STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*181

പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത

ശ്രീ. സി. പി. മുഹമ്മദ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ബി)കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്ന കാര്യം ആലോചിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നഷ്ടത്തിലായിരുന്നഏതെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭം ഉണ്ടാക്കിയിട്ടുളളത്; വിശദമാക്കുമോ;

(ഡി)പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

*182

സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി

ശ്രീ. കെ. രാധാകൃഷ്ണന്‍

,, ജി. സുധാകരന്‍

,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ അതിജീവിക്കേണ്ടത് സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ബി)സഹകരണമേഖലയ്ക്ക് പ്രതികൂലമായിട്ടുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനങ്ങള്‍ തിരുത്തികുറിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ വിശദമാക്കാമോ:

(സി)സംസ്ഥാനങ്ങളുടെ വിഷയമായ സഹകരണ മേഖലയില്‍ ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രം നേരിട്ട് ഇടപെട്ടിരിക്കുന്നത്, സംസ്ഥാനത്തെ സഹകരണമേഖലയില്‍ ഉണ്ടാക്കുന്ന ആഘാതം എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ?

*183

സൌരോര്‍ജ്ജ വൈദ്യുത പദ്ധതി

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. മാത്യു.റ്റി. തോമസ്

,, ജോസ് തെറ്റയില്‍

,, സി. കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സൌരോര്‍ജ്ജം ഉപയോഗിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉത്പാദിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതി വേണ്ടത്ര ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ ;

(ബി)അനര്‍ട്ട് മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി)അനര്‍ട്ട് വഴി നടപ്പിലാക്കുന്ന പദ്ധതിയേക്കാള്‍ ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാദനം നിര്‍വ്വഹിക്കാമെന്ന് ഏതെങ്കിലും ഏജന്‍സികള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

*184

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം

ശ്രീ. രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

,, ബി. സത്യന്‍

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ പദ്ധതി രൂപീകരണത്തിലും നിര്‍വ്വഹണത്തിലുമുണ്ടായ വൈകല്യങ്ങള്‍ പദ്ധതി നടത്തിപ്പിനെ ഏതെല്ലാം തരത്തിലാണ് ബാധിച്ചതെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും ഈ സാമ്പത്തികവര്‍ഷം ഉണ്ടായ പുരോഗതി സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ;വിശദാംശം ലഭ്യമാക്കുമോ;

(സി)നടപ്പു സാമ്പത്തികവര്‍ഷം ഇതുവരെ സംസ്ഥാന പദ്ധതി വിഹിതത്തിന്റെ എത്ര ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;

(ഡി)നടപ്പുസാമ്പത്തിക വര്‍ഷം അവസാനത്തില്‍ പദ്ധതിവിഹിതം എത്ര ശതമാനം വരെ വിനിയോഗിക്കാനാവുമെന്നും ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കുന്നത് ഏതെല്ലാം മേഖലയിലായിരിക്കുമെന്നും വിശദമാക്കാമോ?

*185

കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

'' എം.. വാഹീദ്

'' പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ ബാങ്കുകള്‍ വഴി നല്‍കുന്ന കാര്‍ഷിക കടങ്ങള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വരള്‍ച്ച നേരിടുന്ന കര്‍ഷകര്‍ക്ക് പ്രസ്തുത നടപടി എത്രമാത്രം ആശ്വാസകരമാകും എന്നാണ് കരുതുന്നത്; വിശദമാക്കുമോ;

(സി)കാര്‍ഷിക വായ്പകളുടെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; വിശദമാക്കുമോ?

*186

വിദ്യാര്‍ത്ഥികളെ കയറ്റിപ്പോകുന്ന വാഹനങ്ങളുടെ സുരക്ഷ

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി.. അഹമ്മദ് കബീര്‍

'' പി.കെ. ബഷീര്‍

'' കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാര്‍ത്ഥികളെ കയറ്റിപോകുന്ന വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)സ്കൂള്‍ വാഹനങ്ങളുടെ കാര്യത്തില്‍ അവയുടെ പഴക്കവും പ്രവര്‍ത്തനക്ഷമതയും കാലാകാലങ്ങളില്‍ പരിശോധിക്കാറുണ്ടോ;

(സി)അത്തരം വാഹനം ഓടിക്കുന്ന ഡ്രൈവറുടെ കാര്യത്തില്‍ എന്തെങ്കിലും നിബന്ധനയുണ്ടോ;

(ഡി)ഓട്ടോറിക്ഷകളിലും പിക്അപ്പ് വാനുകളിലും എല്ലാ നിയമവും ലംഘിച്ച് കുട്ടികളെ കയറ്റിപോകുന്നത് പരിശോധിച്ച് നടപടി സ്വീകരിക്കുമോ?

*187

റെയില്‍വേ ബഡ്ജറ്റിനു മുമ്പായി നടന്ന സംസ്ഥാനത്തെ എം.പി.മാരുടെ യോഗം

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, എം. ഹംസ

,, സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര റെയില്‍വേ ബഡ്ജറ്റിനുമുമ്പായി സംസ്ഥാനത്തെ എം.പി.മാരുടെ യോഗം വിളിച്ചു ചര്‍ച്ചചെയ്യാന്‍ താമസിച്ചതിനെക്കുറിച്ചുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ;

(ബി)എം.പി.മാര്‍ യോഗത്തില്‍ റെയില്‍വേ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സംസ്ഥാനത്തിന്റെ എന്തെല്ലാം ആവശ്യങ്ങള്‍ ഉന്നയിക്കണമെന്ന് നിശ്ചയിക്കുകയുണ്ടായി;

(സി)കഴിഞ്ഞ രണ്ടു റെയില്‍വേ ബഡ്ജറ്റുകളില്‍ സംസ്ഥാനത്തു നടപ്പാക്കുമെന്നു പ്രഖ്യാപിച്ച എന്തെല്ലാം പദ്ധതികളാണു പൂര്‍ണ്ണമായി നടപ്പിലാക്കിയത്; അവശേഷിക്കുന്നവ ഏവ;

(ഡി)ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനും, സംസ്ഥാനത്തോട് റെയില്‍വേ കാണിക്കുന്ന അവഗണന തിരുത്തിച്ച് സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് അവശ്യം വേണ്ട കാര്യങ്ങള്‍ നേടുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

()സംസ്ഥാനത്തെ റെയില്‍വേ മേഖലയില്‍, മറ്റു സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്നതിന്റെ നേരിയ ശതമാനം പോലും ലഭിക്കുന്നില്ല എന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരു അഖിലകക്ഷിസംഘത്തെ അയയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*188

കെ.എസ്.ആര്‍.ടി.സി യുടെ പ്രവര്‍ത്തന നഷ്ടം

ശ്രീ. എന്‍..നെല്ലിക്കുന്ന്

,, കെ.എന്‍..ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി.ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി യുടെ വരവിനത്തിലും ചെലവിനത്തിലും നിലനില്‍ക്കുന്ന വലിയ അന്തരം പരിഹരിക്കുന്നതു സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഏറ്റവും ഒടുവില്‍ നടത്തിയ ഭീമായ ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് ആനുപാതിക വരുമാനം പ്രതിദിനം ഉണ്ടാകുന്നുണ്ടോ എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുശേഷം പ്രതിദിനം വരുമാനത്തിലുണ്ടായ വര്‍ദ്ധന എത്രയെന്ന് വ്യക്തമാക്കുമോ;

(സി)നഷ്ടക്കണക്ക് പെരുപ്പിച്ചു കാട്ടുകയാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തന നഷ്ടം കുറയ്ക്കുന്നതിനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിദഗ്ദ്ധരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച് അതില്‍ നിന്നും ലഭിക്കുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുമോ?

*189

- ഡിസ്ട്രിക്റ്റ് പദ്ധതി

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, പി.സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് ഇ- ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പാക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)എന്തെല്ലാം സേവനങ്ങളാണ് ഇ- ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത സംരംഭം മറ്റ് ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*190

കേരളത്തില്‍ കേന്ദ്രം നടപ്പിലാക്കാന്‍ പോകുന്ന പുതിയ പദ്ധതികള്‍

ശ്രീ. എളമരം കരീം

,, കോടിയേരി ബാലകൃഷ്ണന്‍

,, എം. ചന്ദ്രന്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എമര്‍ജിംഗ് കേരള ഉദ്ഘാടനവേളയില്‍ കേരളത്തില്‍ കേന്ദ്രം നടപ്പിലാക്കാന്‍ പോകുന്ന എന്തെല്ലാം പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ നടത്തുകയുണ്ടായെന്ന് വെളിപ്പെടുത്താമോ ;

(ബി)പ്രഖ്യാപിച്ച ഓരോ പദ്ധതികളുടെയും നിര്‍മ്മാണം ഏതെല്ലാം തീയതികളില്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്താമോ ;

(സി)ആഗോള നിക്ഷേപക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച 10,000 കോടി രൂപയുടെ പദ്ധതികള്‍ ഓരോന്നും ഇപ്പോള്‍ ഏതെല്ലാം ഘട്ടങ്ങളിലാണ് ; ജിമ്മിന്റെ ഭാഗമായി എത്ര കോടിയുടെ പുതിയ സ്വകാര്യ നിക്ഷേപം ഇതിനകം ഉണ്ടായിട്ടുണ്ട് ?

*191

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക

ശ്രീ. കെ.കുഞ്ഞിരാമന്‍ (ഉദുമ)

,, എസ്. ശര്‍മ്മ

'' പി.റ്റി.. റഹീം

'' കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മോട്ടോര്‍ വാഹന നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പുതുതായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)നിലവിലുള്ള വാഹനനികുതി കുടിശ്ശിക എത്ര തുകയാണെന്ന് വിശദമാക്കാമോ;

(സി)ബുധനാഴ്ചകള്‍ നികുതി പിരിവിന് വേണ്ടി മാത്രം നീക്കിവെയ്ക്കണമെന്ന നിര്‍ദ്ദേശം ആര്‍.ടി. ഓഫീസുകള്‍ പാലിക്കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

()നികുതിപിരിവിനായി മാത്രം ബുധനാഴ്ചകള്‍ മാറ്റിവെയ്ക്കണമെന്ന നിര്‍ദ്ദേശം സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ടോ;

(എഫ്)എങ്കില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?

*192

എമര്‍ജിംഗ് കേരള

ശ്രീ.ജി. സുധാകരന്‍

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. ആര്‍. രാജേഷ്

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എമര്‍ജിംഗ് കേരളയില്‍ കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടേയോ എന്തെങ്കിലും പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരുന്നോ;

(ബി)എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി കേന്ദ്ര സര്‍ക്കാരിന്റെ എത്ര കോടി രൂപയ്ക്കുള്ള ഏതെല്ലാം പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു;

(ഡി)എമര്‍ജിംഗ് കേരളയില്‍ വന്ന കേന്ദ്ര പദ്ധതികളില്‍ ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചുവെന്ന് വിശദമാക്കാമോ?

*193

പാറമടകളുടെ പ്രവര്‍ത്തനം

ശ്രീ. സണ്ണി ജോസഫ്

,, .പി. അബ്ദുളളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേന്ദ്ര നിയമം മൂലം സംസ്ഥാനത്തെ പാറമടകളുടെ പ്രവര്‍ത്തനം നിലച്ചതായ വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കേന്ദ്ര നിയമത്തില്‍ പാറമടകളുടെ സ്ഥലം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാമാണ്;

(സി)പാറമടകള്‍ പ്രവര്‍ത്തിക്കുന്നതിനായി പ്രസ്തുത വ്യവസ്ഥകളില്‍ ഇളവ് ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*194

സഹകരണ സംഘങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍

ശ്രീ. സി.ദിവാകരന്‍

,, പി. തിലോത്തമന്‍

ശ്രീമതി ഇ.എസ്.ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ബാങ്കിംഗ് ഇടപാടുകള്‍ നടത്തുന്ന സഹകരണ സംഘങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ ബാധകമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് ബാധകമാക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)സഹകരണ സംഘങ്ങളിലെ നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പിന് ഇപ്പോള്‍ കൈമാറുന്നുണ്ടോ;

(സി)റിസര്‍വ്വ് ബാങ്കിന്റെയും നബാര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ മൂലം നിക്ഷേപകര്‍ക്ക് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

*195

കോടതി വിധിന്യായങ്ങളുടെ മലയാളത്തിലുള്ള ജേര്‍ണല്‍

ശ്രീ. ഷാഫി പറമ്പില്‍

,, ബെന്നി ബെഹനാന്‍

'' അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിധിന്യായങ്ങള്‍ മലയാളത്തിലാക്കി ജേര്‍ണല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതൊക്കെ കോടതിയിലെ വിധിന്യായങ്ങളാണ് ഇതിനുവേണ്ടി തെരഞ്ഞെടുക്കാനുദ്ദേശിക്കുന്നത് വിശദമാക്കുമോ;

(സി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ഡി)തര്‍ജ്ജമ ചെയ്തിട്ടില്ലാത്ത നിയമങ്ങളും പ്രധാന ഉത്തരവുകളും വിജ്ഞാപനങ്ങളും ജേര്‍ണലില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമോ;

()ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*196

എമര്‍ജിംഗ് കേരള

ശ്രീ. സി. കൃഷ്ണന്‍

,, . പ്രദീപ് കുമാര്‍

,, കെ. കുഞ്ഞിരാമന്‍(ഉദുമ)

ശ്രീമതി പി. അയിഷാപോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എമര്‍ജിംഗ് കേരളയില്‍ ഏതെല്ലാം പദ്ധതികളാണ് ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്; ഇവയില്‍ ഏതെല്ലാം പദ്ധതികള്‍ പിന്നീട് നീക്കം ചെയ്തു;

(ബി)ഇപ്രകാരം പദ്ധതികള്‍ നീക്കം ചെയ്തതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി)പദ്ധതികള്‍ ഒഴിവാക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി)വകുപ്പുകള്‍ അംഗീകരിച്ച് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കിയ ആദ്യലിസ്റില്‍ നിന്ന് വകുപ്പുകള്‍ അറിയാതെ മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ ;

()അന്തിമമായി പ്രസിദ്ധീകരിച്ച പദ്ധതികളില്‍ ആദ്യം ഒഴിവാക്കിയ പദ്ധതികള്‍ വീണ്ടും ഉള്‍പ്പെടുത്തിയിരുന്നോ ; എങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(എഫ്)ഇന്‍കെലിന്റെ പദ്ധതികളില്‍ 90 വര്‍ഷം വരെ ഭൂമി പാട്ടത്തിന് നല്‍കാമെന്ന് പ്രഖ്യാപിച്ചിരുന്നോ ;

()എങ്കില്‍ ഇത് സര്‍ക്കാര്‍ നയത്തിന് അനുസൃതമാണോയെന്ന് വ്യക്തമാക്കുമോ ?

*197

സര്‍വ്വീസ് ബോട്ടുകളില്‍ സൌരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്ന പദ്ധതി

ശ്രീ. വി.പി. സജീന്ദ്രന്‍

,, ഡൊമനിക് പ്രസന്റേഷന്‍

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍വ്വീസ് ബോട്ടുകളുടെ യാത്രയ്ക്ക് സൌരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ പ്രയോജനങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത പദ്ധതി സംബന്ധിച്ച പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി എന്ന് നടപ്പിലാക്കാനാകും എന്നാണ് കരുതുന്നത്?

*198

ഉപ്പുകലര്‍ന്ന മണല്‍ സംസ്കരിക്കുന്നതിനുള്ള പദ്ധതി

ശ്രീ. ലൂഡി ലൂയിസ്

,, .റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഉപ്പുകലര്‍ന്ന മണല്‍ സംസ്കരിച്ച് നിര്‍മ്മാണ മേഖലയിലേയ്ക്ക് ഉപയോഗിക്കാവുന്ന വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പദ്ധതിയുടെ സാധ്യതാപഠനത്തിന് സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പഠനറിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

*199

മാരക രോഗ ബാധിതര്‍ക്ക് വായ്പ ഇളവ് ചെയ്യുന്ന പദ്ധതി

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ സംഘങ്ങളില്‍ നിന്ന് വായ്പ എടുത്ത മാരക രോഗ ബാധിതര്‍ക്ക് വായ്പ ഇളവ് ചെയ്യുന്ന പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;

(ബി)പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എന്തെല്ലാം ഇളവുകളാണ് ഇവര്‍ക്ക് ലഭിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

*200

അര്‍ബന്‍ സഹകരണ ബാങ്കുകള്‍

ശ്രീ. സി. മമ്മൂട്ടി

,, എം.പി. അബ്ദുസ്സമദ് സമദാനി

,, പി.ബി. അബ്ദുള്‍ റസാക്

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അര്‍ബന്‍ സഹകരണ ബാങ്കുകള്‍ കൂട്ടത്തോടെ നഷ്ടത്തിലേയ്ക്ക് നീങ്ങാന്‍ ഇടയാക്കിയ സാഹചര്യങ്ങളും കാരണങ്ങളും പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി)സഹകാരികളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി രൂപീകൃതമായ ഇത്തരം സ്ഥാപനങ്ങള്‍ സഹകാരികള്‍ക്കും സംസ്ഥാനത്തിനും ബാധ്യതയാകുന്ന അവസ്ഥയിലേയ്ക്ക് നീങ്ങുന്നത് ഗൌരവപൂര്‍വ്വം കണ്ട്, അടിയന്തിരനടപടി സ്വീകരിക്കുമോ;

(സി)ഏറ്റവും ഒടുവിലെ ആഡിറ്റ് പ്രകാരം എത്ര ബാങ്കുകളാണ് നഷ്ടത്തിലായിട്ടുള്ളത്; അതിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വിശദമാക്കുമോ?

*201

കെ.എസ്.എഫ്.ഇ വിദ്യാഭ്യാസ ചിട്ടി

ശ്രീ. .റ്റി. ജോര്‍ജ്

,, കെ. അച്ചുതന്‍

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.എഫ്.ഇ വിദ്യാഭ്യാസ ചിട്ടി ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)ഏതെല്ലാം ക്ളാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പ്രസ്തുത ചിട്ടിയില്‍ പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി)വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി ലഭിക്കുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

*202

വ്യാവസായിക വളര്‍ച്ചയുടെ പിന്നോക്കാവസ്ഥ

ശ്രീ. പി. ഉബൈദുള്ള

,, കെ.എന്‍.. ഖാദര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എന്‍.. നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യാവസായിക വളര്‍ച്ചയ്ക്ക് തടസ്സമുണ്ടാക്കുന്ന ഘടകങ്ങളെന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി)അത്തരം തടസ്സങ്ങള്‍ നീക്കി പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന പ്രായോഗിക നടപടികളെക്കുറിച്ച് വ്യക്തമാക്കുമോ;

(സി)വരും വര്‍ഷങ്ങളില്‍ എത്രത്തോളം വ്യാവസായിക വളര്‍ച്ച കൈവരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തുമോ?

*203

'അക്ഷയ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()'അക്ഷയ' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(ബി)ഈ പദ്ധതി നടപ്പാക്കുന്നത് ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം സേവനങ്ങളും നേട്ടങ്ങളുമാണ് ഈ പദ്ധതി വഴി നേടിയിട്ടുള്ളത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം പുരസ്ക്കാരങ്ങളാണ് ഈ പദ്ധതി വഴി ലഭിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

()ഈ പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

*204

വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിന് നടപടികള്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ.എം.. ബേബി

,, കെ.കെ. നാരായണന്‍

,, കെ.വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(ബി)ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഏതെങ്കിലും വൈദ്യുത പദ്ധതികള്‍ കമ്മീഷന്‍ ചെയ്യാന്‍ സാദ്ധ്യമായിട്ടുണ്ടോ; ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പദ്ധതികള്‍ ഏതൊക്കെയാണ്?

*205

സംയോജിത ഔട്ട് ചെക്ക് പോസ്റുകളുടെ പ്രവര്‍ത്തനം

ശ്രീ. എം.പി. വിന്‍സെന്റ്

,, ആര്‍. സെല്‍വരാജ്

,, വി.റ്റി.ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സംയോജിത ഔട്ട് ചെക്ക് പോസ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(സി)എവിടെയെല്ലാമാണ് ഇവ പ്രവര്‍ത്തിക്കുന്നത്; എല്ലാ ഔട്ട് ചെക്ക് പോസ്റിലും പ്രസ്തുത സംവിധാനം വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

*206

പെര്‍മനന്റ് ലോക് അദാലത്തിന്റെ പ്രവര്‍ത്തനം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പെര്‍മനന്റ് ലോക് അദാലത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് എവിടെയെല്ലാമാണ് പ്രസ്തുത സംവിധാനം നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ചെലവ് കുറഞ്ഞ തര്‍ക്ക പരിഹാര മാര്‍ഗ്ഗമെന്ന നിലയില്‍ പ്രസ്തുത സംവിധാനം എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*207

കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഇന്റഗ്രിറ്റിപാക്ട്

ശ്രീ. പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, . എം. ആരിഫ്

ഡോ: കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ സാധന സാമഗ്രികള്‍ വാങ്ങുന്നതില്‍ അഴിമതി ഒഴിവാക്കുന്നതിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഇന്റഗ്രിറ്റിപാക്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയായിരുന്നു;

(ബി)വിജിലന്‍സ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമുളള നടപടിക്രമം സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(സി)എങ്കില്‍ പ്രസ്തുത നടപടി സംബന്ധിച്ച ഉത്തരവിന്റെ കോപ്പി നല്‍കാമോ;

(ഡി)പ്രസ്തുത സംവിധാനത്തിന്റെ നടത്തിപ്പിനായി ഇന്‍ഡിപെന്‍ഡന്റ് എക്സ്റേണല്‍ മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളിലാണെന്നും അതിന്റെ വിശദാംശങ്ങളും വ്യക്തമാക്കുമോ?

*208

കെ.എസ്.ആര്‍.ടി.സി യില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി

ശ്രീ. വി.ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി.സി. വിഷ്ണുനാഥ്

,, എം. . വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി യില്‍ ജി.പി.എസ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത സംവിധാനം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;

(സി)ബസ്സുകളുടെയും ഓഫീസുകളുടെയും കാര്യക്ഷമത പ്രസ്തുത സംവിധാനം വഴി എത്രമാത്രം മെച്ചപ്പെടുത്താനാകും എന്നാണ് കരുതുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*209

കെ. എസ്. ആര്‍. ടി. സി..യ്ക്ക് ഡീസല്‍ സബ്സിഡി അനുവദിക്കണമെന്ന ആവശ്യം

ശ്രീ. പി. തിലോത്തമന്‍

,, വി. എസ്. സുനില്‍കുമാര്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി. ഡീസല്‍ സബ്സിഡി അനുവദിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് എന്നാണ് ആവശ്യപ്പെട്ടത് ; പ്രസ്തുത ആവശ്യത്തിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍നിന്നും കെ.എസ്.ആര്‍.ടി.സി.-യെ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന്

വിശദമാക്കുമോ ;

(സി)സര്‍വ്വീസുകള്‍ റദ്ദാക്കിയതു മൂലം എത്ര തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*210

കേന്ദ്രപൊതുമേഖലാ - സംയുക്ത വ്യവസായ സംരംഭങ്ങളുടെ വികസനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, വി.ചെന്താമരാക്ഷന്‍

,, വി.ശിവന്‍കുട്ടി

,, സി.കെ.സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ - സംയുക്ത വ്യവസായ സംരംഭങ്ങളുടെ വികസനം ഉറപ്പാക്കുന്നതിന് പരിഗണിക്കുന്ന നടപടികള്‍ സംബന്ധിച്ച് വിശദമാക്കാമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് അംഗീകാരം ലഭിച്ച കേന്ദ്ര പൊതുമേഖല സംയുക്ത സംരംഭങ്ങള്‍ ഏതൊക്കെയായിരുന്നു; അവ ഓരോന്നിന്റെയും തുടര്‍ വികസന പദ്ധതികളും ഇപ്പോഴത്തെ പ്രവര്‍ത്തന പുരോഗതിയും സംബന്ധിച്ച് വിലയിരുത്തുകയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെങ്കിലും സ്ഥാപനങ്ങള്‍ പുതുതായി സംസ്ഥാനത്ത് കൊണ്ടുവരുകയുണ്ടായോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.