UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1361

പുതിയ മാവേലി സ്റോറുകള്‍ സബ്സിഡി

ശ്രീ. . കെ. ബാലന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പുതുതായി എത്ര മാവേലി സ്റോറുകള്‍ അനുവദിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) 2006 മെയ് മുതല്‍ 2011 മെയ് വരെ സംസ്ഥാനത്ത് എത്ര മാവേലി സ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നു;

(സി) പൊതുമാര്‍ക്കറ്റില്‍ ഇടപെടാന്‍ 2011-12, 2012-13 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സിവില്‍സപ്ളൈസ് കോര്‍പ്പറേഷന് എത്ര രൂപയുടെ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്;

(ഡി) മാവേലി സ്റോറുകളില്‍ ഇപ്പോള്‍ സബ്സിഡിയിനത്തില്‍ നല്‍കുന്ന സാധനങ്ങള്‍ ഏതെല്ലാമാണ്; അവയുടെ അളവും വിലയും വിശദമാക്കുമോ;

() 2006 മെയ് മുതല്‍ 2011 മെയ് വരെ മാവേലി സ്റോറുകളില്‍ നിന്നും സബ്സിഡിയിനത്തില്‍ നല്‍കിയിരുന്ന സാധനങ്ങള്‍ ഏതെല്ലാമാണ്; അവയുടെ അളവും വിലയും വിശദമാക്കുമോ?

1362

പുതിയ മാവേലി സ്റോര്‍ തുടങ്ങുന്നതിന്റെ മാനദണ്ഡങ്ങള്‍

ശ്രീ. .എം.ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയ മാവേലി സ്റോര്‍ തുടങ്ങിയിട്ടുണ്ടോ;

(ബി) പുതിയ മാവേലി സ്റോര്‍ തുടങ്ങുന്നതിന് നേരത്തെയുണ്ടായിരുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയുണ്ടായിട്ടുണ്ടോ; വിശദാംശം നല്‍കാമോ; മാനദണ്ഡങ്ങളില്‍ വന്ന മാറ്റം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ബാദ്ധ്യത വരുത്തിയിട്ടുണ്ടോ;

(സി) മാവേലി സ്റോറുകളിലൂടെ എന്തെല്ലാം അവശ്യ സാധനങ്ങളാണ് വിതരണം ചെയ്യുന്നത്; നിലവിലുളള വിലവിവര പട്ടിക നല്‍കാമോ;

(ഡി) മാവേലി സ്റോറുകളില്‍ നിന്നും ആവശ്യാനുസരണം സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൂടുതല്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിനുളള നടപടി സ്വീകരിക്കുമോ?

1363

മാവേലി സ്റോറുകളുടെ എണ്ണം, വിറ്റുവരവ്,സബ്സിഡി

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() സംസ്ഥാനത്ത് നിലവില്‍ എത്ര മാവേലി സ്റോറുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) മാവേലി സ്റോറുകളുടെ എണ്ണം ജില്ല അടിസ്ഥാനത്തില്‍ നല്‍കുമോ ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുതിയ മാവേലി സ്റോറുകള്‍ തുടങ്ങിയിട്ടുണ്ടോ ; എങ്കില്‍ എവിടെയെല്ലാമാണെന്ന് വെളിപ്പെടുത്താമോ ;

(ഡി) മാവേലി സ്റോറുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ നിലവിലുണ്ടോ ;

() 2011-2012 സാമ്പത്തിക വര്‍ഷത്തിലും 2012-2013 സാമ്പത്തിക വര്‍ഷം ഇന്നേവരെയും മാവേലി സ്റോറുകളിലൂടെ വിറ്റുവരവ്എത്രയെന്ന് വെളിപ്പെടുത്തുമോ ;

(എഫ്) മാവേലി സ്റോറുകള്‍ വഴി വിതരണം ചെയ്ത വസ്തുക്കള്‍ക്ക് 2012-2013 സാമ്പത്തിക വര്‍ഷം ഇന്നേവരെ ആകെ എത്ര തുക സബ്സിഡി നല്‍കി എന്ന് പറയാമോ

1364

കോട്ടപ്പള്ളിയില്‍ മാവേലി സ്റോര്‍ അനുവദിക്കുന്നതിന് നടപടി

ശ്രീമതി കെ. കെ. ലതിക

() കോഴിക്കോട് വടകര തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ മാവേലി സ്റോര്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇക്കാര്യത്തില്‍ ഗ്രാമപ്പഞ്ചായത്ത് എന്തെല്ലാം കാര്യങ്ങളാണ് സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനു ചെയ്തുനല്‍കേണ്ടതെന്നു വ്യക്തമാക്കുമോ?

1365

സിവില്‍ സപ്ളൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നടത്തിയ റെയ്ഡുകള്

ശ്രീ. ജി. എസ്. ജയലാല്‍

() സിവില്‍ സപ്ളൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ പൊതുവിപണിയില്‍ എത്ര റെയ്ഡ് നടത്തിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം അറിയിക്കുമോ; ഓരോ ജില്ലയില്‍ നിന്നും റെയ്ഡ് നടത്തിയതിന്റെ അടിസ്ഥാനത്തില്‍ എത്ര അളവ് ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ എല്‍.പി.ജി. സിലിണ്ടറുകള്‍ പിടിച്ചെടുത്തുവോ; എങ്കില്‍ എത്ര എണ്ണമാണെന്ന് അറിയിക്കുമോ;

(സി) കുറ്റക്കാര്‍ക്കെതിരെ ഇ.സി. ആക്ടിലെ 100-ാം വകുപ്പു പ്രകാരം പോലീസ് കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടോ;

(ഡി) എങ്കില്‍ എത്ര കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, ഇല്ലെങ്കില്‍ ആയതിന്റെ കാരണവും വ്യക്തമാക്കുമോ?

1366

കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്തെ പൊതുവിപണിയിലെ റെയ്ഡ്

ശ്രീ. ജി.എസ്. ജയലാല്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണകാലത്ത് സിവില്‍ സപ്ളൈസ് വകുപ്പ് പൊതു വിപണിയില്‍ എത്ര റെയ്ഡുകള്‍ സംഘടിപ്പിച്ചുവെന്നും എത്ര തുക വിലവരുന്ന ഭക്ഷ്യധാന്യങ്ങള്‍ കണ്ടുകെട്ടിയെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ കരിഞ്ചന്തയ്ക്കും, പൂഴ്ത്തിവയ്പ്പിനുമെതിരെ എത്ര പോലീസ് കേസുകള്‍ രജിസ്റര്‍ ചെയ്തുവെന്ന് വ്യക്തമാക്കുമോ; ഇതു മുഖേന എത്ര തുക പിഴയിനത്തില്‍ ലഭ്യമായി എന്ന് വ്യക്തമാക്കുമോ;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പൊതുവിപണിയില്‍ എത്ര റെയ്ഡ് നടത്തിയെന്നും എത്ര തുക വില വരുന്ന ഭക്ഷ്യധാന്യങ്ങള്‍ കണ്ടുകെട്ടിയെന്നും, പ്രസ്തുത ഇനത്തില്‍ എത്ര തുക പിഴയായി ഈടാക്കിയെന്നും അറിയിക്കുമോ?

1367

റേഷന്‍കടകള്‍ വഴി മാസാദ്യം മണ്ണെണ്ണ വിതരണം നടത്താന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() തലപ്പളളി താലൂക്കില്‍ റേഷന്‍ കടകള്‍ക്ക് മണ്ണെണ്ണ വിതരണം നടത്തേണ്ട മൊത്തവ്യാപാരി ആരാണെന്നു അറിയിക്കുമോ?

(ബി) റേഷന്‍ മണ്ണെണ്ണ റേഷന്‍കടകളില്‍ എല്ലാ മാസങ്ങളിലും 20-ാം തീയതിയ്ക്കു ശേഷമാണ് എത്തിച്ചേരുന്നത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ലോഡ്ഷെഡിങ്ങ് മൂലം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് മാസാദ്യം തന്നെ മണ്ണെണ്ണ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ; വ്യക്തമാക്കുമോ?

1368

മത്സ്യബന്ധനത്തിന് സബ്സിഡി നിരക്കില്‍ മണ്ണെണ്ണ അനുവദിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() മത്സ്യബന്ധനയാനങ്ങള്‍ക്ക് നല്‍കുന്ന മണ്ണെണ്ണയുടെ അളവ്, വില എന്നിവ വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ 15 വര്‍ഷമായി മത്സ്യബന്ധനയാനങ്ങള്‍ക്ക് നല്‍കുന്ന മണ്ണെണ്ണയുടെ അളവില്‍ കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) മത്സ്യബന്ധനത്തിന് മണ്ണെണ്ണയ്ക്ക് പ്രത്യേക അലോട്ട്മെന്റ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

1369

ചേര്‍ത്തലയില്‍ മത്സ്യബന്ധനത്തിന് മണ്ണെണ്ണ നല്‍കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() മത്സ്യബന്ധനാവശ്യത്തിന് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്ന മണ്ണെണ്ണ എന്തുകൊണ്ടാണ് ഇപ്പോള്‍ നല്‍കാത്തത് എന്ന് അറിയിക്കുമോ; മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണയ്ക്ക് നല്‍കിയിരുന്ന പെര്‍മിറ്റ് ചേര്‍ത്തലയില്‍ നല്‍കുന്നില്ലെന്നും ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ ഇറക്കാത്ത അവസ്ഥയാണ് ചേര്‍ത്തലയിലെന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ ഓപ്പണ്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കിയോ; നടപ്പിലാക്കിയെങ്കില്‍ ചേര്‍ത്തല താലൂക്കില്‍ എത്ര ലിറ്റര്‍ മണ്ണെണ്ണ ഇപ്രകാരം നല്‍കി എന്ന് വ്യക്തമാക്കുമോ; ഇപ്രകാരം നല്‍കുന്ന മണ്ണെണ്ണ, സബ്സിഡി നിരക്കിലാണോ നല്‍കുന്നതെന്ന് അറിയിക്കുമോ; ഏതെല്ലാം താലൂക്കില്‍ എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ സബ്സിഡി ലഭിച്ചു എന്ന് വ്യക്തമാക്കുമോ?

1370

അനധികൃത മണ്ണെണ്ണ പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

() മത്സ്യബന്ധനത്തിന് നല്‍കുന്ന മണ്ണെണ്ണ പെര്‍മിറ്റുകളുടെ പരിശോധനയില്‍ ആലപ്പുഴ ജില്ലയില്‍ എത്ര പെര്‍മിറ്റുകള്‍ റദ്ദാക്കി എന്നും പരിശോധന കഴിഞ്ഞപ്പോള്‍ ജില്ലയില്‍ എത്ര പെര്‍മിറ്റുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അറിയിക്കാമോ;

(ബി) മണ്ണെണ്ണ പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുമുളള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(സി) അനധികൃതമായി കൈവശം വച്ചിരിക്കുന്ന പെര്‍മിറ്റുകള്‍ റദ്ദാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് എന്നറിയിക്കാമോ?

1371

ഗ്യാസ് സിലിണ്ടറുകള്‍ കുറ്റമറ്റ രീതിയില്‍ ലഭ്യമാക്കുന്നതിന് നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() നിലവില്‍ സബ്സിഡി നിരക്കില്‍ എത്ര ഗ്യാസ് സിലിണ്ടറുകളാണ് നല്‍കി വരുന്നത്;

(ബി) സബ്സിഡി സിലിണ്ടറുകള്‍ ബുക്ക് ചെയ്താല്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആയത് കുറ്റമറ്റ രീതിയില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) പ്രസ്തുത കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

1372

പാചകവാതക വിതരണത്തിലെ ക്രമക്കേടുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പാചകവാതക വിതരണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത കാലയളവില്‍ റെയ്ഡ് നടത്തി എത്ര എല്‍.പി.ജി സിലിണ്ടറുകള്‍ പിടിച്ചെടുത്തുവെന്ന് വ്യക്തമാക്കുമോ;

(സി) പൊതു വിപണിയില്‍ എല്‍.പി.ജി. സിലിണ്ടറുകള്‍ എത്താനിടയായ സംഭവങ്ങളില്‍ എത്ര ഏജന്‍സികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

1373

ഡീസല്‍ വില നിയന്ത്രണവും ആവശ്യ വസ്തുക്കളുടെ വില വര്‍ദ്ധനവും

ശ്രീ. എളമരം കരീം

'' ബി. സത്യന്‍

'' ബാബു എം. പാലിശ്ശേരി

'' എം. ഹംസ

() കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വില നിയന്ത്രണം നീക്കിയതിനെ തുടര്‍ന്നുണ്ടായ ഡീസല്‍ വിലവര്‍ദ്ധനവ് സംസ്ഥാനത്തെ ജനജീവിതത്തെ എങ്ങിനെയൊക്കെ ബാധിക്കും എന്ന കാര്യം വിലയിരുത്തുകയുണ്ടായോ;

(ബി) ഡീസലിന്റെ വന്‍ വിലവര്‍ദ്ധനവ് സംസ്ഥാനത്ത് അവശ്യവസ്തുക്കളുടെ നിലവിലുള്ള വിലക്കയറ്റം കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കുമെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) പ്രസ്തുത അവസ്ഥ തരണം ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ഗോതമ്പ്, മണ്ണെണ്ണ തുടങ്ങിയ റേഷന്‍ സാധനങ്ങളുടെ വിലവര്‍ദ്ധന പിന്‍വലിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ;

() വില നിയന്ത്രിക്കുന്നതിന് ഓപ്പണ്‍ സെയില്‍ സ്കീം പ്രകാരം വിതരണം ചെയ്യുന്ന അരിയുടെ വില കുറയ്ക്കാന്‍ തയ്യാറാകുമോ; വില കുറച്ച് എ.പിഎല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) സപ്ളൈകോയുടെ പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്ന ആവശ്യവസ്തുക്കളുടെ വിലകുറച്ച് അവശ്യാനുസരണം വില്ക്കാന്‍ തയ്യാറാകുമോ;

(ജി) ഡീസല്‍ വിലനിയന്ത്രണം പുന:സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

1374

പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധന

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് പെട്രോളിയം കമ്പനിക്കാര്‍ എത്ര തവണ വിലവര്‍ദ്ധിപ്പിച്ചു;

(ബി) ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവ്വന്‍വിലക്കയറ്റത്തിന് ഇടയാക്കും എന്നതു കണക്കിലെടുത്ത്, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിനെതിരെ സംസ്ഥാന ഗവണ്‍മെന്റിന്റെ എതിര്‍പ്പ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇതു സംബന്ധിച്ച് കേന്ദ്രഗവണ്‍മെന്റിന്റെ മറുപടി എന്തായിരുന്നു; വിശദാംശം വ്യക്തമാക്കാമോ?

1375

കോഴിക്കോട് ജില്ലയില്‍ പാചകവാതക സിലിണ്ടറുകള്‍ യഥാസമയം ലഭ്യമാക്കല്

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

() പാചകവാതക സിലിണ്ടറുകള്‍ ഒരു വര്‍ഷത്തേക്ക് എത്ര എണ്ണമായി നിജപ്പെടുത്തിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ആദ്യത്തെ സിലിണ്ടര്‍ ലഭിച്ച് എത്ര ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ സിലിണ്ടര്‍ ബുക്ക് ചെയ്യേണ്ടതെന്നും ബുക്ക് ചെയ്ത് എത്ര ദിവസത്തിനുശേഷമാണ് ഇത് ലഭിക്കുക എന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത നിബന്ധനകള്‍ എല്ലാ ഏജന്‍സികള്‍ക്കും ബാധകമാണോ എന്ന് വ്യക്തമാക്കുമോ;

(ഡി) കോഴിക്കോട് ജില്ലയില്‍ പല ഭാഗത്തും രണ്ടാമത്തെ സിലിണ്ടര്‍ ലഭിക്കുന്നതിന് മാസങ്ങളോളം താമസം നേരിടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പരാതി പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

1376

റേഷന്‍ പഞ്ചസാര മറിച്ചുവില്‍ക്കുന്നതിനെതിരെ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() പഞ്ചസാര മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് തലപ്പിള്ളി താലൂക്കിലെ നെല്ലുവായ് ഫര്‍ക്കയില്‍പ്പെട്ട എത്ര റേഷന്‍കടയുടമകള്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്;

(ബി) ഇവര്‍ക്കെതിരെ എന്തു ശിക്ഷാനടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; ഓരോ ലൈസന്‍സിയുടെയും പേരും, റേഷന്‍കട നമ്പരും, അവ സ്ഥിതിചെയ്യുന്ന സ്ഥലപ്പേരും വ്യക്തമാക്കുമോ;

(സി) സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലധികം റേഷന്‍കടകള്‍ അടഞ്ഞുകിടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതിനു കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ;

() ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചു; വിശദാംശം വ്യക്തമാക്കുമോ?

1377

സപ്ളൈകോയുടെ വിറ്റുവരവും ബഡ്ജറ്റ് വിഹിതവും

ഡോ. കെ.ടി. ജലീല്‍

() 2011-12, 2012-13 വര്‍ഷങ്ങളിലെ സപ്ളൈകോയുടെ വിറ്റ്വരവ് എത്ര;

(ബി) എത്ര തുകയുടെ ലാഭമാണ് സപ്ളൈകോ കൈവരിച്ചത്;

(സി) നടപ്പു സാമ്പത്തിക വര്‍ഷം സപ്ളൈകോയ്ക്ക് ഒരോ കണക്കിനത്തിലും ബഡ്ജറ്റില്‍ എന്ത് തുകയാണ് വകയിരുത്തിയിരുന്നത്; എന്ത് തുകയാണ് ഖജനാവില്‍ നിന്നും ഇതിനകം ചെലവഴിച്ചത്; പദ്ധതി പദ്ധതിയേതര കണക്കുകള്‍ വിശദമാക്കുമോ?

1378

ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പിലെ നിയമനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പില്‍ എത്ര താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരം നിയമനം നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത നിയമനങ്ങള്‍ സര്‍ക്കാരിന്റെ അറിവോടെയാണോ നടത്തിയതെന്ന് അറിയിക്കുമോ;

(സി) ജില്ലകള്‍ തിരിച്ച് സ്ഥിരം/താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയതിന്റെ കണക്ക് വ്യക്തമാക്കുമോ?

1379

അനധികൃതമായി റേഷന്‍ ഡിപ്പോ അനുവദിക്കല്‍, മാനദണ്ഡം ലംഘിച്ച് സ്ഥലം മാറ്റം - വിജിലന്‍സ് അന്വേഷണം

ശ്രീ. എസ്. ശര്‍മ്മ

,, രാജു എബ്രഹാം

,, ബി. സത്യന്‍

,, സി. കൃഷ്ണന്‍

() റേഷന്‍ ഡിപ്പോ അനധികൃതമായി അനുവദിക്കുന്നതിനും മാനദണ്ഡം ലംഘിച്ച് ജീവനക്കാരെ സ്ഥലം മാറ്റുന്നതിനും വന്‍ കോഴ വാങ്ങിയെന്ന ആക്ഷേപങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി) വിജിലന്‍സ് കോടതി മുന്‍പാകെ ലഭിച്ച ഹര്‍ജിയിലെ പരാതികള്‍ എന്തെല്ലാമായിരുന്നു എന്നറിയാമോ ; ആരെയെല്ലാം കുറിച്ചാണ് പരാതി ; എന്തെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത് ; വിശദമാക്കുമോ ;

(സി) വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ പരാതിയില്‍ അക്ഷേപിക്കപ്പെട്ടവര്‍ ആരെങ്കിലും തല്‍സ്ഥാനങ്ങളില്‍ തുടരുന്നുണ്ടോ ?

1380

വിജിലന്‍സ് അന്വേഷണം നേരിടുന്ന സിവില്‍ സപ്ളൈസ് ഉദ്യോഗസ്ഥര്‍ എണ്ണം

ശ്രീ. . കെ. ബാലന്‍

() സിവില്‍സപ്ളൈസ് വകുപ്പിലെ എത്ര ഉദ്യോഗസ്ഥര്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എത്ര ഉദ്യോഗസ്ഥരുടെ പേരില്‍ പുതുതായി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത വകുപ്പിലെ ഏതെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും പേരില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടിട്ടുണ്ട്; ഇവരുടെ വിശദാംശങ്ങളും കോടതി ഉത്തരവിന്റെ കോപ്പിയും ലഭ്യമാക്കുമോ;

(സി) സിവില്‍സപ്ളൈസ് കമ്മീഷണറായി ശ്രീ. രാജു നാരായണസ്വാമിയെ നിയമിച്ചത് എന്നായിരുന്നു; അദ്ദേഹത്തെ മാറ്റിയത് എന്നായിരുന്നു; മാറ്റിയതിനുള്ള കാരണമെന്തായിരുന്നു; അദ്ദേഹത്തിന് നല്‍കിയ പുതിയ തസ്തിക ഏതാണ്; വിശദാംശം വെളിപ്പെടുത്തുമോ ?

1381

സപ്ളൈകോയുടെ സ്റാഫ് പാറ്റേണ്‍ പരിഷ്ക്കരണം

ഡോ. കെ.ടി. ജലീല്‍

() സംസ്ഥാനത്തെ സപ്ളൈകോയുടെ സ്റാഫ് പാറ്റേണ്‍ പരിഷ്ക്കരിക്കാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;

(ബി) സപ്ളൈകോയുടെ ഔട്ട്ലെറ്റുകള്‍ വേണ്ടത്ര ജീവനക്കാരില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നതും, രണ്ടും മൂന്നും ഔട്ട്ലെറ്റുകള്‍ ഒരു ജീവനക്കാരന്‍ നോക്കിനടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രമോഷന്‍ യോഗ്യതനേടിയ എത്ര ജീവനക്കാരാണ് പ്രമോഷന്‍ കാത്തുനില്‍ക്കുന്നത് എന്ന് വെളിപ്പെടുത്താമോ;

(ഡി) പുതിയ ഔട്ട്ലെറ്റുകള്‍ ആരംഭിക്കുകയും, പുതുതായി സ്റാഫിനെ നിയമിക്കാതിരിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിട്ടുണ്ടോ; പ്രസ്തുത ബുദ്ധിമുട്ട് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ

1382

സപ്ളൈ ഓഫീസര്‍മാരുടെ ഒഴിവുകള്‍

ശ്രീ. കെ.കെ. നാരായണന്‍

() സംസ്ഥാനത്ത് താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെ എത്ര ഒഴിവുകള്‍ നവംബര്‍ 30 ന് ശേഷം ഉണ്ടായിട്ടുണ്ട് എന്നും ഇത് ഏതെല്ലാമാണെന്നും ഏപ്പോഴാണെന്നും പ്രത്യേകം വിശദമാക്കാമോ;

(ബി) ഇതില്‍ ആര്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ ആര്‍ക്കൊക്കെയാണെന്നും എപ്പോഴാണ് നിയമനം നടത്തിയതെന്നും പ്രത്യേകം വ്യക്തമാക്കുമോ?

1383

ജില്ലാ താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെ നിയമനം

ശ്രീ. ബാബു.എം.പാലിശ്ശേരി

() സംസ്ഥാനത്ത് താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെ എത്ര തസ്തികകളുടെ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നു;

(സി) പ്രമോഷന്‍ നല്‍കി നികത്തുവാനുളള പ്രസ്തുത തസ്തിക ഒഴിഞ്ഞു കിടക്കാന്‍ കാരണം എന്താണ്;

(ഡി) ജില്ലാ സപ്ളൈ ആഫീസര്‍മാരുടെ എത്ര തസ്തികകള്‍ ഇനിയും നികത്തപ്പെടാനുണ്ട്;

() ജില്ലാ-താലൂക്ക് സപ്ളൈ ആഫീസര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങുന്നതായുളള പരാതികള്‍ പത്ര മാധ്യമങ്ങളില്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) എങ്കില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവുമോ; വ്യക്തമാക്കുമോ?

1384

താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() സംസ്ഥാനത്ത് താലൂക്ക് സപ്ളൈ ഓഫീസര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുളളതെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത ഒഴിവുകളിലേക്ക് നിയമനം ഏത് രീതിയിലുളളതാണെന്ന് വ്യക്തമാക്കുമോ;

(സി) അസിസ്റന്റ് സപ്ളൈ ഓഫീസര്‍മാരെ സ്ഥാനകയറ്റം നല്‍കി പ്രസ്തുത ഒഴിവുകളിലേക്ക് നിയമിക്കാറുണ്ടോ;

(ഡി) എങ്കില്‍ അനുവദനീയമായ എത്ര ഒഴിവുകളിലേക്കാണ് നിയമനം നടത്തേണ്ടത്; അവ ഉടന്‍ നടത്താന്‍ വേണ്ട നടപടി സ്വീകരിക്കുമോ

1385

വൈത്തിരി താലൂക്ക് സപ്ളൈ ഓഫീസ് കല്‍പ്പറ്റയിലേക്ക് മാറ്റുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ വൈത്തിരി താലൂക്ക് സപ്ളൈ ഓഫീസ് കല്‍പ്പറ്റയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് സിവില്‍ സപ്ളൈസ് വകുപ്പിന്റെ കൈവശം ഏതെല്ലാം ഫയലുകളാണുള്ളതെന്ന് നമ്പര്‍ സഹിതമുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

1386

ഉപഭോക്തൃതര്‍ക്കപരിഹാര ഫോറങ്ങളിലെ ഒഴിവുകളും കെട്ടിക്കിടക്കുന്ന പരാതികളും

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലും ജില്ലാ ഫോറങ്ങളിലും ചെയര്‍മാന്‍മാരുടെയും അംഗങ്ങളുടെയും എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കുമോ;

(ബി) സംസ്ഥാന ഫോറത്തിലും ജില്ലാ ഫോറങ്ങളിലും എത്ര പരാതികള്‍ തീര്‍പ്പാകാതെ കിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ ?

1387

രജിസ്ട്രേഷന്‍ വകുപ്പിലെ കുടിശ്ശിക കേസ്സുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, . സി. ബാലകൃഷ്ണന്‍

,, വി. പി. സജീന്ദ്രന്‍

,, എം.. വാഹീദ്

() രജിസ്ട്രേഷന്‍ വകുപ്പില്‍ കുടിശ്ശികയായി കിടക്കുന്ന കേസ്സുകള്‍ തീര്‍പ്പാക്കുന്ന പദ്ധതി പ്രാബല്യത്തില്‍ വന്നിട്ടുണ്ടോ; വിശദമാക്കുമോ ;

(ബി) പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിശദീകരിക്കുമോ ;

(സി) ഏതെല്ലാം കേസ്സുകളാണ് പദ്ധതിയനുസരിച്ച് തീര്‍പ്പാക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) പദ്ധതിയുടെ കാലാവധി എന്നുവരെയാണ്; കാലാവധി നീട്ടുന്നകാര്യം പരിഗണനയിലുണ്ടോ ?

1388

ചിട്ടി രജിസ്ട്രേഷന്‍

ശ്രീ. . ചന്ദ്രശേഖരന്‍,

,, ചിറ്റയം ഗോപകുമാര്‍

,, ജി.എസ്. ജയലാല്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

() ചിട്ടി മേഖലയിലെ പുതിയ കേന്ദ്ര നിയമം മൂലം ചിട്ടി രജിസ്ട്രേഷന്‍ രംഗത്ത് കുറവുണ്ടായിട്ടുണ്ടോ; എങ്കില്‍ ഇതുമൂലം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ എന്തുമാത്രം നഷ്ടമുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) ഏതെല്ലാം സാഹചര്യത്തിലാണ്, ചിട്ടികളുടെ എണ്ണത്തില്‍ കുറവ് വന്നതെന്ന് അന്വേഷിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

1389

ആധാരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുള്ള പദ്ധതി

ശ്രീ. കെ. മുരളീധരന്‍

,, അന്‍വര്‍ സാദത്ത്

,, വര്‍ക്കല കഹാര്‍

,, സണ്ണി ജോസഫ്

() ആധാരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സികളാണ് ഈ പദ്ധതിക്ക് വേണ്ടി സഹകരിക്കുന്നത്;

(ഡി) പ്രസ്തുത പദ്ധതി എവിടെയെല്ലാം നടപ്പിലാക്കിയിട്ടുണ്ട്;

() സംസ്ഥാനത്തൊട്ടാകെ ഇത് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

1390

-സ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, കെ. അച്ചുതന്‍

,, പാലോട് രവി

,, ഷാഫി പറമ്പില്‍

() -സ്റാമ്പിംഗ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) മുദ്രപ്പത്ര വിതരണത്തിലെ അപാകതകള്‍, തട്ടിപ്പുകള്‍ എന്നിവ തടയാന്‍ എന്തെല്ലാം സംവിധാനമാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പദ്ധതി നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ?

1391

2012-2013-ലെ ബഡ്ജറ്റില്‍ രജിസ്ട്രേഷന്‍ വകുപ്പിനുള്ള പദ്ധതി-പദ്ധതിയേതരവിഹിതം

ശ്രീ. പി. കെ. ഗുരുദാസന്‍

() 2012-2013-ലെ ബഡ്ജറ്റില്‍ രജിസ്ട്രേഷന്‍ വകുപ്പിന്‍കീഴില്‍ ഓരോ ഇനത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതരവിഹിതവും, ഇതുവരെ ചിലവഴിച്ച തുകയും എത്രയെന്നു വിശദമാക്കുമോ;

(ബി) 2012-2013 സാമ്പത്തികവര്‍ഷം രജിസ്ട്രേഷന്‍ വകുപ്പിന് ഏതെങ്കിലും കേന്ദ്രാവിഷ്കൃതപദ്ധതി അനുവദിച്ചിട്ടുണ്ടോ; എങ്കില്‍, ഓരോന്നിനും വകയിരുത്തിയ തുകയും ചിലവഴിച്ച തുകയും എത്രയെന്നു വെളിപ്പെടുത്തുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.