STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

31

കെ.എസ്.ആര്‍.ടി.സി അഭിമൂഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം

ശ്രീ. സി. കൃഷ്ണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, പി. റ്റി. . റഹീം

,, എസ്. രാജേന്ദ്രന്‍

() ഡീസല്‍-പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രണം എടുത്തുകളഞ്ഞതു മൂലം സംസ്ഥാനത്ത് ഡീസലിന്റെയും പെട്രോളിന്റെയും വിലവര്‍ദ്ധനവ് ഏതെല്ലാം തരത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി) വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വിലയുടെ സബ്സിഡി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും തീരുമാനിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി അഭിമൂഖീകരിക്കുന്ന രൂക്ഷമായ പ്രതിസന്ധി തരണം ചെയ്യുന്നതിന് സര്‍ക്കാരും കെ.എസ്.ആര്‍.ടി.സി.യും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) വര്‍ദ്ധിപ്പിച്ച ഡീസല്‍ വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിന് എന്നാണ് നിവേദനം നല്‍കിയതെന്നും അതിന് എന്ത് മറുപടി ലഭിച്ചു എന്നും വ്യക്തമാക്കുമോ;

(ഡി) പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി ക്ക് നല്‍കുന്ന ഡീസലിന്റെ നികുതി എടുത്തുകളയുവാനും കെ.എസ്.ആര്‍.ടി.സി ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കാനും ഉദ്ദേശിക്കുന്നുണ്ടോ;

() ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഒരു അഖിലകക്ഷി നിവേദക സംഘത്തെ അയയ്ക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

32

സുരക്ഷിതമായ കിടപ്പാടമില്ലാത്തവരുടെ പ്രശ്നം

ശ്രീ. പി.ഉബൈദുളള

,, കെ.എന്‍..ഖാദര്‍

,, വി.എം.ഉമ്മര്‍ മാസ്റര്‍

() സംസ്ഥാനത്ത് സുരക്ഷിതമായ കിടപ്പാടമില്ലാത്തവരുടെ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതു പരിഹരിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതികള്‍ വിജയം കൈവരിക്കാത്തതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) അടിസ്ഥാന താമസ സൌകര്യങ്ങള്‍ ഉളള ചെറു വീടുകള്‍ ഉള്‍ക്കൊളളുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് ഗുണഭോക്താക്കളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ഗുണഭോക്തൃ വിഹിതം ഈടാക്കി ഭവനരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനുളള ഒരു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

33

കൊച്ചി മെട്രോറെയില്‍ പദ്ധതിക്ക് അന്താരാഷ്ട്ര സംഘടന കളില്‍നിന്നും ധനസഹായം

ശ്രീ. ബി. ഡി. ദേവസ്സി

,, കെ. രാധാകൃഷ്ണന്‍

,, എസ്. ശര്‍മ്മ

,, പി. ശ്രീരാമകൃഷ്ണന്‍

() കൊച്ചി മെട്രോ റയില്‍ പദ്ധതിക്ക് ഏതെല്ലാം അന്താരാഷ്ട്ര സംഘടനകളില്‍നിന്നും ധനസഹായം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് 'ജയ്ക്ക'യുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഈ വായ്പയുടെ വിശദാംശം എന്താണെന്ന് വിശദമാക്കുമോ;

(സി) 'ജയ്ക്ക' സഹായ വാഗ്ദാനം നല്‍കിയിട്ടും മറ്റ് സ്ഥാപനങ്ങളുമായി ധനസഹായം സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ കൊച്ചി മെട്രോ നടപടി സ്വീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത നടപടി കൊച്ചി മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിക്കുന്നതിന് ഇടയാക്കുമെന്ന് കരുതുന്നുണ്ടോ;

() ധനസഹായം നേടുന്നത് സംബന്ധിച്ച് കേന്ദ്രധനമന്ത്രാലയം എന്തെങ്കിലും നിര്‍ദ്ദേശം വച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(എഫ്) ഹഡ്കോ, സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ; അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ജി) പ്രസ്തുത ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് വായ്പ എടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

34

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

,, എം. . ബേബി

,, എം. ചന്ദ്രന്‍

ഡോ. ടി. എം. തോമസ് ഐസക്

() കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അതേപടി നടപ്പിലാക്കാന്‍ നിയമപരമായ ബാദ്ധ്യതയുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പങ്കാളിത്ത പെന്‍ഷന്‍ പ്രകാരം പിരിച്ചെടുക്കുന്ന തുക എവിടെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്ന് അറിയാമോ; വിശദമാക്കുമോ;

(സി) പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ പിരിച്ചെടുക്കുന്ന സംഖ്യയുടെ സുരക്ഷിതത്വത്തെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഇപ്പോഴുള്ള പി.എഫ്.ആര്‍.ഡി.. പ്രകാരമുള്ള നിക്ഷേപവ്യവസ്ഥകള്‍ സുരക്ഷിതമാണെന്ന് കരുതുന്നുണ്ടോ;

(ഡി ജിവനക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന തുക ഷെയര്‍മാര്‍ക്കറ്റുകളിലും മറ്റും നിക്ഷേപിക്കുവാനും അവിടങ്ങളില്‍ ഉണ്ടാകുന്ന ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് ലാഭനഷ്ടങ്ങള്‍ പങ്കുവയ്ക്കാനും ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ ജിവനക്കാരുടെ ആശങ്ക അകറ്റുവാന്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ ?

35

കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

,, ഹൈബി ഈഡന്‍

,, അന്‍വര്‍ സാദത്ത്

() കൊച്ചി സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ;

(ബി) എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) എന്ത് തുക സ്മാര്‍ട്ട് സിറ്റിയ്ക്ക് വേണ്ടി നല്‍കിയിട്ടുണ്ട് ;

(ഡി) സ്മാര്‍ട്ട് സിറ്റിക്ക് പ്രത്യേക സാമ്പത്തിക സെസ്സ് പദവിക്ക് അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

() ഇതു കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ ?

36

പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉല്പന്നങ്ങള്‍

ശ്രീ.പി.കെ. ഗുരുദാസന്‍

,, ബാബു എം.പാലിശ്ശേരി

,, ആര്‍. രാജേഷ്

,, ബി. സത്യന്‍

() സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്പന്നങ്ങള്‍ വാങ്ങണമെന്നുള്ള നിലവിലുള്ള നിര്‍ദ്ദേശത്തിന് എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ;

(ബി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉല്പന്നങ്ങള്‍ വാങ്ങാതിരിക്കുന്ന സ്ഥിതി പരിശോധിച്ചിട്ടുണ്ടോ;

(സ ി) കൊല്ലം മീറ്റര്‍ കമ്പനിയുമായി വൈദ്യുതിബോര്‍ഡ് ഉണ്ടാക്കിയിരുന്ന കരാറിന് വിരുദ്ധമായി അവിടെ നിന്നും മീറ്റര്‍ വാങ്ങാതെ സ്വകാര്യ കമ്പനികളില്‍ നിന്നും മീറ്റര്‍ വാങ്ങുന്നതിന് ഇടയാക്കിയ കാരണങ്ങള്‍ അറിയാമോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) മെഡിക്കല്‍ കോര്‍പ്പറേഷന് ആവശ്യമായ മരുന്നുകള്‍ ആലപ്പുഴയിലെ ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയില്‍ നിന്നും ഉല്പാദിപ്പിക്കാന്‍ കഴിയുന്നുണ്ടോ; നിലവില്‍ മരുന്ന് കോര്‍പ്പറേഷന്‍ വാങ്ങുന്നുണ്ടോ;

() ഇത്തരത്തില്‍ ഉല്പന്നങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാതിരിക്കുന്നത്കൊണ്ട് ഏതെല്ലാം സ്ഥാപനങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നതെന്ന് വ്യക്തമാക്കാമോ ?

37

സഹകരണസ്ഥാപനങ്ങളുടെ വികസനത്തിനുള്ള പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

() സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന ‘മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍’ പദ്ധതികള്‍ എന്തെല്ലാമാണ് ;

(ബി) സഹകരണ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലയില്‍നിന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ പുതിയ കര്‍മ്മ പദ്ധതികള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു സംസ്ഥാനതല കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?

38

സ്വകാര്യ പാരലല്‍ സര്‍വ്വീസ് മൂലം കെ.എസ്.ആര്‍.ടി.സി.,ക്ക് ഉണ്ടാകുന്ന നഷ്ടം

ശ്രീ. സി.കെ.സദാശിവന്‍

,, പി.കെ.ഗുരുദാസന്‍

,, ബി.സത്യന്‍

,, ബി.ഡി.ദേവസ്സി

() ദേശസാല്‍കൃത റൂട്ടുകളില്‍ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകളുടെ എണ്ണം കുറച്ചതുകൊണ്ട് കോര്‍പ്പറേഷന് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) നിയമം ലംഘിച്ച് സ്വകാര്യ ഫാസ്റ്, സൂപ്പര്‍ ഫാസ്റ് ബസ്സുകള്‍ക്ക് അനുമതി നല്‍കിയതു മൂലം കെ.എസ്.ആര്‍.ടി.സി വന്‍ തിരിച്ചടി നേരിടുന്നുണ്ടോ;

(സി) അനധികൃത സ്വകാര്യ ബസ്സുകളും പാരലല്‍ സര്‍വ്വീസുകളും മൂലം കെ.എസ്.ആര്‍.ടി.സി.ക്ക് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?

39

കെ. എസ്. ആര്‍. ടി. സി. അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എളമരം കരീം

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, വി. ചെന്താമരാക്ഷന്‍

() വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയതോടെ കെ.എസ്.ആര്‍.ടി.സി. അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. എന്തെല്ലാം നടപടികള്‍ ഇതുവരെ സ്വീകരിച്ചു;

(ബി) ഇതിന്റെ ഭാഗമായി സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്ന പദ്ധതിക്ക് കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ;

(ഡി) 10000 രൂപ പ്രതിദിനം കളക്ഷന്‍ ലഭിക്കാത്ത ഏകദേശം 1700 സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ എടുത്ത തീരുമാനം സാധാരണക്കാരായ യാത്രക്കാരെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

() സബ്സിഡി നിര്‍ത്തലാക്കിയശേഷം ഇതുവരെയായി ഓരോ ഡിപ്പോയില്‍ നിന്നും എത്രവീതം സര്‍വ്വീസുകള്‍ റദ്ദാക്കിയെന്നും ഇതിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ ഇതുവരെയായി എന്ത് തുക കുറഞ്ഞു എന്നും വിശദമാക്കുമോ;

(എഫ്) സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഫലമായി സ്വകാര്യ ബസ്സുകള്‍ക്ക് വന്‍ സാമ്പത്തിക ലാഭവും കെ.എസ്.ആര്‍.ടി.സി.യ്ക്ക് നഷ്ടവും ഉണ്ടാകുന്ന സാഹചര്യം പരിശോധിച്ചിട്ടുണ്ടോ;

(ജി) സര്‍ക്കാര്‍ ധനസഹായവും നികുതിയിളവും നല്‍കി കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ സര്‍വ്വീസുകളും നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

40

97-ാം ഭരണഘടന ഭേദഗതിയും സഹകരണ മേഖലയും

ശ്രീ. .പി. ജയരാജന്‍

,, ജി. സുധാകരന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കെ. നാരായണന്‍

() 97-ാം ഭരണഘടനാ ഭേദഗതി സംസ്ഥാന സഹകരണ മേഖലയെ ഏതെല്ലാം തരത്തില്‍ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി) റിസര്‍വ് ബാങ്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിലൂടെ സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ നടത്തിവരുന്ന സാമൂഹിക മേഖലയില്‍ ഊന്നിയ സേവനപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും എന്ന ആശങ്ക ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സംസ്ഥാനവിഷയമായ സഹകരണമേഖലയിലെ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ അന്തസത്ത തകര്‍ക്കാനിടയാക്കുമെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ ;

() പ്രസ്തുത തീരുമാനങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ ;

(എഫ്) ഇത് സംബന്ധിച്ച് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് ഒരു അഖിലകക്ഷി സംഘത്തെ അയക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

41

കെ.എസ്.ആര്‍.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി

ശ്രീ. . കെ. വിജയന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . ചന്ദ്രശേഖരന്‍

() ഡീസല്‍ വില വര്‍ദ്ധനവിനെത്തുടര്‍ന്ന് പ്രതിദിനം എത്ര തുക അധികമായി കെ.എസ്.ആര്‍.ടി.സി.യ്ക്ക് ചെലവാകുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രതിദിനം എത്ര ലിറ്റര്‍ ഡീസല്‍ കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആവശ്യമുണ്ട് ; പ്രതിദിനം എത്ര കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുന്നുണ്ട് ;

(സി) കെ.എസ്.ആര്‍.ടി.സി.യ്ക്ക് പ്രതിദിനം ഉണ്ടായികൊണ്ടിരുന്ന നഷ്ടം എത്ര തുകയാണ് ; ഡീസല്‍ വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ഇപ്പോഴുള്ള പ്രതിദിന നഷ്ടം എത്രയാണ് ;

(ഡി) കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നുള്ളത് വസ്തുതയാണോ ; എങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം നല്‍കി കെ.എസ്.ആര്‍.ടി.സി.യെ നില നിറുത്തുന്നതിന് എന്തു നടപടികള്‍ എടുത്തുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

42

കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ചട്ടങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

,, എം. ഹംസ

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. ദാസന്‍

() കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ടും ചട്ടങ്ങളും അനുസരിച്ച് സഹകരണസംഘങ്ങളില്‍ അംഗത്വം നല്‍കാനുള്ള അവകാശം സംബന്ധിച്ച വ്യവസ്ഥകളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) അഡ്മിനിസ്ട്രേറ്റര്‍ നല്‍കുന്ന അംഗത്വം ഭരണസമിതി അംഗീകരിച്ചിട്ടില്ലെങ്കില്‍ പ്രസ്തുത അംഗത്തിന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടായിരിക്കുമോ; ഇത് സംബന്ധമായ സുപ്രീംകോടതിവിധി എന്തായിരുന്നു; വിശദമാക്കുമോ ?

43

പുതിയ സപ്ത തന്ത്രങ്ങള്‍

ശ്രീ. റ്റി.വി.രാജേഷ്

ഡോ. ടി.എം.തോമസ് ഐസക്

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

,, സാജു പോള്‍

() സംസ്ഥാനത്തിന്റെ വികസനത്തിന് ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ച സപ്തതന്ത്രങ്ങള്‍ നടപ്പിലാക്കുകയുണ്ടായോ; അവ എന്തൊക്കെയായിരുന്നു;

(ബി) അവയുടെ സാക്ഷാത്കാരം സാദ്ധ്യമാകാതിരുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയുണ്ടായോ;

(സി) കേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍, പ്രഖ്യാപിത തന്ത്രങ്ങള്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ;

(ഡി) പുതിയ സപ്തതന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഉദ്ദേശമുണ്ടോ; വിശദമാക്കാമോ?

44

വൈദ്യുതി നിരക്ക് വര്‍ദ്ധന

ശ്രീമതി കെ. കെ. ലതിക

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീ. കെ. വി. വിജയദാസ്

,, . എം. ആരിഫ്

() സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ വൈദ്യുതി നിരക്ക് വീണ്ടും വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ റഗുലേറ്ററി കമ്മീഷന് നല്‍കിയിട്ടുണ്ടോ ;

(സി) സംസ്ഥാനത്തെ വ്യവസായ വൈദ്യുതി താരിഫില്‍, എത്രത്തോളം വര്‍ദ്ധന വരുത്താനാണ് ഉദ്ദേശിക്കുന്നത് ;

(ഡി) ഇത് വ്യവസായ മേഖലയെ എങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

() വൈദ്യുതി നിരക്ക് വര്‍ദ്ധന തടയുന്നതിന് സര്‍ക്കാര്‍ എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

45

എമര്‍ജിംഗ് കേരള

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എം. ഹംസ

,, പി. റ്റി. എ റഹീം

() എമര്‍ജിംഗ് കേരളയില്‍ നിര്‍ദ്ദേശിക്കപ്പെട്ട പദ്ധതികള്‍ക്ക് അനുകൂലമായി നിലവിലുള്ള നിയമങ്ങളില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ; ഇക്കാര്യത്തില്‍ നിക്ഷേപകര്‍ക്ക് കൊടുത്ത ഉറപ്പുകള്‍ എന്തെല്ലാമായിരുന്നു;

(ബി) പ്രസ്തുത ആവശ്യത്തിനായി ഏതെങ്കിലും സമിതിയെ നിശ്ചയിച്ചിരുന്നുവോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി) പ്രസ്തുത സമിതി ഇതിനോടകം എത്ര യോഗങ്ങള്‍ ചേര്‍ന്നു; എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് സമര്‍പ്പിച്ചിട്ടുള്ളത്;

(ഡി) നിലവിലുള്ള പ്രത്യേക സാമ്പത്തിക മേഖലാ നിയമവും സംസ്ഥാന ഭൂവിനിയോഗ നിയമവും ഭൂപരിഷ്കരണനിയമവും എമര്‍ജിംഗ് കേരളയില്‍ വന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ വിഘാതം സൃഷ്ടിക്കുന്നുണ്ടോ; ഇക്കാര്യത്തിലുള്ള തീരുമാനം വ്യക്തമാക്കുമോ?

46

സഹകരെണ മേഖലയില്‍ ആധുനിക ബാങ്കിംഗ് സംവിധാനം

ശ്രീ. കെ.അച്ചുതന്‍

,, വി.പി സജീന്ദ്രന്‍

,, വി.റ്റി. ബല്‍റാം

,, ഡൊമിനിക്ക് പ്രസന്റേഷന്‍

() സഹകരണ മേഖലയില്‍ ആധുനിക ബാങ്കിംഗ് സൌകര്യം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി) ഏതെല്ലാം ആധുനിക ബാങ്കിംഗ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

47

റിയാബ് വഴിയുള്ള നിയമനങ്ങളുടെ മാനദണ്ഡങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

,, റ്റി. എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ നടത്താന്‍ റിയാബിനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏതെല്ലാം തസ്തികകളിലാണ് റിയാബ് നിയമനങ്ങള്‍ നടത്തുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) നിയമനങ്ങള്‍ നടത്തുന്നതിനുള്ള പ്രക്രിയകള്‍ എന്തെല്ലാമാണ് ;

(ഡി) സര്‍ക്കാര്‍ നിയമനങ്ങളില്‍ ഉള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നകാര്യം പരിഗണിക്കുമോ ?

48

ട്രെയിന്‍ യാത്രാക്കൂലി

ശ്രീ. . പ്രദീപ്കുമാര്‍

,, കെ. സുരേഷ് കുറുപ്പ്

,, ജെയിംസ് മാത്യൂ

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ട്രെയിന്‍ യാത്രാക്കൂലി വര്‍ദ്ധന പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമോ ; പ്രസ്തുത കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) നിരക്ക് വര്‍ദ്ധന എത്ര ശതമാനം വരെ ഉണ്ടായിട്ടുണ്ടെന്നും സാധാരണക്കാരായ ട്രെയിന്‍ യാത്രക്കാരെ എപ്രകാരം ബാധിക്കുമെന്നും പരിശോധിച്ചിട്ടുണ്ടോ ;

(സി) സംസ്ഥാനത്ത് ട്രെയിനിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ യാത്രാപ്രശ്നം സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാമോ; എങ്കില്‍ വിശദമാക്കാമോ ?

49

സംസ്ഥാനത്തിന്റെ പാര്‍പ്പിടനയം

ശ്രീ. വി.ഡി. സതീശന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

,, ലൂഡി ലൂയിസ്

() സംസ്ഥാനത്തിന്റെ പാര്‍പ്പിടനയത്തിന് അന്തിമരൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഭവനനിര്‍മ്മാണമേഖലയുടെ വികസനത്തിന് എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) നയം നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

50

വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, കെ. അജിത്

() വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയുള്ള ലോ ടെന്‍ഷന്‍, ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നിലും എത്ര ഉപഭോക്താക്കള്‍ വീതമുണ്ട്;

(ബി) വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശിക വരുത്തിയതിന്റെ പേരില്‍ നിലവില്‍ എത്ര ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്;

(സി) വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതില്‍ നിന്നും ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) വന്‍കിട വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികക്കാരില്‍ നിന്നും കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

() വൈദ്യുതി ചാര്‍ജ്ജ് കുടിശ്ശികയിനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എല്ലാംകൂടി വരുത്തിയിട്ടുള്ള കുടിശ്ശിക എത്രയാണ്?

51

പ്രവേശന നികുതി ഏകീകരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി. കെ. ബഷീര്‍

,, കെ. എം. ഷാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

() അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് സംസ്ഥാനം ചുമത്തുന്ന പ്രവേശനനികുതിയിലും, സംസ്ഥാനത്തു നിന്നുള്ള വാഹനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങള്‍ ചുമത്തുന്ന നികുതിയിലും വന്‍ അന്തരമുണ്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതുമൂലം സംസ്ഥാനത്തിന് വരുമാന നഷ്ടമുണ്ടാകുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) അധികപ്രവേശനനികുതി സംസ്ഥാനാന്തര യാത്രക്കാരില്‍ കുറവു വരുത്തുന്നുണ്ടോ; മറ്റു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുകളുമായി കൂടിയാലോചിച്ച് നികുതി നിരക്കില്‍ ഏകീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

52

വ്യവസായങ്ങളെ പ്രതികൂലമുയി ബാധിക്കുന്ന വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

ശ്രീ. എളമരം കരീം

,, . കെ. ബാലന്‍

,, വി. ശിവന്‍കുട്ടി

,, സി. കൃഷ്ണന്‍

() വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനമൂലം സംസ്ഥാനത്തെ ചെറുതും വലുതുമായ വ്യവസായ സ്ഥാപനങ്ങള്‍ ഓരോന്നോരോന്നായി ലേ ഓഫിലേക്കും ലോക്കൌട്ടിലേക്കും നീങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍ ലേഓഫിലും ലോക്കൌട്ടിലും ആയവ എത്ര;

(ബി) വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയും പവര്‍കട്ടും സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ഏതെല്ലാം രീതിയില്‍ പ്രതികൂലമായി ബാധിച്ചു എന്ന് വിലയിരുത്തിയിട്ടുണ്ടോ;

(സി) സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ ഇത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ഡി) പ്രസ്തുത സാഹചര്യത്തെ നേരിടാന്‍ വ്യവസായ വകുപ്പ് പരിഗണിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിശദമാക്കാമോ?

53

കൊച്ചിയിലെ പെട്രോനെറ്റ് എല്‍.എന്‍.ജി. പദ്ധതി

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, എം. പി. ശ്രേയാംസ് കുമാര്‍

() കൊച്ചിയിലെ പെട്രോനെറ്റ് എല്‍.എന്‍.ജി. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഊര്‍ജ്ജ പ്രതിസന്ധി തരണം ചെയ്യുന്നതിന് പ്രസ്തുത പദ്ധതിഎത്രത്തോളം സഹായകരമാകുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) പ്രസ്തുത പദ്ധതി നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

54

അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്ന സേവനങ്ങള്‍ക്ക് അമിത ഫീസ്

ശ്രീ. മാത്യു.റ്റി. തോമസ്

ശ്രീമതി. ജമീലാപ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

() അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കുന്ന സേവനങ്ങള്‍ക്ക് അമിത ഫീസ് ഈടാക്കുന്നു എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ ഓഫീസുകള്‍ വഴി കിട്ടിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ആക്കിയതിനുശേഷം കൂടുതല്‍ കാലതാമസം ഉണ്ടാകുന്നതെന്തെന്ന് വിശദമാക്കുമോ;

(സി) അക്ഷയകേന്ദ്രങ്ങളെ സേവനാവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിച്ചിട്ടുണ്ടോ;

ഡി) അപ്രകാരം സാധിക്കുന്നില്ല എങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് കൈമാറ്റം ചെയ്ത സേവനങ്ങളുടെ കാര്യത്തില്‍ സേവനാവകാശനിയമം പ്രായോഗികമാക്കാന്‍ നടപടി സ്വീകരിക്കുമോ?

55

വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, .കെ.ബാലന്‍

,, രാജു എബ്രഹാം

പ്രൊഫ. സി.രവീന്ദ്രനാഥ്

() സംസ്ഥാനത്തെ വൈദ്യുതി വിതരണ മേഖല, സ്വകാര്യവല്‍ക്കരിക്കുന്നത് സംബന്ധിച്ച സര്‍ക്കാരിന്റെ നയം വ്യക്തമാക്കാമോ;

(ബി) വൈദ്യുതി വിതരണ മേഖല സ്വകാര്യവത്ക്കരിക്കാനും വര്‍ഷംതോറും വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാനും സമ്മതം അറിയിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിട്ടുണ്ടോ;

(സി) കേരളം സ്വീകരിച്ചുവരുന്ന നിലപാടില്‍ മാറ്റം വരുത്തിക്കൊണ്ട്, ഇത്തരമൊരു കത്ത് അയക്കുവാന്‍ ഏത് തലത്തിലാണ് തീരുമാനമെടുത്തത്?

56

ആധാര്‍ കാര്‍ഡുകളിലെ കൃത്യത

ശ്രീ. .റ്റി. ജോര്‍ജ്

,, വി.ഡി. സതീശന്‍

,, .പി. അബ്ദുളളക്കുട്ടി

,, വി.റ്റി. ബല്‍റാം

() സംസ്ഥാനത്ത് നല്‍കി വരുന്ന ആധാര്‍ കാര്‍ഡുകളിലെ കൃത്യത ഉറപ്പു വരുത്തുവാന്‍ ഐ.ടി മിഷന്‍ എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുളളതെന്ന് വിശദമാക്കുമോ;

(ബി) ആധാര്‍ കാര്‍ഡുകളില്‍ കടന്നു കൂടിയിട്ടുളള തെറ്റുകള്‍ തിരുത്തുവാന്‍ അദാലത്തുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി യു. . ഡി അധികൃതരുടെ അനുവാദം തേടിയിട്ടുണ്ടോ; വിശദമാക്കുമോ?

57

സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മ്മാണച്ചുമതല

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, സി. കെ. സദാശിവന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. എസ്. രാജേന്ദ്രന്‍

() സ്മാര്‍ട്ട്സിറ്റിയുടെ നിര്‍മ്മാണച്ചുമതല ടീകോമിന്റെ മാതൃസ്ഥാപനവും റിയല്‍ എസ്റേറ്റ് സ്ഥാപനവുമായ ദുബായ് ഹോള്‍ഡിംഗ്സിനു കൈമാറാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി അടിസ്ഥാന കരാറില്‍ മാറ്റം വരുത്തുന്നുണ്ടോ;

(ബി) ദുബായില്‍ വച്ചു ചേര്‍ന്ന സ്മാര്‍ട്ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ എന്തെല്ലാം കാര്യങ്ങളില്‍ തീരുമാനം എടുത്തിട്ടുണ്ട്; ടീകോമിന്റെ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു;

(സി) സ്മാര്‍ട്ട്സിറ്റിയുടെ മുഴുവന്‍ ഭൂമിയ്ക്കും ഒറ്റസെസ് പദവി നേടിയെടുക്കുന്നതില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയുണ്ടായോ; കേന്ദ്രസര്‍ക്കാര്‍ മുന്‍നിലപാടില്‍ വരുത്തിയ മാറ്റം എന്തായിരുന്നു; ഒറ്റസെസ് പദവി വേണമെന്ന ടീകോം നിര്‍ബന്ധത്തിന്റെ കാരണം എന്താണെന്ന് മനസിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) ഇതുമൂലം ടീകോമിന്റെ പദ്ധതിക്കുണ്ടാകുന്ന നേട്ടം എന്താണ്?

58

പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ലാഭ-നഷ്ടങ്ങള്‍

ശ്രീ. എം. പി. അബ്ദുസ്സമദ് സമദാനി

,, എം. ഉമ്മര്‍

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്

() പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ലാഭ-നഷ്ടങ്ങള്‍ കണക്കാക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന് വ്യക്തമാക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് ലാഭമുണ്ടാക്കി എന്നവകാശപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ മാനദണ്ഡമനുസരിച്ച് നഷ്ടത്തിലായിരുന്നു എന്ന് പില്‍ക്കാല പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ;

(സി) മുന്‍സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം സ്ഥാപനങ്ങളാണ് മാനദണ്ഡ പ്രകാരം ലാഭത്തില്‍ പ്രവര്‍ത്തിച്ചതെന്നും, നഷ്ടത്തിലായിരുന്നവ ഏതെല്ലാമെന്നും വെളിപ്പെടുത്തുമോ?

59

പവര്‍ ഹോളിഡേ

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, പി. തിലോത്തമന്‍

ശ്രീമതി. ഗീതാ ഗോപി

() സംസ്ഥാനത്ത് പവര്‍ ഹോളിഡേ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) വൈദ്യുതി ബോര്‍ഡിനു കീഴില്‍ എത്ര വൈദ്യുതി വിതരണ സബ് സ്റേഷനുകളാണുള്ളത്; ഈ സബ് സ്റേഷനുകള്‍ അടച്ചിട്ട് ലോഡ് ഷെഡിംഗ് വ്യാപിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഈ സബ് സ്റേഷനുകളിലൂടെ ഏതെല്ലാംതരത്തില്‍ ലോഡ് ഷെഡിംഗ് വ്യാപിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തുള്ള 11 കെ. വി. ലൈനുകള്‍ ഓഫാക്കിയിടാന്‍ തീരുമാനമുണ്ടോ; ഉണ്ടെങ്കില്‍ ഒരു മാസത്തില്‍ എത്ര ദിവസം ഓഫാക്കിയിടാന്‍ തീരുമാനിച്ചിട്ടുണ്ട്;

(ഡി) ഇവ കൂടാതെ മറ്റേതെല്ലാംവിധത്തില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

60

കെ.എസ്.ആര്‍.ടി.സി വാഹനങ്ങളുടെ അപകടം കുറയ്ക്കാന്‍ നടപടി

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, കെ.എന്‍..ഖാദര്‍

,, പി. ഉബൈദുളള

() കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ മൂലമുളള അപകടങ്ങള്‍ കുറയ്ക്കാന്‍ എന്തെങ്കിലും പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത വാഹനങ്ങള്‍ക്ക് പരമാവധി വേഗപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്രയാണ്; പ്രസ്തുത വേഗപരിധി പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ എന്തു സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്;

(സി) ഡ്രൈവര്‍മാരുടെ കായികക്ഷമത, മദ്യപാനശീലം എന്നിവ പരിശോധിക്കാനും, തുടര്‍ച്ചയായ ഡ്രൈവിംഗ് അനുവദിക്കാതിരിക്കാനും എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്;

(ഡി) ഡ്രൈവര്‍മാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്കുന്നതിന് സംവിധാനമുണ്ടോ; ഇല്ലെങ്കില്‍ ഏര്‍പ്പെടുത്തുമോ?

<<back

  

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.