UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2531

കാരുണ്യ ഫാര്‍മസികളില്‍ സൌരോര്‍ജ്ജ് പാനലുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രമാനദണ്ഡങ്ങള്

ശ്രീ. എം. . ബേബി

()മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ കാരുണ്യാ ഫാര്‍മസികളില്‍ സൌരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രമാനദണ്ഡങ്ങള്‍ മറികടന്ന് ടെന്‍ഡറില്‍ നിബന്ധനയുണ്ടാക്കിയത് വന്‍കിടക്കാരെ സഹായിക്കാനാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത സ്ഥാപനത്തെക്കാള്‍ കുറഞ്ഞ നിരക്ക് നിശ്ചയിച്ചിട്ടുള്ളതും കേരളത്തിന്റെ നോഡല്‍ ഏജന്‍സിയുമായ 'അനെര്‍ട്ടിനെ' ടെന്‍ഡറില്‍ നിന്നൊഴിവാക്കാന്‍ മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചത് ആരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ;

(സി)ഒരു കിലോവാട്ട് സൌരോര്‍ജ്ജ വൈദ്യുതിക്ക് അനെര്‍ട്ട് നിശ്ചയിച്ചിരിക്കുന്ന നിരക്കും, പ്രസ്തുത സ്ഥാപനത്തിന്റെ നിരക്കും പ്രത്യേകം ലഭ്യമാക്കുമോ ;

(ഡി)കേന്ദ്ര സര്‍ക്കാര്‍ മൂന്നു കോടി രൂപ വിറ്റുവരവുള്ള സ്ഥാപനങ്ങളെവരെ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുമ്പോള്‍ 25 കോടി വാര്‍ഷിക വിറ്റുവരവുള്ള കമ്പനിവേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിബന്ധനയുണ്ടാക്കിയത് എന്തിനാണെന്ന് വെളിപ്പെടുത്തുമോ ;

()കാരുണ്യ ഫാര്‍മസിയുടെ ഏതെല്ലാം സെന്ററുകളിലായി എത്ര കിലോവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള പാനലുകള്‍ സ്ഥാപിക്കാനാണ് ടെന്‍ഡര്‍ വിളിച്ചിട്ടുള്ളത് ; ഇതുമൂലം മൊത്തം എത്ര തുകയാണ് സംസ്ഥാനത്തിന് അധികമായി ചെലവാകുന്നത് ;

(എഫ്)പുതുക്കിയ ടെന്‍ഡര്‍ മാനദണ്ഡത്തിന്റെ കോപ്പി ലഭ്യമാക്കാമോ ?

2532

ജെറിയാട്രിക് പ്രശ്നങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()ജെറിയാട്രിക് പ്രശ്നത്തിന് പരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ആരോഗ്യ വകുപ്പിന് കീഴില്‍ത്തന്നെ ജെറിയാട്രിക് വിഭാഗത്തിനായി പ്രത്യേക സെല്‍ രൂപീകരിക്കുവാന്‍ തയ്യാറാകുമോ; ഇതിനായി ഒരു അഡ്മിനിസ്ട്രേറ്റീവ് സെറ്റ്അപ് രൂപീകരിച്ചിട്ടുണ്ടോ;

(സി)എല്ലാ ജില്ലകളിലും ഓരോ സെന്ററുകള്‍ ഇതിനായി ആരംഭിക്കുന്നതിന് തയ്യാറാകുമോ;

(ഡി)ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമോ;

()തിരുവനന്തപുരം ജില്ലാ ആശുപത്രിയില്‍ ഇക്കാര്യത്തില്‍ സംഭവിച്ചതുപോലുള്ള വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതും ഭാവിയില്‍ സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ?

2533

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. .പി. ജയരാജന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' സി.കെ. സദാശിവന്‍

'' കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടപ്പുവര്‍ഷം തുടങ്ങുമെന്ന് പ്രഖ്യാപിച്ച അഞ്ച് മെഡിക്കല്‍ കോളേജുകളില്‍ ഓരോന്നിന്റെയും നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ ;

(ബി)ഇവയില്‍ മെഡിക്കല്‍ കൌണ്‍സിലിന്റെ അംഗീകാരം ലഭിച്ചവ ഏതൊക്കെ ; അതിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ഏതൊക്കെ ; വിശദമാക്കുമോ ;

(സി)നിര്‍ദ്ദിഷ്ഠ സ്ഥലങ്ങളില്‍ സര്‍ക്കാര്‍ സ്ഥലവും സൌകര്യങ്ങളും ഉപയോഗിച്ച് സ്വകാര്യ പങ്കാളിത്തത്തില്‍ മെഡിക്കല്‍ കോളേജ് നടത്താന്‍ ഉദ്ദേശിക്കുന്നവ ഏതൊക്കെ ; ഈ ദിശയില്‍ നയംമാറ്റം നടത്തിയതിലും കെടുകാര്യസ്ഥതയിലും ആക്ഷേപം ഉയര്‍ന്നുവന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ച പ്രകാരം നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ സര്‍ക്കാര്‍ മേഖലയില്‍ തന്നെ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ തയ്യാറാകുമോ ?

2534

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പി.ജി. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെഗ്രാമീണ സേവനം

ശ്രീ. . റ്റി. ജോര്‍ജ്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നും പി.ജി. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ ബോണ്ട് പീരിഡുകളിലെ സേവനം ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കാമോ ?

2535

ആരോഗ്യ വകുപ്പിലെ വര്‍ക്കിംഗ് അറേഞ്ച്മെന്റ്

ശ്രീ. .പി. ജയരാജന്‍

()ആരോഗ്യ വകുപ്പിനുകീഴില്‍ സേവനമനുഷ്ഠിക്കുന്ന ഏതെല്ലാം വിഭാഗത്തില്‍പ്പെടുന്ന എത്ര ജീവനക്കാര്‍ക്ക് ജില്ലാന്തരതലത്തില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് അനുവദിച്ചുനല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(ബി)ഓരോ വിഭാഗത്തിലുംപെട്ട എത്ര ജീവനക്കാര്‍ക്കു വര്‍ക്കിംഗ് അറേഞ്ചുമെന്റ് അനുവദിച്ചുനല്‍കിയിട്ടുണ്ടെന്നും പ്രസ്തുത ജീവനക്കാരുടെ ശമ്പള ബില്‍ ഏത് ഓഫീസുമുഖേനയാണ് എഴുതുന്നതെന്നും, ജോലി ചെയ്യുന്നത് ഏത് ഓഫീസിലാണെന്നും വ്യക്തമാക്കുമോ;

(സി)ഒരു ജില്ലയിലെ കേഡര്‍ സ്ട്രെങ്തില്‍ ഉള്‍പ്പെടുന്ന ജീവന ക്കാര്‍ക്ക് മറ്റു ജില്ലകളിലെ സ്ഥാപനങ്ങളില്‍ വര്‍ക്കിംഗ് അറേഞ്ച്മെന്റ് നല്‍കിയിരിക്കുന്നതിന്റെ അടിയന്തിര സാഹചര്യം എന്താണെന്നു വ്യക്തമാക്കുമോ;

(ഡി)ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കി പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് വര്‍ക്കിംഗ് അറേഞ്ച്മെന്റ് സമ്പ്രദായം കര്‍ശനമായി ഇല്ലാതാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2536

ജെ.എച്ച്.. മാരുടെയും ജെ.പി. എച്ച്.എന്‍. മാരുടെയും റേഷ്യോ പ്രമോഷന്

ശ്രീ. .കെ. വിജയന്‍

()ആരോഗ്യവകുപ്പ് ഫീല്‍ഡ് വിഭാഗം ജീവനക്കാരായ ജെ. എച്ച്. . മാരുടെയും ജെ. പി. എച്ച്. എന്‍ മാരുടെയും റേഷ്യോ പ്രമോഷന്‍ നടപടി ക്രമങ്ങള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)നിലവില്‍ ഇതിന് എന്തെങ്കിലും നിയമ തടസ്സം ഉണ്ടോയെന്നു വ്യക്തമാക്കുമോ;

(സി)നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രമോഷന്‍ വേഗത്തിലാക്കാനുളള നടപടി സ്വീകരിക്കുമോ?

2537

താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവ്

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()താലൂക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ എണ്ണം എത്ര വേണമെന്ന് നിശ്ചയിക്കുന്നത് ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ വരുന്ന രോഗികളുടെ എണ്ണത്തെ ആധാരപ്പെടുത്തിയാണോ; ആണെങ്കില്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരെ കൂടാതെ 1500 ന് മുകളില്‍ ഒ.പി യുള്ള ആശുപത്രിയില്‍ ഏകദേശം എത്ര ഡോക്ടര്‍മാരുടെ സേവനം വേണ്ടിവരും; വിശദമാക്കുമോ;

(ബി)താലൂക്ക് ആശുപത്രികളില്‍ പോസ്റ്മാര്‍ട്ടം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തുകൊണ്ട്; ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?

2538

സംസ്ഥാനത്ത് പി.എച്ച്.സി.കളിലെയും സി.എച്ച്.സികളിലെയും അസിസ്റന്റ് സര്‍ജന്‍മാരുടെ കുറവ്

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് പി.എച്ച്.സി കളിലെയും സി.എച്ച്.സി കളിലെയും എത്ര അസിസ്റന്റ് സര്‍ജന്‍മാരാണ് പരീക്ഷയ്ക്കായി നവംബര്‍ മാസം മുഴുവന്‍ ലീവില്‍ പോയത്;

(ബി)ഇതുമൂലം മിക്ക പി.എച്ച്.സി. കളിലും ഒരു മാസത്തോളം ഡോക്ടര്‍ ഇല്ലാത്ത അവസ്ഥയുണ്ടായി എന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി)ഇത്രയും ഡോക്ടര്‍മാര്‍ അവധിയില്‍ പോയിട്ടും പകരം സംവിധാനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ?

2539

കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്-ലെ ജീവനക്കാര്‍

ശ്രീ. .റ്റി. ജോര്‍ജ്

()കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്-ല്‍ ദിവസവേതനം, കോണ്‍ട്രാക്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നു ;

(ബി)കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്-ല്‍ താല്‍ക്കാലിക ജീവനക്കാരെ അവസാനം സ്ഥിരപ്പെടുത്തിയത് ഏത് വര്‍ഷത്തിലാണ് ;

(സി)കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്-ല്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള വേതനം നല്‍കാറുണ്ടോ ; അവര്‍ക്ക് ഇപ്പോള്‍ നല്‍കിവരുന്ന വേതനം എത്രയാണ് ;

(ഡി)കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്-ല്‍ നിലവില്‍ ഏതെല്ലാം സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത് ; പ്രസ്തുത സ്ഥാപനങ്ങള്‍ വഴി പ്രതിമാസം എത്ര രൂപ വരുമാനം ലഭിക്കുന്നു ; വ്യക്തമാക്കുമോ ?

2540

പാലക്കാട് മെഡിക്കല്‍ കോളേജ്

ശ്രീ. വി. ചെന്താമരാക്ഷന്‍

()പാലക്കാട് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കുമോ ;

(ബി)മെഡിക്കല്‍ കോളേജിനായി ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ ;

(സി)മെഡിക്കല്‍ കോളേജിന് ആവശ്യമായ സ്ഥലം, കെട്ടിടം എന്നിവ ലഭിച്ചിട്ടുണ്ടോ;എങ്കില്‍ വിശമാക്കുമോ;

(ഡി)മെഡിക്കല്‍ കോളേജ് എപ്പോള്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

2541

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി

ശ്രീമതി കെ. കെ. ലതിക

()കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി സൌകര്യം ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ;

(ബി)കുറ്റ്യാടി താലൂക്കാശുപത്രിയില്‍ നിലവിലുള്ള സ്റാഫ് പാറ്റേണ്‍ എന്താണെന്നും ഇവയില്‍ എത്ര തസ്തികയില്‍ ഒഴിവുകളുണ്ടെന്നും വ്യക്തമാക്കുമോ;

(സി)നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ;

2542

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സ്റാഫിനെനിയമിക്കുവാന്‍ നടപടി

ശ്രീ. മാത്യു റ്റി. തോമസ്

()മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഇല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ ?

2543

ആശുപത്രിയിലെ ഉപകരണങ്ങള്‍ നല്‍കുന്ന കമ്പനിയുടെസര്‍ട്ടിഫിക്കേഷന്‍

ശ്രീ. പി. തിലോത്തമന്‍

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ ഹൃദയവാല്‍വിലെ തടസ്സങ്ങള്‍ നീക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ നല്‍കുന്നത് യു.എസ്.എഫ്.ഡി.. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത കമ്പനികളാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പരാതി പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ?

2544

തവനൂര്‍ മണ്ഡലത്തില്‍ ഡോക്ടര്‍മാരുടെ നിയമനം

ഡോ. കെ. ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തില്‍പ്പെട്ട തൃക്കണ്ണാപുരം സി.എച്ച്.സി യില്‍ ഇപ്പോള്‍ എത്ര ഡോക്ടര്‍മാരുണ്ടെന്ന്

വ്യക്തമാക്കാമോ ;

(ബി)സി.എച്ച്.സി. യുടെ സ്റാഫ് പാറ്റേണ്‍ അനുസരിച്ച് എത്ര ഡോക്ടര്‍മാരാണ് ഈ സ്ഥാപനത്തില്‍ ആവശ്യമായി വരുന്നത് എന്ന് വ്യക്തമാക്കാമോ ;

(സി)ഈ സ്ഥാപനത്തിലേയ്ക്കാവശ്യമായത്ര ഡോക്ടര്‍മാരുടെ സേവനം അടിയന്തിരമായി ലഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2545

ഗോള്‍ഡന്‍ ജൂബിലി

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് സ്ഥാപിച്ചിട്ട് അമ്പത് വര്‍ഷം തികയുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(സി)ആഘോഷ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ ; ഭാരവാഹികള്‍ ആരൊക്കെയാണ് ; അറിയിക്കുമോ ;

(ഡി)ആഘോഷങ്ങളുടെ ഭാഗമായി എന്തെല്ലാം പരിപാടികളാണ് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

2546

അക്ഷയയുടെ കുടുംബത്തിന് ധനസഹായം

ശ്രീ. ജി. സുധാകരന്‍

()ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവുമൂലം മരിച്ച അക്ഷയ എന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി)മനുഷ്യാവകാശകമ്മീഷന്‍ ശുപാര്‍ശ ലഭിക്കുന്നതിന് മുമ്പ് ഈ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?

2547

സിമിതക്ക് ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമനം

ശ്രീമതി പി.അയിഷാ പോറ്റി

()സിനിത എന്‍. എസ്.-ന്റെ ആശ്രിത നിയമനത്തിനായുള്ള 12115/എച്ച്.1-ാം നമ്പര്‍ ഫയലില്‍ എടുത്ത നടപടികള്‍ വിശദമാക്കുമോ;

(ബി)സിനിതയ്ക്ക് ആരോഗ്യ വകുപ്പില്‍ ആശ്രിത നിയമനത്തിന് പരിഗണിക്കുന്നത് സംബന്ധിച്ച അപേക്ഷ ആരോഗ്യ വകുപ്പില്‍ ലഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

2548

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കുളള മെഡിക്കല്റീഇംമ്പേഴ്സ്മെന്റ്

ശ്രീ. മോന്‍സ് ജോസഫ്

()ഉഴവൂര്‍ബ്ളോക്ക് പഞ്ചായത്തിലെ വി... ആയ ശ്രീ. വേണുഗോപാലിന്റെ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മെഡിക്കല്‍ റീഇംമ്പേഴ്സ്മെന്റ് നല്‍കുന്നതിന് സമര്‍പ്പിച്ച ജി2/47243/12 ആരോഗ്യവകുപ്പ് നമ്പര്‍ ഫയലിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;

(ബി)മെഡിക്കല്‍ റീഇംമ്പേഴ്സ്മെന്റ് സംബന്ധിച്ച പ്രസ്തുത വിഷയത്തില്‍ ഡി.എച്ച്.എസ്.ലേക്ക് നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ മറുപടി ലഭിക്കാനുണ്ടായ കാലതാമസം വ്യക്തമാക്കാമോ; ഡി.എച്ച്.എസ് ലെ 1049/12 നമ്പര്‍ ഫയലില്‍ എന്ന് റിപ്പോര്‍ട്ട് നല്‍കി എന്ന് വ്യക്തമാക്കാമോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

2549

തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ സി.എച്ച്.സി.യില്‍ഗൈനക്കോളജിസ്റിന്റെ നിയമനം

ഡോ. കെ. ടി. ജലീല്‍

()തവനൂര്‍ മണ്ഡലത്തില്‍പ്പെട്ട പുറത്തൂര്‍ സി. എച്ച്. സി. യില്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവിടെ ഗൈനക്കോളജിസ്റിനെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടോ;

(സി)എങ്കില്‍ അതിന്റെ നടപടി ഏതുവരെയായി എന്നു വ്യക്തമാക്കാമോ;

2550

പുതിയ മെഡിക്കല്‍ കോളേജുകള്‍

ശ്രീ. പി. കെ. ബഷീര്‍

2012-13 ബഡ്ജറ്റില്‍ മഞ്ചേരിയില്‍ അനുവദിച്ച മെഡിക്കല്‍ കോളേജ് എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കും; ഇല്ലെങ്കില്‍ ഇവയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ?

2551

എലിഞ്ഞിപ്ര സി.എച്ച്.സി.യില്‍ സൌകര്യംമെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട എലിഞ്ഞിപ്ര പി.എച്ച്.സി., സി.എച്ച്.സി.യാക്കി ഉയര്‍ത്തിയെങ്കിലും ആവശ്യമാ അടിസ്ഥാന സൌകര്യങ്ങളും ഡോക്ടര്‍മാരേയും സ്റാഫിനേയും നിയമിക്കലും ഇനിയും നടപ്പിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതിനായി അടിയന്തിര നടപടി സ്വീകരിക്കുമോ ?

2552

വയനാട് ജില്ലയില്‍ മെഡിക്കല്‍ കോളേജ്

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കാനുള്ള പദ്ധതി ഏത് ഘട്ടത്തിലാണെന്ന്വ്യക്തമാക്കുമോ;

(ബി)ഇതിനാവശ്യമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുകയും ഭരണാനുമതി നല്‍കുകയും ചെയ്തിട്ടുണ്ടോ; ഇത് നടപ്പിലാക്കാന്‍ സ്പെഷ്യല്‍ ഓഫീസറെ നിയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)ഇത് സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം എത്രയാണെന്നും അത് എവിടെയാണ് ലഭ്യമാക്കിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ?

2553

മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ആശുപത്രി നവീകരണം

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം കോട്ടപ്പടിയിലെ താലൂക്ക് ആശുപത്രി നവീകരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പുതിയ എക്സ്റേ മെഷീന്‍ എന്ന് ലഭ്യമാക്കുമെന്ന് വെളിപ്പെടുത്തുമോ;

(സി)താലൂക്ക് ആശുപത്രിയുടെ സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി)സ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിക്കുന്നതിനനുസരിച്ച് ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

()നിലവിലുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് പി.എസ്.സി നിയമനം വൈകുന്ന സാഹചര്യത്തില്‍ കരാര്‍ നിയമനത്തിന് നടപടിസ്വീകരിക്കുമോ?

2554

പി.എച്ച്.സി- സി.എച്ച്.സി അപ്ഗ്രെഡേഷന്‍

ശ്രീ. പി. ഉബൈദുള്ള

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പി.എച്ച്.സി/സി.എച്ച്.സി കള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര എണ്ണം അപ്ഗ്രേഡ് ചെയ്തുവെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;

(സി)പി. എച്ച.്സി കള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും കിടത്തി ചികിത്സ ആരംഭിക്കുന്നതിനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ മലപ്പുറം മണ്ഡലത്തിലെ പി.എച്ച്.സി കളില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനും പൂകൊളത്തൂര്‍ പി.എച്ച്.സി അപ്ഗ്രേഡ് ചെയ്യുന്നതിനും നടപടിസ്വീകരിക്കുമോ?

2555

എടപ്പാള്‍ സി.എച്ച്.സി.യിലെക്ളറിക്കല്‍ സ്റാഫിന്റെ തസ്തിക

ഡോ. കെ. ടി. ജലീല്‍

()എടപ്പാള്‍ സി.എച്ച്.സി യില്‍ എത്ര ക്ളറിക്കല്‍ സ്റാഫിന്റെ തസ്തികകളാണുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)ഇപ്പോള്‍ ഇവിടെ എത്ര ക്ളാര്‍ക്കുമാര്‍ ജോലി ചെയ്തുവരുന്നുണ്ട്:

(സി)ഒഴിവുള്ള ക്ളാര്‍ക്കുമാരുടെ തസ്തിക നികത്തുന്നതിന് വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

2556

മാവൂര്‍ പഞ്ചായത്തില്‍ കാന്‍സര്‍ ചികില്‍സക്കായിവിട്ടുകിട്ടിയിട്ടുള്ള സ്ഥലം

ശ്രീ. പി. റ്റി. . റഹീം

()മാവൂര്‍ പഞ്ചായത്തിലെ തെങ്ങിലക്കടവ് എന്ന സ്ഥലത്ത് കാന്‍സര്‍ ചികില്‍സക്കായി സൌജന്യമായി സ്ഥലം വിട്ടുകിട്ടിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇവിടെയുള്ള കെട്ടിടങ്ങളുടെ താക്കോല്‍ ഏറ്റുവാങ്ങിയത് എന്നാണ്;

(സി)പ്രസ്തുത സ്വത്തും, കെട്ടിടവും ഉപയോഗപ്പെടുത്താന്‍ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

2557

പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി ശ്രീകുമ്മില്‍ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലെ മാറഞ്ചേരി ശ്രീകുമ്മില്‍ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് നാളിതുവരെ ശമ്പളം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ക്ഷേത്രത്തില്‍ ഏതൊക്കെ തസ്തികകളിലാണ് ജീവനക്കാരുളളത് എന്ന് പേരു സഹിതം വ്യക്തമാക്കാമോ;

(സി)ഇവര്‍ക്ക് അവിടെ ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ;

(ഡി)എങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;

()ജീവനക്കാര്‍ക്ക് ജോലിയെടുക്കുവാനും അവര്‍ക്ക് ശമ്പളം ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

2558

കായംകുളം താലൂക്കാശുപത്രിയിലെ സൌകര്യങ്ങള്‍വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. സി.കെ. സദാശിവന്‍

()കായംകുളം താലൂക്കാശുപത്രിയില്‍ ഒരു സര്‍ജനെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത താലൂക്കാശുപത്രിയില്‍ സ്കാനിംഗ് മെഷീന്‍, ഡിജിറ്റല്‍ എക്സ്റേ എന്നിവ സ്ഥാപിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)പ്രസ്തുത ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്റര്‍ പ്രവര്‍ത്തനരഹിതമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ഡി)ഓപ്പറേഷന്‍ തീയറ്റര്‍ അടിയന്തരമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

2559

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്ളിനിക്കല്‍ബയോകെമിസ്ട്രി ലാബിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്ളിനിക്കല്‍ ബയോ

കെമിസ്ട്രി ലാബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി)ലാബില്‍ ഇപ്പോള്‍ എത്ര കമ്പ്യൂട്ടറൈസ്ഡ് അനലൈസറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി)ലാബില്‍ എത്ര സാമ്പിളുകള്‍ ഒരു ദിവസം പരിശോധനയ്ക്ക് എത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ഡി)രോഗികളുടെ ബന്ധുക്കള്‍ മണിക്കൂറുകളോളം പരിശോധനാഫലം ലഭിക്കുന്നതിനുവേണ്ടി കാത്തുനില്‍ക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

()ഇത് പരിഹരിക്കുന്നതിന് കൂടുതല്‍ കമ്പ്യൂട്ടറൈസ്ഡ് അനലൈസറുകളും ടെക്നീഷ്യന്മാരെയും ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

2560

കോഴിക്കോട് ജില്ലയിലെ ചെറൂപ്പ സി.എച്ച്.സി

ശ്രീ. പി. റ്റി. . റഹീം

()കോഴിക്കോട് ജില്ലയിലെ ചെറൂപ്പ സി.എച്ച്.സി. ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണുള്ളത് ;

(ബി)നിയന്ത്രണം പൂര്‍ണ്ണമായും കോഴിക്കോട് മെഡിക്കല്‍ കോളേജിന് കൈമാറാന്‍ കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് തീരുമാനമെടുത്തിട്ടുണ്ടോ;

(സി)നിയന്ത്രണം പൂര്‍ണ്ണമായും മെഡിക്കല്‍ കോളേജിന് വേണമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആവശ്യമുന്നയിച്ചിട്ടുണ്ടോ;

(ഡി)ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

()ഇവിടെ ഹോസ്റല്‍ പണിയുന്നതിനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.