UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1151

മലപ്പുറം സ്കൂള്‍ കലോത്സവം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മലപ്പുറത്ത് നടന്ന 53-ാമത് സ്കൂള്‍ കലോത്സവം വിജയമാക്കുന്നതിന് പ്രവര്‍ത്തിച്ച പ്രധാന ഘടകങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;

(ബി) കഴിഞ്ഞ കലോത്സവങ്ങളെ അപേക്ഷിച്ച് മത്സരവിജയികള്‍ക്കുള്ള പ്രൈസ്മണി വര്‍ദ്ധിപ്പിക്കുകയുണ്ടായോ; എങ്കില്‍, വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ആപ്പീലുകളുടെ ആധിക്യം മത്സരസമയക്രമങ്ങളെ സാരമായി ബാധിക്കുന്നതിനാല്‍ വരുംവര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?

1152

തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവം

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവം റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന മാധ്യമ പ്രവര്‍ത്തകരെ ചില അദ്ധ്യാപകര്‍ മര്‍ദ്ദിച്ച് പരുക്കേല്‍പ്പിച്ച കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കലോത്സവവേദിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടകാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചതാണ് മര്‍ദ്ദനത്തിന് ആധാരമായ കാര്യം എന്ന വസ്തുത പരിശോധിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍, അന്വേഷണം നടത്തുകയുണ്ടായോ; എങ്കില്‍, എന്താണ് കണ്ടെത്തല്‍;

(സി) കലോത്സവത്തില്‍ ഭക്ഷണം നല്‍കുന്നതിന് ഏത് ഏജന്‍സിയെ ആണ് ഏല്‍പ്പിച്ചിരുന്നത്; ഇവര്‍ക്ക് കാറ്ററിംഗിനുള്ള ലൈസന്‍സ് ഉണ്ടായിരുന്നോ; ഇല്ലെങ്കില്‍, ലൈസന്‍സില്ലാത്ത കാറ്ററിംഗ് ഏജന്‍സിയെ ഭക്ഷണം നല്‍കുന്നതിനുളള ചുമതല ഏല്‍പ്പിച്ച അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിക്കുമോ?

1153

അധ്യാപകരുടെ എണ്ണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തെ സര്‍ക്കാര്‍ -എയിഡഡ് സ്കൂള്‍ തലത്തില്‍, പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്ററി തലം വരെ ആകെ എത്ര അദ്ധ്യാപകര്‍ സേവനം അനുഷ്ഠിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(ബി) ഇതില്‍, പുരുഷന്‍മാരുടെയും സ്ത്രീകളുടെയും കണക്കുകള്‍ വെവ്വേറെ വ്യക്തമാക്കാമോ?

1154

 ജോലി നഷ്ടപ്പെട്ട അദ്ധ്യാപകര്‍

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

() 2005-നുശേഷം എയ്ഡഡ് സ്കൂളുകളില്‍ അധിക തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുകയും നിയമനാംഗീകാരം ലഭിക്കാതിരിക്കുകയും എന്നാല്‍ രണ്ടുവര്‍ഷത്തിനുശേഷം വിദ്യാര്‍ത്ഥി അനുപാതം കുറഞ്ഞതിനാല്‍ ജോലി നഷ്ടപ്പെടുകയും ചെയ്ത അദ്ധ്യാപകര്‍ അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം അദ്ധ്യാപകരെക്കൂടി പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തി നിയമനാംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1155

നായ്ക്കുരണപ്പൊടിപ്രയോഗം

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത്, ജീവനക്കാര്‍ നടത്തിയ സമരം വിജയിപ്പിക്കുന്നതിന് അദ്ധ്യാപകര്‍, നായ്ക്കുരണപ്പൊടി വിതറി എന്നു പറയപ്പെടുന്ന സംഭവത്തിന്റെ നിജസ്ഥിതി എന്താണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) നായ്ക്കുരണപ്പൊടിപ്രയോഗത്തില്‍, എത്ര കുട്ടികളാണ് വിഷമാവസ്ഥയിലായത്; ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) കൊച്ചുകുട്ടികള്‍ക്കുനേരെ മനുഷ്യത്വരഹിതമായ സമീപനം അദ്ധ്യാപകരില്‍ നിന്നുണ്ടായിട്ടുണ്ടെങ്കില്‍ മാതൃകാപരമായ ശിക്ഷണനടപടികള്‍ സ്വീകരിക്കുമോ?

1156

പാര്‍ട്ട് ടൈം അദ്ധ്യാപകരുടെ കാഷ്വല്‍ ലീവ്

ശ്രീമതി ഗീതാ ഗോപി

() കേരളത്തിലെ വിവിധ സ്കൂളുകളില്‍ സേവനമനുഷഠിച്ചു വരുന്ന പാര്‍ട്ട് ടൈം അദ്ധ്യാപകര്‍ക്ക് അനുവദിച്ചിരുന്ന കാഷ്വല്‍ ലീവ് ഒരു അദ്ധ്യയന വര്‍ഷത്തില്‍ എത്ര എണ്ണമായിരുന്നു; ഇപ്പോള്‍ അവധികളുടെ എണ്ണം എത്ര;

(ബി) കാഷ്വല്‍ അവധികളുടെ എണ്ണം ഗണ്യമായി വെട്ടിക്കുറച്ചതിനു കാരണം വ്യക്തമാക്കാമോ ;

(സി) ഈ വിഭാഗം ജീവനക്കാര്‍ക്ക് കാഷ്വല്‍ അവധി കൂടാതെ മറ്റെന്തെങ്കിലും ലീവാനുകൂല്യങ്ങള്‍ ലഭിച്ചു വരുന്നുണ്ടോ?

1157

സോഷ്യല്‍ സയന്‍സ് ടീച്ചറുടെ നിയമനം

ശ്രീ. പി. സി. വിഷ്ണുനാഥ്

() പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഉള്‍പ്പെട്ട തിരുവല്ല ഇരവിപേരൂര്‍ സെന്റ്ജോണ്‍ ഹൈസ്കൂളിലെ ടീച്ചറുടെ 20/9/2010 മുതലുളള സോഷ്യല്‍ സയന്‍സ് നിയമനം അംഗീകരിക്കാത്തത് എന്ത് കൊണ്ട് ആണ് എന്ന് വ്യക്താമാക്കുമോ;

(ബി) നിയമനം അംഗീകരിച്ച് ശമ്പളം ലഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി) പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിലവിലുളള അ3/34999/11 നമ്പര്‍ ഫയലില്‍ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

1158

അദ്ധ്യാപികയെ സര്‍വീസില്‍ തിരിച്ചെടുക്കുന്നതിനുള്ള നടപടി

ശ്രീ.സി. കൃഷ്ണന്‍

() പച്ചക്കോട്ട് ധരിക്കാത്തതിന്റെ പേരില്‍, മലപ്പുറം ജില്ലയിലെ അരീക്കോട് ജംഇയ്യത്തുല്‍ മുജാഹിദ്ദീന്‍ ട്രസ്റിനു കീഴിലെ സുല്ല മുസ്സലാം ഓറിയന്റല്‍ സ്കൂളില്‍ നിന്ന് പുറത്താക്കിയ അദ്ധ്യാപികയെ തിരിച്ചെടുക്കുന്നതിന് ഹൈക്കോടതി ഉത്തരവായിട്ടുണ്ടോ;

(ബി) ഹൈക്കോടതി ഉത്തരവ് വന്നത് എന്നാണ്; ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപികയെ മാനേജ്മെന്റ് തിരിച്ചെടുക്കുകയുണ്ടായോ;

(സി) ഈ വിഷയത്തില്‍ സര്‍ക്കാര്‍, ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ?

1159

പിരിട്ടുവിട്ട കായികാദ്ധ്യാപകനെതിരെ സ്വീകരിച്ച റവന്യൂ റിക്കവറി

ശ്രീമതി കെ. കെ. ലതിക

() വടകര, വിദ്യാഭ്യാസ ജില്ല ആര്‍.എന്‍.എം. ഹയര്‍ സെക്കണ്ടറി സ്കൂളിലെ, കായികാദ്ധ്യാപകനായിരുന്ന ശ്രീ. കെ. പ്രദീപനെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റവന്യൂ റിക്കവറി നടപടി സ്വീകരിച്ച വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കെതിരായി, സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അദ്ധ്യാപകന്റെ വിഷയം സംബന്ധിച്ച് നിയമസഭയില്‍ തെറ്റായ മറുപടി നല്‍കാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ?

1160

കരാര്‍ നിയമനങ്ങള്‍ക്കുള്ള എഴുത്തുപരീക്ഷ

ശ്രീമതി കെ. എസ്. സലീഖ

() എസ്.സി..ആര്‍.റ്റി.യിലെയും ഓപ്പണ്‍ സ്കൂളിലെയും കരാര്‍നിയമനങ്ങള്‍ക്കുള്ള എഴുത്തുപരീക്ഷയ്ക്കു ചോദ്യങ്ങള്‍ തയ്യാറാക്കാനായി രഹസ്യസ്വഭാവം ഇല്ലാത്ത ശില്പശാല നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇംഗ്ളീഷ്, മലയാളം, ഇന്ത്യാചരിത്രം, അടിസ്ഥാനശാസ്ത്രം, കണക്ക്, പൊതുവിജ്ഞാനം, ആനുകാലികസംഭവങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലെ ചോദ്യകര്‍ത്താക്കള്‍ ഒരുമിച്ചിരുന്നാണ് ശില്പശാലയില്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും, രഹസ്യസ്വഭാവം നഷ്ടപ്പെടുത്തി പരീക്ഷ പ്രഹസനമാക്കിയെന്നുമുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി) പ്രസ്തുതശില്പശാലയില്‍ എത്രപേര്‍ പങ്കെടുത്തുവെന്നും, ഓണറേറിയം, റ്റി.. എന്നീ ഇനങ്ങളിലായി എത്ര രൂപ ചെലവഴിച്ചുവെന്നും, ഈ പരീക്ഷയുമായി ബന്ധപ്പെട്ട് എന്തു തുക സര്‍ക്കാരിനു ചെലവഴിക്കേണ്ടിവന്നുവെന്നും വ്യക്തമാക്കുമോ;

(ഡി) ഇത്തരത്തില്‍ പരസ്യമായി ചോദ്യങ്ങള്‍ തയ്യാറാക്കി നടത്തുന്ന പരീക്ഷകള്‍, സംസ്ഥാനത്തു കാലങ്ങളായി നല്ലരീതിയില്‍ നടക്കുന്ന പൊതുവിജ്ഞാനപരീക്ഷകളെ മോശമായി ചിത്രീകരിക്കുന്നതിനു തുല്യമാകുമെന്നു കരുതുന്നുണ്ടോ; വിശദമാക്കുമോ?

1161

അനദ്ധ്യാപക തസ്തികകളില്‍ നിയമനം

ശ്രീമതി. കെ. എസ്. സലീഖ

() സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍, 2009 മുതല്‍ നിയമനാംഗീകാരം ലഭിക്കേണ്ട 248 അനദ്ധ്യാപകരെ സര്‍ക്കാര്‍ അവഗണിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി) 2009-10, 2010-11 വര്‍ഷങ്ങളില്‍ നിയമനം ലഭിച്ച അനദ്ധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കണമെന്ന പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) 2006 മുതല്‍ കുട്ടികള്‍ കുറവായതിനാല്‍ പുറത്താകേണ്ടി വന്ന അനദ്ധ്യാപകരുടെ സംരക്ഷണം ഇതേവരെ ഏറ്റെടുത്തിട്ടില്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) 1998-ല്‍ 211 എയ്ഡഡ് സ്കൂളുകള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തിയപ്പോള്‍ ഒരു സ്കൂളില്‍ നാലു ലാബ് അസിസ്റന്റുമാരെ നിയമിക്കുകയും എന്നാല്‍, 1998 മുതല്‍ 2003 വരെയുള്ള മുന്‍കാല പ്രാബല്യമോ, ആനുകൂല്യ കുടിശ്ശികയോ നല്‍കാതെ 2003 മാര്‍ച്ചിലാണ് ഇവര്‍ക്ക് നിയമനാഗീകാരം നല്‍കിയതെന്നുമുള്ള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() 2009-ല്‍ 172 എയ്ഡഡ് സ്കൂളുകള്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തിയെങ്കിലും നാളിതുവരെയായിട്ടും അവിടങ്ങളിലെ ലാബ് അസിസ്റന്റുമാര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെ എത്ര അണ്‍ എയ്ഡഡ് സ്കൂളുകള്‍, എയ്ഡഡ് ആയി ഉയര്‍ത്തിയെന്നും ആയതുവഴി, എത്ര അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കിയെന്നും വിശദമാക്കുമോ;

(ജി) പിന്നോക്ക ജില്ലയില്‍ സ്കൂളുകള്‍ തുടങ്ങുന്നതിന് ധനസഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം തുടങ്ങിയ മലബാറിലെ വിവാദമായ 33 സ്കൂളുകളിലെ 238 അദ്ധ്യാപക-അനദ്ധ്യാപകര്‍ക്ക്, എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് തുല്യമായ ശമ്പളവും ആനുകൂല്യവും നല്‍കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(എച്ച്) ഇപ്രകാരം, പ്രസ്തുത സ്കൂളുകളിലെ ജീവനക്കാര്‍ക്ക് എയ്ഡഡ് സ്കൂളുകളിലെ എല്ലാ ആനുകൂല്യവും നല്‍കുക എന്നു പറഞ്ഞാല്‍, പ്രസ്തുത സ്കൂളുകളെ എയ്ഡഡ് ആയി ഉയര്‍ത്തി എന്നതിന് തുല്യമാകില്ലേ; വ്യക്തമാക്കുമോ;

( എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക-അനദ്ധ്യാപക നിയമനവും ആനുകൂല്യവും പരിഗണിക്കാതെ, മലബാറിലെ 33 സ്കൂളുകള്‍ക്ക് അദ്ധ്യാപക/അനദ്ധ്യാപക നിയമനവും ആനുകൂല്യവും നല്‍കുകയാണ് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

1162

ക്ളൈമന്റ്സ് ലിസ്റില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി

ശ്രീ.പി.സി. വിഷ്ണുനാഥ്

() അടൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെട്ട തെങ്ങമം യു.പി. സ്കൂളില്‍, അദ്ധ്യാപികയായിരുന്ന ശ്രീമതി സി.എസ്. രമാദേവിയുടെ പേര് റൂള്‍ 51അ പ്രകാരം ക്ളൈമന്റ്സ് ലിസ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് 14.6.2012 ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയിന്‍മേല്‍, നാളിതുവരെ എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അദ്യാപികയുടെ പേര് അദ്ധ്യാപക പാക്കേജില്‍ ഉള്‍പ്പെട്ട റൂള്‍ 51 എ പ്രകാരം ക്ളൈമന്റ്സ് ലിസ്റില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍, കാരണം വെളിപ്പെടുത്താമോ ?

1163

നാച്ച്യുറല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകുടെ വിദ്യാഭ്യാസ യോഗ്യത

ശ്രീ. ജെയിംസ് മാത്യു

() ഹൈസ്കൂള്‍ തലത്തില്‍ നാച്ച്യുറല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ വിദ്യാഭ്യാസയോഗ്യത എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) സര്‍വ്വകലാശാലകളില്‍ നിന്നും മൈക്രോബയോളജി ബിരുദം നേടുന്നവര്‍ മറ്റ് യോഗ്യതകള്‍, (ബി.എഡ്,ടെറ്റ്) ഉള്ളവരാണെങ്കില്‍, നാച്ച്യുറല്‍സയന്‍സ്, ഹൈസ്കൂള്‍ തലത്തില്‍ പഠിപ്പിക്കാന്‍ യോഗ്യതയുള്ളവരാണോ;

(സി) പി.എസ്.സി ഇത് അംഗീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍, അതിനുള്ള സാങ്കേതിക തടസ്സം എന്താണെന്ന് വെളിപ്പെടുത്താമോ?

1164

ജിയോളജി പാഠ്യവിഷയമായ വിദ്യാലയങ്ങള്‍

ശ്രീ. ജെയിംസ് മാത്യൂ

() വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍, ജിയോളജി വിഷയം ഉള്‍പ്പെടുന്ന കോമ്പിനേഷന്‍, എത്ര വിദ്യാലയങ്ങളില്‍ പഠിപ്പിച്ചുവരുന്നു ;

(ബി) കൂടുതല്‍ വിദ്യാലയങ്ങളില്‍, ജിയോളജി പോലെ കാലിക പ്രാധാന്യമുള്ള വിഷയം പാഠ്യവിഷയമാക്കാന്‍ മുന്‍കൈ എടുക്കുമോ ?

1165

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ കോഴ്സുകളും അദ്ധ്യാപക നിയമനവും

ശ്രീ. .ചന്ദ്രശേഖരന്‍

() സംസ്ഥാനത്ത് നിലവില്‍ എത്ര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍, ജിയോളജി ഒരു വിഷയമായി ഉള്‍പ്പെട്ട എത്ര ഹ്യൂമാനിറ്റീസ് ബാച്ചുകളും, സയന്‍സ് ബാച്ചുകളും ഉണ്ട് എന്ന് അറിയിക്കാമോ;

(ബി) നാളിതുവരെയായി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍, എത്ര ജിയോളജി-സീനിയര്‍, ജൂനിയര്‍ അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും എത്ര എണ്ണത്തില്‍, നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;

(സി) ശേഷിക്കുന്ന തസ്തികകളില്‍ നിയമനം നടത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി) ബൈ പ്രമോഷന്‍ ആയി നീക്കിവെച്ച തസ്തികകളില്‍ അപേക്ഷകര്‍ ഇല്ലെന്ന കാര്യം പരിഗണിച്ച് ആയത് നേരിട്ടുളള നിയമനത്തിന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

() നിലവിലുളള റാങ്ക് ലിസ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളും നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?

1166

വിദ്യാര്‍ത്ഥികളുടെ ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം

ശ്രീ. എം. ഹംസ

() സംസ്ഥാനത്തെ ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളിലുള്‍പ്പെടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ളീഷ് ഭാഷാ പരിജ്ഞാനം കുറവാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു പരിഹരിക്കുന്നതിനായി, എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്ത് ഏതെല്ലാം ജില്ലകളിലാണ് ഇംഗ്ളീഷ് ഭാഷാ ജില്ലാ കേന്ദ്രങ്ങള്‍, നിലവിലുള്ളത്;

(ഡി) പ്രസ്തുത പദ്ധതിയുടെ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്നും നിലവില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നു എന്നും വിശദമാക്കാമോ;

() സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും ഇംഗ്ളീഷ് ഭാഷാ ജില്ലാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

1167

എസ്.എസ്.എല്‍.സി. ബുക്കിലെ തെറ്റുതിരുത്ത്

ശ്രീ. പി. കെ. ബഷീര്‍

() നിലവില്‍ എസ്.എസ്.എല്‍.സി. ബുക്കിലെ തെറ്റുകള്‍ തിരുത്താന്‍ ആര്‍ക്കാണ് അധികാരം നല്‍കിയിട്ടുള്ളത്; ആയതിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, പ്രസ്തുത നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?

1168

എസ്എസ്.എല്‍.സി. വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷ

ശ്രീ.റ്റി.വി. രാജേഷ്

() ഈ വര്‍ഷം പത്താം ക്ളാസ് പരീക്ഷ എഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിരുചി പരീക്ഷ നടത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, ഇത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് എടുത്തിട്ടുള്ളത്; വിശദാംശം നല്‍കുമോ?

1169

കെ.ജി.റ്റി.. ടൈപ്പ്റൈറ്റിംഗ് പരീക്ഷ

ശ്രീ. കെ. എം. ഷാജി

() കെ.ജി.റ്റി.. ടൈപ്പ്റൈറ്റിംഗ് പരീക്ഷയില്‍, വേഡ്പ്രോസസിംഗിന് (ഇംഗ്ളീഷ്, മലയാളം) പുറമെ, ഡി.റ്റി.പി., ഡേറ്റാ എന്‍ട്രി എന്നീ വിഷയങ്ങള്‍കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) ടൈപ്പ് റൈറ്റിംഗ് സ്ഥാപനങ്ങള്‍ സജീവമായി നിലനില്‍ക്കുന്നതിനും ഡി.റ്റി.പി., ഡേറ്റാ എന്‍ട്രി എന്നിവയുടെ പഠന ചെലവ് കുറയ്ക്കുന്നതിനുമായി കെ.ജി.റ്റി.. ടൈപ്പ് റൈറ്റിംഗ് പരീക്ഷയുടെ സിലബസില്‍ പ്രസ്തുത വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) പി.എസ്.സി. പരീക്ഷകള്‍ക്ക് അനുയോജ്യമായ രീതിയില്‍ കെ.ജി.റ്റി.. ടൈപ്പ്റൈറ്റിംഗ് പരീക്ഷകളെ ഡി.റ്റി.പി. ഡേറ്റാ എന്‍ട്രി എന്നിവ ഉള്‍പ്പെടുത്തി ആധുനീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ ?

1170

പരീക്ഷാ സഹായം ദീര്‍ഘിപ്പിച്ചു നല്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() ഹീമോഫീലിയാ പോലുള്ള വിവിധതരം ദീര്‍ഘകാല രോഗം ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനുള്ള സമയത്തില്‍, എന്തെങ്കിലും ഇളവുകള്‍ നല്കിയിട്ടുണ്ടോ;

(ബി) മരുന്നുകള്‍ കഴിക്കുന്നതുമൂലമുള്ള തളര്‍ച്ച, രക്തം വാര്‍ന്നുണ്ടാകുന്ന ക്ഷീണം, തന്മൂലമുണ്ടാകുന്ന ശാരീരിക അവശതകള്‍, ഓര്‍മ്മക്കുറവ്, വേദന തുടങ്ങിയ രോഗ പീഡകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷ എഴുതാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(സി) ഇപ്പോള്‍ നടക്കുവാന്‍ പോകുന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ തന്നെ, എഴുതാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്കി ഉത്തരവാകുമോ?

1171

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നടപ്പിലാക്കുന്ന ആനുകൂല്യങ്ങള്‍

() കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ ,പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് നടപ്പിലാക്കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍, വിശദമാക്കുമോ:

(ബി) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ ;

(സി) ഇല്ലെങ്കില്‍, നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ?

1172

ആദിവാസിപ്പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റല്‍ പുതുക്കി നിര്‍മ്മിക്കല്‍

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി ഈസ്റ് ഗവണ്‍മെന്റ് ഗേള്‍സ് സ്കൂളിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റല്‍, പുതുക്കി നിര്‍മ്മിക്കുന്നതിനായി, സ്കൂളിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള ട്രൈബല്‍ വകുപ്പിന്റെ അപേക്ഷയിന്മേല്‍, സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കാമോ?

1173

. ടി. അറ്റ് സ്കൂള്‍, മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശ്രീ. ആര്‍. രാജേഷ്

ഐടി അറ്റ് സ്കൂളിന്റെ മലപ്പുറം ജില്ലാ കോ-ഓര്‍ഡിനേറ്ററായി ശ്രീ. ഹബീബ് റഹ്മാനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പുമന്ത്രി ഐടി അറ്റ് സ്കൂള്‍ പ്രോജക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടോ?

1174

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം

ശ്രീ. പി.റ്റി.എ റഹീം

() 2007 ജൂണ്‍ 13 ന് ജി..പി നം. 107/07/.ഋറി. ആയി മുസ്ളിം പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി കേരളത്തിലെ അഞ്ച് ജില്ലകളില്‍ പ്രത്യേകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവോ;

(ബി) പ്രസ്തുത ഉത്തരവ് ഏതെങ്കിലും സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നുവോ പുറപ്പെടുവിച്ചിരുന്നത്;

(സി) എങ്കില്‍, പ്രസ്തുത സമിതിയില്‍ ആരെല്ലാമാണ് അംഗങ്ങളായി ഉണ്ടായിരുന്നത്;

(ഡി) പ്രസ്തുത ഉത്തരവ് ഭേദഗതി വരുത്തിയിട്ടുണ്ടോ; ഭേദഗതി വരുത്താനുളള കാരണമെന്താണ്;

() പ്രസ്തുത ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(എഫ്) 62924/ഡി2/2008/.ഋറി നമ്പര്‍ ഫയലില്‍ എന്തു തീരുമാനമാണ് എടുത്തിട്ടുളളത് എന്ന് വ്യക്തമാക്കുമോ?

1175

സ്വാശ്രയ മേഖലയില്‍ ലാ കോളേജുകള്‍

ശ്രീ. എം. ഉമ്മര്‍

() സ്വാശ്രയ മേഖലയില്‍ ലാ കോളേജുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇത് സംബന്ധിച്ച് മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ;

(സി) വ്യക്തിഗത മാനേജ്മെന്റുകളെ ഇക്കാര്യത്തിനായി പരിഗണിക്കുമോ ;

(ഡി) ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കുമോ?

1176

എയ്ഡഡ് കോളേജുകളിലെ അനധ്യാപക ജീവനക്കാര്‍

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() എയ്ഡഡ് കോളേജുകളിലെ അനധ്യാപക ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ കമ്മിമ്മറ്റിയെ നിയോഗിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) ടീച്ചിംഗ് സ്റാഫിന് ആനുപാതികമായി നോണ്‍ ടീച്ചിംഗ് സ്റാഫ് നിയമനം നടന്നിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ആവശ്യമായ നോണ്‍ ടീച്ചിംഗ് സ്റാഫിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ?

1177

എയ്ഡഡ് കോളേജുകള്‍ അനുവദിക്കുന്നതിന്റെ വിശദാംശം

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്ത് അടുത്ത അദ്ധ്യയനവര്‍ഷം കൂടുതല്‍ എയ്ഡഡ് കോളേജുകള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇവ ഏതെല്ലാം മേഖലകളിലെ ഏതെല്ലാം മാനേജ്മെന്റുകള്‍ക്കാണ് അനുവദിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ;

(സി) കോളേജ് അനുവദിക്കുന്നത് എന്തു മാനദണ്ഡപ്രകാരമാണ്; വിശദാംശം വെളിപ്പെടുത്തുമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര എയ്ഡഡ് കോളേജുകള്‍ അനുവദിച്ചു; എവിടെയെല്ലാം; ഏതൊക്കെ മാനേജ്മെന്റുകള്‍ക്ക്; വിശദാംശം നല്‍കുമോ?

1178

അധികയോഗ്യതയുള്ള ഉദ്യോഗസ്ഥര്‍

ശ്രീ. ജെയിംസ് മാത്യു

() സര്‍വ്വകലാശാല ബിരുദം മാത്രം അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള വിവിധ വകുപ്പുകളിലെ പല തസ്തികകളിലും പി..ച്ച്.ഡി യും, യു.ജി.സി മാനദണ്ഡങ്ങളും അനുശാസിക്കുന്ന യോഗ്യതകള്‍ നേടിയ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അത്തരക്കാരെ പ്രയോജനപ്പെടുത്താന്‍ വകുപ്പുതല പുന:ക്രമീകരണമോ, നേരിട്ട് പ്രൊമോഷനോ നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) കോളേജദ്ധ്യാപക തസ്തികകളില്‍ നിയമനം നേടാനുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ ഇത്തരക്കാര്‍ക്ക് ഇളവനുവദിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

1179

കോളേജ് അധ്യാപകരുടെ ശമ്പളം

ശ്രീ. മോന്‍സ് ജോസഫ്

() സംസ്ഥാനത്തെ കോളേജ് അധ്യാപകരുടെ 2006 മുതലുള്ള ശമ്പള കുടിശ്ശിക വിതരണം ചെയ്യുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) 2006 മുതലുള്ള കുടിശ്ശിക നല്‍കുന്നതിനുവേണ്ടി സര്‍വ്വകലാശാലകള്‍ക്ക് യു.ജി.സി. ഗ്രാന്റ് നല്‍കിയിട്ടുണ്ടോ;

(സി) കുടിശ്ശിക നല്‍കുന്നതിന് സംസ്ഥാനത്തിന്റെ ബാധ്യത എത്രയാണ്;

(ഡി) കുടിശ്ശിക തുക നല്‍കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?

1180

അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ ജീവനക്കാരുടെ എണ്ണംവര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

 () അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ നോണ്‍ ടീച്ചിംഗ് സ്റാഫിന്റെ തസ്തിക വര്‍ദ്ധിപ്പിക്കണമെന്നുള്ള അപേക്ഷ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പുതുതായി അനുവദിച്ച മറ്റ് സര്‍ക്കാര്‍ കോളേജുകളില്‍ അനുവദിച്ചിട്ടുള്ളതിന് സമാനമായ തസ്തികകള്‍ അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജിന് അനുവദിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ നോണ്‍ ടീച്ചിംഗ് സ്റാഫിന്റെ കുറവ് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(ഡി) അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ നിലവില്‍ അനുവദനീയമായ തസ്തികകള്‍ എത്ര; നിലവിലുള്ള ജീവനക്കാര്‍ എത്ര; ഒഴിവുകള്‍ എത്ര; വ്യക്തമാക്കുമോ;

() അമ്പലപ്പുഴ ഗവണ്‍മെന്റ് കോളേജില്‍ നിലവില്‍ ഏതെല്ലാം കോഴ്സുകളാണുള്ളത്; ആകെ വിദ്യാര്‍ത്ഥികള്‍ എത്ര; വിശദമാക്കുമോ ?

1181

ചാലക്കുടിയില്‍ റീജിയണല്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. ബി.ഡി. ദേവസ്സി

ചാലക്കുടി പി.എം.ജി കോളേജ് വക സ്ഥലത്ത് റീജിയണല്‍ സയന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്നും, പ്രസ്തുത സെന്ററിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ കഴിയും എന്നും വ്യക്തമാക്കാമോ ?

1182

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ പ്രവര്‍ത്തനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, റ്റി.വി. രാജേഷ്

,, ആര്‍. രാജേഷ്

ഡോ. കെ.ടി. ജലീല്‍

() സംസ്ഥാനത്ത് എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഈ കോളേജുകളില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടക്കാറുണ്ടോ; ഇതു സംബന്ധമായി അവലോകനം നടത്തുകയുണ്ടായോ; വിശദമാക്കാമോ;

(ബി) ഈ അദ്ധ്യയനവര്‍ഷം സംസ്ഥാനത്താകെ എത്ര എഞ്ചിനീയറിംഗ് സീറ്റുകള്‍ നികത്തപ്പെടാതെയുണ്ട്; കോളേജ് തിരിച്ചുള്ള കണക്ക് ലഭ്യമാണോ; വ്യക്തമാക്കാമോ;

(സി) പുതിയ സ്വാശ്രയകോളേജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ; ഈ സര്‍ക്കാര്‍ ഇതിനകം നല്‍കിയ അനുമതികള്‍ എത്ര;

(ഡി) സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ നിലവാരത്തകര്‍ച്ച സംബന്ധിച്ച് ഹൈക്കോടതി പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യം പരിശോധിക്കുകയുണ്ടോ; ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദമാക്കുമോ?

1183

സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ പഠന നിലവാരം

ശ്രീ. പി. ഉബൈദുള്ള

() സംസ്ഥാനത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ പഠന നിലവാരം ശരാശരിയിലും താഴ്ന്നു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിന് ഏതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ ഒരു ഏജന്‍സിയെ അതിനായി ചുമതലപ്പെടുത്തുന്നതിനും 25 ല്‍ താഴെ വിജയശതമാനമുള്ള കോളേജുകളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യവും പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?

1184

സ്വാശ്രയ എഞ്ചിനീയറിംഗ് കോജേളുകളിലെപഠന നിലവാരം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() 25-ല്‍ താഴെ വിജയശതമാനമുള്ള എത്ര സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളാണ് നിലവലുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി) 25-ല്‍ താഴെ വിജയ ശതമാനമുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഈ വര്‍ഷം പ്രവേശനം നടത്തുവാന്‍ പാടില്ലായെന്ന തീരുമാനം എടുത്തിട്ടുണ്ടോ ;

(സി) സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ പഠന നിലവാരം ഉയര്‍ത്തുവാന്‍ എന്തെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശം മാനേജ്മെന്റുകള്‍ക്ക് നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ?

1185

വിജയശതമാനം വളരെ കുറഞ്ഞ എഞ്ചിനീയറിംഗ് കോളേജുകളിലെ അലോട്ട്മെന്റ്

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() 25 ശതമാനമെങ്കിലും വിജയം നേടാനാകാത്ത എഞ്ചിനീയറിംഗ് കോളേജുകളില്‍ അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ അലോട്ട്മെന്റ് നടത്തേണ്ടെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത തീരുമാനം പുന:പരിശോധിക്കണമെന്ന് കോളേജ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി) ഇത് സംബന്ധിച്ച് എന്ത് തീരുമാനമാണ് കൈക്കൊള്ളുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്; വിശദമാക്കുമോ ?

1186

എഞ്ചിനീയറിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കല്‍

ശ്രീ. എം. ഉമ്മര്‍

() വിജയശതമാനം കുറഞ്ഞ എഞ്ചിനീയറിംഗ് കോളേജുകളുടെ അംഗീകാരം റദ്ദാക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇത്തരത്തില്‍ കോളേജുകള്‍ അടച്ചുപൂട്ടുമ്പോള്‍ നിലവിലുള്ള വിദ്യാര്‍ത്ഥികളുടെ പഠനത്തിന് ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) എഞ്ചിനീയറിംഗ് കോളേജുകളിലെ പഠന നിലവാരം ഉയര്‍ത്തുന്നതിന് മാനേജ്മെന്റുകള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ ?

1187

അംഗീകാരം റദ്ദാക്കപ്പെടുന്ന എന്‍ജിനീയറിംഗ് കോളേജുകള്‍

ശ്രീ.വി.എം. ഉമ്മര്‍ മാസ്റര്‍

() നിലവാരം കുറവായതിനാല്‍ ഈ വര്‍ഷം മുതല്‍ അംഗീകാരം റദ്ദാക്കുവാന്‍ തീരുമാനിച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ ഏതെല്ലാം; കഴിഞ്ഞ വര്‍ഷം പ്രസ്തുത കോളേജുകളിലെ വിജയശതമാനം എത്രയായിരുന്നു; വിശദമാക്കുമോ;

(ബി) പ്രസ്തുത കോളേജുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഇനിയും അവസരം നല്‍കാന്‍ തയ്യാറാകുമോ?

1188

സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ എന്‍.ആര്.ഐ ക്വാട്ട പ്രവേശനം

ശ്രീ. കെ.സുരേഷ് കുറുപ്പ്

() സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളിലെ എന്‍.ആര്‍.ഐ ക്വാട്ട പ്രവേശന മാനദണ്ഡങ്ങളിലെ അവ്യക്തത പരിഹരിക്കാന്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(സി) സര്‍ക്കാര്‍ നിയന്ത്രണത്തിലുളള സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എന്‍.ആര്‍.ഐ ക്വാട്ട പ്രവേശനത്തിന് വ്യത്യസ്ഥ മാനദണ്ഡങ്ങളുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

1189

നെടുങ്കണ്ടം, പുറപ്പുഴ എന്നീ പോളിടെക്നിക്കുകളിലെ ജീവനക്കാര്‍

ശ്രീ.കെ.കെ. ജയചന്ദ്രന്‍

() നെടുംകണ്ടം പോളിടെക്നിക്കില്‍ ഏതെല്ലാം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്; എത്ര ജീവനക്കാരുണ്ട്; വിശദാംശം നല്‍കാമോ;

(ബി) പുറപ്പുഴ പോളിടെക്നിക്കില്‍ ഏതെല്ലാം തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്; നിലവില്‍ എത്ര ജീവനക്കാര്‍ ഏതെല്ലാം തസ്തികകളില്‍ ഉണ്ട്; വിശദാംശം നല്‍കാമോ;

(സി) പുറപ്പുഴ പോളിടെക്നിക്കില്‍ അനുവദിച്ച തസ്തികകളില്‍ പലതും നെടുംകണ്ടം പോളീടെക്നിക്കില്‍ അനുവദിക്കാതിരിക്കാന്‍ ഇടയായ സാഹചര്യം വിശദമാക്കാമോ;

(ഡി) നെടുംകണ്ടം പോളിടെക്നിക്കിലും ആവശ്യമായ തസ്തികകള്‍ ഉടന്‍ അനുവദിച്ച് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1190

ചേലക്കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതിയ കോഴ്സുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ പുതുതായി രണ്ട് കോഴ്സുകള്‍ ആരംഭിക്കുവാന്‍ എ..സി.റ്റി..-യുടെ അംഗീകാരം ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) പ്രസ്തുത കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള കാലതാമസത്തിന് കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി) ..സി.റ്റി.. മാനദണ്ഡങ്ങള്‍പ്രകാരമുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഉള്ള പ്രസ്തുത സ്ഥാപനത്തില്‍ അനുവദിച്ചിട്ടുള്ള രണ്ട് കോഴ്സുകള്‍ അടുത്ത അദ്ധ്യയനവര്‍ഷംതന്നെ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.