UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2727

പട്ടികവര്‍ഗ്ഗ കോളനികളെ മാതൃകാസങ്കേതങ്ങളാക്കുന്ന പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

,, .പി. അബ്ദുളളക്കുട്ടി

()സംസ്ഥാനത്ത് പട്ടികവര്‍ഗ്ഗ കോളനികളെ മാതൃകാസങ്കേതങ്ങളാക്കി മാറ്റുന്നതിനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എത്ര പട്ടികവര്‍ഗ്ഗകോളനികളാണ് ഈ പദ്ധതിയിന്‍കീഴില്‍ നവീകരിക്കാനുദ്ദേശിക്കുന്നത്;

(ഡി)എന്തെല്ലാം ഭൌതിക സൌകര്യങ്ങളാണ് ഈ പദ്ധതിപ്രകാരം കോളനികളില്‍ ലഭിക്കുന്നത്; വിശദമാക്കുമോ?

2728

മാതൃകാ പട്ടികവര്‍ഗ്ഗ കോളനികളുടെ രൂപീകരണം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗ കോളനികളെ മാതൃകാകോളനികളാക്കി മാറ്റുന്ന പദ്ധതി ഏതു ഘട്ടംവരെയെത്തിയെന്നു വ്യക്തമാക്കുമോ;

(ബി)വയനാട് ജില്ലയിലെ ഏതെല്ലാം കോളനികളെയാണ് ഇതുപ്രകാരം തെരഞ്ഞെടുത്തിട്ടുളളതെന്നതിന്റെ നിയോജകമണ്ഡലം തിരിച്ചുളള ലിസ്റ് ലഭ്യമാക്കുമോ;; ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ജില്ലയിലെ ഓരോ കോളനിയിലും ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഇനം തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ?

2729

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സമ്പൂര്‍ണ്ണ ഭവന പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

,, എം. എ വാഹീദ്

,, ലൂഡി ലൂയിസ്

()പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള സമ്പൂര്‍ണ്ണ ഭവന പദ്ധതി ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;

(ബി)പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഒഴിഞ്ഞുപോയ കുടുംബങ്ങള്‍ക്ക് വീട് ലഭ്യമാക്കുമോ;

(സി)നിര്‍മ്മാണം തുടങ്ങിവച്ച വീടുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

2730

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുന്ന പദ്ധതി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ. മുഹമ്മദുണ്ണി ഹാജി

()പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീടു നിര്‍മ്മിച്ചു നല്കുന്ന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി)ഭവന രഹിതരായ പട്ടികവര്‍ഗ്ഗക്കാരുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വീടു നിര്‍മ്മാണത്തിന് സഹായം വേണ്ടിവരുന്ന കുടുംബങ്ങളുടെ വിശദാംശം നല്കുമോ ;

(സി)ഈ പദ്ധതിപ്രകാരം എത്ര കുടുംബങ്ങള്‍ക്ക് ഇതേവരെ വീടു നിര്‍മ്മിച്ചു നല്കിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ?

2731

പട്ടികവര്‍ഗ്ഗ കോളനികളുടെ വികസനം

ശ്രീ. മുല്ലക്കര രത്നാകരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികവര്‍ഗ്ഗ കോളനികളുടെ വികസനം ലക്ഷ്യമാക്കി എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിക്കായി എന്തു തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാമോ?

2732

ടി.ആര്‍.ഡി.എം. ലേക്ക് വകമാറ്റി തുക ചെലവഴിയ്ക്കല്‍

ശ്രീ. ആര്‍. രാജേഷ്

()2011-2012 സാമ്പത്തിക വര്‍ഷത്തില്‍ പ്ളാന്‍ഫണ്ടില്‍ നിന്നും ഏതെല്ലാം ഇനങ്ങളിലുള്ള തുക ടി.ആര്‍.ഡി.എം.-ലേക്ക് വകമാറ്റിയിട്ടുണ്ട്;

(ബി)ഇപ്രകാരം തുക മാറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഈ വിധം ടി.ആര്‍.ഡി.എം.-ലേക്ക് ഈ സാമ്പത്തിക വര്‍ഷാവസാനം ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് വഴിയോ അല്ലാതെയോ വകമാറ്റിയ തുക കഴിച്ചാല്‍ ശേഷിക്കുന്ന പ്ളാന്‍ഫണ്ട് വിനിയോഗം എത്ര ശതമാനമാണ്; കണക്കുകളുടെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)ഇപ്രകാരം നല്‍കിയ തുക ഏത് രീതിയില്‍ വിനിയോഗിച്ചു; വ്യക്തമാക്കുമോ ?

2733

പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പിന്റെ 2012-13 ലെ പദ്ധതി വിഹിതം

ശ്രീ. .കെ. ബാലന്‍

()പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ 2012-13 ലെ പദ്ധതി വിഹിതത്തിന്റെ വിനിയോഗം 2012 നവംബര്‍ 30 വരെ എത്ര ശതമാനമാണ് ; പദ്ധതി തിരിച്ചുള്ള വിശദമായ പട്ടിക ലഭ്യമാക്കുമോ ;

(ബി)പദ്ധതി വിഹിതത്തില്‍ ഇതുവരെ തുകയൊന്നും ചെലവഴിക്കാത്ത പദ്ധതികള്‍ ഉണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ ?

2734

പട്ടികവര്‍ഗ്ഗ മേഖലയില്‍ കോര്‍പ്പസ് ഫണ്ട്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പട്ടികവര്‍ഗ്ഗ മേഖലയില്‍ കോര്‍പ്പസ് ഫണ്ടായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ; ഏതൊക്കെ പദ്ധതികള്‍ക്കാണ് ; വ്യക്തമാക്കുമോ ?

2735

പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതി

ശ്രീ. .കെ. ബാലന്‍

,, കെ. കെ. ജയചന്ദ്രന്‍

,, കെ. രാധാകൃഷ്ണന്‍

,, പുരുഷന്‍ കടലുണ്ടി

()പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ക്കായുള്ള കേന്ദ്രവിഷ്കൃത പദ്ധതിയുടെ വിശദാംശം നല്‍കാമോ ; പദ്ധതിയുടെ ആകെ തുക എത്രയായിരുന്നു ;

(ബി)കേന്ദ്രസര്‍ക്കാര്‍ ഇതുവരെ എത്ര തുകയാണ് അനുവദിച്ചത് ; അതില്‍ എത്ര തുക ഏതൊക്കെ പദ്ധതികള്‍ക്കായാണ് ചെലവഴിച്ചതെന്ന് അറിയിക്കുമോ ;

(സി)കേന്ദ്രത്തിന് ഏതൊക്കെ പദ്ധതികളാണ് സമര്‍പ്പിച്ചിരുന്നത് ; ഏതെല്ലാം പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചു ; വിശദാംശം ലഭ്യമാക്കാമോ ?

2736

പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങള്‍ക്കായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്

ശ്രീ. എം. ചന്ദ്രന്‍

()പ്രാക്തന ഗോത്രവര്‍ഗ്ഗങ്ങള്‍ക്കായി കേന്ദ്രാവിഷ്കൃത പദ്ധതിയില്‍ നാളിതുവരെ എത്ര കോടി രൂപ ലഭിച്ചു; ചെലവഴിച്ചു; കണക്ക് നല്‍കുമോ; പദ്ധതികള്‍ തരം തിരിച്ച് വിശദാംശം നല്‍കുമോ ;

(ബി)എന്തെല്ലാം സ്കീമുകള്‍ക്കാണ് നാളിതുവരെ തുക ലഭിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ; എത്ര കാലയളവിലേയ്ക്കായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്; ഓരോ വര്‍ഷവും എത്ര കോടി രൂപ വീതമാണ് ലഭിയ്ക്കേണ്ടത്; ആയത് നേടിയെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)നാളിതുവരെ ഈ സ്കീമില്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ വിശദാംശം നല്‍കുമോ ?

2737

കാര്‍ഷിക സ്വയംതൊഴില്‍ പദ്ധതി

ശ്രീ. വി. ശശി

()പ്രത്യേക കേന്ദ്ര സഹായം വിനിയോഗിച്ചുള്ള കാര്‍ഷിക സ്വയംതൊഴില്‍ പദ്ധതി നടപ്പാക്കി തുടങ്ങിയിട്ടുണ്ടോ ;

(ബി)എങ്കില്‍ ഈ പദ്ധതിയിലൂടെ ഒരു ആദിവാസിക്ക് ലഭിക്കുന്ന ധനസഹായം എത്ര ; ഈ തുക ആദിവാസികള്‍ എപ്രകാരം വിനിയോഗിക്കണമെന്നാണ് പദ്ധതിയില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

2738

വിജ്ഞാന്‍ ഭാരതി പദ്ധതി

ശ്രീ. സി. പി. മുഹമ്മദ്

,, റ്റി. എന്‍. പ്രതാപന്‍

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

()വിജ്ഞാന്‍ ഭാരതി പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)എവിടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസ സൌകര്യത്തിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ;

(ഡി)പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

2739

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന നടപടി

ശ്രീ. സി. ദിവാകരന്‍

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; ആയതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്; എത്രപേര്‍ക്ക് നാളിതുവരെ കാര്‍ഡ് വിതരണം ചെയ്തുവെന്ന് വ്യക്തമാക്കാമോ ?

2740

ട്രെയിനിംഗ് സെന്ററുകളുടെ നവീകരണം

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, വി.ഡി. സതീശന്‍

,, കെ. ശിവദാസന്‍ നായര്‍

()പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുളള ട്രെയിനിംഗ് സെന്ററുകള്‍ നവീകരിക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി)എന്ത് പരിശീലനമാണ് ഈ സെന്ററുകള്‍വഴി നല്‍കിവരുന്നത്; വിശദാംശം ലഭ്യമാക്കുമോ;

(സി)ആയതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)ഈ ട്രെയിനിംഗ് സെന്ററുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

2741

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്തികള്‍ക്ക് ലാപ്ടോപ്പ്

ശ്രീ. ബെന്നി ബെഹനാന്‍

'' സി.പി. മുഹമ്മദ്

'' റ്റി.എന്‍. പ്രതാപന്‍

'' കെ. മുരളീധരന്‍

()മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സഹായമാണ് നല്‍കിവരുന്നത് ;

(ബി)ഇവര്‍ക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഈ പദ്ധതിയുടെ മറ്റ് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

2742

പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ രോഗികള്‍ക്കുള്ള ചികിത്സ

ശ്രീ. . ചന്ദ്രശേഖരന്‍

()പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പെടുന്ന രോഗികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്രരൂപവരെയുളള സൌജന്യചികിത്സയാണ് ലഭ്യമാകുന്നതെന്ന് അറിയിക്കാമോ;

(ബി)പരിധിയില്‍ കൂടുതലായി വരുന്ന തുക രോഗിയില്‍നിന്നും ഈടാക്കുന്നത,് രോഗിക്ക് റീഇംബേഴ്സ് ചെയ്തു കൊടുക്കുവാന്‍ സംവിധാനം ഉണ്ടോ എന്ന് വ്യക്തമാക്കാമോ;

(സി)എങ്കില്‍ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;

(ഡി)ഏതെല്ലാം ആശുപത്രികളിലാണ് ഇത്തരം ചികിത്സാ സൌകര്യങ്ങള്‍ ഉളളതെന്ന് വെളിപ്പെടുത്തുമോ?

2743

പട്ടികവര്‍ഗ്ഗങ്ങളുടെ ക്ഷേമം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയിലെ പട്ടികവര്‍ഗ്ഗങ്ങളുടെ എണ്ണം മലവേട്ടുവരെയും മാവിലന്‍മാരെയും, ഉള്‍പ്പെടുത്തുക വഴി 50000 ഓളം ആയിട്ടും ഇവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട പശ്ചാത്തല സൌകര്യങ്ങളും ഓഫീസ് സൌകര്യവും വര്‍ദ്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ?

2744

കുറ്റിച്ചല്‍ പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. വി. ശശി

()തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചല്‍ പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കുന്നതിന് എന്ത് പ്രാരംഭ നടപടി സ്വീകരിച്ചു ;

(ബി)ഇതിന് വേണ്ടി ബഡ്ജറ്റില്‍ തുക നീക്കിവച്ചിട്ടുണ്ടോ; എങ്കില്‍ തുക എത്ര ; നാളിതുവരെ ആയതില്‍നിന്ന് വിനിയോഗിച്ച തുക എത്ര ; വിശദമാക്കുമോ ?

2745

അരിവാള്‍ രോഗം ബാധിച്ചവര്‍ക്ക് ധനസഹായം

ശ്രീ. വി. ശശി

()വയനാട്ടിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്കിടയില്‍ അരിവാള്‍ രോഗം ബാധിച്ച എത്ര പേരെ ഇതുവരെ കണ്ടെത്തി; വെളിപ്പെടുത്തുമോ;

(ബി)ഇവര്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം നല്‍കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവരെ എത്രപേര്‍ക്ക് ധനസഹായം നല്‍കി; വിശദാംശം ലഭ്യമാക്കുമോ;

(സി)ഈ ധനസഹായം നല്‍കുന്നതിന് എന്തെല്ലാം വ്യവസ്ഥകള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?

2746

ആദിവാസികള്‍ക്ക് ഭൂമി പതിച്ചു നല്‍കിയതിന്റെ വിശദാംശം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ എത്ര ആദിവാസികള്‍ക്ക് എവിടെയൊക്കെ എത്ര വീതം ഭൂമി പതിച്ചുനല്‍കിയിട്ടുണ്ട്; വെളിപ്പെടുത്താമോ;

(ബി)എത്ര ആദിവാസി കുടുംബങ്ങള്‍ക്ക് എവിടെയൊക്കെ വീട് വച്ച് നല്‍കിയിട്ടുണ്ട്; വിശദമാക്കുമോ ?

2747

ആദിവാസി കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെല്ലിയാമ്പതി പഞ്ചായത്തില്‍ എത്ര ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട് ;

(ബി)ഇതില്‍ എത്ര കുടുംബങ്ങള്‍ക്കാണ് സ്വന്തമായി സ്ഥലവും വീടും ഉള്ളത് ;

(സി)ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്ന നടപടി ഏത് ഘട്ടംവരെയായി ;

(ഡി)മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും സ്ഥലവും വീടും നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും ; വിശദമാക്കുമോ ?

2748

ആദിവാസി സംരക്ഷണ പദ്ധതി

ശ്രീ. കെ. വി. വിജയദാസ്

()അട്ടപ്പാടി ആദിവാസികളുടെ സംരക്ഷണത്തിന് കേന്ദ്ര കൃഷി മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതി എന്തായിരുന്നു; വിശദമാക്കാമോ;

(ബി)കേന്ദ്ര കൃഷി മന്ത്രാലയം ആയതിന് അനുമതി നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)അഹാഡ്സ് പദ്ധതി അവസാനിപ്പിച്ചതിനു പകരമായിട്ടാണോ ഈ പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നത്;

(ഡി)അഹാഡ്സ് പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദിവാസികളെ ഏതെല്ലാം നിലയില്‍ സംരക്ഷിക്കും എന്നാണ് പ്രഖ്യാപിച്ചിരുന്നത്; പ്രഖ്യാപനമനുസരിച്ചുള്ള നടപടികള്‍ വിശദമാക്കാമോ; എത്ര ആദിവാസികളെ ഇപ്രകാരം സംരക്ഷിക്കുവാന്‍ സാധിച്ചിട്ടുണ്ട് ?

2749

യുവജന കമ്മീഷന്‍

ശ്രീ. വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്ത് യുവജന കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)യുവജന കമ്മീഷന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തെല്ലാം ;

(സി)കമ്മീഷന്റെ ഘടനയും പ്രവര്‍ത്തന രീതിയും വിശദീകരിക്കുമോ ?

2750

സംസ്ഥാനത്തെ യുവജനപ്രവര്‍ത്തനങ്ങളുടെ ഏകോപനം

ശ്രീ. വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്തെ യുവജനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ എന്തെങ്കിലും സംവിധാനം നിലവിലുണ്ടോ;

(ബി)ഇതിനായി ഒരു പ്രത്യേക സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിവിധയുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത സംവിധാനത്തില്‍ കീഴില്‍ കൊണ്ടുവരാന്‍ നടപടി എടുക്കുമോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ?

2751

യൂത്ത് കോ ഓര്‍ഡിനേറ്റര്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

,, പി. കെ. ബഷീര്‍

,, എം. ഉമ്മര്‍

()യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിച്ചിട്ടുള്ളതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)ഇവരുടെ പ്രവര്‍ത്തന പരിധി എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഇവരുടെ പ്രവര്‍ത്തനം കൊണ്ടുണ്ടായ നേട്ടം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇവരുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.