UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

627

ലോട്ടറി നികുതി വരുമാനം

ശ്രീ. മുല്ലക്കര രത്നാകരന്‍

സര്‍ക്കാരിന് വിവിധ ലോട്ടറികളിലൂടെ നികുതിയിനത്തില്‍ 2011 ജനുവരി മുതല്‍ ഡിസംബര്‍ വരെയും 2012 ജനുവരി മുതല്‍ ഡിസംബര്‍ വരെയും ലഭിച്ചിട്ടുള്ള തുക എത്രയെന്ന് വാര്‍ഷികാടിസ്ഥാനത്തിലുള്ള കണക്ക്ലഭ്യമാക്കാമോ ?

628

കേരള സംസ്ഥാന ഭാഗ്യക്കുറി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, . സി. ബാലകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, വി. പി. സജീന്ദ്രന്‍

() ഈ സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പിനെ മഹത്തായ ജീവകാരുണ്യ പ്രസ്ഥാനമാക്കി മാറ്റുന്നതിന് എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി) ഏതെല്ലാം ഭാഗ്യക്കുറികളാണ് ഇതിനായി തുടങ്ങിയിട്ടുള്ളത്; വ്യക്തമാക്കുമോ;

(സി) ലോട്ടറിയുടെ ഘടനയിലും സമ്മാനത്തുകയിലും എന്തെല്ലാം മാറ്റങ്ങള്‍ വരുത്തുകയുണ്ടായി; വിശദമാക്കുമോ;

(ഡി) ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഏതെല്ലാം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിച്ചിട്ടുള്ളത്; വിശദമാക്കുമോ?

629

'കാരുണ്യ ലോട്ടറി' പദ്ധതിയില്‍ നിന്നുള്ള ധനസഹായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കിയ ' കാരുണ്യ' ലോട്ടറിയില്‍ നിന്നും ഇതുവരെ എത്ര തുക ലഭിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി) ഇതുവരെ എത്ര രോഗികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്;

(സി) ഏതെല്ലാം രോഗങ്ങള്‍ക്കാണ് സഹായം നല്‍കുന്നതെന്നും ഇതിനുള്ള മാനദണ്ഡങ്ങള്‍ ഏന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ഡി) ശസ്ത്രക്രിയ വേണ്ട രോഗികളുടെ അപേക്ഷ ലഭിച്ചതിനു ശേഷം നടക്കുന്ന ശസ്ത്രക്രിയക്ക് മാത്രം ധനസഹായം ലഭ്യമാക്കുകയുള്ളൂ എന്ന് വ്യവസ്ഥയുണ്ടോ;

() അടിയന്തിര സാഹചര്യങ്ങളില്‍ നടക്കുന്ന ശസ്ത്രക്രിയകളെ ഇതില്‍ നിന്നും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്) സ്വകാര്യ ആശുപത്രികളെ ചികില്‍സക്കായി തിരഞ്ഞെടുത്തതില്‍ ട്രസ്റുകള്‍ നടത്തുന്ന ഡയാലിസിസ് സെന്ററുകളെയും ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ജി) അടിയന്തിരഘട്ടങ്ങളില്‍ അന്യസംസ്ഥാനത്ത് നടത്തപ്പെടുന്ന ചികില്‍സക്കും പ്രസ്തുത ആനുകൂല്യം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

630

കാരുണ്യ ഫണ്ട്

ഡോ. എന്‍.ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ.പി.സി.ജോര്‍ജ്

() സംസ്ഥാനത്ത് കാരുണ്യ ബെനവലന്റ് ഫണ്ട് നിലവില്‍് വന്നതിനുശേഷം ഇതുവരെ നിര്‍ദ്ധനരായ എത്ര രോഗികള്‍ക്ക് എത്ര തുകയുടെ ധനസഹായം അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഫണ്ടില്‍ നിന്ന് നിലവില്‍ ഏതെല്ലാം രോഗങ്ങള്‍ക്കാണ് ചികിത്സാ ധനസഹായം നല്‍കിവരുന്നത്;

(സി) ഭാരിച്ച ചികിത്സാ ചെലവുകള്‍ വഹിക്കേണ്ടി വരുന്ന ഇതര രോഗങ്ങള്‍ക്കു കൂടി കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്ന് ധനസഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

631

കാരുണ്യ ബെനവലന്റ് പദ്ധതി

ശ്രീ. സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

() കാരുണ്യ ബെനവലന്റ് പദ്ധതി പ്രകാരം അടിയന്തിര ചികിത്സ തേടേണ്ടിവരുന്ന ഹൃദ്രോഗികള്‍ക്ക് ആദ്യഘട്ടം മുതല്‍ പ്രയോജനം ലഭിക്കത്തക്ക നിലയില്‍ ആവശ്യമായ പരിഷ്ക്കരണ ഉത്തരവ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ;

(ബി) പ്രസ്തുത ആവശ്യം ഉന്നയിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?

632

കാരുണ്യ ഭാഗ്യക്കുറി

ശ്രീമതി. കെ. എസ്. സലീഖ

() കാരുണ്യ ഭാഗ്യക്കുറിയുടെ അറ്റാദായയിനത്തില്‍ എത്ര കോടി രൂപ സമാഹരിക്കുവാന്‍ ഇതുവരെ കഴിഞ്ഞു; ആയതില്‍നിന്ന് ഇതുവരെ എത്ര കോടി രൂപ വിവിധ രോഗികള്‍ക്കായി അനുവദിച്ചു; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ചികിത്സ തുടങ്ങുംമുമ്പ് സഹായത്തിന് അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയുള്ളതിനാല്‍ അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രീയകള്‍ക്കും വിധേയരാകുന്നവര്‍ക്ക് പ്രസ്തുത ലോട്ടറിയില്‍നിന്നുള്ള ചികിത്സാ സഹായം നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(സി) മറ്റ് സംസ്ഥാനങ്ങളില്‍ അടിയന്തിരഘട്ടങ്ങളില്‍ ചികിത്സതേടുന്നവര്‍ക്ക് ചികിത്സ സഹായം നിഷേധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ഡി) ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് കാരുണ്യയിലെ പരമാവധി തുകയായ രണ്ട് ലക്ഷത്തില്‍നിന്ന് 70,000/- രൂപ കുറച്ചാണ് നല്‍കുന്നത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ചികിത്സാ ചെലവ് കൂടുതല്‍ വേണ്ടിവരുന്ന രോഗികള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുയെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

() കാരുണ്യ ലോട്ടറിയില്‍നിന്നുള്ള ചികിത്സാ നടപടിക്രമങ്ങള്‍ സുതാര്യവും വേഗതയുള്ളതുമായി മാറ്റുവാന്‍ നിലവിലെ വ്യവസ്ഥകള്‍ക്ക് സമൂലമാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(എഫ്) കാരുണ്യ ഡയാലിസിസ് സെന്ററിന് എത്ര തുക അനുവദിച്ചു; എപ്രകാരമുള്ള ആശുപത്രികളെയാണ് ഇത്തരം സെന്ററിന് തെരഞ്ഞെടുക്കപ്പെടുന്നത്; എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് കരുതുന്നത്; വിശദമാക്കുമോ;

(ജി)കാരുണ്യ ഹോമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര കോടി രൂപ അനുവദിച്ചു; എന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; എത്ര കൂട്ടിരിപ്പുകാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്ന വ്യക്തമാക്കുമോ ?

633

കാരുണ്യ ചികിത്സാ പദ്ധതി പ്രകാരമുള്ള ധനസഹായം

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ കാരുണ്യ ലോട്ടറിയുടെ വിറ്റുവരവില്‍ നിന്നും എന്തു തുക ലാഭമായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത കാലയളവില്‍ കാരുണ്യ ചികിത്സാ പദ്ധതിയിലേക്ക് എത്ര അപേക്ഷകള്‍ ലഭിച്ചിരുന്നു; ഇതില്‍ എത്രപേര്‍ സഹായധനത്തിന് അര്‍ഹരാണ്; വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം എത്ര രോഗികള്‍ക്ക് മുഴുവന്‍ ധനസഹായവും ലഭ്യമാക്കിയിട്ടുണ്ടെന്ന്വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം ആനുകൂല്യത്തിന് അര്‍ഹതയുള്ളവരും ഇതുവരെ ആനുകൂല്യം ലഭിക്കാത്തവരുമായ എത്ര രോഗികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

() കാരുണ്യ പദ്ധതി പ്രകാരം ചികിത്സാ ചെലവിനായി ഇതുവരെ എത്രരൂപ അനുവദിച്ചു എന്ന് വ്യക്തമാക്കാമോ ?

634

കാരുണ്യ ഭാഗ്യക്കുറിയുടെ കണക്കുവിവരം

ശ്രീ. കെ. കെ. നാരായണന്‍

() കാരുണ്യ ഭാഗ്യക്കുറി മുഖാന്തിരം ഇതുവരെ എത്ര കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിട്ടുണ്ട്; എത്ര കോടി രൂപയുടെ ലാഭം ഉണ്ടായിട്ടുണ്ട്;വ്യക്തമാക്കാമോ;

(ബി) എത്ര രോഗികള്‍ക്ക് ധനസഹായം വിതരണം ചെയ്തിട്ടുണ്ട്; ഇതിനായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ;വ്യക്തമാക്കാമോ;

(സി) ഇനി എത്ര അപേക്ഷകള്‍ ധനസഹായം നല്‍കുന്നതിന് ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ഇതിന് എത്ര രൂപ വേണ്ടിവരുമെന്ന് വ്യക്തമാക്കാമോ?

635

കാരുണ്യ പദ്ധതി പ്രകാരമുളളഡയാലിസിസ് സെന്ററുകള്‍

ശ്രീ. എന്‍..നെല്ലിക്കുന്ന്

() കാരുണ്യ പദ്ധതി പ്രകാരമുളള എത്ര ഡയാലിസിസ് സെന്ററുകള്‍ എവിടെയെല്ലാം ആരംഭിക്കാനാണ് പദ്ധതിയിട്ടിട്ടുളളത്; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നീ ജില്ലകളില്‍ എത്ര സെന്ററുകളാണുളളത്;

(സി) തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ സെന്ററുകളുടെ എണ്ണത്തില്‍ കുറവുവന്നതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

636

ഭാഗ്യക്കുറി ഏജന്റുമാര്‍

ശ്രീമതി കെ. എസ്. സലീഖ

() ഭാഗ്യക്കുറി വകുപ്പിന് 2012-13 സാമ്പത്തിക വര്‍ഷം ജനുവരി 15 വരെ എത്ര തുക വിറ്റുവരവ് ഇനത്തില്‍ ലഭ്യമായി; സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ തുക എത്ര വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്;

(ബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലോട്ടറി വില്‍പ്പനയിലൂടെ എത്രകോടി ലഭിച്ചു; വ്യക്തമാക്കുമോ;

(സി) നടപ്പു വര്‍ഷം ഭാഗ്യക്കുറിയില്‍ നിന്നും ലാഭവും, നികുതി വരുമാനവുമായി എത്ര കോടി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ജനുവരി 15 വരെ ഈയിനത്തില്‍ എത്ര തുക നേടി; വിശദമാക്കുമോ ;

(ഡി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭാഗ്യക്കുറിയില്‍ നിന്നുളള ലാഭവും, നികുതി വരുമാനവും എത്രയെന്ന് വ്യക്തമാക്കുമോ;

() നിലവില്‍ എത്ര കുടുംബങ്ങള്‍ ഭാഗ്യക്കുറി വകുപ്പിനെ ആശ്രയിച്ചു കഴിയുന്നു; വ്യക്തമാക്കുമോ?

(എഫ്)നടപ്പ് സാമ്പത്തിക വര്‍ഷം എത്ര പേര്‍ ഭാഗ്യക്കുറിയില്‍ ഏജന്റ്മാരായി ജോലി ചെയ്യുന്നു; കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര പേരായിരുന്നു; വ്യക്തമാക്കുമോ;

(ജി) ഭാഗ്യക്കുറി ഏജന്റ്മാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി മുഖേന നടപ്പു വര്‍ഷം ഇതു വരെ എന്ത് തുക ധനസഹായമായി നല്‍കി; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു;

(എച്ച്) അന്യസംസ്ഥാനത്തിലെ ചില ഏജന്റ്മാര്‍ ലോട്ടറി ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നതു കാരണം സംസ്ഥാനത്തിലെ ചില ഏജന്റ്മാര്‍ക്ക് ലോട്ടറി ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭിക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടുവോ; വിശദമാക്കുമോ;

(ഭാഗ്യക്കുറി ടിക്കറ്റുകളുടെ അച്ചടി ഇപ്പോള്‍ എത്ര ലക്ഷമായി നിജപ്പെടുത്തിയിരിക്കുന്നു; ആയത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ; വ്യക്തമാക്കുമോ?

637

കാരുണ്യ ബെനവലന്റ് ഫണ്ട് പ്രകാരംസ്വകാര്യാശുപത്രിയിലെ ചികിത്സാ സഹായം

ശ്രീ.ജി.എസ്. ജയലാല്‍

() കാരുണ്യ ബെനവലന്റ് ഫണ്ട് ധനസഹായപ്രകാരം സ്വകാര്യ ആശുപത്രികളില്‍ ചികിത്സിക്കുന്നവര്‍ക്കും സഹായം നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ സ്വകാര്യ ആശുപത്രികളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ആശുപത്രികളില്‍ ഏതൊക്കെ ചികിത്സ നടത്തുന്നതിലേക്കാണ് ധനസഹായം നല്‍കുന്നത്; വിശദാംശം അറിയിക്കുമോ;

(സി) ഇതുവരെ എത്രലക്ഷം രൂപയാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ചികിത്സാ ആവശ്യത്തിലേക്കായി നല്‍കിയിട്ടുള്ളത്; ആശുപത്രിയുടെ പേര്‍, തുക എന്നിവ വ്യക്തമാക്കുമോ ?

638

കാരുണ്യ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() കാരുണ്യ ലോട്ടറിയില്‍ നിന്നും ഇതുവരെ എത്ര തുക വരുമാനമുണ്ടായി എന്നറിയിക്കാമോ;

(ബി) മാരകരോഗചികിത്സയ്ക്ക് ഇതില്‍ നിന്നും എത്ര ചെലവായി എന്നും എത്ര തുക ബാക്കിയുണ്ടെന്നും അറിയിക്കാമോ;

(സി) കാസര്‍ഗോഡ് ജില്ലയുടെ പ്രത്യേക സാഹചര്യംപരിഗണിച്ച് മംഗലാപുരത്തുള്ള പ്രധാന ആശുപത്രികളെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

639

കാരുണ്യ ചികിത്സാ പദ്ധതി

ശ്രീ. വി ചെന്താമരാക്ഷന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. .എം. ആരിഫ്

() കാരൂണ്യ ചികിത്സാ പദ്ധതിയുടെ ഭാഗമായുള്ള ചികിത്സാ സഹായങ്ങള്‍ ലഭ്യമാക്കുന്ന രീതിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പെട്ടെന്ന് രോഗം ബാധിച്ച് ആശുപത്രിയിലാവുകയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാവുകയും ചെയ്യേണ്ടിവന്ന പാവപ്പെട്ടവര്‍ക്ക് കാരൂണ്യ ചികിത്സാസഹായം ലഭിക്കാത്ത സാഹചര്യം അറിയാമോ ; അപേക്ഷ സംബന്ധിച്ച സങ്കീര്‍ണ്ണതകള്‍ നിര്‍ദ്ധനരായ രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണെന്നറിയാമോ ;

(സി) കാരൂണ്യ ലോട്ടറി വഴി ഇതിനകം ലഭിച്ച വരുമാനവും ചികിത്സാ സഹായം നല്‍കാന്‍ ഇതിനകം ചെലവഴിച്ച തുകയും ബാക്കി നില്പും സംബന്ധിച്ച് വിശദമാക്കുമോ ; ഈ പണം യഥാസമയം പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) കാരുണ്യ ചികിത്സാ സഹായത്തിനായി ലഭിച്ച അപേക്ഷയില്‍ ഇനിയും തീര്‍പ്പാക്കാനുള്ളവ എത്രയാണെന്നും അതിനായി വേണ്ടി വരുന്ന തുക എത്രയാണെന്നും വിശദമാക്കുമോ ?

640

ഭാഗ്യക്കുറി വകുപ്പില്‍ കൂടുതല്‍ ലെ ജീവനക്കാരെ നിയമിക്കാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രതിദിന നറുക്കെടുപ്പ് ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള വിറ്റുവരവ് എത്രയാണെന്ന് പറയുമോ;

(ബി) ടിക്കറ്റ് വില്പന വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഏജന്റുമാര്‍ക്ക് ജില്ലാ ഭാഗ്യക്കുറി ആഫീസുകളിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഏജന്റുമാരുടെ ഇടപാടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതിനാവശ്യമായ ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;

(ഡി) ഏജന്റുമാരുടെ വര്‍ദ്ധനവും, അവരുടെ ഇടപാടുകള്‍ നടത്തിക്കൊടുക്കുന്നതിനാവശ്യമായ ജീവനക്കാരുടെ അഭാവവും ഒഴിവാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

641

കാരുണ്യ ബെനവലന്റ് സ്കീം

ശ്രീ. കെ. ദാസന്‍

() കാരുണ്യ ബെനവലന്റ് സ്കീം പ്രകാരം ധനസഹായം കിട്ടുന്നതിന് എന്തെല്ലാം നടപടികളാണ് പാലിക്കേണ്ടതെന്ന് വ്യക്തമാക്കുമോ; മാര്‍ഗ്ഗരേഖ വിശദീകരിക്കുമോ;

(ബി) സംസ്ഥാനത്ത് പ്രൈവറ്റും ഗവണ്‍മെന്റും ആയി ഏതെല്ലാം ആശുപത്രികള്‍ "കാരുണ്യ'' ബെനവലന്റ് സ്കീമിനായി സര്‍ക്കാര്‍ അക്രഡിറ്റ് ആശുപത്രികളായി തെരഞ്ഞെടുത്തിരിക്കുന്നു എന്ന് വ്യക്തമാക്കുമോ;

(സി) കോഴിക്കോട് ജില്ലയില്‍ നാളിതുവരെ കാരുണ്യ ബെനവലന്റ് ഫണ്ടിനായി എത്ര അപേക്ഷ ലഭിച്ചു എന്നും എത്രയെണ്ണം തീരുമാനമാക്കി എന്നും വ്യക്തമാക്കുമോ; ധനസഹായത്തിന് പരിഗണിക്കാതെ തള്ളിയ അപേക്ഷകള്‍ ഏതെല്ലാം; ആരുടെയെല്ലാം അപേക്ഷകള്‍ ആണ് നിരസിച്ചതെന്ന് വ്യക്തമാക്കുമോ; അപേക്ഷകള്‍ നിരസിക്കാനുള്ള കാരണം വ്യക്തമാക്കുമോ;

(ഡി) അടിയന്തിര സാഹചര്യത്തില്‍ രോഗികള്‍ക്ക് മുന്‍കൂര്‍ അനുവാദം ലഭിച്ച് സഹായം ലഭിക്കാന്‍ എന്തെല്ലാം നടപടികളാണ് പാലിക്കേണ്ടതെന്ന് വിശദീകരിക്കുമോ;

() കോഴിക്കോട് ജില്ലയിലെ കാരുണ്യ ബെനവലന്റ് ഫണ്ടിന്റെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് ചുമതലപ്പെട്ട ജില്ലാ സമിതിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ ആരെല്ലാമെന്ന് പേരും മറ്റുവിവരങ്ങളും നല്‍കുമോ;

(എഫ്) ജില്ലാതല കമ്മിറ്റികള്‍ ചേരുമ്പോള്‍ നിയമസഭാ സാമാജികരെ കൂടി ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ജി) അപേക്ഷ നല്‍കി ജില്ലതല കമ്മിറ്റിയില്‍ അംഗീകാരം ലഭിക്കുന്ന സമയത്തിന്റെ ഇടവേളയില്‍ ശസ്ത്രക്രിയ കഴിഞ്ഞുപോയാല്‍ രോഗിക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമോ എന്നത് വ്യക്തമാക്കുമോ;

(എച്ച്) കോഴിക്കോട് ജില്ലയില്‍ ഇതുവരെ ആനുകൂല്യം ലഭിച്ചവരുടെ പേര്/വിലാസം/ എന്നീ വിവരങ്ങള്‍ ലഭ്യമാക്കുമോ? 

642

കാരുണ്യ ലോട്ടറി ചികിത്സാപദ്ധതി വ്യവസ്ഥയിലെ അപാകത

ശ്രീ. ചിറ്റയം ഗോപകുമാര്‍

() കാരുണ്യലോട്ടറി ചികിത്സാ പദ്ധതിയില്‍ ചികിത്സ തുടങ്ങും മുന്‍പ് അപേക്ഷ നല്‍കണമെന്ന വ്യവസ്ഥ കാരണം അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയരാകുന്ന അനവധി പാവപ്പെട്ട രോഗികള്‍ക്ക് പ്രസ്തുത പദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അപാകത പരിഹരിച്ച് ചികിത്സാ സൌകര്യം പ്രസ്തുത വിഭാഗങ്ങള്‍ക്കുകൂടി ലഭ്യമാക്കുന്നതിനുവേണ്ട അടിയന്തിര നടപടിയുണ്ടാകുമോ?

643

കാരുണ്യബെനവലെന്റ് ഫണ്ട് ഉപയോഗിച്ചുള്ള ധനസഹായം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കാരുണ്യബെനവലെന്റ് ഫണ്ട് ഉപയോഗിച്ച് എത്രപേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇതുവരെ എത്ര തുകയാണ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തുന്ന എത്രപേര്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത ആളുകള്‍ക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

() ഇതുവരെ ധനസഹായം നല്‍കിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് നല്‍കുമോ ?

644

കാരുണ്യ ബെനവലന്റ് പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() കാരുണ്യ ബെനവലന്റ് പദ്ധതി പ്രകാരം ഏതൊക്കെ രോഗികള്‍ക്കാണ് ചികിത്സാ സഹായം ലഭിക്കുന്നത്; എത്ര രൂപ വരെ ലഭിക്കും; വിശദാംശം നല്‍കാമോ;

(ബി) ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് പ്രസ്തുത പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നത്;

(സി) പ്രസ്തുത പദ്ധതിക്ക് കീഴില്‍ വരുന്ന കണ്ണൂര്‍ ജില്ലയിലെ ആശുപത്രികള്‍ ഏതൊക്കെയാണ്?

645

കാരുണ്യ ധനസഹായ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. സണ്ണി ജോസഫ്

,, പി.. മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പി. സി. വിഷ്ണുനാഥ്

() കാരുണ്യ ധനസഹായ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കാനുള്ള വരുമാനം എങ്ങനെയാണ് സമാഹരിക്കുന്നത്; വ്യക്തമാക്കുമോ ;

(സി) ഏതെല്ലാം രോഗങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത്; വിശദമാക്കുമോ ;

(ഡി) ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് പ്രസ്തുത പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നത് ;

() ഏതെല്ലാം ആശുപത്രികളില്‍ നിന്നാണ് പ്രസ്തുത ചികിത്സാ സൌകര്യം ലഭ്യമാകുന്നത്; വിശദാംശം ലഭ്യമാക്കുമോ ?

646

കാരുണ്യ ബെനവലെന്റ് പദ്ധതിയിലൂടെ സഹായം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കാരുണ്യ ലോട്ടറിയിലൂടെ ഇതുവരെ കാരുണ്യ ബെനവലെന്റ് സ്കീമിലേയ്ക്ക് എത്ര രൂപ ലഭിച്ചു; വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയിലൂടെ ഇതുവരെ എത്ര രോഗികള്‍ക്ക് സഹായം ലഭിച്ചു; ജില്ലതിരിച്ച് കണക്ക് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സ്കീമിലൂടെ പരമാവധി എത്ര രൂപവരെ സഹായം അനുവദിക്കുന്നുണ്ട്; വ്യക്തമാക്കുമോ;

(ഡി) അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും പ്രസ്തുത പദ്ധതിയില്‍നിന്നും സഹായം അനുവദിക്കുന്നുണ്ടോ;

() അപകടങ്ങള്‍, ശസ്ത്രക്രിയകള്‍ തുടങ്ങിയ അടിയന്തിര ചികിത്സ ആവശ്യമായവര്‍ക്ക് സഹായം ലഭിക്കുന്നതിന് അപേക്ഷിക്കുവാന്‍ നിശ്ചിതസമയം നല്‍കാന്‍ നടപടിയുണ്ടാകുമോ; വിശദമാക്കുമോ;

(എഫ്) മറ്റുസംസ്ഥാനങ്ങളില്‍ ചികിത്സ തേടുന്നവര്‍ക്ക് പ്രസ്തുത പദ്ധതിയില്‍നിന്നും സഹായം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇവര്‍ക്കുകൂടി സഹായം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

647

സംസ്ഥാന ലോട്ടറികളുടെ വിറ്റുവരവ്

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

,, ആര്‍. സെല്‍വരാജ്

,, എം.. വാഹീദ്

() നടപ്പു സാമ്പത്തിക വര്‍ഷം സംസ്ഥാന ലോട്ടറികളുടെ വിറ്റുവരവ് എത്ര കോടി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ;

(ബി) ഇപ്രകാരമുള്ള ലാഭം ഏത്രയാണെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) അന്യ സംസ്ഥാന ലോട്ടറികള്‍ നിര്‍ത്തലാക്കിയതും വ്യാജ ലോട്ടറിക്കെതിരായ നടപടികളും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ എത്രമാത്രം സഹായിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

648

കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അസുഖങ്ങള്‍ക്ക് ചികിത്സ തുടങ്ങും മുമ്പ് സഹായത്തിനായി അപേക്ഷിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ടോ; വിശദമാക്കുമോ ;

(ബി) അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും വിധേയരാവുന്നവര്‍ക്ക് കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ചികിത്സാ സഹായം നിഷേധിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ചികിത്സാ സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുവാന്‍ നിശ്ചിത സമയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

649

സംസ്ഥാന ലോട്ടറി - വരുമാനം

ശ്രീ. സി. ദിവാകരന്‍

() സംസ്ഥാനത്ത് ഏതെല്ലാം ലോട്ടറികളാണ് ഇപ്പോള്‍ നിലവിലുള്ളത്;

(ബി) നിലവിലുള്ള ഏതെങ്കിലും ലോട്ടറികള്‍ നിര്‍ത്തലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം;

(സി) ലോട്ടറിയില്‍ നിന്നും 2010-11, 2011-12 വര്‍ഷങ്ങളിലെ മൊത്തവരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ?

650

കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ചികിത്സാ ധനസഹായം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() അടിയന്തിര ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും വിധേയരാക്കുന്നവര്‍ക്ക് ചികിത്സ തുടങ്ങും മുന്‍പ് അപേക്ഷ നല്‍കണം എന്ന വ്യവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള ചികിത്സാ സഹായം നിഷേധിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തി അടിയന്തിര ശസ്ത്രക്രിയകള്‍ നടത്തേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അങ്ങനെയുള്ളവര്‍ക്കും സഹായം ലഭ്യമാക്കത്തക്കവിധം വ്യവസ്ഥകളില്‍ മാറ്റം വരുത്തുമോ ; വ്യക്തമാക്കാമോ ?

651

കെ.എസ്.എഫ്.ഇ യിലെ ഓഫീസ് അറ്റന്‍ഡന്റ്മാരുടെ പ്രമോഷന്‍

ശ്രീ. കെ.എം.ഷാജി

() കെ.എസ്.എഫ്.ഇ യിലെ ഓഫീസ് അറ്റന്‍ഡന്റ്മാരുടെ പ്രമോഷന്‍ അനുപാതം 5% ത്തില്‍ നിന്നും 10% ആയി ഉയര്‍ത്തുന്നതിനുളള ശുപാര്‍ശ പരിഗണനയില്‍ ഉണ്ടോ; എങ്കില്‍ അതിന്‍മേല്‍ അടിയന്തര തീരുമാനം എടുക്കുമോ;

(ബി) ഓഫീസ് അറ്റന്‍ഡന്റ്മാരെ തസ്തികമാറ്റം വഴി ജൂനിയര്‍ അസിസ്റന്റായി നിയമിക്കുന്നതിന് എത്ര ഒഴിവുകള്‍ നിലവിലുണ്ട്; ജൂനിയര്‍ അസിസ്റന്റിന്റ്െ എത്ര ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

(സി) കെ.എസ്.എഫ്.ഇ യില്‍ ഓഫീസ് അറ്റന്‍ഡന്റിനെ ജൂനിയര്‍ അസിസ്റന്റായി പ്രൊമോട്ട് ചെയ്യുന്നതിനുളള റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ട എത്ര പേര്‍ക്ക് പ്രൊമോഷന്‍ നല്‍കാനുണ്ട്;എത്ര ഒഴിവുകള്‍ നിലവിലുണ്ട്?

652

പുതുക്കുളത്ത് കെ.എസ്.എഫ്.. ശാഖ

ശ്രീ. ജി. എസ്. ജയലാല്‍

() പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ പുതുതായി കെ.എസ്.എഫ്.. ശാഖ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(ബി) എങ്കില്‍ അതിന്മേല്‍ അനുകൂല നടപടി സ്വീകരിക്കുമോ ?

653

ചിതറ കെ. എസ്. എഫ്. . ശാഖ

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലെ ചിതറ ടൌണില്‍ കെ.എസ്.എഫ്.. യുടെ ഒരു പുതിയ ബ്രാഞ്ച് ആരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?

654

പറക്കോട് പുതിയ കെ.എസ്.എഫ്.. ശാഖ

ശ്രീ. ചിറ്റയം ഗോപകുമാര്‍

() അടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട പറക്കോട്ട് കെ.എസ്.എഫ്..യുടെ പുതിയ ശാഖ ആരംഭിക്കുന്നത് സംബന്ധിച്ചുള്ള നടപടി ക്രമങ്ങള്‍ വൈകുന്നതിനുള്ള കാരണം അറിയിക്കുമോ ;

(ബി) പ്രസ്തുത ശാഖ എന്നത്തേയ്ക്ക് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിക്കുമോ ?

655

ഭക്ഷ്യ സുരക്ഷയ്ക്കായി കെ.എഫ്.സി. ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

() സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയ്ക്കായി എന്തെല്ലാം പദ്ധതികളാണ് കെ.എഫ്.സി. ആവിഷ്ക്കരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി) ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് പ്രസ്തുത പദ്ധതി അനുസരിച്ച് പ്രയോജനം ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത പദ്ധതി അനുസരിച്ച് എന്തെല്ലാം തരത്തിലുള്ള വായ്പകളാണ് നല്‍കാനുദ്ദേശിക്കുന്നത്;

(ഡി) വായ്പകളും ഇളവുകളും സംബന്ധിച്ച വ്യവസ്ഥകള്‍ എന്തെല്ലാം; വിശദമാക്കുമോ?

656

സ്വകാര്യ പണമിടപാടുകാര്‍ക്കുള്ള നിയന്ത്രണം

ശ്രീ. എം. പി. വിന്‍സെന്റ്

() അമിത പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാടുകാരെ നിയന്ത്രിക്കുവാന്‍ നിലവില്‍ ഉള്ള നിയമങ്ങള്‍ ഏതൊക്കെയാണ് വ്യക്തമാക്കുമോ;

(ബി) സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് സര്‍ക്കാരിനു കീഴില്‍ ഏതൊക്കെ ഏജന്‍സികളാണുള്ളതെന്ന് വിശദമാക്കാമോ?

657

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകാത്ത കേസുകള്‍ ള്

ശ്രി. കെ. രാധാകൃഷ്ണന്‍

() ഹൈക്കോടതിയില്‍ സര്‍ക്കരിന്റെ കേസുകള്‍ പരിഗണനയ്ക്ക് വരുമ്പോള്‍ ഗവണ്‍മെന്റിനുവേണ്ടി അഭിഭാഷകര്‍ ഹാജരാകാത്തതുമുലം കേസുകള്‍ അനന്തമായി നീളുകയോ സര്‍ക്കാരിനെതിരായി വിധിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ക്രീമിലെയര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സ്പെഷ്യല്‍ പ്ളീഡര്‍ വാദത്തിനായി കോടതിയില്‍ ഹാജരായില്ലെന്ന വസ്തുത അറിയുമോ;

(സി) എങ്കില്‍ സ്പെഷ്യല്‍ പ്ളീഡര്‍ ഹാജാരാകാതിരിക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;

(ഡി) ഇതു സംബന്ധിച്ച് ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയതും മുന്നറിയിപ്പ് നല്‍കിയതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഇപ്രകാരം കോടതിയില്‍ വാദത്തിന് ഹാജരാകുന്നതില്‍ അനാസ്ഥ കാണിക്കുന്ന അഭിഭാഷകരെ ഒഴിവാക്കി പകരം അഭിഭാഷകരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

658

ഭവനനിര്‍മ്മാണ വായ്പ കുടിശ്ശിക

ശ്രീ. എസ്. ശര്‍മ്മ

ഭവനനിര്‍മ്മാണ വായ്പ കുടിശ്ശികയുള്ള ദുര്‍ബല-താഴ്ന്ന വിഭാഗക്കാരുടെ വായ്പ എഴുതിത്തള്ളുന്നതിന് സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

659

സംസ്ഥാന ഭവനിര്‍മ്മാണബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതി

ശ്രീ. പി. കെ. ഗുരുദാസന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ സാമ്പത്തിക സ്ഥിതിയില്‍ മെച്ചമുണ്ടായിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി) ബോര്‍ഡ് നിലവില്‍ നടപ്പിലാക്കിവരുന്ന ഭവനപദ്ധതികള്‍ എതൊക്കെയെന്ന് വ്യക്തമാക്കാമോ ?

660

ഭവനനിര്‍മ്മാണ ബോര്‍ഡ് നിര്‍മ്മിച്ച വീടുകള്‍

ശ്രീ. ബി. സത്യന്‍

() 2012-13 ല്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് ഏതെല്ലാം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്;

(ബി) ഭവനനിര്‍മ്മാണ ബോര്‍ഡ് 2012 ല്‍ എത്ര പേര്‍ക്ക് പുതുതായി വീട് നര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദമാക്കുമോ;

661

കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്തു തീര്‍ക്കുവാനുള്ള തുക

ശ്രീ. സി.കെ.സദാശിവന്‍

() 2011-12 സാമ്പത്തിക വര്‍ഷം അവസാനിച്ച ദിവസം പൊതുമരാമത്ത് വകുപ്പും ജലവിഭവ വകുപ്പും കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്ത് തീര്‍ക്കാനുണ്ടായിരുന്ന മൊത്തം തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) 2010-11 സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ദിവസം എത്രയായിരുന്നു;

(സി) 2013 ജനുവരി 31 ന് കോണ്‍ട്രാക്ടര്‍മാര്‍ക്ക് കൊടുത്ത് തീര്‍ക്കാനുളള മൊത്തം തുക എത്രയാണ്?

662

ഭവനപദ്ധതിയും എം.എന്‍ ലക്ഷംവീട് നവീകരണ പദ്ധതിയും

ശ്രീ.പി. തിലോത്തമന്‍

() മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ എം.എന്‍ ലക്ഷംവീട് നവീകരണ പദ്ധതിയും തുടരുന്നുണ്ടോ എന്നു വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതികള്‍ക്കായി മുന്‍ സര്‍ക്കാര്‍ ചിലവഴിച്ച തുക എത്രയാണെന്നും അതിനുവേണ്ടി ഈ സര്‍ക്കാര്‍ ചിലവഴിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;

(സി) ഭവന പദ്ധതികളില്‍ എന്തെല്ലാം നവീകരിച്ച ആശയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ ?

663

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എച്ച്.ബി. എ അനുവദിക്കുന്നത്

ശ്രീ. . എം. ആരിഫ്

() സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുന്ന എച്ച്.ബി എ യ്ക്ക് 2009-10, 2010-11, 2011-12 വര്‍ഷങ്ങളില്‍ എത്ര അപേക്ഷകളാണ് ലഭിച്ചത്; എത്ര പേര്‍ക്ക് തുക അനുവദിച്ചു; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) എച്ച്.ബി.എയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അതാത് വര്‍ഷം തന്നെ തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

664

ചാലക്കുടി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കെട്ടിട നിര്‍മ്മാണം

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്ക് ഭരണാനുമതി നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

665

ഭവനനിര്‍മ്മാണം

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാരിന്റെ കാലത്ത് ഭവനനിര്‍മ്മാണ വകുപ്പ് മുഖേന എത്ര പേര്‍ക്ക് വായ്പ അനുവദിച്ചിട്ടുണ്ട്; എത്ര പേര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്; വ്യക്തമാക്കാമോ ?

666

ഹൌസിംഗ് ബോര്‍ഡിന്റെ പ്രവൃത്തികള്‍

ശ്രീ.റ്റി.യു. കുരുവിള

() ഹൌസിംഗ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ നഗര പ്രദേശങ്ങളില്‍ കൂടുതല്‍ ഫ്ളാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) പ്രസ്തുത ബോര്‍ഡിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലാ ആസ്ഥാനത്തും വര്‍ക്കിംഗ് വുമണ്‍/മെന്‍ ഹോസ്റലുകള്‍ നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

667

സാഫല്യം ഭവന പദ്ധതി

ശ്രീ. . റ്റി. ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

() സാഫല്യം ഭവന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഭേദഗതി വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങളെന്തെല്ലാം;

(സി) സബ്സിഡി, തറവിസ്തീര്‍ണ്ണം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി) ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നുണ്ട്; വിശദാംശങ്ങള്‍ എന്തെല്ലാം?

668

ഭവനനിര്‍മ്മാണ പ്രോജക്ടുകള്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

'' ജോസ് തെറ്റയില്‍

'' സി.കെ. നാണു

() ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പുതിയ ഭവനനിര്‍മ്മാണ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നുണ്ടോ;

(ബി) എങ്കില്‍ അവ ഏതെല്ലാം സ്ഥലത്തെന്ന് വിശദമാക്കാമോ;

(സി) ബോര്‍ഡിന്റെ വര്‍ദ്ധിച്ചുവരുന്ന ഭരണ ചെലവുകള്‍ക്ക് പണം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമാക്കാമോ;

(ഡി) ഉപഭോക്താക്കള്‍ വസ്തുവിനും വീടിനും നല്‍കുന്ന തുകയില്‍ നിന്ന് ഭരണ ചെലവുകള്‍ക്ക് പണം വിനിയോഗിക്കുന്നുണ്ടോ;

() ഉപഭോക്താവിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

669

സായൂജ്യം ഭൂവികസന പദ്ധതി

ശ്രീ. എം. . വാഹീദ്

,, ലൂഡി യൂയിസ്

,, ആര്‍. സെല്‍വരാജ്

,, ഷാഫി പറമ്പില്‍

() സായൂജ്യം ഭൂവികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ചെറിയ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇടത്തരക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് പ്ളോട്ടുകള്‍ ലഭ്യമാക്കുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) ഇതിന്റെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതെങ്ങനെ;

() പ്ളോട്ടുകള്‍ വാങ്ങുന്നതിന് എന്തെല്ലാം സൌകര്യങ്ങളാണ് ഗുണഭോക്താള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.