STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Starred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

*271

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൃഷിനാശത്തിനുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, എം. . വാഹീദ്

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഏതെല്ലാം കാര്‍ഷിക വിളകള്‍ക്കാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുന്നത്; വിശദമാക്കുമോ;

(ഡി)സംസ്ഥാനത്ത് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

*272

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ധനസഹായം

ശ്രീ. സി. കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങളില്‍, ദുരിതബാധിതര്‍ക്ക് നല്‍കേണ്ട സഹായം സംബന്ധിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ടോ;

(ബി)ശുപാര്‍ശ ലഭിച്ചത് എപ്പോഴായിരുന്നു; ശുപാര്‍ശ സംബന്ധിച്ച മന്ത്രിസഭാ ഉപസമിതി തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി)എന്‍ഡോസള്‍ഫാന്‍ കാരണത്താലുണ്ടായ മരണങ്ങളും നാശനഷ്ടങ്ങളും സംബന്ധിച്ച കണക്കുകള്‍ എടുത്തിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)കേന്ദ്രസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സഹായം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാര്‍ വാങ്ങിയിട്ടുണ്ടോ;

()പ്രഖ്യാപിച്ചതെത്ര; ഇതിനകം വാങ്ങിയെടുത്തത് എത്ര; ഇപ്പോഴും വിതരണം ചെയ്തിട്ടില്ലാത്ത തുക എത്ര?

*273

മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി

ശ്രീ. പി. തിലോത്തമന്‍

,, വി. എസ്. സുനില്‍കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എന്തെല്ലാം ഭേദഗതികളാണ് വരുത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്തെ ജലാശയങ്ങളിലുള്ള ചെറുദ്വീപുകളിലും തുരുത്തുകളിലും കെട്ടിടനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവുകള്‍ അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം ഇളവുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ?

*274

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ശ്രീ. . കെ. ബാലന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. വി. ശിവന്‍കുട്ടി

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സബ്സിഡി സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(ബി)കുടിവെള്ളത്തിനു വേണ്ടി പൊതുടാപ്പുകള്‍ സ്ഥാപിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആയത് നല്‍കാനിടയായ സാഹചര്യം വ്യക്തമാക്കാമോ;

(സി)കുടിവെള്ള പദ്ധതികളുടെ കാര്യത്തില്‍ എന്തെല്ലാം നിലയിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്;വ്യക്തമാക്കാമോ ?

*275

കടാശ്വാസകമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ജെയിംസ് മാത്യു

,, കോടിയേരി ബാലകൃഷ്ണന്‍

,, എം. ചന്ദ്രന്‍

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കടബാധ്യതകളില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ മുന്‍ സര്‍ക്കാര്‍ രൂപംകൊടുത്ത കടാശ്വാസകമ്മീഷന്റെ പ്രവര്‍ത്തനം ഇപ്പോള്‍ നിശ്ചലമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കടാശ്വാസകമ്മീഷന്‍ മുമ്പാകെ കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ സംബന്ധിച്ച് വിശദമാക്കാമോ; ഇതില്‍ ആത്മഹത്യചെയ്ത കൃഷിക്കാരുടെ കുടുംബങ്ങള്‍ നല്‍കിയ അപേക്ഷകള്‍ എത്ര;

(സി)കര്‍ഷകര്‍ക്ക് കടാശ്വാസകമ്മീഷന്‍ വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ; ഇതിനായി എത്ര കോടി രൂപ അനുവദിക്കുകയുണ്ടായി?

*276

ജയില്‍ശിക്ഷ അനുഭവിക്കുന്നവരുടെ സാമ്പത്തിക നിലവാരത്തെക്കുറിച്ച് സാമൂഹ്യക്ഷേമവകുപ്പിന്റെ പഠനം

ശ്രീ. പി. ഉബൈദുള്ള

,, റ്റി.. അഹമ്മദ് കബീര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, പി.ബി. അബ്ദുള്‍ റസാക്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുറ്റകൃത്യങ്ങളുടെ പേരില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ സാമ്പത്തിക നിലവാരത്തെക്കുറിച്ചുള്ള താരതമ്യപഠനം സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍, അതിലെ കണ്ടെത്തലുകള്‍ വെളിപ്പെടുത്താമോ;

(ബി)കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നവരിലും ശിക്ഷിക്കപ്പെടുന്നവരിലും ഒരേ കുറ്റത്തിന് ജയില്‍ശിക്ഷ ദീര്‍ഘകാലം അനുഭവിക്കേണ്ടിവരുന്നവരിലും ദാരിദ്യരേഖയ്ക്ക് താഴെയുള്ളവരും പാവപ്പെട്ടവരുമാണ് ബഹുഭൂരിപക്ഷവും എന്ന അനൌദ്യോഗിക കണ്ടെത്തലുകളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ; അതിന്റെ സാമൂഹ്യ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ;

(സി)സാമൂഹ്യ പുരോഗതിക്കുള്ള ആസൂത്രണപ്രക്രിയയിലും, കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരുന്നതിലും ഇത്തരം താരതമ്യപഠനത്തിനുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇതേക്കുറിച്ച് ഒരു പഠനം നടത്താന്‍ നിര്‍ദ്ദേശം നല്‍കുമോ?

*277

പദ്ധതി നിര്‍വ്വഹണത്തെ സംബന്ധിച്ച വിലയിരുത്തല്

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ബാബു എം.പാലിശ്ശേരി

,, ബി. സത്യന്‍

,, എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()പദ്ധതി നിര്‍വ്വഹണത്തില്‍ വകുപ്പുകളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)സംസ്ഥാനത്തിന്റെ പദ്ധതി നിര്‍വ്വഹണത്തെ സംബന്ധിച്ച് ഏറ്റവും അവസാനം വിലയിരുത്തല്‍ നടത്തിയതിന്റെ വിശദാംശങ്ങള്‍ വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;

(സി)സാമ്പത്തിക വര്‍ഷത്തിന്റെ ഓരോ പാദത്തിലുമുണ്ടാകേണ്ട ചുരുങ്ങിയ വിനിയോഗ ശതമാനം നിശ്ചയിച്ച് പുറപ്പെടുവിച്ച ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത ഉത്തരവ് പാലിക്കപ്പെടുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണ് ?

*278

സഹസ്ര സരോവര്‍ പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ലൂഡി ലൂയിസ്

,, എം.പി.വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹസ്ര സരോവര്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ പദ്ധതി ആരുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ചിറകള്‍ സംരക്ഷിക്കുന്നതിനും ഭൂഗര്‍ഭ ജലനിരപ്പ് നിലനിര്‍ത്തുന്നതിനും എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ;

(ഡി)എന്തെല്ലാം കേന്ദ്ര സഹായങ്ങളാണ് ഈ പദ്ധതിക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

*279

മാലിന്യ സംസ്കരണത്തിന് പുതിയ നയസമീപനങ്ങള്‍

ശ്രീമതി. കെ. കെ. ലതിക

ശ്രീ. ജി. സുധാകരന്‍

'' വി. ചെന്താമരാക്ഷന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മാലിന്യ സംസ്ക്കരണത്തിന് അനുവര്‍ത്തിച്ചുവരുന്ന നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറാകുമോ; വിശദമാക്കാമോ;

(ബി)ഈ രംഗത്ത് സമൂലമായ മാറ്റം ആവശ്യമാണെന്ന് കരുതുന്നുണ്ടോ; സമഗ്രമായ എന്തെങ്കിലും പഠനം ഇക്കാര്യത്തില്‍ നടത്തിയിട്ടുണ്ടോ;

(സി)ഭൂവിസ്തൃതി ഏറ്റവും കുറഞ്ഞ നഗരങ്ങളിലാണ് ഏറെപ്പേരും അധിവസിക്കുന്നതെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാടുകള്‍ സ്വീകരിക്കുമോ?

*280

ക്ഷീരധാര പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, ജോസഫ് വാഴക്കന്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()ക്ഷീരധാര പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്; വിശദാംശം അറിയിക്കുമോ;

(സി)സംസ്ഥാനത്ത് എവിടെയെല്ലാം ഈ പദ്ധതി നടപ്പാക്കി വരുന്നുണ്ട്;

(ഡി)എന്തെല്ലാം സഹായങ്ങളാണ് ഈ പദ്ധതി വഴി നല്‍കിവരുന്നത്; വിശദാംശങ്ങള്‍ അറിയിക്കുമോ?

*281

കൂടുതല്‍ വിളക്കുകള്‍ക്ക് ഇന്‍ഷ്വറന്‍സ് സംരക്ഷണം

ശ്രീ. വി. ശശി

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജൂ

താഴെ കാണുന്ന ചോദ്യത്തിന് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഏതൊക്കെ വിളകള്‍ക്കുകൂടി പുതുതായി ഇന്‍ഷ്വറന്‍സ് സംരക്ഷണം ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുമോ ?

T*282

കാര്‍ഷിക സബ്സിഡികള്‍

ശ്രീ. സി.കെ. സദാശിവന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

'' കെ.കെ. നാരായണന്‍

'' പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കാര്‍ഷിക സബ്സിഡികള്‍ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്ന പദ്ധതിയില്‍ നിന്നും സഹകരണ ബാങ്കുകളെ ഒഴിവാക്കിയിട്ടുണ്ടോ;

(ബി)എങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)സബ്സിഡി നല്‍കുന്നതിനുള്ള ബാങ്കുകളുടെ കൂട്ടത്തില്‍ സഹകരണ ബാങ്കുകളെ കൂടി ഉള്‍പ്പെടുത്തുമെന്ന മന്ത്രിയുടെ ഉറപ്പിന് ശേഷവും ഇക്കാര്യത്തില്‍ സഹകരണ ബാങ്കുകളോട് വിവേചനം കാണിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി)സഹകരണ ബാങ്ക് മുഖേന സബ്സിഡി ലഭ്യമാക്കുന്നതിന് അക്കൌണ്ട് തുടങ്ങുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൃഷിക്കാര്‍ ആരംഭിച്ചതിനു ശേഷം സര്‍ക്കാര്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചതു മൂലം കൃഷിക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് വിലയിരുത്തിയിട്ടുണ്ടോ?

*283

ക്ഷീരമേഖലയിലെ പ്രതിസന്ധി

ശ്രീ. . കെ. വിജയന്‍

,, സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്ക്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ക്ഷീരകര്‍ഷകര്‍ കൂട്ടത്തോടെ വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്നത് ക്ഷീരമേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കാലിത്തീറ്റ, പിണ്ണാക്ക്, വൈക്കോല്‍, തീറ്റപ്പുല്ല് എന്നിവയുടെ അമിതവിലവര്‍ദ്ധനവും, പാലിനു ന്യായമായ വില ലഭിക്കാത്തതും ക്ഷീരകര്‍ഷകരെ തൊഴില്‍ ഉപേക്ഷിക്കുന്നതിനു പ്രേരിപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍, ഈ പ്രതിസന്ധിയില്‍ നിന്നും ക്ഷീരകര്‍ഷകരെ രക്ഷിച്ച് ക്ഷീരമേഖലയില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിന് എന്തു നടപടികളാണു സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

*284

സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന

ശ്രീ. കെ. മുരളീധരന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, സണ്ണി ജോസഫ്

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()'സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന'യുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എല്ലാ ജില്ലകളിലും സ്വാശ്രയ സംവിധാനം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പ്രസ്തുത സംവിധാനത്തിലൂടെ എന്തെല്ലാം വിപണന സൌകര്യങ്ങളാണ് ലഭിക്കുന്നത്; വിശദമാക്കുമോ?

*285

നഗരമാലിന്യം മൂലമുള്ള ജലമലിനീകരണം

ശ്രീ. എം. ഉമ്മര്‍

,, പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരവത്കരണം മൂലമുള്ള മാലിന്യവും മലിനജലവും, സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ക്കുണ്ടാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ വികസിച്ചുവരുന്ന നഗരങ്ങളില്‍ നിന്നുള്ള മലിനജലം മൂലം ജലസ്രോതസ്സുകള്‍ മലിനപ്പെടാതിരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ വിശദമാക്കുമോ;

(ഡി)ഓരോ നഗരവികസന പദ്ധതികളിലും മലിനജല ട്രീറ്റ്മെന്റിന് പ്രത്യേകം പരിഗണന നല്‍കുന്ന കാര്യം പരിഗണിക്കുമോ?

T*286

പൊക്കാളി, കോള്‍ പാടങ്ങളെ പൈതൃക ഗ്രാമപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ

ശ്രീമതി. ഗീതാ ഗോപി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

'' പി. തിലോത്തമന്‍

,, . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പൊക്കാളി, കോള്‍ പാടങ്ങളെ പൈതൃക ഗ്രാമപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഇതു സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടോ; പ്രസ്തുത സമിതിയുടെ മറ്റ് പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി)ഏതെല്ലാം ജില്ലകളിലാണ് പൊക്കാളി, കോള്‍ പാടങ്ങളുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് മൊത്തമുണ്ടായിരുന്ന ഇത്തരം പാടങ്ങള്‍ എത്രയായിരുന്നു; ഇപ്പോള്‍ എത്ര ഹെക്ടര്‍ പാടങ്ങളുണ്ടെന്ന് വെളിപ്പെടുത്തുമോ?

*287

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആസ്തി

ശ്രീ. പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആസ്തി രജിസ്റര്‍ ചെയ്യണമെന്നുള്ള ഗവണ്‍മെന്റ് ഉത്തരവ് എന്നാണ് പുറപ്പെടുവിച്ചത് ; ആയതിന്റെ അടിസ്ഥാനത്തില്‍ എത്ര പഞ്ചായത്തുകള്‍ തങ്ങളുടെ ആസ്തി വിവരങ്ങള്‍ രേഖപ്പെടുത്തി;

(ബി)ഇപ്രകാരം ആസ്തി രജിസ്റര്‍ ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ് ;

(സി)മുന്‍പ് പഞ്ചായത്തുകള്‍ക്ക് ആസ്തി സംരക്ഷണത്തിനായി ഫണ്ട് അനുവദിച്ചിരുന്നത് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ; ഇപ്പോള്‍ എപ്രകാരമാണ് വിശദാംശങ്ങള്‍ നല്കാമോ ;

(ഡി)പഞ്ചായത്ത് ആസ്തികളുടെ സംസ്ഥാനതല ക്രോഡീകരണം ഇതിനോടകം സാധ്യമായിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എത്ര ശതമാനം വിജയം വരിച്ചു; വിശദാംശങ്ങള്‍ നല്കുമോ ?

*288

കര്‍ഷക രജിസ്ട്രേഷന്‍

ശ്രീ. കെ.വി. വിജയദാസ്

,, എസ്. ശര്‍മ്മ

,, കെ. സുരേഷ് കുറുപ്പ്

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൃഷിവകുപ്പില്‍ കര്‍ഷകര്‍ പേര് രജിസ്റര്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; ഇതിനായി കാലപരിധി വെച്ചിട്ടുണ്ടോ;

(ബി)സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ എല്ലാ കൃഷിക്കാരും അറിഞ്ഞിട്ടുണ്ടോ; രജിസ്ട്രേഷന്‍ നടത്താനുളള എത്ര ഫോറങ്ങള്‍ പ്രിന്റുചെയ്തു വിതരണം ചെയ്യുകയുണ്ടായി; ഇതേവരെയുളള രജിസ്ട്രേഷന്‍ ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(സി)കാലപരിധി എടുത്തുകളഞ്ഞുകൊണ്ട് എല്ലാ കൃഷിക്കാര്‍ക്കും രജിസ്ട്രേഷന്‍ നടത്താന്‍ അവസരം നല്‍കുമോ;

(ഡി)രജിസ്ട്രേഷന്‍ നടത്തുന്ന കൃഷിക്കാര്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?

*289

നോര്‍ക്ക-റൂട്ട്സിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തല്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

()നോര്‍ക്ക-റൂട്ട്സിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;

(ബി)നോര്‍ക്ക റൂട്ട്സ് ഇപ്പോള്‍ ഏതെല്ലാം സര്‍ട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തുന്നത്, വിശദമാക്കുമോ;

(സി)സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ജില്ലാ ആസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നുണ്ട്, വിശദമാക്കുമോ?

*290

കുടുംബശ്രീക്ക് സംയോജിത മേല്‍നോട്ട സമിതി

ശ്രീ. പി.. മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടുംബശ്രീക്ക് സംയോജിത മേല്‍നോട്ട സമിതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ ;

(സി)കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനുമായി എന്തെല്ലാം കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി)മേല്‍നോട്ട സമിതി ഏതെല്ലാം കാര്യങ്ങളിലാണ് വിലയിരുത്തലുകളും, പിന്തുണയും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

291

ടെക്നോളജി റിസോഴ്സ് സെന്റര്‍

ശ്രീ. ബെന്നി ബെഹനാന്‍

,, പി. സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പഞ്ചായത്തുകളില്‍ ടെക്നോളജി റിസോഴ്സ് സെന്റര്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി, ഭരണതലത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളത്;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇവ നടപ്പാക്കുന്നത്?

*292

നഗരവികസന പദ്ധതികള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, എം. പി. അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നഗരവികസനത്തിന് പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതികള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(ബി)ഇക്കാര്യത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ;

(സി)എങ്കില്‍ ഇതു സംബന്ധിച്ച പ്രധാന കണ്ടെത്തലുകള്‍ വിശദമാക്കുമോ;

(ഡി)വിദേശ മലയാളികളുടെ നിക്ഷേപം എത്രത്തോളം ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

*293

വികസന അജണ്ടയിലെ സ്വയം നിര്‍ണ്ണയ അധികാരം

ശ്രീ. വി.റ്റി. ബല്‍റാം

,, ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തദ്ദേശസ്ഥാപനങ്ങളുടെ വികസന മേഖലയിലെ പദ്ധതികള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സ്വയം തീരുമാനിക്കുന്നതിന് പൂര്‍ണ്ണാധികാരം നല്‍കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം:

(സി)പദ്ധതികളുടെ നിര്‍വ്വഹണത്തില്‍ ഈ സംവിധാനം എത്രമാത്രം വിജയവും പ്രയോജനകരവുമാവുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;

(ഡി)ഇത് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*294

പച്ചത്തേങ്ങസംഭരണം

ശ്രീ. കെ. അജിത്

,, . ചന്ദ്രശേഖരന്‍

,, വി. എസ്. സുനില്‍ കുമാര്‍

,, ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പച്ചത്തേങ്ങസംഭരണനടപടികള്‍ എല്ലാ ജില്ലകളിലും നടപ്പാക്കിയിട്ടുണ്ടോ;

(ബി)പച്ചത്തേങ്ങയ്ക്കു താങ്ങുവില ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍, എത്ര രൂപ;

(സി)ഈ താങ്ങുവില കുറവാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പരാതി പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

*295

വികലാംഗര്‍ക്കുള്ള പരാതികള്‍ പരിഹരിക്കുവാന്‍ അദാലത്തുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

,, പാലോട് രവി

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വികലാംഗര്‍ക്കുള്ള പരാതികള്‍ പരിഹരിക്കുവാന്‍ അദാലത്തുകള്‍ നടത്താന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി)ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ഏതെല്ലാം;

(സി)എന്തെല്ലാം പരിഹാരമാര്‍ഗ്ഗങ്ങളാണ് അദാലത്തുകളില്‍ കൂടി ഇവര്‍ക്ക് ലഭിക്കുന്നത് ; വ്യക്തമാക്കുമോ ;

(ഡി)എവിടെയൊക്കെയാണ് അദാലത്തുകള്‍ നടത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

*296

കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍

ശ്രീ. കെ.എം.ഷാജി

,, എം.പി.അബ്ദുസ്സമദ് സമദാനി

,, സി. മമ്മൂട്ടി

,, എന്‍..നെല്ലിക്കുന്ന്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സമൂഹത്തില്‍ ദിനംപ്രതി വളര്‍ന്നുവരുന്ന കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍, സ്ത്രീപീഡനങ്ങള്‍, എന്നിവയ്ക്ക് മദ്യപാനവു മായുളള ബന്ധം സംബന്ധിച്ച് സാമൂഹ്യക്ഷേമവകുപ്പ് എന്തെങ്കിലും പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)സാമൂഹ്യമായ ധാര്‍മ്മികച്യുതിയും, കുട്ടികളില്‍ വളര്‍ന്നു വരുന്ന മാനസികവൈകല്യങ്ങളും കുറ്റകൃത്യങ്ങളില്‍ എത്തുന്നതു തടയാന്‍ എന്തെങ്കിലും പദ്ധതികള്‍ ആലോചിക്കുന്നുണ്ടോ;

(സി)ഇത്തരം ദുഷ്പ്രവണതകള്‍ തടയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ദുര്‍ഗ്ഗുണ പരിഹാര പ്രവര്‍ത്തനങ്ങളും, മാനസികാവബോധം നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്ത് നടപ്പാക്കുമോ?

*297

കാര്‍ഷിക നയം

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പുതിയ കാര്‍ഷിക നയം പ്രഖ്യാപിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ ;

(ബി)കൃഷിക്കാരുടേയും കര്‍ഷകന്റേയും സംരക്ഷണം ഉറപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുടേയും വിജയ മാതൃകകള്‍ നയത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന കാര്യം പരിഗണിക്കുമോ ; വിശദമാക്കുമോ ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ?

*298

ഗ്രാമവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

,, പി.കെ. ഗുരുദാസന്‍

,, സി. കൃഷ്ണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഗ്രാമവികസനവും ആസൂത്രണവും സാംസ്കാരികവും നോര്‍ക്കയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന സംസ്ഥാന പദ്ധതികള്‍ ഏതെല്ലാം;

(ബി)പ്രസ്തുത പദ്ധതികളുടെ 2012-13 വര്‍ഷത്തെ പ്രവര്‍ത്തനത്തെ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;

(സി)പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ എന്ത് ഭൌതികനേട്ടം കൈവരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്; അതില്‍ എത്ര ലക്ഷ്യം കണ്ടു;

(ഡി)ബ്ളോക്ക് തലത്തില്‍ പ്രസ്തുത പദ്ധതികള്‍ നടപ്പാക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് വന്നിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

*299

ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം

ശ്രീ. സി. മോയിന്‍കുട്ടി

,, കെ.എന്‍.. ഖാദര്‍

'' കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് കൃഷിയും മൃഗസംരക്ഷണവും അച്ചടിയും സ്റേഷനറിയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()'ഒരു വീട്ടില്‍ ഒരു ഫലവൃക്ഷം' എന്ന പേരില്‍ ഒരു പദ്ധതി കൃഷി വകുപ്പു നടപ്പാക്കിയിട്ടുണ്ടായിരുന്നോ; എങ്കില്‍ പ്രസ്തുത പദ്ധതിയുടെ പ്രയോജനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതു വിധത്തിലാണ് പ്രസ്തുത പദ്ധതി നടപ്പാക്കിയതെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത പദ്ധതി വ്യാപകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതു വിധത്തിലെന്ന് വ്യക്തമാക്കുമോ?

*300

മാലിന്യം ഉറവിടത്തില്‍ത്തന്നെ സംസ്ക്കരിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി ടാക്സില്‍ ഇളവ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് നഗരകാര്യവും ന്യൂനപക്ഷക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മാലിന്യം ഉറവിടത്തില്‍ത്തന്നെ കാര്യക്ഷമായി സംസ്ക്കരിക്കുന്ന വീടുകള്‍ക്കും ഇതര സ്ഥാപനങ്ങള്‍ക്കും പ്രോപ്പര്‍ട്ടി ടാക്സില്‍ ഇളവ് നല്കുന്ന കാര്യം ഏതെങ്കിലും നഗരസഭ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നോ; വിശദമാക്കുമോ ;

(ബി)ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായിട്ടുണ്ടാ;

(സി)മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കുന്നതിന് പ്രചോദനം നല്കുന്നതിനായി, മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ള വീടുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും പത്തു ശതമാനം നികുതി ഇളവു നല്കുമോ ?

 

Short Notice Question

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.