STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*151

ക്രമസമാധാനം

ശ്രീ. എസ്. രാജേന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ജനങ്ങളുടെ സ്വൈര്യജീവിതം തകരാറിലാകാനിടയായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ; ക്രമസമാധാനനില സംബന്ധിച്ച് ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയതെപ്പോഴാണ്;

(ബി)ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാത്തതിനാല്‍ ജനങ്ങള്‍ പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഭയവിഹ്വലരായി കഴിയുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൊലചെയ്യപ്പെട്ട ആള്‍ ആരാണെന്നറിയാന്‍പോലും സാധിക്കാത്ത കേസുകള്‍ ഉണ്ടായിട്ടുണ്ടോ;

(സി)ഭരണ സിരാകേന്ദ്രത്തിനടുത്ത് നടന്നതുള്‍പ്പെടെയുള്ള വന്‍കൊള്ളകളിലെ ഇപ്പോഴും പിടികിട്ടാത്ത പ്രതികള്‍ എത്രയാണ്;

(ഡി)ഇതെല്ലാം ജനങ്ങളില്‍ എത്രത്തോളം അരക്ഷിതാവസ്ഥ ഉണ്ടാക്കിയതായിട്ടുണ്ട് ?

*152

അന്യസംസ്ഥാന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ കരാര്‍ ജോലിക്ക് എത്തുന്ന തൊഴിലാളികള്‍ സൃഷ്ടിക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുള്ള കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

*153

സിനിമാ തിയേറ്ററുകളുടെ നവീകരണം

ശ്രീ.കെ. മുരളീധരന്‍

,, .സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സര്‍ക്കാര്‍ സിനിമാ തിയേറ്ററുകള്‍ നവീകരിക്കുവാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;വിശദമാക്കുമോ;

(ഡി)പദ്ധതി നടത്തിപ്പിനായി എന്തെല്ലാം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ ?

*154

പൊതുസ്വത്തുക്കളുടെ വിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള നടപടി

ശ്രീ. പി. കെ. ബഷീര്‍

,, റ്റി. . അഹമ്മദ് കബീര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തിന്റെ പൊതുസ്വത്തുക്കളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അതതുവകുപ്പിന്റെ വെബ്സൈറ്റുകളില്‍ പ്രസിദ്ധപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഓരോ വകുപ്പിന്റെയും കീഴിലുള്ള കെട്ടിടങ്ങള്‍, ഭൂമി (പാട്ടത്തിനു നല്‍കിയിട്ടുള്ളവ ഉള്‍പ്പെടെ), വനം, കുളങ്ങള്‍, തടാകങ്ങള്‍, നദികള്‍, കനാലുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പൊതുസ്വത്തുക്കളു ടെയും വില്ലേജ് അടിസ്ഥാനമാക്കിയുള്ള വിശദവിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ചു സൂക്ഷിക്കുകയും, ഒപ്പം പൊതുജനങ്ങളുടെ അറിവിലേയ്ക്കായി വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നതിനു നിര്‍ദ്ദേശം നല്‍കുമോ?

*155

പ്രഖ്യാപിത മദ്യനയത്തില്‍ അടിക്കടി ഉണ്ടാകുന്ന മാറ്റം

ശ്രീ. ബാബു എം. പാലിശ്ശേരി

,, പി.കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തില്‍ എത്ര തവണ മാറ്റം വരുത്തുകയുണ്ടായി; ഒടുവിലത്തെ പ്രഖ്യാപിത മദ്യനയത്തിന് ഇപ്പോള്‍ പ്രാബല്യമുണ്ടോ;

(ബി)നയം മാറ്റേണ്ടിവരുന്ന സാഹചര്യം വിശദമാക്കാമോ; വീണ്ടും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)സ്റാര്‍ ഹോട്ടലുകളുടെ ബാര്‍ലൈസന്‍സ് സംബന്ധിച്ച കേസില്‍ പ്രഖ്യാപിത നയത്തിനനുസരിച്ച് ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി വാദിക്കുകയുണ്ടായോ; കേസില്‍ തോറ്റുപോകാനിടയായ സാഹചര്യം എന്തായിരുന്നു;

(ഡി)പ്രഖ്യാപിത നയത്തിന് വിരുദ്ധമായി എത്ര ബാറുകള്‍ക്ക് അനുമതി നല്‍കുകയുണ്ടായി;

*156

തുറമുഖ എഞ്ചിനീയറിംഗ് വകുപ്പില്‍ -ടെന്‍ഡര്‍ സംവിധാനം

ശ്രീ. എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

,, കെ. അച്ചുതന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി 

സദയം മറുപടി നല്‍കുമോ:

()തുറമുഖ എഞ്ചിനീയറിംഗ് വകുപ്പില്‍ ഇ-ടെന്‍ഡര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കരാറുകാര്‍ തമ്മിലുളള അവിഹിത കൂട്ടുകെട്ടും അഴിമതിയും ഒഴിവാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഒരുക്കിയിട്ടുളളത്; വിശദമാക്കാമോ;

(ഡി)എന്തെല്ലാം കരാറുകളാണ് പ്രസ്തുത സംവിധാനം മുഖേന നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*157

വിദേശജയിലുകളില്‍ കഴിയുന്ന കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് നടപടി

ശ്രീ. സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

ശ്രീമതി ഗീതാ ഗോപി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()മത്സ്യബന്ധനത്തിനായി കടലില്‍ പോയ കേരളത്തിലെ മത്സ്യത്തൊഴിലാളികളില്‍ ആരെങ്കിലും വിദേശ ജയിലുകളില്‍ കഴിയുന്നുണ്ടോ; എങ്കില്‍ എത്ര പേര്‍; ഇവര്‍ ഏതെല്ലാം രാജ്യങ്ങളില്‍ ഏതെല്ലാം ജയിലുകളില്‍ എത്ര കാലമായി കഴിഞ്ഞു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത മത്സ്യത്തൊഴിലാളികളുടെ പേരില്‍ ആരോപിക്കപ്പെട്ടിട്ടുളള കുറ്റകൃത്യങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി)ഇവരെ മോചിപ്പിക്കുന്നതിന് എന്തെങ്കിലും നടപടികളുണ്ടോ; എങ്കില്‍ ഇവര്‍ക്കു വേണ്ടി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

*158

ഓണ്‍ലൈന്‍ എക്സാമിനേഷന്‍ സംവിധാനം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. പി. സജീന്ദ്രന്‍

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()പരീക്ഷാസമ്പ്രദായങ്ങളില്‍ സമൂലമാറ്റത്തിന് പി.എസ്.സി. എന്തെല്ലാം തയ്യാറെടുപ്പുകളാണ് നടത്തുവാനുദ്ദേശിക്കുന്നത്;

(ബി)ഇതിനായി ക്വസ്റ്യന്‍ ബാങ്ക് കം ഓണ്‍ലൈന്‍ എക്സാമിനേഷന്‍ സംവിധാനം തയ്യാറാക്കുന്നത് പരിഗണനയിലുണ്ടോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്?

*159

ഡീസല്‍വില വര്‍ദ്ധനവുമൂലം മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി

ശ്രീ. ജി. എസ്. ജയലാല്‍

,, വി. എസ്. സുനില്‍കുമാര്‍

,, കെ. അജിത്

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും

എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()വില നിയന്ത്രണ എടുത്തുകളഞ്ഞതുമൂലമുണ്ടായ ഡീസല്‍വില വര്‍ദ്ധന സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളെയും അനുബന്ധത്തൊഴിലാളികളെയും ഏതുവിധത്തില്‍ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)കേരളതീരത്ത് ആകെ എത്ര ഡീലര്‍ പമ്പുകളും കണ്‍സ്യൂമര്‍ പമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്; ഇവയില്‍ വില നിയന്ത്രണത്തിനു മുമ്പ് ഡീസലിനുണ്ടായിരുന്ന വിലയും ഇപ്പോഴത്തെ വിലയും താരതമ്യം ചെയ്യുമോ;

(സി)മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എന്തെല്ലാം ആശ്വാസ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*160

പോലീസുകാര്‍ ഉള്‍പ്പെട്ട സദാചാരപോലീസ്

ശ്രീ. ആര്‍. രാജേഷ്

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. . എം. ആരിഫ്

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ആലപ്പുഴ ബീച്ചില്‍ ഭര്‍ത്താവിനോടൊപ്പം ഇരുന്ന യുവതി സിന്ദൂരം തൊട്ടിട്ടില്ലെന്ന കാരണം പറഞ്ഞ് ഇരുവരെയും പോലീസ് അറസ്റ് ചെയ്ത് പോലീസ് സ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് പോലീസുകാര്‍ തന്നെ സദാചാരപോലീസ് ചമയുന്നതു വര്‍ദ്ധിച്ചുവരുന്നത് സര്‍ക്കാരിനറിയാമോ;

(സി)ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്ന സാഹചര്യമെന്താണെന്ന് അന്വേഷിച്ചിട്ടുണ്ടോ;

(ഡി)പോലീസുകാര്‍ തന്നെ സദാചാരപോലീസ് ചമഞ്ഞതു സംബന്ധിച്ച എത്ര കേസ്സുകള്‍ നിലവിലുണ്ട്;

()പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരം നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമോ;

(എഫ്)ഇത്തരക്കാരെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

*161

സംസ്ഥാനത്തൊട്ടാകെ നിരീക്ഷണ ക്യാമറ നെറ്റ് വര്‍ക്ക് സംവിധാനം

ശ്രീ. ഷാഫി പറമ്പില്‍

,, ബെന്നി ബഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ക്രമസമാധാന പരിപാലനത്തിനായി സംസ്ഥാനത്തൊട്ടാകെ നിരീക്ഷണ ക്യാമറ നെറ്റ്വര്‍ക്ക് സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ;

(ബി)പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതികളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത സംവിധാനം എവിടെയെല്ലാമാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തു കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കുമോ?

*162

വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ജി. സുധാകരന്‍

,, രാജു എബ്രഹാം

ശ്രീമതി. കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയേയും അതുമൂലമുണ്ടാകുന്ന സാമൂഹ്യവിപത്തിനേയും കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ബി)മദ്യപാനംമൂലം തകര്‍ന്നുപോയ കുടുംബങ്ങളെ സംബന്ധിച്ച എന്തെങ്കിലും കണക്കു ലഭ്യമാണോ; ജനസംഖ്യയുടെ എത്ര ശതമാനം മദ്യപാനികളാണെന്നറിയാമോ;

(സി)മദ്യപാനംമൂലം മരണപ്പെടുകയും മാരകരോഗികളായിത്തീരുകയും ചെയ്തവരെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ;

*163

എയര്‍ കേരള പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിനായി കമ്മീഷന്‍

ശ്രീ. റ്റി..അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും

വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:


()എയര്‍ കേരള പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിനായി സര്‍ക്കാര്‍ ഏതെങ്കിലും കമ്മീഷനെ നിയമിച്ചിട്ടുണ്ടോ; എങ്കില്‍ കമ്മീഷന്റെ അന്വേഷണ വിഷയത്തെ സംബന്ധിച്ച് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത കമ്മീഷന്‍ നാളിതുവരെ എന്തെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?

*164

ആധാര്‍ കാര്‍ഡ് അടിസ്ഥാനരേഖയാക്കല്‍

ശ്രീ. സി. കെ. സദാശിവന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, ബി. സത്യന്‍

ശ്രീമതി. കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()സ്കോളര്‍ഷിപ്പുകളും ക്ഷേമപെന്‍ഷനുമടക്കം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

(ബി)ആധാര്‍ കാര്‍ഡ് അടിസ്ഥാന രേഖയാക്കുന്നത് ഇന്നത്തെ സാഹചര്യത്തില്‍, പാവപ്പെട്ടവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചിട്ടുണ്ടോ;

(സി)ആധാര്‍ കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റ് നിയമമാക്കിയതായി അറിവുണ്ടോ; വിശദമാക്കുമോ?

*165

സാമുദായികസ്പര്‍ദ്ധ

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, ജെയിംസ് മാത്യു

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സാമുദായികസ്പര്‍ദ്ധ വര്‍ദ്ധിച്ചുവരുന്നു എന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സമുദായങ്ങള്‍ തമ്മില്‍ അവിശ്വാസം വര്‍ദ്ധിക്കാനിടയാക്കിയ നടപടികള്‍ എന്തായിരുന്നുവെന്ന് വിലയിരുത്തുകയുണ്ടായോ; വിശദമാക്കുമോ;

(സി)വര്‍ഗ്ഗീയപ്രീണനനയം അവസാനിപ്പിക്കുന്നതിനും, സാമുദായിക സൌഹാര്‍ദ്ദം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

*166

പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിച്ച നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍. . നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

,, പി. ബി. അബ്ദുള്‍ റസാക്ക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നടപ്പാക്കുന്ന എല്ലാ മേജര്‍ പ്രോജക്ടുകളുടെയും പ്രവര്‍ത്തനപുരോഗതി വിലയിരുത്താന്‍ മാത്രം ചുമതലപ്പെട്ട ഒരു കേന്ദ്രീകൃത സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ ; എങ്കില്‍ അതിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിശദവിവരം നല്കാമോ ;

(ബി)സമയപരിധി നിശ്ചയിച്ച് ആരംഭിക്കുന്ന പദ്ധതികള്‍ ബഹുഭൂരിപക്ഷവും ഉദ്ദേശിച്ച സമയപരിധിയില്‍ പൂര്‍ത്തിയാകാതെ സംസ്ഥാനത്തിന് അധിക ബാദ്ധ്യത വരുത്തിവയ്ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)എങ്കില്‍ അങ്ങനെ സംഭവിക്കാന്‍ ഇടയാക്കുന്ന പൊതുവായകാരണങ്ങള്‍ എന്തൊക്കെയാണെന്ന് വിലയിരുത്തിയിട്ടുണ്ടോ ;

(ഡി)അത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*167

ബിവറേജസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ ഗുണനിലവാരവും വിലയും

ശ്രീ. ബി. ഡി. ദേവസ്സി

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ബിവറേജസ് കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ വീര്യം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)നിലവില്‍ വിതരണം ചെയ്യുന്ന മദ്യങ്ങളുടെ വീര്യം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ബിവറേജസ് കോര്‍പ്പറേഷന്‍ വാങ്ങുന്ന മദ്യത്തിന്റെ ഗുണനിലവാരവും വിലയും നിര്‍ണ്ണയിക്കുന്നതിനുള്ള സംവിധാനം എന്താണ്; ഇവ ഫലപ്രദമാണെന്നു കരുതുന്നുണ്ടോ;

(ഡി)ഏറ്റവും അവസാനമായി മദ്യോല്പാദനകമ്പനികള്‍ക്ക് വിലയില്‍ എത്ര ശതമാനം വര്‍ദ്ധന നല്‍കുകയുണ്ടായി; കഴിഞ്ഞ രണ്ടുവര്‍ഷം കൂടുതല്‍ മദ്യം വിതരണം ചെയ്ത കമ്പനികള്‍ ഏതൊക്കെയാണ്; വില കൂട്ടി നല്‍കിയതു വഴി ഇവര്‍ക്കുണ്ടായ അധികനേട്ടം എത്രയാണെന്നു വിശദമാക്കുമോ;

()ഏതു തലത്തിലാണ് വില വര്‍ദ്ധിപ്പിക്കാന്‍ അന്തിമമായി തീരുമാനമെടുത്തത് ?

168

അന്യം നിന്ന സസ്യജാലങ്ങള്‍ സംരക്ഷിക്കുന്നതിന് കേരള സംസ്ഥാന ജൈവവൈവിദ്ധ്യ ബോര്‍ഡ് ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയീസ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ അന്യം നിന്ന സസ്യജാലങ്ങള്‍ സംരക്ഷിക്കുന്നതിന് കെ.എസ്.ബി.ബി. എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഇത് പ്രകാരം സസ്യജാലങ്ങളുടെ ലിസ്റ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഏതെല്ലാം ഏജന്‍സികളുമായി ചേര്‍ന്നാണ് പ്രസ്തുത പദ്ധതി തയ്യാറാക്കിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഏതെല്ലാം സഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ?

*169

മണ്ണെണ്ണ ക്ഷാമം

ശ്രീ. സി. മമ്മൂട്ടി

'' പി.ബി. അബ്ദുള്‍ റസാക്

'' അബ്ദുറഹിമാന്‍ രണ്ടത്താണി

'' എന്‍. . നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()മത്സ്യബന്ധന മേഖലയെ തളര്‍ത്തുന്ന മണ്ണെണ്ണ ക്ഷാമം പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)വിതരണത്തിലെ ക്രമക്കേടും, കരിഞ്ചന്തയും മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്നുവെന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ;

(സി)തൊഴിലാളികള്‍ക്ക് നല്‍കുന്ന മണ്ണെണ്ണയുടെ അളവ് കൂട്ടുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമോ?

*170

ആദ്യകാല മലയാളസിനിമള്‍ക്ക് ഡിജിറ്റല്‍ സംരക്ഷണം

ശ്രീ. സി.പി. മുഹമ്മദ്

,, വി.പി.സജീന്ദ്രന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ആദ്യകാല മലയാള സിനിമകള്‍ക്ക് ഡിജിറ്റല്‍ സംരക്ഷണം നല്‍കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)ആദ്യകാല മലയാള സിനിമകള്‍ പുതുതലമുറയ്ക്ക് ലഭ്യമാക്കുന്നതിനും പഠനഗവേഷണങ്ങള്‍ക്കുമായി ഉപയോഗിക്കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)ആരുടെ നേതൃത്വത്തിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ?

*171

ഇന്ത്യാബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, കെ. എന്‍. . ഖാദര്‍

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മുഖ്യമന്ത്രി

സദയം മറുപടി നല്‍കുമോ:

()പശ്ചിമഘട്ടത്തിന്റെ തമിഴ്നാട് ഭാഗത്ത് സ്ഥാപിക്കാനുദ്ദേശിക്കുന്ന ഇന്ത്യബേസ്ഡ് ന്യൂട്രിനോ ഒബ്സര്‍വേറ്ററി സംസ്ഥാനത്തിന്റെ താല്പര്യങ്ങളെ ഏതെല്ലാം വിധത്തില്‍ ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിമൂലം സംസ്ഥാനത്തിന്റെ പരിധിയിലെ പര്‍വ്വതപ്രദേശങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യാഘാതം ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ;

(സി)ഏതെങ്കിലും പ്രദേശത്തുനിന്നും കുടിയൊഴിപ്പിക്കല്‍ വേണ്ടിവരുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി)സംസ്ഥാനത്തിന്റെ ശാസ്ത്രീയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പദ്ധതി സഹായകരമാവുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

()പദ്ധതിയില്‍ സംസ്ഥാനം ഏതെങ്കിലും വിധത്തില്‍ പങ്കാളിയാകാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

*172

കായികരംഗത്തെ നവീകരണം

ശ്രീ. റ്റി.യു. കുരുവിള

,, സി. എ ഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കായികരംഗം മെച്ചപ്പെടുത്തുന്നതിനും അന്തര്‍ദ്ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണ് വ്യക്തമാക്കുമോ;

(ബി)കായികരംഗത്ത് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് നല്കുന്ന സാമ്പത്തിക സഹായങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതുപോലെ പ്രത്യേക അവാര്‍ഡുകള്‍ ഇത്തരം പ്രതിഭകള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

*173

കടല്‍ക്കാറ്റില്‍ നിന്ന് വൈദ്യുതി

ശ്രീ. വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. പി. സജീന്ദ്രന്‍

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കടല്‍ക്കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുവാന്‍ തുറമുഖ വകുപ്പ് പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പദ്ധതി സംബന്ധിച്ച് സാദ്ധ്യതാപഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)പദ്ധതി മുഖേന ഉല്പാദിപ്പിക്കുന്ന വൈദ്യുതി തുറമുഖ പ്രവര്‍ത്തനങ്ങള്‍ക്കും മത്സ്യമേഖലയിലും എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

*174

കാട്ടുതീ നിയന്ത്രിക്കുന്നതിന് മുന്‍കരുതല്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യത്തിന്

വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

ഈ വര്‍ഷത്തെ കടുത്ത വരള്‍ച്ച വനമേഖലയിലെ തടാകങ്ങളിലെ ജലസമ്പത്തിലുണ്ടായിട്ടുള്ള കുറവ്, അടിക്കാട്, മുളങ്കാട് പുല്‍മേട് എന്നിവ വേനല്‍കാലാരംഭത്തിനുമുമ്പ് തന്നെ കരിഞ്ഞുണങ്ങിയ അസാധാരണ സ്ഥിതിവിശേഷം എന്നിവ ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ കാട്ടുതീ നിയന്ത്രിക്കുന്നതിന് പ്രത്യേക മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ ?

*175

മെട്രോ പൊളിറ്റന്‍ പോലീസ് കമ്മീഷണറേറ്റ്

ശ്രീ. പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() നഗരങ്ങില്‍ മെട്രോപൊളിറ്റന്‍ പോലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി) ഈ സംവിധാനംവഴി പോലീസ് കമ്മീഷണര്‍മാര്‍ക്ക് വിപുലമായ എന്തെല്ലാം അധികാരങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*176

കേസുകളുടെ പുനരന്വേഷണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എളമരം കരീം

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ഏതെങ്കിലും പോലീസ് കേസുകളുടെ പുനരന്വേഷണ തീരുമാനത്തിനു പിന്നില്‍ ഗൂഢാലോചനകള്‍ നടന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)നീതിപീഠത്തിന്റെ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമായ ഏതെങ്കിലും കേസുകള്‍ വര്‍ഷങ്ങള്‍ക്കുശേഷം പുനരന്വേഷിക്കുന്നുണ്ടോ; എങ്കില്‍ പുനരന്വേഷണത്തിന്റെ പിന്നില്‍ ഗൂഢാലോചന എന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കുമോ ;

(സി)പുനരന്വേഷണങ്ങള്‍ നടത്തി, രാഷ്ട്രീയ അഭിപ്രായവ്യത്യാസമുള്ളവരെ കരിനിഴലില്‍ നിര്‍ത്തി രാഷ്ട്രീയലാഭം ഉണ്ടാക്കാന്‍ പോലീസിനെ ഉപയോഗപ്പെടുത്തുന്ന നടപടികളെ നിരുത്സാഹപ്പെടുത്തുമോ ?

*177

വിദേശ ട്രോളറുകളുടെ മത്സ്യബന്ധനം

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കേരള കടല്‍തീരങ്ങളില്‍ വിദേശ ട്രോളറുകള്‍ മത്സ്യബന്ധനം നടത്തുന്നുണ്ടോ; എങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി അത് നിര്‍ത്തലാക്കുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ടോ;

(സി)കേന്ദ്രസര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കുവാന്‍ നടപടി സ്വീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*178

പോലീസ് ലോക്കപ്പിലെ മൂന്നാംമുറ പ്രയോഗവും അനുബന്ധ കേസുകളും

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, കെ. കെ. നാരായണന്‍

,, എം. ഹംസ

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പോലീസ് ലോക്കപ്പില്‍ പ്രാകൃതമായ മൂന്നാംമുറ പ്രയോഗിച്ചുവരുന്നതായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ ഏതെല്ലാം ലോക്കപ്പുകളിലാണ് ഹീനമായ പീഡനമുറകള്‍ നടത്തിയതായ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്;

(സി)മൂന്നാംമുറയ്ക്ക് ഇരയാക്കിയതിന്റെ പേരില്‍ ഏതെല്ലാം പോലീസുദ്യോഗസ്ഥന്‍മാര്‍ക്കെതിരെ കോടതി കേസെടുത്തിട്ടുണ്ട്;

(ഡി)കള്ളമൊഴികള്‍ ഉണ്ടാക്കി അതിന്റെയടിസ്ഥാനത്തില്‍ പഴയ കേസുകള്‍ പുനരന്വേഷണത്തിന് വിടാന്‍ നടത്തുന്നതുള്‍പ്പെടെയുള്ള ഗൂഡാലോചനകളേയും ലോക്കപ്പ് മര്‍ദ്ദനങ്ങളേയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ?

*179

ഉള്‍നാടന്‍ മത്സ്യക്കൃഷി വികസനത്തിന് സമഗ്രപദ്ധതി

ശ്രീ. .റ്റി. ജോര്‍ജ്

,, .സി. ബാലകൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കേരളത്തിന്റെ ഉള്‍നാടന്‍ മത്സ്യക്കൃഷി വികസനത്തിനുവേണ്ടി സമഗ്രപദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(സി)മത്സ്യക്കുഞ്ഞുങ്ങളുടെ ഉല്‍പാദനവും വിപണനവും വര്‍ദ്ധിപ്പിക്കുവാനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത്?

*180

സ്റുഡന്റസ് പോലിസ് കേഡറ്റ് പദ്ധതി

ശ്രീ. പാലോട് രവി

,, വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് എടുത്തിട്ടുള്ള നടപടികള്‍ എന്തെല്ലാം ;

(ബി)വിദ്യാര്‍ത്ഥികളുടെ നേതൃത്വശേഷിയും കര്‍മ്മശേഷിയും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാനുതകുന്ന എന്തെല്ലാം പദ്ധതികളാണ് എസ്.പി.സി. വഴി നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ;

(സി)പൊതുമേഖലാ സ്ഥാപനങ്ങളെയും തദ്ദേശഭരണസ്ഥാപനങ്ങളെയും ഈ പദ്ധതിക്കുവേണ്ടി പ്രയോജനപ്പെടുത്തുമോ ; വിശദമാക്കുമോ;

(ഡി)എന്തെല്ലാം പ്രോത്സാഹനങ്ങളാണ് വിദ്യാഭ്യാസരംഗത്തും പോലീസ് സേന തെരഞ്ഞെടുപ്പിലും ഇവര്‍ക്ക് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.