STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*1

സേവന നിയമം നടപ്പിലാക്കുന്നതിന് സ്വീകരിച്ചനടപടികള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, ആര്‍. സെല്‍വരാജ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സേവനാവകാശ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ ;

(ബി)പ്രസ്തുത നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകളാണ് നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(ഡി)പ്രസ്തുത നിയമം പ്രാവര്‍ത്തികമാക്കുന്നതിന് ഭരണതലത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് ?

*2

വിമന്‍സ് ഇന്‍വെസ്റിഗേഷന്‍ ടീം

ശ്രീ. എം.. വാഹീദ്

,, പാലോട് രവി

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും  വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വിമന്‍സ് ഇന്‍വെസ്റിഗേഷന്‍ ടീം രൂപവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്; വിശദമാക്കുമോ ;

(സി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

*3

തീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചും വര്‍ഗീയകലാപങ്ങളെക്കുറിച്ചും ഉള്ള അന്വേഷണങ്ങളില്‍ വീഴ്ച

ശ്രീ. എം. ചന്ദ്രന്‍

,, .പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തീവ്രവാദപ്രവര്‍ത്തനത്തെക്കുറിച്ചും വര്‍ഗീയകലാപങ്ങളെക്കുറിച്ചും ഉള്ള അന്വേഷണങ്ങളില്‍ വീഴ്ച വരുത്തുന്നത് വന്‍പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ കാസര്‍ഗോഡ് നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ചുള്ള എന്‍ക്വയറി കമ്മീഷനെ പിന്‍വലിക്കുകയുണ്ടായോ; ഇതേപോലെ, മറ്റേതെങ്കിലും സംഭവം സംബന്ധിച്ച് തുടരന്വേഷണം ആവശ്യമില്ലെന്ന് തീരുമാനിക്കുകയുണ്ടായോ;

(സി)നാദാപുരത്ത് 5 പേര്‍ ബോംബ് പൊട്ടി കൊലചെയ്യപ്പെട്ട സംഭവം സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ടോ;

(ഡി)മാറാട് കലാപം സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, സി.ബി.ഐ അന്വേഷണം നടത്താന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

()വര്‍ഗീയ തീവ്രവാദികളെ സംരക്ഷിക്കാനിയടയാക്കുന്ന നടപടികള്‍ പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

*4

ജസ്റീസ് എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ

ശ്രീ. സി. കെ. സദാശിവന്‍

,, പി. കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും  തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രൂപ്പായി ഷാപ്പുകള്‍ ലേലം ചെയ്യുന്ന രീതി നിര്‍ത്തണമെന്നും തൊഴിലാളികളുടെ സഹകരണസംഘം വഴിയോ സര്‍ക്കാര്‍ നിയന്ത്രിത ഏജന്‍സി വഴിയോ ശുദ്ധമായ കള്ള് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ജസ്റിസ് എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ;

(ബി)എങ്കില്‍ ശുപാര്‍ശ അംഗീകരിച്ചിട്ടുണ്ടോ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവന്നിരുന്ന കള്ളുചെത്തുതൊഴിലാളി സഹകരണസംഘങ്ങള്‍ എത്രയായിരുന്നു; ഇപ്പോള്‍ അവ കള്ളുഷാപ്പ് നടത്തുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണ് ; വിശദമാക്കുമോ;

(സി)കമ്മീഷന്‍ ശുപാര്‍ശയുടെയടിസ്ഥാനത്തില്‍ കള്ള് ചെത്തുതൊഴിലാളി സഹകരണസംഘങ്ങളെ അവഗണിച്ച സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കാന്‍ തയ്യാറാകുമോ ?

*5

സ്കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, എം. പി. അബ്ദുസ്സമദ് സമദാനി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സ്കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി സ്പോര്‍ട്സ് വകുപ്പ് ആവിഷ്ക്കരിച്ചു നടപ്പാക്കിയിരുന്നോ; എങ്കില്‍ പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;

(ബി)സംസ്ഥാനത്തുണ്ടാകുന്ന മുങ്ങിമരണങ്ങളില്‍ നല്ല പങ്കും വിദ്യാര്‍ത്ഥികളും കൌമാരക്കാരുമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി)വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ളാസ്സ് പൂര്‍ത്തിയാകുന്നതിനകം സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ നീന്തല്‍ പരിശീലനം ലഭ്യമാക്കുന്നതിനുള്ള നടപടി വകുപ്പ് സ്വീകരിക്കുമോ?

*6

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്

ശ്രീ. കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് സ്വീകാര്യമാണെന്ന് അറിയിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി)ആയതിലേക്ക് പ്രത്യേക നിയമനിര്‍മ്മാണം പരിഗണനയിലുണ്ടോ?

*7

ട്രോളിംഗ് നിരോധനം റദ്ദാക്കല്‍

ശ്രീ. ബി. സത്യന്‍

,, എസ്. ശര്‍മ്മ

,, പി. ശ്രീരാമകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള തീരത്ത് മത്സ്യസമ്പത്ത് കാത്ത് സൂക്ഷിക്കുന്നതിനായി നടപ്പാക്കിവരുന്ന വര്‍ഷകാല ട്രോളിംഗ് നിരോധനം ഉപേക്ഷിക്കാന്‍ ഉദ്ദേശ്യമുണ്ടോ;

(ബി)ട്രോളിംഗ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; മത്സ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷകരും സംഘടനാപ്രതിനിധികളും ഉള്‍പ്പെടെ ആരെങ്കിലും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ; ഇത്തരമൊരു പഠനത്തിന് നിര്‍ദ്ദേശം ലഭിച്ചത ്എവിടെ നിന്നാണ്;

(സി)വിദേശകപ്പലുകള്‍ക്കും ട്രോളറുകള്‍ക്കും വേണ്ടി വര്‍ഷകാല ട്രോളിംഗ് നിരോധനം ഉപേക്ഷിക്കുന്നതായിട്ടാണ് സമിതിയെ നിയോഗിച്ചതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്നതിന് മുമ്പും ശേഷവുമുള്ള മത്സ്യസമ്പത്തിനെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ?

*8

ഡീസല്‍ സബ്സിഡി വെട്ടിക്കുറച്ചതുമൂലം പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. സി. ദിവകാരന്‍

,, പി. തിലോത്തമന്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍ കേരളത്തിലെ ഏതെല്ലാം സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി)വന്‍കിട ഡീസല്‍ ഉപഭോക്താക്കള്‍ക്ക് സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതുമൂലം ഓരോ സ്ഥാപനവും ഡീസല്‍ ലിറ്ററൊന്നിന് എത്ര രൂപ വീതം അധികം നല്‍കേണ്ടിവരുമെന്ന് വ്യക്തമാക്കുമോ ;

(സി)ഡീസല്‍ വില വര്‍ദ്ധന ഏതെല്ലാം സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് ;

(ഡി)പ്രസ്തുത സ്ഥാപനങ്ങളെ പ്രതിസന്ധിയില്‍നിന്നും രക്ഷിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

*9

പോലീസ് സേനയിലെ ക്രിമിനലുകള്‍

ശ്രീ. . കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

,, കെ. രാജു

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അഡീഷണല്‍ ഡി.ജി.പി.മാരുടെ സമിതിയുടെ ശുപാര്‍ശ പ്രകാരം എത്ര പോലീസ് ഉദ്യോഗസ്ഥന്മാരെ പിരിച്ചു വിടാന്‍ തീരുമാനിച്ചിട്ടുണ്ട് ; ഇവര്‍ ഏതെല്ലാം റാങ്കില്‍പ്പെട്ടവരാണ് ; വ്യക്തമാക്കുമോ ;

(ബി)പിരിച്ചുവിടലിന് ആധാരമായ കാര്യങ്ങള്‍ വെളിപ്പെടു ത്തുമോ ;

(സി)എത്ര പോലീസ് ഉദ്യോഗസ്ഥന്മാരെ ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തിലേയ്ക്കയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് ;

(ഡി)ഇവര്‍ക്ക് , എത്ര ദിവസത്തെ ചികിത്സയാണ് നല്‍കുന്നത് ;

()പോലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ ഇതുവരെ എടുത്ത നടപടികള്‍ വെളിപ്പെടുത്തുമോ ?

*10

സബ്സിഡി ഒഴിവാക്കല്‍

ശ്രീ. . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സബ്സിഡികള്‍ പൂര്‍ണ്ണമായും എടുത്തു കളയാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സബ്സിഡികള്‍ ഇല്ലാതായാല്‍ കേരളത്തിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധിയുടെ ആഴവും ദുരിതങ്ങളും സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(സി)നിലവില്‍ കേന്ദ്രസര്‍ക്കാര്‍ സബ്സിഡി ലഭിച്ചുകൊണ്ടിരിക്കുന്നമേഖലകള്‍ ഏതൊക്കെയാണ്;

(ഡി)സബ്സിഡികള്‍ ഇതിനകം നിര്‍ത്തലാക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്തിട്ടുളളത് ഏതെ ല്ലാം മേഖലകളിലാണ്;

()സബ്സിഡി നിലനിര്‍ത്തി കിട്ടുന്നതിന് കേന്ദ്രസര്‍ക്കാരില്‍ ഏതെല്ലാം നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായി?

*11

പരിസ്ഥിതി ലോല മേഖലകള്‍

ശ്രീ. വി. എസ്. സുനില്‍കുമാര്‍

,, കെ. അജിത്

,, കെ. രാജു

,, മുല്ലക്കര രത്നാകരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വന്യമൃഗസങ്കേതങ്ങള്‍ക്കു ചുറ്റും പരിസ്ഥിതി ലോല മേഖലകള്‍ നിര്‍ണ്ണയിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)പരിസ്ഥിതി ലോല മേഖലകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണവും നിരോധനവും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വെളിപ്പെടുത്തുമോ;

(സി)വനം വകുപ്പ് ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേല്പിക്കാനുളള നീക്കം നടക്കുന്നതായുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

*12

ഫിഷറീസ് സര്‍വ്വകലാശാല

ശ്രീ. കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഫിഷറീസ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)നടപ്പുസാമ്പത്തികവര്‍ഷം എന്ത് തുക ധനസഹായമായി സര്‍വ്വകലാശാലയ്ക്ക് ലഭിക്കുകയുണ്ടായി; വിശദമാക്കുമോ?

*13

ട്രോളിംഗ് നിരോധനം

ശ്രീ. പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

,, . കെ. വിജയന്‍

,, ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വര്‍ഷകാല ട്രോളിംഗ് നിരോധനസമ്പ്രദായം ഏര്‍പ്പെടുത്തിയിട്ട് എത്ര വര്‍ഷമായി; ട്രോളിംഗ് നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;

(ബി)ട്രോളിംഗ് നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഈ സമിതി പഠനവിധേയമാക്കുന്ന വിഷയങ്ങള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;

(സി)ട്രോളിംഗ് നിരോധനം ഉപേക്ഷിക്കുന്നത് മത്സ്യസമ്പത്തില്‍ കാര്യമായ കുറവു വരുത്തുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*14

സമുദ്രമേഖലയില്‍ നിന്നുളള മത്സ്യവിഭവങ്ങളുടെ ലഭ്യത

ശ്രീ. കെ. എം. ഷാജി

,, എം. ഉമ്മര്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സമുദ്രമേഖലയില്‍ മത്സ്യവിഭവങ്ങളുടെ ലഭ്യത ക്രമേണ കുറഞ്ഞ വരുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനുളള കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)മത്സ്യ വിഭവങ്ങളുടെ ലഭ്യതക്കുറവ്, കയറ്റുമതി വരുമാനത്തെ ബാധിച്ചിട്ടുണ്ടോ; എങ്കില്‍ എത്രത്തോളമെന്ന് വ്യക്തമാക്കുമോ;

(സി)മത്സ്യലഭ്യത വര്‍ദ്ധിപ്പിക്കാനുളള പ്രായോഗിക നടപടികളെക്കുറിച്ച് ആലോചിക്കുമോ?

*15

സംസ്ഥാന സര്‍ക്കാര്‍ സി.ബി.. അന്വേഷണത്തിന് വിട്ട കേസുകള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എസ്. രാജേന്ദ്രന്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാന സര്‍ക്കാര്‍ സി.ബി.. അന്വേഷണത്തിന് വിട്ട കേസുകളില്‍, അത് നടത്തുമോ ഇല്ലയോ എന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കാറുണ്ടോ;

(ബി)സംസ്ഥാന സര്‍ക്കാര്‍ സി.ബി.. അന്വേഷണത്തിന് വിട്ട എത്ര കേസുകളില്‍ അതിന്റെ ആവശ്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കുകയുണ്ടായി; വിശദമാക്കാമോ;

(സി)സി.ബി.. അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം യഥാസമയം കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുത്തില്ലെന്ന ആക്ഷേപത്തിനിടയാക്കിയ കേസ് ഏതായിരുന്നു;

(ഡി)യഥാസമയം വിജ്ഞാപനം അയച്ചുകൊടുക്കാതിരുന്നത് ആരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു; ഇത് സംബന്ധിച്ച് സര്‍ക്കാരിന് ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കുകയുണ്ടായോ; വിശദാംശം ലഭ്യമാക്കുമോ?

*16

സംസ്ഥാന മാരിടൈം ബോര്‍ഡ്

ശ്രീ. അന്‍വര്‍ സാദത്ത്

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മാരിടൈം ബോര്‍ഡ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ബോര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ്;

(സി)ജലത്തില്‍ക്കൂടിയുള്ള ചരക്കുഗതാഗതം പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബോര്‍ഡു രൂപീകരണം വഴി ലക്ഷ്യമിട്ടിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)പ്രസ്തുത മേഖലയിലുള്ള വിവിധ ഏജന്‍സികളെ ബോര്‍ഡുരൂപീകരണത്തില്‍ സംയോജിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

()ഇതിനുള്ള നിയമനിര്‍മ്മാണനടപടി ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ?

*17

ഇക്കോ സെന്‍സിറ്റീവ് സോണ്‍

ശ്രീ. സി. മോയിന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ എന്നിവയ്ക്കു ചുറ്റും പരിസ്ഥിതിലോല മേഖല (ഇക്കോ സെന്‍സിറ്റീവ് സോണ്‍) നിശ്ചയിക്കുന്ന വിഷയത്തില്‍ സംസ്ഥാനതലത്തില്‍ എന്തെല്ലാം തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി)ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും നിര്‍ദ്ദേശമെന്തെങ്കിലും ലഭിച്ചിട്ടുണ്ടോ;

(സി)ഇക്കോ സെന്‍സിറ്റീവ് സോണ്‍ നിശ്ചയിക്കുമ്പോള്‍ വനമേഖലയിലെ നിലവിലുള്ള നിര്‍മ്മിതികള്‍ക്കോ, പ്രവര്‍ത്തനങ്ങള്‍ക്കോ എന്തെങ്കിലും ഹാനി സംഭവിക്കുവാന്‍ ഇടയുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം നല്‍കാമോ?

*18

മദ്യനയം

ശ്രീ. സി.കെ. നാണു

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പ്രഖ്യാപിത മദ്യനയത്തിലെ പ്രത്യേകതകള്‍ വിശദമാക്കാമോ;

(ബി)പുതിയ ബാറുകള്‍ക്ക് അനുമതി കൊടുത്തത് മദ്യനയത്തിന് അനുസൃതമായിട്ടാണോ എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി)കോടതി ഉത്തരവ് പ്രകാരം എത്ര ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്;

(ഡി)സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ബാറുകള്‍ക്ക് അനുമതി നല്‍കുന്ന കോടതി ഉത്തരവുകള്‍ക്കെതിരെ മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ അലംഭാവം കാട്ടുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*19

ആറന്മുള വിമാനത്താവളം

ശ്രീ. പി. കെ. ഗുരുദാസന്‍

,, എം. . ബേബി

,, രാജു എബ്രഹാം

ശ്രീമതി അയിഷാപോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സ്സൈസും വകുപ്പുമന്ത്രി സദയം മറുപ ടി നല്‍കുമോ:

()ആറന്മുളയില്‍ പാടം നികത്തി വിമാനത്താവളം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് പത്തു ശതമാനം ഓഹരി വാങ്ങി പങ്കാളിയാകാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കുമോ;

(ബി)നിയമവിരുദ്ധമായി പാടം നികത്തി വിമാനത്താവളം നിര്‍മ്മിക്കാനുള്ള ശ്രമത്തിന് സര്‍ക്കാര്‍ കൂട്ടു നില്ക്കുന്നു എന്നാരോപിച്ച് ജനരോഷം ഉണ്ടായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)നീര്‍ത്തട സംരക്ഷണ നിയമത്തിലെ ഏതെല്ലാം വ്യവസ്ഥകളാണ് നിര്‍ദ്ദിഷ്ട ഭൂമിയില്‍ ലംഘിക്കപ്പെട്ടത്;മറ്റെന്തെല്ലാം നിയമവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടുണ്ട്; വിശദമാക്കുമോ?

*20

മണല്‍ മാഫിയ

ശ്രീ. എം. ഹംസ

'' സാജു പോള്‍

'' കെ. സുരേഷ് കുറുപ്പ്

ഡോ. കെ.ടി.ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മണല്‍ ഉറവിടങ്ങളില്‍ നിന്നും അവ കൊള്ളയടിക്കുന്നവരുടെ സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനധികൃത മണലൂറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അക്രമി സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലീസിന് സാദ്ധ്യമാകാത്തത് എന്തുകൊണ്ട് എന്ന് വിശദമാക്കുമോ;

(സി)പ്രാദേശികമായി പോലീസിന് ഫലപ്രദമായി ഇടപെടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് ആഭ്യന്തര വകുപ്പ് പരിശോധിച്ചിട്ടുണ്ടോ;

(ഡി)മണല്‍ ശേഖരങ്ങള്‍ കൊള്ളയടിക്കുന്നവരുടെ അക്രമങ്ങള്‍ മൂലം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സ്ഥലങ്ങളെക്കുറിച്ച് അന്വേഷിക്കുമോ;

()മണല്‍ മാഫിയകളെ നിയന്ത്രിക്കാന്‍ പോലീസിന് പൂര്‍ണ്ണസ്വതന്ത്യ്രം നല്‍കുമോ?

*21

പെട്രോളിയം ഉല്പന്നങ്ങളുടെയും ഡീസലിന്റെയും വളങ്ങളുടെയും വിലനിയന്ത്രണം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, പി.റ്റി.. റഹീം

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()യു.പി.. സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക നയങ്ങള്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയേയും ജനങ്ങളേയും ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്നുയെന്ന് സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായോ;

(ബി)പെട്രോളിയം ഉല്പന്നങ്ങളുടെയും ഡീസലിന്റെയും വളങ്ങളുടെയും വിലനിയന്ത്രണം എടുത്തു കളഞ്ഞതും സബ്സിഡികള്‍ വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്നതും സംസ്ഥാനത്തെ ഏതെല്ലാം മേഖലകളെയാണ് നേരിട്ട് ബാധിച്ചിരിക്കുന്നത്; ഓരോ മേഖലയിലേയും പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;

(സി)പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിക്കുകയുണ്ടായോ; വലിയൊരു വിഭാഗം ജനങ്ങള്‍ സംസ്താനത്ത് ജീവിത പ്രതിസന്ധിയിലായിരിക്കുന്ന കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ 

*22

ശബരീജലം പദ്ധതി

ശ്രീ. പി. . മാധവന്‍

,, ലൂഡി ലൂയിസ്

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ശബരീജലം പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)എത്ര ലക്ഷം ലിറ്റര്‍ ശുദ്ധജലം വിപണിയിലെത്തിക്കാനാണ് പ്രസ്തുത പദ്ധതി മുഖാന്തിരം ലക്ഷ്യമിട്ടിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

*23

വിഷക്കള്ള് ദുരന്തം സംബന്ധിച്ച ജ: എം രാജേന്ദ്രന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിഷക്കള്ള് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജസ്റിസ് എം. രാജേന്ദ്രന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചത് എന്ന് വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തെല്ലാം എന്നറിയിക്കുമോ; പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുത ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

*24

മാതൃകാ മത്സ്യബന്ധന ഗ്രാമങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, എം.. വാഹീദ്

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മാതൃകാ മത്സ്യബന്ധന ഗ്രാമങ്ങളുടെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)പ്രസ്തുത ഗ്രാമങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ക്കായി ഗ്രാമങ്ങളില്‍ ഒരുക്കിയിട്ടുള്ളത് ;

(ഡി)ഇതിനായി എന്തെല്ലാം കേന്ദ്രസഹായങ്ങള്‍ ലഭ്യമാണ് ; വിശദമാക്കുമോ ?

*25

വനിതാ ഹെല്‍പ്പ് ലൈനുകള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, റ്റി. എന്‍. പ്രതാപന്‍

,, . സി. ബാലകൃഷ്ണന്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എല്ലാ ജില്ലകളിലും വനിതാ ഹെല്‍പ്പ് ലൈനുകള്‍ രൂപീകരിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും ചുമതലകളും എന്തൊക്കെയാണ് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇവയുടെ പ്രവര്‍ത്തനം വിശദീകരിക്കുമോ ;

(ഡി)ഹെല്‍പ്പ് ലൈനില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് ; വിശദമാക്കുമോ ?

*26

മദ്യത്തിന്റെ ഉപഭോഗം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിന് ക്രിയാത്മകമായ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മദ്യത്തിന്റെ ഉപഭോഗത്തില്‍ കുറവുവരുത്താന്‍ സാധിച്ചുവോ; ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യോപഭോഗത്തില്‍ കേരളത്തിന്റെ സ്ഥാനം എത്രയാണ്;

(സി)മദ്യോപഭോഗം കുറയ്ക്കുവാനാവശ്യമായ ബോധവത്ക്കരണ ക്ളാസ്സുകളും മറ്റുപരിപാടികളും എല്ലാ തലങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

*27

വന്യമൃഗങ്ങളുടെ ആവാസ സാഹചര്യങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

,, പി. ഉബൈദുള്ള

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വനപ്രദേശത്തോട് ചേര്‍ന്ന് ജീവിതം നയിക്കുന്ന മനുഷ്യന് വനത്തിനുള്ളിലെ വന്യമൃഗങ്ങളില്‍ നിന്നും നേരിടേണ്ടിവരുന്ന കഷ്ടനഷ്ടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വന്യമൃഗങ്ങളെ വനത്തിനുള്ളില്‍തന്നെ ഒതുക്കി നിര്‍ത്തുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിന് വിദഗ്ദ്ധരുടെ അഭിപ്രായരൂപീകരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(സി)വന്യമൃഗങ്ങളുടെ സ്വൈരജീവിതത്തിനനുയോജ്യ സാഹചര്യങ്ങള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ കാടിനോടു ചേര്‍ന്നും, കാടിനുള്ളിലും ജീവിക്കുന്ന മനുഷ്യരില്‍ അവബോധം സൃഷ്ടിക്കുന്നതിനും വന്യജീവികള്‍ മുഖേനയുണ്ടാകുന്ന കഷ്ട നഷ്ടങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും, ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*28

കണ്ണൂര്‍ വിമാനത്താവളം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി)വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനം പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ;

(ഡി)വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

()കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അനുമതിയിലുണ്ടായിരുന്ന നിബന്ധനകളില്‍ സംസ്ഥാന താല്പര്യത്തിന് അനുകൂലമായ ഇളവുകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ?

*29

ബാങ്ക് അക്കൌണ്ട് വഴിയുള്ള ആനുകൂല്യങ്ങളുടെ വിതരണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . പി. ജയരാജന്‍

,, കെ. രാധാകൃഷ്ണന്‍

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സബ്സിഡികളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൌണ്ട് വഴി നല്‍കാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കാമോ ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രാരംഭത്തില്‍ തന്നെ പ്രയാസങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)സംസ്ഥാനത്തെ ബാങ്കുകളിലെ അവസ്ഥയും ജീവിതത്തില്‍ ഒരിക്കലും ബാങ്കില്‍ പോയിട്ടില്ലാത്ത കുടുംബങ്ങളുടെ അവസ്ഥയും പ്രസ്തുത തീരുമാനമെടുക്കുമ്പോള്‍ പരിഗണിച്ചിരുന്നോ; എങ്കില്‍ വിശദമാക്കുമോ;

(ഡി)സബ്സിഡികളും ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി ഈ പദ്ധതി നടപ്പാക്കുന്നതുവഴി ഇല്ലാതാകുമോ; വിശദമാക്കുമോ?

*30

സ്ത്രീ പീഡന കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിന് അതിവേഗ കോടതികള്‍

ശ്രീ. കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, . പി. അബ്ദുള്ളക്കുട്ടി

,, പി. സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സ്ത്രീ പീഡന കേസ്സുകള്‍ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിന് എന്തെല്ലാമാണ് ചെയ്യാനുദ്ദേശിക്കുന്നത് ;

(ബി)ഇത്തരം കേസ്സുകളുടെ വിചാരണയ്ക്കായി അതിവേഗ കോടതികള്‍ രൂപവത്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)എവിടെയെല്ലാമാണ് പ്രസ്തുത കോടതികള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.