UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3431

കാസര്‍ഗോഡ് ജില്ലയില്‍ ടെറസ് പച്ചക്കറി കൃഷി

ശ്രീ. . ചന്ദ്രശേഖരന്‍

()കാസര്‍ഗോഡ് ജില്ലയില്‍ ടെറസ് പച്ചക്കറി കൃഷിക്ക് എത്ര രൂപയാണ് ആകെ അനുവദിച്ചിരുന്നത് എന്നറിയിക്കാമോ ;

(ബി)ഇതില്‍ ഏതെല്ലാം നഗരസഭകള്‍ എത്ര രൂപ വീതം ചെലവഴിച്ചുവെന്ന് അറിയിക്കാമോ ;

(സി)പച്ചക്കറി തൈകള്‍ എവിടെ നിന്നാണ് ലഭ്യമാക്കു ന്നത് ;

(ഡി)കാസര്‍ഗോഡ് ജില്ലയിലെ ഫാമുകളില്‍ ഇതിന്റെ ഉല്പാദനം നടത്താത്തതിന്റെ കാരണം വിശദമാക്കുമോ;()ടെറസ് കൃഷി ആരംഭിച്ച സ്ഥലങ്ങളില്‍ പ്രസ്തുത പദ്ധതി ഫലപ്രാപ്തിയില്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ ;

(എഫ്)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

3432

സംസ്ഥാനത്ത് വിതരണം ചെയ്തുവരുന്ന പ്രധാന രാസവളങ്ങള്‍

ശ്രീ. . പ്രദീപ്കുമാര്‍

()സംസ്ഥാനത്ത് വിതരണം ചെയ്തുവരുന്ന പ്രധാന രാസവളങ്ങള്‍ ഏതൊക്കെയാണെന്നും അവയുടെ നിലവിലുള്ള വിലനിലവാരം എത്രയാണെന്നും വിശദമാക്കുമോ;

(ബി)കഴിഞ്ഞ അഞ്ച് സാമ്പത്തികവര്‍ഷത്തിനിടയില്‍ എത്ര തവണ പ്രസ്തുത രാസവളങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിക്കുകയുണ്ടായി; വിശദമാക്കുമോ;

(സി)സംസ്ഥാനത്ത് വിതരണം ചെയ്യപ്പെട്ട രാസവളങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അളവ് എത്ര വീതമാണെന്ന് വിശദമാക്കുമോ;

(ഡി)രാസവളങ്ങളുടെ ഉപഭോഗത്തില്‍ വര്‍ദ്ധന എത്ര ശതമാനമാണെന്ന് വെളിപ്പെടുത്താമോ;

()സംസ്ഥാനത്ത് വിതരണം ചെയ്യുന്ന രാസവളങ്ങള്‍ക്ക് അഞ്ചു വര്‍ഷം മുന്‍പുണ്ടായിരുന്ന കേന്ദ്ര സബ്സിഡി എത്രയായിരുന്നു; അത് ഇപ്പോള്‍ ഏതെല്ലാം രാസവളങ്ങള്‍ക്ക,് എത്രയായി കുറഞ്ഞിട്ടുണ്ട്; വിശദമാക്കുമോ?

3433

സംസ്ഥാനത്തെ കൃഷിക്കാര്‍ക്കുള്ള വളം സബ്സിഡി

പ്രൊഫ. സി. രവീന്ദ്രനാഥ്

()സംസ്ഥാനത്തെ കൃഷിക്കാര്‍ക്കുള്ള വളം സബ്സിഡി ഇനത്തില്‍ മൊത്തം എന്തു തുക ഇനിയും കൊടുത്തു തീര്‍ക്കാനുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)സബ്സിഡി ഇനത്തില്‍ കൃഷിക്കാര്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ള തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;

(സി)നിലവില്‍ ഏതെല്ലാം വളങ്ങള്‍ക്ക്, ഏതെല്ലാം കൃഷിയില്‍ ഏര്‍പ്പെട്ടവര്‍ക്ക് എത്ര ശതമാനം തുക വീതം സബ്സിഡി നല്‍കുന്നുണ്ട്; വളങ്ങളുടെ വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3434

യൂറിയയുടെ ദൌര്‍ലഭ്യം

ശ്രീ. എം. ഉമ്മര്‍

()രാസവളങ്ങളില്‍ ഏറ്റവും വിലകുറഞ്ഞ യൂറിയയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതുമൂലം സ്വകാര്യ ഏജന്‍സികള്‍ യൂറിയയ്ക്ക് അമിതവില ഈടാക്കുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)യൂറിയയുടെ ലഭ്യത ഉറപ്പാക്കാനും, എഫ്..സി.ടി വഴി വിതരണം നടത്തുവാനും നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കുമോ?

3435

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുളള നഷ്ടപരിഹാരം

ശ്രീ..ചന്ദ്രശേഖരന്‍

''ചിറ്റയം ഗോപകുമാര്‍

''കെ.അജിത്

''.കെ.വിജയന്‍

()എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുളള കേസ്സില്‍ കക്ഷിചേരുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് കക്ഷി ചേരാതിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത നഷ്ടപരിഹാരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇതിനകം എത്ര പേര്‍ക്ക് നല്‍കി; രോഗബാധിതരായ മുഴുവന്‍ പേര്‍ക്കും പ്രസ്തുത നഷ്ടപരിഹാരം നല്‍കാതിരുക്കുന്നതെന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ; ഇവര്‍ക്ക് അടിയന്തിരമായി നഷ്ടപരിഹാരം നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

3436

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പ്പൊട്ടലില്‍ സംഭവിച്ച കൃഷി നാശം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

()2012 ആഗസ്റ് മാസത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ കിഴക്കന്‍ മലയോര പ്രദേശങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ സംഭവിച്ച കൃഷി നാശം സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ ; വിവരങ്ങള്‍ നല്കാമോ ;

(ബി)ഉരുള്‍പൊട്ടലില്‍ കൃഷി നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എന്ത് തുക ഈയിനത്തില്‍ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ ;

(സി)വീണ്ടും കൃഷിയിറക്കുന്നതിനും കൃഷിക്കാര്‍ക്ക് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നതിനും എന്തെല്ലാം സഹായ പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?

3437

ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലാ വികസനം

ശ്രീ; ജി. എസ്. ജയലാല്‍

()ചിറക്കര ഗ്രാമപഞ്ചായത്തിലെ പോളച്ചിറ ഏലാ വികസനവുമായി ബന്ധപ്പെട്ട് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തു തുകയുടെ ഭരണാനുമതി ആണ് നല്‍കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)പദ്ധതി പ്രവര്‍ത്തനത്തിന്റെ നാളിതുവരെയുളള പുരോഗതി അറിയിക്കുമോ;

(സി)പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നതിന് തടസ്സങ്ങള്‍ ഉണ്ടോ; വിശദാംശം അറിയിക്കുമോ;

(ഡി)ഏലാ അടിസ്ഥാന സൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടുന്ന തീയതി എന്നാണെന്ന് അറിയിക്കുമോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തികരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3438

കൃഷിയുടെ അഭിവൃദ്ധിക്കായി നടപ്പാക്കിയ പദ്ധതികള്‍

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലി നിയോജക മണ്ഡലത്തില്‍ കൃഷി വകുപ്പ് മുഖാന്തിരം കൃഷിയുടെ അഭിവൃദ്ധിക്കായി ഏതെങ്കിലും പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)പ്രസ്തുത കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിനായി ഉപയോഗിക്കുന്ന തകര്‍ന്നുകിടക്കുന്ന കനാലുകള്‍ പുനരുദ്ധരിക്കാന്‍ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഇതിനായി നടപടി സ്വീകരിക്കുമോ ?

3439

ചാലക്കുടി എ. ആര്‍. എസില്‍ വാട്ടര്‍ ടെക്നോളജി സെന്റര്‍

ശ്രീ. ബി. ഡി. ദേവസ്സി

()വാട്ടര്‍ മാനേജ്മെന്റ് പരിപാലനത്തില്‍ ഗവേഷണം നടത്തുന്ന കാര്‍ഷിക സര്‍വ്വകലാശാലയ്ക്കു കീഴിലുളള ഏക കേന്ദ്രമായ ചാലക്കുടി കൂടപ്പുഴയിലെ അഗ്രോ റിസര്‍ച്ച് സ്റേഷനില്‍ വാട്ടര്‍ ടെക്നോളജി സെന്റര്‍ അനുവദിക്കുന്നതിനായി എന്തു തുകയാണ് കഴിഞ്ഞ ബജറ്റില്‍ ഉള്‍ക്കൊളളിച്ചിരുന്നത് എന്ന് അറിയിക്കാമോ;

(ബി)ബജറ്റില്‍ അനുവദിച്ച തുകയില്‍ എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ;

(സി)ബജറ്റില്‍ ഉള്‍പ്പെടുത്തിയ മുഴുവന്‍ തുകയും ചാലക്കുടി എ. ആര്‍. എസ്-ന് തന്നെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

3440

കൊല്ലം ജില്ലയിലെ പൂതക്കുളം വാട്ടര്‍ഷെഡ് പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ പൂതക്കുളം വാട്ടര്‍ഷെഡ് പദ്ധതിക്കായി എന്തു തുകയാണ് അനുവദിച്ചതെന്നും, എന്നാണ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതെന്നും അറിയിക്കുമോ ;

(ബി)നാളിതുവരെ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്നും, ഈ ആവശ്യത്തിലേക്കായി എന്തു തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ;

(സി)പദ്ധതി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കേണ്ടത് എന്നാണെന്ന് അറിയിക്കുമോ ; സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

3441

മണ്ണുപര്യവേഷണ സംരക്ഷണ വകുപ്പിന് ആര്‍..ഡി.എഫ് - ല്‍ അനുവദിച്ച തുക

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

()നബാര്‍ഡ് സഹായത്തോടെ ആര്‍..ഡി.എഫ് 18-ാം ഘട്ട പദ്ധതിക്ക് മണ്ണൂപര്യവേഷണ സംരക്ഷണ വകുപ്പിന് എന്തു തുക അനുവദിച്ചുവെന്ന് അറിയിക്കുമോ;

(ബി)മണ്ണൂപര്യവേഷണ സംരക്ഷണ വകുപ്പ് നബാര്‍ഡിന്റെ ധനസഹായത്തിനായി എത്ര പദ്ധതികള്‍ സമര്‍പ്പിച്ചു; ആയതിന് നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ എന്തു തുക അനുവദിച്ചു; എത്ര പദ്ധതികള്‍ക്ക് അനുമതി ലഭിച്ചു; വ്യക്തമാക്കുമോ ?

3442

വെളിച്ചെണ്ണ കയറ്റുമതിയിലെ നിയന്ത്രണം ഒഴിവാക്കാന്‍ നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()രാജ്യത്തെ വിവിധ തുറമുഖങ്ങള്‍ വഴി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യഎണ്ണകള്‍ സംസ്ഥാനത്ത് എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ കേര കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് വെളിച്ചെണ്ണ കയറ്റുമതിയിലെ നിയന്ത്രണം ഒഴിവാക്കി കിട്ടുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

3443

പാമോയില്‍ ഇറക്കുമതി

ശ്രീ. എം. ഹംസ

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പാമോയില്‍ ഇറക്കുമതി വര്‍ദ്ധിച്ചകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)2011 മേയ് മാസം മുതല്‍ 2012 നവംബര്‍ 30 വരെ എത്ര മെട്രിക് ടണ്‍ പാമോയിലാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്; വ്യക്തമാക്കുമോ?

3444

കന്നുകാലി കര്‍ഷകന്റെ അപേക്ഷയിന്‍മേല്‍ നടപടി

ശ്രീ. കെ. അജിത്

()ശ്രീ. കാര്‍ത്തികേയന്‍. ടി. എന്‍., തണ്ടാട്ട്, കുടവെച്ചൂര്‍, വൈക്കം എന്നയാളും അദ്ദേഹത്തിന്റെ മകനും വായ്പ എടുത്തുവളര്‍ത്തിയ ഉരുക്കള്‍, കുളമ്പുരോഗത്തിനെതിരെ നടത്തിയ കുത്തിവെപ്പില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ അപേക്ഷയില്‍, രണ്ടാംഘട്ട പട്ടികയില്‍പ്പെടുത്തി ധനസഹായം നല്‍കുന്നതിനുള്ള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുമോ;

(ബി)കര്‍ഷക കടാശ്വാസത്തില്‍പ്പെടുത്തി മുഴുവന്‍ തുകയും എഴുതിത്തള്ളാനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

3445

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ ധനസഹായം

ശ്രീ. കെ. സുരേഷ് കുറുപ്പ്

കടക്കെണിമൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയ ധനസഹായം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ?

3446

കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കാഷ്വല്‍ തൊഴിലാളി നിയമനം

ശ്രീ. . ചന്ദ്രശേഖരന്‍

()കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ കാഷ്വല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് പ്രായോഗിക പരീക്ഷ നടത്തിയത് എന്നായിരുന്നു എന്നറിയിക്കാമോ;

(ബി)പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ;

(സി)പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്താത്തത് എന്തുകൊണ്ടാണെന്നും എന്നു മുതല്‍ നടത്തുമെന്നും അറിയിക്കാമോ;

(ഡി)പ്രസ്തുത വിഭാഗത്തില്‍ ആകെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് അറിയിക്കാമോ ?

3447

മൃഗസംരക്ഷണ ഓഫീസിലെ പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തിക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()തിരുവനന്തുപരം ജില്ലാ മൃഗസംരക്ഷണ ഓഫീസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികയിലെ എത്ര ഒഴിവുകളിലേക്കാണ് 2012 ഏപ്രില്‍ മാസത്തില്‍ ഇന്റര്‍വ്യൂ നടത്തിയതെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകളിലേക്ക് എംപ്ളോയ്മെന്റ് എക്സചേഞ്ചില്‍ നിന്നും ലഭ്യമായ ലിസ്റു പ്രകാരം ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി വിഭാഗത്തിലുള്ളവരുടെ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ തീയതി, അഡ്രസ്, ജനനതീയതി മുന്‍ഗണനാക്രമം എന്നിങ്ങനെയുള്ള പൂര്‍ണ്ണവിവരം ലഭ്യമാക്കുമോ;

(സി)മേല്‍പ്പറഞ്ഞ പ്രയോറിറ്റിയില്‍പ്പെട്ടവരില്‍ നിയമനം ലഭിച്ചവരുടെ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ തീയതി, അഡ്രസ്, ജനനതീയതി, മുന്‍ഗണനാക്രമം എന്നിവ ലഭ്യമാക്കുമോ;

(ഡി)ഓപ്പണ്‍ പ്രയോറിറ്റി, ഓപ്പണ്‍ നോണ്‍ പ്രയോറിറ്റി എന്നിവയിലുള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?

3448

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനുശേഷം സംസ്ഥാന കൃഷിവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കാര്‍ഷിക വിജ്ഞാന വ്യാപനരംഗത്ത് നടപ്പിലാക്കിയ പദ്ധതികളെയും പരിപാടികളെയും സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതിക്കുവേണ്ടി ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

3449

ഫാം തൊഴിലാളികളുടെ ശമ്പള പരിഷ്കരണ കുടിശ്ശിക

ശ്രീമതി ഇ. എസ്. ബിജിമോള്‍

()കേരള കാര്‍ഷിക സര്‍വ്വകലാശാല, വെറ്ററിനറി സര്‍വ്വകലാശാല എന്നീ സ്ഥാപനങ്ങളിലെ ഫാം തൊഴിലാളികളുടെ 1.7.2009 മുതലുള്ളശമ്പള പരിഷ്കരണ കുടിശ്ശിക, പെന്‍ഷന്‍ കുടിശ്ശിക എന്നിവ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി)ഫാം തൊഴിലാളികളെ നിയമിക്കുന്നതിനു വേണ്ടി വിവിധ ഫാമുകളില്‍ വ്യവസ്ഥാപിതമായ രീതിയില്‍ തയ്യാറാക്കിയ ലിസ്റില്‍ നിന്ന് തൊഴിലാളികളെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3450

ആറളം ഫാം കേന്ദ്രമാക്കി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം

ശ്രീ. സണ്ണി ജോസഫ്

പേരാവൂര്‍ നിയോജക മണ്ഡലത്തിലെ ആറളം ഫാം കേന്ദ്രമാക്കി പുതിയ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രവും തീറ്റപ്പുല്‍ കൃഷി കേന്ദ്രവും ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

3451

മൃഗാശുപത്രി ആരംഭിക്കുന്നതിന് നടപടി

ശ്രീ. എം.വി.ശ്രേയാംസ്കുമാര്‍

()കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ നടവയല്‍ പ്രദേശത്ത് മൃഗാശുപത്രി ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)നടവയല്‍ പ്രദേശത്ത് മൃഗാശുപത്രി ആരംഭിക്കുന്നതിനുളള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?

3452

വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനുള്ള നടപടി

ശ്രീ. കെ. അജിത്

()വെച്ചൂര്‍ പശുക്കളുടെ സംരക്ഷണത്തിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)വെച്ചൂര്‍ പശുക്കളില്‍ നിന്നും ലഭിക്കുന്ന പാല്‍, ചാണകം മുതലായവയ്ക്ക് മറ്റു പശുക്കളില്‍ നിന്നും ലഭിക്കുന്നവയിന്മേലുള്ള ഗുണമേന്മ എന്തൊക്കെയെന്നാണ് കണ്ടെത്തിയിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്താകെയുളള വെച്ചൂര്‍പശുക്കളുടെ എണ്ണം ജില്ലതിരിച്ചു വ്യക്തമാക്കുമോ ?

3453

വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലറെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടി

ശ്രീ. കെ. സുരേഷ് കുറുപ്പ്

()വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. ബി. അശോകനെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കിയ നടപടി കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയുണ്ടായോ ;

(ബി)ഹൈക്കോടതിയുടെ ഇക്കാര്യത്തിലുള്ള അന്തിമ വിധി എന്തായിരുന്നുവെന്ന് അറിയിക്കുമോ ; വിധി പകര്‍പ്പിന്റെ പ്രസക്തഭാഗം ലഭ്യമാക്കുമോ ;

(സി)ഡോ. ബി. അശോകനെ വൈസ് ചാന്‍സലറായി യൂണിവേഴ്സിറ്റിയില്‍ തിരികെ പ്രവേശിപ്പിക്കുകയുണ്ടായോ ?

3454

വിദ്യാലയങ്ങളില്‍ ജന്തുക്ഷേമ ക്ളബ്ബുകള്‍

ശ്രീ. കെ. അച്ചുതന്‍

,, പി.. മാധവന്‍

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജന്തുക്ഷേമ ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വിദ്യാര്‍ത്ഥികളില്‍ ജന്തു സ്നേഹവും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും വളര്‍ത്തുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്: വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്;

(ഡി)ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തിന് ഏതെല്ലാം തരത്തിലുള്ള ധനസഹായമാണ് നല്‍കുന്നത്; വിശദമാക്കുമോ?

3455

കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നിര്‍മ്മാണ ചുമതല ബി.എസ്.എന്‍.എല്‍-ന് നല്‍കിയ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നിര്‍മ്മാണ കരാര്‍ ബി.എസ്.എന്‍.എല്‍-ന് നല്‍കിയത് എപ്പോഴാണ് ; എന്തെല്ലാം പ്രവര്‍ത്തികള്‍ക്കാണ് കരാര്‍ ഉണ്ടാക്കിയത് ;

(ബി)വെറ്ററിനറി സര്‍വ്വകലാശാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെല്ലാം തീരുമാനങ്ങള്‍ എടുത്തു എന്ന് വിശദീകരിക്കാമോ ;

(സി)2012 മാര്‍ച്ച് 19-ന് ചേര്‍ന്ന ബോര്‍ഡ് ഓഫ് മാനേജ്മെന്റിന്റെ യോഗതീരുമാനങ്ങളുടെ മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത തീരുമാനങ്ങള്‍ പിന്നീട് റദ്ദാക്കുകയുണ്ടായോ ; എങ്കില്‍ ബോര്‍ഡ് ഓഫ് മാനേജമെന്റിന്റെ ഏത് യോഗത്തില്‍വച്ച്; ബന്ധപ്പെട്ട മിനിട്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

3456

കേരള ബുക്ക്സ് ആന്റ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയില്‍ പങ്കാളിത്തപെന്‍ഷനും, കുടംബപെന്‍ഷനും ആവിഷ്കരിക്കുന്ന നടപടി

ശ്രീ. എസ്. ശര്‍മ്മ

()കേരള ബുക്ക്സ് ആന്റ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയില്‍ പങ്കാളിത്തപെന്‍ഷനും, കുടുംബപെന്‍ഷനും ആവിഷ്കരിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ആ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന് വ്യക്തമാക്കുമോ;

(ബി)കെ.ബി.പി.എസ്സിലെ ജീവനക്കാര്‍ക്ക് കുടുംബപെന്‍ഷന്‍ പദ്ധതിയും, പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയും ആരംഭിക്കുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ഏതെങ്കിലും കമ്മിറ്റിയെ നിശ്ചയിച്ചുണ്ടോ; എങ്കില്‍ ആരൊക്കെയാണ് കമ്മിറ്റിയില്‍ ഉളളത്; കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)കെ.ബി.പി.എസിന്റെ സ്വതന്ത്രമായ സ്വാശ്രയപെന്‍ഷന്‍ പദ്ധതിക്ക് അനുയോജ്യമായ കരട്-ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

3457

അച്ചടിവകുപ്പില്‍ 10 വര്‍ഷമായി വാങ്ങിയ മെഷിനറികള്‍

ശ്രീ. കെ. കെ. നാരായണന്‍

()അച്ചടിവകുപ്പില്‍ കഴിഞ്ഞ 10 വര്‍ഷമായി എന്തെല്ലാം മെഷിനറികളാണ് വാങ്ങിയിട്ടുളളത് എന്ന് വ്യക്തമാക്കാമോ;

(ബി)ഇതില്‍ ഓരോ മെഷിനിന്റെയും വിലവിവരവും ഏത് വര്‍ഷം വാങ്ങിയത് എന്നും പ്രത്യേകം വിശദമാക്കാമോ;

(സി)ഇതില്‍ ഏതെല്ലാം മെഷിനുകളാണ് പ്രവര്‍ത്തിക്കുന്നത് എന്നും പ്രവര്‍ത്തിക്കാത്തത് ഏതെന്നും വിശദമാക്കാമോ?

3458

അച്ചടി ആവശ്യത്തിനായി പ്ളേറ്റുകള്‍ വാങ്ങിയതിലെ ക്രമക്കേട്

ശ്രീ. വി. ശിവന്‍കുട്ടി

()സംസ്ഥാന അച്ചടിവകുപ്പില്‍ വിവിധ ഗവണ്‍മെന്റ് പ്രസ്സുകളിലെ അച്ചടി ആവശ്യത്തിനായി പ്ളേറ്റുകള്‍ വാങ്ങുന്നതിനായി ക്വട്ടേഷന്‍ നല്‍കിയ കമ്പനികളെയെല്ലാം ഒഴിവാക്കി ക്വട്ടേഷന്‍ സമര്‍പ്പിക്കാത്ത 'പുനന്തര' എന്ന കമ്പനിയില്‍ നിന്നും 5,54,720 രൂപയുടെ പ്ളേറ്റുകള്‍ ലോക്കല്‍ പര്‍ച്ചേസ് ഇനത്തില്‍ വാങ്ങിയതില്‍ അച്ചടി വകുപ്പു ഡയറക്ടറും ഫിനാന്‍സ് ഓഫീസറും നിയമവിരുദ്ധമായി മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ച് സര്‍ക്കാരിന് വന്‍സാമ്പത്തിക നഷ്ടം വരുത്തിയതിനെ സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത പരാതിയിന്മേല്‍ എന്തൊക്കെ നടപടികളാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ ?

3459

മലപ്പുറം ജില്ലയില്‍ ഗവണ്‍മെന്റ് പ്രസ്സ് അനുവദിക്കാന്‍ നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയില്‍ ഗവണ്‍മെന്റ് പ്രസ്സ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ എവിടെയാണ് പ്രസ്സ് ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

3460

സ്റ്റേഷനറി സാധനങ്ങള്‍ നല്കുന്നതിലുള്ള കാലതാമസം

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

,, സി. എഫ്. തോമസ്

()സ്റേഷനറി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ജില്ലാ ട്രഷറികള്‍ക്കും മറ്റും സ്റേഷനറി സാധനങ്ങള്‍ നല്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ ;

(ബി)വിവിധ ട്രഷറി ഓഫീസുകളില്‍ നിന്നും സ്റേഷനറി ലഭിക്കുന്നതിന് ഇന്‍ഡന്റ് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് സ്റേഷനറി സാധനങ്ങള്‍ നല്കുന്നതില്‍ കാലതാമസം വരുന്നത് എന്ന് വ്യക്തമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.