UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2301

ഒഴുകുന്ന ത്രിവേണി സ്റോര്‍ പദ്ധതി

ശ്രീ. വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

()ഒഴുകുന്ന ത്രിവേണി സ്റോര്‍ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്;

(ഡി)സംസ്ഥാനത്ത് മുഴുവനും ഈ പദ്ധതി നടപ്പാക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

2302

ഉണര്‍വ്-2012 ന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

,, പി.. മാധവന്‍

,, വി.പി. സജീന്ദ്രന്‍

()ഉണര്‍വ് - 2012 ന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)സംഘാംഗങ്ങളുടെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2303

'അശ്വാസ്' പദ്ധതി - ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' വി.റ്റി. ബല്‍റാം

'' സണ്ണി ജോസഫ്

'' ലൂഡി ലൂയിസ്

()ആശ്വാസ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി)എന്തെല്ലാം ആനുകൂല്യങ്ങളാണ് വായ്പക്കാര്‍ക്ക് ഈ പദ്ധതി വഴി നല്‍കിയിട്ടുള്ളത് ; പദ്ധതിയുടെ കാലാവധി എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ ?

2304

നിക്ഷേപ സുരക്ഷാ ബോര്‍ഡ് രൂപീകരണം

ശ്രീ. ജോസഫ് വാഴക്കന്‍

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

,, പാലോട് രവി

()സംസ്ഥാനത്ത് നിക്ഷേപ സുരക്ഷാ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഈ ബോര്‍ഡിന്റെ ഉദ്ദേശ്യങ്ങളും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നിക്ഷേപങ്ങളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പദ്ധതികളാണ് ബോര്‍ഡ് നടപ്പിലാക്കിവരുന്നത്?

2305

ക്രിസ്ത്മസ്സ് സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് വഴി നിത്യോപയോഗ സാധനങ്ങള്

ശ്രീ. ബെന്നി ബെഹനാന്‍

,, എം. പി. വിന്‍സെന്റ്

,, കെ. ശിവദാസന്‍ നായര്‍

,, പി. . മാധവന്‍

()ക്രിസ്ത്മസ്സ് സീസണില്‍ കണ്‍സ്യൂമര്‍ഫെഡ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത് ;

(ബി)എത്ര ഔട്ട്ലെറ്റുകളാണ് തുറക്കാനുദ്ദേശിക്കുന്നത് ;

(സി)ഏതെല്ലാം നിത്യോപയോഗ സാധനങ്ങളാണ് ഈ ഔട്ട്ലെറ്റുകള്‍ വഴി ലഭ്യമാക്കാനുദ്ദേശിക്കുന്നത് ;

(ഡി)ഈ സാധനങ്ങള്‍ എത്ര വിലകുറച്ചാണ് നല്‍കുന്നത് ?

2306

കണ്‍സ്യൂമര്‍ സ്റോറുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. കെ. അജിത്

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര കണ്‍സ്യൂമര്‍ഫെഡ് ഷോറൂമുകള്‍ അനുവദിച്ചിട്ടുണ്ട്; ഇതില്‍ എത്രയെണ്ണം വൈക്കം നിയോജക മണ്ഡലത്തില്‍ അനുവദിച്ചു എന്നു വ്യക്തമാക്കുമോ;

(ബി)കണ്‍സ്യൂമര്‍ സ്റോറുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി)എല്ലാ പഞ്ചായത്തുകളിലും കണ്‍സ്യൂമര്‍ സ്റോറുകള്‍ അനുവദിയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

2307

എല്ലാ പഞ്ചായത്തുകളിലും നീതി സ്റോറുകളും നീതിമെഡിക്കല്‍ സ്റോറുകളും

ശ്രീ. മോന്‍സ് ജോസഫ്

()സഹകരണ വകുപ്പിനുകീഴില്‍ കൂടുതല്‍ അരിച്ചന്തകള്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ത്രിവേണി സ്റോറുകളിലൂടെ ലഭിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരവും അളവും കൃത്യമാക്കുവാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് ; ഇവ പരിശോധിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി)സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നീതി സ്റോറുകളും, നീതി മെഡിക്കല്‍ സ്റോറുകളും സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇവ സ്ഥാപിക്കുന്നതിനു വേണ്ട മാനദണ്ഡങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാമോ ?

2308

ശബരിമലയിലെയും, പമ്പയിലെയും പാരിസ്ഥിതികപ്രശ്നങ്ങള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()ശബരിമലയിലെയും, പമ്പയിലെയും പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര മന്ത്രാലയത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിന് കേന്ദ്ര അംഗീകാരം എന്നാണ് ലഭിച്ചത്; ഈ പദ്ധതികള്‍ക്കായി എത്ര തുക കേന്ദ്രം അനുവദിച്ചിരുന്നു; ഇത് പദ്ധതി ചെലവിന്റെ എത്ര ശതമാനമാണ്;

(സി)അനുവദിക്കപ്പെട്ട പദ്ധതികളില്‍ ഏതെല്ലാം ഇതിനകം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?

2309

മാലിന്യ സംസ്കരണ പദ്ധതികള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

()പമ്പാ നദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2011-12 -വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോളിഫോം ബാക്ടീരിയായുടെ അളവ് എത്രയായിരുന്നു; അത് അനുവദനീയമായ അളവിലും എത്ര ഇരട്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തുമോ?

2310

പമ്പയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

()പമ്പയിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൌരവമായി കാണുന്നുണ്ടോ ; എങ്കില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി)പമ്പാ നദിയില്‍ എത്ര കുടിവെള്ള പദ്ധതികളാണുള്ളതെന്ന് അറിയിക്കുമോ ;

(സി)കോളിഫാം ബാക്ടീരിയ കുടിവെള്ള പദ്ധതികളെ ദോഷകരമായി ബാധിക്കുന്ന വിവരം ഗൌരവമായി കാണുന്നുണ്ടോ ; എങ്കില്‍ എന്തു നടപടിയാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

2311

ജലത്തിലെ മാലിന്യ നിലവാരം

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

,, എന്‍. . നെല്ലിക്കുന്ന്

,, കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തെ നദികള്‍, തടാകങ്ങള്‍, കുളങ്ങള്‍ എന്നിവയിലെ മാലിന്യ നിലവാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി)നദികളുടെ ഉത്ഭവസ്ഥാനങ്ങളിലും, പതനസ്ഥാനത്തോടടുത്തുമുള്ള ജലസാമ്പിളുകള്‍ ബോര്‍ഡ് പരിശോധിക്കാറുണ്ടോ ; എങ്കില്‍ വ്യത്യാസം വിശകലനം ചെയ്യാറുണ്ടോ ; വിശദവിവരം നല്കാമോ ;

(സി)രാസമാലിന്യങ്ങളുടെ തോത് തിട്ടപ്പെടുത്തിയിട്ടുണ്ടോ ;ഏറ്റവും ഒടുവില്‍ പരിശോധിച്ചതെന്നാണെന്നും ഓരോ നദിയിലെയും തോത് എത്ര വീതമാണെന്നും വ്യക്തമാക്കാമോ ?

2312

വേമ്പനാട്ടുകായലിലെയും കുട്ടനാട്ടിലെ നദികളിലെയുംമലിനീകരണം

ശ്രീ. തോമസ് ചാണ്ടി

()ഹൌസ് ബോട്ടുകളില്‍ നിന്നുള്ള സീവേജ് മലിനീകരണം തടയാന്‍ ഒരു മലിനജല ശുദ്ധീകരണ സംവിധാനം ആലപ്പുഴയില്‍ ഏര്‍പ്പെടുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ആയതിന്റെ വിശദവിവരം ലഭ്യമാക്കുമോ;

(ബി)വേമ്പനാട്ടുകായലിലെയും കുട്ടനാട്ടിലെ നദികളിലെയും മലിനീകരണം തടയുന്നതിന് എന്തെല്ലാം പദ്ധതികളാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവഷ്ക്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

2313

മാവേലിക്കര കോട്ടാത്തോട് ശുചീകരിക്കുന്നതിനായി പദ്ധതി

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര കോട്ടാത്തോട് ശുചീകരിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോ; തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.