UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

2661

കനോലി കനാലിലെ മാലിന്യം നീക്കം ചെയ്യല്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂര്‍ മണ്ഡലത്തിലെ കനോലി കനാലിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതോടനുബന്ധമായി കിടക്കുന്ന തിരൂര്‍ പുഴയുടെ വിഷാംശം കാരണം മത്സ്യങ്ങളും കന്നുകാലികളും ചത്തൊടുങ്ങുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതൊഴിവാക്കാന്‍ എന്ത് മുന്‍കരുതലാണ് കൈക്കൊണ്ടിട്ടുള്ളത്;

(ഡി)കനോലി കനാലിന്റെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ഇരുകരകളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ;

()കനോലി കനാലിലൂടെ, കൂട്ടായി ടൂറിസം കേന്ദ്രം മുതല്‍ ഒട്ടുമ്പുറം ടൂറിസം കേന്ദ്രം വരെ ജലഗതാഗത സൌകര്യമൊരുക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

2662

ജലത്തിന്റെ ഗുണമേന്‍മ പരിശോധന

ശ്രീ. എം.. വാഹീദ്

,, .പി. അബ്ദുളളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()ഏതെല്ലാം ഏജന്‍സികളുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)എന്തെല്ലാം കാര്യങ്ങളാണ് ജലപരിശോധനയിലൂടെ കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇങ്ങനെ കണ്ടെത്തുന്ന ജലത്തിലെ ദോഷകരമായ രാസപദാര്‍ത്ഥങ്ങള്‍ ശുദ്ധീകരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്?

2663

വേനല്‍ക്കാലത്തെ ജലക്ഷാമം

ശ്രീ. കെ. എം. ഷാജി

()വേനല്‍ക്കാലങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)എല്ലാ ജനങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ നിലവിലുണ്ടോ;

(സി)കുടിവെള്ളം ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുമോ ?

2664

തടാകങ്ങളുടേയും കായലുകളുടേയും കയ്യേറ്റം

ശ്രീ. പി. ഉബൈദുള്ള

,, എന്‍. ഷംസുദ്ദീന്‍

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മുട്ടി

()സംസ്ഥാനത്തെ തടാകങ്ങളുടെയും, കായലുകളുടെയും വിസ്തൃതി ദിനംപ്രതി കയ്യേറ്റം മൂലം കുറഞ്ഞുവരുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ കയ്യേറ്റങ്ങള്‍ തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)തടാകങ്ങളുടെയും കായലുകളുടെയും, മുന്‍ കാലത്ത് തയ്യാറാക്കിയ സര്‍വ്വെ സ്കെച്ചുകള്‍ ജലവിഭവ വകുപ്പിന്റെ കൈവശമുണ്ടോ; എങ്കില്‍ റവന്യൂ വകുപ്പുമായി ചേര്‍ന്ന് സര്‍വ്വെ നടത്തിയ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ?

2665

ജലശ്രീ ക്ളബ്ബുകളും ജലസൌഹൃദവിദ്യാലയങ്ങളും

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

,, കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

()സംസ്ഥാനത്ത് ജലശ്രീ ക്ളബ്ബുകളുടെയും ജലസൌഹൃദ വിദ്യാലയങ്ങളുടേയും പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പുതിയ ജലസംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുളളത്;

(സി)എവിടെയൊക്കെയാണ് ഇവയുടെ പ്രവര്‍ത്തനം നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)മികച്ച ജലസൌഹൃദ വിദ്യാലയത്തിന് പുരസ്കാരങ്ങള്‍ നല്‍കുന്നകാര്യം ആലോചിക്കുമോ?

2666

അരൂര്‍ മണ്ഡലത്തിലെ നദികളിലെ മാലിന്യം

ശ്രീ.. എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ നദികളിലും പുഴകളിലും മാലിന്യം അടിഞ്ഞുകൂടി നദീയാത്ര ദുരിതപൂര്‍ണ്ണമായിരിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത പായലുകള്‍ നീക്കം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2667

അരൂര്‍ മണ്ഡലത്തിലെ തോടുകളിലെ മാലിന്യം

ശ്രീ. . എം. ആരിഫ്

()അരൂര്‍ മണ്ഡലത്തിലെ ചന്തിരൂര്‍ പുത്തന്‍ തോട്, പുത്തന്‍പാലം തോട് എന്നിവ മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ആഴം കുറഞ്ഞിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത തോടുകള്‍ ആഴം കൂട്ടി രണ്ടു വശങ്ങളിലും കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

2668

പൊന്നാനിയില്‍ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനിയില്‍ വാട്ടര്‍ അതോറിറ്റി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് ഇല്ലാത്തതുമൂലം മൂന്ന് ലക്ഷത്തോളം ജനങ്ങള്‍ വേണ്ടത്ര ശുദ്ധീകരിക്കാത്ത ജലമാണ് ഉപയോഗിക്കുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഭാരതപ്പുഴയില്‍ നരിപ്പറമ്പ് പമ്പ് ഹൌസിന് സമീപം വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)പൊന്നാനിയില്‍ ജലവിതരണത്തിന് മതിയായ സൌകര്യമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ എല്ലാ കുടുംബങ്ങള്‍ക്കും ശുദ്ധജലം നല്‍കുന്നതിന് പുതിയ വിതരണ ശൃംഖല സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

2669

തൃക്കാക്കര മുന്‍സിപ്പാലിറ്റിയില്‍ ജലഅതോറിറ്റിയുടെ ക്യാഷ് കൌണ്ടര്

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കര മുന്‍സിപ്പാലിറ്റിയില്‍ ജലഅതോറിറ്റിയുടെ ക്യാഷ് കൌണ്ടര്‍ ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിനായി എന്ത് നടപടി സ്വീകരിച്ചിട്ടുണ്ട്;

(സി)ഇല്ലെങ്കില്‍ ക്യാഷ് കൌണ്ടര്‍ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ?

2670

വാട്ടര്‍ അതോറിറ്റിയിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. .. അസീസ്

()വാട്ടര്‍ അതോറിറ്റിയില്‍ എന്നാണ് കമ്പ്യൂട്ടര്‍വല്‍ക്കരണം ആരംഭിച്ചത്;

(ബി)അതോറിറ്റിയിലെ കമ്പ്യൂട്ടര്‍വല്‍ക്കരണ നടപടികള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കുമോ ;

(സി)എന്നത്തേയ്ക്ക് കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണ്ണമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

2671

വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന പരിപാടി

ശ്രീ. ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം.. വാഹീദ്

()വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് സാങ്കേതികവും ഭരണപരവുമായ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത് ;

(ബി)ഇതിനായി ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം പരിശീലനങ്ങളാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത് ;

(ഡി)എന്തെല്ലാം സൌകര്യങ്ങളാണ് ട്രെയിനിംഗ് സെന്ററില്‍ ഒരുക്കിയിട്ടുള്ളത് ?

2672

തുടര്‍ച്ചാ അനുമതി ആവശ്യമുളള തസ്തികകള്‍

ശ്രീ. . റ്റി. ജോര്‍ജ്

()തുടര്‍ച്ചാ അനുമതി ആവശ്യമുളള എത്ര തസ്തികകള്‍ ജലസേചന വകുപ്പില്‍ നിലവിലുണ്ട്;

(ബി)തുടര്‍ച്ചാ അനുമതി ലഭിക്കാത്തതുകൊണ്ട് വേതന അനൂകൂല്യങ്ങള്‍ എ. ജി. തടഞ്ഞു വയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി)തുടര്‍ച്ചാ അനുമതി ലഭിക്കാത്ത തസ്തികകളില്‍ ജീവനക്കാരെ നിയോഗിക്കുന്നത് നിര്‍ത്തി വയ്ക്കാമോ;

(ഡി)സ്ഥിര നിയമനം ലഭിച്ചവര്‍ക്ക് സര്‍വ്വീസ് ആനുകൂല്യങ്ങള്‍ക്ക് തുടര്‍ച്ചാ അനുമതി വേണമെന്ന വ്യവസ്ഥക്ക് മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

2673

കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരുടെ എണ്ണം

ശ്രീ. കെ. രാജു

കേരള വാട്ടര്‍ അതോറിറ്റിയില്‍ എന്‍. എം.ആര്‍, സി. എല്‍. ആര്‍, എച്ച്. ആര്‍ സ്വന്തം പേരില്‍ വേതനം കൈപ്പറ്റുന്നവര്‍, എച്ച്. ആര്‍ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ എത്ര വീതമുണ്ടെന്ന് വ്യക്തമാക്കുമോ?

2674

പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച നടപടി

ശ്രീ. സാജു പോള്‍

()ഇറിഗേഷന്‍ വകുപ്പില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞിട്ടുളള എത്ര ജീവനക്കാര്‍ക്ക് അര്‍ഹമായ പെന്‍ഷന്‍ ആനുകൂല്യം നല്‍കുവാന്‍ കുടിശ്ശികയുണ്ട്;

(ബി)അര്‍ഹമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അടിയന്തിരമായി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)പെന്‍ഷന്‍ പറ്റി അങ്കമാലി ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷനിലെ ഡിവിഷണല്‍ അക്കൌണ്ട് തസ്തികയില്‍ നിന്നും 31-03-2011 -ല്‍ പിരിഞ്ഞ ശ്രീമതി അജിതകുമാരിയുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ വൈകിയതുമൂലം കുടിശ്ശിക തുക പലിശ സഹിതം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

2675

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് തുക

ശ്രീ. ജി.എസ്. ജയലാല്‍

()കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്കുള്ള 2012 വര്‍ഷത്തിലേയ്ക്ക് മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് നല്‍കുവാനായി എത്ര രൂപയുടെ ക്ളെയിം ലഭിച്ചിട്ടുണ്ടെന്നുള്ള വിവരം ശേഖരിച്ചിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ;

(ബി)പ്രസ്തുത തുക ഈ വര്‍ഷം തന്നെ ജീവനക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

2676

മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് പുനസ്ഥാപിക്കാന്‍ നടപടി

ശ്രീ. .. അസീസ്

()കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് നിലവിലുണ്ടായിരുന്ന മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് എന്നാണ് നിര്‍ത്തലാക്കിയത് ;

(ബി)നിര്‍ത്തലാക്കാനുള്ള കാരണം വ്യക്തമാക്കുമോ ;

(സി)മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

2677

കനോലി കനാലിന്റെ കരസംരക്ഷണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()ദേശീയ ജലപാതയായി അംഗീകരിച്ച കനോലി കനാലിന്റെ പൊന്നാനി മേഖലയില്‍ ഇരുകരകളും സംരക്ഷിക്കപ്പെടാതെ കര ഇടിഞ്ഞു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ കര സംരക്ഷണത്തിനായി പില്ലറുകളും സ്ളാബുകളും പലയിടത്തും വാര്‍ത്തു കിടക്കുന്നുണ്ടെങ്കിലും പണികള്‍ തുടരുന്നതിനുള്ള തടസ്സങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ ; ഇത് പരിഹരിക്കുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കുമോ ; വിശദമാക്കാമോ ;

(സി)പ്രസ്തുത സ്ളാബുകളും പില്ലറുകളും വാര്‍ത്തു കിടക്കുന്നത് സ്വകാര്യ വ്യക്തികളുടെ കൃഷിസ്ഥലത്തായതിനാല്‍ കൃഷി നടത്താനും തോട്ടം സംരക്ഷിക്കാനും കഴിയാതെ ജനങ്ങള്‍ ബൂദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതിന് അടിയന്തിരമായി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.