UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 
  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3207

തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തട മാസ്റര്‍ പ്ളാന്‍ പ്രകാരം പ്രവൃത്തി നടത്താന്‍ നടപടി

ശ്രീ. .കെ. വിജയന്‍

()തൊഴിലുറപ്പ് പദ്ധതിയില്‍ നിലവില്‍ തൊഴില്‍ കാര്‍ഡുളള പഞ്ചായത്തിന് പുറത്തുളള ഭൂമിയില്‍ പ്രവൃത്തി നടത്തുന്നതിന് നിയമ തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ അതു പരിഹരിക്കാനുളള നടപടി സ്വീകരിക്കുമോ;

(സി)തൊഴിലുറപ്പ് പദ്ധതിയില്‍ നീര്‍ത്തട മാസ്റര്‍ പ്ളാന്‍ പ്രകാരം പ്രവൃത്തി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ ?

3208

ബി.പി..മാരുടെ നിയമനം

ശ്രീ. പി. റ്റി. . റഹീം

()തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ എല്ലാ ബ്ളോക്കുകളിലും ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള നടപടി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി)ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.പി..മാരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി)ഗ്രാമവികസന വകുപ്പിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുമോ ?

3209

നൂറ് തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാന്‍ നടപടി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

()തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റര്‍ ചെയ്തിട്ടുള്ള കുടുംബങ്ങളില്‍ കേവലം 7 ശതമാനത്തിന് മാത്രമാണ് കഴിഞ്ഞവര്‍ഷം 100 ദിവസം ജോലി ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)രജിസ്റര്‍ ചെയ്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും നൂറ് തൊഴില്‍ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(സി)ഇത് സംബന്ധിച്ച് എന്ത് പ്രവര്‍ത്തനമാണ് ലക്ഷ്യം വയ്ക്കുന്നത് എന്ന് വിശദമാക്കാമോ?

3210

തൊഴിലുറപ്പ് പദ്ധതി വേതനം വര്‍ദ്ധിപ്പിക്കുന്ന നടപടി

ശ്രീ. ജി. സുധാകരന്‍

()തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ജോലി സ്ഥലത്തുവച്ച് മരണമടയുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഒരു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)തൊഴിലാളികള്‍ക്ക് സൌജന്യമായി യൂണിഫോം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(ഡി)തൊഴിലാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുവാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ ?

3211

നെല്‍കൃഷിയിലെയും, കയര്‍ വ്യവസായത്തിലെയും തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. . എം. ആരിഫ്

നെല്‍കൃഷിയിലെയും, കയര്‍ വ്യവസായത്തിലെയും തൊഴിലാളികളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

T3212

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍

ശ്രീ. പി. തിലോത്തമന്‍

()തൊഴിലുറപ്പ് തൊഴിലാളികള്‍ തൊഴില്‍ മേഖലയില്‍ ഒട്ടേറെ അപകടങ്ങളെ നേരിടേണ്ട സാഹചര്യം ഉണ്ടാകുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; തൊഴിലുറപ്പ് തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്ക് ഒരു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിലവില്‍ ലഭിക്കുന്നത് തുച്ഛമായ വേതനമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; സംസ്ഥാന വിഹിതമായി തുക ഉള്‍പ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 300 രൂപയായി വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി)കയര്‍തൊഴിലാളികളെയും, ക്ഷീരകര്‍ഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും രജിസ്റര്‍ ചെയ്യാനും തൊഴിലുറപ്പ് പദ്ധതിയിലൂടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കാനും നടപടി സ്വീകരിക്കുമോ ?

3213

സാമൂഹിക സാമ്പത്തിക സെന്‍സസ്

ശ്രീ. .പി.ജയരാജന്‍

()സാമൂഹിക സാമ്പത്തിക സെന്‍സസിന്റെ കരട് ലിസ്റ് പ്രസിദ്ധീകരിച്ചുവോ; ഇല്ലെങ്കില്‍ എപ്പോള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി)ഇതിനോടകം തയ്യാറാക്കിയ ലിസ്റില്‍ തോട്ടിപ്പണിക്കാര്‍ അടിമപ്പണിക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്ളതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സെന്‍സസ് ഏജന്‍സിക്ക് എങ്ങനെ എവിടെനിന്നും ഈ വിവരം ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)സെന്‍സസ് ഏജന്‍സിയുടെ വിവരങ്ങള്‍ക്ക് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച് വിശദീകരണം എന്താണെന്ന് വ്യക്തമാക്കുമോ;

()മുന്‍പരിചയമോ വൈദഗ്ധ്യമോ ഇല്ലാത്ത ഇത്തരം ഏജന്‍സിയെ സെന്‍സസ് ജോലിയില്‍ നിന്നും ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3214

ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍

ശ്രീ..പി.ജയരാജന്‍

()ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീ മിഷനെ അംഗീകരിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി)കുടുംബശ്രീ മിഷന്‍ സമര്‍പ്പിച്ച 112 കോടി 81 ലക്ഷം രൂപയുടെ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിക്ക് അംഗീകാരം ലഭിച്ചതെപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(സി)ഈതുക കുടുംബശ്രീക്ക് കൈമാറി നല്‍കിയിട്ടുണ്ടോയെ ന്നും എപ്പോഴാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ;

(ഡി)ഈ തുക നല്‍കിയിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദീകരിക്കുമോ;

()കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച് നല്‍കിയ പദ്ധതിയുടെ ഘടകങ്ങള്‍എന്തെല്ലാമാണെന്നും അത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കുമോ?

3215

ഇന്ദിര ആവാസ് യോജന

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

,, പി.സി. വിഷ്ണുനാഥ്

()ഇന്ദിര ആവാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതിപ്രകാരം വീട് വയ്ക്കുന്നതിനായി എന്തെല്ലാം സഹായമാണ് നല്‍കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)കേന്ദ്ര സര്‍ക്കാരിന്റെ എന്ത് ധനസഹായമാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ നിന്നുളള വിഹിതം എത്രയാണ്; വിശദമാക്കുമോ ?

3216

വികസന ബ്ളോക്കുകളുടെ പുനര്‍നിര്‍ണ്ണയം

ശ്രീ. വി.പി. സജീന്ദ്രന്‍

,, .പി. അബ്ദുളളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

()സംസ്ഥാനത്ത് വികസന ബ്ളോക്കുകള്‍ പുനര്‍നിര്‍ണ്ണയിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)വികസന ബ്ളോക്കുകളുടെ അതിര്‍ത്തികളും നിയമസഭാ മണ്ഡലങ്ങളുമായുളള പൊരുത്തക്കേടുകളും പരിഹരിക്കുന്നതിനുളള നടപടികള്‍ പുനര്‍നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്തുമോ; വിശദമാക്കുമോ ?

3217

തൊഴിലുറപ്പ് ജോലിയിലേര്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. . കെ. ബാലന്‍

()തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയിലേര്‍പ്പെടുന്നവര്‍ അപകടങ്ങള്‍ വഴി പരിക്കേല്‍ക്കുകയോ മരണമടയുകയോ ചെയ്താല്‍ അവര്‍ക്കോ കുടുംബത്തിനോ സംരക്ഷണം നല്‍കാന്‍ നിലവില്‍ സംവിധാനമുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; സര്‍ക്കാര്‍ പ്രീമിയം നല്‍കി ഇവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

3218

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

()തൊഴിലുറപ്പ് പദ്ധതി അനുസരിച്ച് എത്ര കുടുംബങ്ങള്‍ ഗ്രാമ പഞ്ചായത്തുകളില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; വ്യക്തമാക്കാമോ ;

(ബി)ഇതുവരെ എത്ര കുടുംബങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട് ;

(സി)നൂറ് ദിവസം തൊഴില്‍ ലഭിച്ച കുടുംബങ്ങളുടെ വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

3219

തൊഴിലുറപ്പ് മാതൃകയില്‍ നഗരപ്രദേശങ്ങള്‍ക്കായി പദ്ധതികള്‍

ശ്രീ. സി. കൃഷ്ണന്‍

()തൊഴിലുറപ്പ് മാതൃകയില്‍ നഗര പ്രദേശങ്ങളില്‍ നടപ്പാക്കാനുദ്ദേശിച്ച പദ്ധതികള്‍ക്കായി നടപ്പ് സാമ്പത്തിക വര്‍ഷം എത്ര തുക അനുവദിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(ബി)സംസ്ഥാനത്തെ 5 കോര്‍പ്പറേഷനുകള്‍ക്ക് എത്ര തുക വീതം അനുവദിച്ചിട്ടുണ്ട് ;

(സി)മുനിസിപ്പാലിറ്റികള്‍ക്ക് പദ്ധതി നടത്തിപ്പിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട് ; വിശദമാക്കുമോ ?

3220

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. സി. കൃഷ്ണന്‍

()തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറ് ദിവസം ജോലിചെയ്ത കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച 1000 രൂപ ധനസഹായം എത്ര കുടുംബങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട് ; വിശദമാക്കുമോ ;

(ബി)ഇതിനായി എത്ര തുക അനുവദിച്ചു നല്‍കിയിട്ടുണ്ട്; ആയതില്‍ എത്ര തുക ചെലവാക്കിയിട്ടുണ്ട് ; വിശദമാക്കുമോ ?

3221

ബ്ളോക്ക് പഞ്ചായത്ത് പുനസംഘടന

ശ്രീ. സാജു പോള്‍

()ഒരു ബ്ളോക്ക് പഞ്ചായത്ത് വ്യത്യസ്ത നിയമസഭാ നിയോജക മണ്ഡലങ്ങളിലും ഒരു മണ്ഡലത്തില്‍ ഒന്നില്‍ കൂടുതല്‍ ബ്ളോക്ക് പഞ്ചായത്തുകളും വരുന്നതുമൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ബ്ളോക് പഞ്ചായത്തുകള്‍ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പുസംഘടിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി)ഗ്രാമ-നഗര പ്രദേശങ്ങളുള്ള മണ്ഡലങ്ങളിലെ ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്നുള്ള ബ്ളോക് പഞ്ചായത്തുകള്‍ രൂപീകരിക്കുമോ ;

(ഡി)ബ്ളോക് പഞ്ചായത്ത് പുനസംഘടനയ്ക്കായി ശാസ്ത്രീയ പഠനം നടത്തുവാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തുമോ ?

3222

ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതി സംബന്ധിച്ച വിവരങ്ങള്‍

ശ്രീ. കെ. അജിത്

()വൈക്കം നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയ്ക്കായി നടപ്പു സാമ്പത്തിക വര്‍ഷം നവംബര്‍ വരെ എത്ര തൊഴിലാളികള്‍ വീതം രജിസ്റര്‍ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി)മുന്‍വര്‍ഷത്തേതില്‍ നിന്നും ഈ രംഗത്തുണ്ടായ വര്‍ദ്ധന എത്രയെന്നും വ്യക്തമാക്കുമോ ;

(സി)തൊഴിലുറപ്പു പദ്ധതിപ്രകാരം നവംബര്‍ വരെയുള്ള മാസങ്ങളില്‍ ഓരോ പഞ്ചായത്തിലും എത്ര തൊഴില്‍ ദിനങ്ങള്‍ ശരാശരി ഓരോ തൊഴിലാളിക്കും നല്‍കാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ ;

(ഡി)നടപ്പു സാമ്പത്തിക വര്‍ഷം പ്രസ്തുത നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും തൊഴിലുറപ്പു പദ്ധതി പ്രകാരം അനുവദിച്ചതില്‍ എത്ര ശതമാനം തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ ?

3223

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാന്‍ നടപടി

ശ്രീ. എം. . വാഹീദ്

()തിരുവനന്തപുരം ജില്ലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇതുവരെയും നടപ്പിലാക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി എന്ന് മുതല്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

3224

തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ ;

(ബി)ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാവുന്ന പ്രവൃത്തികളില്‍ പുതിയ ഇനങ്ങള്‍ കൂടി ചേര്‍ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടുകയുണ്ടായോ ; എങ്കില്‍ ഇതിന്മേല്‍ അനുകൂല നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)തൊഴിലാളികളുടെ സമയക്രമം മാറ്റത്തിന് ഉദ്ദേശിക്കുന്നുണ്ടോ ;

3225

ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളെ ട്രേഡ് യൂണിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനുള്ള നടപടി

ശ്രീ. എന്‍. എ നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, സി. മമ്മുട്ടി

,, റ്റി. . അഹമ്മദ് കബീര്‍

()ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ അംഗങ്ങളെ ട്രേഡ് യൂണിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന നടപടി സംബന്ധിച്ച നിലപാട് എന്താണെന്ന് വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഗുണപരമായ നടത്തിപ്പിന് ട്രേഡ് യൂണിയനുകള്‍ എത്രത്തോളം അനിവാര്യമാണ്; വ്യക്തമാക്കുമോ?

3226

ആറ്റിങ്ങല്‍ മണ്ഡലത്തിലെ നബാര്‍ഡ് പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

()നബാര്‍ഡ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കി വരുന്നുണ്ട്; വ്യക്തമാക്കാമോ;

(ബി)പുതുതായി ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(സി)പി.എം.ജി.എസ്.വൈ. പ്രകാരം പുതുതായി ഏതെല്ലാം റോഡുകള്‍ നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്; വിശദമാക്കാമോ ?

3227

അങ്കമാലി ബ്ളോക്ക് പഞ്ചായത്തിലെ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ.ജോസ് തെറ്റയില്‍

()കഴിഞ്ഞ സാമ്പത്തിക വര്‍ഷവും നടപ്പ് സാമ്പത്തികവര്‍ഷവും അങ്കമാലി ബ്ളോക്ക് പഞ്ചായത്ത് നടപ്പിലാക്കികൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തു പദ്ധതികള്‍ പ്രകാരം അങ്കമാലി ബ്ളോക്ക് പഞ്ചായത്തിനായി അനുവദിച്ച വിഹിതവും ചെലവഴിച്ച തുകയും എത്രയെന്ന് പദ്ധതിതിരിച്ച് വ്യക്തമാക്കുമോ?

3228

വില്ലേജ് എക്സ്റന്‍ഷന്‍ ഓഫീസര്‍മാരുടെ ശമ്പളം പരിഷ്കരിക്കുന്ന നടപടി

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()വില്ലേജ് എക്സ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ശമ്പളം പരിഷ്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ശമ്പളം പരിഷ്കരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?

T3229

വിദ്യാഭ്യാസ വായ്പ

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()2001 മുതല്‍ 2009 വരെയുളള വിദ്യാഭ്യാസ വായ്പയുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)മരണപ്പെട്ട വിദ്യാര്‍ത്ഥികളുടെ വായ്പ എഴുതിത്തളളുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)പുതിയ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാം; വ്യക്തമാക്കുമോ?

3230

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

,, പി. സി. വിഷ്ണുനാഥ്

()പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നിര്‍വ്വഹണത്തിന് എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടുണ്ട്, വിശദമാക്കുമോ;

(ബി)പദ്ധതിയൂടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്;

(സി)പദ്ധതി നിര്‍വ്വഹണം എന്ന് മുതല്‍ ആരംഭിക്കാനാണ് ലക്ഷ്യമിട്ടിട്ടുളളത്;

(ഡി)അടുത്തവര്‍ഷം മുതല്‍ സാമ്പത്തിക വര്‍ഷാരംഭത്തില്‍ തന്നെ പദ്ധതി നിര്‍വ്വഹണം ആരംഭിക്കുമോ; വിശദമാക്കുമോ?

3231

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വ്വഹണം

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ബി. സത്യന്‍

,, കെ. വി. വിജയദാസ്

,, പുരുഷന്‍ കടലുണ്ടി

()സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലും മുന്‍കാലങ്ങളില്‍ നിന്ന് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുളളത്;

(ബി)പ്രസ്തുത പരിഷ്കാരങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണത്തേയും നിര്‍വ്വഹണത്തേയും എത്തരത്തില്‍ ബാധിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)ഇത്തരം പരിഷ്കാരങ്ങള്‍ വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തെല്ലാമായിരുന്നു എന്നറിയിക്കുമോ?

T3232

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡം പുതുക്കല്‍

ശ്രീ. തോമസ് ചാണ്ടി

'' .കെ. ശശീന്ദ്രന്‍

()കേന്ദ്ര പദ്ധതികളുടെ മാനദണ്ഡങ്ങള്‍ സംസ്ഥാനങ്ങളുടെ സാഹചര്യത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്മേല്‍ കേന്ദ്ര പ്ളാനിംഗ് കമ്മീഷന്‍ ഇതുവരെ സ്വീകരിച്ച നടപടികളും ഇത് സംബന്ധിച്ച് സംസ്ഥാനത്തെ അറിയിച്ച വിശദീകരണങ്ങളും ലഭ്യമാക്കുമോ ;

(ബി)കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും കേന്ദ്രഫണ്ട് കൃത്യമായി ലഭിക്കുന്നതിനും വിനിയോഗിക്കുന്നതിനും ഏതെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?

3233

കേന്ദ്ര പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ ഭേദഗതി

ശ്രീ. . പി. ജയരാജന്‍

()ഗ്രാമീണ റോഡുകളുടെ വികസനത്തിനായി ഏതെല്ലാം കേന്ദ്ര-സംസ്ഥാന പദ്ധതികളാണ് ഗ്രാമവികസന വകുപ്പ് മുഖേന ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)2012-2013 സാമ്പത്തിക വര്‍ഷത്തില്‍ എത്ര കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചതെന്ന് വ്യക്തമാക്കുമോ ;

(സി)ഇതില്‍ കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം പ്രവര്‍ത്തികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി)കേന്ദ്ര പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ സംസ്ഥാനത്തിന്റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതികള്‍ അംഗീകരിക്കണമെന്ന ആവശ്യം പ്രസ്തുത പദ്ധതികളുടെ കാര്യത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോയെന്നും എങ്കില്‍ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്താണെന്നും വ്യക്തമാക്കുമോ ?

3234

പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജനയില്‍ കേരളത്തിന് അനുവദിക്കപ്പെട്ട ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നുവോ ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എത്ര റോഡുകള്‍ നിര്‍മ്മിക്കാനുള്ള എത്ര ഫണ്ടിന് സംസ്ഥാനത്തിന് അര്‍ഹതയുണ്ടായിരുന്നു ; ലഭിച്ച ഫണ്ട് എത്ര ; നിര്‍മ്മിച്ച റോഡുകള്‍ എത്ര ; ഈ റോഡുകളുടെ നിര്‍മ്മാണം നടത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെ ;

(സി)കേരളത്തിന് പ്രത്യേക പരിഗണന നല്കി നിബന്ധനകളില്‍ നിന്ന് ഇളവ് സംസ്ഥാനം ആവശ്യപ്പെടുകയുണ്ടായോ ; എങ്കില്‍ എപ്പോള്‍ ; ഇളവ് ലഭിക്കുകയുണ്ടായോ 

3235

ഹില്‍ ഏരിയ ഡെവലപ്മെന്റ് ഏജന്‍സി ആലത്തൂരിലെ പ്രവൃത്തികള്‍

ശ്രീ. എം. ചന്ദ്രന്‍

()ഹില്‍ ഏരിയാ ഡെവലപ്മെന്റ് ഏജന്‍സിവഴി ആലത്തൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പ്രവൃത്തികളാണ് നടത്താനുദ്ദേശിക്കുന്നത്;

(ബി)മണ്ഡലത്തില്‍നിന്നും നല്‍കിയ പ്രൊപ്പോസലുകളുടെ പുരോഗതി വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതിപ്രകാരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

3236

ഹില്‍ ഏരിയാ ഡവലപ്പ്മെന്റ് ഏജന്‍സി കോഴിക്കോട് ജില്ലയിലെ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ഹില്‍ ഏരിയാ ഡവലപ്പ്മെന്റ് ഏജന്‍സി വഴി കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാം;

(ബി)അവ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(സി)പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

3237

എസ്.ജി.എസ്.വൈ പദ്ധതി

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

()എസ്.ജി.എസ്.വൈ പദ്ധതി ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്നുണ്ടോ; ആയതിന്റെ കാലാവധി എതുവരെയാണ്;

(ബി)പ്രസ്തുത പദ്ധതിക്ക് പകരമായി വരുന്ന എന്‍.ആര്‍.എല്‍.എം. പദ്ധതി ആരംഭിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ അതിനായുള്ള പരിശീലനങ്ങള്‍ നല്‍കിയിട്ടുണ്ടോ; ആര്‍ക്കൊക്കെയാണ് പരിശീലനം നല്‍കിയിട്ടുളളത്;വിശദമാക്കാമോ;

(ഡി)പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി കുടുംബശ്രീയെ തിരഞ്ഞെടുത്തിരുന്നത് ഒഴിവാക്കിയിട്ടുണ്ടോ;എങ്കില്‍എന്തുകൊണ്ട്; വിശദമാക്കുമോ;

()കുടുംബശ്രീയുമായി സഹകരിച്ച് ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കുമോ; വിശദമാക്കുമോ?

3238

..വൈ പദ്ധതി - ഭവന നിര്‍മ്മാണത്തിനുള്ള തുക

ശ്രീ. ജി. സുധാകരന്‍

()..വൈ. പദ്ധതി പ്രകാരം പൊതുവിഭാഗം, പട്ടികജാതി വിഭാഗം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് എന്ത് തുക ലഭിക്കും ;

(ബി)ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം എത്ര ; ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതം എത്ര ;

(സി)മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും പ്രസ്തുത സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതു പരിഹരിക്കുവാന്‍ എന്തു നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കാമോ ?

3239

ഇക്ണോമിക്സ് ആന്റ് സ്റാറ്റിറ്റിക്സ് വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ട്

ശ്രീ. പി. കെ. ഗുരുദാസന്‍

()ഇക്ണോമിക്സ് ആന്റ് സ്റാറ്റിറ്റിക്സ് വകുപ്പ,് അംഗീകൃത വിദ്യാലയങ്ങളിലെ അദ്ധ്യാപക ചൂഷണം സംബന്ധിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ ;

(ബി)ഈ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുത്തിട്ടുണ്ടോ 

3240

ജനശ്രീമിഷന്‍

ശ്രീ. സി. കെ. സദാശിവന്‍

()ജനശ്രീമിഷന്‍ എന്ന സ്വകാര്യ സംഘടനയ്ക്ക് ഖജനാവില്‍ നിന്നും പണം അനുവദിച്ചുകൊണ്ട് ഉത്തരവ് നല്കിയിട്ടുണ്ടോ ; എങ്കില്‍ ഏത് പദ്ധതിയനുസരിച്ച് എത്ര തുക ഏതെല്ലാം വ്യവസ്ഥകള്‍ പ്രകാരമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ ഏത് വ്യവസ്ഥയനുസരിച്ചാണ് ജനശ്രീയ്ക്ക് പണം അനുവദിച്ചത് ; ജനശ്രീയുടെ അപേക്ഷയിന്മേല്‍ അന്തിമമായി തീരുമാനം എടുത്ത ഉദ്യോഗസ്ഥന്‍ ആരാണ്?

3241

ആര്‍..ഡി.എഫ്.ഫണ്ട്

ശ്രീ.റ്റി.വി.രാജേഷ്

ആര്‍..ഡി.എഫ് ഫണ്ട് വിനിയോഗിച്ച് ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ക്ക് പ്ളസ്ടു കോംപ്ളക്സ് നിര്‍മ്മിക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച പ്രെപ്പോസല്‍ അംഗീകരിച്ചിട്ടുണ്ടോ; ഇതിന്റെ വിശദാംശം നല്‍കാമോ?

3242

പി.എം.ജി.എസ്.വൈ പദ്ധതി പൂര്‍ത്തീകരണം

ശ്രീ. സണ്ണി ജോസഫ്

()പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള റോഡുകളുടെ പ്രവൃത്തി സംസ്ഥാനത്ത് ഏത് ഘട്ടത്തിലാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്;

(ബി)പി.എം.ജി.എസ്.വൈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സങ്ങളെന്തെല്ലാം;

(സി)കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ചിട്ടുള്ളതും, സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ വിശദമാക്കുമോ?

3243

ജില്ലകള്‍ക്കുളള പ്ളാന്‍ അലോക്കേഷന്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

()കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തിലെ ഓരോ ജില്ലയ്ക്കും കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ജലസേചനം, ശുദ്ധജലവിതരണം എന്നീ മേഖലകളില്‍ പ്രതിവര്‍ഷം നല്കിയ പ്ളാന്‍ അലോക്കേഷന്‍ എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത അലോക്കേഷന്‍ പ്രകാരം ഓരോജില്ലയിലും പ്രതിവര്‍ഷം എന്തു തുകവീതം ചെലവഴിച്ചിട്ടുണ്ട് എന്നതിന്റെ വിവരം ലഭ്യമാക്കുമോ?

3244

പി.എം.ജി.എസ്.വൈ 6-ാം ഘട്ടത്തിന്റെ പ്രവര്‍ത്തന പുരോഗതി

ശ്രീ.എം.വി.ശ്രേയാംസ്കുമാര്‍

()വയനാട് ജില്ലയിലെ പി.എം.ജി.എസ്.വൈ 6-ാം ഘട്ടത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)റോഡുകളുടെ പ്രവര്‍ത്തികള്‍ എന്ന് പൂര്‍ത്തിയാക്കണമെന്നാണ് കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുളള കാലാവധി നീട്ടിനില്‍കിയിട്ടുണ്ടോ; എങ്കില്‍ ഓരോ പ്രാവശ്യവും നീട്ടി നല്‍കിയതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ പൂര്‍ത്തിയാക്കാത്ത റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

3245

മലയോര വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. സണ്ണി ജോസഫ്

()മലയോര വികസന അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(ബി)മലയോര വികസനത്തിനാവശ്യമായ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ ഈ വര്‍ഷം തന്നെ ആയതിന്റെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പദ്ധതി ചെലവുകള്‍ കണ്ടെത്തുന്നതിനായി ആവിഷ്കരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം ?

3246

'ഇന്ദിര ആവാസ് യോജന പദ്ധതി' പ്രകാരം കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ച തുക

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

'ഇന്ദിര ആവാസ് യോജന പദ്ധതി' പ്രകാരം, എത്ര രൂപ കാസര്‍ഗോഡ് ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്; ഇതില്‍ എത്ര വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്; ഇതുവരെ എത്ര തുക ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?

3247

പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, പാലോട് രവി

,, . റ്റി. ജോര്‍ജ്

()പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനായി വിവിധ വകുപ്പുകളെ സജ്ജമാക്കുന്ന എന്തെല്ലാം നടപടികളാണ് പ്ളാനിംഗ് ബോര്‍ഡ് സ്വീകരിച്ചിട്ടുളളത്;

(ബി)പദ്ധതി ചെലവ് സംബന്ധിച്ച ശരിയായ വിവരം നല്‍കാത്തവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ;

(സി)പ്രസ്തുത വകുപ്പുകളുടെ പദ്ധതി വിഹിതം കുറയ്ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

3248

ആസൂത്രണ ബോര്‍ഡില്‍ പ്രോജക്ട് ഫിനാന്‍സിംഗ് സെല്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

,, കെ. ശിവദാസന്‍ നായര്‍

,, വി. ഡി സതീശന്‍

()ആസൂത്രണ ബോര്‍ഡില്‍ പ്രോജക്ട് ഫിനാന്‍സിംഗ് സെല്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)സെല്ലിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)പദ്ധതികളുടെ നടത്തിപ്പും നടപടി ക്രമങ്ങളും വിലയിരുത്തുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സെല്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഈ സംവിധാനം ജില്ലകളിലേക്കും താലൂക്ക് തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് പരിഗണിക്കുമോ?

3249

പ്ളാന്‍ സ്പേയ്സ്

ശ്രീ. അന്‍വര്‍ സാദത്ത്

,, സണ്ണി ജോസഫ്

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

()ആസൂത്രണ ബോര്‍ഡില്‍ പ്ളാന്‍ സ്പേയ്സ് എന്ന ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി)പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ;

(ഡി)ഇതിനായി എല്ലാ വകുപ്പുകളുടെയും പദ്ധതി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ ;

()ഈ സംവിധാനം ഉപജില്ലാതലം വരെ വ്യാപിപ്പിക്കുന്നകാര്യം പരിഗണിക്കുമോ ?

3250

പി. എം. ജി. എസ്. വൈ പദ്ധതിയിലെ ഈരാവലടി റോഡ് നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

പി. എം.ജി. എസ്. വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടെന്‍ഡര്‍ ലഭ്യമായ ഈരാവലടി റോഡ് നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.