UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1392

ഗതാഗത അടിസ്ഥാന സൌകര്യ വികസന പദ്ധതികള്‍

ശ്രീ. ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

() സംസ്ഥാനത്ത് ഗതാഗത അടിസ്ഥാന സൌകര്യ വികസന പദ്ധതികളുടെ കാര്യക്ഷമമായ നിര്‍വ്വഹണം ഉറപ്പ് വരുത്തുവാന്‍ എന്തെല്ലാമാണ് പൊതുമരാമത്ത് വകുപ്പ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) ഇതിനായി സംസ്ഥാനത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ നിയമം കൊണ്ടുവരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി) ആക്ടിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ഡി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1393

പൊതുമരാമത്ത് പ്രവര്‍ത്തികളുടെ ഗുണമേന്മ

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പ്രവൃത്തികളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് എന്ത് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

(ബി) ഇതിനായി എന്ത് നടപടികള്‍ കൂടുതലായി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്; വ്യക്തമാക്കുമോ;

(സി) ഓരോ പ്രവൃത്തിയുടെയും പ്രയോജനം എത്ര വര്‍ഷംവരെ ഉറപ്പ് വരുത്തണം എന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി) ടെണ്ടര്‍ തുകയേക്കാളും കുറഞ്ഞ നിരക്കില്‍ കരാറെടുക്കുന്ന റോഡ് പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ?

1394

ഹരിതനിര്‍മ്മാണനയം

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, .സി. ബാലകൃഷ്ണന്‍

,, .റ്റി. ജോര്‍ജ്

,, എം.. വാഹീദ്

() ഹരിതനിര്‍മ്മാണനയം രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) നിര്‍മ്മാണമേഖലയില്‍ പാരിസ്ഥിതിക-സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കുവാനും അസംസ്കൃത വസ്തുക്കളുടെയും പ്രകൃതി നിര്‍മ്മിത സാമഗ്രികളുടെയും ലഭ്യതക്കുറവിന് പരിഹാരം കാണാനും വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജോത്പാദനത്തിനുമായി എന്തെല്ലാം കാര്യങ്ങളാണ് നയത്തില്‍ ഉള്‍പ്പെടുത്താനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത നയത്തില്‍ക്കൂടി സംസ്ഥാനത്തെ റോഡുകള്‍ക്കും വകുപ്പിന്റെ കെട്ടിടങ്ങള്‍ക്കും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുവാനുദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(ഡി) നയത്തിന്റെ കരട് രൂപം തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?

1395

സംസ്ഥാന റോഡ് വികസന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' ലൂഡി ലൂയിസ്

'' .പി. അബ്ദുള്ളക്കുട്ടി

'' ബെന്നി ബെഹനാന്‍

() സംസ്ഥാന റോഡ് വികസന പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(ബി) ആധുനിക നിലവാരത്തില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി എത്ര തുകയുടെ ചെലവ് പ്രതീക്ഷിക്കുന്നു;

(ഡി) പ്രസ്തുത പദ്ധതിക്കായി പ്രത്യേക കമ്പനി രൂപീകരിച്ചിട്ടുണ്ടോ; ഇതിനായി തെരഞ്ഞെടുത്തിട്ടുള്ള റോഡുകള്‍ ഉണ്ടെങ്കില്‍ അവ ഏതെല്ലാമെന്ന് വിശദമാക്കുമോ?

1396

പൊതുമരാമത്ത് വകുപ്പിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് നടപടി

ശ്രീ. വി.റ്റി.ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, .റ്റി. ജോര്‍ജ്

,, വി.പി.സജീന്ദ്രന്‍

() പൊതുമരാമത്ത് വകുപ്പിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത ലക്ഷ്യം നിറവേറ്റാനായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതിനായി ഈ സര്‍ക്കാരിന്റെ കാലത്ത് എന്തെല്ലാം പരിഷ്കാരങ്ങള്‍ വകുപ്പില്‍ വരുത്തുകയുണ്ടായി; വിശദാംശങ്ങള്‍ എന്തെല്ലാം?

1397

-ടെന്‍ഡറിംഗ് നടപടികള്‍

ശ്രീ. . സി. ബാലകൃഷ്ണന്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സന്റ്

,, ആര്‍. സെല്‍വരാജ്

() വകുപ്പില്‍ ഇ-ടെന്‍ഡറിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനം നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്നത് എന്നു മുതലാണെന്ന് വിശദമാക്കുമോ;

(സി) -ടെന്‍ഡറിംഗ് നടപടികള്‍ കരാറുകാര്‍ക്കും മറ്റും പരിചയപ്പെടുത്തുന്നതിന് സംസ്ഥാനത്തുടനീളം ശില്പശാലകള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കുമോ;

(ഡി) ഏതെല്ലാം ഏജന്‍സികളാണ് ഇതുമായി സഹകരിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

1398

പൊതുമരാമത്ത് വകുപ്പില്‍ '-ടെണ്ടറിംഗ്' സംവിധാനം

ശ്രീ. സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, എം.പി. വിന്‍സെന്റ്

,, അന്‍വര്‍ സാദത്ത്

() പൊതുമരാമത്ത് വകുപ്പില്‍ '-ടെണ്ടറിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇതുകൊണ്ടുള്ള നേട്ടങ്ങളും സവിശേഷതകളും എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) എന്തെല്ലാംസൌകര്യങ്ങളാണ് പ്രസ്തുത സംവിധാനംവഴി ലഭ്യമാക്കുന്നത്;

(ഡി) ടെണ്ടറിങ്ങിലുള്ള സുതാര്യതയ്ക്കുവേണ്ടി എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

1399

പൊതുമരാമത്ത് വകുപ്പിന് അനുവദിച്ചതും ചെലവഴിച്ചതുമായ തുക

ശ്രീ. എം. ചന്ദ്രന്‍

() 2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പൊതുമരാമത്ത് വകുപ്പിന്‍കീഴില്‍ ഓരോ ശീര്‍ഷകത്തിലും വകയിരുത്തിയ പദ്ധതി-പദ്ധതിയേതര തുകയും ഇതുവരെ ചെലവഴിച്ച തുകയും എത്രയെന്ന് വ്യക്തമാക്കുമോ;

(ബി) 2012-13 വര്‍ഷം വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ഇതുവരെ ചെലവഴിച്ച തുക എത്രയെന്നും വിശദമാക്കുമോ ?

1400

പൊതുമരാമത്ത് വകുപ്പ് നടത്തുന് ന വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. . എം. ആരിഫ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമരാമത്ത് വകുപ്പ് എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനാണ് തീരുമാനിച്ചിട്ടുള്ളത്;

(ബി) എന്തു തുക വീതമാണ് ഓരോ പദ്ധതിക്കും വകയിരുത്തിയിരിക്കുന്നത്; പ്രസ്തുത പ്രവൃത്തികളുടെ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

1401

റാന്നി മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികള്‍

ശ്രീ. രാജു എബ്രഹാം

() റാന്നി നിയോജക മണ്ഡലത്തില്‍ ഏതൊക്കെ പൊതുമരാമത്ത് പ്രവൃത്തികളാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്;

(ബി) അവയുടെ നിര്‍മ്മാണപുരോഗതി സംബന്ധിച്ചും എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നത് സംബന്ധിച്ചും വിശദമാക്കുമോ?

1402

പി.ഡബ്ള്യൂ.ഡി. വകുപ്പിന്റെ നേതൃത്വത്തില്‍ അടിസ്ഥാന സൌകര്യ വികസനം

ശ്രി. പാലോട് രവി

,, ഷാഫി പറമ്പില്‍

,, വി.റ്റി.ബല്‍റാം

() പി.ഡബ്ള്യൂ.ഡി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അടിസ്ഥാന സൌകര്യ വികസനം സംബന്ധിച്ച് കോണ്‍ഫറന്‍സ് നടത്തിയിട്ടുണ്ടോ;

(ബി) എന്തെല്ലാം വിഷയങ്ങളാണ് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്ന് വിശദമാക്കുമോ;

(സി) നിര്‍മ്മാണരംഗത്തെ ആധുനിക രീതികള്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനായി പ്രയോജനപ്പെടുത്തുന്ന് സംബന്ധിച്ച് എന്തെല്ലാം ചര്‍ച്ചകളാണ് നടത്തുന്നത്; വിശദമാക്കുമോ?

1403

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുണ്ടായിരുന്ന റോഡുകളുടെ നവീകരണം

ശ്രീ. സി.കെ.സദാശിവന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുണ്ടായിരുന്ന എത്ര കിലോമീറ്റര്‍ റോഡാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തത്; ഏറ്റെടുക്കപ്പെട്ട റോഡുകളുടെ നവീകരണത്തിന് എന്ത് തുക ചിലവ് വരുമെന്നാണ് കണക്കാക്കിയിട്ടുളളത്;

(ബി) പ്രസ്തുത റോഡുകളുടെ നവീകരണത്തിന് എന്തു തുകയാണ് 2012-13 ലെ ബഡ്ജറ്റില്‍ നീക്കിവെച്ചിരുന്നത്; ഇതില്‍ എന്ത് തുക ഇതിനകം ചെലവഴിച്ചു;

(സി) വകുപ്പ് ഏറ്റെടുത്ത് മേജര്‍ ഡിസ്ട്രിക്ട് റോഡുകളായി പ്രഖ്യാപിച്ച എത്ര റോഡുകള്‍ ഇനിയും നവീകരിക്കാന്‍ ബാക്കിയുണ്ട്; ഇതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര; ഇതില്‍ എന്ത് തുക ഇതിനകം ചെലവഴിച്ചു; വ്യക്തമാക്കുമോ

1404

സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ വര്‍ക്കുകള്‍

ശ്രീ. സാജു പോള്‍

() സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഗവ:ല്‍ നിന്നും പ്രത്യേക ഉത്തരവിന്റെയടിസ്ഥാനത്തില്‍ നേടിയെടുക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ എന്തെങ്കിലും നേരിട്ട് നിര്‍വ്വഹിക്കുന്നുണ്ടോ;

(ബി) ഏറ്റെടുക്കുന്ന എല്ലാ നിര്‍മ്മാണ പ്രവൃത്തികളും ടെണ്ടര്‍ നടപടി ക്രമങ്ങളിലൂടെ മാത്രം കോണ്‍ട്രാക്റെ കണ്ടെത്തിയാണോ നിര്‍വ്വഹിക്കുന്നത്;

(സി) ടെണ്ടര്‍ വിളിക്കാതെ, കോര്‍പ്പറേഷന്റെ പാനലില്‍ ഉള്‍പ്പെട്ട ഏതെങ്കിലും കോണ്‍ട്രാക്ടറെക്കൊണ്ട് വര്‍ക്ക് നിര്‍വ്വഹിപ്പിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെല്ലാം വര്‍ക്കുകളാണ് ടെണ്ടറില്ലാതെ കോണ്‍ട്രാക്ടറെക്കൊണ്ട് കോര്‍പ്പറേഷന്‍ നേരിട്ട് ചെയ്യിപ്പിച്ചിട്ടുള്ളതെന്നും അവ ഓരോന്നിന്റെയും കരാര്‍ തുക, അധിക തുക, കോണ്‍ട്രാക്ടറുടെ പേര് എന്നിവ സഹിതം വിശദമാക്കാമോ?

1405

കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍

ഡോ. ടി.എം. തോമസ് ഐസക്

() 2012-13 വര്‍ഷത്തില്‍ കണ്‍സള്‍ട്ടന്‍സി വ്യവസ്ഥകള്‍ക്ക് വിധേയമായി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതൊക്കെ;

(ബി) അവ ഓരോന്നിന്റെയും എസ്റിമേറ്റ് തുക എത്ര;

(സി) കോര്‍പ്പറേഷന്റെ കണ്‍സള്‍ട്ടന്‍സി ഫീസ് എത്ര;

(ഡി) പൊതുമരാമത്ത് ടെണ്ടര്‍ വിളിച്ചപ്പോള്‍ ക്വാട്ട് ചെയ്യപ്പെട്ട കുറഞ്ഞ നിരക്ക് എത്ര;

() എസ്റിമേറ്റ് നിരക്കിനേക്കാള്‍ എത്ര ശതമാനം എക്സസ് ആവശ്യപ്പെടുകയുണ്ടായി;

(എഫ്) വര്‍ക്ക് അവാര്‍ഡ് ചെയ്തത് ആര്‍ക്കാണ്;

() കോര്‍പ്പറേഷന്‍ വര്‍ക്ക് അവാര്‍ഡ് ചെയ്തത് ടെണ്ടറിലൂടെയാണോ; അല്ലെങ്കില്‍ കരാറുകാരനെ കണ്ടെത്തിയ നടപടിക്രമം വിശദമാക്കാമോ?

1406

കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ പ്രവൃത്തികള്‍ ഏല്‍പ്പിക്കുന്നത് മൂലമുളള അധികചെലവ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

() വകുപ്പിലെ ദര്‍ഘാസ് നടപടിക്രമങ്ങള്‍ അനുസരിച്ച് ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തുന്ന കരാറില്‍ നിന്നും 10% അധിക തുകയ്ക്ക് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ പ്രവൃത്തികള്‍ ഏല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ എടുക്കുന്ന പ്രവൃത്തികളുടെ കോണ്‍ട്രാക്ട് എം..യു റൂട്ടില്‍ ഏതെങ്കിലും കോണ്‍ട്രാക്ടര്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതെല്ലാം കോണ്‍ട്രാക്ടര്‍മാര്‍ക്ക് എത്ര തുകയ്ക്ക് നല്‍കി; പ്രസ്തുത പ്രവൃത്തികളില്‍ പിന്നീട് എസ്റിമേറ്റിലാക്കാന്‍ എത്ര ശതമാനം എക്സസ് നല്‍കുകയുണ്ടായി;

(സി) പ്രസ്തുത ഉത്തരവ് പ്രകാരം കോര്‍പ്പറേഷന്‍ കണ്ടെത്തുന്ന കോണ്‍ട്രാക്ടര്‍ക്ക് പ്രവൃത്തികള്‍ ഏല്‍പ്പിക്കുന്നത് മൂലം പൊതുമരാമത്ത് വകുപ്പിനുണ്ടാകുന്ന അധിക ചെലവ് എത്ര?

1407

ടെന്‍ഡര്‍ വിളിച്ചതിനുശേഷം കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്പിച്ചിട്ടുളള വര്‍ക്കുകള്‍

ഡോ. ടി.എം.തോമസ് ഐസക്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ വിളിച്ചതും എന്നാല്‍ പ്രസ്തുത വര്‍ക്ക് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്പിച്ചിട്ടുളളതുമായ എത്ര വര്‍ക്കുകള്‍ ഉണ്ട്; അവ ഏതൊക്കെ; അവ ഓരോന്നിന്റെയും എസ്റിമേറ്റ് തുക എത്ര; ടെന്‍ഡര്‍ എക്സസ് എത്ര; വ്യക്തമാക്കുമോ;

(ബി) കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ പ്രസ്തുത കാലയളവില്‍ ഏറ്റെടുത്ത വര്‍ക്കുകള്‍ ഓരോന്നും ഏതെല്ലാം കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് അവാര്‍ഡ് ചെയ്തത്; കോര്‍പ്പറേഷന്‍ ഓപ്പണ്‍ ടെണ്ടര്‍ വിളിച്ചുകൊണ്ടാണോ ഓരോ വര്‍ക്കിനും കോണ്‍ട്രാക്ടറെ കണ്ടെത്തിയത്; അല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) ഓപ്പണ്‍ ടെണ്ടര്‍ വിളിച്ച് യോഗ്യരായ കോണ്‍ട്രാക്ടറെയും കുറഞ്ഞ നിരക്കും കണ്ടെത്തി വര്‍ക്കുകള്‍ അവാര്‍ഡ് ചെയ്യാതിരുന്നിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ എത്ര കോടി രൂപയുടെ വര്‍ക്കുകള്‍ അവാര്‍ഡ് ചെയ്യുകയുണ്ടായി; വിശദമാക്കുമോ?

1408

ഹെവി മെയിന്റനന്‍സ്പദ്ധതി

ശ്രീ. സാജുപോള്‍

() ഹെവി മെയിന്റനന്‍സ് പദ്ധതി പ്രകാരം റോഡ് പുനരുദ്ധാരണത്തിന് നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുക എത്ര;

(ബി) സംസ്ഥാനത്ത് ഏതെല്ലാം റോഡുകളാണ് പ്രസ്തുത പദ്ധതി പ്രകാരം പുനരുദ്ധാരണം നടത്തുന്നത്;

(സി) പ്രസ്തുത പദ്ധതിക്ക് 2012-2013 ലെ ബജറ്റില്‍ നീക്കിവെച്ച തുക മുഴുവന്‍ ചിലവഴിക്കുകയുണ്ടായോ; ഇല്ലെങ്കില്‍ തടസ്സമെന്തെന്ന് വെളിപ്പെടുത്താമോ;

(ഡി) പ്രസ്തുത പദ്ധതിക്കായി ചെലവഴിച്ച തുക എത്ര?

1409

കെ.എസ്.ടി.പി.യുടെ രണ്ടാംഘട്ടം

ശ്രീ. വി. പി. സജീന്ദ്രന്‍

,, ജോസഫ് വാഴക്കന്‍

,, സി. പി. മുഹമ്മദ്

,, സണ്ണി ജോസഫ്

() കെ.എസ്.ടി.പി.യുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ പുനരാരംഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;

(ബി) പുതുക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ലോകബാങ്കിന്റെ സഹായത്തിനായി ചര്‍ച്ച നടത്തി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ഡി) സ്ഥലമെടുപ്പിനും പണി തുടങ്ങുന്നതിനും എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

1410

2012-2013-ലെ കെ.എസ്.റ്റി.പി. മരാമത്ത് പ്രവൃത്തികള്‍

ശ്രീ. എം. ഹംസ

() കെ.എസ്.റ്റി.പി. രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം മരാമത്ത് പ്രവൃത്തികള്‍ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;

(ബി) 2012-13 വര്‍ഷത്തില്‍ ലക്ഷ്യമിട്ടിരുന്ന പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനായോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കാമോ;

(സി) 2012-13 വര്‍ഷത്തില്‍ കെ.എസ്.റ്റി.പി. കക പ്രോജക്ടിനായി എത്ര തുകയാണ് അനുവദിച്ചത്;

(ഡി) ഓരോ പ്രോജക്ട് വര്‍ക്കിനും ചെലവായ തുകയുടെ വിശദാംശം നല്‍കുമോ;

() ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് കെ.എസി.റ്റി.പി. കക-ല്‍ ഉള്‍പ്പെടുന്നത്; വിശദാംശം ലഭ്യമാക്കാമോ;

(എഫ്) ഇതിനായി എത്ര തുക നീക്കിവച്ചിരിക്കുന്നു; വിശദാംശം നല്‍കാമോ?

1411

കെ. എസ്.ടി.പി. രണ്ടാം ഘട്ടം

ശ്രീ. സി. കെ. സദാശിവന്‍

() കെ.എസ്.ടി.പി. രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് എന്ത് തുകയാണ് 2012-13-ലെ ബജറ്റില്‍ വകയിരുത്തിയിരുന്നത് ; ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് തുക നീക്കിവെച്ചിട്ടുള്ളത് ;

(ബി) ഇതില്‍ എത്ര റോഡുകളുടെ പണി പൂര്‍ത്തീകരിച്ചു ; ചിലവഴിച്ച തുക എത്ര ;

(സി) പ്രസ്തുത പദ്ധതിപ്രകാരം കൂടുതല്‍ റോഡുകളുടെ പ്രവൃത്തി ഏറ്റെടുക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കാമോ ?

1412

പാപ്പിനിശ്ശേരി - പിലാത്തറ കെ.എസ്.ടി.പി. റോഡ്

ശ്രീ. റ്റി.വി. രാജേഷ്

() കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പാപ്പിനിശ്ശേരി-പിലാത്തറ കെ.എസ്.ടി.പി. റോഡിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായോ;

(ബി) പ്രസ്തുത റോഡിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയും; വിശദാംശം ലഭ്യമാക്കാമോ?

1413

പൊതുവഴിയിലെ പ്രതിമകള്‍

ശ്രീ.എം..ബേബി

() സംസ്ഥാനത്ത് ജനങ്ങളുടെ സഞ്ചാരത്തിനു തടസ്സമാകുന്ന വിധത്തില്‍ പൊതുവഴിയില്‍ സ്ഥാപിക്കപ്പെട്ട പ്രതിമകള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി) പൊതുമരാമത്ത് വകസ്ഥലത്ത് പ്രതിമ സ്ഥാപിക്കുവാന്‍ എത്ര അനുമതികള്‍ നല്‍കിയിട്ടുണ്ട്?

1414

മംഗലം-ഗോവിന്ദാപുരം റോഡില്‍ സിഗ്നല്‍ ബോര്‍ഡ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() മംഗലം-ഗോവിന്ദാപുരം റോഡില്‍ സിഗ്നല്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വാഹന അപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പ്രസ്തുത റോഡില്‍ അടിയന്തിരമായി സിഗ്നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

1415

റോളര്‍ ഡ്രൈവര്‍, ക്ളീനര്‍ തസ്തിക പുനര്‍വിന്യാസം

ശ്രീമതി ഗീതാ ഗോപി

() പൊതുമരാമത്ത് വകുപ്പിലെ റോളര്‍ ഡ്രൈവര്‍, ക്ളീനര്‍ തസ്തിക മോട്ടോര്‍ വാഹന വകുപ്പിലേക്ക് പുനര്‍വിന്യസിക്കുന്ന നടപടികളിലെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ;

(ബി) ഇതു സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികളും 2011 ആഗസ്റ് മാസത്തില്‍ വകുപ്പു സെക്രട്ടറി തലത്തില്‍ എടുത്ത തീരുമാനവും വിശദീകരിക്കുമോ;

(സി) പൊതുമരാമത്ത് വകുപ്പില്‍ റോളര്‍ ഡ്രൈവര്‍, ക്ളീനര്‍ തസ്തികയിലുള്ള ജീവനക്കാര്‍ക്ക് ജോലി ഇല്ലാത്ത സാഹചര്യത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ പ്രസ്തുത ജീവനക്കാരെ മോട്ടോര്‍ വാഹന വകുപ്പിലേക്ക് പുനര്‍വിന്യസിപ്പിക്കുന്ന നടപടി അടിയന്തിരമായി നടപ്പിലാക്കുമോ?

1416

തലസ്ഥാനത്ത് മോണോറയില്‍ പദ്ധതി

ശ്രീ.കെ. മുരളീധരന്‍

,, .റ്റി. ജോര്‍ജ്

,, ആര്‍. സെല്‍വരാജ്

() തലസ്ഥാനത്ത് മോണോറയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിന്റെ ചുമതല ഏത് ഏജന്‍സിക്കാണ് നല്‍കിയിരിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) പ്രസ്തുത പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പ്രസ്തുത പദ്ധതിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?

1417

ഫെറിമാന്‍ നിയമനം

ശ്രീ. റ്റി. യു. കുരുവിള

() സംസ്ഥാനത്ത് ഒഴിവുള്ള ഫെറിമാന്‍ തസ്തികകള്‍ എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഏതെങ്കിലും ജില്ലയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫെറിമാന്‍ തസ്തികയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാതിരുന്നിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ ജില്ലകളാണ്;

(സി) ഒഴിവുള്ള ഫെറിമാന്‍ തസ്തിക എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുവഴി നികത്താത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) പൊതുമരാമത്ത് വകുപ്പില്ലല്ലാതെ ഫെറിമാന്‍ തസ്തിക മറ്റേതെങ്കിലും വകുപ്പ് കൈകാര്യം ചെയ്യുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

() ഫെറിമാന്‍ തസ്തികയിലെ മുഴുവന്‍ ഒഴിവുകളും അടിയന്തിരമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്) ഒഴിവുള്ള ഫെറിമാന്‍ തസ്തികകള്‍ നികത്തുന്നതില്‍ എന്തെങ്കിലും നിയമ തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ജി) പ്രസ്തുത ഒഴിവുകള്‍ 2013 മാര്‍ച്ച് 31- നുമുമ്പ് നികത്തുന്നതിന് നിര്‍ദ്ദേശം നല്‍കുമോ ?

1418

മങ്കട മണ്ഡലത്തില്‍ അസിസ്റന്റ് എഞ്ചിനീയറുടെ ഓഫീസ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പൊതുമരാമത്ത് വകുപ്പ് അസിസ്റന്റ് എഞ്ചിനീയറുടെ ഓഫീസ് ആരംഭിക്കുന്ന പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ ;

(ബി) മങ്കട മണ്ഡലത്തില്‍ എവിടെയാണ് പ്രസ്തുത ഓഫീസ് ആരംഭിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1419

നബാര്‍ഡിന്റെ വിവിധ ആര്‍..ഡി.എഫ് സ്കീമുകള്‍

ശ്രീ. കെ. ദാസന്‍

() നബാര്‍ഡിന്റെ വിവിധ ആര്‍..ഡി.എഫ് സ്കീമുകള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ നടന്നുവരുന്നതും നടപ്പിലാക്കിക്കൊണ്ടണ്ടിരിക്കുന്നതുമായ പദ്ധതികള്‍/പ്രവൃത്തികള്‍ ഏതെല്ലാം; വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തികളില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രവൃത്തികള്‍ ഏതെല്ലാം;

(സി) പ്രസ്തുത പ്രവൃത്തികളുടെ ഓരോന്നിന്റെയും പുരോഗതി വ്യക്തമാക്കുമോ;

(ഡി) നബാര്‍ഡ് ഫണ്ടിനായി നിര്‍ദ്ദേശിച്ചിട്ടുള്ള പുതിയ പദ്ധതികള്‍ ജില്ലതിരിച്ച് വ്യക്തമാക്കുമോ?

() ഇതില്‍ ഏത് പദ്ധതികള്‍ക്കെല്ലാം അംഗീകാരം ലഭിച്ചു ; വ്യക്തമാക്കാമോ ?

1420

പി.എച്ച്.സി.റോഡ് നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() നബാര്‍ഡിന്റെ ആര്‍..ഡി.എഫ് സ്കീമില്‍ ഉള്‍പ്പെടുത്തിയ പി.എച്ച്.സി. റോഡ് കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെക്കൊണ്ട് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;

(ബി) പ്രസ്തുത റോഡ് നിര്‍മ്മാണത്തിന് നബാര്‍ഡ് അനുവദിച്ചിട്ടുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു; വ്യക്തമാക്കുമോ?

1421

ആസ്തി വികസന ഫണ്ട് മുഖേന നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() പീരുമേട് നിയോജക മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ട് മുഖേന പൊതുമരാമത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഭരണാനുമതി ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1422

ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ ആസ്തിവികസന ഫണ്ട് പദ്ധതികള്‍ക്ക് ഭരണാനുമതി

ശ്രീ. എളമരം കരീം

() ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും പ്രവൃത്തികള്‍ക്കുവേണ്ടി നല്‍കിയ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കാലതാമസം ഒഴിവാക്കി പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ?

1423

നാദാപുരം മണ്ഡലത്തിലെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള പദ്ധതികള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം നിയോജകമണ്ഡലത്തില്‍ എം.എല്‍..യുടെ ആസ്തിവികസന ഫണ്ടില്‍നിന്നും പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കേണ്ട ഓരോ പദ്ധതിയും ഏതെല്ലാം ഘട്ടങ്ങളിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സം നേരിടുന്നുണ്ടോ ;

(സി) പദ്ധതികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാനാകുമെന്ന് വ്യക്തമാക്കാമോ ?

1424

മാവേലിക്കര മണ്ഡലത്തിലെ റോഡ് നിര്‍മ്മാണം

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡലത്തിലെ പള്ളം-ചത്തിയറ റോഡ് ആസ്തി വികസന ഫണ്ടിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതില്‍ എന്തെങ്കിലും തടസ്സം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി) മണ്ഡലത്തിലെ കണ്ടിയൂര്‍ ബൈപ്പാസിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി പൂര്‍ണ്ണമായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടോ;

(ഡി) എങ്കില്‍ എസ്റിമേറ്റ് തയ്യാറാക്കി നല്‍കിയിട്ടുണ്ടോ?

1425

റോഡ് പണികളുടെ കരാര്‍

ശ്രീ. സി.കെ.നാണു

() പി.ഡബ്ളു.ഡി ക്ക് കീഴില്‍ ടെന്‍ഡര്‍ ചെയ്ത് കരാര്‍ ഏറ്റെടുത്ത റോഡുകളുടെ പണികള്‍ക്ക് ശരാശരി എത്ര കാലാവധിയാണ് അനുവദിച്ചിട്ടുളളത്; വ്യക്തമാക്കുമോ;

(ബി) കരാര്‍ കഴിഞ്ഞ പ്രവൃത്തികള്‍ പെട്ടെന്ന് തീര്‍ക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അവ എന്തൊക്കെ; വിശദീകരിക്കാമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.