UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >7th Session>Unstarred Q & A

THIRTEENTH   KLA - 7th SESSION 

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

                                                                          Questions

1206

ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍

ശ്രീ. കെ.വി. വിജയദാസ്

() 2013 ജനുവരിയില്‍ നടത്തിയ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ വിശദാംശം നല്‍കുമോ;

(ബി) സമരത്തിന്റെ ഭാഗമായി ഓരോ ജില്ലയിലും ഭൂരഹിതര്‍ക്ക് എന്നുമുതല്‍ ഭൂമി വിതരണം ചെയ്തു തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി) ഇതിനായി ഓരോ ജില്ലയിലും ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ; ഇതിനായി എന്തെല്ലാം ഭരണസംവിധാനങ്ങളാണ്ക്രമീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ?

1207

ഭൂസമരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് ജനുവരി ഒന്നുമുതല്‍ ആരംഭിച്ച ഭൂസമരം ശ്രദ്ധയില്‍പ്പെട്ടിരുന്നുവോ;

(ബി) എങ്കില്‍ സമരത്തിന്റെ ഭാഗമായി സമരസമിതി ഉന്നയിച്ച ആവശ്യങ്ങള്‍ എന്തൊക്കെയായിരുന്നെന്ന് വ്യക്തമാക്കാമോ;

(സി) സമരം ഒത്തൂതീര്‍പ്പാക്കുന്നതിന് സമരസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നുവോ; എങ്കില്‍ ഏതൊക്കെ ഘട്ടങ്ങളില്‍ ആരൊക്കെ പങ്കെടുത്തുകൊണ്ടാണ് ചര്‍ച്ച നടത്തിയതെന്ന് വിശദമാക്കാമോ;

(ഡി) ചര്‍ച്ചയില്‍ ഏതൊക്കെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത്: എന്തൊക്കെ തീരുമാനങ്ങളാണ് എടുത്തത്; വിശദമാക്കാമോ;

() ചര്‍ച്ചയുടെ യോഗനടപടിക്കുറിപ്പ് നല്‍കുമോ?

1208

ഭൂമി വിതരണം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍

ശ്രീ.കെ.വി. വിജയദാസ്

() കേരളത്തില്‍ ഭൂരഹിതരായിട്ടുള്ളവര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ: ഈ വര്‍ഷം എത്ര പേര്‍ക്ക് ഭൂമി നല്‍കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട ഭൂരഹിതരായവരുടെ കണക്ക് ശേഖരിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദ വിവരം നല്‍കുമോ; എത്ര സെന്റ് ഭൂമി വീതമാണ് ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നത്; സമയബന്ധിതമായിത് നല്‍കുമോ; എങ്കില്‍ എത്ര നാളുകള്‍ക്കുള്ളില്‍ നല്‍കാനാകും; വിശദമാക്കുമാ;

(സി) സംസ്ഥാനത്ത് ഭൂരഹിതരായവരില്‍ എസ്.സി/ എസ്.ടി/മറ്റ് വിഭാഗങ്ങള്‍ എന്നിവരുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാണോ; ഇവര്‍ക്ക് ഭൂമി നല്‍കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദ വിവരം നല്‍കുമോ ?

1209

സീറോലാന്റ് ഹോള്‍ഡേഴ്സ്

ശ്രീ. പി. തിലോത്തമന്‍

() സീറോ ലാന്റ് ഹോള്‍ഡേഴ്സിനെ കണ്ടെത്തുന്നതിനും അവര്‍ക്ക് ഭൂമി നല്‍കുന്നതിനുമുള്ള നടപടികള്‍ എവിടെവരെയായി എന്ന് വ്യക്തമാക്കുമോ; ഭൂമിയില്ലാത്ത എത്രപേരെ ഇതിനോടകം കണ്ടെത്തി എന്ന് പറയുമോ; ഇവര്‍ക്ക് എത്ര സെന്റ് ഭൂമി വീതമാണ് നല്‍കാന്‍ പോകുന്നതെന്ന് പറയുമോ; ആകെ എത്ര ഭൂമി കണ്ടെത്തിയെന്നും നിലവില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി നല്‍കാന്‍ എത്ര ഭൂമി വേണമെന്നും പറയുമോ; എത്ര കാലയളവിനുള്ളില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കുമെന്ന് വ്യക്തമാക്കുമോ;

(ബി) സീറോ ലാന്റ് ഹോള്‍ഡേഴ്സിന് നല്‍കാനുള്ള ഭൂമിയില്‍ എത്ര ഹെക്ടര്‍ ഭൂമി ഈ സര്‍ക്കാരിന്റെ കാലയളവില്‍ കണ്ടെത്തിയതാണെന്ന് വ്യക്തമാക്കുമോ; ഈ ഭൂമി കണ്ടെത്തുന്നതിനും അപേക്ഷകരുടെ അപേക്ഷകള്‍ പരിശോധിച്ച് അര്‍ഹരായവരെ കണ്ടെത്തുന്നതിനും സ്വീകരിച്ച മാനദണ്ഡം എന്തായിരുന്നു എന്ന് വ്യക്തമാക്കുമോ; ഇതിനുവേണ്ടി വില്ലേജ് ഓഫീസുകളില്‍ അധികമായി ജീവനക്കാരെ നിയമിക്കുകയുണ്ടായോ ?

1210

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി

ശ്രീ. എളമരം കരീം

() ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ എത്ര പേര്‍ക്ക് ആനുകൂല്യം ലഭ്യമായി എന്ന് വ്യക്തമാക്കുമോ;

(ബി) ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;

(സി) പ്രസ്തുത അപേക്ഷ അനുസരിച്ച് എത്ര പേര്‍ക്ക് ആനുകൂല്യം ലഭിച്ചു എന്ന് വ്യക്തമാക്കുമോ ?

1211

'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധതിയില്‍ എത്ര ആപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും അപേക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം ഭൂമി നല്‍കുന്നതിന് എത്ര ഹെക്ടര്‍ ഭൂമി വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത് ;

(സി) ഇതിന് ആവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം ; എത്ര ഹെക്ടര്‍ ഭൂമിയാണ് കണ്ടെത്തിയിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ ;

(ഡി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഭൂമി ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ ആവശ്യമായ ഭൂമി എങ്ങിനെ കണ്ടെത്താമെന്നാണ് കരുതുന്നത്?

1212

ഭൂരഹിതരുടെ കുടില്‍കെട്ടി സമരങ്ങള്‍

ശ്രീ. എം. . ബേബി

() കിടപ്പാടത്തിനായുള്ള ഭൂരഹിതരുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ കുടില്‍ കെട്ടിയുള്ള സമരങ്ങള്‍ നടന്നുവെന്ന് ജില്ല് തിരിച്ച് വ്യക്തമാക്കുമോ;

(ബി) ഓരോ ജില്ലയിലും എത്ര വീതം ഭൂരഹിതര്‍ കുടില്‍കെട്ടിയുള്ള സമരത്തിന് പങ്കെടുക്കുയുണ്ടായി;

(സി) ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കാവുന്ന എത്ര ഏക്കര്‍ ഭൂമി സമരത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്; സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന മൊത്തം മിച്ചഭൂമി എത്ര ഏക്കറാണ്;

(ഡി) ഭൂരഹിതര്‍ക്ക് എന്നു മുതല്‍ ഈ ഭൂമികള്‍ പതിച്ചുനല്‍കും?

1213

ഭൂസംരക്ഷണ സമരം

ഡോ. ടി. എം. തോമസ് ഐസക്

() സംസ്ഥാനത്ത് 2013 ജനുവരി 1 മുതല്‍ നടന്ന ഭൂസംരക്ഷണ സമരത്തിന്റെ ഭാഗമായി ഏതെല്ലാം ഭൂമികളില്‍ പ്രവേശനം നടത്തുകയുണ്ടായെന്നും ഏതെല്ലാം ഭൂമികളില്‍ ഭൂരഹിതര്‍ കുടില്‍ കെട്ടിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ ;

(ബി) ഭൂസമരത്തിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെട്ട മിച്ചഭൂമി ഏതൊക്കെയാണ് ; ഇവ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് പതിച്ച് നല്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണ് ;

(സി) സര്‍ക്കാരില്‍ നിക്ഷിപ്തമായിട്ടുള്ളതും കേസുകളില്‍ അകപ്പെട്ടതിനാല്‍ ഏറ്റെടുക്കാന്‍ കാലതാമസം വന്നിട്ടുള്ളതും അല്ലാത്തതുമായ മൊത്തം മിച്ചഭൂമി എത്ര ഏക്കറാണ് ;

(ഡി) ഭൂരഹിതര്‍ക്ക് 10 സെന്റ് വീതം നല്കുന്നതിനാവശ്യമായി വരുന്ന ഭൂമി എത്ര ഏക്കറാണ് ; വിശദമാക്കുമോ ?

1214

സീറോ ലാന്‍ലെസ്സ് പദ്ധതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, ബാബു എം. പാലിശ്ശേരി

,, വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ. കെ. ലതിക

() സംസ്ഥാനത്തെ ഭൂരഹിതരുടെ കണക്ക് ലഭ്യമാണോ; എല്ലാ ഭൂരഹിതര്‍ക്കും അപേക്ഷ നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി) സീറോ ലാന്റ്ലെസ്സ് പദ്ധതി പ്രകാരം ഭൂമി ലഭിക്കുന്നതിന് എത്ര അപേക്ഷാഫോറങ്ങളാണ് വിതരണം ചെയ്തിരുന്നത്; ഇതില്‍ എത്ര അപേക്ഷയാണ് പൂരിപ്പിച്ച് തിരികെ ലഭിച്ചത്; ഇതില്‍ പട്ടികജാതിക്കാരായ അപേക്ഷകര്‍ എത്ര; പട്ടികവര്‍ഗ്ഗമെത്ര;

(സി) പ്രസ്തുത പദ്ധതി പ്രകാരം ഭൂരഹിതര്‍ക്ക് നല്‍കുന്നതിനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് നല്‍കാമോ;

(ഡി) ഭൂരഹിതരായ പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന ഭൂമിയുടെ അളവെത്ര;

() ഭൂരഹിതരായ പട്ടികവിഭാഗങ്ങളെ കണ്ടെത്തി അവര്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ ഭൂമി വീതം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1215

ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതിനുള്ള മിച്ചഭൂമി

ശ്രീ..പി. ജയരാജന്‍

() സംസ്ഥാനത്താകെ ഭൂരഹിതരായവര്‍ക്കു വിതരണം ചെയ്യുന്നതിനായി എത്ര മിച്ച ഭൂമിയുണ്ടെന്നുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;

(ബി) ഗവണ്‍മെന്റ് മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടും ഭൂമി വിട്ടുതരാതെ കൈവശം വച്ച് അനുഭവിക്കുന്ന ഭൂവുടമകളെ സംബന്ധിച്ച് ഗവണ്‍മെന്റിന്റെ പക്കല്‍ ലഭ്യമായ വിവരങ്ങള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഭൂമി ഏറ്റെടുക്കുവാന്‍ ഗവണ്‍മെന്റ് കൈക്കൊണ്ടുവരുന്ന നടപടികള്‍ എന്തെല്ലാമെന്നുവ്യക്തമാക്കുമോ ?

1216

സീറോ ലാന്റ്ലെസ്സ് പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സീറോ ലാന്റ് ലെസ്സ് പദ്ധതി പ്രകാരം ഭൂമി നല്‍കുന്നതിന് എത്ര അപേക്ഷളാണ് ലഭിച്ചിട്ടുള്ളത്; ഇതില്‍ പട്ടികജാതിക്കാരായ അപേക്ഷകര്‍ എത്ര; പട്ടികവര്‍ഗ്ഗമെത്ര;

(ബി) സംസ്ഥാനത്ത് എത്ര ഭൂരഹിത കുടുംബങ്ങള്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്;

(സി) എല്ലാ ഭൂരഹിതര്‍ക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തുന്നുണ്ടോ;

(ഡി) ഭൂരഹിതരായ പട്ടിക വിഭാഗങ്ങളെ കണ്ടെന്നത്തുന്നതിനും അവര്‍ക്ക് ഭൂമി നല്‍കുന്നതിനും എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

() ഇവര്‍ക്ക് എത്ര അളവില്‍ ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്; ഇതിന് ഭൂമി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ?

1217

ലാന്റ് ബാങ്ക്

ശ്രീ. കെ. അജിത്

() സംസ്ഥാനത്തെ ലാന്റ് ബാങ്കില്‍ ഇപ്പോള്‍ എത്ര ഹെക്ടര്‍ ഭൂമിയാണുളളതെന്ന് വ്യക്തമാക്കുമോ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്തും, ഈ സര്‍ക്കാരിന്റെ കാലത്തും ലാന്റ് ബാങ്കിലെത്തിയ ഭൂമി എത്രയെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;

(സി) അനധികൃത ഭൂമികൈയ്യേറ്റക്കാരില്‍ നിന്നും പിടിച്ചെടുത്ത് ലാന്റ് ബാങ്കില്‍ നിക്ഷേപിച്ച ഭൂമി ഭൂരഹിതര്‍ക്ക് വിതരണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ കണക്ക് ജില്ല തിരിച്ച് വ്യക്തമാക്കുമോ?

1218

'ഭൂരഹിതരില്ലാത്ത കേരളം'പദ്ധതി

ശ്രീ. എം. ഹംസ

() 'ഭൂരഹിതരില്ലാത്ത കേരളം' എന്ന പദ്ധതിയുടെ നടത്തിപ്പിന്റെ ആദ്യപടിയായി 2012 ഏപ്രില്‍ മാസത്തില്‍ സര്‍വ്വെ നടത്തും എന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം ശ്രദ്ധയിലുണ്ടോ ; അതിന്‍പടി സര്‍വ്വേ നടത്തിയോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍ പ്രസ്തുത സര്‍വ്വെ നടത്തി;

(ബി) പ്രസ്തുത സര്‍വ്വേയ്ക്കായി ആരെയാണ് ചുമതലപ്പെടുത്തിയത്;

(സി) ഏതെല്ലാം ജില്ലകളില്‍ സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയായി; സര്‍വ്വെ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ ലഭ്യമാണോ; എങ്കില്‍ ലഭ്യമാക്കുമോ ;

(ഡി) ഒറ്റപ്പാലം താലൂക്കിലെ ഓരോ പഞ്ചായത്തിലെയും ഭൂരഹിതരുടെ എണ്ണം പ്രസിദ്ധീകരിക്കുമോ ?

1219

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കല്‍

ശ്രീ. . പി. ജയരാജന്‍

() 1999-ലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കല്‍ നിയമം എന്നുമുതലാണു പ്രാബല്യത്തില്‍ വന്നതെന്നു വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത നിയമ പ്രകാരം ഓരോ ജില്ലയിലും എത്ര ഹെക്ടര്‍ ഭൂമി ആദിവാസികള്‍ക്കു തിരികെ നല്‍കുന്നതിനായി ഗവണ്‍മെന്റ് ഏറ്റെടുത്തുവെന്ന് വ്യക്തമാക്കുമോ ;

(സി) ഇങ്ങനെ ഏറ്റെടുത്ത ആദിവാസികളുടെ ഭൂമി ആദിവാസി ജനവിഭാഗങ്ങള്‍ക്ക് തിരികെ നല്‍കുവാന്‍ എന്തുനടപടിയാണു സ്വീകരിച്ചതെന്നു വ്യക്തമാക്കുമോ ;

(ഡി) ഇങ്ങനെ ഏറ്റെടുത്ത എത്ര ഹെക്ടര്‍ ഭൂമി ആദിവാസി ജനവിഭാഗങ്ങള്‍ക്ക് ഓരോ ജില്ലയിലും തിരികെ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കുമോ ?

1220

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനസര്‍ക്കാരിന്റെ കൈവശം ഇപ്പോള്‍ എത്ര ഏക്കര്‍ ഭൂമിയാണുള്ളത്; ജില്ലതിരിച്ചു വ്യക്തമാക്കുമോ;

(ബി) ഈസര്‍ക്കാര്‍ അധികാരമേറ്റശേഷം 2012 ആഗസ്റ് 15 വരെ ഭൂമിയില്ലാത്തവരുടെയും, ഭൂമിക്ക് അര്‍ഹതയുള്ളവരു ടെയും കണക്ക് വിവിധ വില്ലേജാഫീസുകള്‍ വഴി ശേഖരിച്ചതുപ്രകാരം എത്ര പേര്‍ ഇതിന് അര്‍ഹരായിട്ടുണ്ട്; ജില്ലതിരിച്ചു കണക്ക് ലഭ്യമാക്കുമോ;

(സി) 2013 ജനുവരി 1 മുതല്‍ നടന്ന ഭൂസമരത്തെത്തുടര്‍ന്ന് പ്രസ്തുത തീയതി 2012 ആഗസ്റ് 15-ല്‍ നിന്നും എന്നുവരെ നീട്ടുവാനാണ് തീരുമാനിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;

(ഡി) ഭൂമിദാനപദ്ധതിയില്‍ കാന്‍സര്‍ രോഗികള്‍, വികലാംഗര്‍, വിധവകള്‍ എന്നിവര്‍ക്കു മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

() 2013 ആഗസ്റ് 15-ന് എത്രപേര്‍ക്കാണ് ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നത്; എത്ര സെന്റ് വീതം; ആയതിലേയ്ക്ക് എത്ര ഏക്കര്‍ ഭൂമി വേണ്ടിവരും; വിശദമാക്കുമോ;

(എഫ്) സര്‍ക്കാരാവശ്യത്തിനായി മാറ്റിവെച്ചിട്ടുള്ള ഭൂമി, പദ്ധതികളുടെ ആവശ്യത്തിന് ഏറ്റെടുക്കുകയും ഇപ്പോള്‍ ഉപയോഗിക്കാത്തതുമായ ഭൂമി, പുറമ്പോക്കുഭൂമി എന്നിവ അളന്നു തിട്ടപ്പെടുത്തി നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തി ഭൂമിയില്ലാത്ത മുഴുവന്‍ പേര്‍ക്കും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

1221

ഭൂസംരക്ഷണ സേനയുടെ രൂപീകരണം

ശ്രീ. വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, സണ്ണി ജോസഫ്

() ഭൂസംരക്ഷണ സേന രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) സേനയിലെ അംഗങ്ങള്‍ ആരെല്ലാമാണ്; വിശദമാക്കുമോ;

(ഡി) എവിടെയെല്ലാമാണ് സേനയുടെ പ്രവര്‍ത്തനം പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത് ?

1222

ഭൂസമരക്കാരുടെ ആവശ്യങ്ങള്‍

ശ്രീ. എന്‍. .നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, അബ്ദു റഹിമാന്‍ രണ്ടത്താണി

,, കെ. എന്‍.. ഖാദര്‍

() ഭൂരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തയ്യാറാക്കിയ പദ്ധതി വിശദമാക്കുമോ;

(ബി) ഇതിനാവശ്യമായ ഭൂമി ഏതുവിധത്തില്‍ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്; അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ

(സി) സംസ്ഥാനത്ത് ഭൂസമരം നടത്തുന്നവരുടെ ആവശ്യങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ഡി) മുന്‍ മന്ത്രിസഭയുടെ കാലത്ത് എത്ര മിച്ചഭൂമി പിടിച്ചെടുത്തിരുന്നു; എത്ര ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്തു എന്നതിന്റെ വിശദവിവരം നല്കുമോ?

1223

സര്‍ക്കാരും ഭൂസംരക്ഷണസമിതിയും തമ്മില്‍ നടന്നചര്‍ച്ചയിലെ തീരുമാനങ്ങള്

ശ്രീ. . പി. ജയരാജന്‍

,, . കെ. ബാലന്‍

,, എസ്. രാജേന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സംസ്ഥാനത്തെ ഭൂരഹിതകുടുംബങ്ങളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര; പട്ടികജാതി-പട്ടികവര്‍ഗ്ഗവിഭാഗങ്ങളിലെ ഭൂരഹിതരുടെ എണ്ണം ലഭ്യമാക്കുമോ;

(ബി) ഭൂസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന സമരം സര്‍ക്കാരും സമരസമിതിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീരുകയുണ്ടായോ; എന്തെല്ലാം ആവശ്യങ്ങളാണ് സമരസമിതി ഉന്നയിച്ചത്; ഏതെല്ലാം വിഷയങ്ങളില്‍ തീരുമാനമായി; വിശദമാക്കുമോ;

(സി) ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടി വിശദമാക്കുമോ;

(ഡി) സംസ്ഥാനത്ത് നിലവില്‍ എത്ര ഹെക്ടര്‍ മിച്ചഭൂമിയുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

() നിലവിലുള്ള മിച്ചഭൂമി ഭൂരഹിതര്‍ക്കു വിതരണം ചെയ്യുന്നതും, ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം നല്‍കുന്നതും സംബന്ധിച്ച ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ വിശദമാക്കുമോ?

1224

ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍

ശ്രീ. വര്‍ക്കല കഹാര്‍

,, പാലോട് രവി

,, വി.പി.സജീന്ദ്രന്‍

,, .റ്റി.ജോര്‍ജ്

() സംസ്ഥാനത്ത് ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഭൂവിസ്തൃതി നിര്‍ണ്ണയത്തിനും സ്കെച്ചുകള്‍ തയ്യാറാക്കുന്നതിനും എന്തെല്ലാം സൌകര്യങ്ങളാണ്ഈ സംരംഭത്തില്‍ ഒരുക്കിയിട്ടുളളത്;

(ഡി) എന്തെല്ലാം ആധുനിക സാങ്കേതിക വിദ്യകളാണ് പ്രസ്തുത സംരംഭത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നത്?

1225

റവന്യൂ വകുപ്പിലെ ഓണ്‍ലൈന്‍ സംവിധാനം

ശ്രീ. സി. പി. മുഹമ്മദ്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

() റവന്യൂ വകുപ്പ് വഴി ലഭിക്കുന്ന സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) എന്തെല്ലാം സേവനങ്ങളാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഏതെല്ലാം സേവനങ്ങള്‍ക്ക് ആധികാരിത ഉണ്ട് ; വിശദമാക്കുമോ ;

(ഡി) ഏതെല്ലാം ഏജന്‍സിയുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത് ?

1226

റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് സ്കീം

ശ്രീ. ആര്‍. രാജേഷ്

() റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് പോളസി പ്രകാരം പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ (2012-13) എത്ര തുകയാണ് വകയിരുത്തിയിരുന്നത്;

(ബി) പ്രസ്തുത സ്കീം പ്രകാരം ഏതെല്ലാം വകുപ്പുകളില്‍ എന്തെല്ലാം പദ്ധതികള്‍ക്കുവേണ്ടിയാണ് സ്ഥലം ഏറ്റെടുത്തിട്ടുളളത്;

(സി) ഇങ്ങനെ സ്ഥലം ഏറ്റെടുത്തവയില്‍ എന്ത് തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?

1227

റവന്യൂ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. . എം. ആരിഫ്

() 2012-13 ലെ ബജറ്റില്‍ റവന്യൂ വകുപ്പിന്‍ കീഴില്‍ ഓരോ കണക്കിലും സംസ്ഥാന ബജറ്റില്‍ എത്ര തുകയാണ് വകയിരുത്തിയത്; ഇതില്‍ ഇതിനകം ഖജനാവില്‍ നിന്നും എന്തു തുക ചെലവഴിച്ചു എന്നു വെളിപ്പെടുത്തുമോ;

(ബി) 2012-13 വര്‍ഷം റവന്യൂ വകുപ്പിന് അനുവദിച്ച കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതൊക്കെയാണെന്നും ഓരോന്നിനും വകയിരുത്തിയ തുകയും ഖജനാവില്‍ നിന്നും ചെലവഴിച്ച തുകയും എത്രയാണെന്ന് അറിയിക്കാമോ ?

1228

റവന്യു ഡിവിഷന്‍ അനുവദിക്കുന്നത്

ശ്രീ. കെ. രാജു

സംസ്ഥാനത്ത് പുതിയ റവന്യൂ ഡിവിഷനുകള്‍ എവിടെയൊക്കെയാണ് പുതിയതായി അനുവദിക്കുവാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ; പുനലൂര്‍ ആസ്ഥാനമാക്കി പുതിയ റവന്യൂ ഡിവിഷന്‍ അനുവദിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പുനലൂര്‍ ആസ്ഥാനമാക്കി പുതിയറവന്യൂ ഡിവിഷന്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

1229

ചേലക്കര നിയോജക മണ്ഡലത്തിലെ റിവര്‍ മാനേജ്മെന്റ് ഫണ്ടുകളുടെ വിശദാംശം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജക മണ്ഡലത്തില്‍ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്തുകള്‍ ഏതെല്ലാം ;

(ബി) ഈ മേഖലകളില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് ഇനത്തില്‍ 2012 ഡിസംബര്‍ 31 വരെയുള്ള അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വരൂപിച്ച തുകയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) 2011-2012, 2012-2013 വര്‍ഷങ്ങളില്‍ ഈ മേഖലകളില്‍ നടപ്പിലാക്കുവാന്‍ ശുപാര്‍ശ ചെയ്ത സംരക്ഷണ പ്രവര്‍ത്തികള്‍ ഏതെല്ലാം ; വിശദമാക്കുമോ ;

(ഡി) ഈ മേഖലകളില്‍ നിന്ന് സ്വരൂപിക്കുന്ന ഫണ്ടിനനുസരിച്ചുള്ള സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ചയുണ്ടാകുന്നതായി പരിശോധിച്ചിട്ടുണ്ടോ ;

() എങ്കില്‍ അതിനുള്ള കാരണങ്ങളും അവ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമോ

1230

കേരളത്തില്‍ പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പുതിയ ജില്ല രൂപീകരിക്കുന്നതിന് എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി) സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി) ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് എത്ര ജില്ലകള്‍ കൂടി രൂപീകരിക്കാനുണ്ടാകുമെന്ന് അറിയിക്കാമോ:

(ഡി) സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള നടപടികളുടെ ഇപ്പോഴത്തെ അവസ്ഥ വിശദമാക്കാമോ?

1231

പുതിയതായി താലൂക്കുകള്‍ രൂപീകരിക്കുന്നതിനുള്ള നടപടി

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം താലൂക്ക് രൂപീകരിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടക്കുന്നുണ്ടോ ;

(ബി) പുതുതായി താലൂക്ക് രൂപീകരിക്കുന്നതിന് വില്ലേജ്-താലൂക്ക് പുന:സംഘടനാ റിപ്പോര്‍ട്ട് പ്രകാരം തയ്യാറാക്കിയ പ്രയോറിറ്റി ലിസ്റ് അനുസരിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിനായി നിലവിലുള്ള ഏതൊക്കെ താലൂക്കുകള്‍ വിഭജിക്കണമെന്ന ശുപാര്‍ശയാണ് ലഭിച്ചിട്ടുള്ളത് ?

1232

താലൂക്ക് രൂപീകരിക്കുന്നതിനും അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കുന്നതിനുമുള്ള നടപടികള്‍

ശ്രീ. ജോസ് തെറ്റയില്‍

() സംസ്ഥാനത്ത് താലൂക്ക് രൂപീകരണവും അതിര്‍ത്തി പുനര്‍നിര്‍ണ്ണയവും സംബന്ധിച്ച് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) എറണാകുളം ജില്ലയിലെ ആലുവ, പറവൂര്‍, കുന്നത്തുനാട് താലൂക്കുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ആലുവ താലൂക്കിന്റെ പരിധിയിലെ 16 വില്ലേജ് ആഫീസുകളില്‍ 9 എണ്ണവും അങ്കമാലിയിലായതിനാലും ജില്ലയുടെ വടക്കേയറ്റത്ത് കിടക്കുന്ന മലയോരപ്രദേശമായ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ആലുവ താലൂക്കില്‍ എത്തുന്നത് ദുഷ്കരമായതിനാലും അങ്കമാലി ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

1233

താലൂക്ക് വികസന സമിതിയോഗം

ശ്രീ. എളമരം കരീം

() താലൂക്ക് വികസന സമിതി യോഗങ്ങളില്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ പങ്കെടുക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ;

(സി) ഉന്നയിക്കുന്ന പരാതികള്‍ക്ക് നടപടി സ്വീകരിക്കുന്നതിനും കാലതാമസം ഒഴിവാക്കുന്നതിനും വ്യക്തമായ നിര്‍ദ്ദേശം നല്‍കുമോ?

1234

സ്റേറ്റ് ഡിസാസ്റര്‍ മാനേജ്മെന്റ് അതോറിറ്റിയിലെ നിയമനങ്ങള്‍

ഡോ. ടി. എം. തോമസ് ഐസക്

() കേരള സ്റേറ്റ് ഡിസാസ്റര്‍ മാനേജ്മെന്റ് അതോറിറ്റിയില്‍ നിയമനങ്ങള്‍ നടത്തുന്നതിന് റിക്രൂട്ടിംഗ് റൂള്‍സ് നിലവിലുണ്ടോ ; വിശദമാക്കുമോ ;

(ബി) അതോറിറ്റിയില്‍ നാളിതുവരെ എത്ര തസ്തികകള്‍ സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട് ; ധനകാര്യ വകുപ്പിന്റെ അനുമതിയോടു കൂടിയാണോ ;

(സി) ഏതെല്ലാം തസ്തികകളില്‍ ഏതെല്ലാം മാനദണ്ഡങ്ങള്‍ പ്രകാരം നിയമനങ്ങള്‍ നടത്തിയിട്ടുണ്ട് ;

(ഡി) പി.എസ്.സി.യും എംപ്ളോയ്മെന്റ് എക്സ്ചേഞ്ചും വഴി പ്രസ്തുത തസ്തികയിലേക്ക് ആളെ കിട്ടുന്നതിന് ശ്രമം നടത്തിയിട്ടുണ്ടായിരുന്നുവോ ; ഇല്ലെങ്കില്‍ കാരണമെന്ത് ;

() അതോറിറ്റിയില്‍ നിയമനം നടത്തിയവരുടെ പേരും മേല്‍വിലാസവും നിയമനരീതിയും വിശദമാക്കാമോ ;

(എഫ്) ഏതെല്ലാം നിയമനത്തിനുവേണ്ടി നിശ്ചയിക്കപ്പെട്ട യോഗ്യതകളില്‍ പിന്നീട് തിരുത്തല്‍ വരുത്തുകയുണ്ടായി ; വിശദമാക്കാമോ ?

1235

കുന്ദമംഗലം സബ് താലൂക്ക് ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ.പി.റ്റി.. റഹീം

() കേരളത്തിലെ ഏക സബ് താലൂക്കായ കുന്ദമംഗലം സബ് താലൂക്കില്‍ എത്ര ജീവനക്കാരാണുള്ളത്;

(ബി) ഈ ഓഫീസ് ശാക്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി) ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്;

(ഡി) ഇത് സംബന്ധിച്ച് ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ;

() 74669/C2/2011/REV. നമ്പര്‍ ഫയലില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ടോ ?

1236

വില്ലേജ് ഓഫീസുകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടി

ശ്രീ. ജെയിംസ് മാത്യു

() സംസ്ഥാനത്ത് എത്ര വില്ലേജ് ഓഫീസുകള്‍ നിലവിലുണ്ട്;

(ബി) വില്ലേജ് ഓഫീസുകളില്‍ വില്ലേജ് ഓഫീസര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒഴിവുകള്‍ നിലവിലുണ്ടോ; എങ്കില്‍ ഓഫീസര്‍മാരുടെയും മറ്റുദ്യോഗസ്ഥരുടേയും ഒഴിവുകളുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി) വില്ലേജ് ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസിനെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ബാധിക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ ?

1237

കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിലെ വിജിലന്‍സ് അന്വേഷണം

ശ്രീ. പി.സി. വിഷ്ണുനാഥ്

,, കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() 2007-ല്‍ കുട്ടനാട്ടിലെ ആര്‍ ബ്ളോക്കിലെ കുട്ടമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് നടത്തിയ ഭൂമി വില്‍പ്പന സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ് ആയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഏതെല്ലാം കാര്യങ്ങളിലാണ് വിജിലന്‍സ്അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുളളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ആര്‍ക്കെല്ലാം എതിരെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്; വിശദമാക്കുമോ;

(ഡി) അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെട്ട വസ്തുക്കളില്‍ പോക്കുവരവ് നടത്തുന്നത് നിര്‍ത്തി വയ്ക്കാനും ഭൂമിയുടെ ഇപ്പോഴത്തെ അവസ്ഥ നിലനിര്‍ത്തുവാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

1238

വില്ലേജുകളില്‍ സംയുക്ത പരിശോധന നടത്തുന്നതിനുള്ള നടപടികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയിലെ വൈത്തിരി താലൂക്കില്‍പ്പെട്ട ഏതെല്ലാം വില്ലേജുകളിലാണ് സംയുക്ത പരിശോധന നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയതെന്ന് വിശദമാക്കുമോ ;

(ബി) പ്രസ്തുത സ്ഥലങ്ങളിലെ സംയുക്ത പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പിലെ വിവിധ തലങ്ങളില്‍ നടത്തിയ മീറ്റിംഗുകളുടെയും എടുത്ത തീരുമാനങ്ങളുടെയും വിശദാംശം നല്‍കുമോ ;

(ഡി) പ്രസ്തുത സ്ഥലം യഥാര്‍ഥ കര്‍ഷകര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

1239

റവന്യൂ കെട്ടിട നികുതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() റവന്യൂവകുപ്പുമായി ബന്ധപ്പെട്ട കെട്ടിട നികുതി കുടിശ്ശിക ഒരു വര്‍ഷത്തിലധികമായി നിലവിലുള്ളത് ഗാര്‍ഹിക/വ്യാവസായിക ഇനം തിരിച്ച് ജില്ലാടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;

(ബി) യഥാസമയം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുവാന്‍ കഴിയാത്ത കാരണത്താല്‍ കെട്ടിട നികുതി ഈടാക്കലില്‍ നിന്ന് ഒഴിവായിട്ടുള്ള കെട്ടിടങ്ങളെ കണ്ടെത്തുന്നതിന് പ്രത്യേകമായ ഒരു സംവിധാനം നടപ്പില്‍ വരുത്തുന്നതിന് തയ്യാറാകുമോ;

(സി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, നിര്‍മ്മാണാനുമതി കെട്ടിടങ്ങള്‍ക്ക് നല്‍കുന്നതിനോടൊപ്പം അനുബന്ധ വിവരം യഥാസമയം റവന്യൂ വകുപ്പിലേക്ക് അറിയിക്കുന്നതിനുള്ള ക്രമീകരണം നടപ്പിലാക്കുന്നതിലൂടെ റവന്യൂ കെട്ടിട നികുതി ഒഴിവാക്കപ്പെടുന്നതിനുള്ള സാധ്യത പൂര്‍ണ്ണമായും കുറയ്ക്കാമെന്നതിനാല്‍ പ്രസ്തുത നിര്‍ദ്ദേശം നടപ്പിലാക്കുന്നത് പരിഗണിക്കുമോ?

1240

ലീസ് വ്യവസ്ഥയില്‍ നല്‍കിയ ഭൂമി തിരിച്ചെടുക്കല്‍

ശ്രീ. സി. ദിവാകരന്‍

() സര്‍ക്കാരില്‍ നിന്ന് ലീസ് വ്യവസ്ഥയില്‍ സ്വകാര്യ വ്യക്തികള്‍ക്കും, കമ്പനികള്‍ക്കും നല്‍കിയ ഭൂമി കരാര്‍ ലംഘനം നടത്തിയിട്ടും, കോടതി വിധി ഉണ്ടായിട്ടും ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) നെല്ലിയാമ്പതി വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് സഹായകരമായ നടപടി സ്വീകരിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് ലഭ്യമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.