UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

701

മൈനിംഗ്ആന്റ് ജിയോളജി ഓഫീസുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() മൈനിംഗ് ആന്റ് ജിയോളജിക്ക് എല്ലാ ജില്ലകളിലും ഓഫീസുകളുണ്ടോ; ജില്ലാ ഓഫീസുകളില്‍ ഏതെല്ലാം സംവിധാനങ്ങള്‍ ഉണ്ട്;

(ബി) മൈനിംഗ് ആന്റ് ജിയോളജിക്കു എല്ലാ ജില്ലാ ഓഫീസുകളിലും വാഹനങ്ങളുണ്ടോ;

(സി) കാസര്‍ഗോഡ് ജില്ലാ മൈനിംഗ് ഓഫീസില്‍ 16 വര്‍ഷം പഴക്കമുള്ള വാഹനമാണുള്ളത്. ഇത് പ്രവര്‍ത്തനക്ഷമമല്ലാത്തതു കൊണ്ട് പുതിയ വാഹനം നല്‍കാന്‍ പദ്ധതിയുണ്ടോ?

702

കൈത്തറി പുനരുദ്ധാരണ പഠന കമ്മിറ്റി

ശ്രീ. . ചന്ദ്രശേഖരന്‍

,, ജി.എസ്. ജയലാല്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. പി. തിലോത്തമന്‍

() സംസ്ഥാനത്ത് കൈത്തറി പുനരുദ്ധാരണ പഠന കമ്മിറ്റിയെ നിയോഗിച്ചതെന്നാണ്; ഈ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; ഈ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാം;

(ബി) ഈ നിര്‍ദ്ദേശങ്ങള്‍ ഗവണ്‍മെന്റ് പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന് എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

703

കടക്കെണിയിലായ കൈത്തറി സംഘങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

,, . കെ. വിജയന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() സംസ്ഥാനത്ത് കടക്കെണിയിലായ എത്ര കൈത്തറി സംഘങ്ങളുണ്ട് ; ഈ സംഘങ്ങളുടെ വായ്പയും പലിശയും എഴുതി തള്ളാനുള്ള പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ചതെന്നാണ് ; ഈ പദ്ധതി പ്രകാരം എത്ര കോടി രൂപ കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ചു ;

(ബി) പ്രസ്തുത തുക കൈത്തറി സംഘങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള ചുമതലയുള്ള ഏജന്‍സി ഏതാണ് ; ഈ തുക സംഘങ്ങള്‍ക്ക് ലഭിക്കുന്നതിന് പാലിക്കേണ്ട നിബന്ധനകള്‍ എന്തെല്ലാം ; ഈ തുക വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ;

(സി) 2011-ല്‍ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീമായി എത്ര തുക അനുവദിച്ചു ; ഇതില്‍ എത്ര തുക വിതരണം ചെയ്തു ?

704

കൈത്തറി സംഘങ്ങളെ സംരക്ഷിക്കുന്നതിനുളള നടപടികള്‍

പ്രൊഫ. സി.രവീന്ദ്രനാഥ്

() കൈത്തറി സംഘങ്ങളെ സംരക്ഷിക്കുന്നതിനായി കേന്ദ്രത്തില്‍ നിന്നും സഹായം ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി) നിലവിലുളള കൈത്തറി സംഘങ്ങളുടെ കടം എത്ര രൂപയാണ് ഉളളത് എന്ന് വിശദമാക്കാമോ;

(സി) കൈത്തറി സംഘങ്ങളുടെ കടം എഴുതി തളളാന്‍ സര്‍ക്കാര്‍ പരിഗണനയിലുണ്ടോ?

705

ഹാന്‍ടെക്സ് വാങ്ങിയ തുണിത്തരങ്ങള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

() സംസ്ഥാനത്തെ തൊഴിലാളികളില്‍ നിന്ന് പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങള്‍ വഴി ഈ വര്‍ഷം എത്ര രൂപയുടെ തുണി ഹാന്‍ടെക്സ് (ഒഅചഠഋത) വാങ്ങിയെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ കൈത്തറി നെയ്ത്ത് സഹകരണ സംഘം (ഹാന്‍ടെക്സ്) അന്യ സംസ്ഥാനങ്ങളിലെ സ്വകാര്യ സംരംഭകരില്‍ നിന്നും ഈ വര്‍ഷം എത്ര കോടി രൂപയുടെ തുണി വാങ്ങികൂട്ടിയെന്ന് വെളിപ്പെടുത്താമോ;

(സി) തിരുവനന്തപുരം ജില്ലയില്‍ പുതുതായി എത്ര സംഘങ്ങളാണ് രജിസ്റര്‍ ചെയ്തതെന്ന് വ്യക്തമാക്കാമോ; നെയ്യാറ്റിന്‍കര താലൂക്കില്‍ നിലവില്‍ എത്ര സംഘങ്ങളാണ് രജിസ്റര്‍ ചെയ്തിട്ടുളളതെന്നും; അവയില്‍ എത്ര എണ്ണം പ്രവര്‍ത്തനക്ഷമമാണെന്നും വ്യക്തമാക്കാമോ;

(ഡി) പുതുതായി രൂപീകരിക്കപ്പെട്ടിട്ടുളള കടലാസ് സംഘങ്ങളുടെ പേരില്‍ അന്യ സംസ്ഥാനത്തുളള സ്വകാര്യ വ്യക്തികളുടെ തുണിത്തരങ്ങള്‍ വാങ്ങി കൂട്ടുന്നതും വ്യാജരേഖകളിലൂടെ റിബേറ്റ് വെട്ടിപ്പ് നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതു തടയുന്നതിനായി ഭാവിയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ?

706

വെങ്ങാലി ഖാദി യൂണിറ്റ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയിലെ വെങ്ങാലിയില്‍ സര്‍വ്വോദയ സംഘത്തിന്റെ കീഴിലുള്ള ഖാദി യൂണിറ്റ് ഇടിഞ്ഞുപൊളിഞ്ഞിരിക്കുന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) വനിതാ ജീവനക്കാരുള്‍പ്പെടുന്ന പ്രസ്തുത സ്ഥാപനത്തില്‍ ജീവനക്കാരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായുള്ള സൌകര്യം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

707

ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിനുള്ള നടപടികള്

ശ്രീ. . കെ. വിജയന്‍

() പരമ്പരാഗത വ്യവസായ മേഖലയായ ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ ;

(ബി) ഖാദി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിന് സഞ്ചരിക്കുന്ന വിപണന യൂണിറ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടോ?

708

-ഗവേണന്‍സ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ആര്‍. സെല്‍വരാജ്

() -ഗവേണന്‍സ് സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സര്‍ക്കാര്‍ സേവനങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എത്ര വകുപ്പുകളുടെ സേവനങ്ങളാണ് ഈ സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

709

-ഗവേണന്‍സ് പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, വി. പി. സജീന്ദ്രന്‍

() -ഗവേണന്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) എന്തെല്ലാം സൌകര്യങ്ങളും നേട്ടങ്ങളും ആണ് പ്രസ്തുത പദ്ധതി വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏത് ഏജന്‍സികളുടെ ആഭിമുഖ്യത്തിലാണ് ഇത് നടപ്പാക്കുന്നത്; വിശദമാക്കുമോ;

(ഡി) -ഗവേണന്‍സ് നടപ്പാക്കുന്നതില്‍ സംസ്ഥാനത്തിന് പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

710

കേരള ജിയോ പോര്‍ട്ടല്‍ സംവിധാനം

ശ്രീ. സണ്ണി ജോസഫ്

,, പാലോട് രവി

,, .പി. അബ്ദുള്ളക്കുട്ടി

,, .സി. ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് കേരള ജിയോപോര്‍ട്ടല്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) എന്തെല്ലാം വിവരങ്ങളാണ് ഈ സംവിധാനം വഴി ലഭ്യമാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പാരിസ്ഥിതികവും,ഭൂമിശാസ്ത്രപരവുമായ എന്തെല് ലാംവിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;വിശദമാക്കുമോ;

(ഡി) ഏതെല്ലം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ

സംവിധാനം പ്രവര്‍ത്തിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം?

711

സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകളുംസേവനങ്ങളും ഓണ്‍ലൈന്‍ വഴി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

() സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ഓണ്‍ലൈന്‍ ആക്കുന്ന സംവിധാനത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) ഏത് പദ്ധതി പ്രകാരമാണ് പ്രസ്തുത സംവിധാനം നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഏതെല്ലാം വകുപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളുമാണ് ഇതു വഴി ലഭിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

(ഡി) ഏതെല്ലാം ഏജന്‍സികളാണ് പ്രസ്തുത സംവിധാനവുമായി സഹകരിക്കുന്നതെന്ന് അറിയിക്കുമോ ?

712

.റ്റി അടിസ്ഥാനമാക്കിയുള്ള ഏകീകൃത ടൌണ്‍ഷിപ്പുകള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ആര്‍. സെല്‍വരാജ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

() സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ഐ.റ്റി അടിസ്ഥാനപ്പെടുത്തിയുള്ള ഏകീകൃത ടൌണ്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;


(സി) പ്രസ്തുത പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമോ; വിശദമാക്കുമോ;

(ഡി) ഈ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

713

സ്മാര്‍ട്ട്സിറ്റി കരാറിലെ വ്യവസ്ഥകള്‍

ശ്രീ. എസ്. ശര്‍മ്മ

,, പുരുഷന്‍ കടലുണ്ടി

,, സാജു പോള്‍

,, . പ്രദീപ് കുമാര്‍

() സ്മാര്‍ട്ട്സിറ്റി കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള പദ്ധതികള്‍ നിര്‍വ്വഹിക്കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ;

(ബി) നിശ്ചിത സമയത്തിനകം നിശ്ചിത വിസ്തൃതിയിലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണവും തൊഴിലവസരങ്ങളും ഉണ്ടായിട്ടില്ലെങ്കില്‍ നല്‍കേണ്ടിയിരുന്ന പിഴ സംബന്ധിച്ച കരാറിലെ വ്യവസ്ഥകള്‍ വിശദമാക്കാമോ;

(സി) കടമ്പ്രയാറിന്റെ രണ്ടു കരകളും ചേര്‍ത്ത് ഒറ്റ സെസ് ലഭ്യമാക്കാമെന്ന് കരാറില്‍ വ്യവസ്ഥ ഉണ്ടായിരുന്നുവോ;

(ഡി) സെസ് പദവി ലഭിച്ച സ്ഥലങ്ങള്‍ സംബന്ധിച്ച സെസ് വ്യവസ്ഥകള്‍ വിശദമാക്കാമോ;

() ആദ്യഘട്ടത്തില്‍ സെസ് പദവി ലഭിച്ച 131 ഏക്കര്‍ സ്ഥലത്ത് ടീകോം ഇവ പാലിച്ചിട്ടുണ്ടോ;

(എഫ്) സ്മാര്‍ട്ട്സിറ്റിയില്‍ ഐ.ടി.യ്ക്ക് എത്ര ശതമാനം സ്ഥലം വിനിയോഗിക്കേണ്ടതുണ്ട്; പാര്‍പ്പിട വാണിജ്യാവശ്യങ്ങള്‍ക്കുള്ള ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ജി) സ്മാര്‍ട്ട്സിറ്റി പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കണമെന്നാണ് ലക്ഷ്യമിട്ടിരിക്കുന്നത്; അപ്പോള്‍ മാസ്റര്‍പ്ളാനിന്റെ എത്ര ശതമാനം പൂര്‍ത്തിയാക്കണമെന്നാണ്ലക്ഷ്യം; ഇതിനായി എത്ര തുക നിക്ഷേപിക്കേണ്ടിവരുമെന്ന് വ്യക്തമാക്കാമോ?

714

സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. കെ. വി. വിജയദാസ്

() കേരള സര്‍ക്കാരും ടീകോമുമായിട്ടുള്ള കരാര്‍ പ്രകാരം സ്മാര്‍ട്ട്സിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സങ്ങളായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) കൂടുതല്‍ ഭൂമി സ്വകാര്യ ആവശ്യത്തിനായി നല്‍കുന്നതിനോ എസ്..ഇസഡ്. പ്രകാരം കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനോ എന്തെങ്കിലും പുതിയ കരാര്‍ ടീകോമുമായി വ്യവസ്ഥ ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ ?

715

വിവരസാങ്കേതികവിദ്യാ രംഗത്തെ സ്ഥാപനങ്ങള്‍

ഡോ. കെ. ടി. ജലീല്‍

() വിവരസാങ്കേതിക വിദ്യാ രംഗത്ത് സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ എത്രയാണെന്നും മൊത്തം എത്രപേര്‍ ഈ രംഗത്ത് നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും ജില്ല തിരിച്ചുള്ള കണക്കുകള്‍ വിശദമാക്കാമോ;

(ബി) അടുത്ത അഞ്ച് വര്‍ഷത്തിനകം വിവര സാങ്കേതികവിദ്യാരംഗത്ത് സംസ്ഥാനത്ത് പുതുതായി എത്ര പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കാമോ; പുതുതായി എത്ര കമ്പനികള്‍ വരുമെന്ന് ലക്ഷ്യമുണ്ടോ?

716

വിവരസാങ്കേതികരംഗത്തെ തൊഴില്‍ സംരംഭങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() വിവരസാങ്കേതിക രംഗത്ത് എത്ര പുതിയ വ്യവസായ സംരംഭങ്ങള്‍ ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത വ്യവസായസംരംഭങ്ങള്‍ ഏതെല്ലാമെന്ന് പറയുമോ ; പൊതുമേഖലയില്‍ സ്ഥാപിച്ചവ ഏതെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത രംഗത്ത് എത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് അറിയിക്കുമോ ;

(സി) പുതിയ ഐ.ടി. പാര്‍ക്കുകള്‍ സംസ്ഥാനത്ത് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാം; പൊതുമേഖലയിലോ, സ്വകാര്യ മേഖലയിലോ എന്ന് വ്യക്തമാക്കുമോ ?

717

ഗ്രാമീണ മേഖലയിലെ ഐ.ടി വികസനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

() സംസ്ഥാനത്തെ ആധുനിക വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ പ്രധാന പട്ടണങ്ങളെമാത്രം കേന്ദ്രീകരിച്ച് പരിമിതപ്പെട്ടുപോകുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നുന്നതിനുവേണ്ടി ടെക്നോപാര്‍ക്കിന്റെ ഹബ്ബുകള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുന്നതിന് പരിശ്രമമുണ്ടാകുമോ;

(സി) ഗ്രാമീണ മേഖലയിലെ ഐ.ടി വികസനത്തിന് വേണ്ടി നിലവില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട് എന്ന് അറിയിക്കുമോ;

() ഇല്ലെങ്കില്‍, ഗ്രാമീണ മേഖലയിലേയ്ക്ക് പ്രത്യേകമായി ഐ.ടി വികസന പാക്കേജ് നടപ്പിലാക്കുന്നതിന് തയ്യാറാകുമോ ?

718

സംസ്ഥാനത്തെ ഐ.ടി. തൊഴിലവസരങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര ഐ.ടി. കമ്പനികള്‍ സംസ്ഥാനത്ത് സ്ഥാപിച്ചു; ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് എവിടെയയൊക്കെ പുതുതായി ടെക്നോപാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തെ സോഫ്റ്റ്വെയര്‍ കയറ്റുമതി എത്രയെന്ന് വ്യക്തമാക്കുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് എത്ര ഐ. ടി. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു എന്ന് അറിയിക്കാമോ?

719

.ടിപാര്‍ക്കുകളിലെ കെട്ടിടങ്ങള്‍ കമ്പനികള്‍ക്കായി ഇനിയും അലോട്ട് ചെയ്യാനുള്ള സ്ഥലസൌകര്യം

ഡോ. ടി. എം. തോമസ് ഐസക്

() കോഴിക്കോട് സൈബര്‍ പാര്‍ക്ക്, യു.എല്‍. സൈബര്‍ പാര്‍ക്ക്, എറണാകുളം ഇന്‍ഫോ പാര്‍ക്ക്, സമാര്‍ട്ട്സിറ്റി, തിരുവനന്തപുരം ടെക്നോപാര്‍ക്ക് എന്നിവിടങ്ങളില്‍ വികസിപ്പിച്ചെടുത്തതും നിര്‍മ്മിച്ചുക്കൊണ്ടിരിക്കുന്നതുമായ ഐ.ടി. കെട്ടിടങ്ങളില്‍ പുതിയ കമ്പനികള്‍ക്കായി ഇനിയും അലോട്ട് ചെയ്യാന്‍ സാധ്യമായ സൌകര്യങ്ങളെ സംബന്ധിച്ച് വിസ്തീര്‍ണ്ണം അടിസ്ഥാനമാക്കി വിശദമാക്കുമോ;

(ബി) പ്രസ്തുത കേന്ദ്രങ്ങളില്‍ നിലവില്‍ ഐ.ടി. കമ്പനികള്‍ക്ക് അലോട്ട് ചെയ്തുകൊടുത്തിട്ടുള്ളതായ സ്ഥലം എത്ര സ്ക്വയര്‍ ഫീറ്റ് വീതമാണ്;

(സി) അടുത്ത അഞ്ച് വര്‍ഷത്തിനകം ഈ കേന്ദ്രങ്ങളില്‍ ഓരോന്നിലും പുതുതായി എത്ര സ്ക്വയര്‍ഫീറ്റ് വീതം ഐ.ടി. കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വിശദമാക്കുമോ ?

720

കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിന്റെ സ്ഥലമെടുപ്പ് പൂര്‍ത്തീകരണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിന് ആവശ്യമായ സ്ഥലമെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞുവോ;

(ബി) സ്ഥലമെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞശേഷം ഏറ്റെടുത്ത ഭൂമി ഒഴിവാക്കിത്തരണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആരാണ് അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കുമോ ; ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ സര്‍ക്കാരോ സി...യോ എന്തെങ്കിലും സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ഹാജരാക്കുമോ ?

721

കോഴിക്കോട് ഗവ: സൈബര്‍ പാര്‍ക്ക് നിര്‍മ്മാണത്തിന്റെപുരോഗതി

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക് കെട്ടിടം എത്ര വിസ്തൃതിയിലാണ് നിര്‍മ്മിക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തി എന്നാണ് ടെണ്ടര്‍ ചെയ്തതെന്ന്വ്യക്തമാക്കുമോ;

(സി) കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കോടതി വ്യവഹാരങ്ങള്‍ ഉണ്ടായിട്ടുണ്ടോ;

(ഡി) കോടതി വ്യവഹാരങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

() പ്രസ്തുത കെട്ടിടം എന്ന് പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;

(എഫ്) കെട്ടിട നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാര്യകാരണങ്ങള്‍ വിശദമാക്കുമോ?

722

കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക്

ശ്രീ.. പ്രദീപ്കുമാര്‍

() കോഴിക്കോട് ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്കിന്റെ പ്രധാന കെട്ടിടം എത്ര വിസ്തൃതിയില്‍ നിര്‍മ്മിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ കെട്ടിടം നിര്‍മ്മിക്കുന്നതിനായി എന്നാണ് ടെണ്ടര്‍ വിളിച്ചതെന്നും, ആരാണ് കരാര്‍ ഏറ്റെടുത്തതെന്നും വ്യക്തമാക്കുമോ;

(സി) ഈ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് പ്രവൃത്തി ആരംഭിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നുവോ;

(ഡി) എങ്കില്‍ ആരാണ് നിര്‍ദ്ദേശം നല്‍കിയതെന്നും നിര്‍ദ്ദേശം നല്‍കുന്നതിനുള്ള കാരണവും, നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ ?

723

തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെ കമ്പനികള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

() തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നിലവില്‍ എത്ര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവയുടെ വിശദാംശങ്ങള്‍ സഹിതം വ്യക്തമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ കമ്പനികള്‍ ആരംഭിക്കുന്നതിന് ഏതൊക്കെ ഏജന്‍സികള്‍ക്കാണ് അനുമതി നല്‍കിയതെന്ന് അറിയിക്കുമോ;

(സി) കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഏതെങ്കിലും കമ്പനി ടെക്നോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ഡി) ഇല്ലെങ്കില്‍, സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ കമ്പനികള്‍ ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്നതിന് പരിശ്രമം ഉണ്ടാകുമോ?

724

കുറുവിലങ്ങാട് കേന്ദ്രമാക്കി ഐ.ടി. പാര്‍ക്ക്

ശ്രീ. മോന്‍സ് ജോസഫ്

() കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കുറുവിലങ്ങാട് കേന്ദ്രമായി ഐ.ടി. പാര്‍ക്ക് സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് നയപരമായ തീരുമാനം പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത തീരുമാനത്തിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ഇതു സംബന്ധിച്ച് ഐ.ടി. വകുപ്പില്‍ നിലവിലുള്ള ഫയല്‍ നമ്പര്‍ വ്യക്തമാക്കുമോ;

(ഡി) കുറുവിലങ്ങാട് കോഴയില്‍ സ്ഥാപിക്കുവാന്‍ നിശ്ചയിച്ചിരുന്ന ഐ.ടി പാര്‍ക്കിന്, ടെക്നോപാര്‍ക്കിന്റെ നേതൃത്വത്തില്‍നടത്തിയ സാധ്യതാപഠനത്തിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കാമോ;

() കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കുറുവിലങ്ങാട് കോഴയിലുള്ള ജില്ലാ കൃഷിത്തോട്ടത്തിന്റെ 25 ഏക്കര്‍ ഉപയോഗശൂന്യമായ ഭൂമി ഐ.ടി പാര്‍ക്കിന് ജില്ലാപഞ്ചായത്ത് വിട്ടു നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

725

ആധാര്‍ രജിസ്ട്രേഷന്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് 'ആധാര്‍' രജിസ്ട്രേഷന്‍ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ;് വ്യക്തമാക്കുമോ; കേരളത്തില്‍ ഇത് നല്‍കുന്നത് ഏത് ഏജന്‍സി വഴിയാണ്;

(ബി) ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് പുതുതായി എടുക്കുവാന്‍ അവസരം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ആധാറിലെ തെറ്റ് തിരുത്തുന്നതിന് നിലവില്‍ എന്തെങ്കിലും സംവിധാനമുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ; നടപടി സ്വീകരിക്കുന്നതിനുവേണ്ടി ആരെയാണ് സമീപിക്കേണ്ടതെന്ന് വ്യക്തമാക്കുമോ?

726

ആധാര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം

ശ്രീ. പി. ഉബൈദുള്ള

() രാജ്യത്തെ പൌരന്‍മാര്‍ക്കു നല്‍കുന്ന ആധികാരിക തിരിച്ചറിയല്‍ രേഖ (ആധാര്‍ കാര്‍ഡ്) സംസ്ഥാനത്തു വിതരണം ചെയ്യുന്നതില്‍ വ്യാപക തെറ്റുകള്‍ കടന്നുകൂടുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആധികാരിക തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നിനാല്‍ ആധാര്‍ കാര്‍ഡ് കൈകാര്യം ചെയ്യുന്നതിന് കുറ്റമറ്റ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ;

(സി) ഇതിനകം ഏതെല്ലാം ജില്ലകളില്‍ ആധാര്‍കാര്‍ഡ് ഡാറ്റാഎന്‍ട്രിയും വിതരണവും പൂര്‍ത്തിയായി; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ബയോമെട്രിക് രജിസ്ട്രേഷന്‍ കഴിഞ്ഞവര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണോ?

727

ആധാര്‍ രജിസ്ട്രേഷന്‍

ശ്രീ. കെ. അജിത്

() കോട്ടയം ജില്ലയിലെ ഓരോ താലൂക്കിലും നടത്തിയ ആധാര്‍ കാര്‍ഡ് രജിസ്ട്രേഷനുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) വൈക്കം നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നടത്തിയ ആധാര്‍ രജിസ്ട്രേഷനുകളുടെ എണ്ണവും അത് ഓരോ പഞ്ചായത്തിലും എത്ര ശതമാനം വീതമെന്നും വെളിപ്പെടുത്തുമോ;

(സി) ആധാര്‍ കാര്‍ഡുകളിലൂടെ സര്‍ക്കാര്‍ ഉറപ്പുവരുത്തുന്ന സേവനങ്ങള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(ഡി) ഇതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തിയിട്ടുണ്ടോ;

() ആധാര്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്കുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ജനങ്ങള്‍ക്ക് ഏതുരീതിയില്‍ ഉറപ്പാക്കും എന്നു വ്യക്തമാക്കുമോ?

<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.