UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

1978

പോലീസ് മാന്വല്‍ പരിഷ്ക്കരണം

ശ്രീ. ഹൈബി ഈഡന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, വി. റ്റി. ബല്‍റാം

()സംസ്ഥാനത്തെ പോലീസ് മാന്വല്‍ കാലോചിതമായി പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി)കേസ്സന്വേഷണം, പ്രൊഫഷണലിസം എന്നീ കാര്യങ്ങളെ കുറിച്ചുള്ള പരിഷ്ക്കരണം മാന്വലില്‍ വരുത്തുന്ന കാര്യം പരിഗണിക്കുമോ;

(ഡി)പരിഷ്ക്കരണത്തിനായി എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

1979

പോലീസ് കംപ്ളെയിന്റ് അതോറിറ്റി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, എം.. വാഹീദ്

,, സി. പി. മുഹമ്മദ്

()പോലീസ് കംപ്ളെയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)പ്രസ്തുത അതോറിറ്റിയുടെ അധികാരപരിധിയും അന്വേഷണ വിഷയങ്ങളും എന്തൊക്കെയാണ്;

(ഡി)പ്രസ്തുത അതോറിറ്റിക്ക് എന്തെല്ലാം അധികാരങ്ങളാണ് നല്‍കിയിട്ടുളളത്?

1980

നിരീക്ഷണ ക്യാമറ നെറ്റ്വര്‍ക്ക് സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, സി. പി. മുഹമ്മദ്

()സംസ്ഥാനത്തൊട്ടാകെ നിരീക്ഷണ ക്യാമറ നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പ്രസ്തുത സംവിധാനം എവിടെയെല്ലാം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ?

1981

പോലീസ് സ്റേഷനുകളിലെ സിറ്റിസണ്‍ ഹെല്‍പ്പ്ഡസ്ക്കുകള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

()സംസ്ഥാനത്തെ പോലീസ് സ്റേഷനുകളില്‍ സിറ്റിസണ്‍ ഹെല്‍പ്പ് ഡസ്ക്കുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി)ഇവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത് ;

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ഈ ഹെല്‍പ്പ് ഡെസ്കുകള്‍ വഴി ജനങ്ങള്‍ക്ക് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1982

ഓപ്പറേഷന്‍ സ്വീപ്പ് പദ്ധതി

ശ്രീ. എം. ഉമ്മര്‍

()പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കിയ ‘ഓപ്പറേഷന്‍ സ്വീപ്പ’് പദ്ധതി ഏതെല്ലാം ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ട് വിശദാംശം നല്‍കുമോ;

(ബി)പൊതുസ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയില്‍ ഏതെങ്കിലും ഏജന്‍സിയുടെയോ സ്ഥാപനങ്ങളുടെയോ സഹായം ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ?

1983

ഭീകരവാദ ഭീഷണിയില്‍ നിന്നും കേരളത്തെരക്ഷിക്കുവാനുള്ള നടപടികള്

ശ്രീ. എം. ഹംസ

()കടലുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് താലിബാന്‍ ഭീകരരുടെ ആക്രമണ സാധ്യതയെ സംബന്ധിച്ച് എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ;

(ബി)ഭീകരവാദ ഭീഷണിയില്‍ നിന്നും കേരളത്തെ രക്ഷിക്കാനുള്ള എന്തെല്ലാം നടപടികള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി)കേരളത്തിലെ കോസ്റ്ഗാര്‍ഡിനും പോലീസിനും എന്തെങ്കിലും ആധുനിക സംവിധാനങ്ങള്‍ നല്‍കുന്നതിനുള്ള തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ എന്നാണ് ; എന്തെല്ലാം സംവിധാനങ്ങള്‍ ;

(ഡി)അപ്രതീക്ഷിതമായ സംഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ നേരിടുവാനുള്ള എന്തെല്ലാം മുന്‍കരുതലുകള്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വ്യക്തമാക്കാമോ ?

1984

പോസ്റ്മോര്‍ട്ടം നടപടികള്‍

ശ്രീ. മാത്യു റ്റി. തോമസ്

()അസ്വാഭാവിക മരണങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ നിര്‍ദ്ദേശിച്ചിട്ടും പോസ്റ്മോര്‍ട്ടം നടത്താന്‍ താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് വിസമ്മതം അറിയിക്കാന്‍ അവകാശം ഉണ്ടോ;

(ബി)എവിടെ പോസ്റ് മോര്‍ട്ടം നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം അന്വേഷണ ഉദ്യോഗസ്ഥന്മാരില്‍ നിന്ന് പിന്‍വലിച്ച് ഡോക്ടര്‍മാരില്‍ നിക്ഷിപ്തമാക്കാന്‍ ഉദ്ദേശ്യമുണ്ടോ;

(സി)മരണപ്പെട്ടവരുടെ ബന്ധുക്കളെ ഡോക്ടര്‍മാര്‍ അനാവശ്യമായി പീഡിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

1985

ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതില്‍സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. മാത്യു. റ്റി. തോമസ്

()ഉന്നതപോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നതായി പരാതിയുണ്ടോ;

(ബി)എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന്വ്യക്തമാക്കുമോ;

(സി)ഇതു സംബന്ധമായി എന്തെങ്കിലും നടപടി ഹൈക്കോടതി മുന്‍പാകെ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

1986

പോലീസ് ആക്ടിലെ 46-ാം വകുപ്പിലെ 3-ാം ഉപവകുപ്പ്

ശ്രീ. എം. ചന്ദ്രന്‍

()പോലീസ് അറസ്റ് ചെയ്തു കസ്റഡിയില്‍ വെക്കുന്ന വ്യക്തിയുടെ ഉടുവസ്ത്രങ്ങള്‍ അഴിച്ചുവാങ്ങുന്ന രീതി ഇപ്പോഴും നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് പോലീസ് ആക്ടിലെ 46-ാം വകുപ്പിലെ 3-ാം ഉപവകുപ്പു പ്രകാരം അനുവദനീയമല്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)ഇതു ലംഘിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഏതു തരത്തിലുള്ള നടപടികളാണ് എടുക്കുവാന്‍ ഉദ്ദേശിക്കുന്നതെറിയിക്കുമോ?

1987

പോലീസ് വകുപ്പിലെ വാഹനങ്ങളുടെ ദുര്‍വിനിയോഗം

ശ്രീമതി കെ. എസ്. സലീഖ

()സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ പോലീസ് വകുപ്പില്‍ എത്ര വാഹനങ്ങള്‍ വാങ്ങി; ആയതിന്റെ ഫലമായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;

(ബി)പോലീസ് വകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പഴയതും നിലവില്‍ കേടായതുമായ വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കാറുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ എത്ര വാഹനങ്ങള്‍ ലേലം ചെയ്തുവെന്നും എത്ര തുക ആയത്വഴി സര്‍ക്കാരിന് ലഭിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് നിലവില്‍ എത്ര പോലീസ് വാഹനങ്ങള്‍ കട്ടപ്പുറത്ത് ഉണ്ട്; സംസ്ഥാനത്തെ മന്ത്രിമാരുടെ എസ്കോര്‍ട്ടിനായി എത്ര വാഹനങ്ങള്‍ വിട്ടുനല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(ഡി)പോലീസ് വകുപ്പില്‍ ഏത് പദവിവരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ ആവശ്യത്തിനായി പോലീസ് വാഹനം ഉപയോഗിക്കാം; കൂടാതെ കുടുംബാംഗങ്ങള്‍ക്ക് സ്വകാര്യ ആവശ്യത്തിന് പോലീസ് വാഹനം ഉപയോഗിക്കുവാന്‍ അനുമതിയുള്ള ഉദ്യോഗസ്ഥര്‍ ആരൊക്കെയാണ്;

()പോലീസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഇത്തരത്തില്‍ എത്ര പരാതികള്‍ കിട്ടി; പരാതിയുടെ അടിസ്ഥാനത്തില്‍ എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് പേരും, വഹിക്കുന്ന പദവി ഉള്‍പ്പെടെ വെളിപ്പെടുത്തുമോ;

(എഫ്)ഇപ്രകാരം പോലീസ് വാഹനങ്ങള്‍ ദുര്‍വിനിയോഗം ചെയ്യുന്നവരെ കണ്ടെത്തുവാനും, പരിശോധിക്കാനും ചുമതലപ്പെടുത്തിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും അവര്‍ വഹിക്കുന്ന പദവിഉള്‍പ്പെടെ വ്യക്തമാക്കുമോ?

1988

പോലീസില്‍ ഡ്രൈവര്‍മാരുടെ അഭാവം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

()പോലീസ് സേനയില്‍ ആവശ്യത്തിനു ഡ്രൈവര്‍മാര്‍ ഇല്ലാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ആവശ്യത്തിനു ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

1989

ആഭ്യന്തര വകുപ്പില്‍ ആശ്രിത നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

()ആഭ്യന്തര വകുപ്പില്‍ ആശ്രിത നിയമനത്തിനുള്ള അപേക്ഷകള്‍ക്കെല്ലാം നിയമനം നല്‍കുന്നതിനായി എത്ര സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചിരുന്നു;

(ബി)പ്രസ്തുത തസ്തികകളിലേക്കുള്ള നിയമന നടപടികള്‍ ഏത് ഘട്ടത്തിലാണ്;

(സി)ആശ്രിത നിയമന ലിസ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് എന്നത്തേക്ക് നിയമന ഉത്തരവ് ലഭ്യമാക്കും എന്ന് വെളിപ്പെടുത്തുമോ?

1990

ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതി

ശ്രീ. എം.. ബേബി

()കഴിഞ്ഞ വര്‍ഷം നവംബറില്‍ ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളില്‍ ആഭ്യന്തര വകുപ്പിനുള്ള പദ്ധതികളെന്തൊക്കെയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതികള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടപ്പിലാക്കിയിട്ടുണ്ടോ ;

(സി)ഏതൊക്കെ പദ്ധതികളാണ് നടപ്പിലാക്കാന്‍ സാധിക്കാത്തതെന്ന് വ്യക്തമാക്കുമോ ;

(ഡി)നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

1991

കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

,, മാത്യൂ റ്റി. തോമസ്

,, ജോസ് തെറ്റയില്‍

()കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് നിയന്ത്രിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ ;

(ബി)സംസ്ഥാനത്ത് വ്യാപകമായ പിടിച്ചുപറി, മാലപൊട്ടിക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)2012-11 ലെയും 2011-12 ലെയും ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കാമോ ?

1992

സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍ നടക്കുന്ന സെവന്‍സ് ഫുട്ട്ബാള്‍ ടൂര്‍ണ്ണമെന്റുകളില്‍ കളിക്കുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കമുളള വിദേശകളിക്കാര്‍ വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത്തരം വിദേശകളിക്കാര്‍ക്ക് മതിയായ യാത്രാരേഖകള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കാറുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്കാമോ;

(സി)2011 നവംബര്‍ മുതല്‍ 2012 മെയ് വരെയുളള മാസങ്ങളില്‍ എത്ര വിദേശകളിക്കാര്‍ കേരളത്തില്‍ വന്നുവെന്നും എത്രകാലം താമസിച്ചുവെന്നും വ്യക്തമാക്കാമോ;

(ഡി)ഈ വിദേശികള്‍ക്ക് കേരളത്തില്‍ എവിടെ താമസിക്കുന്നതിനാണ് അനുമതി നല്കിയിരുന്നതെന്ന് വ്യക്തമാക്കാമോ;

()ഈ വിദേശകളിക്കാരില്‍ ആരുടെയെങ്കിലും പേരില്‍ എന്തെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്കാമോ;

(എഫ്)യാത്രാനുമതിയും റസിഡന്‍ഷ്യല്‍ പെര്‍മിറ്റുമില്ലാതെ ഏതെങ്കിലും വിദേശകളിക്കാര്‍ കേരളത്തില്‍ വന്നിട്ടുണ്ടോ; ഇവരുടെ പേരില്‍ എടുത്ത നടപടികള്‍ വിശദമാക്കാമോ;

1993

വിദ്യാര്‍ത്ഥി സമരത്തിന് നേരെ ലാത്തിചാര്‍ജ്

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷംവിദ്യാര്‍ത്ഥി സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കു നേരെ എത്ര ലാത്തിചാര്‍ജ്ജുകള്‍ നടന്നു;

(ബി)ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തു; പ്രസ്തുത കേസ്സുകളുടെ എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

1994

തഹസീല്‍ദാര്‍ നല്കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍സക്ഷ്യപ്പെടുത്തല്‍

ശ്രീ.റ്റി.വി. രാജേഷ്

()കമ്പ്യൂട്ടറിലെ ഡിജിറ്റല്‍ ഒപ്പിന് സാധൂകരണമില്ലെന്ന് കാണിച്ച് തഹസീല്‍ദാര്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ആഭ്യന്തരവകുപ്പ് സാക്ഷ്യപ്പെടുത്തി നല്കാത്തതിനാല്‍ അപേക്ഷകര്‍ പ്രത്യേകിച്ച് കണ്ണൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ അനുഭവിക്കുന്ന ബുുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ നല്‍കുമോ?

1995

വാഹന പരിശോധന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പേരാമ്പ്ര പോലീസ് സര്‍ക്കിള്‍ പരിധിയിലെ പോലീസ് വാഹന പരിശോധന നടത്തിയതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തു എന്നും എത്രയെണ്ണം കോടതിക്ക് റഫര്‍ ചെയ്തു എന്നും എത്ര തുക ലഭിച്ചിട്ടുണ്ട് എന്നും വെളിപ്പെടുത്തുമോ;

(ബി)കേസുകളുടെ എണ്ണം, തുക, ഇരുചക്രവാഹനങ്ങള്‍, മറ്റുവാഹനങ്ങള്‍ എന്നിവയുടെ എണ്ണം പോലീസ് സ്റേഷന്‍ അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ?

1996

ആഭ്യന്തര വകുപ്പ് ഈടാക്കുന്ന വിവിധയിനം പിഴകള്‍

ശ്രീമതി കെ.എസ്. സലീഖ

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ എത്ര രൂപ പിഴയിനത്തില്‍ ഈടാക്കി ; ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(ബി)സീറ്റ് ബല്‍റ്റ് ധരിക്കാത്തതിന്റെ പേരില്‍ നാളിതുവരെ എത്ര രൂപ പിഴയിനത്തില്‍ ഈടാക്കി ; ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(സി)വാഹനത്തിന്റെ കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതിന്റെ പേരില്‍ എത്ര രൂപ പിഴയിനത്തില്‍ ഈടാക്കി ; ജില്ല തിരിച്ച് വിശദമാക്കുമോ ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സണ്‍ഫിലിം വാഹനങ്ങളില്‍ നിന്ന് നീക്കാത്തതിന്റെ പേരില്‍ എത്ര രൂപ പിഴയിനത്തില്‍ ഈടാക്കി ; ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

()സംസ്ഥാനത്തെ വിവിധ പോലീസ് സ്റേഷനുകളില്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ലേലം നടന്നതുവഴി എത്ര രൂപ സമാഹരിക്കുവാന്‍ കഴിഞ്ഞു ; ജില്ലതിരിച്ച് വ്യക്തമാക്കുമോ ;

(എഫ്)മദ്യപിച്ച് വാഹനം ഓടിച്ച എത്ര പേരില്‍ നിന്നും ഈ സര്‍ക്കാര്‍ എന്ത് തുക പിഴയിനത്തില്‍ ഈടാക്കി ; ജില്ലതിരിച്ച് വ്യക്തമാക്കുമോ ?

(ജി)പൊതു സ്ഥലങ്ങളില്‍ പുകവലിച്ച എത്ര പേര്‍ക്കെതിരെ എന്ത് തുക പിഴയിനത്തില്‍ ഈടാക്കി; ട്രാഫിക് നിയമം ലംഘിച്ച വകയില്‍ എന്ത് തുക പിഴയിനത്തില്‍ ഈടാക്കി; ജില്ല തിരിച്ച് വിശദമാക്കുമോ;

(എച്ച്)ഇപ്രകാരം പിഴയിടാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഏത് പദവി മുതല്‍ ഉള്ളവരായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് ; വ്യക്തമാക്കുമോ ;

()ഇപ്രകാരം പിഴയടച്ച എത്ര പോലീസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ഉണ്ടെന്ന് വ്യക്തമാക്കുമോ ?

1997

അനധികൃത സ്ഫോടക വസ്തു കടത്ത് തടയാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, എം. ഉമ്മര്‍

,, എന്‍. ഷംസുദ്ദീന്‍

()കേരളത്തിലേക്ക് സ്ഫോടക വസ്തുക്കള്‍ അനധികൃതമായി കടത്തുന്ന ഗുരുതരമായ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാറക്വാറികളില്‍ ഉപയോഗിക്കാനെന്ന വ്യാജേനയുള്ള സ്ഫോട വസ്തുക്കളുടെ അനധികൃത കടത്തിനെ ലഘുവായികാണുന്നതുമൂലം ഉണ്ടായേക്കാവുന്ന ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് പരിഗണിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ അംഗീകൃത ക്വാറികളിലെ ഉപയോഗത്തിനുള്ള സ്ഫോടന വസ്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മാത്രം ലഭ്യമാക്കുകയും, അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്യുമോ;

(ഡി)ക്വാറികളോട് ബന്ധപ്പെട്ട് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമോ?

1998

ജയിലുകളിലെ വൈദ്യുതി സ്വയംപര്യാപ്തത

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്തെ ജയിലുകളെ വൈദ്യുതിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം ജയിലുകളില്‍ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സംസ്ഥാനത്തെ എല്ലാ ജയിലുകളിലേക്കും ഇത്തരം സംവിധാനം വ്യാപിപ്പിക്കുന്നതിന് നടപടി എടുക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

1999

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ

ശ്രീ. ബാബു എം. പാലിശ്ശേരി

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ട്രെയിനില്‍ വച്ച് എത്ര യാത്രക്കാര്‍ക്കെതിരെ അക്രമം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(ബി)ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സംസ്ഥാന ഗവണ്‍മെന്റ് എത്ര പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്; ഇതില്‍ എത്ര വനിതാ പോലീസുകാരുണ്ട്;

(സി)യാത്രക്കാര്‍ക്കെതിരെയുള്ള അക്രമവും പീഡനവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് കണക്കിലെടുത്ത് വനിതകള്‍ അടക്കമുള്ള കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

2000

ഗ്യാസ് ടാങ്കറുകള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍

ശ്രീ..ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ഗ്യാസ് ടാങ്കറുകള്‍ക്ക് എന്തെങ്കിലും സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ 2010-ല്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)നിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ടോ;

(ഡി)എങ്കില്‍ ഇത് പ്രകാരം എത്ര കേസുകള്‍ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.