UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2597

നദികള്‍ക്കായി വെറ്റ്ലാന്റ് അതോറിറ്റി

ശ്രീ. കെ. അച്ചുതന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

()സംസ്ഥാനത്തെ നദികള്‍ക്കായി വെറ്റ്ലാന്റ് അതോറിറ്റി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ആയതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ആയതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

2598

മുല്ലപ്പെരിയാര്‍ വിദഗ്ദ്ധ സമിതി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

'' കെ. സുരേഷ് കുറുപ്പ്

'' കെ. രാധാകൃഷ്ണന്‍

()മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വിദഗ്ദ്ധ സമിതി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും ആധാര രേഖകളുടെയും പകര്‍പ്പ് ലഭിച്ചിട്ടുണ്ടോ ; പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)ഇവ സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമോ ; കേരളത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ എന്തു നടപടി സ്വീകരിച്ചു ; വ്യക്തമാക്കുമോ ;

(സി)പുതിയ അണക്കെട്ടിനായുള്ള പഠന പുരോഗതി അറിയിക്കുമോ ;

(ഡി)അന്തര്‍ സംസ്ഥാന ജല ഉപദേശക സമിതി അംഗം രാജിവെയ്ക്കാനിടയായ സാഹചര്യം വ്യക്തമാക്കുമോ?

2599

പറമ്പിക്കുളം-ആളിയാര്‍ നദീജലകരാര്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനതല നദീജലക്കരാര്‍ അനുസരിച്ച് പറമ്പിക്കുളം-ആളിയാറില്‍ നിന്നും സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വെള്ളം ലഭ്യമാക്കുന്നതുവഴി പാലക്കാട് ജില്ലയിലെ നെല്‍കൃഷിയെ വരള്‍ച്ചയില്‍ നിന്നും കൃഷിനാശത്തില്‍ നിന്നും സംരക്ഷിക്കാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത കരാര്‍ പ്രകാരം എത്ര ടി. എം. സി. വെള്ളം ലഭിക്കാന്‍ സംസ്ഥാനത്തിന് അര്‍ഹതയുണ്ട്; ഇതില്‍ എത്ര ടി. എം. സി ലഭിക്കുന്നുണ്ട്; എത്ര ലഭ്യമാക്കേണ്ടതുണ്ട്; വ്യക്തമാക്കുമോ;

(സി)പാലക്കാട് ജില്ലയുടെ കൃഷി സംരക്ഷണത്തിനായി കരാര്‍ പ്രകാരമുള്ള ജലം ലഭ്യമാക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ വിമുഖത കാണിക്കുവാനുള്ള കാരണം എന്ത്;

(ഡി)തമിഴ്നാട് കേരളത്തിന് ലഭ്യമാക്കേണ്ട ജലം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ടോ;

()ഇല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഇടപെടുത്തി സംസ്ഥാനത്തിന് ലഭ്യമാക്കേണ്ട ജലം ലഭ്യമാക്കാന്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്;

(എഫ്)കരാര്‍പ്രകാരമുള്ള ജലം തമിഴ്നാട് സര്‍ക്കാര്‍ നല്‍കാതിരിക്കുന്നതിനാല്‍ ഇത് അന്തര്‍ സംസ്ഥാന കരാര്‍ ലംഘനമായി കണക്കാക്കി അതിനുവേണ്ട അടിയന്തിര നിയമനടപടികള്‍ സ്വീകരിക്കുമോ;

(ജി)എങ്കില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(എച്ച്)പാലക്കാട് ജില്ല കൃഷി നാശത്തിലേക്ക് നീങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി പാലക്കാടിനെ വരള്‍ച്ചബാധിത ജില്ലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

()ഇല്ലെങ്കില്‍ ഇതിനായുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകുമോ?

2600

തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നവീകരണത്തിനുള്ള പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി തണ്ണീര്‍മുക്കം ബണ്ടിന്റെയും തോട്ടപ്പള്ളി സ്പില്‍വേയുടെയും നവീകരണത്തിനുള്ള പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ;

(ബി)തണ്ണീര്‍ മുക്കം ബണ്ടിന്റെ കോ-ഫര്‍ഡാം ഒഴിവാക്കുന്നതിനുള്ള പ്രോവിഷന്‍ കൂടി ഉള്‍പ്പെട്ട ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ;

(സി)പ്രസ്തുത രണ്ട് പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

2601

കല്ലട ജലസേചന പദ്ധതിയുടെ കനാല്‍ റോഡുകള്‍

ശ്രീമതി. പി. അയിഷാ പോറ്റി

()കല്ലട ജലസേചന പദ്ധതിയുടെ ഭാഗമായി കനാല്‍ റോഡുകള്‍ തകര്‍ന്ന് ഗതാഗതം ദുഷ്കരമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കനാല്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് എത്ര രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കി;

(സി)ഉമ്മന്നൂര്‍, വെളിയം, എഴുകോണ്‍ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന കനാല്‍ റോഡുകളുടെ പുനരുദ്ധാരണത്തിന് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

2602

.സി. കനാല്‍ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള എ.സി. കനാല്‍ നിര്‍മ്മാണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി)മനക്കല്‍ ചിറ മുതല്‍ ഒന്നാംകര വരെയുള്ള ഒന്നാംഘട്ട നിര്‍മ്മാണത്തിന് എന്ന് ടെന്‍ണ്ടര്‍ ക്ഷണിക്കുമെന്ന് വിശദമാക്കുമോ ;

(സി)രണ്ടാം ഘട്ടത്തില്‍പ്പെടുന്ന ഒന്നാംകര മുതല്‍ നെടുമുടി വരെയുള്ള ഭാഗത്തിന്റെ കയ്യേറ്റങ്ങള്‍ ഒഴിവാക്കുന്നതിനും താമസക്കാരെയും മറ്റും പുനരധിവസിപ്പിക്കുന്നതിനും ഡി.പി.ആര്‍. തയ്യാറാക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ ?

2603

പി..പി. വക സ്ഥലം ലഭ്യമാക്കാനുള്ള നടപടി

ശ്രീ. രാജു എബ്രഹാം

()റാന്നി സര്‍ക്കാര്‍ ഐ.ടി..ക്കു വേണ്ടി വലിയകലുങ്കിനടുത്ത് പി..പി. വക ഉപയോഗശൂന്യമായ മൂന്നേക്കര്‍ സ്ഥലം വിട്ടുകിട്ടുവാന്‍ സ്ഥലം എം.എല്‍.. നല്‍കിയ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ ;

(ബി)അയിരൂര്‍ ഐ.എച്ച്.ആര്‍.ഡി. അപ്ളൈഡ് കോളേജിനായി വേലംപടിയിലെ പി..പി. വക ഉദ്ദേശം 50 സെന്റ് സ്ഥലം വിട്ടുകിട്ടുവാന്‍ എം.എല്‍.. നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

2604

ഓണാട്ടുകര പദ്ധതി

ശ്രീ. ആര്‍. രാജേഷ്

()കുട്ടനാട് പാക്കേജിന്റെ ഭാഗമായുള്ള ഓണാട്ടുകര പദ്ധതിയില്‍ എത്ര കോടി രൂപയുടെ പ്രവൃത്തികളാണുള്ളത് ; ഇതില്‍ എത്ര രൂപ ചെലവഴിച്ചു ;

(ബി)ജലവിഭവ വകുപ്പിന്റെ എത്ര കോടി രൂപയുടെ പദ്ധതികള്‍ ടെണ്ടര്‍ ചെയ്തു ; ടെണ്ടര്‍ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കും ; ടെണ്ടര്‍ ചെയ്യുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)മാവേലിക്കര മണ്ഡലത്തിലെ വഴുവാടിക്കടവ് നവീകരണത്തിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

2605

വൈപ്പിന്‍ മണ്ഡലത്തിലെ മേജര്‍, മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്

ശ്രീ. എസ്. ശര്‍മ്മ

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാരിന് മുമ്പാകെ സമര്‍പ്പിക്കപ്പെട്ട വൈപ്പിന്‍ മണ്ഡലത്തിലെ മേജര്‍, മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തികള്‍ക്ക് എന്ത് തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ?

2606

തവനൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവൃത്തികള്‍

ഡോ. കെ. ടി. ജലീല്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തവനൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ ഇറിഗേഷന്‍ വകുപ്പുമുഖേനയുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ ;

(ബി)ഓരോ പ്രവൃത്തിക്കും എത്ര രൂപ വീതമാണ് ചെലവഴിച്ചിട്ടുള്ളത് എന്നും പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി എന്തെല്ലാമാണെന്നും വിശദമാക്കാമോ ?

2607

സംസ്ഥാനത്തെ ജലസംരക്ഷണ പദ്ധതികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ ജലസംരക്ഷണ പദ്ധതികള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകയിരുത്തിയ തുക എത്രയെന്നും അതില്‍ എന്ത് തുക ചെലവഴിച്ചെന്നും വ്യക്തമാക്കുമോ;

(ബി)ഈ സാമ്പത്തിക വര്‍ഷം കേന്ദ്ര പദ്ധതികള്‍ ഉള്‍പ്പെടെ എന്ത് തുകയാണ് ജലസംരക്ഷണ പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതവും വ്യാപകവുമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

2608

അമ്പലപ്പുഴ മണ്ഡലത്തിലെ ആര്‍.. പ്ളാന്റുകള്‍

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തില്‍ എത്ര ആര്‍.. പ്ളാന്റുകളാണുളളത്; ഇവയില്‍ പ്രവര്‍ത്തനക്ഷമമല്ലാതായി കിടക്കുന്നത് എത്ര; വിശദമാക്കാമോ;

(ബി)പ്ളാന്റുകള്‍ തകരാറിലായിട്ടും അറ്റകുറ്റപ്പണി ചെയ്തു ശുദ്ധജലം വിതരണം ചെയ്യാന്‍ കഴിയാത്തതിനുളള കാരണം വ്യക്തമാക്കാമോ;

(സി)പ്ളാന്റുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും വാര്‍ഷിക മെയിന്റനന്‍സ് നടത്തുന്നതിനും ആവശ്യമായ ഫണ്ട് അനുവദിക്കേണ്ട അധികാരികള്‍ ആരാണെന്ന് വിശദമാക്കുമോ?

2609

പമ്പ് ഓപ്പറേറ്റര്‍മാരുടേയും വാല്‍വ് ഓപ്പറേറ്റര്‍മാരുടേയും പ്രതിമാസ വേതന കുടിശ്ശിക

ശ്രീമതി പി. അയിഷാ പോറ്റി

()വാട്ടര്‍ അതോറിറ്റി കൊല്ലം ഡിവിഷനിലെ പമ്പ് ഓപ്പറേറ്റര്‍മാരുടേയും വാല്‍വ് ഓപ്പറേറ്റര്‍മാരുടേയും പ്രതിമാസ വേതനം കുടിശ്ശിക ആയിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എത്ര മാസത്തെ വേതനം കുടിശ്ശിക ആയിട്ടുണ്ടെന്നും കുടിശ്ശിക തുക എത്രയെന്നും വിശദമാക്കുമോ;

(സി)പ്രസ്തുത തുക അടിയന്തിരമായി വിതരണം ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ ?

2610

കുട്ടമ്പേരൂരാറിന്റെ നവീകരണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന പമ്പ, അച്ചന്‍കോവിലാറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുട്ടമ്പേരൂരാറിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത നദിയില്‍ ജലജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന കോളിഫോം ബാക്ടീരിയ പെരുകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(സി)പ്രസ്തുത നദിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നവീകരണം നടത്തി നീരൊഴുക്ക് സുഗമമാക്കി സഞ്ചാരയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

2611

സാങ്കേതിക ഉപദേശക സമിതി

ശ്രീ. .കെ ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

()ജലവിഭവ വകുപ്പിലെ സാങ്കേതിക ഉപദേശക സമിതിയുടെ ചെയര്‍മാന്‍ ആരാണ് ; ഇതില്‍ എത്ര അംഗങ്ങളാണ് ഉള്ളത് ; ആരൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി)സാങ്കേതിക ഉപദേശക സമിതി അവസാനമായി യോഗം ചേര്‍ന്നത് എന്നാണെന്ന് വ്യക്തമാക്കാമോ ; ഈ സമിതി യോഗം ചേരാത്തതിനാല്‍ സുപ്രധാനമായ പല പ്രോജക്ടുകളും നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഇപ്പോഴുള്ള സമിതിയെ പിരിച്ചുവിട്ടുകൊണ്ട് പുതിയ സമിതിയെ തെരഞ്ഞെടുക്കുന്ന കാര്യം പരിഗണിക്കുമോ ?

2612

റിമോട്ട് സെന്‍സിങ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ പ്രവര്‍ത്തനം

പ്രൊഫ. സി. രവീന്ദ്രനാഥ്

()സംസ്ഥാനത്ത് ജല അതോറിറ്റിയുടെ ആസ്തി നിര്‍ണ്ണയത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യ കമ്പനികളെ പങ്കെടുപ്പിച്ചിരുന്നില്ലായെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നിലവില്‍ പൊതുമേഖലയുടെ കീഴിലുള്ള റിമോട്ട് സെന്‍സിങ് ആന്റ് എണ്‍വയോണ്‍മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുകയാണ് നല്‍കിവരുന്നത്;

(സി)പ്രസ്തുത സ്ഥാപനം നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിനായി എന്ത് തുക ആവശ്യമാണെന്ന് വെളിപ്പെടുത്തുമോ?

2613

കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടികള്

ശ്രീ. .റ്റി. ജോര്‍ജ്

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, എം.പി. വിന്‍സെന്റ്

()സംസ്ഥാനത്ത് കുഴല്‍ക്കിണര്‍ നിരമ്മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നടപടികള്‍ എന്തെല്ലാം;

(ബി)ഇതിനെ സംബന്ധിച്ച് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്?

2614

നദീ സംരക്ഷണ സേന

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()നദീ സംരക്ഷണ സേന രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)പ്രസ്തുത സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രിതിയും എന്തൊക്കെയാണ്;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ?

2615

റിവര്‍ മാനേജ്മെന്റ് അതോറിറ്റി

ശ്രീ. അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

()സംസ്ഥാനത്തെ നദീ സംരക്ഷണത്തിനായി റിവര്‍ മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ആയതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ സ്വീകരിച്ചു ; വിശദമാക്കുമോ ?

2616

ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രം

ശ്രീ. എം. ഉമ്മര്‍

()ആക്സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ് പ്രോഗ്രാം കേരളത്തിലെ ഏതെല്ലാം ജലസേചന പദ്ധതികളില്‍ നടപ്പിലാക്കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി)2010-11 സാമ്പത്തിക വര്‍ഷം മുതല്‍ ഈ പ്രോഗ്രാമിന് ലഭിച്ച കേന്ദ്രവിഹിതം വ്യക്തമാക്കാമോ ;

(സി)പ്രസ്തുത പദ്ധതിക്കായി സംസ്ഥാനവിഹിതം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ ?

2617

കനാല്‍ ബണ്ട് റോഡ് നവീകരണം

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ കനാല്‍ ബണ്ട് റോഡുകളില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെ ഓരോന്നിന്റെയും പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ ; ഓരോ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതാണോ എന്ന് വ്യക്തമാക്കാമോ ;

(ബി)നവീകരണ പ്രവൃത്തികള്‍ എന്ന് ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)ഓരോ റോഡിന്റെയും നവീകരണത്തിനായി തയ്യാറാക്കിയ എസ്റിമേറ്റ് തുക എത്രയെന്നും റ്റി.എസ്. എന്നാണ് ലഭിച്ചത് എന്നും റ്റി. എസ്. ഉത്തരവ് നമ്പര്‍ തീയതി സഹിതം വ്യക്തമാക്കാമോ ;

(ഡി)2013-14 ബഡ്ജറ്റിലേയ്ക്ക് പരിഗണിക്കുന്നതിനായി കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്ട് കക്കോടി, വടകര സബ്ബ് ഡിവിഷനുകളില്‍ നിന്ന് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ള പ്രപ്പോസലുകള്‍ ഏതെല്ലാമെന്ന് വിശദമായി ഇനം തിരിച്ച് എസ്റിമേറ്റ് തുക സഹിതം വ്യക്തമാക്കാമോ ?

2618

കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. കെ. ദാസന്‍

()കുളങ്ങളും ചിറകളും സംരക്ഷിക്കുന്ന പദ്ധതിയില്‍ പരിഗണിക്കുന്നതിനായി നാളിതുവരെ കോഴിക്കോട് ജില്ലയില്‍ നിന്നും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സമര്‍പ്പിച്ചിട്ടുള്ള കുളങ്ങളുടെയും ചിറകളുടെയും വിശദവിവരങ്ങള്‍ലഭ്യമാക്കുമോ;

(ബി)ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളമായി ഉപയോഗിക്കുന്നതിനായി എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(സി)കൊയിലാണ്ടി മണ്ഡലത്തില്‍ ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നതിനായി ഏതെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ;

(ഡി)കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ പെടുന്ന ഏതെല്ലാം കുളങ്ങളും ചിറകളും സംരക്ഷിക്കുന്നതിന് പരിഗണിച്ചിട്ടുണ്ട് എന്നത് വിശദമായി വ്യക്തമാക്കാമോ;

()ഉണ്ടെങ്കില്‍ വിശദമാക്കാമോ; നിവേദനത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കാമോ ?

2619

കടമ്പ്രയാറിനും കോഴിച്ചിറയ്ക്കുമിടയില്‍ ലോക്ക്-കം-റഗുലേറ്റര്

ശ്രീ. ബെന്നി ബെഹനാന്‍

()കടമ്പ്രയാറിനും കോഴിച്ചിറയ്ക്കുമിടയില്‍ ലോക്ക്-കം-റഗുലേറ്റര്‍ സ്ഥാപിക്കുന്നതിന് ലൊക്കേഷന്‍ തീരുമാനിച്ച് ഡിസൈന്‍ ചെയ്യുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)കടമ്പ്രയാറില്‍ ആഴം കൂട്ടുന്നതിനും തീരം സംരക്ഷിക്കുന്നതിനും ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കുന്നതിനും ഉളള പ്രവര്‍ത്തികളുടെ ടെണ്ടര്‍ നടപടി ആയിട്ടുണ്ടോ;

(ഡി)എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

2620

വടകര മാഹികനാല്‍

ശ്രീമതി. കെ. കെ. ലതിക

()വടകര-മാഹികനാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)കനാല്‍ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(സി)കനാല്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഏതൊക്കെ സ്ഥലങ്ങളില്‍ പാലം നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കുമോ?

2621

ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനം

ശ്രീ. ജി.എസ്.ജയലാല്‍

()കെ..പി. പ്രധാന കനാലിന്റെ 2-ാം കിലോമീറ്ററിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് എത്രലക്ഷം രൂപയുടെ ഭരണാനുമതി, എന്നാണ് നല്‍കിയതെന്ന് അറിയിക്കുമോ; പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുന്നതിലേയ്ക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ചുവോ; എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)2-ാം കിലോമീറ്ററിലെ തകരാറു പരിഹരിക്കാത്തതുമൂലമാണ് 23-ാം കിലോമീറ്ററില്‍ സ്ഥിതിചെയ്യുന്ന ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാത്തതെന്ന അധികാരികളുടെനിഗമനം ശരിയാണോ; വിശദമാക്കുമോ;

(സി)ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ പ്രദേശത്ത് യഥേഷ്ടം ജലം ഒഴുകി എത്തുന്നതിലേക്ക് മറ്റ് തടസ്സങ്ങള്‍ എന്തെങ്കിലും ഉളളതായി കണ്ടെത്തുകയോ, പഠനം നടത്തുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ അവയ്ക്ക് പരിഹാരം കാണുവാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ഡി)നിലവിലുളള തടസ്സങ്ങള്‍ പരിഹരിച്ച് വരുന്ന വേനല്‍കാലത്ത് ചിറക്കര ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി കൈക്കൊളളുമോ;

()പ്രസ്തുത ലിഫ്റ്റ് ഇറിഗേഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ വൈദ്യുതി ബോര്‍ഡിലേക്കുളള കുടിശ്ശിക തുക അടക്കണമെന്നുളളത് ശരിയാണോ; എങ്കില്‍ എത്രരൂപയെന്നും ആയതിലേക്ക് സ്വീകരിച്ച നടപടി എന്തെന്നും വ്യക്തമാക്കുമോ?

2622

കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നതും നടക്കാനിരിക്കുന്നതുമായ കടലാക്രമണം ചെറുക്കുവാനുളള പ്രവൃത്തികള്‍/സീവാള്‍ നിര്‍മ്മാണം/സീവാള്‍ പുനരുദ്ധാരണം/റിവര്‍ പ്രൊട്ടക്ഷന്‍/റിവര്‍ സൈഡ് വാള്‍ പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ ഏതെല്ലാമാണ് ;

(ബി)ഓരോ പ്രവര്‍ത്തിക്കും ചെലവഴിക്കുന്ന ഭരണാനുമതിയുള്ള തുക എത്രയാണ് ; ഓരോ പ്രവൃത്തിയുടെയും പുരോഗതി ഏതു ഘട്ടം വരെ ആയി എന്ന് വിശദമാക്കുമോ ;

(സി)കൊയിലാണ്ടി ഇരിങ്ങല്‍ വില്ലേജില്‍പ്പെടുന്ന കോട്ടതുരുത്തിയിലെ തുരുത്ത് പ്രദേശത്ത് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുന്നതിനായി ആരുടെയെങ്കിലും നിവേദനം ലഭിച്ചിരുന്നുവോ ;

(ഡി)കോട്ടതുരുത്തിയില്‍ പാര്‍ശ്വഭിത്തി കെട്ടുന്ന പദ്ധതിക്കായി എസ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ ; തയ്യാറാക്കിയ എസ്റിമേറ്റും മറ്റ് രേഖകളും അംഗീകാരത്തിനും ഭരണാനുമതിയ്ക്കുമായുള്ള നടപടികളുടെ ഏത് ഘട്ടത്തിലാണ് ;

()അടിയന്തിര പ്രാധാന്യമുള്ള ഈ പ്രവൃത്തിയ്ക്ക് ഭരണാനുമതി നല്‍കി പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ; പദ്ധതി എപ്പോള്‍ നടപ്പിലാക്കുമെന്ന് വ്യക്തമാക്കുമോ ?

2623

കനാലുകളുടെ വികസനം

ശ്രീ. ബെന്നി ബെഹനാന്‍

()ഇടപ്പളളി തോടിന്റെ പ്രവൃത്തിക്ക് നബാര്‍ഡിന്റെ കീഴില്‍ എത്രലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്;

(ബി)തുക അനുവദിച്ചിട്ടില്ലെങ്കില്‍ അനുവദിക്കുമോ;

(സി)ചങ്ങാടംപോക്ക്, തേവര,പേരണ്ടൂര്‍ കനാലുകളുടെ വികസന പ്രവൃത്തികള്‍ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി)എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ?

2624

ആര്‍. . ഡി. എഫ് - 18 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികള്

ശ്രീ. . ചന്ദ്രശേഖരന്‍

()ആര്‍. . ഡി. എഫ് -18 ല്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്നതിനായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികളാണ് ജലവിഭവ വകുപ്പിന്റെ പരിഗണനയ്ക്കായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളളത് എന്നറിയിക്കാമോ;

(ബി)ഈ നിര്‍ദ്ദേശങ്ങളുടെ അനുമതിക്കായുളള നടപടി ക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കാമോ;

(സി)ആര്‍. . ഡി. എഫ് 16, 17 എന്നിവകളില്‍ ഉള്‍പ്പെടുത്തി നബാര്‍ഡ് അനുമതി നല്‍കിയ ഏതെല്ലാം പദ്ധതികളാണ് പൂര്‍ത്തിയായതെന്നും ഏതെല്ലാം പദ്ധതികളാണ് പൂര്‍ത്തിയാകാന്‍ ബാക്കിയുളളതെന്നും അറിയിക്കാമോ?

2625

ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടല്‍ഭിത്തികളുടെ നവീകരണം

ശ്രീ. എളമരം കരീം

()ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ കടലുണ്ടി, ചാലിയം, ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ കടല്‍ഭിത്തികള്‍ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

2626

വലിയപറമ്പ് ദ്വീപില്‍ കടല്‍ഭിത്തി നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()കടലാക്രമണം ശക്തമായ വലിയപറമ്പ് ദ്വീപ് പഞ്ചായത്തില്‍ കടല്‍ഭിത്തിയില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഭിത്തി കെട്ടി സംരക്ഷണം ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

2627

തൃക്കരിപ്പൂര്‍ പാടിപ്പുഴ ബ്രിഡ്ജ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പാടിപ്പുഴക്ക് കുറുകെ ക്രോസ് ബാര്‍ കം ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

2628

മുനയം ബണ്ട് നിര്‍മ്മാണം

ശ്രീമതി ഗീതാ ഗോപി

()താണ്യം പഞ്ചായത്തിലെ മുനയം സ്ഥിരം ബണ്ട് നിര്‍മ്മാണത്തിന് പദ്ധതിയായിട്ടുണ്ടോ ;

(ബി)പ്രസ്തുത ബണ്ടിന്റെ ഡിസൈനും എസ്റിമേറ്റും തയ്യാറാക്കിയിട്ടുണ്ടോ ; എസ്റിമേറ്റ് തുക എത്രയാണ് ;

(സി)സ്ഥിരം ബണ്ടിന്റെ നിര്‍മ്മാണം എന്നു തുടങ്ങാനാകുമെന്നും പ്രവൃത്തി എന്നു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ ?

2629

വാമനപുരം നിയോജകമണ്ഡലത്തിലെ ഏലാ തോടുകള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വാമനപുരം നിയോജകമണ്ഡലത്തില്‍ എത്ര ഏലാതോടുകള്‍ പാര്‍ശ്വഭിത്തി നിര്‍മ്മിച്ച് സംരക്ഷിച്ചിട്ടുണ്ട് ; അവ ഏതെല്ലാമാണെന്ന് അറിയിക്കുമോ ;

(ബി)പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കേണ്ട എത്ര ഏലാ തോടുകളുടെ പ്രൊപ്പോസലുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത് ; അവ ഏതെല്ലാമെന്ന് വിശദമാക്കുമോ ;

(സി)പ്രസ്തുത പ്രവൃത്തികള്‍ അടിയന്തിരമായി ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

2630

മുദിശാസ്താംകോട് പാലം നിര്‍മ്മാണം

ശ്രീ. പാലോട് രവി

()നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ കരകുളം ഗ്രാമപഞ്ചായത്തിലെ കിളളിയാറിനു കുറുകെ മുദിശാസ്താംകോട് പാലം നിര്‍മ്മാണത്തിന്റെ എസ്റിമേറ്റ് എത്ര രൂപയാണ്; എന്നാണ് ടെണ്ടര്‍ ചെയ്തത്; പ്രവൃത്തി എന്ന് ആരംഭിച്ചു;

(ബി)പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കുവാനാണ് ഉദ്ദേശിച്ചിരുന്നത്;

(സി)നിശ്ചിത സമയത്ത് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ഡി)ഈ പവൃത്തി എന്ന് പൂര്‍ത്തിയാക്കുവാന്‍ സാധിക്കും; വ്യക്തമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.