UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1072

സ്കൂള്‍ വികസന പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

() സ്കൂള്‍ വികസന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി) വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) ഏതെല്ലാം തരം സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത് ?

1073

വിദ്യാര്‍ത്ഥികളുടെ സംരംഭക മികവ് പ്രോത്സാഹിപ്പിക്കാനുളള പദ്ധതി

ശ്രീ. കെ.ശിവദാസന്‍ നായര്‍

,, .റ്റി.ജോര്‍ജ്

,, വര്‍ക്കല കഹാര്‍

,, സി.പി.മുഹമ്മദ്

() വിദ്യാര്‍ത്ഥികളിലെ സംരംഭക മികവ് പ്രോത്സാഹിപ്പിക്കാനുളള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) വിദ്യാര്‍ത്ഥികളുടെ സംരംഭകത്വ മികവ് വര്‍ദ്ധിപ്പിക്കുവാന്‍ എന്തൊക്കെ കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയി രിക്കുന്നത്; വിശദമാക്കുമോ;

(ഡി) ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

() വിദ്യാര്‍ത്ഥികളായ സംരംഭകര്‍ക്ക് എന്തെല്ലാം ഇളവുകള്‍ ആണ് ലഭിക്കുന്നത്?

1074

'അക്ഷരലക്ഷം' പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

() 'അക്ഷരലക്ഷം' പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുതപദ്ധതി ഏത് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്;

(സി) സമ്പൂര്‍ണ്ണസാക്ഷരതായജ്ഞത്തില്‍ നിന്ന് എന്തെല്ലാം വ്യത്യാസങ്ങളാണ് ഈ പദ്ധതിക്കുള്ളത്;

(ഡി) ആദിവാസി-തീരദേശമേഖലകളിലും ചേരിപ്രദേശങ്ങളിലും ഈ പദ്ധതിക്ക് ഊന്നല്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?

1075

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

,, സി. പി. മുഹമ്മദ്

() അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുതപദ്ധതി ഏത് ഏജന്‍സിയുടെ ആഭിമുഖ്യത്തിലാണു നടപ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം കാര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) പ്രസ്തുത പദ്ധതി എന്നു മുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

1076

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷ

ശ്രീ.വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

,, .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() സംസ്ഥാനത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) അഭിരുചി പരീക്ഷ നടത്തുന്നത് എങ്ങനെയാണ്; വിശദമാക്കുമോ;

(ഡി) വിദ്യാര്‍ത്ഥികളുടെ മാനസിക ബൌദ്ധികശേഷി വിലയിരുത്തി, അവരെ ഏത് മേഖലയിലേയ്ക്ക് തിരിച്ച് വിടണമെന്ന കാര്യത്തില്‍, ഈ പരീക്ഷ എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്നാണ് കരുതുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ?

1077

പൊതുവിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഡോക്യുമെന്റേഷന്‍

ശ്രീ. വി. ഡി. സതീശന്‍

,, .സി. ബാലകൃഷ്ണന്‍

,, .റ്റി.ജോര്‍ജ്

,, ഹൈബി ഈഡന്‍

() പൊതുവിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍, ഡൊക്യുമെന്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാം കാര്യങ്ങളാണ് ഡോക്യുമെന്റേഷനില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

(ഡി) ഈ പ്രവര്‍ത്തിയില്‍ ഏതെല്ലാം ഏജന്‍സികളാണ് ഏര്‍പ്പെട്ടിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?

1078

വെബ് പോര്‍ട്ടല്‍ അധിഷ്ഠിതപഠനം

ശ്രീ. എം. പി. വിന്‍സെന്റ്

() കേരളത്തില്‍ വെബ് പോര്‍ട്ടല്‍ അധിഷ്ഠിതപഠനം സംബന്ധിച്ചു സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്; വിശദമാക്കുമോ?

1079

പിന്നോക്ക മേഖലകളില്‍ എഫ്.എം. റേഡിയോയുടെ സഹായത്തോടെ വിദ്യാഭ്യാസ പരിപാടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്തെ പിന്നോക്ക മേഖലകളില്‍ എഫ്.എം.റേഡിയോയുടെ സഹായത്തോടെ സ്ക്കൂള്‍ സിലബസുകള്‍ ആധാരമാക്കി വിദ്യാഭ്യാസ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) പ്രസ്തുത പ്രക്ഷേപണ പരിപാടി എത്രത്തോളം വിജയകരമായിരുന്നു; ആയത് ഇതര മേഖലകളില്‍കൂടി വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(*സി) സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പുതിയ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശങ്ങള്‍ നല്‍കുമോ ?

1080

'ഇന്‍ക്ളൂസിവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍' പദ്ധതി

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

'' കെ. അജിത്

ശ്രീമതി ഗീതാ ഗോപി

ശ്രീ. വി. ശശി

() ഇന്‍ക്ളൂസിവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസേബിള്‍ഡ് ചില്‍ഡ്രന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങി നല്‍കാറുണ്ടോ; എങ്കില്‍, എന്തെല്ലാം ഉപകരണങ്ങളാണ് വാങ്ങി നല്‍കുന്നത്; ഇതിനായി ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി എത്ര തുക വരെ ചെലവഴിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് ഏത് സ്ഥാപനത്തെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(സി) പ്രസ്തുത ഉപകരണങ്ങളുടെ നിര്‍മ്മാണം, അറ്റകുറ്റ പ്പണികള്‍ തുടങ്ങിയവയില്‍ മുന്‍പരിചയം ഇല്ലാത്ത സ്ഥാപനത്തെയാണ് ഏല്‍പ്പിച്ചിട്ടുള്ളതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

1081

രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാനത്ത് രാഷ്ട്രീയ മാധ്യമ ശിക്ഷക് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി എത്ര സ്കൂളൂകള്‍ തുടങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത് ;

(ബി) ഇത് സംബന്ധിച്ച് ഭരണാനുമതി പുറപ്പെടുവിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ഭരണാനുമതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മേല്‍ സ്കൂളുകള്‍ ആരംഭിക്കുന്നതിന് തുടര്‍നടപടികള്‍ എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ഡി) പ്രസ്തുത സ്കൂളുകള്‍ ഏത് വിദ്യാഭ്യാസവര്‍ഷം പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും എന്ന് അറിയിക്കാമോ ?

1082

'സീമാറ്റ്' കേരളയ്ക്ക് നീക്കിവച്ച തുക

ശ്രീ. വി.ശശി

() 2012-13 ലെ സംസ്ഥാന ബഡ്ജറ്റില്‍ 'സീമാറ്റ്' കേരളയ്ക്ക് നീക്കിവച്ച 2 കോടി രൂപ ഏതൊക്കെ പരിപാടിക്കായി വിനിയോഗിക്കാനാണ് വകയിരുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഈ ബഡ്ജറ്റ് പ്രകാരം ഏറ്റെടുത്തിട്ടുള്ള പരിപാടികളില്‍ ഏതെല്ലാം ലക്ഷ്യം കൈവരിച്ചെന്ന് വ്യക്തമാക്കുമോ; ഇതിനായി നാളിതുവരെ ചെലവഴിച്ച തുക എത്രയെന്ന് പറയാമോ?

1083

സ്റുഡന്റ് പോലീസ് പദ്ധതി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() കേരളത്തില്‍ സ്റുഡന്റ് പോലീസ് പദ്ധതിയില്‍ ഏതു വര്‍ഷം മുതലുള്ള കുട്ടികള്‍ക്കാണ് 10-ാം ക്ളാസ് പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നത് എന്ന്വിശദമാക്കാമോ; ഇതിനായി പ്രത്യേക ഉത്തരവിറക്കിയിട്ടുണ്ടോ;

(ബി) 2013 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന പ്രസ്തുത പദ്ധതിയിലുള്ള കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിക്കുമോ;

(സി) സ്റുഡന്റ് പോലീസ് പദ്ധതിയിലെ ആദ്യ ബാച്ചിലെ കുട്ടികള്‍ക്ക് ഗ്രേസ്മാര്‍ക്ക് കിട്ടാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇവര്‍ക്കുകൂടി ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പ്രത്യേക ഉത്തരവിറക്കുമോ?

1084

സമഗ്ര വിദ്യാഭ്യാസ പദ്ധതി

ശ്രീ. വി. ശശി

() കേരളത്തിലെ ഏതെല്ലാം അസംബ്ളി നിയോജക മണ്ഡലങ്ങളില്‍ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കിയെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(സി) പ്രസ്തുത പദ്ധതിക്കുവേണ്ടിയുള്ള ഫണ്ട് സ്രോതസ്സുകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?

1085

സദ്ഗമയ-സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി

ശ്രീ. വി. ശശി

() സദ്ഗമയ-സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ വിശദാംശം വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത പരിപാടിക്കായി ഏതെല്ലാം ജില്ലകളെ തെരഞ്ഞെടുത്തിട്ടുണ്ട്; ഇതിനായി എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?

1086

സ്മാര്‍ട്ട് ഇന്ത്യാ പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'സ്മാര്‍ട്ട് ഇന്ത്യാ പദ്ധതി' സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണെന്ന് അറിയിക്കുമോ;

(സി) പദ്ധതി നടത്തിപ്പ് ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ ?

1087

സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര സ്കൂളുകളിലാണ് സ്മാര്‍ട്ട് സ്കൂള്‍ പദ്ധതി ആരംഭിച്ചത്;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(സി) പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 1.25 കോടി രൂപ അഞ്ചു വര്‍ഷങ്ങളിലായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ഡി) ആദ്യ ഗഡുവായി 25 ലക്ഷം രൂപ ഓരോ സ്കൂളിനും കൈമാറിയിട്ടുണ്ടോ; എങ്കില്‍ ഇപ്രകാരം 25 ലക്ഷം രൂപ നല്‍കിയതെന്നാണ്;

() 2011-12 വര്‍ഷത്തെയും 2012-13 വര്‍ഷത്തെയും ഗഡുക്കള്‍ കൈമാറിയിട്ടുണ്ടോ;

(എഫ്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്കൂളിനുവേണ്ട ഭൌതിക സൌകര്യം ഏര്‍പ്പെടുത്തി നല്‍കിയിട്ടും പ്രസ്തുത പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ഫണ്ട് അനുവദിക്കാതിരിക്കാന്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കുമോ;

(ജി) പ്രസ്തുത പദ്ധതി എപ്രകാരം മുന്നോട്ട് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

1088

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി

ശ്രീ. പി. കെ. ഗുരുദാസന്‍

() അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പദ്ധതി (.എസ്..പി.) യിന്‍കീഴില്‍ കൊല്ലം നിയോജകമണ്ഡലത്തിലെ അഞ്ചാലുംമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഉള്‍പ്പെടുത്തുന്നതിന് നിര്‍ദ്ദേശം ലഭിച്ചിരുന്നോ;

(ബി) പ്രസ്തുത പദ്ധതി ആരംഭിക്കാത്തതിനുള്ള കാരണം വ്യക്തമാക്കുമോ;പ്രസ്തുത പദ്ധതി എന്നുമുതല്‍ ആരംഭിക്കും എന്നറിയിക്കുമോ ?

1089

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. ജി. സുധാകരന്‍

() അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം നടപ്പിലാക്കുന്നതിന് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ ഏത് സ്കൂളാണ് തെരഞ്ഞെടുത്തിട്ടുള്ളത്; പദ്ധതി ആരംഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതി സംസ്ഥാനത്ത് എത്ര സ്കൂളുകളിലും കോളേജുകളിലും ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

1090

അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() അഡീഷണല്‍ സ്കില്‍ അക്വിസിഷന്‍ പ്രോഗ്രാം സംസ്ഥാനത്ത് എത്ര വിദ്യാലയങ്ങളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഓരോ വിദ്യാലയങ്ങള്‍ക്കും പ്രസ്തുത പദ്ധതിക്കായി എത്ര തുകയാണ് അനുവദിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയൂടെ മോണിറ്ററിംഗ് നടത്തുന്നത് ആരാണെന്ന് വ്യക്തമാക്കാമോ ;

(ഡി) പ്രസ്തുത പദ്ധതിയുടെ കാലപരിധി എത്രയാണെന്ന് അറിയിക്കാമോ ?

1091

ഏരിയാ ഇന്റന്‍സീവ് പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ..പി. പദ്ധതി പ്രകാരം മലബാറിലെ 33 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍, 2012 ജൂണ്‍ 13 ന്റെ മന്ത്രിസഭാ തീരുമാനം എന്തായിരുന്നു; പിന്നീട് ഈ തീരുമാനത്തില്‍ മാറ്റം വരുത്തുകയുണ്ടായോ;

(ബി) ഇത്തരം സ്കൂളുകളില്‍ ആകെ എത്ര അദ്ധ്യാപകര്‍ ജോലി ചെയ്യുന്നുണ്ട്; അവരുടെ നിലവിലുളള സേവന വേതന വ്യവസ്ഥ എന്താണ്; ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്താമോ;

(സി) ഓരോ സ്കൂളുകളിലേയും അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അനദ്ധ്യാപകര്‍ എന്നിവരുടെ കണക്കുകള്‍ നല്‍കാമോ;

(ഡി) ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഓരോ സ്കൂളിനും വിവിധ ആവശ്യങ്ങള്‍ക്കായി എന്ത് തുക ലഭിച്ചു എന്ന് വ്യക്തമാക്കാമോ; ഈ തുക എങ്ങനെ വിനിയോഗിച്ചു എന്ന് വെളിപ്പെടുത്താമോ?

1092

എരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം സ്ക്കൂളുകള്‍ ഏറ്റെടുക്കല്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ഏരിയാ ഇന്റന്‍സീവ് പദ്ധതി പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 33 സ്ക്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതുസംബന്ധിച്ച് മന്ത്രിസഭ വിവിധ ഘട്ടങ്ങളില്‍ എടുത്ത തീരുമാനങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് ഇപ്പോള്‍ വേതന വിതരണം നടത്തുന്നത് എങ്ങനെയാണ്;

(സി) പ്രസ്തുത വിദ്യാലയങ്ങളുടെ ഏറ്റെടുക്കലിനായി സര്‍ക്കാരിന് എത്ര രൂപ അധിക ബാധ്യതയുണ്ടാകുമെന്ന് കണക്കാക്കിയിട്ടുണ്ടോ?

1093

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് നിലവില്‍ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ എത്ര അണ്‍എയിഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഇതില്‍ സംസ്ഥാന സിലബസ്സും, സി.ബി.എസ്.. സിലബസ്സും എത്ര വിതം സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളില്‍ നിന്ന് 2011, 2012 അദ്ധ്യയന വര്‍ഷങ്ങളില്‍ എത്ര വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുണ്ടായെന്ന് വിശദമാക്കാമോ;

(ഡി) ഈ രണ്ടു അദ്ധ്യയനവര്‍ഷങ്ങളിലും കൊഴിഞ്ഞുപോക്ക് കാരണം എത്ര അദ്ധ്യാപകര്‍ 'സര്‍പ്ളസ്' ആയി നില്‍ക്കുന്നുണ്ടെന്ന് വിശദമാക്കാമോ?

1094

ഏരിയാ ഇന്റന്‍സീവ് പദ്ധതി

ശ്രീ. പി. റ്റി. . റഹീം

() ഏരിയാ ഇന്റന്‍സീവ് പദ്ധതിപ്രകാരം തുടങ്ങിയ മലബാറിലെ 33 സ്കൂളുകളിലെ അദ്ധ്യാപകര്‍ക്ക് ശമ്പളം ഉള്‍പ്പെടെ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത ആനുകൂല്യം ഭാവിയില്‍ നിയമിക്കുന്ന അദ്ധ്യാപകര്‍ക്കും ലഭിക്കുമോ ;

(സി) ഭാവിയില്‍ അദ്ധ്യാപകരെ നിയമിക്കുന്നത് പി.എസ്.സി. ലിസ്റില്‍ നിന്നാണോയെന്ന് വ്യക്തമാക്കാമോ ;

(ഡി) ്രസ്തുത വിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥപാനങ്ങളിലേക്ക് മത്സരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള നിയന്ത്രണം ബാധകമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

() പ്രസ്തുത സ്കൂളുകള്‍ക്ക് പഞ്ചായത്ത് സ്കൂളുകളുടെ പദവി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

1095

സ്കൂള്‍ ഫീസ് വര്‍ദ്ധനവ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഹയര്‍ സെക്കന്‍ഡറി, എസ്.എസ്.എല്‍.സി. പഠനവുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി) ഓരോ വിഭാഗത്തിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്ര തുകയാണ് വര്‍ദ്ധിപ്പിച്ചിട്ടുള്ളതെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ;

(സി) പ്രസ്തുത തുക മുന്‍കാല ഫീസില്‍ നിന്നും എത്ര ശതമാനമാണ് അധികമായി വരുന്നതെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കുമോ?

1096

ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ദ്ധന

ശ്രീ. രാജു എബ്രഹാം

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, റ്റി. വി. രാജേഷ്

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പഠനവുമായി ബന്ധപ്പെട്ട ഫീസുകള്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായോ; ഏതൊക്കെയിനത്തില്‍ എത്ര ശതമാനം തുകയാണ് വര്‍ദ്ധിപ്പിച്ചത്; നിലവിലുള്ള ഫീസ് എത്രയാണ്;

(ബി) നിരക്കുവര്‍ദ്ധന സാധാരണക്കാരായ കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ;

(സി) നിരക്ക് വര്‍ദ്ധിപ്പിക്കുവാനുണ്ടായ സാഹചര്യമെന്താണ്;

(ഡി) വിലക്കയറ്റവും മറ്റ് കാരണങ്ങളാലും പൊറുതിമുട്ടിയ സാധാരണജനങ്ങള്‍ക്കു താങ്ങാവുന്നതല്ല ഫീസുവര്‍ദ്ധന എന്നതിനാല്‍ ഇതു പിന്‍വലിക്കാന്‍ തയ്യാറാകുമോ?

1097

പൊതുവിദ്യാഭ്യാസ വകുപ്പിനുള്ള ബഡ്ജറ്റ് വിഹിതം

ശ്രീ. പി. കെ. ഗുരുദാസന്‍

() പൊതുവിദ്യാഭ്യാസ വകുപ്പിന്‍കീഴില്‍ 2012-2013-ലെ ബഡ്ജറ്റില്‍ ഓരോ കണക്കിലും വകയിരുത്തിയ പദ്ധതി, പദ്ധതിയേതര തുക എത്ര;

(ബി) ഇതില്‍ ഖജനാവില്‍ നിന്നും ചെലവഴിച്ച തുക എത്ര ; വിശദാംശം നല്‍കാമോ ;

(സി) 2012-13 വര്‍ഷം വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏവ; ഇവ ഓരോന്നിനും വകയിരുത്തിയ തുകയും ഖജനാവില്‍ നിന്ന് ചെലവഴിച്ചതുകയും എത്രയെന്ന് അറിയിക്കുമോ ?

1098

തീരദേശമേഖലയില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() തീരദേശമേഖലയില്‍ ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ ആരംഭിക്കുന്ന പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ളതായി അറിയുമോ;

(ബി) പ്രസ്തുത പദ്ധതി സംബന്ധിച്ച സാധ്യതാ പഠനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;

(സി) തീരപ്രദേശ മണ്ഡലമായ താനൂരില്‍, ജവഹര്‍ നവോദയ വിദ്യാലയം ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ?

1099

സെറ്റ് പരീക്ഷാ സമ്പ്രദായ പരിഷ്ക്കരണം

ശ്രീ. പി. കെ. ബഷീര്‍

() സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി/വൊക്കേഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ നിയമനത്തിനായുള്ള യോഗ്യത പരീക്ഷയായ സെറ്റിന്റെ വിജയ ശതമാനത്തില്‍ വര്‍ഷങ്ങളായി കുറവനുഭവപ്പെടുന്നതും, ചില വിഷയങ്ങളില്‍ പരീക്ഷാര്‍ത്ഥികള്‍ കൂട്ടത്തോടെ തോല്ക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2010-11, 2011-12, 2012-13 വര്‍ഷങ്ങളിലെ സെറ്റ് പരീക്ഷയുടെ വിജയശതമാനം ഓരോ വിഷയത്തിനും എത്ര; വ്യക്തമാക്കുമോ;

(സി) നിലവിലുള്ള സെറ്റ് പരീക്ഷാ സമ്പ്രദായത്തില്‍ കാലോചിതമായ പരിഷ്ക്കാരം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

1100

വിദ്യാഭ്യാസ ജില്ല

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കേരളത്തിലെ ഓരോ വിദ്യാഭ്യാസ ജില്ലയിലും സര്‍ക്കാര്‍, അണ്‍ എയിഡഡ് എയിഡഡ് മേഖലയിലുള്ള അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അനദ്ധ്യാപകര്‍ എന്നിവരുടെ എണ്ണം വിശദമാക്കുമോ;

(ബി) ഓരോ വിദ്യാഭ്യാസ ജില്ലയിലുമുള്ള സര്‍ക്കാര്‍, എയിഡഡ്, അണ്‍എയിഡഡ് വിഭാഗത്തിലെ ഹൈസ്ക്കൂളുകള്‍, ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍ എന്നിവയുടെ എണ്ണം വിശദമാക്കുമോ;

(സി) ജനസംഖ്യാനുപാതികമായി പുതിയ വിദ്യാഭ്യാസ ജില്ലകള്‍ രൂപീകരിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ഡി) എങ്കില്‍ അവ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

() വിദ്യാര്‍ത്ഥി-അദ്ധ്യാപക അനുപാതത്തില്‍ ജില്ലാവിദ്യാഭ്യാ ഓഫീസുകള്‍ പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ ?

1101

ഏകാധ്യാപക വിദ്യാലയങ്ങള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, പി.. മാധവന്‍

,, ഷാഫി പറമ്പില്‍

,, എം.. വാഹീദ്

() സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;

(സി) ഇത്തരത്തിലുള്ള എത്ര വിദ്യാലയങ്ങളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്;

(ഡി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

1102

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍പ്രത്യേക പരിഗണന അര്‍ഹിക്കുന്ന എത്രവിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി) ഇവര്‍ക്കുവേണ്ടി പൊതുവിദ്യാലയങ്ങളില്‍ എന്തൊക്കെ സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്;

(സി) പ്രസ്തുത വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി എത്ര അദ്ധ്യാപകരുണ്ട് എന്നും ഇവര്‍ എത്ര വര്‍ഷമായി ജോലി ചെയ്യുന്നു എന്നും വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത അദ്ധ്യാപകര്‍ക്ക് എത്ര രൂപ വേതനം ലഭിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

() 10 വര്‍ഷത്തിലധികമായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോഴ്സ് അദ്ധ്യാപകര്‍ക്ക് ശമ്പള സ്കെയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ ?

1103

സ്കോളര്‍ഷിപ്പുകള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ ഏതെല്ലാമെന്നും ആയത് ഓരോന്നിന്റെയും അര്‍ഹതയ്ക്കുള്ള മാനദണ്ഡവും മാര്‍ഗ്ഗരേഖയും എന്താണെന്നും വിശദമാക്കുമോ;

(ബി) ഓരോ സ്കോളര്‍ഷിപ്പിലും നല്‍കുന്ന തുക എത്രയാണെന്നും വിശദീകരിക്കുമോ;

(സി) പ്രസ്തുത സ്കോളര്‍ഷിപ്പുകള്‍ ഓരോന്നും ഏതേത് വകുപ്പുകള്‍ മുഖേനയാണ് കൈകാര്യം ചെയ്യുന്നതും വിതരണം ചെയ്യുന്നതും എന്ന് വ്യക്തമാക്കുമോ;

(ഡി) നടപ്പ് അദ്ധ്യയനവര്‍ഷം പ്രസ്തുത സ്കോളര്‍ഷിപ്പുകളില്‍ ഓരോന്നിലും എത്ര പേര്‍ക്ക് ആനുകൂല്യം വിതരണം ചെയ്തുവെന്നും ഓരോ ഇനത്തിലും എത്ര തുക വിതരണം ചെയ്തുവെന്നും വിശദമാക്കുമോ;

() വിതരണം ചെയ്യുന്ന സ്കോളര്‍ഷിപ്പുകളില്‍ താരതമ്യേന ഏറ്റവും കുറഞ്ഞ സ്കോര്‍ഷിപ്പായി നല്‍കുന്ന ഇനം ഏതെന്ന് വിശദമാക്കുമോ?

1104

വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക്

ശ്രീ. സി. എഫ്. തോമസ്

() ര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നത് പരിഹരിക്കുന്നതിനുള്ള നടപടി ആലോചനകള്‍ നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

1105

2009 ലെ വിദ്യാഭ്യാസാവകാശ നിയമം

ശ്രീ.വി.ശശി

() 2009 ലെ വിദ്യാഭ്യാസാവകാശ നിയമപ്രകാരം വിദ്യാര്‍ത്ഥിയുടെ താമസസ്ഥലത്തിന്റെ ഒരു കി.മീ പരിധിയില്‍ 1 മുതല്‍ 5 വരെയുള്ള ക്ളാസ്സുകളും 3 കി.മീ പരിധിയില്‍ 6 മുതല്‍ 11 വരെയുള്ള ക്ളാസ്സുകളും ഉറപ്പുവരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നിയമപ്രകാരം പ്രൈമറി വിദ്യാഭ്യാസ മേഖലയുടെ പുന:സംഘടന സംബന്ധിച്ച വിശദാംശം വെളിപ്പെടുത്തുമോ?

1106

ഉച്ചഭക്ഷണ പദ്ധതി

ശ്രീ. പി. തിലോത്തമന്‍

() സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് വേണ്ടി ഓരോ കുട്ടിയ്ക്കും പ്രതിദിനം നല്‍കുന്നത് എത്ര രൂപ വീതമാണെന്ന് പറയാമോ; പ്രസ്തുത പദ്ധതിക്കു വേണ്ടി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പണം നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര തുകയാണ്; മറ്റേതെങ്കിലും തരത്തിലുള്ള ഫണ്ടുകള്‍ ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി ലഭിക്കുന്നുണ്ടോ എന്നും വിശദമാക്കാമോ;

(ബി) സര്‍ക്കാരിന്റെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി നടപ്പു സാമ്പത്തിക വര്‍ഷം ചെലവഴിച്ച തുക എത്രയാണെന്നു പറയാമോ; ഇതു സംബന്ധിച്ച ജില്ല തിരിച്ചുള്ളതും, എയ്ഡഡ്, സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ തിരിച്ചുള്ളതുമായ കണക്കുകള്‍ലഭ്യമാക്കുമോ;

(സി) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് മോണിറ്റര്‍ ചെയ്യുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണുള്ളത് എന്നു വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ടോ;

(ഡി) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുവേണ്ടി ഒരോ കുട്ടിക്കും അനുവദിക്കുന്ന തുക എന്തെല്ലാം കാര്യങ്ങള്‍ക്കാണ് വിഭജിച്ചു പോകുന്നത് എന്ന് വ്യക്തമാക്കാമോ; ഓരോ കുട്ടിയ്ക്കും എന്തെല്ലാം ഭക്ഷണ സാധനങ്ങള്‍ എത്ര അളവു വീതമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

() ഓരോ കുട്ടിയ്ക്കും വേണ്ടി അനുവദിക്കുന്ന തുകകൊണ്ട് ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിയുമോ;

(എഫ്) തികച്ചും അപര്യാപ്തമായ ഈ തുക വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1107

എസ്.എസ്.എ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍അനുവദിച്ച തുക

ഡോ. കെ. ടി. ജലീല്‍

() എസ്.എസ്.എ പദ്ധതിക്ക് 2011-2012 വര്‍ഷത്തിലും 2012-2013 വര്‍ഷത്തിലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക എത്ര;

(ബി) ഇത് ഏതെല്ലാം പദ്ധതികള്‍ക്കാണ് ചെലവഴിച്ചത്; വിശദമാക്കുമോ;

(സി) ഈ രണ്ട് വര്‍ഷങ്ങളിലും ഫണ്ടു മുഴുവന്‍ ചെലവഴിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ചെലവായതെത്ര; ചെലവഴിക്കാതെ ലാപ്സായതെത്ര?

1108

എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ് പരീക്ഷകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ ആരംഭിച്ചിട്ട് എത്ര വര്‍ഷമായി എന്ന് വ്യക്തമാക്കുമോ;

(ബി) ഓരോ വര്‍ഷവും എത്ര കുട്ടികള്‍ ഈ പരീക്ഷ എഴുതുന്നുണ്ട് എന്നും എത്ര പേര്‍ വിജയിക്കുന്നുണ്ട് എന്നും വ്യക്തമാക്കുമോ;

(സി) ഇതിന്റെ നടത്തിപ്പിനായി ഓരോ വര്‍ഷവും എത്ര രൂപ ചെലവഴിക്കുന്നുണ്ട്;

(ഡി) പ്രസ്തുത പരീക്ഷയില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പായി എത്ര രൂപയാണ് നല്‍കുന്നതെന്നും ഇത് എങ്ങിനെയാണ് നല്‍കുന്നതെന്നും വ്യക്തമാക്കുമോ;

() പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടിയുണ്ടാവുമോ?

1109

അക്കാദമിക് സിറ്റി

ശ്രീ. പുരുഷന്‍ കടലുണ്ടി

() നടപ്പു സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അക്കാദമിക് സിറ്റി പദ്ധതി നടപ്പിലാക്കുകയുണ്ടായോ; എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത പദ്ധതിക്ക് 2012-13 ലെ ബഡ്ജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയിരുന്നത്; തുക മുഴുവന്‍ ചെലവഴിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ചെലവഴിച്ച തുക എത്ര; വിശദമാക്കുമോ?

1110

തൊടുപുഴയില്‍ നോളജ് സിറ്റി

ശ്രീ. എസ്. രാജേന്ദ്രന്‍

() 2012-13-ലെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ നോളജ് സിറ്റി തൊടുപുഴയില്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം എപ്രകാരമായാണ് വിഭാവനം ചെയ്തിട്ടുള്ളത്;

(സി) ഇതിനായി 2012-13-ലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക ചെലവഴിക്കാനായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ; വകയിരുത്തിയ തുകയും ചെലവായ തുകയും എത്രയാണെന്ന് വ്യക്തമാക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.