STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*241

വരള്‍ച്ച ദുരന്ത നിവാരണ അതോറിറ്റി

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ.കെ. ജയചന്ദ്രന്‍

'' രാജൂ എബ്രഹാം

'' കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വരള്‍ച്ച സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി പഠനം നടത്തിയിരുന്നോ; എന്തായിരുന്നു പഠന റിപ്പോര്‍ട്ട്; വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് വരള്‍ച്ച പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സാധ്യമായിട്ടുണ്ടോ; ഇതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കില്‍ കാരണം എന്തായിരുന്നു;

(സി)കുടിവെള്ള വിതരണം അടക്കമുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കേന്ദ്ര സഹായം നേടിയെടുക്കുന്നതിനും കാര്യക്ഷമമായി പദ്ധതികള്‍ നടപ്പിലാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സാധിക്കാതെ വന്നിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി)വരള്‍ച്ചമൂലമുള്ള സംസ്ഥാനത്തിന്റെ മൊത്തം നഷ്ടം കണക്കാക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

*242

ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത മിച്ചഭൂമിയുടെ വിനിയോഗം

ശ്രീ. വി.എം ഉമ്മര്‍ മാസ്റര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, കെ.എന്‍.എ ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൂരഹിതര്‍ക്ക് വീടു വയ്ക്കാനും കൃഷിക്കും സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മിച്ചഭൂമിയുടെ സിംഹഭാഗവുഠ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെട്ടതാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുന്‍കാലങ്ങളില്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്ത ഭൂമി പല ഗുണഭോക്താക്കളും ഏറ്റെടുക്കാതിരിക്കുകയോ, ഉപേക്ഷിച്ചു പോവുകയോ ഉണ്ടായിട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്തിട്ടുണ്ടോ; വിശദമാക്കുമോ;

(സി)അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം, ഭവനരഹിതരെ, അവര്‍ക്കു നല്കിയ ഭൂമിയില്‍ വീടു കെട്ടുന്നതില്‍ വിമുഖരാക്കുന്നു എന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ; ഇക്കാര്യങ്ങളില്‍ പ്രായോഗിക പരിഹാരമുണ്ടാക്കുന്ന കാര്യം പരിഗണിക്കുമോ?

*243

റോഡിലെ അപകടനിവാരണത്തിനും സുരക്ഷയ്ക്കും പദ്ധതി

ശ്രീ. പി. . മാധവന്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ റോഡുകളിലെ അപകടനിവാരണത്തിനും സുരക്ഷയ്ക്കും വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതിക്ക് എന്ത് തുക ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി)റോഡപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് സ്വീകരിക്കുന്നത്; വിശദമാക്കുമോ ;

(സി)ഇതിനായി ജില്ലാ തലത്തില്‍ സമിതികള്‍ രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ?

*244

മിച്ചഭൂമിവിതരണത്തിലെ അപാകതകള്‍ക്കു പരിഹാരം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, . പി. ജയരാജന്‍

,, . കെ. ബാലന്‍

,, . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ ഉണ്ടായിട്ടുള്ളതായ പിഴവുകള്‍ പരിഹരിച്ച്, അവശേഷിക്കുന്ന മിച്ചഭൂമി കൂടി അടിയന്തിരമായി ഏറ്റെടുത്തു വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;

(ബി)പാട്ടക്കരാറുകള്‍ക്കു വിരുദ്ധമായി നിലവിലുള്ള തോട്ടങ്ങള്‍ ക്കുള്ളില്‍ത്തന്നെ കൃഷിചെയ്യാതെ തരിശിട്ടിരിക്കുന്ന ആയിര ക്കണക്കിന് ഏക്കര്‍ ഭൂമിയുണ്ടെന്ന കാര്യം സര്‍ക്കാരിനറിയുമോ;

(സി)ഇത്തരത്തില്‍ ബാക്കിനില്‍പ്പുള്ള ഭൂമി മിച്ചഭൂമിയായി കണക്കാക്കി ഏറ്റെടുത്ത് ഭൂരഹിതര്‍ക്കു വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ഡി)ഭൂപരിധിയില്‍നിന്നൊഴിവാക്കപ്പെട്ട തോട്ടങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ചു പുനര്‍വിചിന്തനം നടത്താനും, അത്തരം ഭൂമി കൂടി ഭൂരഹിതരായ കര്‍ഷകത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാനും കഴിയുംവിധം നിയമനിര്‍മ്മാണം നടത്താനും സര്‍ക്കാര്‍ തയ്യാറാകുമോ?

*245

റേഷന്‍ കടകളില്‍ പോയിന്റ് ഓഫ് സെല്‍ സംവിധാനം

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റേഷന്‍ കടകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍, പ്രസ്തുത സംവിധാനത്തിന്‍കീഴില്‍ എന്തെല്ലാമാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി)റേഷന്‍ കടകളില്‍ പോയിന്റ് ഓഫ് സെല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആയിട്ടുണ്ടോ; ഒരു റേഷന്‍ കടയില്‍ ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എത്ര തുക ചെലവാകും; ഈ തുക സര്‍ക്കാരില്‍ നിന്നും നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് ആകെ എത്ര തുക ചെലവു പ്രതീക്ഷിക്കുന്നു; ഇതുമൂലം പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതി എത്രത്തോളം തടയാനാകും ?

*246

ബോട്ടിലിംഗ് പ്ളാന്റുകളുടെ സുരക്ഷ

ശ്രീ. കെ. എന്‍. എ ഖാദര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()..സി.യുടെ കീഴിലുള്ള ബോട്ടിലിംഗ് പ്ളാന്റുകളുടെ സുരക്ഷാ ക്രമീകരണങ്ങളും മറ്റു മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നുണ്ടോ എന്നത് പരിശോധിക്കാന്‍ ഏതെല്ലാം ഏജന്‍സികള്‍ക്കാണ് ചുമതല നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ബോട്ടിലിംഗ് പ്ളാന്റുകളിലേക്കുള്ള വാതകകണ്ടെയ്നറുകളുടെ നീക്കം പരിശോധിക്കാനും, സുരക്ഷ ഉറപ്പാക്കാനും എന്തൊക്കെ സംവിധാനങ്ങളാണ് എര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)അശ്രദ്ധയും, മാനദണ്ഡങ്ങള്‍ പാലിക്കാത്തതും മൂലം ബോട്ടിലിംഗ് പ്ളാന്റുകളും, വാതകം കൊണ്ടുപോകുന്ന കണ്ടെയ്നറുകളും ജനജീവിതത്തിനുയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കാന്‍ എല്ലാ പരിശോധനാ ഏജന്‍സികളുടെയും സംയുക്ത പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുമോ?

*247

കഴിവുകള്‍ വികസിപ്പിക്കുന്നതിന് പരിശീലനം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍ കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സെക്കന്ററി സ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ ക്രിയേറ്റീവായിട്ടുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും വിവിധ ഉപകരണങ്ങളും അസംസ്കൃത പദാര്‍ത്ഥങ്ങളും ഉപയോഗിച്ച് ഉല്പന്നങ്ങള്‍ ഉണ്ടാക്കാനുമുള്ള പരിശീലനം നല്‍കുന്നതിനുമായി എന്തൊക്കെ പരിപാടികളാണ് നടപ്പാക്കിവരുന്നതെന്ന് വിശദമാക്കാമോ;

(ബി)ഇതിനായി സ്കൂളുകളില്‍ നിര്‍മ്മാണശാലകള്‍ തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടോ;

(സി)കൃഷിയില്‍ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ;

(ഡി)കുട്ടികളുണ്ടാക്കുന്ന ഉല്പന്നങ്ങള്‍ വിറ്റഴിക്കാനും അതിന്റെ വിഹിതം അവര്‍ക്കു നല്‍കാനും ആവശ്യമായ മേളകള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

*248

സൈലോകള്‍ ആരംഭിക്കാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് സൈലോകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)ഭക്ഷ്യധാന്യ ശേഖരം വര്‍ദ്ധിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)പ്രസ്തുത പദ്ധതി സ്ഥാപിക്കാനുള്ള സ്ഥലം എങ്ങനെയാണ് കണ്ടെത്തുന്നത് ; വിശദമാക്കുമോ ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് പ്രസ്തുത പദ്ധതിക്കായി ലഭിക്കുന്നത് ?

*249

കയര്‍ മേഖല നേരിടുന്ന പ്രതിസന്ധികള്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. ജി. സുധാകരന്‍

,, കെ. ദാസന്‍

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍മേഖല നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും ഈ മേഖലയെ മാത്രം ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനും നടപടി സ്വീകരിക്കുമോ;

(ബി)കയര്‍മേഖലയുടെ പ്രതിസന്ധി സംബന്ധിച്ച് ഏറ്റവും ഒടുവില്‍ അവലോകനം നടത്തിയത് എപ്പോഴാണ്; വിശദമാക്കാമോ;

(സി)അടഞ്ഞുകിടക്കുന്ന കയര്‍ സംഘങ്ങള്‍ തുറക്കുന്നതിനും, തൊണ്ടും ചകിരിയും സംഭരിക്കാനും സ്വീകരിച്ച നടപടികള്‍ എന്താണ് ?

*250

ബാങ്ക് അക്കൌണ്ട് വഴി (റേഷന്‍) സബ്സിഡി

ശ്രീ. പി.റ്റി.. റഹീം

,, പുരുഷന്‍ കടലുണ്ടി

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റേഷന്‍ സബ്സിഡി നേരിട്ട് ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൌണ്ട് വഴി വിതരണം ചെയ്യുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ; ജനുവരി മാസത്തോടെ നടപ്പാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ടോ;

(ബി)ഏതെല്ലാം ജില്ലകളിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്;

(സി)ഗുണഭോക്താക്കള്‍ക്ക് ആധാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ടോ; ഇതില്‍ എത്ര പേര്‍ക്ക് ഇതിനകം ആധാര്‍ രജിസ്ട്രേഷന്‍ ലഭിച്ചിട്ടുണ്ട്;

(ഡി)സബ്സിഡി ലഭിക്കുന്നതിന് എത്ര ഗുണഭോക്താക്കള്‍ ഇതിനകം ബാങ്ക് അക്കൌണ്ട് തുടങ്ങിയെന്ന് വെളിപ്പെടുത്താമോ;

()ബാങ്ക് അക്കൌണ്ട് വഴി (റേഷന്‍) സബ്സിഡി നല്‍കുന്ന രീതി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഇത് ലക്ഷ്യം നേടാനായില്ല എന്ന കാര്യം വിലയിരുത്തുകയുണ്ടായോ; ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ബാങ്ക് വഴി സബ്സിഡി നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

*251

അദ്ധ്യാപക പാക്കേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, രാജു എബ്രഹാം

ശ്രീമതി കെ. കെ. ലതിക

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നടപ്പാക്കിയ അദ്ധ്യാപക പാക്കേജിനെ സംബന്ധിച്ച് അവലോകനം ചെയ്തിട്ടുണ്ടോ ;

(ബി)പാക്കേജുമായി ബന്ധപ്പെട്ട പ്രഖ്യാപനം എല്ലാം നടപ്പാക്കാന്‍ സാധ്യമായിട്ടുണ്ടോ; അവശേഷിക്കുന്നവ വിശദമാക്കാമോ;

(സി)പാക്കേജ് നടപ്പിലാക്കുന്നതില്‍ എന്തെല്ലാം കാര്യങ്ങളില്‍ മാനേജ്മെന്റുകള്‍ ഇപ്പോഴും നിസ്സഹരിക്കുകയാണെന്ന് വ്യക്തമാക്കാമോ ;

(ഡി)പാക്കേജുമായി ബന്ധപ്പെട്ട് മാനേജ്മെന്റുകള്‍ക്ക് വേണ്ടി എന്തെല്ലാം ഇളവുകള്‍ അനുവദിക്കുകയുണ്ടായി ;

()പാക്കേജ് പ്രഖ്യാപിക്കുന്നതിനു മുമ്പ് അദ്ധ്യാപകരുടെ സേവന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന വ്യവഹാരങ്ങള്‍ എത്രയായിരുന്നു ; നിലവില്‍ എത്ര വ്യവഹാരങ്ങള്‍ ഉണ്ട് ?

*252

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, എം. . വാഹിദ്

,, . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എല്ലാ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ടാബ്ലറ്റ് കമ്പ്യൂട്ടറുകള്‍ നല്‍കാനുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി)വിദ്യാര്‍ത്ഥികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി ലഭിക്കുന്നത്; വിശദമാക്കുമോ;

(സി)ഈ പദ്ധതിയുടെ നടത്തിപ്പിനുള്ള ധനസമാഹരണം എങ്ങനെ കണ്ടെത്താനാണ് തീരുമാനിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ?

*253

ഭക്ഷ്യസബ്സിഡി തുക നേരിട്ട് അക്കൌണ്ടില്‍ എത്തിക്കുന്ന പദ്ധതി

ശ്രീ. കെ.കെ. നാരായണന്‍

,, സി.കെ. സദാശിവന്‍

ശ്രീമതി കെ.കെ.ലതിക

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭക്ഷ്യ സബ്സിഡി നേരിട്ട് പണമായി ഉപഭോക്താക്കളുടെ അക്കൌണ്ടുകളില്‍ എത്തിക്കാനുമുള്ള പദ്ധതി നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ടോ; ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ബി)സംസ്ഥാനത്തെ ദരിദ്രജനവിഭാഗങ്ങള്‍ക്ക് സബ്സിഡി രഹിതനിരക്കില്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ പണമുള്ളതായി കരുതുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ദുരിതം ക്ഷണിച്ചുവരുത്തുന്നതാണെന്ന കാര്യം പരിഗണിക്കുമോ;

(സി)ഭക്ഷ്യ സബ്സിഡി സംവിധാനത്തിലെ മാറ്റം കുടുംബങ്ങള്‍ക്കുള്ളില്‍ സൃഷ്ടിക്കുന്ന വിതരണ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച് ആലോചിച്ചിട്ടുണ്ടോ?

*254

ആര്‍.എം.എസ്.എ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. അന്‍വര്‍ സാദത്ത്

'' വി.പി. സജീന്ദ്രന്‍

'' ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആര്‍.എം.എസ്.എ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം വിശദമാക്കുമോ;

(ബി)പദ്ധതികള്‍ നടപ്പാക്കാന്‍ എത്ര കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എന്തെല്ലാം കാര്യങ്ങള്‍ നടപ്പാക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

*255

കാലാവസ്ഥാ നിരീക്ഷണ സെന്ററുകള്‍

ശ്രീ. കെ. മുരളീധരന്‍

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദുരന്ത നിവാരണ അതോറിറ്റിയുടെ സ്വയം നിയന്ത്രിത യന്ത്രവല്‍കൃത കാലാവസ്ഥ നിരീക്ഷണ സെന്ററുകള്‍ ആരംഭിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ആദ്യഘട്ടത്തില്‍ എവിടെയൊക്കെയാണ് ഇത് സ്ഥാപിക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ഡി)ഈ പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

256

മോണോ റെയില്‍

ശ്രീ. എളമരം കരീം

'' വി. ശിവന്‍കുട്ടി

'' ബി. സത്യന്‍

'' . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിര്‍ദ്ദിഷ്ട മോണോ റെയില്‍ പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം സ്ഥലങ്ങളില്‍ മോണോ റെയില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നു; ഓരോ പദ്ധതിയുടെ മതിപ്പ് ചെലവ് വിശദമാക്കുമോ;

(സി)നടപ്പു വര്‍ഷം സംസ്ഥാന ബജറ്റില്‍ ഇതിന് വകയിരുത്തപ്പെട്ട തുക എത്ര; എന്തു തുക ഏതെല്ലാം ഇനങ്ങളില്‍ ഇതിനകം ചെലവായിട്ടുണ്ട്;

(ഡി)മോണോ റെയില്‍ പദ്ധതിക്ക് ഏതെല്ലാം ഏജന്‍സികളില്‍ നിന്നുള്ള പണം ലഭിക്കുമെന്ന് ഉറപ്പായിട്ടുണ്ട്; വിശദമാക്കാമോ?

*257

സബ്സിഡി സിലിണ്ടറുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. സി. കെ. സദാശിവന്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സബ്സിഡി സിലിണ്ടറുകള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ പാചകവാതക ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കൃത്രിമ ക്ഷാമം സൃഷ്ടിച്ചും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചും ഗ്യാസ് ഏജന്‍സികളുടെ തട്ടിപ്പിന് ഉപഭോക്താക്കള്‍ ഇരയാകുന്നത് ഗൌരവതരമായി കാണുമോ ;

(സി) ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ എത്തിക്കുന്നതില്‍ വീഴ്ച വരുത്തിയ ഏതെങ്കിലും ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സ് റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ ;

(ഡി)ഉപഭോക്താക്കളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങള്‍ നിഷ്ക്രിയമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ ?

*258

'ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ്-2012'

ശ്രീ. റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ അടിസ്ഥാന മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടത്തിയ 'ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് -2012' ല്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയന്ന് വ്യക്തമാക്കുമോ;

(ബി)ഇവ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ?

*259

കമ്പോളവിലയും പൊതുവിതരണ സംവിധാനങ്ങളിലെ വിലയും

ശ്രീ എം. ഹംസ

,, എളമരം കരീം

,, .എം. ആരിഫ്

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃസംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിത്യോപയോഗ സാധനങ്ങളുടെ വില വീണ്ടും കുതിച്ചുയര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിലവര്‍ദ്ധനമൂലം വലയുന്ന ജനങ്ങളുടെ പ്രയാസങ്ങള്‍ സംബന്ധിച്ചും വിപണിയിലെ ഇടപെടലുകളെ സംബന്ധിച്ചും വിലയിരുത്തിയിട്ടുണ്ടോ;

(സി)ഇന്ധനവിലയിലുണ്ടാകുന്ന നേരിയ വര്‍ദ്ധനപോലും ജനങ്ങളെ വ്യത്യസ്ത രീതികളില്‍ പ്രയാസപ്പെടുത്തുമെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ; എങ്കില്‍ ഇന്ധനവില കൂട്ടിയ സാഹചര്യത്തിലും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും അടിക്കടി വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ് ;

(ഡി)ഭക്ഷ്യവസ്തുക്കള്‍ക്ക് കമ്പോളത്തിലുള്ള വിലയും സര്‍ക്കാര്‍ സംവിധാനങ്ങളിലുള്ള വിലയും തമ്മില്‍ നിലവില്‍ വ്യത്യാസമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ടോ ?

*260

ദേശീയപാതയില്‍ രണ്ടുവരി ബൈപ്പാസ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, റ്റി. വി. രാജേഷ്

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയപാതകളില്‍ ഏതെല്ലാം ഭാഗങ്ങളില്‍ രണ്ടുവരി ബൈപ്പാസ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ബി)സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ എത്ര പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്; അവശേഷിക്കുന്നവ എത്ര; വിശദമാക്കുമോ;

(സി)നടപ്പുവര്‍ഷം പൂര്‍ത്തീകരിക്കാനുദ്ദേശിച്ച ബൈപ്പാസുകള്‍ ഏതൊക്കെയായിരുന്നു; അവയില്‍ ഓരോന്നും ഏതു ഘട്ടങ്ങളിലാണ്; വ്യക്തമാക്കുമോ;

(ഡി)നടപ്പുവര്‍ഷത്തെ ബഡ്ജറ്റില്‍ എന്തു തുക ഇതിനായി വകയിരുത്തിയിരുന്നു;ചെലവായതെത്ര; വിശദമാക്കുമോ;

()ഇനിയും ബൈപ്പാസ് അനിവാര്യമായിട്ടുള്ള ദേശീയപാതയിലെ സ്ഥലങ്ങള്‍ ഏതൊക്കെയാണ്; വ്യക്തമാക്കുമോ?

*261

സേഫ് കോറിഡോര്‍ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, സണ്ണി ജോസഫ്

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റോഡു സുരക്ഷയ്ക്ക് സേഫ് കോറിഡോര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി)സംസ്ഥാനത്തെ റോഡുകളിലെ മരണനിരക്ക് കുറയ്ക്കുവാന്‍ എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നത്;

(ഡി)പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം സഹായങ്ങളാണ് ലോകബാങ്കില്‍നിന്നും ലഭിക്കുന്നത്?

*262

സ്കൂള്‍ പാചകതൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിലവില്‍ എല്‍.കെ.ജി മുതല്‍ എട്ടാം ക്ളാസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് സര്‍ക്കാര്‍ സ്കൂളുകളില്‍ 'പാചകതൊഴിലാളി' (കുക്ക്) എന്ന തസ്തിക നിലവിലുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത തസ്തികയുടെ വേതന നിരക്ക് വ്യക്തമാക്കുമോ;

(ബി)കഴിഞ്ഞ സര്‍ക്കാര്‍ പല വകുപ്പുകളിലും പതിനഞ്ച് വര്‍ഷത്തിന് മുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുള്ളരെ സ്ഥിരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ പാചകതൊഴിലാളികളുടെ കാര്യത്തില്‍ അനുകൂലമായ തീരുമാനം ഈ സര്‍ക്കാര്‍ കൈക്കൊള്ളുമോ;

(സി)പാചകതൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുമോ; ആയതിന് എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളത്?

*263

അണ്‍-എയിഡഡ് അദ്ധ്യാപകരുടെയും ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകള്‍

ശ്രീ. . കെ. വിജയന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()അണ്‍എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ ;

(സി)ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ഏതെങ്കിലും കമ്മീഷനെ നിയോഗിച്ചിട്ടുണ്ടോ ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

()നിലവില്‍ അണ്‍ എയിഡഡ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സേവന-വേതനം ഏതു വ്യവസ്ഥയനുസരിച്ചാണ് നിശ്ചയിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ ?

*264

റോഡുകളില്‍ ടാറിനു പകരം കോണ്‍ക്രീറ്റ്

ശ്രീ. സണ്ണി ജോസഫ്

,, എം. . വാഹീദ്

,, ലൂഡി ലൂയിസ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ റോഡുകളില്‍ ടാറിനു പകരം കോണ്‍ക്രീറ്റ് ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി)ഇത് സംബന്ധിച്ച് വിദഗ്ദ്ധരുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

*265

സംസ്ഥാനത്തെ എഫ്.സി.. ഗോഡൌണുകളുടെ സ്റോറേജ് സൌകര്യങ്ങള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ എഫ്.സി.. ഗോഡൌണുകളുടെ സ്റോറേജ് സൌകര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത നേരിടുന്ന ഗോഡൌണുകള്‍ ഏതെല്ലാമാണ്; അപര്യാപ്തത പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)എഫ്.സി.. ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി)പ്രസ്തുത ഗോഡൌണുകളില്‍ എന്തെങ്കിലും ബ്രേക്ക് ഡൌണ്‍ വന്നാല്‍ അതിനെ അതിജീവിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ?

*266

''സമ്പൂര്‍ണ്ണ പദ്ധതി''യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, വി.ഡി. സതീശന്‍

'' .പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()''സമ്പൂര്‍ണ്ണ പദ്ധതി''യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കാമോ;

(ബി) ഈ പദ്ധതി ഏതെല്ലാം ഏജന്‍സി വഴിയാണ് നടപ്പാക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)കുട്ടികളുടെയും അധ്യാപകരുടെയും എന്തെല്ലാം വിശദാംശങ്ങളാണ് ഈ പദ്ധതി വഴി ശേഖരിക്കുന്നത്;

(ഡി)സ്റുഡന്റ് പോലീസ് കേഡറ്റുകളുടെ വിവരങ്ങള്‍ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശേഖരിക്കുന്ന കാര്യം പരിഗണിക്കുമോ?

*267

സുരക്ഷാ അറ്റ് സ്കൂള്‍ പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സുരക്ഷാ അറ്റ് സ്കൂള്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ; വിശദമാക്കുമോ ;

(ബി)സ്കുള്‍ ബസ്സുകളുടെ നിയന്ത്രണവും കുട്ടികളുടെ യാത്രാ നിരീക്ഷണവും അത്യാഹിത സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അടിയന്തിരസന്ദേശം നല്‍കുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)ഏതെല്ലാം സര്‍ക്കാര്‍ ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത് ;

(ഡി)അപകടത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്ന കാര്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ ?

*268

ഓണ്‍ലൈനിലൂടെയുള്ള വസ്തുവിന്റെ ഓട്ടോമാറ്റിക് പോക്കുവരവ്

ശ്രീ. ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, കെ. വി. വിജയദാസ്

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗവര്‍ണറുടെ മുന്‍ നയപ്രഖ്യാപന പ്രസംഗത്തിലൂടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓണ്‍ലൈനിലൂടെയുള്ള വസ്തുവിന്റെ ഓട്ടോമാറ്റിക് പോക്കുവരവിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)വസ്തുവിന്റെ പോക്കുവരവ് നടപടികള്‍ വേഗത്തിലും കുറ്റമറ്റ രീതിയിലും പൂര്‍ത്തിയാക്കുന്നതിന് ആധുനിക വിവര സാങ്കേതിക വിദ്യയിലൂടെ ഏകോപിപ്പിക്കാന്‍ സാധ്യമായിട്ടുണ്ടോ;

(സി)വ്യാജ ആധാരങ്ങളുടെ പോക്കുവരവ് തടയുന്നതിനുള്ള നടപടികള്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നടപ്പാക്കുകയുണ്ടായോ;

(ഡി)റീസര്‍വ്വേ നടപടികള്‍ നിര്‍ത്തിവെച്ചത് അപാകതകള്‍മൂലം പോക്കുവരവ് സാദ്ധ്യമാകാത്ത കേസുകളില്‍ ബുദ്ധിമുട്ട് നേരിട്ടിട്ടുണ്ടോ;

()ഈ ഘട്ടത്തില്‍ ആധാരം എഴുത്തുകാര്‍ നേരിടുന്ന തൊഴില്‍ പ്രശ്നം ഏതുനിലയിലാണ് പരിഹരിക്കുന്നത്; വിശദമാക്കുമോ ?

*269

കയര്‍ തൊഴിലാളികളുടെ മിനിമം വേതനം

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കയര്‍ തൊഴിലാളികളുടെ മിനിമം വേതനം പരിഷ്കരിച്ചിട്ട് എത്ര കാലമായി എന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ ;

(സി)കയര്‍ മേഖലയുടെ സമഗ്ര വികസനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

*270

വിദ്യാര്‍ത്ഥികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. . ചന്ദ്രശേഖരന്‍

'' കെ. അജിത്

'' ചിറ്റയം ഗോപകുമാര്‍

'' ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഈ അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഈ തീരുമാനം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(ബി)അണ്‍ എയ്ഡഡ് സ്കൂളുകളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്നതിന് ആരെയെല്ലാമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(സി)ഈ അദ്ധ്യയന വര്‍ഷം ഇതുവരെ ഓരോ ജില്ലയിലും എത്ര ശതമാനം വിദ്യാര്‍ത്ഥികള്‍ക്കു കാര്‍ഡ് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്; ഇനിയുള്ളവര്‍ക്ക് സമയബന്ധിതമായി ഇത് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.