UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2701

ചാത്തന്നൂരില്‍ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ അക്കാഡമി

ശ്രീ. ജി. എസ്. ജയലാല്‍

() ചാത്തന്നൂരില്‍ ആരംഭിക്കുന്ന സംസ്ഥാന കണ്‍സ്ട്രക്ഷന്‍ അക്കാഡമിക്കുവേണ്ടി 10 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങി 01.03.2011-ല്‍ തറക്കല്ലിടുകയും, കേരള ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡിന്റെ 2011-12 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 15 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടും പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്ഥാപനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍പോലും ആരംഭിക്കാത്തതില്‍ പ്രദേശത്തെ ജനങ്ങളും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും, സന്നദ്ധസംഘടനകളും പ്രക്ഷോഭത്തിലും പ്രതിഷേധത്തിലുമാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത സ്ഥാപനത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിലേക്കുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും ഒന്നര വര്‍ഷം പിന്നിട്ടിട്ടും തടസ്സങ്ങള്‍ പരിഹരിക്കുവാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പ്ളാനും, വിശദമായ എസ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടോ; ഇതിലേക്ക് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

() പ്രസ്തുത അക്കാഡമി ചാത്തന്നൂരില്‍ സ്ഥാപിക്കുന്നതില്‍ നിന്നും പിന്നോക്കം പോകുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(എഫ്) ഇല്ലായെങ്കില്‍ എത്രയും പെട്ടെന്ന് സ്ഥാപനം പ്രാവര്‍ത്തികമാക്കുവാന്‍ നടപടി കൈക്കൊള്ളുമോ?

2702

കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍പ്പെട്ട ശ്രീമതി നാരായണിയ്ക്ക് അധിവര്‍ഷ ആനുകൂല്യം

ശ്രീ. പുരുഷന്‍ കടലുണ്ടി

() കേരള കര്‍ഷകത്തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ റജി.നമ്പര്‍ 11/2/84/709 നമ്പറായി കോഴിക്കോട് ജില്ലയില്‍ അംഗമായിട്ടുള്ള ശ്രീമതി നാരായണി ഉ/ീ അമ്മാളു, കാവുങ്ങള്‍, വട്ടോളി ബസാര്‍. പി.. എന്ന തൊഴിലാളിക്ക് അധിവര്‍ഷ ആനുകൂല്യം ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ തടസ്സമെന്താണ്;

(ബി) പ്രസ്തുത തൊഴിലാളിക്ക് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഉണ്ണികുളം ഗ്രാമപഞ്ചായത്തിന് നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ ബന്ധപ്പെട്ട രേഖയുടെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത തൊഴിലാളി അംശാദായമായി നിക്ഷേപിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

2703

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തൊഴില്‍ നിയമ ലംഘനങ്ങള്

ശ്രീ. . ചന്ദ്രശേഖരന്‍

() സംസ്ഥാനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കാസര്‍ഗോഡ് ജില്ലയില്‍ മണപ്പുറം ഫിനാന്‍സില്‍ നിരന്തരം ഉണ്ടാകുന്ന തൊഴില്‍ പ്രശ്നങ്ങളില്‍ തൊഴില്‍ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ ;

(സി) എങ്കില്‍ പ്രശ്ന പരിഹാരത്തിന് തൊഴില്‍ വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ ?

2704

സമഗ്ര ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്നും റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരെ ഒഴിവാക്കുന്ന നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവരെ 2013 ഏപ്രില്‍ മാസം മുതല്‍ സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ നിന്നും ഒഴിവാക്കുന്നതിന് നിര്‍ദ്ദേശമുണ്ടോ ;

(ബി) എങ്കില്‍ രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൌജന്യ ചികിത്സ ലഭിക്കുന്ന സാഹചര്യം ഇല്ലാതാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത പ്രശ്നം പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

2705

അണ്‍ എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. സി. കെ. നാണു

() അണ്‍ എയ്ഡഡ് മേഖലയിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ സേവന വേതനവ്യവസ്ഥകള്‍ നിഷ്കര്‍ഷിച്ചുകൊണ്ട് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അവയിലെ വ്യവസ്ഥകള്‍ വ്യക്തമാക്കാമോ ;

(സി) അണ്‍ എയ്ഡഡ് മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ തര്‍ക്കപരിഹാരഫോറം രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

2706

തൊഴിലിടങ്ങളിലെ അതിക്രമങ്ങള്‍

ശ്രീ. . കെ. വിജയന്‍

() തൊഴിലിടങ്ങളില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് തടയുന്നതിന് എന്തൊക്കെ നടപടി കളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പിന് അറിയാമോ ?

2707

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ. ടി. .യില്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ. ടി. .യിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് എന്തെങ്കിലും നിയമതടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ?

2708

വികലാംഗര്‍ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പ്രത്യേക പരിഗണന

ശ്രീ. പി. സി. ജോര്‍ജ്

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവരും 20 വര്‍ഷം സീനിയോറിറ്റി ഉള്ളവരും നാളിതുവരെ ഒരു ജോലിക്കും പരിഗണിക്കപ്പെട്ടിട്ടില്ലാത്തതുമായ ഉദ്യോഗാര്‍ത്ഥികള്‍ ഇനിയും സംസ്ഥാനത്ത് അവശേഷിക്കുന്നുണ്ടോ;

(ബി) ഇപ്രകാരം ഒരു ജോലിക്കും പരിഗണിക്കപ്പെട്ടിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി) ഇപ്രകാരം രജിസ്റര്‍ ചെയ്യപ്പെട്ടവരില്‍ ഒരു ജോലിയും ലഭിച്ചിട്ടില്ലാത്ത വികലാംഗരായ ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ഇതുവരെ ഒരു ജോലിക്കും പരിഗണിക്കപ്പെട്ടിട്ടില്ലാത്തവര്‍ക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചു വഴി നിയമനം ലഭിക്കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവര്‍ക്കും വികലാംഗരായവര്‍ക്കും അവസരം നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

2709

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലെ നിയമനം പരമാവധി പ്രായപരിധി

ശ്രീ. റോഷി അഗസ്റിന്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ട് മുപ്പതു വര്‍ഷത്തിലധികം സീനിയോറിറ്റി ഉള്ളവരും, നിശ്ചിത പ്രായപരിധിയായ 50 വയസ് പൂര്‍ത്തിയായവരും, നാളിതുവരെ ഒരു ജോലിക്കും പരിഗണിക്കപ്പെട്ടിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികളുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇപ്രകാരം പരമാവധി പ്രായപരിധിയില്‍ എത്തിനില്ക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസാന അവസരമെന്നത് കണക്കിലെടുത്ത് പ്രത്യേക പരിഗണന നല്കി പാര്‍ട്ട് ടൈം തസ്തികകളില്‍ നിമയനം നല്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ ;

(സി) പി.എസ്.സി. നിയമനങ്ങള്‍ക്ക് പ്രായപരിധി ഉയര്‍ത്തിയ സാഹചര്യത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചു വഴിയുള്ള നിയമനങ്ങള്‍ക്ക്, പാര്‍ട്ട് ടൈം തസ്തികകള്‍ക്കുള്‍പ്പെടെ, പ്രായപരിധി ഉയര്‍ത്തുമോ ; വിശദമാക്കുമോ ?

2710

കോമണ്‍ ആപ്ളിക്കേഷന്‍ സിസ്റം ഫോര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്സ്

ശ്രീ. വി.ഡി. സതീശന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

,, പാലോട് രവി

() സംസ്ഥാനത്ത് കോമണ്‍ ആപ്ളിക്കേഷന്‍ സിസ്റം ഫോര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച്സിന്റെ തുടക്കം കുറിച്ചിട്ടുണ്ടോ ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി) എന്തെല്ലാം സൌകര്യങ്ങളാണ് ഇതുവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത് ;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത് ?

2711

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

ശ്രീ. മുല്ലക്കര രത്നാകരന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുവഴി എത്ര പേര്‍ക്ക് താല്കാലികമായി നിയമനം നല്‍കി എന്നു വ്യക്തമാക്കാമോ?

2712

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നിയമം ലംഘിച്ച് താല്ക്കാലിക നിയമനം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

() താല്ക്കാലിക ഒഴിവുകള്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിക്കാതെ മറ്റുവിധത്തില്‍ നികത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഈ നടപടിക്കെതിരെ നടപടികള്‍ സ്വീകരിക്കുമോ ;

(സി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ എത്ര പേര്‍ നാളിതുവരെ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ഡി) 2011-12 ലും 2012-13 ല്‍ നാളിതുവരെയും എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ; എത്ര പേരെ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട് ?

2713

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി ജോലി

ശ്രീ. എം. ഹംസ

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി എത്ര പേര്‍ക്ക് ജോലി നല്‍കുകയുണ്ടായി; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ

(ബി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ അവഗണിച്ച് പല വകുപ്പുകളുടേയും കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) അതു തടയുന്നതിനും, അത്തരത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പ്രസ്തുത പ്രവൃത്തി നിരുത്സാഹപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

2714

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തവരുടെ വിവരം

ശ്രീ. റ്റി.വി. രാജേഷ്

() 2012 നവംബര്‍ 30 വരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ എത്രപേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇവരില്‍ എത്ര സ്ത്രീകള്‍, പുരുഷന്മാര്‍ ഉണ്ട്; വിശദാംശം ലഭ്യമാക്കുമോ;

(ബി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളത്;വിശദമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം 30.11.2012 വരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്രപേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

2715

തിരുവനന്തപുരം ജില്ലയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തവര്‍

ശ്രീ. പി. സി. ജോര്‍ജ്

() തിരുവനന്തപുരം ജില്ലയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തിട്ട് 30 വര്‍ഷത്തിലധികം സീനിയോറിറ്റി ഉള്ളവരും നിശ്ചിത പ്രായപരിധിയായ 50 വയസ്സു പൂര്‍ത്തിയായവരുമായ എത്ര ഉദ്യോഗാര്‍ത്ഥികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ഇപ്രകാരം സീനിയോറിറ്റിയും പ്രായപരിധി കഴിഞ്ഞവരുമായ ഉദ്യോഗാര്‍ത്ഥികളുടെ പൂര്‍ണ്ണമായ ലിസ്റ് ലഭ്യമാക്കുമോ

2716

ആറ്റിങ്ങല്‍, കിളിമാനൂര്‍ എംപ്ളോയ്മെന്റ് എക്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തവര്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍, കിളിമാനൂര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവരില്‍ വിവിധ ജോലികള്‍ക്കായി ഏത് തീയതിവരെയുള്ളവരെയാണ് പരിഗണിച്ചിട്ടുള്ളത്; സീനിയോറിറ്റി ക്രമത്തില്‍ വിശദമാക്കുമോ;

(ബി) വികലാംഗര്‍, വിധവ, പട്ടികജാതി, ജനറല്‍, പട്ടികവര്‍ഗ്ഗം എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ?

2717

ശ്രീ. കെ. ജയചന്ദ്രന്‍ നായരുടെ സ്ഥലംമാറ്റ നിയമനം

ശ്രീ. പി. കെ. ഗുരുദാസന്‍

() കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി ജോലി നോക്കിവരുമ്പോള്‍ സ്ട്രോക്ക് ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കുന്ന ശ്രീ. കെ. ജയചന്ദ്രന്‍ നായര്‍ സ്ഥലം മാറ്റത്തിനായി എത്ര അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട് ;

(ബി) ശ്രീ. കെ. ജയചന്ദ്രന്‍ നായര്‍ക്ക് ഒഴിവുവരുന്നതിനനുസരിച്ച് സ്ഥലം മാറ്റത്തിന് പരിഗണിക്കാമെന്ന് മറുപടി നല്‍കിയിട്ടുണ്ടോ ;

(സി) സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ജൂനിയര്‍മാരായ ശ്രീ. ടി.വി.ഗോപിനാഥനും, ശ്രീ. രവീന്ദ്രന്‍ നായര്‍ക്കും ഉദ്യോഗകയറ്റം നല്‍കി നിയമിക്കാനിടയായത് എന്തു കൊണ്ടാണ് ; വ്യക്തമാക്കുമോ ?

2718

ശ്രീ. കെ. ജയചന്ദ്രന്‍ നായരുടെ നിയമനം

ശ്രീ. പി. കെ. ഗുരുദാസന്‍

() എംപ്ളോയ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ സീനിയോറിറ്റി പ്രകാരം നിയമിക്കപ്പെടേണ്ട ശ്രീ. കെ. ജയചന്ദ്രന്‍ നായരെ ഒഴിവാക്കി ജൂനിയറെ നിയമിച്ചതായ പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) ശ്രീ. കെ. ജയചന്ദ്രന്‍ നായര്‍, മെഡിക്കല്‍ ഗ്രൌണ്ടില്‍ തിരുവനന്തപുരം ജില്ലയില്‍ സ്ഥലംമാറ്റം ലഭിക്കുന്നതിനു വേണ്ടി അയച്ച അപേക്ഷകള്‍ പരിഗണിച്ചിരുന്നുവോ; ഇല്ലെങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;

(സി) ശ്രീ. കെ. ജയചന്ദ്രന്‍ നായര്‍ക്കു പകരം ആരെയൊക്കെ തിരുവനന്തപുരം ജില്ലയില്‍ ഉദ്യോഗക്കയറ്റം നല്‍കി നിയമിച്ചിട്ടുണ്ട് ?

2719

റിഹാബിലിറ്റേഷന്‍ പ്ളാന്റേഷനിലെ സ്റാഫിന്റെ ശമ്പളക്കരാര്‍

ശ്രീ. കെ. സുരേഷ്കുറുപ്പ്

() റിഹാബിലിറ്റേഷന്‍ പ്ളാന്റേഷനിലെ സ്റാഫിന്റെ ശമ്പളക്കരാറിന്റെ കാലാവധി അവസാനിച്ചത് എന്നാണെന്ന് അറിയിക്കുമോ;

(ബി) ശമ്പളം പരിഷ്ക്കരിക്കാന്‍ നടപടി സ്വികരിക്കുമോ ?

2720

ആലപ്പുഴ ഇ. എസ്. . ആശുപത്രിയുടെ ശോച്യാവസ്ഥ

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ഇ.എസ്.. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ

(ബി) ആശുപത്രിക്ക് അനുവദനീയമായ തസ്തികകള്‍ എത്ര; നിലവില്‍ ജോലി ചെയ്യുന്നവര്‍ എത്ര; ഒഴിവുകള്‍ എത്ര; വ്യക്തമാക്കുമോ;

(സി) ഇപ്പോഴുള്ള സ്റാഫ് പാറ്റേണ്‍ എന്നുമുതലാണ് നിലവില്‍ വന്നത്;

(ഡി) ആവശ്യമായ ലാബ് ടെക്നീഷ്യന്‍മാര്‍ ഇല്ലാത്തതിനാല്‍ മിക്ക ദിവസങ്ങളിലും ലാബ് പ്രവത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() റേഡിയോളജിസ്റ് ഇല്ലാത്തതിനാല്‍ ഇതിനായുള്ള ഉപകരണങ്ങള്‍ നശിച്ചുപോകുന്നതായുള്ള മാധ്യമ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ലാബും റേഡിയോളജി വിഭാഗവും പ്രവര്‍ത്തനക്ഷമമാക്കുവാന്‍ അടിയന്തിര നപടി സ്വീകരിക്കുമോ?

2721

ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയില്‍ മാലിന്യ സംസ്കരണ സംവിധാനം

ശ്രീ. എളമരം കരീം

() ഫറോക്ക് ഇ.എസ്.ഐ റഫറല്‍ ആശുപത്രിയില്‍ മാലിന്യ സംസ്കരണ സംവിധാനം ഇല്ലാത്തത് രോഗികള്‍ക്കും പരിസരവാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിന് സംസ്കരണ പ്ളാന്റ് സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

2722

കൊരട്ടി ഇ.എസ്.. ആശുപത്രിയ്ക്ക് കെട്ടിടം

ശ്രീ. ബി.ഡി. ദേവസ്സി

സ്വന്തമായി സ്ഥലമുള്ള കൊരട്ടി ഇ.എസ്.. ആശുപത്രിയ്ക്ക് കെട്ടിടം പണിയുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ?

2723

കൊണ്ടോട്ടിയില്‍ ഇ.എസ്.. ഡിസ്പെന്‍സറി ആരംഭിക്കാന്‍ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കോഴിക്കോട് വിമാനത്താവളത്തില്‍ ധാരാളം തൊഴിലാളികള്‍ കരാറടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലും ജോലി ചെയ്യുന്നതായും ഇവരില്‍ നിന്നും പി.എഫ്. വിഹിതം പിടിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് കൃത്യമായി തൊഴിലുടമകളുടെ വിഹിതമടക്കം അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമോ?

(സി) കൊണ്ടോട്ടിയില്‍ ഒരു ഇ.എസ്.ഐ ഡിസ്പെന്‍സറി തുടങ്ങുവാനുള്ള ഇ.എസ്.ഐ കോര്‍പ്പറേഷന്റെ തീരുമാനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?

2724

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ലേബര്‍ ക്യാമ്പുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, . പി. അബ്ദുളളക്കുട്ടി

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലേബര്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിനുളള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ആരെയെല്ലാമാണ് സഹകരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) എന്തെല്ലാം സകര്യങ്ങളാണ് ലേബര്‍ ക്യാമ്പുകള്‍ വഴി ഒരുക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2725

അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പ്

ശ്രീ. സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

() സംസ്ഥാനത്ത് പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) എന്തെല്ലാം വിവരങ്ങളാണ് കണക്കെടുപ്പിലൂടെ ശേഖരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) അന്യസംസ്ഥാന തൊഴിലാളികളുടെ എന്തെല്ലാം വിവരങ്ങള്‍ക്കാണ് പ്രസ്തുത കണക്കെടുപ്പിലൂടെ ലക്ഷ്യമിടുന്നത്;

(ഡി) കണക്കെടുപ്പ് എത്രനാള്‍ക്കകം പൂര്‍ത്തിയാക്കാ നാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ ?

2726

വിശ്വകര്‍മ്മ സമുദായ അംഗങ്ങള്‍ക്ക് .എസ്.ഐ ആനുകൂല്യം

ശ്രീമതി ഇ. എസ.് ബിജിമോള്‍

പരമ്പരാഗത തൊഴില്‍ ചെയ്യുന്ന വിശ്വകര്‍മ്മ സമുദായ അംഗങ്ങള്‍ക്ക് ഇ.എസ്.ഐ ആനുകൂല്യം നല്കുവാന്‍ നടപടി സ്വീകരിക്കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.