UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >6th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 6th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3291

കേരളത്തിലെ സര്‍ക്കാര്‍ ലെബ്രറികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()കേരളത്തില്‍ സാംസ്കാരിക വകുപ്പിന്റെ നിയന്ത്രണത്തില്‍ എത്ര ലൈബ്രറികളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത ലൈബ്രറികളില്‍ എത്ര സ്ഥിരം ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)ലൈബ്രറികളെ ശാക്തീകരിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് പരിഗണനയിലുളളതെന്ന് വിശദമാക്കാമോ?

T3292

പത്മനാഭപുരം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം

ശ്രീമതി കെ. കെ. ലതിക

()പത്മനാഭപുരം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശവും അവിടെ നിന്നും ലഭിക്കുന്ന വരുമാന വിതരണവും സംബന്ധിച്ച തമിഴ്നാടുമായി എന്തെങ്കിലും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അത് പ്രകാരം എത്ര വരുമാനം, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി സംസ്ഥാനത്തിന് ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)പ്രസ്തുത കരാറിന്റെയും ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

3293

അങ്കമാലി ബ്ളോക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുക

ശ്രീ. ജോസ് തെറ്റയില്‍

അങ്കമാലി ബ്ളോക്കിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2010-11, 2011-12 സാമ്പത്തിക വര്‍ഷങ്ങളില്‍ അനുവദിച്ച തുക എത്രയെന്നും ഇത് എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?

3294

വന്‍പദ്ധതികള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ പ്രത്യേകാനുമതി

ശ്രീ. വി.ഡി.സതീശന്‍

'' സി.പി.മുഹമ്മദ്

'' റ്റി.എന്‍.പ്രതാപന്‍

'' കെ.ശിവദാസന്‍ നായര്‍

()വന്‍പദ്ധതികള്‍ക്ക് ആസൂത്രണ ബോര്‍ഡിന്റെ പ്രത്യേകാനുമതി നിര്‍ബന്ധമാക്കിയിട്ടുണ്ടോ;വിശദമാക്കുമോ;

(ബി)എങ്കില്‍ എന്തു തുകയ്ക്കുളള പദ്ധതികള്‍ക്കാണ് പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിട്ടുളളത്;

(സി)ആസൂത്രണ ബോര്‍ഡ് ഇത്തരം പദ്ധതികളില്‍ എന്തൊക്കെയാണ് പരിശോധിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്; വിശദമാക്കുമോ?

3295

നോര്‍ക്ക വകുപ്പിന് കീഴിലുള്ള സേവന പ്രവര്‍ത്തനങ്ങള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()നോര്‍ക്ക വകുപ്പിന് കീഴില്‍ എന്തെല്ലാം സേവന പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടത്തുന്നത് എന്ന് വിശദമാക്കുമോ ;

(ബി)പ്രവാസികള്‍ക്കുള്ള ചികിത്സാ സഹായം, അപകട മരണത്തിനുള്ള ധനസഹായം എന്നിവ വിതരണം നടത്തുന്നുണ്ടോ; പരമാവധി എന്തു തുകയാണ് ഇതിനായി അനുവദിക്കുന്നത് ?

3296

പ്രവാസി മലയാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് കാര്‍ഡ്

ശ്രീ. വര്‍ക്കല കഹാര്‍

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സന്റ്

()മറ്റ് സംസ്ഥാനങ്ങളിലെ പ്രവാസി മലയാളികള്‍ക്കായി ഇന്‍ഷ്വറന്‍സ് കാര്‍ഡ് നല്‍കുന്നതിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത കാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)കാര്‍ഡുടമയ്ക്ക് എന്തെല്ലാം ഇന്‍ഷ്വറന്‍സ് പരിരക്ഷയാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)കാര്‍ഡുകള്‍ ലഭിക്കാനുളള അപേക്ഷകള്‍ സ്വീകരിക്കുന്നത് എങ്ങനെയാണ്; വിശദമാക്കുമോ?

3297

പ്രവാസി മലയാളികള്‍ക്ക് പെന്‍ഷന്‍

ശ്രീമതി. കെ. എസ്. സലീഖ

()പൊതുമാപ്പ് ലഭിച്ച ഗള്‍ഫ് മലയാളികളെ നാട്ടിലെത്തിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(ബി)യു...യില്‍ പൊതുമാപ്പ് ലഭിച്ച മലയാളികളെ നാട്ടിലെത്തിക്കാന്‍ നോര്‍ക്ക പ്രതിനിധിയെ അയയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)ഏകദേശം എത്ര മലയാളികള്‍ക്കാണ് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കുക; ഇവരെ നാട്ടിലെത്തിക്കുമ്പോള്‍ ചെലവാകുന്ന തുക എപ്രകാരം സ്വരൂപിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)നിലവില്‍ ആകെയുള്ള പ്രവാസി മലയാളികള്‍ എത്ര; ഇവരില്‍ നിന്നും പ്രതിവര്‍ഷം എത്ര രൂപ സംസ്ഥാനത്ത് എത്തുന്നുണ്ടെന്നാണ് കരുതുന്നത്; വ്യക്തമാക്കുമോ;

()പ്രവാസി മലയാളികളുടെ പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ?

3298

നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

()നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)നോര്‍ക്ക റൂട്ട്സ് ഇപ്പോള്‍ ഏതെല്ലാം തരത്തിലുളള സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വ്യപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

3299

പ്രവാസി മലയാളികളുടെ പുനരധിവാസം

ശ്രീ. സി. ദിവാകരന്‍

()പ്രവാസി മലയാളികളുടെ പുനരധിവാസത്തിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സി മുഖേനയാണ് പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ ;

(സി)എത്ര പേര്‍ക്ക് നാളിതുവരെ ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ;

(ഡി)പ്രവാസി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

3300

പ്രവാസി മലയാളികളുടെ കണക്കെടുപ്പ്

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, ലൂഡി ലൂയിസ്

()പ്രവാസി മലയാളികളുടെ കൃത്യമായ കണക്കെടുപ്പ് നടത്താനുദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് കണക്കെടുപ്പ് നടത്തുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ആയതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

3301

പ്രവാസിക്ഷേമം

ശ്രീ. പി. കെ. ബഷീര്‍

പ്രവാസിക്ഷേമത്തിനായി പുതിയ പദ്ധതികള്‍ എന്തെങ്കിലും പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ?

3302

വിവരാവകാശം വഴി ലഭിച്ച ഹര്‍ജികളുടെ വിശദാംശം

ശ്രീ. .കെ. ബാലന്‍

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വകുപ്പ് മന്ത്രിയുടെ കീഴിലുള്ള ഓരോ വകുപ്പുകളിലും വിവരാവകാശ നിയമ പ്രകാരം ലഭിച്ച ഹര്‍ജികള്‍ എത്ര ; എല്ലാ ഹര്‍ജികള്‍ക്കും ഉത്തരം നല്‍കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ അവശേഷിക്കുന്നവ എത്ര ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.