബി)കണ്ണൂര്‍വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചത് എപ്പോഴാണ് ; വ്യക്തമാക്കുമോ ;

(സി)മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുകയുണ്ടായോ ; വ്യക്തമാക്കുമോ ; അനുമതി ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ഡി)പ്രതിരോധ മന്ത്രാലയത്തിന്റെയും കേന്ദ്രറവന്യൂ വകുപ്പിന്റെയും അനുമതി, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ സെക്യൂരിറ്റി ക്ളിയറന്‍സ് എന്നിവ ഏതു ഘട്ടത്തിലാണ് ലഭിക്കേണ്ടത് ; പ്രസ്തുത ക്ളിയറന്‍സുകള്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; വ്യക്തമാക്കുമോ ?

1929

കണ്ണൂര്‍ വിമാനത്താവളത്തിലെ ഓഹരി പങ്കാളിത്തം

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി പങ്കാളിത്തത്തെ സംബന്ധിച്ച ഉത്തരവിലെ വ്യവസ്ഥകള്‍ എന്തെല്ലാം ; വ്യക്തമാക്കുമോ ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)2011 മാര്‍ച്ച് 1ന് പുറപ്പെടുവിച്ച ജി. . (എം.എസ്) നമ്പര്‍ 13/2011 ഉത്തരവിലെ വ്യവസ്ഥകള്‍ വിശദമാക്കുമോ ; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)ഓഹരി പങ്കാളിത്തത്തിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ; ഇതു സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ ;

(ഡി)ഓഹരി പങ്കാളിത്തത്തിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുവാന്‍ ക്യാബിനറ്റ് തീരുമാനം എടുത്തിരുന്നുവോ ; ഏതുദിവസത്തെ ക്യാബിനറ്റിലാണ് ആയതു സംബന്ധിച്ച തീരുമാനമെടുത്തത് ; വ്യക്തമാക്കുമോ ?

1930

കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്കായി മൂന്നാംഘട്ടഭൂമി ഏറ്റെടുക്കല്‍

ശ്രീ. . പി. ജയരാജന്‍

()കണ്ണൂര്‍ വിമാനത്താവള പദ്ധതിയ്ക്കായി മൂന്നാം ഘട്ടം ഭൂമി ഏറ്റെടുക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(ബി)ഭൂമി വിലസംബന്ധിച്ച് നിലവിലുളള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചിട്ടു ളളത്; വ്യക്തമാക്കുമോ?

1931

ആറന്‍മുളയിലെ ഭൂമി വിമാനത്തവളത്തിനായികൈമാറുന്ന നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ആറമുളയിലെ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും അടങ്ങുന്ന ഭൂമി വിമാനത്തവളത്തിനായി ചെന്നൈ ആസ്ഥാനമായുള്ള കെ.ജി.എസ് കമ്പനിയ്ക്ക് പോക്കുവരവ് ചെയ്തു കൊടുക്കുന്നത് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത ഭൂമിയെ സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)നിയമവിരുദ്ധമായി വാങ്ങിയ ഭൂമിയില്‍, വിമാന ത്താവളം നിര്‍മ്മാണത്തിനായി ഇതിനകം സ്വീകരിച്ച എല്ലാ നടപടികളും റദ്ദ്ചെയ്യാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എടുക്കാനുദ്ദേശിക്കുന്നുണ്ടേ; വിശദമാക്കുമോ;

(ഡി)പ്രതിരോധ മന്ത്രാലയവും വ്യോമയാന വകുപ്പും നല്‍കിയ അനുമതികള്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;

()നിര്‍ദ്ദിഷ്ട സ്ഥലത്ത് വിമാനത്താവളം നിര്‍മ്മിക്കുന്നത് സംബന്ധിച്ച നിലപാട് വ്യക്തമാക്കാമോ?

1932

എയര്‍ കേരള പദ്ധതി

ശ്രീ. കെ.എന്‍.. ഖാദര്‍

()എയര്‍ കേരള പദ്ധതി നടപ്പിലാക്കുന്നതു സംബന്ധിച്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയും ;

(സി)നിലവില്‍ പ്രസ്തുത പദ്ധതിക്ക് എന്തെങ്കിലും തടസ്സങ്ങളുണ്ടോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.