UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2394

സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ പുരോഗതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

,, കെ. അജിത്

()സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയെ സംബന്ധിച്ച മാസ്റര്‍ പ്ളാന്‍ തയ്യാറായിട്ടുണ്ടോ; മാസ്റര്‍ പ്ളാനിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരം ആവശ്യമുണ്ടോ;

(സി)പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്ന ബാങ്ക് വായ്പ എത്രയാണെന്നും ഓഹരി മൂലധനമെത്രയാണെന്നും വ്യക്തമാക്കുമോ; ഇതില്‍ സര്‍ക്കാര്‍ വിഹിതമെത്രയാണെന്ന് വെളിപ്പെടുത്തുമോ;

(ഡി)സര്‍ക്കാര്‍ വിഹിതം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നല്‍കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ?

2395

സ്മാര്‍ട്സിറ്റി പദ്ധതിയുടെ നിര്‍മ്മാണം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, സാജു പോള്‍

()2010 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരും ടീകോം പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ 30 ദിവസത്തിനകം സ്മാര്‍ട്സിറ്റി പദ്ധതിയുടെ നിര്‍മ്മാണമാരംഭിക്കാമെന്ന് ടീകോം ഉറപ്പു നല്‍കിയുന്നോ; എന്തുകൊണ്ടാണ് ഇതുവരെയും നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാതിരുന്നത്; വിശദമാക്കുമോ;

(ബി)നിര്‍മ്മാണം വൈകുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ടീകോമിന് കത്ത് നല്‍കിയിട്ടുണ്ടോ; അതിന് മറുപടി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്ത് കാരണമാണ് ടീകോം ഉന്നയിക്കുന്നത്; വ്യക്തമാക്കുമോ;

(സി)നിര്‍മ്മാണം ആരംഭിക്കുന്നില്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; എത്രനാളുകള്‍ക്കുള്ളില്‍; വ്യക്തമാക്കുമോ;

(ഡി)സ്മാര്‍ട്സിറ്റി പവിലിയന്‍ നിര്‍മ്മാണത്തിന് എത്ര തുക ചെലവായി; എത്ര ചതുരശ്ര അടി കെട്ടിടമാണ് നിര്‍മ്മിച്ചത്; ഇതിനായി ടെണ്ടര്‍ വിളിച്ചിരുന്നോ; വിശദമാക്കുമോ?

2396

പൊതുമേഖലയില്‍ പുതിയ വ്യവസായങ്ങള്‍

ശ്രീ. എം.. ബേബി

,, കെ. ദാസന്‍

,, കെ.ടി. ജലീല്‍

,, പി.റ്റി.. റഹീം

()പൊതുമേഖലയില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)വ്യവസായവകുപ്പിന്റെ കീഴില്‍ ഇപ്പോള്‍ എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കുമോ;

(സി)ഏറ്റവും ഒടുവില്‍ നടത്തിയ അവലോകനത്തില്‍ ഇതില്‍ എത്ര സ്ഥാപനങ്ങള്‍ ലാഭത്തിലായിരുന്നു എന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(ഡി)നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ട്; ഓരോ സ്ഥാപനത്തിന്റെയും നഷ്ടം എത്ര വീതമാണ്; വിശദമാക്കുമോ;

()കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ നഷ്ടത്തിലായതായി ; വ്യക്തമാക്കുമോ?

2397

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീമതി. കെ.എസ്. സലീഖ

()നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ 8 മാസത്തെ വിലയിരുത്തലില്‍ സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്; അവ ഏതൊക്കെ; ലാഭവിഹിതം എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)2011-12 സാമ്പത്തിക വര്‍ഷം ആദ്യ എട്ടുമാസങ്ങളില്‍ ഇവയുടെ ലാഭവിഹിതം എത്രയായിരുന്നുവെന്ന് താരതമ്യം ചെയ്തിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി)മുന്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായ കെ.എം.എം.എല്‍., ട്രാവന്‍കൂര്‍ ടൈറ്റാനിയം എന്നിവയുടെ ലാഭത്തോത് നടപ്പ് വര്‍ഷത്തില്‍ കാര്യമായി കുറവ് വന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കുമോ; ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 2012 നവംബര്‍ 30 വരെ സ്വകാര്യമേഖലയില്‍ എത്ര പുതിയ കമ്പനികള്‍ വ്യവസായ മേഖലയില്‍ രജിസ്റര്‍ ചെയ്തു; ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

()സംസ്ഥാനത്തേയ്ക്ക് പുതിയ വ്യവസായങ്ങള്‍ കൊണ്ടുവരാന്‍ ധൈര്യമില്ല എന്നു പറഞ്ഞ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(എഫ്)മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ വകുപ്പിന്റെ എത്ര സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചത്; അവ ഏതൊക്കെ; വിശദമാക്കുമോ;

(ജി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രതിരോധ വകുപ്പിന്റെ ഏതെങ്കിലും പുതിയ സ്ഥാപനം സംസ്ഥാനത്ത് ആരംഭിക്കാന്‍ സാധിച്ചുവോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;

(എച്ച്)പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം നിയമനങ്ങള്‍ക്ക് പകരം താല്‍ക്കാലിക നിയമനങ്ങള്‍ വ്യാപകമായി നടത്തുന്നതും വിരമിച്ചുകഴിയുന്നവര്‍ തല്‍സ്ഥാനങ്ങളില്‍ തുടരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

2398

വ്യവസായ വാണിജ്യ വകുപ്പ് മുഖേന നല്‍കുന്നസേവനങ്ങളും നടപ്പാക്കുന്ന പദ്ധതികളും

ശ്രീ. വി.ശശി

()വ്യവസായ വാണിജ്യവകുപ്പിന്റെ ഡയറക്ടറേറ്റിലും ജില്ലാ, താലൂക്ക് ഓഫീസുകളിലുമായി ഇപ്പോള്‍ എത്ര ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്നുവെന്നും ഇവര്‍ക്കുവേണ്ടി പ്രതിവര്‍ഷം എത്ര കോടി രൂപ നോണ്‍ പ്ളാന്‍ ഇനത്തില്‍ ചെലവഴിക്കുന്നു വെന്നും വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ഓഫീസുകള്‍ മുഖേന വ്യവസായ സംരംഭകര്‍ക്ക് നല്‍കുന്ന സേവനങ്ങളും നടപ്പാക്കുന്ന പദ്ധതികളും എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിനു വേണ്ടി 2011-12 ല്‍ അനുവദിച്ചിട്ടുളള പദ്ധതി വിഹിതമെത്രയാണെന്നു വെളിപ്പെടുത്തുമോ?

2399

പ്രവര്‍ത്തനരഹിതമായ പൊതുമേഖലാസ്ഥാപനങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, പാലോട് രവി

ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കുന്നതിനും ലാഭകരമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)ഇത് സാദ്ധ്യമാകാത്ത സാഹചര്യമുണ്ടെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളുടെ ഭൂമി ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തിനായി ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2400

പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാനത്ത് പൊതുമേഖലയില്‍ എത്ര വ്യവസായസ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന് അറിയിക്കുമോ ;

(ബി)ഇവയില്‍ ലാഭത്തിലും, നഷ്ടത്തിലും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)എറണാകുളം ജില്ലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ് ; നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതൊക്കെയാണ്; വിശദമാക്കുമോ ?

2401

ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കിവന്നിരുന്ന പദ്ധതി സഹായങ്ങള്‍

ശ്രീ. . പി.ജയരാജന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, വി. ശിവന്‍കുട്ടി

,, സി. കൃഷ്ണന്‍

()സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് നല്‍കിവന്നിരുന്ന മാര്‍ജിന്‍മണി വായ്പ, മൂലധനസബ്സിഡി, സാങ്കേതിക വിദ്യാവികസന സബ്സിഡി, ഗ്യാരണ്ടി ഫീസ് തുടങ്ങിയ പദ്ധതി സഹായങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതികള്‍ നിര്‍ത്തലാക്കാനിടയായ സാഹചര്യം വിശദമാക്കുമോ; ഇത്തരത്തില്‍ എത്ര പദ്ധതികള്‍ നിര്‍ത്തലാക്കുകയുണ്ടായി; അവ ഏതെല്ലാം; സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ട്രപ്രണര്‍ സപ്പോര്‍ട്ട് സ്കീമില്‍ നിന്നും ഇതിനകം എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ;

(സി)സൂക്ഷ്മ ഇടത്തരം-ചെറുകിട സംരംഭങ്ങളെ വ്യവസായ വകുപ്പ് അവഗണിക്കുന്നതുമൂലം വ്യവസായികള്‍ കടുത്ത ആശങ്കയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

2402

സംസ്ഥാനത്തെ സൂക്ഷ്മ - ചെറുകിട ഇടത്തരം സംരംഭങ്ങള്‍

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()2001 മുതല്‍ 2012 വരെയുള്ള ഓരോ സാമ്പത്തികവര്‍ഷവും സംസ്ഥാനത്ത് എത്ര വീതം സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുണ്ടായി ;

(ബി)2001-12 കാലഘട്ടത്തില്‍ ഓരോ സാമ്പത്തികവര്‍ഷവും എത്ര രൂപയുടെ നിക്ഷേപം, തൊഴില്‍ എന്നിവ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ വഴി ലഭിച്ചി ട്ടുണ്ട് ;

(സി)2012 ഏപ്രില്‍ ഒന്നുമുതല്‍ 2012 നവംബര്‍ 30 വരെ സംസ്ഥാനത്ത് എത്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുണ്ടായി ; ഇത് വഴി എത്ര കോടി രൂപയുടെ നിക്ഷേപം സാധ്യമായി ; എത്ര തൊഴിലവ സരങ്ങള്‍ സൃഷ്ടിക്കാനായി ;

(ഡി)2011 ഏപ്രില്‍ ഒന്നുമുതല്‍ 2012 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് എത്ര സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനായി ; എത്ര രൂപയുടെ നിക്ഷേപം ഇത് വഴി ലഭിച്ചു ; എത്ര തൊഴിലുകള്‍ സാധ്യമായി ;വ്യക്തമാക്കാമോ ?

2403

ലിക്വിഡേറ്റ് ചെയ്യപ്പെട്ട കമ്പനി സ്വത്തുക്കളുടെ ഉടമസ്ഥതയും നിയന്ത്രണ അവകാശവും

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് ലിക്വിഡേറ്റ് ചെയ്യപ്പെട്ട കമ്പനികള്‍ വക സ്വത്തുക്കളുടെ ഉടമസ്ഥതയും നിയന്ത്രണ അവകാശവും ആരിലാണ് നിക്ഷിപ്തമായിട്ടുളളത്; വ്യക്തമാക്കുമോ;

(ബി)ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ കുന്നത്തറ ടെക്സ്റയില്‍സ് വക സ്വത്തുക്കളുടെ ഇപ്പോഴത്തെ ഉടമസ്ഥവകാശം ആര്‍ക്കാണ്; വ്യക്തമാക്കുമോ;

(സി)സംസ്ഥാന സര്‍ക്കാരിന് കുന്നത്തറ ടെക്സ്റയില്‍ വക സ്വത്തുക്കളിന്‍ മേല്‍ ഏതെങ്കിലും തരത്തിലുളള നിയന്ത്രണാധികാരം ഉണ്ടോ; വ്യക്തമാക്കുമോ;

(ഡി)സര്‍ക്കാരില്‍ നിക്ഷിപ്തമായ അധികാരങ്ങളും ചുമതലകളും കുന്നത്തറ ടെക്സ്റയില്‍ വക സ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പാലിക്കപ്പെട്ടതായി ഉറപ്പാക്കിയിട്ടുണ്ടോ?

2404

സ്റേറ്റ് പ്ളാനിംഗ് ബോര്‍ഡില്‍ രൂപികരിച്ചിട്ടുള്ള പി.പി.സെല്

ശ്രീ. വി. ശശി

()അടിസ്ഥാന സൌകര്യ വികസന പ്രോജക്ടുകളുടെ മേല്‍നോട്ടത്തിനായി സ്റേറ്റ് പ്ളാനിംഗ് ബോര്‍ഡില്‍ പി.പി. സെല്‍ രൂപീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആരുടെ മേല്‍നോട്ടത്തിലാണ് സെല്‍ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇതിനകം എത്ര പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കിയെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ ?

2405

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച പൊതുമേഖലാവ്യവസായ യൂണിറ്റുകള്

ശ്രീ. എളമരം കരീം

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പുതുതായി സ്ഥാപിച്ച പൊതുമേഖലാ വ്യവസായ യൂണിറ്റുകളില്‍ ഉല്പാദനം തുടങ്ങാത്തവയില്‍ എപ്പോള്‍ ഉല്പാദനം ആരംഭിക്കാനാവുമെന്നു വെളിപ്പെടുത്തുമോ ?

2406

കെല്‍ട്രോണ്‍ സൌരോര്‍ജ്ജമേഖലയില്‍ ആവിഷ്കരിച്ചപദ്ധതികള്‍

ശ്രീ.പി.സി.വിഷ്ണുനാഥ്

,, വി.പി.സജീന്ദ്രന്‍

,, സി.പി.മുഹമ്മദ്

,, ബെന്നി ബെഹനാന്‍

()കെല്‍ട്രോണ്‍ സൌരോര്‍ജ്ജമേഖലയില്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരം കാണാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഇനി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ ?

2407

കെല്‍ടെക് ബ്രഹ്മോസ് എയ്റോസ്പേസിന്കൈമാറിയത് സംബന്ധിച്ച നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

()കെല്‍ടെക് രൂപീകരിച്ചത് ഏത് വര്‍ഷമാണ് ; കെല്‍ടെകിന്റെ രൂപീകരണ ഉദ്ദേശ്യം എന്തായിരുന്നു;

(ബി)ബ്രഹ്മോസ് എയ്റോസ്പേസിന് കൈമാറുന്നതുവരെ, രൂപീകരണ കാലംതൊട്ട് കെല്‍ടെകിനുണ്ടായ പ്രതിവര്‍ഷ ലാഭം/നഷ്ടം എത്രയാണെന്ന്വ്യക്തമാക്കുമോ ;

(സി)കെല്‍ടെകിന്റെ കൈവശം എത്ര ഏക്കര്‍ ഭൂമി ഉണ്ടായിരുന്നു ;

(ഡി)കെല്‍ടെക്, ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന് കൈമാറിയതിലൂടെ സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടോ ;

()സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണാപത്രമോ കരാറോ ഒപ്പ് വച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(എഫ്)കെല്‍ടെക്, ബ്രഹ്മോസ് എയ്റോസ്പേസിന് കൈമാറുമ്പോള്‍ കെല്‍ടെക്കില്‍ ഏതെല്ലാം അംഗീകൃത ട്രേഡ് യൂണിയനുകളാണ് ഉണ്ടായിരുന്നത് ;

(ജി)പ്രസ്തുത ട്രേഡ് യൂണിയനുകള്‍ കെല്‍ടെക് കൈമാറ്റ സമയത്ത് അധികൃതര്‍ക്ക് രേഖാമൂലം ഏതെങ്കിലും ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(എച്ച്)ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന്റെ കൈവശം സംസ്ഥാന സര്‍ക്കാര്‍ വിട്ടു കൊടുത്ത എത്ര ഏക്കര്‍ സ്ഥലമുണ്ട് ;

()ഇപ്പോള്‍ ബ്രഹ്മോസില്‍ നടക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് അറിയാമോ ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ജെ)ബ്രഹ്മോസ് എയ്റോസ്പേസ് ലിമിറ്റഡിന് സംസ്ഥാന സര്‍ക്കാര്‍ ഇനി എന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനുണ്ടോ ; എങ്കില്‍ അതെന്താണെന്ന് വിശദമാക്കുമോ ?

2408

കേരളത്തില്‍ കേന്ദ്ര പ്രതിരോധ വകുപ്പിന്റെകീഴിലുള്ള സ്ഥാപനങ്ങള്‍

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

()2006-2011 കാലഘട്ടത്തില്‍ കേന്ദ്ര പ്രതിരോധവകുപ്പിന്റെ ഏതെല്ലാം സ്ഥാപനങ്ങളാണ് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ സന്നദ്ധമായത് ; നിക്ഷേപത്തിന്റെ വ്യാപ്തി എത്ര ;

(ബി)പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണ് ; ഏതെല്ലാം പദ്ധതികള്‍ ഇനി കമ്മീഷന്‍ ചെയ്യാനുണ്ട് ;

(സി)2006-11 കാലത്ത് കേരളത്തിനനുവദിച്ച പദ്ധതികളില്‍ ഇനിയും കമ്മീഷന്‍ ചെയ്യാത്ത പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ എന്താണ്; ഇത് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത് ?

2409

ആലപ്പുഴ കെ.എസ്.ഡി.പി.

ശ്രീ. എളമരം കരീം

()ആലപ്പുഴ കെ.എസ്.ഡി.പി. ഉല്‍പാദിപ്പിക്കുന്ന മരുന്നുകള്‍ പൂര്‍ണ്ണമായി സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങുന്നുണ്ടോ ;

(ബി)2012 ഏപ്രില്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ എത്ര രൂപയുടെ മരുന്നുകള്‍ ഉല്‍പാദിപ്പിച്ചുവെന്നു വ്യക്തമാക്കുമോ ;

(സി)പ്രസ്തുത കാലളയവില്‍ സംസ്ഥാന ആരോഗ്യവകുപ്പ് എത്ര രൂപയുടെ മരുന്നുകള്‍ വാങ്ങിയിട്ടുണ്ടെന്ന്അറിയിക്കുമോ ;

(ഡി)കെ.എസ്.ഡി.പി. ഉല്‍പ്പാദിപ്പിക്കുന്ന മുഴുവന്‍ മരുന്നുകളും സംസ്ഥാന ആരോഗ്യവകുപ്പ് വാങ്ങുക എന്ന നയം നിലവിലുണ്ടോ ?

2410

പാരിസ്ഥിതികാധിഷ്ഠിത-പൊതുമേഖലാവ്യവസായ നയം

ശ്രീ. എം. പി. വിന്‍സെന്റ്

()കേരളത്തിലെ വ്യവസായ വികസനത്തിന് പാരിസ്ഥിതികാധിഷ്ഠിത-പൊതുമേഖലാധിഷ്ഠിത വ്യവസായ നയം രൂപീകരിക്കുമോ;

(ബി)ഭൂമിയുടെ ദൌര്‍ലഭ്യം കണക്കിലെടുത്ത് കുറച്ചു ഭൂമി മാത്രം ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ ആരംഭിക്കുമോ;

(സി)ചെറുകിട വ്യവസായങ്ങളുടെ ഒരു സംയോജിത പദ്ധതിയിലൂടെ പരസ്പരാശ്രിത ഉല്‍പാദനത്തിന് പ്രാമുഖ്യം നല്‍കുമോ?

2411

ടെക്നോളജി സ്റാര്‍ട്ട്അപ്പുകള്‍

ശ്രീ. പാലോട് രവി

,, അന്‍വര്‍ സാദത്ത്

,, ബെന്നി ബെഹനാന്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ ടെക്നോളജി സ്റാര്‍ട്ട്അപ്പുകള്‍ക്കായുള്ള നയത്തിന് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)പ്രസ്തുത നയത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)പ്രസ്തുത നയം അനുസരിച്ച് എത്ര സ്റാര്‍ട്ട് അപ്പ് കമ്പനികള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)എല്ലാ പൌരന്മാര്‍ക്കും സുതാര്യവും സൌകര്യപ്രദവുമായ രീതിയില്‍ ഇലക്ട്രോണിക് സേവനം ലഭ്യമാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ?

2412

സ്റാര്‍ട്ട് അപ് വില്ലേജ് പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, ഹൈബി ഈഡന്‍

,, . പി. അബ്ദുള്ളക്കുട്ടി

()സ്റാര്‍ട്ട് അപ് വില്ലേജ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)യുവസംരംഭകത്വം പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദമാക്കുമോ;

2413

ബി..എഫ്.ആര്‍. പരിധിയിലുള്ള വ്യവസായസ്ഥാപനങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ആകെ എത്ര പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടെന്നറിയിക്കാമോ ;

(ബി)2011-12 ല്‍ എത്രയെണ്ണം ലാഭമുണ്ടാക്കി എന്നും എത്രയെണ്ണം നഷ്ടമുണ്ടാക്കിയെന്നും അറിയിക്കുമോ ;

(സി)ഏതെല്ലാം പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് ബി..എഫ്.ആര്‍ പരിധിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത് എന്നറിയിക്കുമോ ;

(ഡി)പ്രസ്തുത വ്യവസായ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ ?

2414

ഭക്ഷ്യ സംസ്ക്കരണ മിഷന്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

()സംസ്ഥാനത്ത് ഭക്ഷ്യസംസ്ക്കരണ മിഷന്‍ നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന്റെ നോഡല്‍ ഏജന്‍സി ആരാണ്?

2415

ഭക്ഷ്യ-സംസ്ക്കരണ വ്യവസായ പദ്ധതികള്‍

ശ്രീ. വി. ശശി

()കേന്ദ്ര ഭക്ഷ്യ-സംസ്ക്കരണ വ്യവസായ മന്ത്രാലയത്തിന്റെ പദ്ധതികള്‍ ഏതു വകുപ്പ് മുഖേനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നതെന്നും ഇതുവരെ ഏതെല്ലാം സംരംഭങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(ബി)പദ്ധതി നടത്തിപ്പിന് നിലവിലുള്ള സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.