UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1461

കൊച്ചി നഗരത്തിലെ ഫ്ളൈഓവറുകള്‍ പദ്ധതി

ശ്രീ. സാജു പോള്‍

() കൊച്ചി നഗരത്തിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമായി ഫ്ളൈ ഓവര്‍ പദ്ധതി പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ എത്ര ഫ്ളൈ ഓവര്‍ എവിടെയൊക്കെയാണ് ഉദ്ദേശിക്കുന്നത്;

(സി) ഇതിന്റെ ചെലവ് എത്രയാണ്;

(ഡി) കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം പ്രസ്തുത പദ്ധതിയ്ക്ക് ലഭിക്കുമോ;

() നഗരത്തില്‍ എത്ര ജനങ്ങളെ ഇതിനായി കുടിയൊഴിപ്പിക്കേണ്ടി വരും എന്ന് കണക്കാക്കിയിട്ടുണ്ടോ?

1462

മാവേലിക്കര മണ്ഡലത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ.ആര്‍. രാജേഷ്

() മാവേലിക്കര മണ്ഡത്തില്‍ സര്‍ക്കാര്‍ ഫണ്ടിലുള്‍പ്പെടുത്തിയിരിക്കുന്ന പാലങ്ങള്‍ ഏതൊക്കെ; ഇവയുടെ നിലവിലെ സ്ഥിതി, എസ്റിമേറ്റ് തുക എന്നിവ വ്യക്തമാക്കുമോ;

(ബി) എം.സി. റോഡിനെയും എന്‍.എച്ച്.നെയും ബന്ധിപ്പിക്കുന്ന റോഡിലെ ഈരിക്കല്‍ പാലം, ഇരപ്പന്‍പാറ പാലം എന്നീ പാലങ്ങള്‍ക്ക് തുക അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് ജംഗ്ഷന്‍ - മാവേലിക്കര റോഡ് നവീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) കുറത്തികാട് ഹൈസ്കൂള്‍ ജംഗ്ഷന്‍ - നരേന്ദ്രപ്രസാദ് റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

1463

എം.സി. റോഡിലെ പാലങ്ങളുടെ പന്നിക്കുഴി, ഇറപ്പുഴ വീതി കൂട്ടല്

ശ്രീ. മാത്യു റ്റി. തോമസ്

() എം.സി. റോഡില്‍ തിരുവല്ല മണ്ഡലത്തിലെ പന്നിക്കുഴി, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഇറപ്പുഴ എന്നീ പാലങ്ങള്‍ വീതികൂട്ടി നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഏതു പദ്ധതിയില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്;

(സി) പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം എന്നത്തേക്ക് തുടങ്ങുവാന്‍ സാധിക്കും; വിശദമാക്കാമോ?

1464

എളവൂര്‍ റെയില്‍വേ മേല്‍പ്പാലം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ എളവൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1465

മുട്ടേല്‍ - മുണ്ടയ്ക്കല്‍ പാലങ്ങളുടെ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

() കൈനകരി പഞ്ചായത്തിലെ മുട്ടേല്‍ മുണ്ടയ്ക്കല്‍ പാലങ്ങളുടെ നിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;

(ബി) മുട്ടേല്‍ പാലത്തിന്റെ റിവൈസ്ഡ് എസ്റിമേറ്റിന് ഭരണാനുമതി ലഭ്യമാക്കുന്നതിനായി എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി) മുണ്ടയ്ക്കല്‍ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതിനും ഡിസൈന്‍ അംഗീകാരത്തിനും എന്ത് നടപടികള്‍ സ്വീകരിച്ചു; വ്യക്തമാക്കുമോ?

1466

മമ്പറം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം

ശ്രീ. കെ. കെ. നാരായണന്‍

() മമ്പറം പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) നിര്‍മ്മാണ പ്രവര്‍ത്തനത്തിന് തടസ്സം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ സാങ്കേതിക തടസ്സങ്ങള്‍ നീക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

1467

ചെല്ലഞ്ചി പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ചെല്ലഞ്ചി പാലത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ ഏതുവരെയായി; വിശദമാക്കുമോ;

(ബി) ചെല്ലഞ്ചി പാലം നിര്‍മ്മിക്കുന്നതിനായി ഭൂമി വിട്ടുതന്ന വ്യക്തികള്‍ ആരെല്ലാം; ഇവര്‍ എത്രഭൂമി വീതമാണ് നല്‍കിയതെന്ന് അറിയിക്കുമോ;

(സി) ഇവര്‍ക്ക് ഇതിനകം എത്ര തുക നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്; വ്യക്തമാക്കുമോ;

(ഡി) നഷ്ടപരിഹാരം നല്‍കിയിട്ടില്ലായെങ്കില്‍ അതിന്റെ നടപടി ഏതുവരെയായി; എത്രസമയം വേണ്ടിവരും; വിശദമാക്കാമോ;

() പ്രസ്തുത പാലത്തിന്റെ പണികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;

(എഫ്) ഭൂമി വിട്ടുനല്‍കിയപ്പോള്‍ കിടപ്പാടം നഷ്ടപ്പെട്ട എത്രപേരുണ്ടെന്ന് അറിയിക്കുമോ?

1468

ചിപ്പന്‍ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() ചിപ്പന്‍ചിറ പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവച്ചിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ട്; വിശദമാക്കുമോ;

(ബി) ഇതിലെ സാങ്കേതിക തടസ്സങ്ങള്‍ എന്തൊക്കെയാണ്;

(സി) ഇവ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് വിശദമാക്കുമോ?

1469

കോട്ടക്കീല്‍ക്കടവ്-പട്ടുവം പാലം 

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച കോട്ടക്കീല്‍ക്കടവ് - പട്ടുവം പാലത്തിന്റെ വിശദമായ ഡിസൈന്‍ ലഭ്യമായിട്ടുണ്ടോ;

(ബി) പ്രസ്തുത പാലത്തിന്റെ പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

1470

അത്തിപ്പൊറ്റപ്പാലം പുനര്‍ നിര്‍മ്മിക്കാനുള്ള നടപടികള്

ശ്രീ. .കെ. ബാലന്‍

() തരൂര്‍ മണ്ഡലത്തിലെ അത്തിപ്പൊറ്റപ്പാലം പുനര്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ ഏതുവരെയായെന്ന് വ്യക്തമാക്കുമോ;

(ബി) പാലത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് പുതുക്കിയ എസ്റിമേറ്റ് പ്രകാരമുള്ള ഭരണാനുമതി നല്‍കിയിട്ടുണ്ടോ;

(സി) ഇതിനുള്ള അപേക്ഷ ലഭിച്ചിരുന്നോ;

(ഡി) പുതിയ ഭരണാനുമതി നല്‍കിയിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

() ഭരണാനുമതി ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ വീണ്ടും പുതുക്കിയ എസ്റിമേറ്റും ഭരണാനുമതിയും വേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

1471

കെട്ടിടനിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കെ. ദാസന്‍

()സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊയിലാണ്ടി നിയോജകമണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പി.ഡബ്ള്യുഡി. കെട്ടിട വിഭാഗത്തിലെ പ്രധാന പ്രവൃത്തികള്‍ ഏതെല്ലാം; ഓരോ പ്രവൃത്തിക്കും ഭരണാനുമതി ലഭിച്ച തുക എത്ര; വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബജറ്റില്‍ ഭരണാനുമതി നല്‍കിയതും ടോക്കണ്‍ പ്രൊവിഷന്‍ ഉള്‍പ്പെടുത്തിയും അനുവദിച്ച പി.ഡബ്ള്യു.ഡി. കെട്ടിട വിഭാഗത്തില്‍പ്പെടുന്ന പ്രവൃത്തികള്‍ ഏതെല്ലാം;

(സി) പ്രസ്തുത പ്രവൃത്തികളില്‍ ഏതെല്ലാം പ്രവൃത്തികളുടെ വിശദമായ എസ്റിമേറ്റ് കെട്ടിട വിഭാഗം തയ്യാറാക്കി സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;

(ഡി) തയ്യാറാക്കി സമര്‍പ്പിച്ചില്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ;

() പി.ഡബ്ള്യു.ഡി. കെട്ടിട വിഭാഗത്തിലെ ഏത് ഓഫീസുകളിലാണ് കാലതാമസം വരുന്നത്; വ്യക്തമാക്കാമോ;

(എഫ്) പ്രസ്തുത പ്രവൃത്തികള്‍ക്ക് സമയബന്ധിതമായി ഭരണാനുമതിക്കായി എന്തെല്ലാം നടപടികള്‍ ഉടനെ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

1472

നെന്മാറ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കെട്ടിട നിര്‍മ്മാണ

ശ്രീ. വി.ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ നെന്മാറ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കെട്ടിടം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

1473

പൊന്നാനി മണ്ഡലത്തിലെ സ്കൂള്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. പി.ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച മാറാഞ്ചേരി ജി.എച്ച്.എസ്.എസ് കെട്ടിടം മൂക്കുതല പി.സി.എന്‍.ജി.എച്ച്.എസ്.എസ് കെട്ടിടം, പാലപ്പെട്ടി ജി.എച്ച്.എസ്.എസ് കെട്ടിടം എന്നിവയുടെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;

(ബി) ഇവയുടെ എ.എസ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്നത്തേക്ക് ഇവ പൂര്‍ത്തീകരിക്കാനാവുമെന്ന് വ്യക്തമാക്കാമോ?

1474

കുന്ദമംഗലം മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

ശ്രീ. പി. റ്റി. . റഹീം

കുന്ദമംഗലം മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

1475

ആറ്റിങ്ങല്‍ സിവില്‍സ്റേഷന്‍ രണ്ടാം ഘട്ടം നിര്‍മ്മാണം

ശ്രീ.ബി. സത്യന്‍

() ആറ്റിങ്ങല്‍ സിവില്‍സ്റേഷന്‍ രണ്ടാം ഘട്ടം നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണം നീണ്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി) എങ്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചിട്ടുളളത്;

(ഡി) ഇനി ഏതെല്ലാം തരത്തിലുള്ള പണികളാണ് പൂര്‍ത്തീകരിക്കാനുള്ളത്; വിശദമാക്കുമോ?

1476

കുട്ടനാട്ടിലെ സിവില്‍ സ്റേഷന്‍ അനക്സിന്റെ നിര്‍മ്മാണം

ശ്രീ. തോമസ്ചാണ്ടി

കുട്ടനാട്ടിലെ സിവില്‍ സ്റേഷന്‍ അനക്സ് ബില്‍ഡിംഗ് നിര്‍മ്മാണത്തിന് സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയില്‍ എന്ത് നടപടി സ്വീകരിച്ചു; വിശദമാക്കുമോ?

1477

ഞ്ചേരിയില്‍ പുതിയ കോടതി സമുച്ചയ നിര്‍മ്മാണം

ശ്രീ. എം. ഉമ്മര്‍

() കോടതി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം ഏര്‍പ്പെടുത്തിയ പദ്ധതികളുടെ വിശദാംശം നല്‍കാമോ;

(ബി) മഞ്ചേരി കോടതി സമുച്ചയത്തിന്റെ നിലവിലുളള കെട്ടിടങ്ങള്‍ സ്മാരകമായി നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ;

(സി) മഞ്ചേരിയില്‍ പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ?

1478

കോഴിക്കോട് ജില്ലാ രജിസ്ട്രാറുടെ ഓഫീസ് കെട്ടിട നിര്‍മ്മാണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലാ രജിസ്ട്രാറുടെ ഓഫീസ് കെട്ടിട നിര്‍മ്മാണം ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

1479

കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണം

ശ്രീ. . കെ. ശശീന്ദ്രന്‍

() കോഴിക്കോട് ജില്ലയില്‍ കക്കോടി സബ് രജിസ്ട്രാര്‍ ഓഫീസിനായി സൌജന്യമായി ലഭിച്ച 4.09 സെന്റ് സ്ഥലത്ത് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ; വെളിപ്പെടുത്തുമോ;

(ബി) എങ്കില്‍ ഇതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?

1480

മഞ്ചേരിയില്‍ റെസ്റ് ഹൌസ്

ശ്രീ. എം. ഉമ്മര്‍

() സംസ്ഥാനത്തെ വിവിധ റെസ്റ്ഹൌസുകളുടെ നിര്‍മ്മാണത്തിനും നവീകരണത്തിനുമായി നടപ്പു സാമ്പത്തികവര്‍ഷം എത്ര രൂപ ചെലവഴിച്ചിട്ടുണ്ട്;

(ബി) മഞ്ചേരിയില്‍ പുതിയ റെസ്റ് ഹൌസ് ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;

(സി) എങ്കില്‍ ഇതിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.