UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3151

തലാപ്പ്കടവ് - ആശാരിപ്പടി പാലവും അനുബന്ധ റോഡുകളും നിര്‍മ്മിക്കുന്ന പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം മണ്ഡലത്തിലെ തലാപ്പ്കടവ് - ആശാരിപ്പടി പാലവും അനുബന്ധ റോഡുകളും നിര്‍മ്മിക്കുന്ന പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ;

(ബി)സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; നിര്‍മ്മാണം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)ലാന്റ് അക്വിസിഷന്‍ നടത്തിയതിന് ഭൂവുടമകള്‍ക്ക് നഷ്ട പരിഹാരതുക വിതരണം ചെയ്തിട്ടുണ്ടോ ;

(ഡി)ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ ;

()കാലതാമസം ഒഴിവാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

3152

കോട്ടപ്പടി ജംഗ്ഷന്‍ വീതികൂട്ടല്‍

ശ്രീ. പി. ഉബൈദുള്ള

()മലപ്പുറം-തിരൂര്‍ റോഡില്‍ കോട്ടപ്പടി ജംഗ്ഷന്‍ വീതി കൂട്ടി ഗതാഗത സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ബി)ഇതിനായി എത്ര സ്ഥലം അക്വയര്‍ ചെയ്തു; പ്രസ്തുത പദ്ധതിക്ക് എന്തു തുക ചെലവ് വരും;

(സി)അടിയന്തര പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനും ആവശ്യമായ തുക വകയിരുത്തുന്നതിനും നടപടി സ്വീകരിക്കുമോ?

3153

ശുകപുരത്ത് പൊതുമരാമത്ത് റോഡിലെ ഡ്രെയിനേജ് തടസ്സം

ഡോ. കെ. ടി. ജലീല്‍

()മലപ്പുറം ജില്ലയിലെ പൊന്നാനി-പാലക്കാട് റോഡില്‍ 79/500 മുതല്‍ 80/00 വരെയുള്ള ശുകപുരം എന്ന സ്ഥലത്ത് ഡ്രെയിനേജ് മണ്ണ് മൂടിയതിനാല്‍ വെള്ളം തൊട്ടടുത്തുള്ള കിണറുകളില്‍ കലര്‍ന്ന് കുടിവെള്ളം മലിനമാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3154

മാവേലിക്കര മണ്ഡലത്തിലെ റോഡു നിര്‍മ്മാണം

ശ്രീ. ആര്‍. രാജേഷ്

()മാവേലിക്കര മണ്ഡലത്തിലെ വള്ളിക്കുന്നം പഞ്ചായത്തിലെ രാമഞ്ചിറ റോഡ്, തെക്കേക്കര പഞ്ചായത്തിലെ കുറത്തികാട് ജംഗ്ഷന്‍ - നരേന്ദ്രപ്രസാദ് ജംഗ്ഷന്‍ റോഡ്, തഴക്കര പഞ്ചായത്തിലെ വെട്ടിയാര്‍ ജംഗ്ഷന്‍ - പോസ്റ് ഓഫീസ് ജംഗ്ഷന്‍ റോഡ് എന്നിവ അടിയന്തിരമായി നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ബി)നിലവില്‍ റോഡുകളുടെ സ്ഥിതി പരിതാപകരമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത റോഡുകളുടെ എസ്റിമേറ്റ് എടുത്തിട്ടുണ്ടോ ? എസ്റിമേറ്റ് എടുത്തിട്ടില്ലായെങ്കില്‍ അടിയന്തിരമായി എടുപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)പ്രസ്തുത റോഡുകളുടെ നിലവിലെ സ്ഥിതി, എസ്റിമേറ്റ് തുക, ഫയല്‍ നമ്പര്‍ അടക്കം വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3155

കാക്കനാട് വഴി റിംഗ് റോഡ് നിര്‍മ്മിക്കുന്ന നടപടി

ശ്രീ. ബെന്നി ബെഹനാന്‍

()വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്നും കാക്കനാട് വഴി ഒരു പുതിയ റിംഗ് റോഡ് നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ;

(സി)എന്‍.എച്ച് 47 - ഇടപ്പള്ളി പാലാരിവട്ടം വൈറ്റില - കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ ?

3156

ഇളങ്കാട്-വാഗമണ്‍ റോഡിന്റെ പണി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()കോട്ടയം ജില്ലയിലെ ഇളങ്കാട്-വാഗമണ്‍ റോഡിന്റെ പണിയില്‍ കാലതാമസം വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ടൂറിസം പ്രാധാന്യമുള്ള പ്രസ്തുത റോഡിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കുമോ ?

3157

പൂവത്തുംമൂട്ടില്‍പാലം - അപ്രോച്ച്റോഡ് നിര്‍മ്മാണം

ശ്രീ. രാജു എബ്രഹാം

()ശബരിമല തിരുവാഭരണ പാതയായ പൂവത്തുംമൂട്ടില്‍ പാലം നിര്‍മ്മിക്കുന്നതിന് ഉത്തരവായതും നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും എന്നാണ് ; ഇതിനായി എത്ര കോടി രൂപയാണ് ചെലവഴിച്ചത് ;

(ബി)പ്രസ്തുത പാലത്തിന്റെ അപ്രോച്ച് റോഡിനായി എത്ര ഭൂമിയാണ് സ്വകാര്യ വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ടിയിരുന്നത് ; പ്രസ്തുത ഭൂമിക്ക് പണം നല്‍കാനായി ഉത്തരവിറക്കിയത് എന്നാണ് ; പ്രസ്തുത തുക സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ടോ ;

(സി)അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തിട്ടും അപ്രോച്ച് റോഡ് നിര്‍മ്മിക്കാത്തതിനാല്‍ പ്രസ്തുത പാലത്തിന്റെ ഉപയോഗം ശബരിമല തീര്‍ത്ഥാടകരടക്കമുള്ള ആളുകള്‍ക്ക് പ്രയോജനപ്രദമാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)അപ്രോച്ച് റോഡ് നിര്‍മ്മാണം വൈകുന്നതിന്റെ കാരണം വിശദമാക്കാമോ ; അപ്രോച്ച് റോഡിനായി എത്രകോടി രൂപയുടെ എസ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത് ; ഇതിന് ഭരണാനുമതിയോ സാങ്കേതികാനുമതിയോ നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ ; ഇതു സംബന്ധിച്ച ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണുള്ളത് എന്ന് വ്യക്തമാക്കുമോ ;

()വരുന്ന ശബരിമല സീസണിലെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ എന്തൊക്കെ നടപടികളാണ്സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?

3158

ആറ്റിങ്ങല്‍ അയിലം പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

()2012-ല്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏതെല്ലാം പൊതുമരാമത്ത് വര്‍ക്കുകള്‍ക്കാണ് ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ളതെന്ന് റോഡുകള്‍, കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിങ്ങനെ ഇനം തിരിച്ച് വിശദമാക്കുമോ ;

(ബി)ഭരണാനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ ;

(സി)ആറ്റിങ്ങല്‍ അയിലം പാലത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും ഇതിന്റെ നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ ?

3159

പൊന്നാനി ആളം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()പൊന്നാനി മണ്ഡലത്തിലെ ആളം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഇതുവരെയും തുടങ്ങാനാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പണി തുടങ്ങുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാമോ;

(സി)പ്രസ്തുത മണ്ഡലത്തിലുള്ള ഒളമ്പക്കടവ് പാലം പ്രാവര്‍ത്തികമാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ പ്രസ്തുത പാലത്തിനായി തുക വകയിരുത്തുന്നതിന് നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ ?

3160

വൈശ്യംഭാഗം പാലം നിര്‍മ്മാണം

ശ്രീ. ജി.സുധാകരന്‍

()അമ്പലപ്പുഴ മണ്ഡലത്തിലെ വൈശ്യംഭാഗം പാലം നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പാലം നിര്‍മ്മാണത്തിന് തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ അവ എന്താണെന്ന് വിശദീകരിക്കാമോ;

(സി)സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായോ; ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?

T3161

വിഷന്‍ 2010-ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പാലങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

വിഷന്‍ 2010-ല്‍ ഉള്‍പ്പെടുത്തി കായംകുളം മണ്ഡലത്തില്‍ ഭരണാനുമതി ലഭിച്ച പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലുള്ള അവസ്ഥ വിശദമാക്കുമോ ?

3162

ശബരിമല സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തുന്ന റോഡുകള്‍

ശ്രീ. പി.സി.ജോര്‍ജ്

()ശബരിമല സ്പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകള്‍ തെരഞ്ഞെടുക്കുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷം എത്ര കിലോമീറ്റര്‍ റോഡ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മ്മിച്ചു;

(സി)പ്രധാന റോഡുകള്‍ എല്ലാ വര്‍ഷവും പുനര്‍നിര്‍മ്മിക്കുന്നതിന് പകരമായി ഹെവിമെയിന്റനന്‍സ് നടത്തുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

3163

മാതാപുഴ പാലത്തിന്റേയും കാര്യാട്ടുകടവ് പാലത്തിന്റേയും നിര്‍മ്മാണം

ശ്രീ. കെ. എന്‍. . ഖാദര്‍

()വള്ളിക്കുന്ന് മണ്ഡലത്തിലെ മാതാപുഴ പാലത്തിന്റേയും കാര്യാട്ടുകടവ് പാലത്തിന്റേയും നിര്‍മ്മാണനടപടികള്‍ക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ രണ്ടു പാലങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കുമോ?

3164

പാലോളി കുളമ്പിലും മപ്പാട്ടുകരയിലും പുതിയ പാലം നിര്‍മ്മിക്കുവാന്‍ നടപടി

ശ്രീ. സി.പി. മുഹമ്മദ്

()കുന്തിപ്പുഴയില്‍ വിളയൂരിലെ പാലോളികുളമ്പിലും, മപ്പാട്ടുകരയിലും പുതിയപാലം നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം പെട്ടെന്ന് ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

3165

ബാലുശ്ശേരി പാലം നിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി മണ്ഡലത്തിലെ രാമന്‍ പുഴയില്‍ മരപ്പാലം തലഭാഗത്ത് പാലം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഇതിനു വേണ്ടി എത്ര തുക അനുവദിച്ചിട്ടുണ്ട്; ഇന്‍വെസ്റിഗേഷന്‍ നടത്തുന്നതിന് ഏതു ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്?

3166

എളവൂര്‍ പാലത്തിന്റെ നിര്‍മ്മാണം

ശ്രീ.ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തിലെ എളവൂര്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുക എത്രയെന്നും റെയില്‍വേ അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കാമോ;

(സി)പ്രസ്തുത പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം വിശദമാക്കാമോ;

(ഡി)പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

3167

മലയാറ്റൂര്‍-കോടനാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജോസ് തെറ്റയില്‍

()മലയാറ്റൂര്‍-കോടനാട് പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ എന്തെല്ലാം പ്രവര്‍ത്തികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളതെന്ന് വിശദമാക്കുമോ ?

3168

വയല്‍പീടിക ചെറിയ പാലം

ശ്രീ. പുരുഷന്‍ കടലുണ്ടി

()ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ 3/100-ല്‍ വയല്‍പീടിക ചെറിയ പാലം തകര്‍ന്ന് ഗതാഗത തടസ്സമുണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി)പ്രസ്തുത പാലം പുതുക്കിപ്പണിയുന്നതിനുള്ള നടപടിയുടെ പുരോഗതി അറിയിക്കുമോ ;

(സി)പ്രവൃത്തി നടപ്പാക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കുമോ?

3169

ചിപ്പന്‍ചിറ പാലം പുനര്‍ നിര്‍മ്മാണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

()തിരുവനന്തപുരം-ചെങ്കോട്ട റോഡില്‍ ചിപ്പന്‍ചിറ പാലം പുനര്‍നിര്‍മ്മിക്കുന്നതിന് എത്ര രൂപയാണ് അനുവദിച്ചിട്ടുളളത്;

(ബി)പ്രസ്തുത പാലം പണി ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;

(സി)റേറ്റ് റിവിഷനുവേണ്ടി കരാറുകാരന്‍ നല്കിയ അപേക്ഷ എഗ്രിമെന്റില്‍ വ്യവസ്ഥ ചെയ്തിട്ടില്ലെന്ന കാരണത്താല്‍ നിരസിച്ചിട്ടുണ്ടോ;

(ഡി)എഗ്രിമെന്റില്‍ പ്രസ്തുത വ്യവസ്ഥയില്ലാത്ത ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം റേറ്റ്റിവിഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

3170

ദേവധാര്‍ മേല്‍പ്പാലം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()താനൂരിലെ ദേവധാര്‍ മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഇത് യാഥാര്‍ത്ഥ്യമാവുന്നതോടെ താനൂര്‍ റെയില്‍വേ ഗേറ്റ് അടക്കുമ്പോള്‍ 5000ത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദേവധാര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന യാത്രാക്ളേശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)നിരന്തരം തീവണ്ടി തട്ടി അപകടമുണ്ടാകുന്ന ഇവിടെ ഒരു ഫുട്ട്ഓവര്‍ ബ്രിഡ്ജോ അണ്ടര്‍ പാത്ത്വേയോ പണിയുന്നകാര്യം പൊതുമരാമത്ത് വകുപ്പ് പരിഗണിക്കുമോ ;

(ഡി)ഇതിനായി എന്തൊക്കെ നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നതെന്ന വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

3171

റോഡ്, പാലം എന്നിവയുടെ നിര്‍മ്മാണം

ശ്രീ. കെ. എന്‍. . ഖാദര്‍

()പൊന്നാനി, വെങ്ങളം, ടിപ്പുസുല്‍ത്താന്‍ റോഡ് വികസന നടപടികള്‍ എന്നുമുതല്‍ക്കാണ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രസ്തുത റോഡില്‍ വളളിക്കുന്ന് പഞ്ചായത്തിലെ മുതിയം തോടിന് പാലം നിര്‍മ്മിക്കുവാനുളള നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(സി)പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിര്‍മ്മാണം എപ്പോള്‍ തുടങ്ങുമെന്ന് വ്യക്തമാക്കുമോ?

3172

കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വിവിധ പാലങ്ങളുടെ പ്രവൃത്തികള്‍

ശ്രീ. കെ. ദാസന്‍

()കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ ആവി പാലം (ആര്‍..ഡി.എഫ് ഢകകക), ഉള്ളൂര്‍കടവ് പാലം, അഴിക്കല്‍ കടവ് പാലം, കോട്ടയക്കന്‍-കോട്ടക്കടവ് പാലം, അകലാപ്പുഴ പാലം, നടേരികടവ് പാലം, കോരപ്പുഴ-അഴീക്കല്‍ പാലം, തോരായി കടവ് പാലം എന്നിവയുടെ നിര്‍മ്മാണ പുരോഗതി ; ഓരോ പ്രവൃത്തിയുടെയും എസ്റിമേറ്റ് തുക ; ഇന്‍വെസ്റിഗേഷന്‍ പൂര്‍ത്തിയായോ ; അലൈന്‍മെന്റ് അംഗീകരിച്ചുവോ ; ഡിസൈന്‍ ഡ്രിക്ക് തയ്യാറായോ എന്നീ വിവരങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)ഓരോ പ്രവൃത്തിയുടെയും നടപടികള്‍ നിലവില്‍ ഇപ്പോള്‍ ഏത് ഓഫീസുകളിലാണ്, അതാത് ഓഫീസിന്റെ മേല്‍വിലാസവും ഫോണ്‍ നമ്പരും സഹിതം വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഓരോ പ്രവൃത്തിയും സമയബന്ധിതമായി മുന്നോട്ട് പോവുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടോ ; കാലതാമസം നേരിടുന്ന പ്രവൃത്തികളുടെ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ ?

3173

വഴുവാടിക്കടവ് പാലം നിര്‍മ്മാണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, മാവേലിക്കര അസംബ്ളി മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അച്ചന്‍കോവിലാറിന് കുറുകെ ബുധനൂര്‍ പഞ്ചായത്ത് അതിര്‍ത്തിയില്‍ നിന്നും മാവേലിക്കര മുനിസിപ്പാലിറ്റിയിലേക്ക് പ്രവേശിക്കുന്ന വഴുവാടിക്കടവ് പാലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ സ്കെച്ചിന്റെയും പ്ളാനിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;നിലവിലെ എസ്റിമേറ്റ് തുക എത്രയെന്ന് വിശദമാക്കുമോ;

(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനുള്ള കാലതാമസം വിശദമാക്കുമോ; കാലതാമസം ഒഴിവാക്കുവാന്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3174

മദനശ്ശേരിക്കടവ് പാലം നിര്‍മ്മാണം

ശ്രീ. പി. സി. വിഷ്ണുനാഥ്

()ആലപ്പുഴ ജില്ലയിലെ, തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഇരമല്ലിക്കര മദനശ്ശേരിക്കടവ് പാലം നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ കാലതാമസം എന്തു കൊണ്ടാണെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പാലത്തിന്റെ സ്കെച്ചിന്റെയും പ്ളാനിന്റെയും ബഡ്ജറ്റ് എസ്റിമേറ്റിന്റെയും പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ;

(ഡി)നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം നീക്കുവാന്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3175

പഴുവില്‍പാലത്തിന്റെ നിര്‍മ്മാണം

ശ്രീമതി ഗീതാ ഗോപി

()നാട്ടിക മണ്ഡലത്തിലെ പഴുവില്‍പാലത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണത്തില്‍ തടസ്സങ്ങള്‍ നിലവിലുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ?

3176

തവനൂര്‍-തിരുനാവായ പാലത്തിന്റെ നിര്‍മ്മാണം

ഡോ. കെ. ടി. ജലീല്‍

മലപ്പുറം ജില്ലയിലെ തവനൂര്‍-തിരുനാവായ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തവനൂര്‍-തിരുനാവായ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ?

3177

ഫറോക്ക് പഴയ പാലത്തിന്റെ ഇരുമ്പ് കമാനങ്ങളുടെ സംരക്ഷണം

ശ്രീ. എളമരം കരീം

()ഫറോക്ക് പഴയ പാലത്തിന്റെ ഇരുമ്പ് കമാനങ്ങള്‍ തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാലത്തിന്റെ തുലനാവസ്ഥക്കു വേണ്ടി നിര്‍മ്മിച്ച ഇരുമ്പ് കമാനങ്ങള്‍ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ വിശദമാക്കുമോ ?

3178

തൊണ്ടിലക്കടവ് പാലം നിര്‍മ്മാണം

ശ്രീ. എളമരം കരീം

()ചെറുവണ്ണൂര്‍ - റഹ്മാന്‍ ബസാറിനേയും ഒളവണ്ണ പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവ് പാലം നിര്‍മ്മാണത്തിന്റെ നടപടികള്‍ എത്രത്തോളമായി ;

(ബി)അപ്രോച്ച് റോഡിന്റെ അലൈന്റ്മെന്റിന് അംഗീകാരം ലഭ്യമായോ എന്ന് വിശദമാക്കുമോ ?

3179

പാത്തിക്കുഴി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. എന്‍. . ഖാദര്‍

()വള്ളിക്കുന്ന് മണ്ഡലത്തിലെ പെരുവളളൂര്‍ പളളിക്കല്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാത്തിക്കുഴി പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം എന്നു തുടങ്ങാനാകുമെന്ന് വ്യക്തമാക്കുമോ ?

3180

കടലുണ്ടിപ്പുഴക്കു കുറുകെയുള്ള പാലം

ശ്രീ. കെ. എന്‍. . ഖാദര്‍

()വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പാലം വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടലുണ്ടിപ്പുഴയ്ക്കു കുറുകെയുള്ള പാലം നിര്‍മ്മിക്കുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം ആരംഭിക്കുവാന്‍ ഇപ്പോള്‍ തടസ്സങ്ങള്‍ നിലവിലുണ്ടോ;

(സി)എങ്കില്‍ അത് പരിഹരിക്കുവാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ?

3181

കോട്ടക്കീല്‍ക്കടവ് - പട്ടുവം, മാട്ടൂല്‍, മടക്കര പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച കോട്ടക്കീല്‍ക്കടവ് - പട്ടുവംപാലം നിര്‍മ്മാണത്തിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി)പ്രസ്തുത പാലത്തിന്റെ വിശദമായ ഡിസൈന്‍ ലഭ്യമായിട്ടുണ്ടോ ; പാലത്തിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും ;

(സി)കല്ല്യാശ്ശേരി മണ്ഡലത്തിലെ മാട്ടൂല്‍-മടക്കര പാലത്തിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കുമോ ;

(ഡി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ പാലം നിര്‍മ്മാണം എത്രയുംവേഗം പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ ;

()പ്രസ്തുത പാലത്തിന്റെ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നറിയിക്കുമോ ?

3182

കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്ത്തീര്‍ക്കാനുളള തുക

ശ്രീ..എം.ആരിഫ്

()പൊതുമരാമത്ത്വകുപ്പ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇനത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തുതീര്‍ക്കാനുളള മൊത്തം ബില്ലുകളുടെ തുക എത്രയാണെന്ന് വിശദമാക്കുമോ;

(ബി)നടപ്പ് സാമ്പത്തിക വര്‍ഷം പി.ഡബ്ള്യൂ.ഡിയുടെ ബഡ്ജറ്റില്‍ മൊത്തം വകയിരുത്തിയ തുക എത്ര; ബഡ്ജറ്റില്‍ വകയിരുത്തിയ തുകയ്ക്കു പുറമേ ഭരണാനുമതി നല്കിയ വര്‍ക്കുകളുടെ എസ്റിമേറ്റ് തുക എത്ര;

(സി)ഈ വര്‍ഷം അവസാനമാകുമ്പോള്‍ പൂര്‍ത്തിയാകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന മൊത്തം തുക എത്രയായിരിക്കും;

(ഡി)ബഡ്ജറ്റില്‍ കണക്കാക്കിയതിലും കൂടുതല്‍ ചെലവ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എത്ര കോടി; ഈ തുക എങ്ങനെ കണ്ടെത്താനാണുദ്ദേശിക്കുന്നത്; കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്കേണ്ടതായ തുക പൂര്‍ണ്ണമായും ഈ വര്‍ഷം നല്കുവാന്‍ സാദ്ധ്യമാണോയെന്ന് വിശദമാക്കുമോ ?

3183

ടെണ്ടര്‍ എക്സസും അധിക വര്‍ക്കും നല്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()ടെണ്ടര്‍ എക്സസും, അധിക വര്‍ക്കും നല്കുന്നത് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള വ്യവസ്ഥകള്‍ വിശദമാക്കാമോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ടെണ്ടര്‍ എക്സസ് നല്കിയ പത്ത് പി.ഡബ്ള്യു.ഡി വര്‍ക്കുകള്‍ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ ;

(സി)ടെണ്ടര്‍ എകസസ് അനുവദിക്കുന്നത് ഏത് മാനദണ്ഡമനുസരിച്ചാണ് ; മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഏതെങ്കിലും വര്‍ക്കുകള്‍ക്ക് ടെണ്ടര്‍ എക്സസ് അനുവദിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; അവ ഏതൊക്കെയെന്ന് വിശദമാക്കുമോ ?

3184

സേഫ് കോറിഡോര്‍ പദ്ധതി

ശ്രീ. എം.. വാഹീദ്.

,, വി.റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, എം.പി. വിന്‍സെന്റ്

()സേഫ് കോറിഡോര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;വിശദമാക്കുമോ ;

(ബി)സംസ്ഥാനത്തെ റോഡുകളിലെ മരണനിരക്ക് കുറയ്ക്കുവാന്‍ എന്തെല്ലാം നടപടികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ;

(ഡി)ഈ പദ്ധതിക്ക് എന്ത് സഹായങ്ങളാണ് ലോകബാങ്കില്‍ നിന്നും ലഭിക്കുന്നത് ; വിശദമാക്കുമോ ?

3185

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേമം നിയോജക മണ്ഡലത്തില്‍ ഏറ്റെടുത്ത പ്രവൃത്തി

ശ്രീ. വി. ശിവന്‍കുട്ടി

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേമം നിയോജക മണ്ഡലത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏറ്റെടുക്കുകയോ, ഏറ്റെടുത്തു നടപ്പിലാക്കുകയോ ചെയ്ത പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3186

മാവൂര്‍ റോഡിലെ ഗതാഗതസ്തംഭനം

ശ്രീ. . പ്രദീപ് കുമാര്‍

()കോഴിക്കോട് നഗരത്തില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള പ്രധാന പാതയായ മാവൂര്‍ റോഡില്‍ വാഹനങ്ങളുടെ ആധിക്യം കാരണം ഗതാഗതസ്തംഭനം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത റോഡ് വീതികൂട്ടുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(സി)ഉണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

3187

ടോള്‍ പിരിവില്‍ വ്യാജ രസീത് നല്‍കിയ സംഭവം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ പടന്തക്കാട് മേല്‍പ്പാലം ടോള്‍ പിരിവില്‍ വ്യാജ രസീത് നല്‍കി പണം പിരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇതു സംബന്ധിച്ച് കേസ് രജിസ്റര്‍ ചെയ്തതതായി അറിവുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ ;

(സി)മേല്‍ സംഭവവുമായി ബന്ധപ്പെട്ട് വകുപ്പ് തുടര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ ?

3188

വെഞ്ഞാറമൂട് ബൈപ്പാസ് നിര്‍മ്മിക്കുന്ന നടപടി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()വെഞ്ഞാറമൂട് - ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായുള്ള നടപടി ആലോചിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

3189

കര്‍പ്പറ്റ മണ്ഡലത്തിലെ പൊതുമരാമത്ത് പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ 2012-13 സാമ്പത്തിക വര്‍ഷം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; ഓരോന്നിന്റെയും എസ്റിമേറ്റ് തുക വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതി, സാങ്കേതികാനുമതി എന്നിവ ലഭിച്ചെന്ന് വിശദമാക്കുമോ;

(സി)സാങ്കേതികാനുമതി ലഭിക്കാത്ത പദ്ധതികള്‍ക്ക് അവ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3190

തവനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍

ഡോ. കെ.ടി. ജലീല്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് റോഡ്സ് വിഭാഗം മുഖേന പൊന്നാനി സെക്ഷന്‍ ഓഫീസിന് കീഴില്‍ തവനൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി)ഓരോ പദ്ധതിക്കും എത്ര രൂപ വീതമാണ് ചെലവഴിച്ചി ട്ടുള്ളത് ;

(സി)പ്രവൃത്തികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.