UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2791

ദേശീയപാതയോരത്ത് വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനുളള പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

()ദേശീയപാതയോരത്ത് വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കാനുളള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍, പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)വിശ്രമകേന്ദ്രങ്ങളെ പരിസ്ഥിതി സൌഹൃദ കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ;

(ഡി)യാത്രക്കാര്‍ക്കായി എന്തെല്ലാം സൌകര്യങ്ങളാണ് വിശ്രമകേന്ദ്രങ്ങളില്‍ ഒരുക്കുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ?

2792

ഗവണ്‍മെന്റ് ഗസ്റ് ഹൌസുകളില്‍ മുറികള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ടൂറിസം വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് ഗസ്റ് ഹൌസുകള്‍ ഓരോന്നിലും ഇപ്പോള്‍ അതിഥികള്‍ക്ക് വാടകയ്ക്ക് നല്‍കാന്‍ പ്രാപ്തമായ എത്ര മുറികള്‍ വീതം ഉണ്ടെന്ന് വിശദമാക്കുമോ;

(ബി)അതിഥികള്‍ക്ക് റൂം അലോട്ട് ചെയ്യുന്നത് ആരാണ്; മാനദണ്ഡം വിശദമാക്കുമോ;

(സി)കന്യാകുമാരി, കോവളം എന്നീ ഗവണ്‍മെന്റ് ഗസ്റ് ഹൌസുകളിലെ കഴിഞ്ഞ ഒരു മാസത്തെ മുറികളുടെ വിനിയോഗവും ജി. . ഡി. അലോട്ട്മെന്റും സംബന്ധിച്ച് വിശദമാക്കുമോ;

(ഡി)ജി..ഡി. അലോട്ട് ചെയ്തിട്ടുള്ളതോ വെയ്റ്റിംഗ് ലിസ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതോ ആയ ഏതെങ്കിലും വ്യക്തികള്‍ക്ക് റൂം ഉണ്ടായിരുന്നിട്ടും അനുവദിക്കാതിരുന്നിട്ടുണ്ടോ;

()ഏതെങ്കിലും റൂം വെയിറ്റിംഗ് ലിസ്റിലെ ക്രമം തെറ്റിച്ച് നല്കിയിട്ടുണ്ടോ; എങ്കില്‍ ആര്‍ക്കാണ്; ആരെ ഒഴിവാക്കി കൊണ്ടാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(എഫ്)പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ നിന്നും നല്കുന്ന ഉത്തരവുകളെ മറികടക്കാന്‍ ഗസ്റ് ഹൌസ് മാനേജര്‍ക്ക് അധികാരം നല്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?

2793

ഗസ്റ്ഹൌസുകളിലെ ഭക്ഷണ വിലവിവര പട്ടിക

ശ്രീ. എസ്. ശര്‍മ്മ

()കേരള വനം വകുപ്പിന്റേയും ഐ.ആര്‍.സി.റ്റി.സി. യുടേയും ഒരു ലിറ്റര്‍ പാക്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ പത്ത് രൂപയ്ക്ക് വിപണിയില്‍ ലഭിക്കുമ്പോള്‍ സര്‍ക്കാര്‍ ഗസ്റ്ഹൌസുകളില്‍ പതിനഞ്ച് രൂപ ഈടാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ; നിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഇത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(സി)നിലവില്‍ ഗസ്റ്ഹൌസുകളില്‍ നിശ്ചയിച്ചിരിക്കുന്ന കാറ്ററിംഗ് ചാര്‍ജില്‍ ഇന്‍ഗ്രീഡിയന്റ് കോസ്റ്, ലാഭം എന്നിവ ഓരോന്നിന്റേയും ഇനം തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;

(ഡി)ഗസ്റ്ഹൌസുകളിലെ ഡൈനിംഗ് ഹാളിലും, റിസപ്ഷന്‍ ഏരിയായിലും ഭക്ഷണ വിലവിവര പട്ടിക അടങ്ങുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച് വിജിലന്‍സിന്റെ ശുപാര്‍ശ നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ ?

2794

മാര്‍ക്കറ്റിംഗിനായി ടൂറിസം വകുപ്പിന് വകയിരുത്തിയ തുക

പ്രൊഫ. സി. രവീന്ദ്രനാഥ്

()2012-13 സാമ്പത്തിക വര്‍ഷം മാര്‍ക്കറ്റിംഗിനായി ടൂറിസം വകുപ്പിന് വകയിരുത്തിയ ബഡ്ജറ്റിലെ തുക എത്രയാണ്; ഈ വര്‍ഷം ഇതിനകം എത്ര കോടി രൂപ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയുണ്ടായി;

(ബി)ടൂറിസം വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും പതിനായിരം രൂപയ്ക്ക് മുകളില്‍ ഈ വര്‍ഷം നല്കിയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ഗവണ്‍മെന്റ് നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ട് നല്‍കിയവ ഏതൊക്കെ;

(സി)മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട ഏതെല്ലാം ഏജന്‍സികള്‍ക്ക് എന്തു തുക വീതം ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഇതിനകം നല്‍കുകയുണ്ടായി; ഇനി ഓരോ സ്ഥാപനത്തിനും നല്‍കാന്‍ അവശേഷിക്കുന്നത് എത്രയെന്ന് വ്യക്തമാക്കുമോ ?

2795

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

()ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലില്‍ സ്ക്രാച്ച് ആന്റ് വിന്‍ കൂപ്പണ്‍ പ്രിന്റ് ചെയ്യുന്നതിന് സ്വീകരിച്ചമാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)ഇതിനായി എത്ര ക്വട്ടേഷനുകള്‍ ലഭിച്ചുവെന്നും സ്ഥിരപ്പെടുത്തിയ ക്വട്ടേഷന്‍ ഏതായിരുന്നുവെന്നുംവെളിപ്പെടുത്തുമോ ;

(സി)ഏറ്റവും കുറഞ്ഞ ക്വട്ടേഷന്‍ ഏതായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ?

2796

ഡി. ടി. പി. സി സെക്രട്ടറിയുടെ നിയമന വ്യവസ്ഥകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലിലെ സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത സെക്രട്ടറിമാര്‍ ആരൊക്കെയാണ്; ഏതെങ്കിലും സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെ സെക്രട്ടറിയായി നിയോഗിച്ചിട്ടുണ്ടോ;

(ബി)നിയമന ഉത്തരവിലെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ആരെയെങ്കിലും സെക്രട്ടറിയായി നിയമിച്ചിട്ടുണ്ടോ; എങ്കില്‍ അവര്‍ ആരൊക്കെ; ഏത് വ്യവസ്ഥയില്‍ ആണ് നിയമിച്ചത്;

(സി)ഡി. ടി. പി. സി യിലെ സെക്രട്ടറിമാരുടെ നിയമന വ്യവസ്ഥകള്‍ വിശദമാക്കാമോ?

2797

ബി. ആര്‍. ഡി. സി യിലെ മാനേജിംഗ് ഡയറക്ടറുടെ നിയമനം

ശ്രീ. രാജു എബ്രഹാം

()ബി. ആര്‍.ഡി. സി യുടെ ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടറെ നിയമിച്ചത് എന്നു മുതലാണ്; ഏതെല്ലാം വ്യവസ്ഥകളിലാണ് നിയമിച്ചതെന്ന് വിശദമാക്കാമോ; നിയമന ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)മാനേജിംഗ് ഡയറക്ര്‍ ജോയിന്‍ ചെയ്തത് എന്നാണ്; അന്ന് മുതല്‍ ഇന്നു വരെ എത്ര ദിവസം അദ്ദേഹംഓഫീസില്‍ ഹാജരാവുകയുണ്ടായി;

(സി)ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടര്‍ക്കു വേണ്ടി വിവിധ ഇനത്തില്‍ എന്തു തുക ഇതിനകം ചെലവഴിക്കുകയുണ്ടായി; വിശദമാക്കുമോ?

2798

വിദേശയാത്ര

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ടൂറിസം വകുപ്പുമന്ത്രി, ടൂറിസം സെക്രട്ടറി, കെ. ടി. ഡി. സി. ചെയര്‍മാന്‍, ടൂറിസം ഡയറക്ടര്‍ തുടങ്ങി ആരെല്ലാം ഏതെല്ലാം വിദേശ യാത്രകള്‍ നടത്തുകയുണ്ടായി; ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഏതെല്ലാം തീയതികളില്‍, ഏതെല്ലാം രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി;

(ബി)ഓരോ യാത്രയ്ക്കും മേല്‍പ്പറഞ്ഞ ഓരോരുത്തര്‍ക്കും വേണ്ടിവന്ന ചെലവ് വിശദമാക്കുമോ?

2799

കെ. ടി. ഡി. സി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()സര്‍ക്കാര്‍ അധികാരമേറ്റശേഷം ബോര്‍ഡ് തീരുമാനമോ സര്‍ക്കാര്‍ നിര്‍ദ്ദേശമോ ഇല്ലാതെ കെ. ടി. ഡി. സി. നടപ്പാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് ചെലവുകളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി)ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ മാത്രം പരിഗണിച്ച് ഏതെല്ലാം പ്രവൃത്തികള്‍ നിര്‍വ്വഹിക്കുകയുണ്ടായി; ഇത്തരം ഇനങ്ങളില്‍ ചെലവായ തുകകള്‍ വിശദമാക്കുമോ;

(സി)നിലവിലുള്ള കെ. ടി. ഡി. സി. ചെയര്‍മാന്‍ ചാര്‍ജ് എടുത്തതിനുശേഷം നാളിതുവരെ അദ്ദേഹത്തിനുവേണ്ടി ചെലവഴിച്ച മൊത്തം തുക ഇനം തിരിച്ച് വെളിപ്പെടുത്തുമോ?

2800

നിള ടൂറിസം പ്രേജക്ട്

ശ്രീ. എം. ഹംസ

()2011 മെയ് മുതല്‍ 2012 സെപ്തംബര്‍ വരെ വിനോദസഞ്ചാര വകുപ്പ് എത്ര കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി; ഏതെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കിയത്;

(ബി)ഏതെല്ലാം ഇനത്തിലാണ് പണം ലഭ്യമാക്കാനായത്; ഇനം തിരിച്ച് കണക്ക് ലഭ്യമാക്കുമോ;

(സി)കേന്ദ്രത്തില്‍ നിന്നും ടൂറിസം വികസനത്തിനായി ഏതെല്ലാം ഇനത്തിലാണ് തുക ലഭ്യമായത്; എന്തു തുക; ഒറ്റപ്പാലത്തു നിന്നും നിള ടൂറിസം പ്രോജക്ട് പാലക്കാട് ഡി. റ്റി. പി. സി വഴി സമര്‍പ്പിച്ച ടൂറിസം പദ്ധതി ശ്രദ്ധയിലുണ്ടോ; പ്രസ്തുത പദ്ധതിയ്ക്കായി എന്തു തുക ആവശ്യമായി വരും എന്നാണ് കണക്കാക്കിയിട്ടുളളത്; പദ്ധതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ?

2801

അഷ്ടമുടി ടൂറിസം പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

()അഷ്ടമുടി ടൂറിസം പദ്ധതിയുടെ ഭാഗമായി നടത്തുന്ന അഷ്ടമുടി കായലിലെ കയ്യേറ്റങ്ങള്‍ക്ക് വിരാമം കുറിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ;

(ബി)കായലിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)അഷ്ടമുടി ടൂറിസം പദ്ധതിക്ക് ആവശ്യമായ ഫണ്ട് ബഡ്ജറ്റില്‍ വകയിരുത്തുവാന്‍ നടപടി കൈക്കൊള്ളുമോ?

2802

സംരക്ഷണ ഭിത്തി

ശ്രീമതി ഗീതാ ഗോപി

()തൃപ്രയാര്‍ സരയൂ തീരത്തിന്റെ മുന്‍പിലുള്ള പുഴയോരത്തില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്നു മുതലാണ് ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

2803

കോവളം വിനോദസഞ്ചാര മേഖലയിലെ വീടുകളില്‍ സൌജന്യ ബയോഗ്യാസ് പ്ളാന്റ്

ശ്രീമതി ജമീലാ പ്രകാശം

()കോവളം വിനോദസഞ്ചാര മേഖലയിലെ ആയിരം വീടുകളില്‍ സൌജന്യമായി ബയോഗ്യാസ് പ്ളാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതുവരെ എത്ര വീടുകളില്‍ ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)പ്ളാന്റുകള്‍ ലഭിച്ചവരുടെ പേരും മേല്‍വിലാസവും ലഭ്യമാക്കുമോ ?

2804

കോവളം പ്രദേശത്തെ ടൂറിസം സാദ്ധ്യതകള്‍

ശ്രീമതി ജമീലാ പ്രകാശം

()കോവളം പ്രദേശത്തെ ടൂറിസം സാദ്ധ്യതകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി സി.ആര്‍.ഇസഡ്. റെഗുലേഷനനുസരിച്ച് കോവളം ബീച്ചിനെ സോണ്‍ 3-ല്‍ നിന്നും മാറ്റി സോണ്‍ 2-ല്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റിലേക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ ടൂറിസം ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നോ ;

(ബി)എങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നു വ്യക്തമാക്കുമോ ;

(സി)കേന്ദ്ര ഗവണ്‍മെന്റിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

2805

കായംകുളം ജലോത്സവത്തിന്റെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്

ശ്രീ. സി. കെ. സദാശിവന്‍

()കായലോര ടൂറിസവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഗാ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കായംകുളത്ത് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുന്നത്;

(ബി)കായംകുളം കായല്‍തീരത്ത് ഒരു പാര്‍ക്ക് നിര്‍മ്മിക്കുന്നതിനാ വശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)കായംകുളം ജലോത്സവത്തിന്റെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

2806

തലശ്ശേരി പൈതൃകടൂറിസം പദ്ധതി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം പ്രവര്‍ത്തികളാണ് ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ; ഇതില്‍ ഏതെല്ലാം പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി)പൂര്‍ത്തീകരിക്കാത്തവ ഏതൊക്കെ ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ;

(സി)ഇവ ഓരോന്നും എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ ?

2807

അക്വേറിയം പുനരുദ്ധരിക്കുന്നതിനുളള നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് ബീച്ചിലുളള അക്വേറിയം പുനരുദ്ധരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)എന്തു തുകയാണ് പ്രസ്തുത പ്രവൃത്തിക്കായി അനുവദിച്ചതെന്ന് വിശദമാക്കുമോ;

(ഡി)പ്രസ്തുത പ്രവൃത്തി ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ അതിനുളള കാരണം വിശദമാക്കുമോ;

()പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

2808

നെല്ലിയാമ്പതി-പോത്തുണ്ടി ഡാം ടൂറിസം പദ്ധതി

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെല്ലിയാമ്പതിയെയും, പോത്തുണ്ടി ഡാമിനെയും ബന്ധിപ്പിച്ച് നടത്താന്‍ പോകുന്ന ടൂറിസം പദ്ധതിയുടെ പ്രൊപ്പോസല്‍ ഉണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

2809

ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

ബാലുശ്ശേരി, കൊയിലാണ്ടി, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങളിലെ കാപ്പാട് ബീച്ച്, കണയംകോട് പുഴയോരം, ബാലുശ്ശേരി കോട്ട, വയലിട ഹില്‍വ്യൂ, കക്കയം എക്കോ ടൂറിസം ഏരിയ, പെരുവണ്ണാമൂഴി - കുറ്റ്യാടി റിസര്‍വോയര്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതി നിര്‍ദ്ദേശത്തിന്റെ പുരോഗതി അറിയിക്കുമോ?

2810

കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()കൊണ്ടോട്ടിയിലെ മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് നിര്‍ദ്ദേശമുണ്ടോ;

(ബി)എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?

2811

കായല്‍ ടൂറിസം പദ്ധതി

ശ്രീമതി ഗീതാ ഗോപി

തൃശ്ശൂര്‍ ജില്ലയിലെ കോള്‍ മേഖലയില്‍ കായല്‍ ടൂറിസം പദ്ധതി ആവിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ പദ്ധതികള്‍ എന്നു നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ ?

2812

ബേക്കല്‍ എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ ബേക്കല്‍ എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയിട്ടുണ്ടോ;വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)ഇത് സ്ഥാപിക്കുന്നതിനുളള തുടര്‍ നടപടികള്‍ ഏത് വരെയായെന്ന് വിശദമാക്കാമോ?

2813

ബേക്കല്‍ പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()സുനാമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബേക്കല്‍ പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിട്ടുണ്ടോ;

(ബി)ബന്ധപ്പെട്ട അതോറിറ്റിയില്‍ നിന്ന് അനുമതി വാങ്ങി മുടങ്ങിപ്പോയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി പാര്‍ക്ക് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടി എന്താണെന്ന്വിശദമാക്കാമോ?

2814

വീരമലക്കുന്ന് ടൂറിസം പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വീരമലക്കുന്ന് ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 2011-12 ബഡ്ജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നുവെങ്കിലും ഇതു സംബന്ധിച്ച് യാതൊരുവിധ നടപടികളും സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

2815

പറവൂര്‍ ഗലീലിയോ ബീച്ച് നവീകരണം

ശ്രീ. ജി. സുധാകരന്‍

()വിനോദസഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ പറവൂര്‍ ഗലീലിയോ കടപ്പുറം നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)ടൂറിസം വകുപ്പ് ഇതുസംബന്ധിച്ച് എന്തെങ്കിലും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

2816

കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ പാര്‍ക്ക് ശുചീകരിക്കുന്നനായി സ്വീകരിച്ച നടപടി

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ പാര്‍ക്കില്‍ ശുചീകരണത്തിനായി ജീവനക്കാരെ നിയമിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത പാര്‍ക്ക് ശുചീകരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

2817

കോഴിക്കോട് ഭട്ട് റോഡ്- ബീച്ചിലെ പാര്‍ക്ക് വൈദ്യുതീകരണം

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് ഭട്ട്റോഡ് ബീച്ചിലെ പാര്‍ക്ക് വൈദ്യുതീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

2818

ഭൂതത്താന്‍കെട്ട് ടൂറിസം കേന്ദ്രത്തിന്റെ വികസനം

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം നിയോജക മണ്ഡലത്തിലെ ഭൂതത്താന്‍ കെട്ട് ടൂറിസം കേന്ദ്രത്തിന്റെ വികസനത്തിന് വേണ്ടി എന്തെല്ലാം നടപടികളാണ് പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ടൂറിസം കേന്ദ്രത്തില്‍ ആവശ്യമായ അടിസ്ഥാന സൌകര്യങ്ങളും കൂടുതല്‍ ടൂറിസ്റുകളെ ആകര്‍ഷിക്കത്തക്ക നിലയില്‍ പുതിയ ടൂറിസം പദ്ധതികളും ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

2819

പില്‍ഗ്രിം സെന്റര്‍ ആരംഭിക്കുന്നതിനുള്ള നടപടി

ശ്രീമതി ഗീതാ ഗോപി

()തീര്‍ത്ഥാടനകേന്ദ്രമായ തൃപ്രയാര്‍ ക്ഷേത്രം കേന്ദ്രീകരിച്ച് ഒരു പില്‍ഗ്രിം സെന്റര്‍ ആരംഭിക്കുന്ന കാര്യം ടൂറിസം വകുപ്പിന്റെ പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എന്തു തുകയാണ് ഇതിനുവേണ്ടി നീക്കിവെച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)എന്നു മുതലാണ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുകയെന്നു വെളിപ്പെടുത്തുമോ; ഇതിന്റെ നിര്‍മ്മാണകാലാവധി വ്യക്തമാക്കാമോ ?

2820

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടൂറിസം പരിപാടികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓണം വാരാഘോഷം, നിശാഗന്ധി ഫെസ്റിവല്‍ തുടങ്ങി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടൂറിസം പരിപാടികള്‍ ഏതൊക്കെയായിരുന്നു; വിശദമാക്കുമോ;

(ബി)പ്രസ്തുത പരിപാടികള്‍ സംഘടിപ്പിച്ചതിനുശേഷം വരവ് ചെലവ് കണക്കുകള്‍ ബന്ധപ്പെട്ട കമ്മിറ്റിയുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി)ഏതൊക്കെ പരിപാടികള്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കിയിട്ടുണ്ട്; ചെലവ് സംബന്ധിച്ച് വിശദമാക്കുമോ?

2821

കടലോളം ഓണം പരിപാടി

ശ്രീ. ബി. സത്യന്‍

()തിരുവനന്തപുരം ഡി.റ്റി.പി.സി. ഇക്കഴിഞ്ഞ ഓണത്തിന് ശംഖുമുഖത്ത് 'കടലോളം ഓണം' എന്നൊരു പരിപാടി സംഘടിപ്പിച്ചിരുന്നോ; എങ്കില്‍ പ്രസ്തുത പരിപാടിയുടെ മേല്‍നോട്ടം ഡി.റ്റി.പി.സി.യ്ക്ക് നേരിട്ടായിരുന്നോ, അതോ മറ്റേതെങ്കിലും ഏജന്‍സിക്ക് ആയിരുന്നോയെന്ന് വ്യക്തമാക്കാമോ;

(ബി)കടലോളം ഓണം പരിപാടിക്കായി ഡി.റ്റി.പി.സി.യും സര്‍ക്കാരും എത്ര രൂപ വീതം ചെലവഴിച്ചുവെന്നും എത്ര രൂപ ലാഭം ഉണ്ടായെന്നും ഇനം തിരിച്ച് വ്യക്തമാക്കാമോ;

(സി)പ്രസ്തുത പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയ്ക്ക് എത്ര രൂപ വിനോദനികുതിയായി നല്‍കിയിട്ടുണ്ട; വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനമെടുത്ത ഉദ്യോഗസ്ഥന്‍ ആരാണ്; വ്യക്തമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.