UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1007

എസ്.സി.പി, ടി.എസ്.പി പദ്ധതികള്‍ക്കുള്ള കേന്ദ്രധനസഹായം

ശ്രീ. വി. ശശി

() പ്രത്യേക ഘടക പദ്ധതി (എസ്.സി.പി) പട്ടികവര്‍ഗ്ഗ ഉപപദ്ധതി (റ്റി.എസ്.പി) എന്നിവയ്ക്ക് 2011-12-ല്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ വകുപ്പുകളിലായി നീക്കിവച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിലെ വിവിധ വകുപ്പുകള്‍ വഴി ലഭിച്ച തുക എത്രയെന്ന് വെളിപ്പെടുത്തുമോ;

(സി) സംസ്ഥാനങ്ങള്‍ക്ക് പ്രസ്തുത തുക അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന മാനദണ്ഡങ്ങളെന്താണെന്നും അതനുസരിച്ച് പരമാവധി തുക സംസ്ഥാനത്തിന് ലഭിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികളെന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;

(ഡി) കഴിഞ്ഞ 5 വര്‍ഷക്കാലം കേന്ദ്രാവിഷ്കൃതപദ്ധതികള്‍ പ്രകാരം ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ച തുകയും ചെലവഴിച്ച തുകയും പദ്ധതി തിരിച്ചുള്ള വാര്‍ഷിക കണക്ക് നല്‍കാമോ?

1008

2012-13 ബഡ്ജറ്റില്‍ പട്ടികജാതി വികസന വകുപ്പിനു വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുക

ശ്രീ. ജെയിംസ് മാത്യു

() 2012-13 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബഡ്ജറ്റില്‍ പട്ടികജാതി വികസന വകുപ്പിനുകീഴില്‍ ഓരോ കണക്കിനത്തിലും വകയിരുത്തിയ പദ്ധതി- പദ്ധതിയേതര തുകയും ഇതുവരെയുള്ള ചെലവുവിവരപ്പട്ടികയും ലഭ്യമാക്കുമോ;

(ബി) 2012-2013 വര്‍ഷം പട്ടികജാതി വികസന വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ചെലവാക്കിയ തുകയും എത്രയാണെന്നും അറിയിക്കുമോ ?

1009

പട്ടികജാതി വികസന വകുപ്പിലെ പൂള്‍ഡ് ഫണ്ട്, മെഡിക്കല്‍കോളേജ

ശ്രീ. .കെ. ബാലന്‍

() പട്ടികജാതി വികസനവകുപ്പിലെ 2011-12, 2012-13 വര്‍ഷത്തെ പൂള്‍ഡ് ഫണ്ട് എത്ര രൂപയാണ്; ഇതില്‍ നിന്നും എത്ര തുക ഏതെല്ലാം ആവശ്യങ്ങള്‍ക്കായി ഓരോ വര്‍ഷവും ചിലവഴിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി) പാലക്കാട് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് 2012-13 പൊതുബജറ്റില്‍ എത്ര രൂപയാണ് നീക്കി വച്ചിട്ടുളളത്; പട്ടികജാതി വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ ഇതിനായി തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) മെഡിക്കല്‍ കോളേജിന്റെ പൂര്‍ത്തീകരണത്തിന് എത്ര തുകയാണ് ഇപ്പോള്‍ വകുപ്പ് പ്രതീക്ഷിക്കുന്നത്; ഇതില്‍ പട്ടികജാതി വികസനവകുപ്പിന്റെ വിഹിതമെത്രയാണ്; മറ്റേതെങ്കിലും മാര്‍ഗ്ഗത്തില്‍ ധനസമാഹരണത്തിന് ഉദ്ദേശിക്കുന്നുണ്ടോ?

(ഡി) മെഡിക്കല്‍ കോളേജ് പൂര്‍ണ്ണമായും ഗവണ്‍മെന്റ് നിയന്ത്രണത്തിലാണോ; അതോ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുളള സ്വാശ്രയ സ്ഥാപനമായാണോ നിലവില്‍ വരിക; വിദ്യാര്‍ത്ഥി പ്രവേശനത്തിനുളള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ; ഏത് അക്കാദമിക് വര്‍ഷം മുതല്‍ ക്ളാസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്താമോ;

() മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമോ; അതോ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കുമോ എന്ന് വ്യക്തമാക്കുമോ?

1010

ട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള സൌജന്യ ചികിത്സാ പദ്ധതിപ്രകാരം അനുവദിച്ച തുക

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള സൌജന്യ ചികിത്സാ പദ്ധതി പ്രകാരം എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ധനസഹായം നല്‍കിയവരുടെ പട്ടിക, ജില്ല തിരിച്ച് നല്കുമോ?

1011

മനുഷ്യമലം ചുമക്കുന്ന തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നടപടി

ശ്രീ. സി. കെ. നാണു

() സംസ്ഥാനത്ത് മനുഷ്യമലം ചുമക്കുന്നത് നിയമപരമായി ഏത് വര്‍ഷമാണ് നിര്‍ത്തലാക്കിയതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന എല്ലാവര്‍ക്കും മറ്റ് തൊഴില്‍ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) ജീവിക്കാന്‍ ആവശ്യമായ നല്ല തൊഴില്‍ ലഭിക്കുവാന്‍ ആവശ്യമായ നടപടിയിലൂടെ അവരുടെ ജീവിത നിലവാരം മെച്ചപ്പെട്ടതായി പരിശോധിച്ചിട്ടുണ്ടോ;

(ഡി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്തിട്ടുളള ഈ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ജോലി ലഭിക്കുവാനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?

1012

മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം

ശ്രീ. എസ്. ശര്‍മ്മ

() മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം ലഭിക്കുന്നതിന് അര്‍ഹതയുള്ളവരും എന്നാല്‍ അറിവില്ലായ്മ മൂലം യഥാസമയം അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാതെ പോയവരുമായവര്‍ക്ക് മാപ്പപേക്ഷ സഹിതം അപേക്ഷ നല്‍കിയാല്‍ ധനസഹായം അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) മിശ്രവിവാഹിതര്‍ക്കുള്ള ധനസഹായം എത്ര രൂപയാണെന്നും, അപേക്ഷ നല്‍കിയ വൈപ്പിന്‍ മണ്ഡലത്തിലെ എത്ര പേര്‍ക്ക് ഇനിയും തുക അനുവദിക്കുവാനുണ്ടെന്നും വ്യക്തമാക്കുമോ?

1013

എസ്.സി , ..സി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() എസ്.സി, ..സി കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പ്രോത്സാഹന പദ്ധതികളാണ് നിലവില്‍ എസ്.സി വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) പാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിക്കുന്ന എസ്.സി, ..സി വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സഹായങ്ങള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്ത് സാമൂഹ്യ-സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ കഴിയുന്ന പ്രസ്തുത വിഭാഗങ്ങളിലെ കുട്ടികളുടെ പാഠ്യ- പാഠ്യേതര മേഖലകളുടെ സമഗ്രവളര്‍ച്ച ലക്ഷ്യമാക്കി പുതുതായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

1014

പട്ടികജാതിക്കാര്‍ക്കുള്ള ലംപ്സം ഗ്രാന്റ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര വിദ്യാര്‍ത്ഥികള്‍ക്ക് എത്ര തുക വീതം ലംപ്സംഗ്രാന്റ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) നിലവില്‍ പ്രസ്തുത വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റിനത്തില്‍ എത്ര തുക കുടിശ്ശികയുണ്ടെന്നും, പ്രസ്തുത കിടിശ്ശിക ഏതൊക്കെ കാലയളവിലേതാണെന്നും വിശദമാക്കാമോ?

1015

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് ഗ്രാന്റ് അനുവദിക്കുന്നതിന് നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() അംഗീകൃത കോളേജുകളില്‍ പ്രവേശനം ലഭിക്കാത്ത പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദപഠനത്തിന് നല്‍കിയിരുന്ന ട്യൂഷന്‍ ഫീസ് ഗ്രാന്റ് ഇപ്പോള്‍ നിലവിലുണ്ടോ;

(ബി) നിലവില്‍, ഒന്നും രണ്ടും വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഇത്തരം ഗ്രാന്റുകള്‍ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) വിദൂരപഠന സമ്പ്രദായത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാരലല്‍ കോളേജുകളില്‍ ഫീസ് കൊടുക്കുന്നതിനായി ടൂഷന്‍ ഫീസ് ഗ്രാന്റ് നല്‍കുന്നതിന് നടപടിയെടുക്കുമോ;

(ഡി) എങ്കില്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രസ്തുത ഗ്രാന്റ് ലഭിക്കാത്ത മുഴുവന്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കും അത് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1016

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായുള്ള .ടി.ഐ കള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() പട്ടികജാതി വിഭാഗങ്ങള്‍ക്കായി മാത്രം നിലവില്‍ എത്ര ഐ.റ്റി..കള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ മതിയായ കുട്ടികള്‍ ഉണ്ടോ;

(സി) ഇല്ലെങ്കില്‍ പ്രസ്തുത സ്ഥാപനങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കി തൊഴിലധിഷ്ഠിത കോഴ്സുകള്‍ ആരംഭിക്കുമോ;

(ഡി) വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് മതിയായ തൊഴിലവസരങ്ങള്‍ ഉറപ്പു വരുത്താന്‍ തയ്യാറാകുമോ?

1017

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും സഹായം

ശ്രീ. . കെ. ബാലന്‍

() സംസ്ഥാനത്ത് നിലവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിതരരും ഭവനരഹിതരും ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ബി) ഭൂരഹിതരും ഭവനരഹിതരുമായ പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമിയും വീടും ലഭിക്കുന്നതിന് 2011-2012, 2012-2013 വര്‍ഷത്തെ ബജറ്റുകളില്‍ എത്ര തുകയാണ് അനുവദിച്ചത് ; ഇതില്‍ ഓരോ വര്‍ഷവും എത്ര തുക വീതം ചെലവഴിച്ചുവെന്ന് അറിയിക്കുമോ ;

(സി) ഭൂരഹിതരായ ഒരു പട്ടികജാതി കുടുംബത്തിന് എത്ര സെന്റ് ഭൂമിയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത് ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര പേര്‍ക്ക് ഇപ്രകാരം ഭൂമി നല്‍കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;

(ഡി) ഈ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഭൂമി കണ്ടെത്തി നല്‍കുകയാണോ, ഭൂമി വാങ്ങാന്‍ തുക നല്‍കുകയാണോ ചെയ്യുന്നതെന്ന് വ്യക്തമാക്കുമോ ; തുകയാണ് നല്‍കുന്നതെങ്കില്‍ ഈ തുക കൊണ്ട് ഭൂമി വാങ്ങിയെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ടോ ;

() ഇവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ഒരു കുടുംബത്തിന് എത്ര തുകയാണ് അനുവദിക്കുന്നത് ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പേര്‍ക്ക് ഇപ്രകാരം തുക നല്‍കിയിട്ടുണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ; ഈ തുക കൊണ്ട് വീട് നിര്‍മ്മിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ടോ; വിശദമാക്കുമോ ?

1018

ഭൂരഹിതരായ പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാനത്ത് നിലവില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എത്ര ഭൂരഹിതരുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെന്നു വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(സി) സംസ്ഥാനത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പട്ടികജാതി വികസന വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ?

1019

   ഭൂരഹിത പട്ടികജാതി പിന്നോക്ക വിഭാഗക്കാര്‍ക്ക് ഭൂമി

ശ്രീ.കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്ത് എത്ര ഭൂരഹിതരായ പട്ടികജാതിക്കാരും പിന്നോക്ക സമുദായക്കാരും ഉണ്ടെന്ന് കണക്കെടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ ജില്ല തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഭൂരഹിതരായ പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) പ്രസ്തുത വിഭാഗങ്ങളില്‍പ്പെട്ട ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി വിതരണം ചെയ്യുന്നനടപടി എപ്പോള്‍ ആരംഭിക്കുമെന്നു വ്യക്തമാക്കുമോ?

1020

..വൈ. പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിനു വേണ്ടി നിര്‍മ്മിച്ച വീടുകള്‍

ശ്രീ. കെ. വി. വിജയദാസ്

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതി വികസന വകുപ്പ് വിവിധ തദ്ദേശസ്വയംഭരണസ്ഥപനങ്ങള്‍ മുഖേന ഐ..വൈ. പദ്ധതി പ്രകാരം സംസ്ഥാനത്ത് എത്ര വീടുകള്‍ നിര്‍മ്മിച്ചുവെന്ന് അറിയിക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ പട്ടികജാതി വിഭാഗത്തിനായി എത്ര വീടുകള്‍ ഈ പദ്ധതി പ്രകാരം നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തുമോ ?

1021

പട്ടികജാതി ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ സൌജന്യ ചികിത്സയ്ക്കായി കമ്മ്യൂണിക് ക്ളിനിക്കുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() പട്ടികജാതി ജനവിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ സൌജന്യ ചികിത്സയ്ക്കായി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് കമ്മ്യൂണിറ്റി ക്ളിനിക് പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശം നല്‍കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനായി കഴിഞ്ഞ ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത്; എത്ര തുക ഈ ഇനത്തില്‍ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

1022

ചേലക്കര മണ്ഡലത്തില്‍ എസ്.സി.പി ഫണ്ട് വിനിയോഗിച്ചുള്ള കുടിവെള്ള പദ്ധതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ എസ്.സി.പി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കേണ്ട ഏതെല്ലാം കുടിവെള്ളപദ്ധതികളാണ് തൃശ്ശൂര്‍ ജില്ലാ പട്ടികജാതി വികസന ആഫീസില്‍ അംഗീകരിച്ച് സംസ്ഥാന വര്‍ക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരത്തിനായി ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതെന്ന് വിശദാംശങ്ങളടക്കം പറയാമോ;

(ബി) ഇവയില്‍ ജില്ലാ നിലവാരത്തിലും സംസ്ഥാന നിലവാരത്തിലും ഭരണാനുമതി ലഭ്യമാക്കാവുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് പറയാമോ;

(സി) ഈ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ഡി) രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ഈ സാഹചര്യത്തില്‍ പ്രത്യേക മുന്‍ഗണനയോടെ ഈ കുടിവെള്ളപദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കി കുടിവെള്ളം ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1023

പൊതുമേഖലാ സ്ഥാപനങ്ങളിലെ സംവരണ നിയമനങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, പി.റ്റി.എ റഹീം

() കേരളത്തിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും സംവരണ നിയമനത്തെക്കുറിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണം നടത്തിയിരുന്നോ; കണ്ടെത്തലിന്റെ വിശദാംശം നല്‍കുമോ;

(ബി) കേരള യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപക നിയമനത്തില്‍ സംവരണതത്വം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നോ;

(സി) മറ്റു യൂണിവേഴ്സിറ്റികളിലേയും സ്വയംഭരണ സ്ഥാപനങ്ങളിലേയും അവസ്ഥയെക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുമോ?

1024

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,,അന്‍വര്‍ സാദത്ത്

,, ആര്‍. സെല്‍വരാജ്

,, എം. പി. വിന്‍സെന്റ്

() സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘങ്ങളെ തെരഞ്ഞെടുക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സന്നദ്ധ സംഘങ്ങളെ എംപാനല്‍ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിക്ക് എന്തെല്ലാം കേന്ദ്രസഹായങ്ങളാണ് ലഭിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1025

ഭൂമിയും വീടും ഇല്ലാത്ത പട്ടികജാതി കുടുംബങ്ങളെ സംബന്ധിച്ച സര്‍വ്വ

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

() സംസ്ഥാനത്ത് ഭൂമിയും വീടും ഇല്ലാത്ത എത്ര പട്ടികജാതി കുടുംബങ്ങളുണ്ട്;

(ബി) ഭൂമി ഉണ്ടായിട്ടും വീടില്ലാത്ത എത്ര പട്ടികജാതി കുടുംബങ്ങളുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത വിഷയം സംബന്ധിച്ച് കേരള ഇന്‍സ്റി റ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ സര്‍വ്വേ നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സര്‍വ്വേയിലൂടെ കണ്ടെത്തിയിട്ടുളള വിവരങ്ങള്‍ വിശദമാക്കുമോ?

1026

സ്വയം പര്യാപ്ത ഗ്രാമം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാന പട്ടികജാതി വികസന വകുപ്പ് സ്വയം പര്യാപ്ത ഗ്രാമമായി കോളനികളെ വികസിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;

(ബി) കാസറഗോഡ് ജില്ലയില്‍ ഏതൊക്കെ കോളനികളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്;

(സി) തെരഞ്ഞെടുത്ത കോളനികളുടെ വികസനത്തിനായി തുക അനുവദിച്ചിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ ?

1027

ആറ്റിങ്ങല്‍ മണ്ഡലത്തിലെ ഞായലില്‍ കോളനിയെ സ്വയംപര്യാപ്ത പട്ടികജാതി സങ്കേതമാക്കല്‍

ശ്രീ. ബി. സത്യന്‍

() സ്വയംപര്യാപ്ത പട്ടികജാതി സങ്കേതങ്ങള്‍ എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിന്നും ശുപാര്‍ശ ചെയ്ത ഒറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ ഞായലില്‍ കോളനിയില്‍ പ്രസ്തുതപദ്ധതി നടപ്പില്‍ വരുത്തുന്നതിന് എന്തെങ്കിലും നിയമ തടസ്സമുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നത്തേക്ക് ആരംഭിക്കുവാനും പൂര്‍ത്തിയാക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്?

1028

നാട്ടിക നിയോജക മണ്ഡലത്തിലെപട്ടികജാതി പിന്നോക്കകോളനികള്‍

ശ്രീമതി. ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയിലെ നാട്ടിക നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ അംഗീകരിച്ച എത്ര പട്ടികജാതി പിന്നോക്ക കോളനികള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കോളനികളുടെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തുക ചെലവഴിച്ചു എന്ന് കോളനികള്‍ തിരിച്ച് വിവരം അറിയിക്കുമോ?

1029

തകഴി അംബേദ്കര്‍ കോളനി

ശ്രീ. തോമസ് ചാണ്ടി

തകഴി പഞ്ചായത്തിലെ അംബേദ്കര്‍ കോളനി സ്വയം പര്യാപ്ത കോളനിയാക്കി മാറ്റുന്നതിന് സമര്‍പ്പിച്ച പദ്ധതിയില്‍ ഇത് വരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

1030

കരിങ്കുളങ്ങര പട്ടികജാതി കോളനി നവീകരണം

ശ്രീ. കെ. വി. വിജയദാസ്

() പാലക്കാട് ജില്ലയിലെ പറളി ഗ്രാമപഞ്ചായത്തില്‍പ്പെട്ട കരിങ്കുളങ്ങര പട്ടികജാതി കോളനി നവീകരണത്തിനായി അനുവദിച്ചിട്ടുള്ള 1 കോടി രൂപയുടെ പദ്ധതിയുടെ പ്രോജക്ട് പാലക്കാട് ജില്ലാ നിര്‍മ്മിതി കേന്ദ്രം സമയബന്ധിതമായി ജില്ലാ പട്ടികജാതി വികസന ആഫീസര്‍ക്ക് നല്‍കിയിട്ടും ആയതിന്മേല്‍ സമയബന്ധിതമായി പ്രസ്തുത ജില്ലാ ആഫീസര്‍ നടപടി സ്വീകരിച്ചില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ;

(ബി) ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ വന്നിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പട്ടികജാതി സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന പദ്ധതികള്‍ അട്ടിമറിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുവാന്‍ തയ്യാറാകുമോ; ഇല്ലെങ്കില്‍ വിശദാംശം നല്‍കുമോ?

1031

സംസ്ഥാന പരിവര്‍ത്തിത വികസന കോര്‍പ്പറേഷന്‍

ശ്രീ. പി. റ്റി. . റഹീം

() സംസ്ഥാന പരിവര്‍ത്തിത വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ; എങ്കില്‍, വിശദമാക്കുമോ;

(ബി) 2007-2008 മുതല്‍ 2010-2011 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രസ്തുത കോര്‍പ്പറേഷന്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളും അതിനായി ചെലവഴിച്ച തുകയും എത്രയാണെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പ്രസ്തുത കോര്‍പ്പറേഷന്‍ വഴി എന്തെല്ലാം സാമ്പത്തിക സഹായങ്ങളും, വായ്പയും നല്‍കിയെന്ന് വ്യക്തമാക്കുമോ?

1032

2012-13 ബജറ്റില്‍ പിന്നോക്ക സമുദായക്ഷേമ വകുപ്പിനു വകയിരുത്തിയ തുക

ശ്രീ. ജെയിംസ് മാത്യു

() 2012-13 ബജറ്റില്‍ പിന്നോക്ക സമുദായക്ഷേമ വകുപ്പിനു കീഴില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ പദ്ധതി പദ്ധതിയേതര തുകയും ഇതുവരെയുളള ചെലവു വിവര പട്ടികയും ലഭ്യമാക്കുമോ;

(ബി) 2012-13 വര്‍ഷം പിന്നോക്ക സമുദായക്ഷേമ വകുപ്പില്‍ അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനുംവകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയാണെന്നും അറിയിക്കുമോ?

1033

ടൂറിസം പദ്ധതികള്‍ക്കുള്ള അനുമതിയ്ക്കായി ഫാസ്റ് ട്രാക്ക് സംവിധാനം

ശ്രീ.സി.പി. മുഹമ്മദ്

,, കെ. അച്ചുതന്‍

,, റ്റി.എന്‍. പ്രതാപന്‍

,, ഹൈബി ഈഡന്‍

() സംസ്ഥാനത്തെ ടൂറിസം പദ്ധതികള്‍ക്കുള്ള അനുമതി നല്‍കുന്നതിനായി ഫാസ്റ് ട്രാക്ക് സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനത്തിന്റെ സവിശേഷതകള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) എന്ത് തുക വരുന്ന പദ്ധതികള്‍ക്കാണ് പ്രസ്തുത സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്; വിശദമാക്കുമോ ?

1034

'ടേക്ക് എ ബ്രേക്ക' പദ്ധതി

ശ്രീ. വി.ഡി.സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, പി.സി. വിഷ്ണുനാഥ്

() വിനോദ സഞ്ചാര വകുപ്പിന്റെ 'ടേക്ക് എ ബ്രേക്ക്' പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കയാണ്;

(സി) വിനോദ സഞ്ചാരികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതിയിലൂടെ ലഭിക്കുന്നത്;വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പ്രസ്തുത പദ്ധതിയില്‍ വിവിധ സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

1035

ടൂറിസവും ക്ളീന്‍ കേരള പദ്ധതിയും

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.പി.സജീന്ദ്രന്‍

,, പാലോട് രവി

,, എം.പി.വിന്‍സെന്റ്

() ക്ളീന്‍ കേരള പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ടൂറിസ്റ് കേന്ദ്രങ്ങളാണ് പ്രസ്തുത പദ്ധതി പ്രകാരം ശുചിയാക്കുന്നത്;

(ഡി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും തദ്ദേശ വാസികളുടെയും സഹകരണം പദ്ധതിക്കുവേണ്ടി പ്രയോജനപ്പെടുത്തുമോ; വിശദമാക്കുമോ?

1036

ഉത്തരവാദിത്ത ടൂറിസം പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, എം. . വാഹീദ്

() ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ എത്ര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്;

(സി) എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പദ്ധതി നടപ്പാക്കുന്നതിന് ആരുടെയെല്ലാം സഹകരണം തേടുന്നുണ്ട്; വിശദമാക്കുമോ;

() തദ്ദേശവാസികള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശസ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണം പദ്ധതി നടത്തിപ്പിനായി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമോ?

1037

അഡ്വഞ്ചര്‍ ടൂറിസം പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

'' സി.പി. മുഹമ്മദ്

'' എം. . വാഹീദ്

'' പാലോട് രവി

() അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് ഏതെല്ലാം ഏജന്‍സികളെ ആണ് സഹകരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ടൂറിസ്റ് കേന്ദ്രങ്ങളാണ് ഇതിനു വേണ്ടി തെരഞ്ഞെടുത്തിട്ടുള്ളത്; വിശദമാക്കാമോ;

(ഡി) പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ;വിശദാംശങ്ങള്‍ എന്തെല്ലാം?

1038

ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികള്‍

ശ്രീമതി കെ.എസ്.സലീഖ

() നിലവില്‍ ടൂറിസം മേഖല പുതിയ വെല്ലുവിളികള്‍ നേരിടുന്നതായി കരുതുന്നുണ്ടോ; വിശദമാക്കുമോ;

(ബി) യൂറോപ്പിലെ സാമ്പത്തികമാന്ദ്യം സംസ്ഥാനത്തെ ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി) 2011 നെ അപേക്ഷിച്ച് 2012 ല്‍ വിദേശ ടൂറിസ്റുകളുടെ വരവില്‍ ഗണ്യമായ കുറവുണ്ടായതായി കരുതുന്നുണ്ടോ;

(ഡി) 2011 ലും 2012 ലും വിദേശികളും ആഭ്യന്തര ടൂറിസ്റുകളുമായി എത്ര പേര്‍ സംസ്ഥാനം സന്ദര്‍ശിച്ചുവെന്ന് വിദേശികള്‍, ആഭ്യന്തര ടൂറിസ്റുകള്‍ എന്നിങ്ങനെ തരം തിരിച്ച് വ്യക്തമാക്കുമോ; ആയതു വഴി എത്ര തുകയുടെ വരുമാനം ലഭിച്ചു;

() ഇപ്പോഴുളള സുരക്ഷിതത്വ ഭീഷണി, പരിസര മലിനീകരണം, സഞ്ചാരി സൌഹൃദമല്ലാത്ത നിയമ വ്യവസ്ഥകള്‍ തുടങ്ങിയവയെല്ലാം ടൂറിസത്തിന് ദോഷം ചെയ്യുന്നതായി കരുതുന്നുണ്ടോ; വ്യക്തമാക്കുമോ;

(എഫ്) ടൂറിസം രംഗത്തെ പരമ്പരാഗത വിപണിയായ യൂറോപ്പ് കൈവിടുന്ന സാഹചര്യത്തില്‍ ഏഷ്യയിലും, ലാറ്റിന്‍ അമേരിക്കയിലുമൊക്ക പുതിയ വിപണികള്‍ കണ്ടെത്തി ടൂറിസത്തിന് നേട്ടം കൈവരിക്കാന്‍ സാധിക്കുമോ; വിശദമാക്കുമോ?

1039

കേരളത്തിലെത്തിയ ടൂറിസ്റുകളെ സംബന്ധിച്ച കണക്കുവിവരം

ഡോ. ടി. എം. തോമസ് ഐസക്

() കേരളത്തിലെത്തിയ ടൂറിസ്റുകളെ സംബന്ധിച്ച കണക്കുവിവരം ശേഖരിച്ചിട്ടുണ്ടോ;

(ബി) കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആഭ്യന്തര-വിദേശ ടൂറിസ്റുകളെയും വരുമാനത്തെയും സംബന്ധിച്ച് വിശദമാക്കാമോ;

(സി നടപ്പുവര്‍ഷം ഇതേവരെ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വാഭാവിക വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ ?

1040

വിനോദസഞ്ചാരികളുടെ സുരക്ഷാ നടപടി

ശ്രീ. സി. ദിവാകരന്‍

() നടപ്പു വിനോദസഞ്ചാര സീസണില്‍ ഇതുവരെ എത്ര വിദേശ ടൂറിസ്റുകള്‍ സംസ്ഥാനത്ത് എത്തിയെന്ന് വ്യക്തമാക്കുമോ; ഇത് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതലോ, കുറവോയെന്നും അറിയിക്കുമോ;

(ബി) വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന വിദേശ-ആഭ്യന്തര ടൂറിസ്റുകളുടെ സുരക്ഷയ്ക്കായി എന്തെല്ലാം പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) കൊല്ലം ജില്ലയില്‍ ആലപ്പാട്ു-ആയിരംതെങ്ങ് ടൂറിസ്റ് കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഏതു ഘട്ടത്തിലാണെന്നു വിശദമാക്കുമോ ?

1041

വിനോദസഞ്ചാര മേഖലയെ സാധിക്കുന്നമാലിന്യ പ്രശ്നം

പ്രൊഫ. സി. രവീന്ദ്രനാഥ്

() കേരളത്തില്‍ പലസ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നത് കാരണം വിദേശ, സ്വദേശ വിനോദസഞ്ചാരികളുടെ വരവില്‍ കുറവുണ്ടായിട്ടുണ്ടോ;

(ബി) എങ്കില്‍ ഈയിനത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ എത്ര കുറവ് വന്നിട്ടുണ്ട്;

(സി) പ്രസ്തുത കുറവ് പരിഹരിക്കാന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ബന്ധപ്പെട്ട വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ?

1042

ഗസ്റ് ഹൌസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച വിലയിരുത്തല്‍

ശ്രീ. എം. . ബേബി

() ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഗസ്റ് ഹൌസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഏറ്റവുമൊടുവില്‍ വിലയിരുത്തിയത് എപ്പോഴാണ്; വിശദമാക്കുമോ;

(ബി) ഓരോ ഗസ്റ് ഹൌസിലും വാടകയ്ക്കു നല്‍കാന്‍ സാദ്ധ്യമായ റൂമുകളുടെ എണ്ണവും, റൂമുകളുടെ ഉപയോഗത്തിന്റെ ശതമാനവും മുന്‍വര്‍ഷം എത്രയായിരുന്നു; നടപ്പുവര്‍ഷം നാളിതുവരെ എത്രയായിരുന്നു;

(സി) ഗസ്റ് ഹൌസ് വഴിയുള്ള വരുമാനം സംബന്ധിച്ച മുന്‍വര്‍ഷത്തെയും ഈ വര്‍ഷത്തെയും സ്റേറ്റ്മെന്റ് ലഭ്യമാക്കുമോ?

1043

ടൂറിസ്റ് സെന്ററുകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം

ശ്രീ. ജോസ് തെറ്റയില്‍

() കേരളത്തിലെ ടൂറിസ്റ് സെന്ററുകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഇല്ലെങ്കില്‍ ഇതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ടൂറിസ്റു കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകളുടെ ഭൌതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും, അവ വികസിപ്പിക്കുവാനും നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1044

ടൂറിസം വകുപ്പിലെ പദ്ധതി നിര്‍വ്വഹണം- കോണ്‍ട്രാക്ടര്‍മാര്‍ക്കുള്ള കുടിശ്ശിക

ഡോ. ടി. എം. തോമസ് ഐസക്

() ടൂറിസം വകുപ്പില്‍ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഭാഗമായി നിര്‍വ്വഹണം പൂര്‍ത്തിയാക്കിയ പദ്ധതികളില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്കും, സ്ഥാപനങ്ങള്‍ക്കും എന്ത് തുക കൊടുത്ത് തീര്‍ക്കാന്‍ ബാക്കി നില്പുണ്ട് ;

(ബി) മാര്‍ക്കറ്റിംങ്ങ്, പരസ്യം പര്‍ച്ചേയ്സ് തുടങ്ങി ഓരോ ഇനത്തിലും കൊടുത്തു തീര്‍ക്കാന്‍ ബാക്കി നില്പുള്ള തുക എത്ര ;

(സി) ഇവയ്ക്ക് എല്ലാമായി ബഡ്ജറ്റ് തുക എത്രയുണ്ട് ; ബഡ്ജറ്റില്‍ പ്രൊവിഷന്‍ ഉണ്ടായിട്ടും ബില്ലുകള്‍ മാറിക്കൊടുക്കാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കുമോ ?

1045

കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗിനായി ചെലവഴിച്ച തുക

ശ്രീ. എസ്. ശര്‍മ്മ

() കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിംഗിനായി മുന്‍ വര്‍ഷവും ഈ വര്‍ഷവും ചെലവഴിച്ച തുക സംബന്ധിച്ച് വിശദമാക്കാമോ;

(ബി) മുന്‍ വര്‍ഷവും ഈ വര്‍ഷവും ഏതെല്ലാം വിദേശരാജ്യങ്ങളിലെ ഏതെല്ലാം റോഡ് ഷോകളിലും മാര്‍ട്ടുകളിലും മറ്റുമായി മന്ത്രിയും ഉദ്യോഗസ്ഥന്‍മാരും സന്ദര്‍ശനം നടത്തുകയുണ്ടായി; ഓരോ യാത്രയ്ക്കും ചെലവഴിച്ച തുക സംബന്ധിച്ച് വിശദമാക്കുമോ;

(സി) ടൂറിസം വകുപ്പ് സ്വദേശത്തും കേരളത്തിനു പുറത്ത് ഇന്‍ഡ്യയിലും വിദേശത്തും പരസ്യം ഇനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം ഇതുവരെ ചെലവഴിച്ച തുക സംബന്ധിച്ച് വിശദമാക്കുമോ; സര്‍ക്കാര്‍ നേരിട്ടു കൊടുത്ത പരസ്യത്തുക എത്ര; ഏജന്‍സികള്‍ വഴി നല്‍കിയ പരസ്യത്തുക എത്രയെന്നു അറിയിക്കുമോ?

1046

വിനോദസഞ്ചാര വികസന കോര്‍പ്പറേഷന് വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുക

ശ്രീ. സി. കൃഷ്ണന്‍

() 2012-13 ബജറ്റില്‍ വിനോദസഞ്ചാര വികസന കോര്‍പ്പറേഷന്റെ കീഴില്‍ ഓരോ ഹെഡ് ഓഫ് അക്കൌണ്ടിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെയുള്ള ചെലവു വിവരപ്പട്ടികയും നല്‍കാമോ:

(ബി) 2012-13 വര്‍ഷം വിനോദസഞ്ചാര വികസന വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും എത്രയെന്നും അറിയിക്കുമോ?

1047

കെ.ടി.ഡി.സി.യുടെ സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍

ശ്രീ.കെ.കെ. ജയചന്ദ്രന്‍

,, വി. ശിവന്‍കുട്ടി

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സ്വകാര്യ പങ്കാളിത്തത്തോടെ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കെ.ടി.ഡി.സി തീരുമാനിച്ചിട്ടുണ്ടോ; വിശദംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) കെ.ടി.ഡി.സി.യുടെ ഏതെല്ലാം സ്ഥലത്ത്, ഏതെല്ലാം പദ്ധതികളില്‍, സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്; മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(സി) ഇത് സംബന്ധിച്ചുള്ള കെ.ടി.ഡി.സി. ചെയര്‍മാന്റെ പ്രഖ്യാപനം സര്‍ക്കാരിന്റെ അറിവോടു കൂടിയാണോ; പ്രഖ്യാപിച്ച പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ?

1048

കെ.ടി.ഡി.സി ക്ക് അനുവദിച്ച തുക

ശ്രീ. പി.റ്റി.. റഹീം

വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി കെ.ടി.ഡി.സി. യുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതി വിഹിതമായി എത്ര തുക നീക്കിവെച്ചിരുന്നുവെന്നും, അതില്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കുമോ ?

1049

കെ.ടി.ഡി.സി.യുടെ പ്രവര്‍ത്തനം

ഡോ. ടി. എം. തോമസ് ഐസക്

() കെ.ടി.ഡി.സി.യുടെ ലാഭനഷ്ടകണക്കുകള്‍ സംബന്ധിച്ച കഴിഞ്ഞ പത്തുവര്‍ഷത്തെ സ്റേറ്റ്മെന്റ് ലഭ്യമാക്കാമോ; നടപ്പുവര്‍ഷം കെ.ടി.ഡി.സി.യുടെ ഏതെല്ലാം യൂണിറ്റുകള്‍ നഷ്ടത്തിലാണ്; ലാഭത്തിലുള്ളവ ഏതൊക്കെ;

(ബി) കെ.ടി.ഡി.സി.യുടെ ഏതെല്ലാം യൂണിറ്റുകളില്‍ അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ എടുക്കുകയുണ്ടായി; വിശദമാക്കുമോ;

(സി) കെ.ടി.ഡി.സി. മാര്‍ക്കറ്റിംഗിനായി നടത്തിവരുന്ന ശ്രമങ്ങള്‍ വിശദമാക്കാമോ; ഏതെല്ലാം സ്വകാര്യസ്ഥാപനങ്ങളുമായി ഏതെല്ലാം കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്;

(ഡി) കെ.ടി.ഡി.സി.യുടെ ഏതെല്ലാം ഹോട്ടലുകള്‍ മെയിന്റനന്‍സിന്റെ പേരില്‍ അടച്ചിടുകയുണ്ടായി; എത്ര കാലത്തേയ്ക്ക്; വിശദമാക്കുമോ ?

1050

കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളം കളി

ശ്രീ. കെ. രാജു

() കൊല്ലത്ത് നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളം കളിയുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ജലോത്സവവുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച വരവ്, ചെലവായ തുക , മിച്ചം എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.