UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3348

കാര്‍ഷിക നയ രൂപീകരണം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാന കാര്‍ഷിക നയരൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ജില്ലാതല ചര്‍ച്ചയുടെയും സെമിനാറിന്റെയും തുടര്‍നടപടികള്‍ വിശദമാക്കുമോ ;

(ബി)കാര്‍ഷികകടം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് കടാശ്വാസ കമ്മിഷനില്‍ അപേക്ഷിക്കുന്നതിന് അവസരമൊരുക്കുമോ; നാളിതുവരെ എത്ര കേസ്സുകള്‍ തീര്‍പ്പാക്കി; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ ;

(സി)കര്‍ഷക പെന്‍ഷന്‍ നാളിതുവരെ എത്രപേര്‍ക്ക് നടപ്പിലാക്കി നല്‍കിയിട്ടുണ്ട് ; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ ?

3349

കര്‍ഷക കടാശ്വാസ കമ്മീഷന്‍

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

()കര്‍ഷക കടാശ്വാസ കമ്മീഷന്റെ പ്രവര്‍ത്തന പരിധി വിപുലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കമ്മീഷന് ഈ സാമ്പത്തികവര്‍ഷം വയനാട് ജില്ലയില്‍ നിന്നും ലഭിച്ച അപേക്ഷകളുടെ താലൂക്ക് തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(സി)ഇതില്‍ എത്ര അപേക്ഷകളില്‍ ഇതിനോടകം തീര്‍പ്പാക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

3350

കാര്‍ഷിക കടങ്ങള്‍ക്ക് ഇളവ് നല്‍കല്‍

ശ്രീ. എം.. വാഹീദ്

,, വി.റ്റി. ബല്‍റാം

,, കെ. ശിവദാസന്‍ നായര്‍

,, .റ്റി. ജോര്‍ജ്

()കര്‍ഷകര്‍ക്ക് കടം നല്‍കുന്നത് ഉദാരമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി)ഇതിനായി പുതിയ നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ ;

(സി)ഏതെല്ലാം കാര്‍ഷിക കടങ്ങള്‍ക്ക് ഇളവ്നല്‍കാനാണ് നിയമത്തില്‍ വ്യവസ്ഥയുള്ളത് ; വിശദാംശം എന്തെല്ലാം ;

(ഡി)കാര്‍ഷിക കടങ്ങള്‍ക്ക് ഇളവ് നല്‍കുവാനുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നറിയിക്കുമോ ?

3351

കര്‍ഷകര്‍ക്ക് ഉല്പാദന മികവിന്റെ അടിസ്ഥാനത്തില്‍ സഹായങ്ങള്‍

ശ്രീ. . എം. ആരിഫ്

കര്‍ഷകര്‍ക്ക് ഉല്പാദന മികവിന്റെ അടിസ്ഥാനത്തില്‍ സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3352

ഹരിതകലവറ

ശ്രീ. വി.പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, പി.സി. വിഷ്ണുനാഥ്

,, ഹൈബി ഈഡന്‍

()ഹരിത കലവറ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമുണ്ട്;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)കേരളത്തിന്റെ തനതായ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ മറുനാടന്‍ മലയാളികള്‍ക്ക് എത്തിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഏതെല്ലാം കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ?

3353

കര്‍ഷക രജിസ്ട്രേഷന്‍ പദ്ധതി

ശ്രീ. വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

()കര്‍ഷക രജിസ്ട്രേഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം;

(ബി)കര്‍ഷകരുടെ കൃഷി സംബന്ധമായ വിവരങ്ങളും ബാങ്ക് അക്കൌണ്ട് നമ്പരും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡാറ്റാ ബാങ്ക് തയ്യാറാക്കിയിട്ടുണ്ടോ;

(സി)കര്‍ഷകര്‍ക്ക് ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(ഡി)കൃഷി വകുപ്പിന്റെ ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

3354

തനിമ പദ്ധതി

ശ്രീ. പാലോട് രവി

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

()തനിമ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി എവിടെയൊക്കെയാണ് നടപ്പാക്കിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)സംസ്ഥാനമൊട്ടാകെ ഇത് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

3355

കാര്‍ഷിക ട്രിബ്യൂണല്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് കാര്‍ഷിക ട്രിബ്യൂണല്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍, ട്രിബ്യൂണലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി)ട്രിബ്യൂണലിലെ അംഗങ്ങള്‍ ആരൊക്കെയാണ്; , ആസ്ഥാനം എവിടെയാണ്?

3356

കശുവണ്ടി ഉല്പാദനം

ശ്രീ. രാജു എബ്രഹാം

()സംസ്ഥാനത്തെ കശുമാവിന്‍ തോട്ടങ്ങളില്‍ നിന്നുള്ള കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കശുവണ്ടി ഉല്പാദനം സംബന്ധിച്ച വിവരം വിശദമാക്കുമോ;

(ബി)ഒരു ഏക്കര്‍ സ്ഥലത്ത് നിന്ന് ശരാശരി എത്ര ടണ്‍ കശുവണ്ടി ഉല്പാദിപ്പിക്കാമെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് കശുമാവ് കൃഷി ചെയ്യുന്ന തോട്ടങ്ങള്‍ എത്രയെന്നും മൊത്തം എത്ര ഏക്കറെന്നും വിശദമാക്കുമോ;

(ഡി)നിലവില്‍ കശുമാവ് കൃഷി ചെയ്തുവരുന്ന തോട്ടങ്ങളില്‍ നിന്നും ഉത്പാദിപ്പിക്കാവുന്ന പരമാവധി കശുവണ്ടി എത്രയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ;

()സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കശുവണ്ടിയുടെ എത്ര ശതമാനം തോട്ടങ്ങളില്‍ നിന്നു മാത്രമായി ലഭിക്കുന്നുണ്ട്; തോട്ടങ്ങളില്‍ നിന്നല്ലാതെ നാമമാത്ര കൃഷിക്കാര്‍ ഉല്പാദിപ്പിക്കുന്ന കശുവണ്ടി എത്രയാണ്?

3357

സമഗ്ര കാര്‍ഷിക വകസന പദ്ധതി - ‘നിറവ്’

ശ്രീ. . കെ. ബാലന്‍

()സമഗ്ര കാര്‍ഷിക വികസന പദ്ധതി ‘നിറവ്’ന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)ഈ പദ്ധതി ഏതൊക്കെ നിയോജക മണ്ഡലങ്ങളിലാണ് നടപ്പാക്കുന്നത് ; എന്തു തുകയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത് ; മണ്ഡലങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;

(സി)കാര്‍ഷിക മേഖലയായ തരൂര്‍ മണ്ഡലത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമോ ?

3358

റൈസ് ബയോപാര്‍ക്ക് പദ്ധതി

ശ്രീമതി കെ. എസ്. സലീഖ

()നെല്ലില്‍ നിന്നും മുല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുളള റൈസ് ബയോപാര്‍ക്ക് പദ്ധതി സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ;

(ബി)ഏതൊക്കെ ജില്ലകളിലാണ് പദ്ധതി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിക്കായി മാറ്റി വച്ച തുക എത്രയാണെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത പാര്‍ക്കിനായി എത്ര ഏക്കര്‍ സ്ഥലമാണ് ആവശ്യമായി വരുന്നതെന്ന് വ്യക്തമാക്കുമോ;

()പ്രസ്തുത പദ്ധതി നിലവില്‍ വന്നാല്‍ നെല്‍കര്‍ഷകര്‍ക്ക് എപ്രകാരം പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്; വിശദമാക്കുമോ

(എഫ്)നെല്ല്, വൈക്കോല്‍, അരി എന്നിവയില്‍ നിന്നും ഏതൊക്കെ മുല്യവര്‍ദ്ധിത ഉത്പന്നങ്ങളുണ്ടാക്കാം എന്നാണ് കരുതുന്നത്; പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് ഏത് ഏജന്‍സിയെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ജി)ഗുണനിലവാര ലാബും, സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങളും സഹായവും നല്‍കാന്‍ ഉതകുന്നവിധം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത പദ്ധതി എന്നത്തേക്ക് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;

(എച്ച്)സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 1980-ല്‍ എത്ര ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്നു; ആയത് 2012 ആയപ്പോഴേക്കും എത്രയായി കുറഞ്ഞു; വ്യക്തമാക്കുമോ;

()സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് 1980-ല്‍ എത്ര മെട്രിക് ടണ്‍ നെല്ല് ഉത്പാദിപ്പിച്ചിരുന്നു; ആയത് 2012 ആകുമ്പോഴേക്കും എത്ര മെട്രിക് ടണ്‍ ആയി കുറഞ്ഞുവെന്ന് വ്യക്തമാക്കുമോ?

3359

സംസ്ഥാനത്തെ നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മാതൃകാ പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, ബെന്നി ബെഹനാന്‍

,, കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്തെ നെല്ലുല്പാദനം വര്‍ദ്ധിപ്പിക്കാന്‍ മാതൃകാ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)സംസ്ഥാനത്ത് എവിടെയൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതി വഴി എത്ര ടണ്‍ നെല്ല് ഉല്‍പ്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്; വിശദമാക്കുമോ?

3360

നെല്‍കര്‍ഷകര്‍ക്ക് ഇ-പെയ്മെന്റ് സംവിധാനം

ശ്രീ. എം. പി. വിന്‍സെന്റ്

,, വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

()സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് ഇ-പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംങ്ങള്‍ നല്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിലൂടെ എന്തെല്ലാം സൌകര്യങ്ങളാണ് നെല്‍കര്‍ഷകന് ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)ആദ്യ ഘട്ടത്തില്‍ ഏതൊക്കെ ജില്ലകളിലാണ് പ്രസ്തുത സംവിധാനം നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രസ്തുത സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

3361

നെല്ല് പച്ചക്കറി ഉല്പാദന രംഗത്ത് സ്വയം പര്യാപ്തത

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

()കേരളത്തില്‍ ഉല്പാദിപ്പിക്കുന്ന നെല്ലും പച്ചക്കറികളും കേരളത്തിന്റെ എത്ര ദിവസത്തെ ഉപഭോഗത്തിന് പര്യാപ്തമാണെന്ന് വ്യക്തമാക്കുമോ ;

(ബി)നെല്ലും പച്ചക്കറികളും ഉല്പാദിപ്പിക്കുന്നതിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(സി)നെല്ലിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പമ്പിംഗ് സബ്സിഡി വ്യാപകമായി നല്‍കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ :

(ഡി)നെല്ലും പച്ചക്കറിയും വ്യാപകമായി ഉല്പാദിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുവാന്‍ നടപടികള്‍ ഉണ്ടാകുമോ?

3362

ജൈവപച്ചക്കറി വ്യാപനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ജൈവപച്ചക്കറി വ്യാപനത്തിനായി കൃഷി വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;

(ബി)ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വകുപ്പ് ജൈവ പച്ചക്കറി വ്യാപനത്തിനുള്ള പദ്ധതികള്‍ക്കായി ചെലവഴിച്ച തുകയുടെ വിവരം പദ്ധതിക്രമത്തില്‍ ജില്ല തിരിച്ച് വ്യക്തമാക്കുമോ;

3363

പച്ചക്കറി കൃഷി നാടിനും നഗരത്തിനും പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

()പച്ചക്കറി കൃഷി നാടിനും നഗരത്തിനും പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)പദ്ധതി നടത്തിപ്പിന്റെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുള്ളത് ;

(സി)പദ്ധതിയുടെ നടത്തിപ്പിനായി ഏതെല്ലാം ഏജന്‍സികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)പ്രസ്തുത പദ്ധതി നിലവില്‍ എവിടെയെല്ലാം നടപ്പാക്കി വരുന്നുണ്ട് ; വിശദമാക്കുമോ ?

3364

കര്‍ഷക രജിസ്ട്രേഷന്‍

ശ്രീ. എം. ഹംസ

()കര്‍ഷക രജിസ്ട്രേഷനില്‍ എത്ര കര്‍ഷകര്‍ രജിസ്റര്‍ ചെയ്തു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;പദ്ധതിയില്‍ ഇനിയും കര്‍ഷകര്‍ രജിസ്റര്‍ ചെയ്യുവാന്‍ അവശേഷിക്കുന്നുണ്ടോ; അവര്‍ക്ക് ഇനിയും രജിസ്ട്രേഷന് സാവകാശം അനുവദിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)രജിസ്ട്രേഷന്റെ ഭാഗമായി കര്‍ഷകരില്‍ നിന്നും എന്തെല്ലാം വിവരങ്ങള്‍ ആണ് ശേഖരിച്ചത് എന്ന് വ്യക്തമാക്കുമോ;

(സി)കര്‍ഷകര്‍ക്കുള്ള സബ്സിഡി കര്‍ഷകര്‍ക്കുതന്നെ ലഭ്യമാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചതെന്ന് വിശദീകരിക്കുമോ?

3365

കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷ്വറന്‍സ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി. പി. മുഹമ്മദ്

,, കെ. മുരളീധരന്‍

,, റ്റി.എന്‍. പ്രതാപന്‍

()കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

3366

കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ.കെ. രാജു

()കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുളള എന്തൊക്കെ പദ്ധതികളാണ് നിലവില്‍ സംസ്ഥാനത്ത് ഉളളതെന്ന് വ്യക്തമാക്കുമോ;

(ബി)ഇത്തരം പദ്ധതികള്‍ ഒന്നുംതന്നെ ഇല്ലെങ്കില്‍ ആയത് ആവിഷ്കരിച്ച് നടപ്പിലാക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

3367

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം

പ്രൊഫ. സി. രവീന്ദ്രനാഥ്

()ഹോര്‍ട്ടി കോര്‍പ്പിന്റെ പ്രവര്‍ത്തനം എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കാന്‍ സാദ്ധ്യമായിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എല്ലാ ജനങ്ങള്‍ക്കും കാര്‍ഷികവിഭവങ്ങള്‍ ലഭ്യമാക്കുന്നവിധം ഹോര്‍ട്ടി കോര്‍പ്പ് ഔട്ട്ലെറ്റുകള്‍ നിലവിലുണ്ടോ; വിശദമാക്കുമോ; കാര്‍ഷിക വിഭവങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുണ്ടോ;

(സി)ഹോര്‍ട്ടികോര്‍പ്പും ഇന്ത്യന്‍ റെയില്‍വേയും സഹകരിച്ച് 'ഹരിതകലവറ' എന്ന പേരില്‍ കേരളത്തിലെ കാര്‍ഷിക വിഭവങ്ങള്‍ ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എന്തു തുക ഇതിനായി ചെലവായിട്ടുണ്ട്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആവശ്യമായ കാര്‍ഷിക വിഭവങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമാക്കിയതിനു ശേഷമാണോ മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹോര്‍ട്ടികോര്‍പ് തയ്യാറായത്?

3368

നഗര പ്രദേശങ്ങളില്‍ കൃഷി പ്രചരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()നഗരപ്രദേശങ്ങളില്‍ കൃഷി പ്രചരിപ്പിക്കുവാനും ആയതില്‍ നഗരവാസികളെ പങ്കാളികളാക്കാനും ഇപ്പോള്‍ എന്തൊക്കെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്;

(ബി)പ്രസ്തുത പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

3369

സഹസ്ര സരോവര്‍ പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, എം.പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

,, വര്‍ക്കല കഹാര്‍

()സഹസ്ര സരോവര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)പ്രസ്തുത പദ്ധതി ആരുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്; വിശദാശങ്ങള്‍ എന്തെല്ലാം ;

(സി)ചിറകള്‍ സംരക്ഷിച്ചു ഭൂഗര്‍ഭജല നിരപ്പ് നിലനിര്‍ത്തിയും അധികജലം കൃഷിക്ക് ഉപയുക്തമാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് പ്രസ്തുത പദ്ധതിക്ക് ലഭിക്കുന്നത് : വിശദാംശങ്ങള്‍ എന്തെല്ലാം ?

3370

മഹിളാ സശാക്തീകരണ്‍ പര്യോജനാ പദ്ധതി

ശ്രീ..പി.ജയരാജന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()മഹിളാ സശാക്തീകരണ്‍ പര്യോജനാ പ്രകാരം വനിതാ കര്‍ഷകരുടെ ശാക്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്ത്തുക അനുവദിച്ചുവെന്നും എപ്പോഴാണ് അനുമതി ലഭിച്ചതെന്നും വ്യക്തമാക്കുമോ;

(ബി)പ്രസ്തുത തുക എത്ര വര്‍ഷംകൊണ്ടാണ് ലഭിക്കുന്നതെന്നും ഏത് ഏജന്‍സിക്കാണ് നടത്തിപ്പ് ചുമതലയെന്നും വ്യക്തമാക്കുമോ;

(സി)ഇതിനോടകം ഏതെല്ലാം ഏജന്‍സികള്‍ക്ക് എന്ത് തുക വീതം നല്‍കിയെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ മാര്‍ഗ്ഗരേഖകളും നോഡല്‍ ഏജന്‍സിയെ നിശ്ചയിച്ചു കൊണ്ടുളള കേന്ദ്രഗവണ്‍മെന്റിന്റെ അനുമതി കത്തിന്റെ പകര്‍പ്പും ലഭ്യമാക്കുമോ?

3371

2012-13 ലേക്ക് പദ്ധതി നിര്‍വ്വഹണത്തിന് കൃഷി വകുപ്പിന് നല്‍കിയ തുക

ശ്രീ. മുല്ലക്കര രത്നാകരന്‍

()2012-13 ലേക്ക് പദ്ധതി നിര്‍വ്വഹണത്തിന് എന്ത് തുക നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)നടപ്പു സാമ്പത്തികവര്‍ഷത്തെ പദ്ധതി നിര്‍വ്വഹണത്തിനുവേണ്ടി നവംബര്‍ 30 വരെ എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)ഇത് ആകെ എത്ര ശതമാനം ഉണ്ടാകും എന്ന് കണക്കാക്കിയിട്ടുണ്ടോ ?

3372

കൃഷിക്കാര്‍ക്കുളള രാസവള സബ്സിഡി

ശ്രീ.എം.ചന്ദ്രന്‍

()കൃഷിക്കാര്‍ക്കുളള രാസവള സബ്സിഡി ഇപ്പോള്‍ ഏത് സംവിധാനത്തിലൂടെയാണ് വിതരണം ചെയ്യുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)സബ്സിഡി തുക ബാങ്കുകളില്‍ക്കൂടി വിതരണം നടത്തുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ എത്ര രൂപയാണ് കൃഷിക്കാര്‍ക്ക് നല്‍കിയിട്ടുളളത്;

(സി)പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്ക് ഇക്കൊല്ലം രാസവള സബ്സിഡി നല്‍കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ സബ്സിഡി ലഭ്യമാക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

3373

ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്ന നടപടി

ശ്രീ.എം.ഹംസ

()അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പഴങ്ങളും പച്ചക്കറികളും എന്‍ഡോസള്‍ഫാന്‍ എന്ന മാരകവിഷമായ കീടനാശിനി തളിച്ച് ഉല്പാദിപ്പിച്ചവയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അതുപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി എന്തെല്ലാം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുഎന്ന് വ്യക്തമാക്കാമോ;

(സി)ജൈവകൃഷി രീതി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നതെന്ന് വിശദീകരിക്കാമോ;

(ഡി)ജൈവവളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനാവശ്യമായ എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

3374

ആസിയാന്‍ കരാര്‍

ശ്രീ.എസ്.രാജേന്ദ്രന്‍

()ആസിയാന്‍ കരാറിന്റെ അനന്തരഫലമായി കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയില്‍ ഇടിവുണ്ടായിട്ടുണ്ടോ;

(ബി)പാമോയിലിന്റെയും മറ്റ് ഭക്ഷ്യഎണ്ണകളുടെയും ഇറക്കുമതി തീരുവ കുറച്ചത് വഴി ഇറക്കുമതി വര്‍ദ്ധിച്ചിട്ടുണ്ടോ; അത് വിലയിടിവിന് കാരണമായിട്ടുണ്ടോ;

(സി)വെളിച്ചെണ്ണയുടെ വില ഗണ്യമായി ഇടിയുന്നതിന് ഇടവന്നിട്ടുളളത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ?

3375

റബ്ബറിന്റെ വില കുറയുന്ന സ്ഥിതിയും ആസിയാന്‍ കരാറും

ശ്രീ. എസ്. രാജേന്ദ്രന്‍

()റബ്ബറിന്റെ വില കുറയുന്ന സ്ഥിതി സമീപകാലത്ത് ഉണ്ടായിട്ടുണ്ടോ; സംസ്ഥാനത്തെ റബ്ബര്‍ കൃഷിക്കാര്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് ഇത് വഴി ഉണ്ടായിരിക്കുന്നത് എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ബി)റബ്ബര്‍ വില ഇടിയുന്നത് ആസിയാന്‍ കരാറിന്റെ ഭാഗമായുളള ഇറക്കുമതി മൂലമാണോ; ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

3376

രാഷ്ട്രീയ കൃഷി വികാസ് യോജന

പ്രൊഫ. സി. രവീന്ദ്രനാഥ്

()രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചത് എപ്പോഴാണ്;

(ബി)ഇതിനായി സ്റേറ്റ് ലെവല്‍ സാങ്ഷനിംഗ് കമ്മിറ്റി രൂപീകരിച്ചത് എന്നായിരുന്നു;

(സി)പ്രസ്തുത കമ്മിറ്റി ഇതിനകം എത്ര തവണ യോഗം ചേരുകയുണ്ടായി;ഇതിനകം എത്ര പദ്ധതികളക്ക് അംഗീകാരം നല്‍കുകയുണ്ടായി; ജില്ല തിരിച്ച് വെളിപ്പെടുത്താമോ ;

(ഡി)സാങ്ഷന് നല്‍കിയ പദ്ധതികളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ അല്ലാതെ വ്യക്തികള്‍ നടത്തുന്ന ഏതെല്ലാം സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവയുടെ ജില്ല തിരിച്ചുള്ള വിശദാംശങ്ങളും വെളിപ്പെടുത്തുമോ;

()ഇതിനകം ഭരണാനുമതി നല്‍കിയ പദ്ധതികളില്‍, ഡിസ്ട്രിക്ട് അഗ്രികള്‍ച്ചര്‍ പ്ളാനില്‍ ഉള്‍പ്പെടാത്തവ ഏതൊക്കെയെന്നും അവ സാങ്ഷനിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നത് ഏത് സാഹചര്യത്തിലാണെന്നും വെളിപ്പെടുത്താമോ?

3377

രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം അനുവദിച്ച നടപടി

ഡോ. ടി. എം. തോമസ് ഐസക്

()രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരമുള്ള ഫണ്ട് ജനശ്രീ എന്ന സ്വകാര്യ സംഘടനയ്ക്ക് അനുവദിക്കുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ക്കായി; എത്ര കോടി രൂപയെന്ന് വ്യക്തമാക്കുമോ;

(ബി)രാഷ്ട്രീയ കൃഷി വികസന യോജനയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് തുക അനുവദിക്കാനിടയായ സാഹചര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലാ ആസൂത്രണ സമിതി പ്രസ്തുത പദ്ധതി ശുപാര്‍ശ ചെയ്തിട്ടുണ്ടായിരുന്നുവോ;

(ഡി)ആര്‍.കെ.വി.വൈ. പദ്ധതിയുടെ ഏതെല്ലാം മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഫണ്ട് അനുവദിച്ചതെന്ന് വിശദമാക്കാമോ;

()സമാനമായ മറ്റുള്ളവര്‍ക്കു കൂടി പദ്ധതി സമര്‍പ്പിക്കാനും അപേക്ഷിക്കാനും അവസരം നല്‍കിക്കൊണ്ടാണോ പദ്ധതി പ്രകാരമുള്ള സഹായം അനുവദിച്ചത്; സംസ്ഥാനതല സാങ്ഷനിംഗ് കമ്മിറ്റിയുടെ ഏത് മീറ്റിംഗിലാണത് ആയത് പാസ്സാക്കിയത്; ആരെല്ലാം പങ്കെടുത്തു ?

3378

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. ചിറ്റയം ഗോപകുമാര്‍

()രാഷ്ട്രീയ കൃഷി വികാസ് യോജനയോടനുബന്ധിച്ച് സംസ്ഥാന കൃഷിവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദീകരിക്കുമോ;

(ബി)നടപ്പുസാമ്പത്തികവര്‍ഷത്തില്‍ എത്ര തുക ഈ പദ്ധതിപ്രകാരം അനുവദിച്ചിട്ടുണ്ടെന്ന് ജില്ലതിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം അടൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടികള്‍ ഏതെല്ലാമെന്ന് അനുവദനീയ തുക സഹിതം അറിയിക്കാമോ ?

3379

ആര്‍.കെ.വി. പദ്ധതി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ) ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ നാല് വര്‍ഷങ്ങളായി പ്രസ്തുത പദ്ധതിയ്ക്കായി ലഭിച്ച തുക എത്രയെന്നും ഇതില്‍ എത്ര തുക ചെലവഴിച്ചെന്നും വ്യക്തമാക്കുമോ ;

(സി)ആര്‍.കെ.വി.വൈ പദ്ധതിയില്‍ നിന്ന് കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാന - ജില്ലാ - കാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

3380

ആര്‍.കെ.വി.വൈ. സ്റേറ്റ്ലെവല്‍ സാങ്ഷനിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വന്ന പദ്ധതികള്‍

ശ്രീ. .പി.ജയരാജന്‍

ശ്രീമതി.കെ.കെ.ലതിക

'' പി.അയിഷാ പോറ്റി

ശ്രീ.സി.കെ.സദാശിവന്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന(ആര്‍.കെ.വി.വൈ) പ്രകാരം 2012-13 ലേക്ക് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച മൊത്തം തുക എത്രയാണ്;

(ബി)രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം സംസ്ഥാനത്ത് ഏതെല്ലാം പദ്ധതികള്‍ക്ക് എന്ത് തുക വീതം ഏതെല്ലാം ഏജന്‍സികള്‍ക്ക് അനുവദിച്ചുകൊണ്ട് ഭരണാനുമതി നല്‍കിയിട്ടുണ്ട്; അവയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)പദ്ധതിയുടെസ്റേറ്റ്ലെവല്‍ സാങ്ഷനിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്ന പദ്ധതികള്‍ ഏതൊക്കെയാണ്; പദ്ധതി സഹായം ലഭ്യമാക്കുന്നതിന് അര്‍ഹമായ സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നുവോ; എങ്കില്‍ എപ്പോള്‍;

(ഡി)സ്റേറ്റ്ലെവല്‍ സാങ്ഷനിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കായി ഏതെല്ലാം വകുപ്പുകളില്‍ നിന്നും എത്ര പ്രൊപ്പോസലുകള്‍ ലഭിക്കുകയുണ്ടായി;

()ബന്ധപ്പെട്ട വകുപ്പുകള്‍ പ്രൊപ്പോസല്‍ ഇംപ്ളിമെന്റേഷന്‍ കമ്മിറ്റിയുടെ പരിഗണനയ്ക്ക് സര്‍പ്പിക്കുന്നതിന് മുന്‍പായി അര്‍ഹതപ്പെട്ട സംഘടനകളില്‍ നിന്നും യോഗ്യരായ അപേക്ഷകരെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിക്കുകയുണ്ടായോ; എങ്കില്‍ ഏതെല്ലാം വകുപ്പുകളില്‍ നിന്നും എപ്പോഴെല്ലാം അപേക്ഷ ക്ഷണിച്ചുകൊണ്ട് നോട്ടിഫൈ ചെയ്യുകയുണ്ടായെന്ന് വിശദമാക്കുമോ?

3381

ആര്‍...സി-ന് കീഴിലുള്ള കാഷ്വല്‍ സ്വീപ്പര്‍മാര്‍ക്ക് വേതനം ലഭിക്കാത്തത്

ശ്രീ. . കെ. വിജയന്‍

()കോഴിക്കോട് ജില്ലയിലെ റീജിണല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍സര്‍മിനേഷന്‍ സെന്ററിന് (ആര്‍...സി) കീഴിലുള്ള കാഷ്വല്‍ സ്വീപ്പര്‍മാര്‍ക്ക് ആറ് മാസക്കാലമായി വേതനം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടൊ ;

(ബി)തുച്ഛമായ വേതനം വാങ്ങുന്ന ഇവരുടെ ശമ്പളം വൈകുന്നതിനുള്ള കാരണം വ്യക്തമാക്കാമോ ;

(സി)പ്രസ്തുത ജീവനക്കാര്‍ക്ക് വേതനം എത്രയും വേഗം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3382

ആര്‍. കെ. വി. വൈ പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

()ആര്‍. കെ. വി. വൈ പ്രകാരം ലഭിക്കുന്ന ഫണ്ട് ഏതൊക്കെ ആവശ്യത്തിന് ഇപ്പോള്‍ ഉപയോഗിക്കുന്നെന്ന് അറിയിക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര കോടിരൂപ പ്രസ്തുത പദ്ധതി പ്രകാരം ലഭിച്ചിട്ടുണ്ടെന്നും ഏതൊക്കെ ജില്ലകളില്‍ എന്തൊക്കെ പദ്ധതികള്‍ക്കാണ് ഭരണാനുമതി നല്‍കിയതെന്നും അറിയിക്കുമോ;

(സി)ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ഏലകളുടെ അടിസ്ഥാന സൌകര്യവികസന ആവശ്യത്തിലേക്കായി നിവേദനം ലഭിച്ചിട്ടുണ്ടോ; അതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ?

3383

ഗ്രീന്‍ ഹൌസുകള്‍

ശ്രീ. കെ. വി. വിജയദാസ്

()ഗ്രീന്‍ഹൌസുകള്‍ ഏതെല്ലാം മണ്ഡലങ്ങളില്‍ നടപ്പാക്കിയെന്നും ഏതെല്ലാം മണ്ഡലങ്ങളില്‍ നടപ്പാക്കിയിട്ടില്ല എന്നുമുളള വിവരം ലഭ്യമാക്കുമോ;

(ബി)ഗ്രീന്‍ ഹൌസുകള്‍ ആരംഭിക്കുവാന്‍ കഴിയാത്ത മണ്ഡലങ്ങളില്‍ നടപ്പു വര്‍ഷം തന്നെ ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

3384

ഗ്രീന്‍ഹൌസുകള്‍ സ്ഥാപിക്കുന്ന നടപടി

ശ്രീ. ജി. സുധാകരന്‍

()സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും മൂന്ന് വീതം ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുമെന്ന 2012-13 ലെ ബഡ്ജറ്റ് പ്രസംഗത്തിലെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ബി)എത്ര കര്‍ഷകരെയും സ്ഥാപനങ്ങളെയും പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെന്നും ഇവര്‍ക്ക് എന്തു ധനസഹായം നല്‍കിയെന്നും വ്യക്തമാക്കുമോ;

(സി)വികസിത രാജ്യങ്ങളില്‍ നടപ്പാക്കി പ്രയോഗികമല്ലെന്ന് കണ്ടെത്തിയ ഹൈടെക് ഫാമിംഗ് കേരളത്തില്‍ നടപ്പാക്കുന്നത് സംബന്ധിച്ച പ്രായോഗിക പഠനം നടത്തിയിട്ടുണ്ടോ എന്ന് വിശദമാക്കുമോ ?

3385

പഞ്ചായത്തുകള്‍തോറും ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുന്ന പദ്ധതി

ഡോ. കെ. ടി. ജലീല്‍

()സംസ്ഥാനത്തെ പഞ്ചായത്തുകള്‍തോറും ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കുന്ന പദ്ധതി അനുസരിച്ച് മലപ്പുറം ജില്ലയില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഗ്രീന്‍ ഹൌസുകള്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ; ഗുണഭോക്താക്കളുടെ പേരും വിലാസവും ലഭ്യമാക്കാമോ ;

(ബി)ഓരോരുത്തര്‍ക്കും എന്തു തുക വീതമാണ് സബ്സിഡി ഇനത്തില്‍ ലഭിക്കുക എന്ന് വ്യക്തമാക്കാമോ ;

(സി)സബ്സിഡി ലഭിച്ച ഗുണഭോക്താക്കള്‍ കുറഞ്ഞത് ഇത്ര വര്‍ഷം കൃഷി ചെയ്യണമെന്നുള്ള വ്യവസ്ഥയുണ്ടോ ; എങ്കില്‍ എത്ര വര്‍ഷമാണെന്ന് വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ ?

3386

രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരമുള്ള സാമ്പത്തിക സഹായം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന തയ്യാറാക്കി നടപ്പിലാക്കുന്നതിനായി ബന്ധപ്പെട്ട് ജില്ലാ വികസന പ്ളാനുകള്‍ തയ്യാറാക്കാന്‍ പ്ളാനിംഗ് ബോര്‍ഡ് ഗൈഡ് ലൈന്‍സ് തയ്യാറാക്കി പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്ളാനിംഗ് ബോര്‍ഡ് പുറപ്പെടുവിച്ച ഗൈഡ്ലൈന്‍സിന് വിരുദ്ധമായി രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ സാമ്പത്തിക സഹായം ഏതെല്ലാം വ്യക്തിഗത സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്?

3387

രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പ്രവര്‍ത്തന പുരോഗതി

ശ്രീ.എം.വി.ശ്രേയാംസ്കുമാര്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ സംസ്ഥാനത്തെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിപ്രകാരം വയനാട് ജില്ലയില്‍ നടപ്പാക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം 2012-13 സാമ്പത്തിക വര്‍ഷം വയനാട് ജില്ലയില്‍ അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് വിശദമാക്കുമോ?

3388

കര്‍ഷക പെന്‍ഷന്‍ പദ്ധതി

ശ്രീ.മുല്ലക്കര രത്നാകരന്‍

()സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന കര്‍ഷക പെന്‍ഷന്‍ പദ്ധതി മുഖാന്തിരം ഇപ്പോള്‍ എത്ര കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിച്ചുവരുന്നത്;

(ബി)കര്‍ഷക പെന്‍ഷന്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ കാലതാമസം കൂടാതെ കുടിശ്ശിക വിതരണം ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

3389

കാര്‍ഷികമേഖലയെ ജൈവാടിസ്ഥാനത്തിലാക്കുന്ന നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. ഷംസുദ്ദീന്‍

()കാര്‍ഷികമേഖലയെ പൂര്‍ണ്ണമായും ജൈവാടിസ്ഥാനത്തിലാക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ;

(ബി)എങ്കില്‍ ഇതിനായി എന്തൊക്കെ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)കൃത്രിമ വള പ്രയോഗവും കീടനാശിനി ഉപയോഗവും മൂലം സ്വാഭാവികത നഷ്ടമായ കൃഷിഭൂമി ജൈവ

രീതിയിലേക്ക് മാറുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്തുകയും പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

3390

ആര്‍.കെ.വി.വൈ. പദ്ധതി സംബന്ധിച്ച മാനദണ്ഡങ്ങള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സി. കൃഷ്ണന്‍

()രാഷ്ട്രീയ കൃഷി വികാസ് യോജന (ആര്‍.കെ.വി.വൈ.) പദ്ധതി പ്രകാരമുള്ള സഹായം സംസ്ഥാനത്ത് ലഭ്യമാക്കേണ്ടത് സംബന്ധിച്ച മാനദണ്ഡം കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരമുള്ള സഹായത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദീകരിക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം ഇതിനകം സ്റേറ്റ്ലെവല്‍ സാങ്ഷനിംഗ് കമ്മിറ്റി സാങ്ഷന്‍ ചെയ്ത സഹായ ധനം എത്രയാണ്; പ്രസ്തുത മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചുകൊണ്ടാണോ അവ അനുവദിച്ചിട്ടുള്ളത് ;

(ഡി)പ്രസ്തുത പദ്ധതിപ്രകാരം സര്‍ക്കാരിതര സ്വകാര്യ സംഘടനയ്ക്ക് സഹായം നല്‍കാന്‍ വ്യവസ്ഥയുണ്ടോ; എങ്കില്‍ വ്യവസ്ഥ സംബന്ധിച്ച് വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.